രാവണ പ്രണയം🔥 : ഭാഗം 81

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അപ്പച്ചാ.....ഈ നെഞ്ചിൽ തൊട്ട് ഒരുറപ്പ് തരാം..... കൈവിടില്ല ഈ കൈകൾ ഒരിക്കലും....ന്റെ മരണം കൊണ്ടല്ലാതെ..... ചേർത്ത് വെച്ചത ഈ നെഞ്ചിലേക്.....അത്‌ കൈവിടാൻ അല്ല... ജീവിതകാലം മുഴുവൻ ചേർത്ത് വെക്കും ഞാൻ.....ന്റെ മാത്രം വാഴക്കാളിയായി....." ന്ന് പറഞ്ഞതും ഹാളിൽ ആകെ കയ്യടി ഉയർന്നു.... സന്തോഷത്തോടെ അപ്പയും അമ്മയും ചെക്കനെ ചേർത്ത് പിടിച്ചു....അതോടൊപ്പം സ്നേഹത്തോടെ മ്മളെ നെറ്റിയിൽ ഉമ്മ വെച്ചു..... അത്‌ കഴിഞ്ഞു വല്യപ്പച്ചനും വല്യമ്മച്ചിയും ചെറിയച്ചായിയും.... അമ്മായിയും ഒക്കെ വന്നു സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു......😍 പിന്നീട് അവിടെ അരങ്ങേറിയത് ഫോട്ടോ സെഷൻ ആയിരുന്നു.... ചെക്കനും പെണും നിന്നും..... ഫാമിലി കൂടെ നിന്നും....

ആകെ കൂടെ ഫോട്ടോ മയം ആയിരുന്നു...... അതിനിടയിൽ ഒത്തിരി പേര് ഫുഡ്‌ കഴിക്കാൻ പോകലും വരവും തുടങ്ങിയത് കണ്ട് മ്മടെ ഉള്ളിലെ വിശപ്പിന്റെ അസുഖം തല പൊക്കാൻ തുടങ്ങി....😁 മ്മള് ചുറ്റും നോക്കിയപ്പോൾ ഉണ്ട് ആനി കൊപ്പത്തി ഷാദിയെം കൂട്ടി ഫുഡ്‌ തട്ടി ഏമ്പക്കവും വിട്ടൊണ്ട് വരുന്നു....🙄 മ്മള് അത്‌ കണ്ട് പെണ്ണിനെ ചെറഞ്ഞു നോക്കിയതും..... അവൾ ഇളിച്ചു തന്നു കൊണ്ട് മ്മളെ അടുത്തോട്ടു വന്നു..... "ആനി... മ്മള്ക്ക് വിശക്കുന്നടി തെണ്ടി...... നി ഒക്കെ തട്ടി വന്നില്ലെടി സാമദ്രോഹി....." "അത്‌ പിന്നെ.... വിശന്നപ്പോൾ....😁..... ഞങ്ങൾ കരുതി കല്യാണം ഒക്കെ ആകുമ്പോൾ അനക് പരവേശം കൊണ്ട് ഫുഡ്‌ ഒന്നും മാണ്ടി വരൂല്ലന്ന്..... അതോണ്ടല്ലേ മുത്തേ....... "

"പരവേശം അന്റെ അമ്മൂമ്മക്..... കോപ്പേ.... അനക് മ്മള് വെച്ചിട്ടുണ്ടെടി.....മ്മള് രാവിലെ കഴിച്ചതാടി..... ഇനി ഇപ്പോ എപ്പഴാ.... ചങ്ക് ആണത്രെ ചങ്ക്......." 😏... ന്ന് മ്മള് പുച്ഛിച്ചു വിട്ടു തിരിഞ്ഞതും.... പെണ്ണ് മ്മളെ ഒന്ന് തോണ്ടിയതും.... "എന്താ....."😬.... "ഇജ്ജ് ഇങ്ങനെയൊക്കെ ബിപി കൂട്ടല്ലേ.... ഇനി ഈ ഫോട്ടോ സെഷൻ കഴിയാതെ ഒന്നും കിട്ടില്ലന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ നിനക്കുവേണ്ടി ലിയുവിനോട് പറഞ്ഞ് ഫുഡ്‌ ഹാളിൽ നിന്ന് ഐസ് ക്രീം കൊണ്ട് വരൻ പറഞ്ഞിട്ടുണ്ട്...." "ശരിക്കും.... 😁.... ഇജ്ജ് ആണ് മോളെ ചങ്ക്.... " "നേരത്തെ അങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞെ....."☹️.... "അത്‌ മ്മള് അല്ലലോ പറഞ്ഞെ വിശപ്പല്ലേ പറഞ്ഞത്.... ഇപ്പൊ മ്മള് പറയുന്നു.... നി ആണ് ചങ്ക്...

വേം കൊണ്ട് വാ പെണ്ണെ..... " ന്ന് മ്മള് പറഞ്ഞതും.... അങ്ങോട്ട് മെല്ലെ വന്ന ഇത്തയും ഇതെ പ്രശ്നം ഉന്നയിച്ചപ്പോൾ ആനി ആള്കുള്ളതും കൂടെ സെറ്റ് ചെയ്‌തെന്ന് പറഞ്ഞതും..... മ്മള് അതിന് വേണ്ടിയുള്ള വൈറ്റിംഗിൽ നിക്കുമ്പോൾ ആണ് ഹാളിൽ പാട്ടുയർന്നത്.... Khelan kyun na jaaye Tu hori re rasiya (x2) Puchhe hain tohe sari guiya Kahaan hai Badri ki dulhania Kurti pe teri malun gulaal Rang bata blue ya laal Air mein tere udte baal Aaja rang doon dono gaal Are sa ra ra ra.. (x3) Kabira sa ra ra ra.. ശബ്ദം കേട്ട് നോക്കുമ്പോൾ ഉണ്ട് മ്മടെ ബ്രോസും അർഷിയും സിനുവും ഷാൻ കാക്കുവും നിരന്നു നിന്നോണ്ട് പാട്ടിനനുസരിച്ചു ചുവട് വെക്കുന്നു.....

