രാവണ പ്രണയം🔥 : ഭാഗം 84

Ravana Pranayam Novel

എഴുത്തുകാരി: അമീന

ആ കയ്യിൽ നിന്നും മ്മടെ കൈ വേർപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട്..... മ്മളെയും കൊണ്ട് ഉരുണ്ട് മറിഞ്ഞതും..... ഓൺ ദി സ്പോട്ടിൽ ബെഡിലായി ലാൻഡ് ചെയ്തതിന് പുറകെ മ്മടെ മുകളിലായി ചെക്കൻ സ്ഥാനം പിടിച്ചിരുന്നു.....🙄....😟... മ്മടെ മുകളിലായി കണ്ണിമ വെട്ടാതെ കള്ള ചിരിയാലെ നോക്കി കിടക്കുന്ന ചെക്കനെ കണ്ട് ഉള്ള ബിൽഡപ്പ്പിൽ വെള്ളം കോരി ഒഴിച്ച് ബ്ലിങ്കസ്യാ ന്നകണക്കെ ആൾടെ മുഖത്തേക് നോക്കി കിടന്നു..... ചെക്കന്റെ ചിരി കാണും തോറും മ്മടെ ഉള്ളിൽ അപായ മണി മുഴങ്ങിയതും...... അതിനെ നിഷ്കരുണം തള്ളി മാറ്റി കൊണ്ട് ആളുടെ മുഖത്തേക് നോക്കാതെ...

"ദേ....ഒന്ന് മാറിക്കെ.....ഇങ്ങള് എന്താ ചെയ്യണേ.... എണീറ്റ് മാറുന്നുണ്ടോ....." ന്നൊക്കെ മ്മള് ഗൗരവം മുഖത്തു വരുത്തി കൊണ്ട് ചോദിച്ചതും.... എവിടെ ആൾക്ക് ഒരു കുലുക്കവും ഇല്ല.....അതോടെ മ്മള് കലിപ്പ് കൊണ്ട് നേരിടാം ന്ന് കരുതി കുറച്ച് കലിപ്പ് മുഖത്തു വാരി വിതറി കൊണ്ട് പറഞ്ഞു.... "മ്മള് പറഞ്ഞത് കേട്ടിലെ....എണീറ്റ് മാറിക്കെ.....എന്താ ഈ ചെയ്യണേ...." "ചെയ്തത് ഞാൻ അല്ലല്ലോ..... നീയല്ലേ..... തൊടാൻ പാടില്ല..... ഡിസ്റ്റൻസ് കീപ് ചെയ്യണം ന്നൊക്കെ പറഞ്ഞിട്ട്....." ന്ന് മ്മളെ നോക്കി ആക്കി ചിരിച്ചോണ്ട് പറഞ്ഞതും... ചമ്മി നാറിയ നിർവൃതിയിൽ ആൾടെ മുഖത്തേക് പോലും നോക്കാതെ കിടന്നതും....

ചെക്കൻ വീണ്ടും മ്മടെ മുഖത്തൂടെ വിരൽ ഓടിച്ചോണ്ട് പറഞ്ഞ്..... "ഹാ.... പറ... പോന്നു....ഡിസ്റ്റൻസ് കീപ് ചെയ്യണം ന്ന് നി തന്നെയാ പറഞ്ഞത്.....കൂടാതെ ടോണ്ട് ടച്...." "ആ മ്മള് തന്നെയാ പറഞ്ഞത്..... ടച് ചെയ്യണ്ടാന്ന് പറഞ്ഞത് നിങ്ങളോട.....മ്മൾക് അത്‌ ബാധകം അല്ല......" "വാട്ട്......ദിസ്‌ ഈസ്‌ നോട് ഫെയർ.....പോന്നു......" "അതൊക്കെ മ്മൾക് ഫെയർ ആണ്......ന്നെ സ്നേഹിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞത് ആരാ.....യൂ.... അല്ലെ.... സോ..... ന്നെ ടച്ചാൻ വരണ്ട.... ഇന്ക് ഇങ്ങളെ സ്നേഹിക്കാൻ ബുദ്ധിമുട്ട് ഇല്ലല്ലോ......ഉണ്ടെന്ന് മ്മള് പറഞ്ഞിട്ടും ഇല്ല....സോ ഇന്ക് അത്‌ ബാധകവും അല്ല ഡൂ യു ഗെറ്റ് ദാറ്റ്‌......" ന്ന് പറഞ്ഞു മ്മള് ഒന്ന് ഇളിച്ചു മനസ്സിൽ പുച്ഛിച്ചു വിട്ടു.....

