രാവണ പ്രണയം🔥 : ഭാഗം 85

Ravana Pranayam Novel

എഴുത്തുകാരി: അമീന

പുറത്തിറങ്ങി നെഞ്ചിൽ കൈ ചേർത്ത് ശ്വാസം ആഞ്ഞു വലിച്ചു വിട്ടു..... ന്റെ പടച്ചോനെ..... ഇനി ഇങ്ങേർടെ അടുത്ത് പോകുമ്പോൾ സൂക്ഷിച്ചും കണ്ടും പോകേണ്ടിയിരിക്കുന്നു.....മ്മള് ഇപ്പോ അറ്റാക്ക് വന്നു വടി ആയേനെ.......🙄 ന്നൊക്കെ ആലോചിച്ചു താഴോട്ടിറങ്ങാൻ വേണ്ടി തിരിഞ്ഞതും....... മ്മടെ മുന്നിലെ കാഴ്ച്ചയിൽ കണ്ണും തള്ളി വായും തുറന്ന് കിളി പോയ കണക്കെ തറഞ്ഞു നിന്നു പോയി....... താഴെ അതാ നമ്മടെ മാജിത്തയും അൻവർ കാക്കുവും കൂടെ റൊമാൻസിക്കുന്നു......അതും നേരം പുലർച്ചെ..... 🙈 താഴെ സ്റ്റെപ്പിന്റെ അടുത്ത് നിന്ന മാജിത്തയെ അൻവർ കാക്കു പിടിച്ചു വെച്ചേക്കുവാ.....

"മാജി..... ഈ കൊച്ചു വെളുപ്പാൻ കാലത്ത് നി ഇതെങ്ങോട്ട് പോകുവാ.....നി വന്നു കിടന്നേ....." "ഇക്ക....അത്‌ മ്മൾക് കിച്ചണിൽ പണി ഉണ്ട്...." "ദേ പെണ്ണെ....അതൊക്കെ പിന്നെ എടുക്കാം...ആരും എണീറ്റിട്ട് പോലും ഇല്ല....നി ഇത് ആരെ കെട്ടിക്കാന ഇപ്പൊ തന്നെ പോകുന്നെ......" "ഇക്ക.....ഇന്ന് അക്കുവിന്റെയും ശാലുവിന്റെയും വീട്ടിൽന്ന് അവരൊക്കെ വരും.....എല്ലാം സെറ്റ് ചെയ്യണ്ടെ....അതിന് വേണ്ടി ഒക്കെ നേരത്തെ ഒരുക്കാനാ....." "അതിനൊക്കെ ഇനിയും സമയം ഉണ്ട്.....ഇങ്ങോട്ട് വാ പെണ്ണെ നല്ല തണുപ്പ് ആണ്... ഈ സമയത്തു ഇങ്ങനെ വാശി കാണിക്കല്ലേ.....തിരക്കിനിടയിൽ നിന്നെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല.....

അതിനിടയിൽ നമ്മടെ കുഞ്ഞു കാന്താരിയുടെ അസ്ഥാനത്തുള്ള എൻട്രിയും കൊണ്ട് നിന്നെ ഒന്ന് ഇങ്ങനെ ചേർത്ത് പിടിക്കാൻ പോലും പറ്റുന്നില്ല..... " ന്ന് പറഞ്ഞു അൻവർ കാക്കു മജിത്തയെ ചേർത്ത് പിടിച്ചതും..... മ്മള് പെട്ടന്ന് മേലേക്ക് നോക്കി നിന്ന്....🙈 "ഇക്ക.... വേണ്ട......" ന്നൊക്കെ കേട്ട് മ്മള് ഇനി ഇവിടെ നിന്ന് ബാക്കിയുള്ളത് കൂടെ കേൾക്കാനുള്ള ത്രാണി ഇല്ല ന്റെ പൊന്നോ...... ന്നൊക്കെ കരുതി ഇനി താഴോട്ട് പോകണോ റൂമിലോട്ട് പോകണോ നിന്ന നിൽപ്പിൽ ആവിയായി പോകണോ ന്നറിയാതെ അവിടെ നിന്നോണ്ട് പരുങ്ങി കളിച്ചതും..... "അക്കു.... നി എണീറ്റോ....." ന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും.....ശാലുത്ത പുഞ്ചിരിച്ചു കൊണ്ട് മ്മടെ അടുത്തേക് വന്നു.....