അതുകൊണ്ട് വണ്ടറടിച്ചു സ്റ്റേജിന് താഴെയുള്ള അവരിലേക്ക് മിഴികൾ പതിഞ്ഞതും..... ഓരോ സ്റ്റെപ്പ് വെച്ചുകൊണ്ട് അവർ നാലുപേരും മുകളിലേക്ക് കടന്നുവന്നു.... മ്മളെ പിടിച്ചു കൊണ്ടുപോയി രാവണന് അരികിൽ നിർത്തി.... ശാലുവിനെ അമി കാക്കുവിന് അരികിൽ നിർത്തിയതും.... അല്ലുച്ചയന് ആനിയെയും കൊണ്ട് വന്നു ആൾക്കരികിൽ നിർത്തിയതും... ഷാൻ കാക്കു ലിയുവിനെ കൊണ്ടുവന്ന് ആൾക്കരികിലും നിർത്തി.... പിന്നീട് ഒഴുകിയ ഗാനത്തിന് അനുസരിച്ച് എല്ലാവരും തകർത്താടി..... പാട്ടിന് അവസാനം ഞങ്ങളെ നാല് പേരെയും സീറ്റിൽ കൊണ്ട് പോയി ഇരുത്തി..... മ്മടെ ബ്രോസിന്റെ വക അങ്ങോട്ട് കരിക്ക് കൊണ്ട് വന്നു തന്നതും......

മ്മടെ മനസ്സിൽ ഇതിപ്പോ എവിടെ നിന്ന് സംഘടിപ്പിച്ചു....നന്നായിരുന്നു...... എന്തുതന്നെയായാലും വിശന്നിരിക്കുന്ന നേരത് ഇതങ്കിൽ ഇത് എന്നുള്ള രീതിയിൽ സ്ട്രോയും മേടിച്ചു മ്മള് മട മാടാന്ന് കുടിച്ചു ഒന്ന് ഏമ്പക്കവും വിട്ടൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ശാലുതയും കുടിച് കഴിഞ്ഞ്......അതിന് പുറകെ അമി കാക്കുവും കുടിച് തീർത്തിരുന്നു...... മ്മള് പിന്നെ തൊട്ടടുത്തിരിക്കുന്ന മ്മടെ ചെക്കനെ നോക്കിയപ്പോൾ ആള് മുഖത്തു നവരസങ്ങളെ കൂട്ടുപിടിച്ച് ആയിരുന്നു കുടിച്ചു കൊണ്ടിരുന്നത്.. ഇങ്ങേർക്ക് ഒരു കരിക്ക് പോലും കുടിക്കാൻ അറിയില്ലേ.... ന്ന് കരുതി ചുണ്ട് ചുളുക്കി കൊണ്ട് നോക്കിയപ്പോൾ.... ചെക്കൻ മ്മളെ നോക്കി നിനക്ക് വേണോന്ന് ചോദിച്ചതും....

മ്മള് ഇളിച്ചോണ്ട് കൈ നീട്ടി.... സത്യം പറഞ്ഞാൽ ഒരു കരിക്ക് ക്കൊണ്ട് ഒന്നും മ്മടെ വിശപ്പിന്റെ വിളി മാറിയിട്ടില്ല.... അതുകൊണ്ട് തന്നെ നീട്ടിയ ഉടനെ അതിലേക്ക് ചാടിവീഴാൻ ഒരുങ്ങവേ.... പെട്ടന്ന് അല്ലുച്ചയൻ വന്നു അത്‌ തിരിച്ചു ചെക്കന് കൊടുത്തോണ്ട് പറഞ്ഞ്..... "അളിയോ.... ഇത് നിനക്ക് മാത്രം ആണ്......അവരുടെ ഒക്കെ അവർ കുടിച്ചു നി കുടിക്ക് മ്യോനെ......."😁 ന്ന് പറഞ്ഞതും..... മ്മൾക് പറ്റിയില്ല.....അയ്യടാ വിശന്നിരിക്കുന്ന മ്മക്ക് തരാതെ ഇന്നലെ കയറി വന്ന അളിയനെ ഊട്ടുന്നോ.... വിടമാട്ടെ.... ന്ന് പറഞ്ഞു രണ്ട് പേരെയും ഞെട്ടിച്ചു കൊണ്ട് മ്മള് തട്ടി പറിച്ചു വാങ്ങി സ്ട്രോയിലൂടെ ഒരു സിപ്പ് യെടുത്തതെ ഓർമ ഒള്ളു....

ന്റെ തലയിലെ കിളികൾ അന്റാർട്ടിക്ക വഴി ദേശാടനത്തിന് പോയി മക്കളേ......ഹോ.... അമ്മാതിരി എരുവ് ആയിരുന്നു കരിക്കിന്.... ഇതേതാ ചില്ലി കരിക്ക് ആണോ.....🙄 ന്ന് കരുതി മ്മള് ഒന്ന് ദയനീയമായി ചെക്കനെ നോക്കിയതും..... ആള് പിരികം പൊക്കി നിക്കുന്നു....കൂട്ടത്തിൽ ചെറുതായി എരുവ് വലിക്കുന്നും ഉണ്ട്.... മ്മള് അപ്പോൾ തന്നെ മ്മടെ ബ്രോയെ ചെറഞ്ഞു നോക്കിയതും ആള്... കൈയബദ്ധം നാറ്റിക്കരുത് ന്നൊക്കെയുള്ള എക്സ്പ്രെഷൻ ഇട്ടോണ്ട് ഉണ്ട് നിക്കുന്നു.... അപ്പോൾ ആണ് മ്മടെ പുറകിൽ നിന്ന് ശൂ ശൂ.....ന്നുള്ള ശബ്ദം കെട്ടത്...... നോക്കുമ്പോൾ പെൺപട വിത്ത്‌ ഐസ് ക്രീം..... ശാലുത്ത അതാ മട മാടാന്ന് കഴിക്കുന്നു.... മ്മൾക്കുള്ളത് അവിടെ പെന്റിങ് ആണ്.....😘

അത്‌ കണ്ടതും മ്മള് പെട്ടന്ന് മ്മടെ കയ്യിലെ കരിക്ക് ചെക്കന്റെ കയ്യിൽ വെച്ചോണ്ട് കുടിക്ക് രാവണ ന്ന് പറഞ്ഞ് ഇളിച്ചോണ്ട് അവരുടെ അടുത്തേക് പോയി.... അവിടെ ഡ്രസിങ് റൂമിന് അടുത്ത് നിന്ന് മ്മള് ലിയുവിന്റെ കയ്യിൽ നിന്ന് ഐസ് ക്രീം മേടിച്ചു കഴിച്ചോണ്ടിരുന്നപ്പോൾ ആണ് മ്മടെ ചെക്കന് ദയനീയമായി ആ ചില്ലി കരിക്ക് മട മാടാന്ന് കുടിക്കുന്നു.....🤭 അങ്ങനെ വരാൻ വഴിയില്ലല്ലോന്ന് കരുതി നോക്കുമ്പോൾ..... പ്യാവം വല്യപ്പച്ചൻ ആണ് അങ്ങേരെ കുടിക്കാൻ നിർബന്ധിക്കുന്നത്.... വല്യപ്പച്ചനെ കണ്ടാൽ അറിയാം ആൾക്ക് അതിൽ പങ്കില്ലെന്ന്..... പക്ഷെ മ്മടെ അല്ലുച്ചായനും അർഷി സാറും ഷാൻ കാക്കുവിന്റെയും മുഖം ആ പണി അവരുടേതാണെന്ന് വിളിച്ചോതുന്നുണ്ട്.... പ്യാവം ചെക്കന്......😂

ന്നൊക്കെ കരുതി ഇളിച്ചോണ്ട് ഐസ് തീറ്റ തുടർന്നതും ആനി... "അക്കു പതിയെ തിന്നടി..... ദേ നിന്റെ കല്യാണo ആണ്..... കുട്ടിയോളെ പോലെ വാരിവലിച്ചു കഴിക്കാതെ....." ന്ന് പറഞ്ഞതിന് മ്മള് ഒന്ന് പുച്ഛിച്ചു വിട്ടു കൊണ്ട് തീറ്റ തുടർന്നു..... അപ്പോൾ തന്നെ അപ്പ വന്നു സ്റ്റേജിൽ ഉള്ളവരെ എല്ലാം ഫുഡ്‌ കഴിക്കാൻ വിളിച്ചതും.... അവരെല്ലാം എണീറ്റ് പോകാൻ ഒരുങ്ങി..... ഇതിന് പുറമെ കുറച്ച് ഫുഡ്‌ കൂടി കഴിക്കാം എന്ന് കരുതി ബാക്കിയുള്ള ഐസ് ക്രീം ഒന്നിച്ചു കോരി വായിൽ ഇട്ട് അവരോടൊപ്പം ഇറങ്ങാൻ നിന്നതും...... രാവണൻ ഉണ്ട് അവിടെ നിന്ന് താളം ചവിട്ടുന്നു.... അവരൊക്കെ മുന്നേ നടന്നതും.... മ്മള് അവന്റെ അരികിൽ പോയി ഒന്ന് തോണ്ടിയതും.....

ഒന്ന് തിരിഞ്ഞു കൊണ്ട് ചെക്കന് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്ന്.... ഇങ്ങേർ എന്താ ഇങ്ങനെ നോക്കുന്നെന്ന് കരുതി മ്മള് കണ്ണോണ്ട് പോരുന്നില്ലേ ന്ന് കാണിച്ചതും...... മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ചെക്കന് പിടിച്ചു വലിച്ചു അടുത്തുള്ള ഡ്രസിങ് റൂമിലേക്ക്‌ കയറ്റി വാതിൽ അടച്ചു ഡോറിലേക് മ്മളെ ചേർത്ത് വെച്ചതും..... പകച്ചു പണ്ടാരടങ്ങി പോയി..... 😳 "കി.... കിച്ച....." ന്ന് മ്മള് വിറച്ചു വിളിച്ചതും..... ചെക്കന് എരുവ് വലിച്ചു കൊണ്ട്... "എരുവ്.... നിന്റെ.... നി... നിന്റെ... പൊന്നാങ്ങളടെ പണി.... വിടില്ല അവനെ...." "അതിന് മ്മളെ എന്തിനാ പിടിച്ചു....."🙄 ന്ന് പറഞ്ഞതെ ഓർമ ഒള്ളു.... എരുവ് കൊണ്ട് ചുമന്നു വന്ന ചെക്കൻന്റെ അധരത്താൽ മ്മടെ ചുണ്ടിലേക് ചേർത്ത് വെച്ചതും.....

വീണ്ടാമതും പകച്ചു പണ്ടാരടങ്ങി പോയി..... മ്മടെ അധരത്തിലേക് ആഴ്ന്നിൻറങ്ങുന്നതിന് അനുസരിച്ച് മ്മടെ വായിൽ എരുവ് നിറഞ്ഞു വന്നതും..... മ്മളെ വായ് പുകയാൻ തുടങ്ങി..... സാമദ്രോഹി കെട്ടിയോൻ.... മ്മൾക് കൂടെ എരുവ് തന്നേച്ചും.....ഹോ എട്ടിന്റെ പണി ആയി പോയി.... ന്നൊക്കെ കരുതിയതും...... തീവ്രമായ ചുംബനം പിന്നെ പതിയെ ഒരു തൂവൽ കണക്കെ മ്മളിൽ തഴുകാൻ തുടങ്ങി.... മ്മടെ അധരത്തെ നുണഞ്ഞു കൊണ്ട് മ്മളിലേക് ഒഴുകിയ എരുവിനെ പതിയെ ഇല്ലാതാക്കുന്നതോടുകൂടി മ്മടെ അധരത്തെ മോചിപ്പിച്ചു കൊണ്ട് വിട്ടു നിന്നതും..... ഒന്നും മിണ്ടാൻ ആകാതെ തലയും താഴ്ത്തി നിന്നതും....മ്മളിലേക് ചേർന്നു കൊണ്ട് പതിയെ പറഞ്ഞു....

"അക്കു......എരുവ് കൂടിയപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.....ഈ ഒരു മാർഗം അല്ലാതെ.....മുഖത്തു നോക്കടോ.... " ന്ന് പറഞ്ഞു മ്മളെ മുഖം പിടിച്ചു ഉയർത്തിയതും...... മ്മള് കണ്ണ് കൂർപ്പിച്ചു നോക്കിയതും.... ചെക്കന് ചിരിച്ചോണ്ട്....... "പോന്നു..... നി ഐസ് ക്രീം എങ്ങാനും കഴിച്ചായിരുന്നോ... " "മ്മ്...... വിശന്നപ്പോൾ കുറച്ച്....." "സമ്മാ ടേസ്റ്റ് ആയിരുന്നു...... ദേ ഈ അധരത്തോടൊപ്പം അതിന്റെ രുചി കൂടെ ചേർന്നപ്പോൾ....Uff...ഒന്നൂടെ ട്രൈ ചെയ്യുന്നോ....." ന്ന് മ്മളെ നോക്കി സൈറ്റ് അടിച്ചതും...... ഇതിലും നല്ലത് ഇങ്ങേരുടെ കലിപ്പ് ആയിരുന്നു.... റൊമാൻസ് മ്മക്ക് താങ്ങുന്നില്ലല്ലോ....റബ്ബേ.... ന്ന് കരുതി മ്മള് ആളെ തള്ളിമാറ്റി കതക് തുറന്ന് പുറത്തിറങ്ങി സ്റ്റേജിലേക് കടന്നതും.....

അറിയാതെ മ്മടെ നോട്ടം എൻട്രൻസിലേക് പതിച്ചതും...... കവാടം കടന്നു വരുന്നവനിലേക് മിഴികൾ പതിച്ചതും.... നിന്നിടത്തു നിന്നോനങ്ങാൻ പോലും കഴിയാതെ തറഞ്ഞു നിന്നു പോയി........ ഷാഹിൽ...... അവന് കവാടം കടന്നു മ്മളെ ലക്ഷ്യം വെച്ചു നടന്നു വരുന്നതിനനുസരിച്.... മ്മളിലേക് അന്ന് ആ രാത്രി കടന്നു പോയ ഓരോന്നും ഒരു ഫിലിം പോലെ കടന്നു വന്നതും...... മ്മളിലൂടെ ഒരു വിറയൽ കടന്നു പോയി..... മ്മളെ പുറകെ വന്ന ചെക്കന് മ്മടെ അടുത്ത് എത്തിയതും..... ഷാഹിൽ മ്മൾടെ മുന്നിലായി വന്നു നിന്നു...... ഒന്നുരിയാടാൻ കഴിയാതെ അവന്റെ മുഖത്തേക് നോക്കി കൊണ്ട് നിന്നതും..... ആ കണ്ണുകളിൽ ക്രൂരത നിറഞ്ഞ ചിരി മ്മൾക് മാത്രം വ്യക്തമായിരുന്നു......

ഞങ്ങളിലേക് വന്നു ചെക്കനോട് കൈ നീട്ടി കൊണ്ട് സംസാരിച്ചു.... "ഹായ് അലൻ..... അയാം ഷാഹിൽ......എന്നെ അറിയാൻ ഇടയില്ല..... ഞാൻ നിന്റെ പെണ്ണിന്റെ..... " ന്ന് പറഞ്ഞു മ്മളെ നോക്കി ഒന്ന് വിജയ ചിരി ചിരിച്ചതും.... ഉയർന്ന നെഞ്ചോടെ മ്മടെ ഡ്രെസ്സിൽ വിരലിനാൽ കൊരുത്തു പിടിച്ചതും.... മ്മടെ ചെക്കൻ... "വാട്ട്‌..... " ന്ന് ചോദിച്ചതും അവന് മ്മളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... "ഐ മീൻ.... നിന്റെ പെണ്ണിന്റെ ഫ്രണ്ട് ഷാദിയയുടെ ബ്രദർ ആണ്..... " ഇവനെ ഒക്കെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത് ന്ന് മ്മള് മനസ്സിൽ കരുതിയത് പോലെ അവന് പറഞ്ഞു.... "മെഹകിന്റെ അപ്പച്ചന് മ്മളെ അന്ന് വീട്ടിൽ വന്നപ്പോൾ ക്ഷണിച്ചിരുന്നു...... സോ വന്നു കണ്ട് പോകാമെന്നു കരുതി...... "

"ഓ.... നൈസ് ടു മീറ്റ് യു.... ഷാഹിൽ..... കണ്ടതിൽ സന്തോഷം.... " "എനിക്കും...ന്നാൽ ഞാൻ അങ്ങോട്ട്...... വിഷ് യു ഹാപ്പി മാരീഡ് ലൈഫ് ബോത്ത്‌ ഓഫ് യു..... പിന്നീട് കാണാം..... മെഹക്..... ഓൾ ദി ബെസ്റ്റ്....." ന്ന് പറഞ്ഞതും അങ്ങോട്ടായി വന്ന അല്ലുചായൻ ചെക്കനെ വിളിച്ചോണ്ട് പോയതും..... മ്മള് അവന് മുന്നിൽ നിന്ന് പോകാൻ നിന്നതും..... മ്മടെ മുന്നിൽ തടസ്സം തീർത്തു കൊണ്ട് പറഞ്ഞു.... "അറിയാലോ എന്നെ......അവന്റെ കൂടെ പോയി വല്ലതും തുറന്ന് പറയാൻ ആണ് ഒരുക്കം എങ്കിൽ ഒരുനിമിഷം മതി എനിക്ക് ഞാൻ ഉദ്ദേശിച്ചത് നടപ്പിലാക്കാൻ.... സോ ബി സൈലന്റ്... ഓക്കേ.... ഇത് പറയാൻ ആയി മാത്രം ആണ് ഇവിടെ വന്നത്.... നി ബുദ്ധിയുള്ളവളാണെന്ന് അറിയാം അതിബുദ്ധി കാണിക്കരുത് മെഹക്.....

കാണിച്ചാൽ നി വിചാരിക്കുന്നതിൽ അപ്പുറം ആയിരിക്കും മ്മള് ചെയ്യുന്ന പ്രവർത്തി..... തങ്ങില്ല നി...." ന്നൊക്കെ മറ്റുള്ളവരെ കാണിച്ചു പതിയെ പുഞ്ചിരിയോടെ ആണ് പറയുന്നതെങ്കിലും...... ആ കണ്ണുകളിൽ പകയെരിയുന്നത് മ്മൾക് മാത്രം വ്യക്തമായിരുന്നു..... അപ്പോൾ തന്നെ പോയ ചെക്കന് മ്മൾക് അടുത്തേക് വന്നതും ഷാഹിൽ ചിരിച്ചു കൊണ്ട്... "ഓക്കേ... അലൻ.... സീ യു സൂൺ..... " ന്ന് പറഞ്ഞു കൈകൊടുത്തു തിരിഞ്ഞു നടന്നു സ്റ്റെപ് ഇറങ്ങി പോയതും..... മ്മള് കണ്മിമ വെട്ടാതെ അത്‌ നോക്കി നിന്നു..... ഹാളിൽ കുട്ടികൾക്കൊപ്പം ഓടിക്കളിക്കുന്ന അപ്പുവിന്റെ അരികിൽ അവന് എത്തിയതും...... മ്മടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയര്ന്നതും....

ആ നിമിഷം ഓടി പോയി അപ്പുവിനെ നെഞ്ചോട് ചേർത്ത് പൊതിയാൻ ഉള്ള് വെമ്പിയെങ്കിലും കാലുകൾ നിശാചലമായിരുന്നു...... അപ്പുവിനരികിൽ എത്തിയ അവന് പതിയെ അപ്പുവിന്റെ തലയിൽ കൈ വെച്ചു മ്മളിലേക് തിരിഞ്ഞു കൊണ്ട് ക്രൂരമായ ചിരിയാലെ ഹാൾ കടന്നു പുറത്തോട്ട് പോയതും.... മ്മള് ഉയർന്നു വന്ന നെഞ്ചിടിപ്പിനെ അടക്കി കൊണ്ട് ഒന്ന് ദീർഘമായി നിശ്വസിച്ചതും..... മ്മളെ അടുത്ത് വന്ന ചെക്കന് മ്മളെ ചേർത്ത് പിടിച്ചപ്പോൾ ആണ് ഇത്രയും നേരം അവനും ഇവിടെ ഉണ്ടായിരുന്നന്ന് മനസ്സിൽ ആയത്.... മ്മള് അപ്പോൾ തന്നെ ഞെട്ടി തിരിഞ്ഞു നോക്കിയതും.... യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ മ്മളോട് എന്താ പറ്റിയെന്നു ചോദിച്ചതും.....

മ്മള് സമർഥമായി ഒഴിഞ്ഞു മാറി കൊണ്ട് ഹെവി ഡ്രസ് കൊണ്ട് ടൈർഡ് ആയതാണെന്ന് പറഞ്ഞതും.... അങ്ങോട്ടായി വന്ന ഷാൻ കാക്കുവും അർഷിയും ചെക്കനെ കളിയാക്കി കൊണ്ട് അവനെ പിടിച്ചു വലിച്ചു കൊണ്ട് പോയതും...... ആനി അങ്ങോട്ട് വന്നു ഫുഡ്‌ കഴിക്കാമെന്ന് പറഞ്ഞ് വിളിച്..... പോകാൻ ആയി ഒരുങ്ങവെ ആണ് അടുത്ത് നിന്നും ഫോൺ ബെൽ സൗണ്ട് ഉയർന്നത്.... നോക്കുമ്പോൾ ഞങ്ങൾ ഇരുന്ന സീറ്റിൽ മ്മടെ ഫോൺ.... മ്മള് ആനിയോട് പറഞ്ഞു ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്തതും മറുപുറത് നിന്നും.... "മെഹക്.....ഓർമ്മയുണ്ടോ എന്നെ......അങ്ങനെ മറക്കില്ലല്ലോ.... അത്ര പെട്ടന്ന് ഒന്നും മറപ്പിക്കില്ല ഷാഫിറ.....ഒരു കാര്യം പറയട്ടെ മെഹക്.....

" ഓ ആ പുട്ടി ഗേൾ ആണോ..... 😏 "നിനക്ക്....." ന്ന്..മ്മള് പറയും മുന്നേ അവൾ...... "വൺ സർപ്രൈസ് ഫോർ യു മെഹക്.... ന്താണെന്ന് അറിയുമോ.....നിന്നെയും കൊണ്ട് അലൻ വീട്ടിൽ ചെല്ലുമ്പോൾ നിനക്കായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കും ഞാൻ അവിടെ........വെറുതെ വിടില്ല മെഹക് നിന്നെ.......... പിന്നെയൊരു കാര്യം..... അലൻ....അവൻ.. ആ സർപ്രൈസ് കാണാതിരിക്കുന്നതാവും നിങ്ങളുടെ ജീവിതത്തിന് നല്ലത്....കാരണം.....അതൊന്ന് മതിയാകും അവന്റെ മനസിന്റെ താളം തെറ്റിക്കാൻ.....താളം തെറ്റിയ ജീവിതവുമായി നി ഉരുകുമെടി എന്റെ മുന്നിൽ......അങ്ങനെ വിടില്ലടി അവനുമായിട്ടൊരു ജീവിതത്തിന്.......എന്നാലും ഇരിക്കട്ടെ മ്മടെ വക ഒരു വിഷ്........

വിഷ് യു ഹാപ്പി മാരീഡ് ലൈഫ് മെഹക്......" ന്ന് പറഞ്ഞു പുട്ടി പൊട്ടി ചിരിച്ചതും മ്മൾക് എരിഞ്ഞു കയറി.... മ്മള് കലിപ് നിയന്ത്രിച്ചു കൊണ്ട് ആനിയുടെ കൂടെ ഫുഡ്‌ കഴിക്കാൻ പോയി.... ഫുഡ്‌ കഴിക്കുമ്പോഴും മ്മടെ മനസ്സിൽ അവളുടെ സർപ്രൈസ് എന്താണെന്നാണ് ആയിരുന്നു..... അലൻ കാണാൻ പാടില്ല..... പക്ഷെ അത്‌ മ്മടെ ചെക്കനെ തകർക്കുകയും ചെയ്യുന്ന ഒന്നാണ്..... അത്‌ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി....എന്താകും അത്‌.... ന്നൊക്കെ ആലോചിച്ചു കൊണ്ട് ഫുഡ്‌ കഴിച് സ്റ്റേജിലേക് വിട്ടു..... അവിടെ എത്തിയതും ഇറങ്ങാൻ നേരം ആയെന്ന് മുബാറക് അങ്കിൾ വന്നു പറഞ്ഞതും..... മ്മടെ കൈ പിടിച്ചു കൊണ്ട് അലനും ശാലുവിന്റെ കൈ പിടിച്ചു കൊണ്ട് അമി കാക്കുവും സ്റ്റേജ് വിട്ടിറങ്ങി.....

അപ്പോൾ ആണ് മ്മടെ ആഷിക്ക വന്നത്.....കൂടെ മദർ ഉണ്ടായിരുന്നു..... ലേറ്റ് ആയതിനു ഒത്തിരി പരിഭവിച്ചു.... അവിടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു വരാൻ പ്രയാസം ആയത് കൊണ്ട് ആണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു..... ഞങ്ങളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് വിഷ് ചെയ്തു...... അവർക്ക് വേണ്ടി ഫുഡ്‌ ന്ന് ജോണച്ചനെ ഏൽപ്പിച്ചു..... ഒരു വിഹിതം കിളിക്കൂട്ടിലേക് ഉള്ളത് സെബിച്ചന്റെ നടത്തിപ്പിൽ എത്തിക്കാമെന്നും പറഞ്ഞു..... ഹാളിന് പുറത്തു എത്തിയതും..... അങ്ങോട്ടായി ഒരു കാർ വന്നു നിർത്തിയതും.....സംശയത്തോടെ നോക്കി നിന്നതും അതിൽ നിന്ന് ആനിയുടെ അപ്പച്ചനും അമ്മച്ചിയും ഇറങ്ങി വന്നു..... അവരെ കണ്ട് ആനി...

ഓടി പോയി കെട്ടിപിടിച്ചു....ഫ്ലൈറ്റ് കുറച്ച് ഡിലെ ആയത് കൊണ്ട് നേരത്തെ എത്താൻ കഴിഞ്ഞില്ലന്ന് പറഞ്ഞതിന് അപ്പാടെ അടുത്ത് നിന്ന് കണക്കിന് കിട്ടി..... പിന്നെ ഒരുവിധം സോൾവ് ചെയ്തു കൊണ്ട് ഇറങ്ങാൻ ടൈം ആയെന്ന് പറഞ്ഞതും...... അത്രയും നേരം പിടിച്ചു വെച്ച കരച്ചിൽ തൊണ്ടകുഴിയിൽ വന്നു നിന്നതും ഒരു വിതുമ്പലോടെ മ്മള് അപ്പാടെ നെഞ്ചിലേക് ചേർന്നു.... അമ്മച്ചി വന്നു കണ്ണ് നിറച്ചു മ്മടെ കയ്യിൽ പിടിച്ചപ്പോൾ മ്മള് അമ്മച്ചിയെ കെട്ടിപിടിച്ചു.... ഒരുവിധം കരച്ചിൽ പൊട്ടാതെ മ്മള് കണ്ണ് കൊണ്ട് യത്ര പറഞ് മ്മടെ ബ്രോസ് ന്ന് നേരെ തിരിഞ്ഞതും...... അതുവരെ അടക്കി വെച്ച കരച്ചിൽ അവര് മൂന്ന് പേരെയും കെട്ടിപിടിച്ചു കരഞ്ഞു......

ശാലുതയും അവിടെ അപാര കരച്ചിൽ ആണ്...... സിനു ആണേൽ കൊച്ചു കുട്ടികളെ പോലെ കരയുവാ..... ഒരുവിധം മ്മടെ കണ്ണൊക്കെ തുടച്ചു കൊണ്ട് ചെക്കൻ മ്മളെ കാറിന്റെ ഡോർ തുറന്നു അകതിരുത്തി..... പുറകെ ആയി ചെക്കൻ കയറി..... അങ്ങനെ എല്ലാവരും കൂടെ കാറിൽ കയറി നേരെ വിട്ടു മുബാറക് ഹെവനിലേക്...... കണ്ണ് നിറഞ് കൊണ്ട് തിരിഞ്ഞു നടക്കുന്ന ബ്രോസിനെ മ്മള് മിറർ വഴി കണ്ടതും..... മ്മള് പതിയെ ചെക്കന്റെ നെഞ്ചോട് ചേർന്നതും..... മറുകയാൽ മ്മളെ ചേർത്ത് പിടിച്ചിരുന്നു....... ************** (അലൻ) ആൽബിയും ഷാനും മ്മക്ക് പണി തന്നത് കരിക്കിൽ മുളക് ചേർത്ത് ആയിരുന്നു....എല്ലാവരും ഇരിക്കുനത് കൊണ്ട് ബുദ്ധിമുട്ടി കുടിക്കേണ്ടി വന്നത് തീർത്തത്.....