അല്ല പിന്നെ.....നേരിട്ട് പുച്ഛം വാരി വിതറാൻ അറിയാഞ്ഞിട്ടല്ല......ചുമ്മാ പോയി ആരും പാമ്പിന്റെ പൊത്തിൽ കോലിട്ട് കുത്തില്ലല്ലോ.....മ്മടെ കാര്യത്തിലും അത്രേം ഒള്ളു.... "ഓഹോ....." ന്ന് പറഞ്ഞു പിരികം പൊക്കി കൊണ്ട് മ്മളെ മുഖത്തേക് മുഖം അടുപ്പിച്ചു വന്നതും..... മ്മള് ആളെ തള്ളി മാറ്റി ബെഡിൽ നിന്ന് ചാടിയെണീറ്റ് ഇറങ്ങി നിന്നതും.... ചെക്കൻ ഒന്ന് ചെരിഞ്ഞു നോക്കി പതിയെ എണീറ്റ് ഡാഷ് ബോർഡിലേക്ക് കയറി ഇരുന്നോണ്ട് മ്മളെ തന്നെ നോക്കി ഇരുന്നതും....ആൾടെ നോട്ടം താങ്ങാൻ കഴിയാതെ മുഖം ഒരുഭാഗത്തേക് ചെരിച്ചു പിടിച്ചോണ്ട് പറഞ്ഞു..... "എന്താ രാവണ ഇങ്ങനെ നോക്കുന്നെ.... ഇങ്ങള് എന്താ ആളെ കണ്ടിട്ടിലെ......"

ന്ന് മ്മള് പറഞ്ഞതിന് ആൾടെ മറുപടി ഒന്നും കാണാഞ്ഞു നോക്കിയപ്പോൾ ചെക്കൻ ഉണ്ട് ബെഡിൽ നിന്നെണീറ്റ് മ്മടെ അടുത്തേക് വരുന്നു..... "ഹേയ്.. ഹലോ.... എങ്ങടാ ഈ വരുന്നേ......അവിടെ നിന്നോണ്ട് സംസാരിച്ചാൽ മതി..... ദേ അടുത്തോട്ടു വരരുത്....." ന്ന് ചെക്കൻ നടന്നു വരുന്നതിന് അനുസരിച്ച് മ്മള് പുറകോട്ടു നടന്നു കൊണ്ട് പറഞ്ഞു..... ആസ് യൂഷ്വൽ എന്നത്തേയും പോലെ മ്മള് സ്റ്റിക്കർ ഓൺ ദി ചുമര്.....🙄 സ്റ്റിക്കർ ആയി നിന്ന മ്മടെ അടുത്തായി വന്നു നിന്ന് ചെക്കൻ മ്മടെ കണ്ണിലേക്കു തന്നെ ഇമ ചിമ്മാതെ നോക്കി നിന്നതും...... മ്മളും അറിയാതെ അതിൽ ലയിച്ചു പോയി..... ആ കരിനീല കണ്ണിലേക്കു ആഴ്ന്നിറങ്ങുന്നത് പോലെ ചുറ്റുമുള്ളതെല്ലാം വിസ്മയിച്ചു നിന്നതും....

അരയിലെ ചെക്കന്റെ സ്പർശനത്താൽ മ്മടെ കൺപോളകൾ ഒന്ന് പിടഞ്ഞെങ്കിലും..... ആ കണ്ണുകളിലെ നോട്ടം മാറ്റാൻ കഴിയാതെ നിന്നു.... അതിൽ ലയിച്ചു നിന്ന മ്മടെ ഇടുപ്പിലായി ചെക്കൻ പിടിച്ചു അമക്കിയതും ശ്വാസം ഉയർന്നു പൊങ്ങി കണ്ണുകൾ മുറുകെ അടച്ചതിടൊപ്പം ഇരുകൈകളും അവന്റെ ഷർട്ടിലായി കൊരുത്തു പിടിച്ചു അവനിലേക്ക് ചേർന്നു പോയിരുന്നു..... ഉയർന്നു പൊങ്ങുന്ന നെഞ്ചിടിപ്പോടെ അങ്ങനെ നിൽക്കവേ ചെക്കന്റെ നിശ്വാസം കാതിൽ പതിഞ്ഞു.... Ac യുടെ തണുപ്പിലും മ്മള് വിയർത്തു പോയി..... മ്മടെ കാതോരം ചുണ്ട് അടുപ്പിച്ചു ചെറുതായി ഒന്ന് മുത്തിയതും..... മ്മടെ കൈകൾ കൂടുതൽ ഊക്കോടെ അവനിൽ കൊരുത്തു പിടിച്ചെതും..... ചെക്കൻ പതിയെ സംസാരിച്ചു തുടങ്ങി....