മ്മള് ചിരിച്ചു കൊണ്ട് പിന്നെ തിരിഞ്ഞു താഴോട്ട് നോക്കിയപ്പോൾ ആട് നിന്നിടത് പൂട പോലും ഇല്ലാന്ന് പറഞ്ഞത് പോലെ അവിടെ റൊമാൻസിച്ചവരെ കാണ്മാനില്ല......😁🙄 മിക്കവാറും ഇത്തയുടെ ശബ്ദം കേട്ട് രണ്ടു പേരും എസ്‌കേപ്പ് അടിച്ചു കാണും ന്ന് മനസ്സിൽ കരുതിയതും..... മ്മടെ അടുത്തെത്തിയ ഇത്ത മ്മടെ തോളിൽ ചെറുതായി തട്ടിക്കൊണ്ടു ചോദിച്ചു..... 'അക്കു.... നി ഇത് എന്ത് ആലോചിച്ചു നിക്കുവാ....." "ഏയ്യ്....ഒന്നൂല്ല ഇത്തൂ....അല്ല ഇങ്ങൾ എന്താ ചോയ്ച്ചേ...." "ഒന്നൂല്ല.....നി നേരത്തെ എണീറ്റോ ന്ന്.....ചോദിച്ചതാ...." ഉറങ്ങിയിട്ട് വേണ്ടേ ഇത്തൂ.....☹️ കഷ്മലൻ മ്മളെ രാത്രി കാള രാത്രി ആക്കിയില്ലേ.....🤢 ന്നൊക്കെ ആത്മിച്ചു കൊണ്ട് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു....

"ആ..... ബാങ്ക് വിളിച്ചപ്പോൾ എണീറ്റു.... പിന്നെ ഉറക്കം വന്നില്ല...." "മ്മളും അതെ പിന്നെ കിടന്നില്ല.....കിളിക്കൂട്ടിൽ നിന്നുള്ള ശീലം അല്ലെ അത്‌.... ഇപ്പഴും അതുപോലെ തന്നെയാ.....നി വാ....താഴോട്ട് പോകാം..... ആരും എണീറ്റില്ലന്ന് തോന്നുന്നു....." "ശരിയാ......ഇന്നലതെ പ്രോഗ്രാം കാരണം ഷീണം കാണും...." ന്ന് പറയലും മ്മള് നന്നായൊന്ന് കോട്ടുവാ ഇട്ടതും..... ഇത്ത ചിരിച്ചു കൊണ്ട്..... "നിനക്ക് നല്ല ഷീണം ഉണ്ടെന്ന് തോന്നുന്നു.....ഇന്നലെ ഉറങ്ങിയില്ലല്ലേ അക്കു....." "അത്‌ പറയാതിരുക്കുന്ന ബേധം....ഒട്ടും ഉറങ്ങിയില്ല ഇത്ത.....ആ കാലമാടൻ മ്മളെ ഉറക്കിയില്ല..... ഇങ്ങക്ക് അറിയോ ആ രാവണൻ എന്താ ചെയ്‌തെന്ന്.....മ്മളെ ഡ്രസ്സ്‌....." "അക്കു....."😳....

ന്നുള്ള ഇത്തയുടെ കണ്ണും തള്ളിയുള്ള വിളിയിൽ മ്മള് പകച്ചു നോക്കിയതും.... ഇത്ത... "ന്തൊക്കെയാ അക്കു ഈ പറയണേ....ഇതൊക്കെയാണോ ന്നോട് പറയുന്നത്.... പൊട്ടി.... ഇതൊക്കെ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ സർവ്വ സാധാരണ അല്ലെ.....ഒരു നാണം ഇല്ലാത്ത പെണ്ണ്....." ന്ന് പറഞ്ഞു മ്മളെ നോക്കി ചിരിച്ചോണ്ട് സ്റ്റെയർ ഇറങ്ങി പോയതും.... മ്മള് ഇത്തയ്ക്ക് ഇതെന്ത് പറ്റി ന്ന് കരുതി മോയന്തടിച്ചു നിന്ന്.....🙄 മ്മള് ഇന്നലെ ചെക്കