രാവണ പ്രണയം🔥 : ഭാഗം 82

Ravana Pranayam Novel

എഴുത്തുകാരി: അമീന

പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടി തിരിഞ്ഞതും..... മ്മടെ കയ്യിലുള്ള വസ്തുക്കൾ വായുവിൽ ഉയർന്നു പൊങ്ങി ഞങ്ങൾക്ക് മീതെ ഊർന്ന് നിലം പതിച്ചതും......മ്മളിൽ നിന്നകന്ന് നിന്ന രാവണൻ അതിലേക് നോക്കിയതും...... ഒരുനിമിഷം നോക്കി നിന്ന്...... ഞെട്ടിത്തിരിഞ്ഞു മ്മടെ മുഖത്തേക് നോക്കിയതും..... മ്മടെ കണ്ണുകൾ ഇമ ചിമ്മാൻ പോലും മറന്ന് കൊണ്ട് അവനിൽ തന്നെയായിരുന്നു...... മ്മളിലേക്കും ഫോട്ടോയിലേക്കും മാറി മാറി നോക്കുന്നതിനനുസരിച് ആ കണ്ണുകൾ ചുമന്ന് കലങ്ങി വരുന്നത് ഒരു ഭീതിയോടെ നോക്കി കൊണ്ട് നിന്നതും... ആൾ പതിയെ മുട്ടിനാൽ ഇരുന്നോണ്ട് നിലത്ത് ചിതറി കിടക്കുന്ന ഫോട്ടോസ് ഓരോന്നായി പെറുക്കിയെടുത്തു അതിലേക് നോക്കി നിന്ന്......

ദയനീയമായി മ്മളിലേക് മുഖമുയർത്തി നോക്കിയതും..... "കിച്ച....." ന്ന് മ്മള് വിളിച്ചതും...... ഒരുകൊടുങ്കാറ്റു പോലെ അവയെല്ലാം എടുത്തോണ്ട് അടുത്തുള്ള ഡ്രസിങ് റൂമിലേക്ക്‌ കയറി കതകടച്ചതും.... അതുവരെ നിശ്ചലമായിരുന്ന മ്മള് വാതിലടയുന്ന ശബ്ദത്തിൽ ഞെട്ടിത്തരിച്ചു കൊണ്ട് പെട്ടന്ന് തന്നെ ആൾക്ക് പുറകെ ഓടി.... "അലൻ.... കതക് തുറക്ക് അലൻ..... അലൻ......" ന്ന് മ്മള് തട്ടി വിളിച്ചെങ്കിലും..... കതക് തുറന്നില്ല......ഒന്നൂടെ വിളിക്കാൻ ആയവെ പൊടുന്നനെ അകത്തു എന്തക്കെയോ വീണുടയുന്ന ശബ്ദം കാതിൽ പതിഞ്ഞതും..... മ്മള് വെപ്രാളത്തോടെ കതകിൽ ആഞ്ഞു കൊട്ടി..... "അലൻ..... കിച്ച.....കതക് തുറക്ക് കിച്ച.... മ്മള് ഒന്ന് പറഞ്ഞോട്ടെ.... കിച്ച.... ആദ്യം ഒന്ന് കതക് തുറക്ക്....പറയുന്നത് കേൾക്ക്.... തുറക്ക്......"

ന്ന് മ്മള് പറഞ്ഞെങ്കിലും..... അകത്തു വീണുടയുന്ന സൗണ്ട് കൂടുന്നതല്ലാതെ ചെക്കന് കതക് തുറക്കാതെ നിന്നതും...... അകാരണമായി മ്മടെ മനസിൽ ഭയം കടന്നു കൂടിയതും.... മ്മൾക് ഇനി എന്ത് ചെയ്യണമെന്നറിയാതെ വാതിലിനരികിൽ നിന്ന് പിന്നെയും തുറക്കാൻ പറഞ്ഞു വിളിചോണ്ടിരുന്നു..... ഒത്തിരി വിളിചെങ്കിലും കതക് തുറക്കാതിരുന്നതും....മ്മടെ വിളി കരച്ചിലേക്ക് വഴിമാറി കണ്ണ് നിറഞ്ഞു കൊണ്ട് ഡോറിന് മുന്നിൽ ഊർന്നിരുന്നു..... നിലത്ത് പതിഞ്ഞിരുന്നു കരഞ്ഞു കൊണ്ട്..... "കിച്ച..... കതക് തുറക്ക്.... മ്മ്..മ്മക്ക്.... ഒരു പ്രശ്നം ഇല്ല കിച്ച അതിൽ..... നി ഒന്ന്... തു... തുറക്ക്.... മ്മള് ഒന്ന് പറഞ്ഞോട്ടെ......" ന്നൊക്കെ നിറഞ്ഞ കണ്ണ് തുടച് കൊണ്ട് വിതുമ്പലോടെ പറഞ്ഞെങ്കിലും......

കണ്ണിനെ തോൽപ്പിച്ചു കൊണ്ട് കണ്ണുനീർ ഒഴുകിയിറങ്ങി..... എന്തിനാ പടച്ചോനെ ഇങ്ങനെയൊരു പരീക്ഷണം..... അതൊക്കെ നുണയാണെന്ന് മ്മൾക് അറിയാം......പക്ഷെ ചെക്കനെ സംബന്ധിച്ചു അത്‌ ഓർക്കാൻ ഇഷ്ടപെടാത്ത ഭൂതകാല ഓര്മയും....... ഇ ഒരു ദിവസം തന്നെ അതെല്ലാം ഓർക്കേണ്ടി വന്നത് അവന് സഹിക്കാനും ഉൾകൊള്ളാനും കഴിഞ്ഞിട്ടുണ്ടാവില്ല.....എല്ലാം ഒന്ന് പറയാൻ ആണേൽ കതക് തുറക്കുന്നതും ഇല്ല.... ഷാഫിറ... അവൾ കാരണം ആണ് ന്റെ ചെക്കൻ ആദ്യവും ഇപ്പോഴും വേദന അനുഭവിക്കുന്നത്...... നിന്നെ വെറുതെ വിട്ടതാ ഞാൻ ചെയ്ത തെറ്റ്.....വെറുതെ വിടില്ലടി നിന്നെ.......ഇതിനൊരു തിരിച്ചടി തന്നില്ലേൽ മെഹക് അല്ലാണ്ടിരിക്കണം.....

ന്നൊക്കെ മനസിൽ കരുതി കൊണ്ട് മ്മള് പിന്നെയും വാതിൽ തട്ടി വിളിച്ചു.... "കിച്ച.... കതക് തുറക്ക്.... മ്മക്ക് ഒന്ന് സംസാരിക്കണം.... തുറക്...." ന്ന് മ്മള് പറഞ്ഞതും...... അകത്തു നിന്നും ചെക്കന്റെ ശബ്ദം കാതിൽ പതിഞ്ഞു.... "പോന്നു..... ഇപ്പൊ നി പൊ.... നിന്നോട് സംസാരിക്കാൻ പറ്റിയൊരു അവസ്ഥയിൽ അല്ല ഞാൻ..... പൊ അക്കു...." "ഇല്ല... അലൻ..... നി കതക് തുറക്ക്..... പ്ലീസ് കിച്ച.... ഞാൻ ഒന്ന് പറഞ്ഞോട്ടെ....അത്‌ ആ ഫോട്ടോസ്......." "ഇനഫ് അക്കു......ഒന്ന് പോയി താ ശല്യം ചെയ്യാതെ......ഞാൻ ഒന്ന് തനിച്ചിരുന്നോട്ടെ..... പ്ലീസ് ലീവ് മി അലോൺ......" ന്ന് ഉച്ചത്തിൽ അലറിയതും...... മ്മളെ കണ്ണ് നിറഞ്ഞൊഴുകി...... ഇ.... ഇനി.... ഞ... ഞാൻ എന്താ ചെയ്യാ പടച്ചോനെ....

ന്നൊക്കെ മനസ്സിൽ കരഞ്ഞതും.... മ്മടെ മനസ്സിലേക്ക് അന്ന് രാത്രി ആ ഡ്രൈവിൽ ഉള്ളതെല്ലാം മ്മടെ ഫോണിലേക്ക് കോപ്പി ചെയ്തത് ഓർമ്മ വന്നതും...... നിലത്ത് നിന്ന് ചാടിയെഴുന്നേറ്റ് കൊണ്ട്.... "ഫോ....ഫോൺ....ന്റെ ഫോൺ... അത്‌ എവിടെയാ ഞാൻ വെച്ചേ......അത്‌ കിട്ടിയാൽ ഇതിനൊരു പരിഹാരം ആകും..... യേവ്‌ടെയാ വെച്ചേ........" ന്നൊക്കെ ഓരോന്ന് പുലമ്പി കൊണ്ട് എവിടെയെന്നില്ലാതെ തിരഞ്ഞെങ്കിലും..... അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.... ആ ഷാഫിറ വിളിച്ചപ്പോൾ വരെ മ്മടെ കയ്യിൽ ഉണ്ടായിരുന്നു... പിന്നീട് എവിടെ വെച്ചെന്ന് ഓർമ വരുന്നില്ലല്ലോ.....എവിടെ പോയി തിരയും ഞാൻ....വൈകും തോറും ചെക്കനെ വേദനിപ്പിക്കാൻ വിടേണ്ടി വരുമല്ലോ റബ്ബേ.....

ന്നൊക്കെ ആലോചിച്ചു കൂട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് നിലതോട്ടൂർന്ന് വീണു കണ്ണ് നിറച്ചു..... ശബ്ദം കേട്ട് ആരെങ്കിലും കയറി വന്നാൽ ഉള്ള അവസ്ഥ.... ഇന്ക് ആലോചിക്കാൻ കൂടെ വയ്യ..... റൂം സൗണ്ട് പ്രൂഫ് ആയത് കൊണ്ട് ഇവിടെ നടക്കുന്നതൊന്നും വെളിയിൽ അറിയാൻ ഇടയില്ല......എന്താ ഇനി മ്മള് ചെയ്യാ.....ആ ഫോൺ കിട്ടിയില്ലേൽ..... ന്നൊക്കെ ആലോചിച് തളർന്നു പോയതും...... മനസിലേക്ക് കൺവെൻഷൻ സെന്ററിൽ വെച്ച് ഫോൺ ആനിയുടെ കയ്യിലെങ്ങാനും കൊടുത്തോ ഇല്ലയോ ന്ന് ഓർമ വന്നതും.... മ്മള് നിലത്ത് നിന്ന് പെട്ടന്ന് എണീറ്റ് ആനിക്ക് വിളിക്കാൻ ചെക്കന്റെ ഫോൺ തിരഞ്ഞെങ്കിലും കിട്ടിയില്ല....ഇനി ഇപ്പൊ എങ്ങനെ..... ന്നൊക്കെ ആലോചിച്....

"അമി.... അമി കാക്കുവിനെ വിളിച്ചാലോ.... " ന്ന് കരുതി ഓടി പോയി കതക് തുറക്കാൻ നിന്നതും...... പെട്ടന്ന് ഒന്ന് നിന്ന്.... "വെ.... വേണ്ട......അവരെ നല്ലൊരു ദിവസം മ്മള് കാരണം..... ഒന്നും വേണ്ട..... രാവണൻ ഒന്ന് കതക് തുറന്നിരുന്നേൽ....." ന്ന് കരുതി തിരിഞ്ഞു ഡ്രസിങ് റൂമിന്റെ ഡോറിലേക് ഓടിയടുത്തു വീണ്ടും കൊട്ടി വിളിച്ചു..... "അലൻ..... കിച്ച.... കതക് തുറക്ക്..... ന്നെ ഇങ്ങനെ ഇട്ട് വേദനിപ്പിക്കാതെ.....തുറക്കട....." ന്ന് പറഞ്ഞപ്പഴേക്കും...... മ്മള് നന്നായി ഷീണിച്ചു പോയിരുന്നു.....ഒത്തിരി സന്തോഷം തന്നത് ഇങ്ങനെ വേദനിപ്പിക്കാൻ ആയിരുന്നോ പടച്ചോനെ..... ന്നൊക്കെ ആലോചിച് കരച്ചിൽ അടക്കി തിരിഞ്ഞു വേച്ചു നടന്നതും......

ആൾറെഡി ഇന്നത്തെ പ്രോഗ്രാംമിന്റെ ഷീണം കാരണം അതിന് പുറകെ ഇതെല്ലാം കൂടെ മനസ്സിൽ വേദന പടർത്തിയതും...... മ്മള് കാൽ സ്ലിപ് ആയി വീഴാൻ പോയതും...... അടുത്തുള്ള ടേബിളിൽ പിടിച്ചതും പിടി കിട്ടാതെ നിലതോട്ടൂർന്ന് വീണു..... നിലത്തോട്ട് വീഴവെ അതിന് പുറകെ മ്മടെ മേലെ എന്തോ പതിച്ചതും...... ഒരുവിധം കൈ കുത്തി എണീറ്റതും..... നോക്കുമ്പോൾ നിലത്തായി ചെക്കന്റെ ഫോൺ.... അത്‌ കണ്ടതും എവിടെ നിന്നൊ ഒരൂർജം കിട്ടിയ പോലെ അതെടുത്തു കൊണ്ട് പെട്ടന്ന് ഫോൺ ഓപ്പൺ ചെയ്തു അതിൽ നിന്ന് മ്മടെ ഫോണിലേക്കു വിളിച്ചു..... ബെൽ അടിക്കുന്നുണ്ട് പക്ഷെ കാൾ ആരും എടുക്കുന്നില്ല....

"പ്ലീസ്.... പിക്ക് അപ്പ്‌ ദി കാൾ.... പ്ലീസ്...." ന്നൊക്കെ പിറുപിറുത്ത്തോണ്ട് പിന്നെയും കാൾ ചെയ്തതും.. ഇത്തവണ കാൾ കണക്ട്ട് ആയതും മറുതലയ്ക്കൽ നിന്ന്..... "ഹലോ.... സാർ.......അലൻ സാർ....." ന്ന് മറുപുറത് നിന്ന് കേട്ട സൗണ്ട് ആനിയുടെ ആണെന്ന് മനസ്സിലായതും മ്മള് ഒരുവിധം തേങ്ങൽ അടക്കി കൊണ്ട്.... "ആനി..... " ന്ന് വിളിച്ചു.... അപ്പോൾ തന്നെ.... "അക്കു.... ടാ.... എന്താടാ ഈ നേരത്ത്......ഓ.... നിന്റെ ഫോണിന് ആണോ വിളിച്ചെ.....അത്‌ നി എന്റെ കയ്യിൽ തന്നത് മറന്നോ.....ഇപ്പൊ മോള് പോയി നിന്റെ രാവണൻന്റെ കൂടെ ആഘോഷിക്ക്..... ഫോൺ നാളെ ഞാൻ കൊണ്ട് തന്നേക്കാം......ചെല്ല്......" ന്നൊക്കെ പെണ്ണ് വാതോരാതെ പറഞ്ഞോണ്ട് ഇരുന്നതും.....

മ്മള് അറിയാതെ വിതുമ്പി പോയി.... "ആ....ആനി....." ന്നുള്ള മ്മടെ വിളിയിലെ വ്യത്യാസം തിരിച്ചറിഞ്ഞതും... "അക്കു.... ന്താടാ... പറ്റിയെ.... ടാ.... കരയുവാണോ... നി....." "ആനി ...ഞാൻ... എനിക്ക്.... " "പറയ്‌ അക്കു.... ന്താ പറ്റിയെ... ടെൻഷൻ ആകാതെ പറയ്‌.... കരയല്ലേ..... ഞ.... ഞാൻ ഇച്ചായനെ വിളിക്കാം....." "വേണ്ട..... ആനി.... ഇച്ചായനെ വിളിക്കല്ലേ.....ഇന്ക് ഒന്നും ഇല്ല...." "ന്നിട്ടാണോ നി കരയുന്നെ.....സാർ എവിടെ.... ഫോൺ കൊടുക്ക്.... " "ടാ.... കിച്ച..... " ന്നൊക്കെ മ്മള് വിതുമ്പി കൊണ്ട് എല്ലാം അവളോട് തുറന്നു പറഞ്ഞതും...... മ്മള് കരഞ്ഞു പോയി..... "അക്കു... കരായതെടാ.....ഇനി ഇപ്പോ എന്താടാ ചെയ്യാ.....അന്നെ അവളെ തീർക്കേണ്ടതായിരുന്നു...."

"ആനി....എനിക്ക് ന്റെ ഫോൺ കിട്ടിയേ പറ്റു.....അതുണ്ടെൽ എങ്ങനെയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാക്കാം.....' "അതെങ്ങനെ...... ഇപ്പൊ.... നേരം വെളുത്തിട്ട്......" "പറ്റില്ല ആനി..... അവനെ തനിച് വിടാൻ കഴിയില്ലെനിക്ക്.....എനിക്ക് ഇപ്പൊ വേണം ന്റെ ഫോൺ.... ഒ.... ഒരു കാര്യം ചെയ്യ്.... ഞാൻ....ഞാൻ..... വരാം അങ്ങോട്ട്....." "നി എന്തൊക്കെയാ അക്കു പറയുന്നേ..... ഇന്ന് നി അങ്ങോട്ട് വലത് കാൽ വേച്ചു കയറിയിട്ട്.... വേണ്ട... അത്‌ ശരിയാവില്ല......" "എന്താ ശരിയാവാത്തെ...... ഇന്ക് അതൊന്നും ഒരു പ്രശ്നം അല്ല..... ന്റെ രാവണൻ അകത് തകർന്നിരിക്കുന്നത് കാണാൻ കഴിയില്ലെനിക്ക്......." ന്ന് മ്മള് പൊട്ടിത്തെറിച്ചു പറഞ്ഞതും.... "അക്കു... അതല്ലടാ.... ആരെങ്കിലും കണ്ടാൽ.......

അല്ലേൽ ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ട് തരാം......നി വരണ്ട......മ്മള് അവിടെ എത്തിയിട്ട് നിനക്ക് വിളിക്കാം അപ്പൊ നി പുറത്തോട്ട് വാ.... " ന്ന് പറഞതിന് മ്മള് ഒന്ന് മൂളിയതും.....മറുപുറം കാൾ കട്ട് ആയിരുന്നു...... പിന്നീടുള്ള സമയം അവളുടെ കാളിന് വേണ്ടി മ്മള് അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു...... കുറച്ച് കഴിഞ്ഞു മ്മൾക് കാൾ വന്നതും...... അറ്റൻഡ് ചെയ്തതും......അവൾ ഗേറ്റിന് അടുത്ത് വന്നു ന്ന് പറഞ്ഞതും....... മ്മള് വേഗം മുഖം തുടച് പെട്ടന്ന് കതക് തുറന്ന് പുറത്തോട്ടിറങ്ങി...... എല്ലാവരും ഉറങ്ങിയത് കൊണ്ട് തന്നെ മ്മള് പതിയെ സ്റ്റെയർ ഇറങ്ങി താഴോട്ട് ചെന്നു ഫ്രണ്ട് കതക് തുറന്ന് പുറത്തോട്ടിറങ്ങി.....

ശബ്ദം ഉണ്ടാകാതെ ചുറ്റും നോക്കി ഗേറ്റിനരികിൽ ചെന്ന് അത്‌ തുറന്ന് പുറത്തിറങ്ങിയതും..... മതിലിനോട് ചേർന്നു നിർത്തിയ സ്കൂട്ടിയിൽ ചാരി കൊണ്ട് ആനി നിക്കുന്നത് കണ്ടതും..... മ്മള് ഓടി പോയി അവളെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു..... മ്മളെ ഒരുവിധം സമാധാനിപ്പിച്ചു കൊണ്ട് അവളിൽ നിന്ന് വേർപെടുത്തി സമാധാനിപ്പിച്ചു കൊണ്ട് മ്മടെ നേരെഫോൺ നീട്ടിയതും..... അത്‌ മേടിച്ചു അവളെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ......മ്മടെ കയ്യിലായി പിടിച്ചു അവളിലേക്കായി തിരിച്ചു നിർത്തി കൊണ്ട് മ്മളെ ഒന്നൂടെ കെട്ടിപിടിച്ചു നിറഞ്ഞ കണ്ണ് തുടച്ചോൻണ്ട് പറഞ്ഞു.... "കരയരുത് അക്കു.....എല്ലാം ശരിയാകും......നി ഒറ്റയ്ക്കല്ലട.....ഞാൻ ഉണ്ട് കൂടെ....മ്മ്...... ചെല്ല്....."

ന്ന് പറഞ്ഞ അവളുടെ വാക്കുകൾ മതിയായിരുന്നു മ്മളിൽ ആളിക്കത്തിയ തീക്ക് ഒരുനിമിഷതെക്കെങ്കിലും തണുപ്പേകാൻ..... മ്മള് അതിന് അവൾക്കായി വിഷാദ പുഞ്ചിരി നൽകി കൊണ്ട് തിരിഞ്ഞു നടന്നു..... അകത് റൂമിലെത്തി കതകടച്ചു ലോക്ക് ചെയ്തു കൊണ്ട് മ്മള് വീണ്ടും ഡ്രെസ്സിങ്‌ റൂമിനരികിൽ പോയി നിന്നു.... അകത്തു നിന്നും ശബ്ദം ഒന്നും കേൾക്കാതെ നിന്നതും...... മ്മൾടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയതും മ്മള് പിന്നെയും മുട്ടിവിളിക്കാൻ തുടങ്ങി.... "കിച്ച..... കിച്ച..... മ്മള് വിളിക്കുന്നത് കേൾക്കുണ്ടോ കിച്ച..... പ്ലീസ് കതക് തുറക്ക്..... പ്ലസ്......കിച്ചാ......" ന്ന് പറഞ്ഞോണ്ട് മ്മള് കതക് തട്ടി കൊണ്ടിരുന്നെങ്കിലും നോ റെസ്പോൺസ്..... മ്മള് സങ്കടവും ദേഷ്യവും ഉയർന്നു വന്നതും.....