"പോന്നു.....മ്മടെ വാക്കുകൾ ഒത്തിരി വേദനിപ്പിച്ചെന്നറിയാം......ആ സമയം ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.....എനിക്ക് അറിയില്ലയിരുന്നു സത്യങ്ങൾ ഒന്നും.... ആ വീഡിയോ കാണും വരെ.....ഒന്നേ പറയാൻ ഒള്ളു....പൊന്നു അയാം സോറി.....കുഞ്ഞാ.....കേൾക്കുന്നുണ്ടോ നി.... കുഞാ..... ന്നുള്ള ഒറ്റവിളിയിൽ പകച് കൊണ്ട് നിന്നതും.... മനസ്സിൽ യാരിത്..... 🙄 ന്ന് പറഞ്ഞതും.... ചെക്കൻ.... വഴക്കാളി.....കേൾക്കുന്നുണ്ടോ നി.... ന്ന് മ്മളിൽ നിന്ന് മുഖം അകറ്റി കൊണ്ട് ചോദിച്ചതും..... മ്മളെ ആയിരുന്നോ വിളിച്ചെ..... ന്നുള്ള വളിഞ്ഞ എക്സ്പ്രെഷൻ ഒക്കെ മുഖത്തു വരുത്തി കൊണ്ട് നിന്ന്..... ആള് പുതിയ പേര് ഒക്കെ കണ്ടെത്തുന്നുണ്ടല്ലൊ.....

ന്നൊക്കെ ആലോചിച്ചു മ്മള് ആൾടെ മുഖത്തേക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു.... അപ്പോൾ തന്നെ ചെക്കൻ മ്മടെ മുഖം കയ്യിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു..... "സോറി പൊന്നു..... അയാം റിയലി സോറി....ഒന്ന് ക്ഷമിക്കട...." ന്ന് മ്മളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞതും.....ആ മുഖഭാവം മ്മളിൽ അനുകമ്പ നിറച്ചതും..... ആളോട് ക്ഷമിക്കാം എന്നൊക്കെ കരുതി കൊണ്ട് പറഞ്ഞു......ഒരൊഴുക്കൻ മട്ടിൽ "മ്മ്.....ക്ഷമിച്ചിരിക്കുന്നു......" ന്ന് പറഞ്ഞതും അങ്ങേര്..... "ഇങ്ങോട്ട് വാടി പെണ്ണെ....." ന്ന് പറഞ്ഞ് മ്മടെ മുഖത്തു നിന്ന് കയ്യെടുത് ഞൊടിയിടയിൽ മ്മടെ അരയിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട് ആളിലേക് ചേർത്ത് പിടിച്ചതും.....

പകച്ചു പണ്ടാരടങ്ങി പോയി...... കഷ്മലൻ......ക്ഷമിക്കാൻ കാത്തു നിക്കുവായിരുന്നോ തനി കൊണം കാണിക്കാൻ.....കുറച്ചൂടെ വെയിറ്റ് ഇട്ടാൽ മതിയായിരുന്നു.... ന്നൊക്കെ ചിന്തിച്ചു കൊണ്ട് ആളെ നോക്കിയതും കള്ള ചിരിയോടെ..... "കുഞ്ഞാ......" "ദേ പിന്നേം.... യാര് കുഞ്ഞൻ.....ദേ അനാവശ്യം പറയരുത്.... മ്മക്ക് പതിനെട്ടു കഴിഞ്ഞിട്ട് വർഷങ്ങൾ ആയി.... മ്മള് കുഞ്ഞല്ല....ഓക്കേ....അയാം യങ് വുമൺ......മ്മള് വളർന്നു വലുതായത് അനക് കാണുന്നല്ലെടോ....." "ഓഹോ ......വലുതായോ.... " "ആ ആയി....." 😏... "മ്മൾക് ഒത്തിരി സ്നേഹം കൂടിയപ്പോൾ വിളിച്ചു പോയതല്ലേ കുഞ്ഞാന്ന്.....ഇപ്പൊ നി വളർന്നെന്ന് പറഞ്ഞത് കൊണ്ട്......" "പറഞ്ഞത് കൊണ്ട്......"😏 "ന്നാൽ ഒന്ന് നോക്കട്ടെ വളർന്നൊന്ന്......"

ന്ന് സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും...... വായും തുറന്ന് നിന്ന മ്മള് പെട്ടന്ന് കുതറി മാറി കൊണ്ട് ആളിൽ നിന്ന് വിട്ടു നിന്ന് പറഞ്ഞു..... "അ....അ...അല്ല.... എങ്ങടാ ഇങ്ങട് ഇടിച്ചു കയറുന്നെ.......ദേ ഒരു ഡിസ്റ്റൻസ് കീപ് ചെയ്യാൻ പറഞ്ഞിട്ട്.... വിട്ടു നിന്നുള്ള സംസാരം മതി......" "ദേ പൊന്നു....നീയല്ലേ ഇപ്പൊ ക്ഷമിച്ചു ന്ന് പറഞ്ഞത്......" ക്ഷമിച്ചു ന്ന് പറഞ്ഞ ഉടനെ ഇങ്ങനെ ഇടിച്ചു കയറി വരുമെന്ന് ആര് കരുതി..... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് മൈൻഡിൽ തോന്നിയത് കുറച്ച് സെന്റി വാരി പൂശി അങ്ങ് തട്ടി വിട്ടു...... "ആ പറഞ്ഞു....ക്ഷമിച്ചതൊക്കെ ശരിയാ......പക്ഷെ നി പറഞ്ഞത് അങ്ങനെ ഒന്നും മ്മൾക് മറക്കാൻ പറ്റണില്ല......മ്മളെ സ്നേഹിച്ചത് അബദ്ധം....."

"ഇനഫ് പൊന്നു.....പറഞ്ഞു പോയി ഞാൻ.....ഇനി എന്താ വേണ്ടത്.... നി തന്നെ പറ......" "ന്നെ തൊടാൻ പാടില്ല....." "വാട്ട്‌...." 😲.... "വാട്ടണ്ട......ഇങ്ങള് കേട്ടതും മ്മള് പറഞ്ഞതും ഒന്ന് തന്നെയ........ ഇനി ഒരാഴ്ചത്തേക്ക് മ്മടെ തൊടാൻ പാടില്ലന്ന്......" "വൺ വീക്ക്‌......നോ വേ.....🙄.....വേണേൽ ഒരു two mint നോക്കാം....." "അയ്യ.....ന്നാൽ ഇന്ന് മുതൽ ഞാൻ മാരിയുടെ കൂടെയ.... " "ഓഹ്.... എന്ത് പറഞ്ഞാലും നി ഇത് എന്തിനാ അവളുടെ അടുത്തേക് ഓടുന്നത്.... നിന്നെ കെട്ടിയത് മ്മള് ആണ്.... അല്ലാതെ അവൾ അല്ല..... " "മ്മക്ക് ഒന്നും കേൾക്കണ്ട..... ഇങ്ങൾക്കുള്ള പണിഷ്മെന്റ് ആണ് ഇത്.....സിഗെരെറ് വലിച്ചതിനും മ്മളെ സ്നേഹിച്ചത് അബദ്ധമായി ന്ന് പറഞ്ഞതിനും......ഇത് സ്വീകരിച്ചേ പറ്റു....."

"ഇല്ലേൽ....."🤨 "ഇല്ലേൽ മ്മള് ആകെ പാട്ടാക്കും ഇങ്ങടെ സിഗെരെറ് വലിച്ചത്.....അറിയാലോ ആന്റിയും അങ്കിളും ഒക്കെ അറിഞ്ഞാൽ....." ന്ന് പറഞ്ഞു മ്മള് ഇളിച്ചതും..... ആള് പല്ല് കടിച് മ്മളെ ചെറഞ്ഞു നോക്കികൊണ്ട് പറഞ്ഞു.... "ഓക്കേ..... പക്ഷെ ഒരാഴ്ച അത്‌ കൂടുതൽ ആണ്..... രണ്ട് ദിവസം..... അത്ര പറ്റുള്ളൂ..... " "മാരി....." "ഓക്കേ നാല്...." "മാരി..... " ന്ന് മ്മള് ആള് പറയുന്നതിന് അനുസരിച്ച് മ്മള് പറഞ്ഞോണ്ട് ഇരുന്നതും..... ചെക്കൻ കലിപ്പിൽ മ്മളെ പിടിച്ചു വലിച്ചു ആളിലേക് ചേർത്ത് നിർത്തി മ്മടെ അധരം കവർന്നതും നിമിഷനേരം കൊണ്ടായിരുന്നു...... 😲 പെട്ടന്നുള്ള അറ്റാക്കിൽ പകച്ചു പോയതും......

മ്മള് ആളെ തള്ളി മാറ്റാൻ ശ്രമിക്കുന്നതിന് അനുസരിച്ച് ചെക്കൻ മ്മടെ അധരത്തിലേക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു..... ചുംബന ദ്യര്ഖ്യം കൊണ്ട് ശ്വാസം വിലങ്ങിയതും മ്മളിൽ നിന്ന് അകന്ന് നിന്ന ചെക്കൻ കയ്യാൽ ചുണ്ട് തുടച്ചോൻഡ് പറഞ്ഞു..... "ഇനി പൊടി മാരീടെ അടുത്തേക്........തൊടാൻ പാടില്ല പോലും......അത്‌ പളളിയിൽ പോയി പറഞൊ.....എന്റെ പെണ്ണാ നി....എന്റെ മാത്രം......" ന്ന് മ്മളെ നോക്കി കലിപ്പിച്ചതും..... മ്മള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു..... "മ്മള് ഇനി ഉറപ്പായും മാരീടെ കൂടെയ.....നി പോടാ ഉമ്മച്ചാ...... " ന്ന് പറഞ്ഞു മ്മള് കലിപ്പിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും...... ചെക്കൻ ഒന്ന് കൈ ഞൊടിച്ചതും മ്മള് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ചെക്കൻ മ്മടെ അടുത്തോട്ടു വന്നു പറഞ്ഞു.....