പെണ്ണിനെ പിടിച്ചു കൊണ്ട് പോയി ഉമ്മ വെച്ചായിരുന്നു.. അവിടെന്ന് പോന്നപ്പോൾ ആണ് ഷാദിയുടെ ബ്രദർ വന്നത്..... മ്മളോട് സംസാരിക്കുമ്പോഴും അവന്റെ നോട്ടം മ്മടെ പെണ്ണിലേക് പാറി വീഴുന്നതിനനുസരിച്ചു അവളുടെ കണ്ണുകളിൽ ഭയം അധികരിക്കുനത് മ്മളിൽ സംശയം ജനിപ്പിച്ചതും..... മ്മള് അവളെ തന്നെ നോക്കി നിന്നു.... എന്തോ ഒന്ന് മ്മടെ പെണ്ണിനെ ഭയപെടുത്തുന്നുണ്ട്......അത്‌ പിടക്കുന്ന അവളുടെ കണ്ണുകൾ വിളിച്ചോതുന്നു.... അവന് നടന്നു അകലുന്നത് വരെ അവൾ ഒരു ഭയത്തോടെ നോക്കി നിന്നതും......

മറഞ്ഞതിന് ശേഷം ആ കണ്ണുകൾ പൂര്വ്വ സ്ഥിതിയിലേക് വന്നതും മ്മളിൽ കൂടുതൽ സംശയം കൂട്ടി....... എന്തൊക്കെയോ അവളിൽ ഒളിഞ് കിടപ്പുണ്ട്...... അറിഞ്ഞേ പറ്റു.....പെണ്ണ് തുറന്നു പറയില്ല...പക്ഷെ കണ്ടെത്തണം...... ന്നൊക്കെ മനസ്സിൽ കണക് കൂട്ടി ഫുഡ്‌ കഴിച് കഴിഞ്ഞു വന്നു..... പിന്നെ വീട്ടിലേക് ഇറങ്ങാൻ സമയം ആയതും പെണ്ണും ശാലുവും തുടങ്ങി കരച്ചിൽ.... ഒരുവിധം ഓക്കേ ആകി അവരെയും കൊണ്ട് കാറിൽ വീട്ടിലേക് വിട്ടു...... ഗ്രാൻഡ് പരിപാടി ആയത് കൊണ്ട് തന്നെ റിസെപ്ഷൻ ഇല്ലായിരുന്നു..... അവിടെ എത്തി മമ്മ രണ്ട് മരുമക്കളെയും അകത്തേക്കു കൊണ്ട് പോയി..... ഷാൻ ഇന്ന് ഇച്ചായന്റെ വീട്ടിൽ ആണെന്ന്....

നാളത്തെ പരിപാടി കഴിഞ്ഞു അവര് നാട്ടിലേക് പോകുമെന്ന് മ്മളോട് പറഞ്ഞിരുന്നു..... വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു പോയതും.... അക്കുവിനെയും ശാലുവിനെയും കൊണ്ട് മാജിയും മാരിയും ഡ്രസ്സ്‌ മാറാൻ ഗസ്റ്റ് റൂമിലേക്ക്‌ പോയതും.......മ്മളും ബ്രോയും മുകളിൽ ഞങ്ങളെ റൂമിലേക്ക്‌ പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴെ വന്നു...... അപ്പോൾ തന്നെ കാളിങ് ബെൽ അടിച്ചതും മ്മള് പോയി കതക് തുറന്നു നോക്കിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.... മ്മള് തിരിഞ്ഞു അകത്തേക്കു കടക്കാൻ ഒരുങ്ങവെ ആണ് മ്മടെ കാലിൽ എന്തോ ഒന്ന് തടഞ്ഞത്...... ഒരു എൻവലപ് ആയിരുന്നു അത്‌....

മ്മടെ നെയിം ഉള്ളത് കൊണ്ട് മ്മള്കുള്ളതാണെന്ന നിഗമനത്തിൽ അതും എടുത്ത് മുകളിൽ കൊണ്ട് പോയി ടേബിളിൽ വെച്ചു തിരിച്ചു താഴോട്ടിറങ്ങി.... അവിടെ ചെന്നപ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ ആയി തയ്യാറായിരുന്നു.... മ്മളും ചെന്നു ഇരുന്നു..... മ്മടെ പെണ്ണും ശാലുവും ഉണ്ടായിരുന്നു മമ്മയുടെ കൂടെ..... പിന്നീട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു..... അപ്പുവും മിയു മോളും ഷീണം കൊണ്ട് നേരത്തെ കിടന്നിരുന്നു..... ഫുഡ്‌ കഴിച് മ്മളും ബ്രോയും നേരെ റൂമിൽക്ക് വിട്ടു..... (അക്കു) മ്മളെയും ശാലുത്തയെം വിളിച്ചു കൊണ്ട് മാജിത കിച്ചണിൽ പോയി രണ്ട് ഗ്ലാസ്‌ പാല് കയ്യിൽ തന്നപ്പോൾ ആണ് ഇന്ന് ഞങ്ങളെ ഫസ്റ്റ് നൈറ്റ് ആണെന്ന് പോലും ഓർമ വന്നത്.......🙄