ശക്തിയിൽ ഹാൻഡിൽ പിടിച്ചു തിരിച്ചതും അത്‌ തുറന്ന് വന്നതും..... മ്മള് ഒന്ന് നിശ്ചലയമായി.... നേരത്തെ പിടിച്ചു തിരിച്ചപ്പോൾ ഇത് ലോക്ക് ആയിരുന്നു..... മ്മള് പിന്നെ ഒന്നും ആലോചിക്കാതെ കതക് തുറന്നു അതിവേഗം അകത്തേക്കു കടന്നതും....... അതിനുള്ളിൽ മുഴുവൻ ഇരുട്ടായിരുന്നു..... കതക് മുഴുവനായി തുറന്നതും....അകത്തെ റൂമിലെ വെളിച്ചത്തിൽ ഡ്രസിങ് റൂമിൽ ചെറുതായി വെട്ടം പരന്നു.... ആ വെളിച്ചത്തിൽ മ്മള് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ കണ്ടത്...... അവിടെയുള്ള ഡ്രെസ്സെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു.....ഡ്രസിങ് സ്റ്റാൻഡ് ആണേൽ വളഞ്ഞു നിലത്ത് വീണുകിടക്കുന്നു.... അവിടെ ചുമരിലായുള്ള മിറർ താഴെ ചിന്നിചിതറി കിടക്കുന്നു....

ആകെ കൂടെ അലങ്കോലമായി മാറിയതിനിടയിൽ മ്മടെ ചെക്കനു വേണ്ടി പരതിയതും......... അവിടെയുള്ള ചെയറിൽ ഇരുന്നു മുട്ടിനാൽ കൈകൾ ഊന്നി തലയും താഴ്ത്തി നിൽക്കുന്ന മ്മടെ ചെക്കനെ കണ്ടതും...... മറുത്തൊരു ചിന്തകൾക്കിടനൽകാതെ അവനരികിലായി ഓടി മുട്ടിനാൽ ഇരുന്നു കൊണ്ട് ആ തലയിൽ പതിയെ കൈ വെച്ചു കൊണ്ട് വിളിച്ചു...... "കിച്ച......" ന്ന് മ്മള് വിളിച്ചതും...... തലയുയർത്തി നോക്കിയ അവന്റെ കണ്ണുകൾ ചുമന്നു കലങ്ങിയത് കണ്ട്.... വേദന നിറച്ചത് മ്മടെ ഹൃദയത്തിലായിരുന്നു....... അത്‌ കണ്ടതും വിതുമ്പൽ അടക്കി കൊണ്ട് അവനെ വിളിച്ചു വാരിപുണരാൻ ഒരുങ്ങവെ...... മ്മടെ മുഖത്തു പോലും നോക്കാതെ ഒരു കയ്യാൽ മ്മളെ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു....

"ന്തിനാ ഇപ്പൊ നി ഇങ്ങോട്ട് വന്നത്.... നിന്നോട് പറഞ്ഞതല്ലേ എനിക്ക് ഒന്ന് ഒറ്റയ്ക്കിരിക്കണം എന്ന്..... ഒന്ന് പൊ അക്കു....." "ഇല്ല.... എങ്ങോട്ടും പോകില്ല.....നിന്നെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോകില്ല അക്കു..... നി വാ... കിച്ച.... റൂമിലോട്ട് വാ...." "എന്നെ വിട് അക്കു...." "ഇല്ല കിച്ച...." ന്ന് മ്മള് പറഞ്ഞതും..... മ്മളെ പിടിച്ചു തള്ളി കൊണ്ട് അലറി.... "വിടാനല്ലേ നിന്നോട് പറഞ്ഞത്.... ഞാൻ എങ്ങോട്ടും ഇല്ല.... നി ഒന്ന് പൊ അക്കു......." "പോകില്ലാന്ന് പറഞ്ഞില്ലേ...." ന്ന് പാഞ്ഞോണ്ട് മ്മള് നിലത്ത് നിന്ന് എണീറ്റ് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... "ഇങ്ങോട്ട് വാ കിച്ച.....ഇങ്ങനെ ഒന്നും പറയല്ലേ നി.... ഇന്നത്തെ ദിവസം അത്‌ എത്രത്തോളം നമുക്ക് പ്രധാനപെട്ടതാണ്..... അത്‌ കേവലം ഒരു ഫോട്ടോസ് കൊണ്ട്...."