"നി എവിടെ പോയി കിടന്നാലും.....ദേ നിന്നെ നെഞ്ചോട് ചേർക്കാൻ തോന്നിയാൽ ഏത് പാതാളത്തിൽ ആണേലും പൊക്കിയെടുത്തോണ്ട് വരും അലൻ മുബാറക്......" തനി രാവണൻ തന്നെ.....ഒന്ന് നേരെ ചൊവ്വേ പ്രതികാരം ചെയ്യാൻ പോലും മ്മളെ സമ്മതിക്കരുത് ന്നൊക്കെ കരുതി കൊണ്ട് മ്മള് കണ്ണ് കൂർപ്പിച്ചു നോക്കിയതും.... "ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നോ......പിന്നെ... ഞാൻ നിന്നോട് ദേഷ്യത്തിൽ പറഞ്ഞത് തെറ്റ് ആണെന്ന് അറിയാം.... അത്‌ കരുതി കെട്ടിയ പെണ്ണിനെ അനിയത്തീടെ കൂടെ കിടത്തി കൊണ്ട് നോക്കി കൊണ്ട് മ്മള് ഇങ് പോരുമെന്ന് പൊന്നു മോള് കിനാവ് കാണണ്ട......പൊക്കി കൊണ്ട് വരുന്നെന്ന് പറഞ്ഞാൽ കൊണ്ട് വന്നിരിക്കും......." "ന്നാൽ മ്മള് ആന്റിടെ കൂടെ....."

"അവളുടെ ആന്റ്.....ന്നെ കൊണ്ട് ഒന്നും പറയിക്കരുത്.....അതിനാണ് ന്റെ ഡാഡി ഉള്ളത്..... നി.... ദേ..... " ന്ന് പറഞ്ഞു ബെഡിലേക് ചൂണ്ടി കൊണ്ട് തുടർന്നു.... "ദിവിടെ കിടക്കും..... അതും മ്മടെ നെഞ്ചിലേക് ചേർന്നു കൊണ്ട്....." "ഇല്ലേൽ......"🙄.... ന്ന് മ്മള് ചുമ്മാ ഒരു സംശയം ചോദിച്ചതിന് ചെക്കൻ പെട്ടന്ന് മ്മളെ അടുത്തോട്ടു വന്നു അടിമുടി നോക്കി കൊണ്ട് പറഞ്ഞു.... "ചുമ്മാ എന്നെകൊണ്ട് ചരിത്രം രചിപ്പിക്കരുത്....മോൾകത് തങ്ങില്ല....." "താങ്ങാൻ ചരിത്ര മെഴുത്ത് ന്ന് പറഞ്ഞാൽ പാറക്കല്ല് ആണോ.... " "ഈ ചരിത്രം ഞാൻ തുടങ്ങിയാൽ മോളെ നി പത്തു മാസം കഴിയാതെ ഫ്രീ ആകില്ല...." ന്ന് പറഞ്ഞു മ്മളെ വീണ്ടാമതും അടിമുടി നോക്കിയതും.... അവന് പറഞ്ഞത് ഒന്നൂടെ റീവൈൻഡ് അടിച്ചതും അതിലെ പത്തു മാസം കണക്കിൽ ഒന്ന് ഞെട്ടിയ മ്മള് ചെക്കനെ പകച്ചു നോക്കിയതും കോന്തൻ നിന്ന് കള്ള ചിരി ചിരിക്കാ.....

മ്മള് അതിന് ഒന്ന് ചെറഞ്ഞു നോക്കിയതും അങ്ങേര്..... "നോക്കി നിക്കാതെ വന്നു കിടക്കാൻ നോക്ക്...... " ന്ന് പറഞ്ഞു ചെക്കൻ പോയി ബെഡിലേക് വീണു..... ഇനി എങ്ങോട്ട് കിടക്കാനാ.....നേരം 5.00 ആയി.....എണീക്കാൻ ടൈം ആയി......ഇന്നത്തെ ദിവസം മറക്കാൻ പറ്റില്ല ന്ന് പറഞ്ഞപ്പോൾ മ്മള് ഇത്രയും കരുതിയില്ല.....ഒക്കെ വരുത്തി വേച് മ്മടെ ഉറക്കം കളഞ്ഞിട്ട് പോത്ത് പോലെ കിടക്കുന്നത് കണ്ടില്ലേ......😬 ഏതായാലും ഇങ്ങേരുടെ കലിപ്പിന് മുന്നിൽ മ്മടെ പ്രതികാരം കാറ്റ് പോയ ബലൂൺ പോലെ ചീറ്റി പോയി..... ന്നാലും മ്മള് ഇതിനൊരു തിരിച്ചടി തന്നിരിക്കും മോനെ കെട്ടിയോനെ.... ന്ന് മനസ്സിൽ കരുതി കൊണ്ട് അടുത്ത് വെച്ച മ്മടെ ഫോൺ കയ്യിൽ പിടിച്ചു തിരിചോണ്ട് ഓർത്ത്.....