അതോടെ രണ്ടും പരസ്പരം മുഖത്തോട് മുഖം ദയനീയമായി നോക്കി കൊണ്ട് മജിതയുടെ കള്ളചിരിയുടെയുള്ള വിഷ് ഒക്കെ മേടിച്ചു കൊണ്ട് സ്റ്റെയർ കയറി വിറക്കുന്ന കാലടികളോടെ റൂമിലേക്ക്‌ നടന്നു..... മ്മളെ ഒന്ന് നോക്കി കൊണ്ട് ശാലുത്ത അമി കാക്കുവിന്റെ റൂമിലേക്ക്‌ പോയതും..... മ്മള് ഒരുവിധം ഇല്ലാത്ത ദ്യര്യം സംഭരിച്ചു കൊണ്ട് രാവണന്റെ റൂമിലേക്ക്‌ കതക് തുറന്ന് അകത്തേക്കു കയറി...... അകത് ആണേൽ ചെക്കനെ കാണുന്നില്ല..... സ്ഥിരം ഫസ്റ്റ് നൈറ്റ്‌ പോലെ ലാപിലൊന്നും കുത്തുന്നത് കാണാതത് കൊണ്ട്..... അങ്ങേര് ഇവിടില്ലല്ലോ ന്ന് കരുതി സമാധാനത്തോടെ പതിയെ അകത്തേക്കു കയറി.... അപ്പോൾ ആണ് വാഷ്‌റൂമിൽ നിന്ന് സൗണ്ട് കേട്ടത്....

ഓ അങ്ങേര് അതിനുള്ളിൽ ആണോ..... ന്റെ പടച്ചോനെ ഇതിൽ നിന്നൊന്ന് രക്ഷപെടൻ എന്താ ചെയ്യാ.... 😳 വാഷ്‌റൂം പുറതെക്ക് അടച്ചു ലോക്ക് ചെയ്താലോ....🙄. അല്ലേൽ വേണ്ട അതിനുള്ളിൽ നേരം വെളുക്കും വരെ കിടക്കേണ്ടി വരും......ആ കലിപ്പിൽ അങ്ങേര് മ്മളെ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം...... സോ ആ റിസ്ക് വേണ്ട......😁 ബെഡിൽ കയറി ഉറങ്ങുന്നത് പോലെ ആക്ട് ചെയ്താലോ....🤔...... അതും നടക്കുമെന്ന് തോന്നുന്നില്ല..... ന്നൊക്കെ ഓരോ പ്ലാൻ മനസ്സിൽ കണക് കൂട്ടി മ്മള് പാൽ ഗ്ലാസ്‌ അടുത്തുള്ള ടേബിളിൽ വെച്ചു തിരിഞ്ഞതും..... മ്മളെ കണ്ണിൽ ഒരു എൻവലപ് കണ്ടു.... അല്ല ഇതെന്താ.... വല്ല ഗിഫ്റ്റ് ആണോ..... ആയിരിക്കും..... മ്മക്ക് തരാൻ വേണ്ടി സർപ്രൈസ് ആയി കൊണ്ട് വെച്ചതാകും.....

വാഷ്‌റൂമിൽ കയറുന്ന നേരം മ്മള് വരുമെന്ന് കരുതി കാണില്ല....😁 മ്മള് തന്നെ തുരറന്ന് നോക്കി സർപ്രൈസ് പൊട്ടിക്കുവാടോ രാവണ.... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് എൻവലപ് തുറന്ന് കൊണ്ട് അതിനുള്ളിലെ വസ്തു എടുത്തു...... അതെടുത്തു കൊണ്ട് മ്മള് പുഞ്ചിരിയോടെ അതിലേക് നോക്കിയതും...... അതിലെ കാഴ്ച കണ്ട് തറഞ്ഞു നിന്നു പോയി...... ഇ.....ഇത്......ഇതായിരുന്നോ ഷാഫിറ പറഞ്ഞ സർപ്രൈസ്...... അവളും അലനും ഒരുമിച്ചുള്ള ഒത്തിരി ഫോട്ടോസ്.....അതും ഒരേ കിടക്കയിൽ കിടന്നുകൊണ്ടുള്ളത്.....അന്ന് ആ രാത്രിയിൽ ഉള്ളത്...... അതെല്ലാം കണ്ടു ഒന്ന് ഉരിയാടാൻ പോലും ആകാതെ ആ ഫോട്ടോയിലാകെ മിഴികൾ ഓടി നടന്നു.....

കള്ളം ആണേലും ഇതൊന്നും കാണാൻ ഉള്ള കരുത് മ്മൾക്കില്ല..... അപ്പോൾ ഇത്..... ഇതെല്ലാം അലൻ കണ്ടാൽ......അവൻ തകർന്നു പോകും......മ്മടെ സ്നേഹം കൊണ്ട് ഈ നശിച്ച ഓർമ്മകൾ അവനിൽ നിന്ന് മാറ്റിയതല്ലാം ചിലപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നാൽ......ഇനിയും പഴയ അലനിലേക് ഒരു പോക്ക് അവന്റെ പെണ്ണെന്ന നിലയിൽ അതെനിക്ക് ഉൾകൊള്ളാൻ കഴിയില്ല.......ഇപ്പോ ഇത് അവനിൽ നിന്ന് ഒളിപ്പിച്ചു വെച്ചേ മതിയാകു...... ന്നൊക്കെ ആലോചിച്ചു വെപ്രാളത്തോടെ അതെടുത്തു കവറിലേക് തിരികെ വെക്കാൻ ഒരുങ്ങവെ.....

പെട്ടന്നാണ് മ്മടെ അരയിലൂടെ കൈകൾ ചുറ്റിവരിഞ്ഞത്.... പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടി തിരിഞ്ഞതും..... മ്മടെ കയ്യിലുള്ള വസ്തുക്കൾ വായുവിൽ ഉയർന്നു പൊങ്ങി ഞങ്ങൾക്ക് മീതെ ഊർന്ന് നിലം പതിച്ചതും......മ്മളിൽ നിന്നകന്ന് നിന്ന രാവണൻ അതിലേക് നോക്കിയതും...... ഒരുനിമിഷം നോക്കി നിന്ന്...... ഞെട്ടിത്തിരിഞ്ഞു മ്മടെ മുഖത്തേക് നോക്കിയതും..... മ്മടെ കണ്ണുകൾ ഇമ ചിമ്മാൻ പോലും മറന്ന് കൊണ്ട് അവനിൽ തന്നെയായിരുന്നു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story