ന്ന് മ്മള് പറയലും..... "ഇനഫ് അക്കു..... നിന്നോട് ഇറങ്ങി പോകാന പറഞ്ഞെ.....ഇപ്പൊ ഇങ്ങോട്ട് കയറി വന്നത് പിന്നെയും മ്മളെ കുത്തി നോവിക്കാൻ ആണോ....." "അ.... അല്ല.... കിച്ച.... നിന്നെ എനിക്ക്.... വേണം...ഇങ്ങനെ വേദന തിന്നാൻ നിന്നെ ഞാൻ അനുവദിക്കില്ല.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക് കിച്ച....." "ന്താണ് ഞാൻ കേൾക്കേണ്ടത്....ഹേ..... ഒന്നും വേണ്ടായിരുന്നു..... ഇപ്പൊ തോനുന്നു ഒന്നും വേണ്ടായിരുന്നെന്ന്.....എന്തിനാ എന്റെ പുറകെ നടന്നു ഇഷ്ടപെടുത്തിയത്......വേണ്ടാന്ന് നൂർ തവണ പറഞ്ഞതല്ലേ..... എന്നിട്ടും....." "നി.... നീയെന്താ പറഞ്ഞു വരുന്നേ..... " ന്ന് മ്മൾ വിറയാർന്ന ശബ്ദത്തോടെ സംശയ ഭാവത്തിൽ ചോദിച്ചു.... അതിന് അവനിൽ മൗനം ആണെന്ന് കണ്ടതും......

ദേഷ്യത്താൽ ആ ഷർട്ടിൽ കുത്തിപിടിച്ചോണ്ട് അലറി..... "ന്താ ഉദ്ദേശിച്ചതെന്ന്.....ന്നെ വേണ്ടാന്നോ.... ആണോ..... ന്നെ സ്നേഹിച്ചത് അബദ്ധം ആയി തോന്നുന്നുണ്ടെന്നോ.....അതാണോ ഇപ്പൊ പറഞ്ഞതിന് അർത്ഥം.....ഹേ....." ന്ന് മ്മള് പാഞ്ഞോണ്ട് അവിടമാകെ ചിതറിക്കിടക്കുന്ന ആ ഫോട്ടോസ് പെറുക്കി എടുത്ത് ആൾടെ അടുത്തോട്ടു ചെന്നു കൊണ്ട് ദേശ്യത്തോടെ..... "ഈ ഒരു ഫോട്ടോസ് കാരണം മ്മളെ സ്നേഹിച്ചത് അബദ്ധമായി തോന്നിയോ നിനക്ക് ഹേ.... തോന്നിയൊന്ന്.....അതിനുമാത്രം എന്താ ഇതെന്ന്..... " "എന്താണെന്ന് ഇനി ഞാൻ പറയണോ.... ഇത് നിനക്ക് ഒരു ഫോട്ടോ ആയിരിക്കാം...... പക്ഷെ ഇതൊരു യാഥാർത്യം ആണെന്ന് നി മറന്നു പോകുന്നു അക്കു.....

അറിയാതെയാണെങ്കിലും തെറ്റ് ചെയ്തവനാണെന്ന് ഞാൻ ഓർക്കണമായിരുന്നു.....നിന്നെ സ്നേഹിക്കാനോ നിന്റെ സ്നേഹം അനുഭവിക്കാനോ അർഹതയില്ല എനിക്ക്.....അത്‌ വീണ്ടും വീണ്ടും ഇതെല്ലാം എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുവാ....... നിന്നെ മനസറിഞ്ഞു സ്നേഹിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല അക്കു......" ന്ന് അവന് ചുമന്ന കണ്ണാലെ അലറിയതും മ്മടെ കൈ തലം അവന്റെ കവിളിലായി പതിഞ്ഞിരുന്നു..... "ഇനിയും ആ വായിൽ നിന്നും ന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് വീണാൽ ക്ഷമിക്കില്ല മെഹക്..... എന്താ പറഞ്ഞെ ന്നെ സ്നേഹിക്കാൻ കഴിയില്ലന്നോ......ഹേ.....സ്നേഹിക്കണ്ട നി....ബുദ്ധിമുട്ടി സ്നേഹിക്കണ്ട എന്നെ...... ഇതല്ലേ നിനക്ക് തടസ്സം.....ഈ ഫോട്ടോസ് കാരണം അല്ലെ......