ചെക്കൻ ബീഡി വലിക്കുന്നത് ചെക്കൻ അറിയാതെ ഷൂട്ട് ചെയ്തിരുന്നു......മ്മള് ഇ വലി നിർത്തിയിരിക്കും മോനെ..... ന്നൊക്കെ മനസ്സിൽ പിന്നെയും ചിന്തിച്ചു കൂട്ടി ഇളിച്ചോണ്ട് നിന്നതും.... ബെഡിൽ കിടന്ന ചെക്കൻ മ്മളെ നിർത്തo കണ്ട്.... "നിന്ന് താളം ചവിട്ടാതെ വന്നു കിടക്കാൻ നോക്ക് പെണ്ണെ......" ന്ന് പറഞ്ഞതും..... മ്മള് ഒന്ന് കിടന്നേക്കാം ന്ന് കരുതി ബെഡിലേക് നടന്നതും..... പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചതും ഒരുമിച്ചായിരുന്നു..... അത്‌ കേട്ടതും ചെക്കൻ മ്മളെ നോക്കി ഇളിച്ചതും..... മ്മള് തലയിണ എടുത്ത് ആളെ തലയ്ക്കു ഒന്ന് എറിഞ്ഞു കൊണ്ട്...... കൊപ്പത്തി ഷാഫിറ കാരണം മ്മടെ ഫസ്റ്റ് നൈറ്റ്‌ കുളം ആയി..... ന്നാൽ മ്മടെ ഉറക്കം.....ദത് ദേ ഇളിച്ചോണ്ട് കിടക്കുന്നവനും കുളമാക്കി.....

ഇനി ഇവിടെ എന്ത് കണ്ടോണ്ട് നികാനാ... വല്ല ക്യാബറെ എങ്ങാനും ഉണ്ടോ....ഹും...... ന്റെ പടച്ചോനെ ഫസ്റ്റ് ഡേ തന്നെ മ്മളെ ഉറക്കം തൂങ്ങി വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തല്ലേ..... ന്നൊക്കെ പിറുപിറുത്തൊണ്ട് ഡ്രസ്സ്‌ എടുത്ത് ചാടി തുള്ളി വാഷ്‌റൂമിലേക് കയറി പോയി...... മ്മള് പിന്നെ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കെട്ടിയോൻ കാലമാടൻ പൊരിഞ്ഞ ഉറക്കം..... മ്മള് പിന്നെ നിസ്കരിച്ചു കഴിഞ്ഞപ്പോഴും ചെക്കൻ ഉറക്കം തന്നെ..... മ്മളെ ഉറക്കാതെ നി അങ്ങനെ ഉറങ്ങേണ്ടടാ ഉണ്ണി..... ന്ന് പറഞ്ഞു മ്മള് പതിയെ ആൾടെ അടുത്തേക് ചെന്ന് മുടി മുന്നിലേക്കിട്ട് ആൾടെ മുഖത്തേക് പിടിച്ചു ഒരു കയ്യകലത്തിൽ നിന്ന്....അല്ലേൽ ചെക്കൻ എങ്ങാൻ പിടിച്ചു വലിച്ചാൽ പോയില്ലേ കാര്യം.....😁

ന്നൊക്കെ മനസ്സിൽ കരുതി ഉള്ളിൽ ഊറി ചിരിച്ചോണ്ട് ചെക്കന്റെ മുഖത്തേക്കായി മുടിയിലെ വെള്ളം കുടഞ്ഞതും...... ചെക്കൻ തല കുടഞ്ഞു എണീക്കാൻ ഒരുങ്ങവെ തിരിഞ്ഞോടിയ മ്മള് നിലത്ത് വീണ വെള്ളത്തുള്ളിയിൽ ചവിട്ടിയതും സ്ലിപ് ആയി പുറകിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു...... പുറകിലേക്ക് മറിഞ്ഞു വീണ മ്മള് സേഫ് ലാൻഡിംഗ് നടത്തിയത് നേരെ ചെക്കന്റെ മേലേക്കൂടെ ആയിരുന്നു...... സുഭാഷ്.....🙄 മലർന്ന് കിടന്ന ചെക്കന്റെ മേലെ കൂടെ പുറം തിരിഞ്ഞു വീണ മ്മള് പെട്ടന്ന് കൊട്ടിപിടഞ്ഞു എണീക്കാൻ നോക്കുന്നേനു മുന്നേ മ്മളെയും കൊണ്ട് മലക്കം മറിഞ്ഞതും...... ഒന്ന് പകച്ചു പണ്ടാരടങ്ങാൻ പോലും സമയം കിട്ടുന്നതിന് മുന്നേ മ്മള് ബെഡിലായി കമിഴ്ന്നു വീണതും....

മ്മടെ മുകളിലായി ചെക്കൻ സ്ഥാനം പിടിച്ചിരുന്നു..... ഉറക്കം പിടിച്ചു വന്നതും മ്മടെ മുഖത്തായി നനവ് അനുഭവപ്പെട്ടതും..... കണ്ണ് തുറന്ന് കലിപ്പിൽ നോക്കിയതും കണ്ടത് തിരിഞ്ഞു ഓടാൻ നിക്കുന്ന മ്മടെ പെണ്ണിനെ ആണ്.... കാന്താരി മുഖത്തു വെള്ളം ആക്കി ഓടും മുന്നേ പിടിക്കാൻ ആഞ്ഞതും...... അതിന് മുന്നേ പെണ്ണ് സ്ലിപ് ആയി പുറകിലേക്ക് മറിഞ്ഞു മ്മടെ മേലെ ആയി ലാൻഡ് ചെയ്തിരുന്നു..... മ്മടെ മേല്ക്കൂടെ വീണ പെണ്ണിന്റെ മുടിയിഴകൾ മുഖത്തേക് വീണതും..... അതിൽ നിന്നും ഉയർന്ന ഷാംപൂവിന്റെ സ്മെലും പെണ്ണിന്റെ മണവും മൂക്കിലേക് തുളച്ചു കയറിയതും...... Uff......മ്മള് പോലും അറിയാതെ കണ്ണുകൾ അടച്ചു അതിൽ ലയിച്ചു കിടന്നു.....

പെട്ടന്നാണ് പെണ്ണ് എണീക്കാൻ ഒരുങ്ങിയത്.....എന്തുകൊണ്ടോ പെണ്ണിനെ വിടാൻ തോന്നാത്തത് കൊണ്ടും..... അതിലുപരി അവളുടെ സുഗന്ധo മ്മളെ മത്ത് പിടിപ്പിച്ചതും...... ഞൊടിയിട കൊണ്ട് പെണ്ണിനേയും കൊണ്ട് മറിഞ് അവൾക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു.... പതിയെ അവളിലേക്കായി ചേർന്നു കിടന്നു കൊണ്ട് മുടിയിലായി മുഖം പൂഴ്ത്തിയതും...... പെണ്ണിന്റെ കിച്ച ന്നുള്ള വിളി പോലും പാടെ അവഗണിച്ചു പതിയെ ഒന്ന് വിട്ടു മാറി മുടി ഒരുവശത്തേക് വകഞ്ഞു മാറ്റിയതും..... "കി.... കിച്ച.... എന്താ... ന്താ.. ചെയ്യണേ....." ന്ന് പെണ്ണ് ചോദിച്ചെങ്കിലും..... മ്മടെ കണ്ണുകൾ പിന് കഴുത്തിലായി പറ്റിച്ചേർന്ന് കിടക്കുന്ന വെള്ളത്തുള്ളിയിൽ ആയിരുന്നു.....

പെണ്ണിനോട് ചേർന്നു പറ്റിപിടിച്ചു നിൽക്കുന്ന ഓരോ വെള്ളത്തുള്ളിയും മ്മടെ ചുണ്ടിനാൽ ഒപ്പിയെടുക്കാൻ ആ നിമിഷം കൊതിച് പോയി..... മ്മളിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്ന പെണ്ണിനെ പതിയെ ആ കാതിൽ കടിച് കൊണ്ട് അടക്കി നിർത്തി...... പതിയെ അധരം അവളുടെ മേൽ ചേർത്ത് വെച്ചു...... "കിച്ച......" ന്ന് വിളിച്ചു ഒന്ന് ഏങ്ങി പോയി ചെക്കൻ മ്മടെ ചെവിയിൽ തീർത്ത ചെറു നോവിൽ..... അവനെ വാക്കുകൾ കൊണ്ട് തടയും മുന്നേ അവന്റെ അധരം മ്മടെ പിന്കഴുത്തില്ലായി പതിഞ്ഞിരുന്നു..... കുളിച്ചു വന്ന തണുപ്പിലും മ്മള് നിന്ന് വിയർത്തു......ഉയർന്നു വന്ന നെഞ്ചിടിപ്പോടെ കണ്ണുകൾ ഇറുകെ അടച്ചു കിടന്നതും......

ചുണ്ടുകൾ എന്തിനോ വേണ്ടി പിന്കഴുത്തിലായി അലഞ്ഞു കൊണ്ടിരുന്നു...... മ്മളിൽ പതിയുന്ന ചുമ്ബനത്തിന്റെ തീവ്രതയെന്നോണം ബെഡ്ഷീറ്റിൽ വിരലിനാൽ കൊരുത് പിടിച്ചതും.... ചുരിധാറിന്റെ പുറകിലെ സിപ്പിലായി കൈകൾ ചേർന്നതും ഒരു നടുക്കത്തോടെ... "കി....കിച്ച.... വേണ്ട....." ന്ന് പറഞ്ഞു കഴിയും മുന്നേ വലിച്ചു താഴ്ത്തിയിരുന്നു......😲 "കിച്ച..... പ്ലീസ്....." ന്ന് മ്മള് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞതും.... ഒന്ന് നിശ്ചലമായ ചെക്കന്റെ കൈ ഉർന്ന് വന്നു പെട്ടന്ന് മ്മടെ അരയിലായി ചുറ്റി വരിഞ്ഞു കൊണ്ട് ചേർത്ത് പിടിച്ചു തിരിഞ്ഞു എണീറ്റിരുന്നതും...... ചെക്കന്റെ മടിയിലായി സ്ഥാനം പിടിച്ചിരുന്നു..... കാലമാടൻ... മ്മളെ ഇന്ന് അറ്റാക്ക് വരുത്തി കൊല്ലും......