വേണ്ട എനിക്ക് ആരും വേണ്ട......" ന്ന് പറഞ്ഞു മ്മള് പൊട്ടിക്കരഞ് കൊണ്ട് തുടർന്നു..... "ദേ ഈ മഹർ ഈ കഴുത്തിൽ അണിഞ്ഞത് നിന്റെ സ്നേഹത്തിലുള്ള വിശ്വാസം കൊണ്ട......ന്റെ ജീവന്റെ അവസാന ശ്വാസം വരെ ഇവിടെ ന്റെ കഴുത്തിൽ തന്നെ കാണും ഇത്.....അത്‌ നിന്റെ സ്നേഹം ഇല്ലെങ്കിൽ കൂടെയും...... പിന്നെ...... ഇനിയും ഓരോന്ന് മനസ്സിൽ തോന്നുന്നതിന് മുൻപ് ഇതൊന്ന് കണ്ടേക്ക്..... ന്നിട്ട് എന്താ വേണ്ടതെന്നു വെച്ചാല് ചെയ്തേക്ക്......." ന്ന് പറഞ്ഞു മ്മടെ കയ്യിലെ ഫോണിലെ വീഡിയോ ഓപ്പൺ ചെയ്തു ആ കയ്യിലായി വെച്ചോണ്ട്.... മ്മള് പെട്ടന്ന് തന്നെ ഡ്രസിങ് റൂമിന് വെളിയിൽ ഇറങ്ങി......

റൂമിൽ ചെന്ന് നിലത്തായ് ബെഡിലേക് ചേർന്നു ചാരി ഇരുന്നോണ്ട് മുട്ടിലേക് മുഖം ചേർത്ത് വെച് തേങ്ങൽ അടക്കി ഇരുന്നു... കുറച്ച് കഴിഞ്ഞതും..... മ്മടെ അടുത്തായി ആളനക്കം അറിഞ്ഞതും...... എന്ത് കൊണ്ടോ മ്മക്ക് തലയുയർത്തി നോക്കാൻ പോലും കഴിയാത്ത രീതിയിൽ തല പൊട്ടിപൊളിയുന്ന വേദന തോന്നിയതും........ മ്മള് ഒന്നൂടെ കാലിലേക്ക് മുഖം പൂഴ്ത്തി ഇരുന്നതും...... മ്മളെ ഒരു കൈ ചുറ്റിപിടിക്കുന്നത് അറിഞ്ഞെങ്കിലും...... മ്മള് ഒന്നനങ്ങ പോലും ചെയ്തില്ല....... "പൊന്നൂ......" ന്നുള്ള ഒറ്റവിളിയിൽ മ്മടെ ഉള്ളമൊന്നേങ്ങിയതും.....മ്മളിൽ ആ കൈകളുടെ മുറുക്കം കൂടിയതും.....ആ കൈകളെ തട്ടി മാറ്റി എണീറ്റ് നിന്ന മ്മൾ ഒന്ന് വേച് പോയതും......ഞൊടിയിട കൊണ്ട് ആ കൈകളാൽ താങ്ങിയിരുന്നു..... "അക്കു......" ന്നുള്ള വിളിയിൽ ആ മുഖത്തേക് തലയുയർത്തി നോക്കിയതും....

.നേരത്തെ ചുമന്നു കലങ്ങിയ ആ കണ്ണുകൾ ഇപ്പോൾ തികച്ചും ശാന്തമായിരുന്നു...... പക്ഷെ മ്മൾ ആളിൽ നിന്നും മുഖം തിരിച്ചു ആ കൈകളിൽ നിന്ന് കുതറി മാറി കൊണ്ട് മുന്നോട്ട് നടന്നതും......പിന്നെയും മ്മളിലേക്കായി വന്ന ചെക്കനെ കൈകളാൽ തടഞ്ഞു...... പതിയെ നടന്നു ചെന്ന് കിടക്കയിലേക് കിടന്നു കൊണ്ട് അതിലേക്കായി ചുരുണ്ടു കൂടിയതും...... ഷീണം കൊണ്ടും തളർച്ച കൊണ്ടും മ്മടെ കണ്ണുകൾ പതിയെ അടഞ്ഞു പോയിരുന്നു....അടുത്തായി അപ്പോഴും ചെക്കന്റെ സാനിധ്യം ചെറുമയക്കത്തിലും മ്മളറിയുന്നുണ്ടായിരുന്നു......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story