ഇന്നലെ ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌ കൊളമായിന്നുള്ളതൊക്കെ ശരിയാ........ഇനി ചെക്കൻ എങ്ങാനും ഡേ ആഘോഷിച്ചേക്കുവോ ന്ന് മനസ്സിൽ വന്നത് കൊണ്ട മ്മള് പ്ലീസ് ന്ന് പറഞ്ഞത്....... പുറമേക് വല്യ ദ്യര്യം ഒക്കെ കാണിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ കള്ള പന്നി വൃത്തികേട്ട പേടി യെവിടെന്നൊക്കെയോ ഓട്ടോ പിടിച്ചു വരും..... ഇപ്പൊ ഓട്ടോ ഇറങ്ങിയ പേടിയും കയ്യിൽ പിടിച്ചു അങ്ങേരുടെ മടിയിൽ ഇരുന്നതും..... പതിയെ ചെക്കന്റെ ഒരു കൈ മ്മടെ പുറത്ത് സ്പർശിച്ചതും മ്മള് കണ്ണുകൾ മുറുകെ അടച്ചു പിടിച്ചതും...... പെട്ടന്ന് ചെക്കൻ ചുരിദാർ സിപ് വലിച്ചു ഉയർത്തിയത്..... അതുവരെ ഡിജെ കളിചോണ്ടിരുന്ന മ്മടെ ഹൃദയത്തിൽ ആരോ ഐസ് കോരിയിട്ട കുളിര് വന്നു കയറിയതും.......

മ്മടെ കാതോരം ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു..... "പൊന്നു.....ഇപ്പൊ വെറുതെ വിടുവാ....കുറെ ആയി നിന്നെ വെറുതെ വിട്ടോണ്ടിരിക്ക.......ഇനിയും നി പ്‌ളീസും കൊണ്ട് വന്നാൽ പോലും കണ്ട്രോൾ ചെയ്തേക്കണമെന്നില്ല മോളെ......നിന്നിൽ ഇപ്പൊ അഡിക്ട് ആയി പോയെടോ...... കാരണം നി എനിക്ക് മാത്രം ഉള്ളതാ.....ഈ രാവണന് സ്വന്തം...... ന്റെ പ്രണയവും ദേഷ്യവും കുറുമ്പും... അതിനെല്ലാം അവകാശo നിനക്ക് മാത്രമാണ്.....നിന്നിലെ നിശ്വാസം പോലും ഈ രാവണനിൽ അലിഞ്ഞു ചേരാൻ ഉള്ളതാ.....അതിൽ അവകാശം എനിക്ക് മാത്രം ആണ് പെണ്ണെ.....bcz i love u അക്കു....." ന്ന് പറഞ്ഞു മ്മടെ ചെവിയിലായി പതിയെ മുത്തി കൊണ്ട് പറഞ്ഞു....

"ഒന്ന് ശ്വാസം വിട് പെണ്ണെ.....മ്മള് പിടിച്ചു വിഴുങ്ങാത്തൊന്നും ഇല്ല...." ന്ന് പറഞ്ഞു ചെക്കൻ പൊട്ടിചിരിച്ചതും...... ഉള്ള ധൈര്യം കൂട്ടിപ്പിടിച്ചു കൊണ്ട് ചെക്കനിൽ നിന്ന് ചാടി എണീറ്റ് തിരിഞ്ഞു പോലും നോക്കാതെ സ്റ്റാൻഡിൽ വെച്ച ഷാളും തലയിൽ ഇട്ടോണ്ട് കതക് തുറന്ന് പുറത്തോട്ട് ഓടി...... പുറത്തിറങ്ങി നെഞ്ചിൽ കൈ ചേർത്ത് ശ്വാസം ആഞ്ഞു വലിച്ചു വിട്ടു..... ന്റെ പടച്ചോനെ..... ഇനി ഇങ്ങേർടെ അടുത്ത് പോകുമ്പോൾ സൂക്ഷിച്ചും കണ്ടും പോകേണ്ടിയിരിക്കുന്നു.....മ്മള് ഇപ്പോ അറ്റാക്ക് വന്നു വടി ആയേനെ.......🙄 ന്നൊക്കെ ആലോചിച്ചു താഴോട്ടിറങ്ങാൻ വേണ്ടി തിരിഞ്ഞതും....... മ്മടെ മുന്നിലെ കാഴ്ച്ചയിൽ കണ്ണും തള്ളി വായും തുറന്ന് കിളി പോയ കണക്കെ തറഞ്ഞു നിന്നു പോയി....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story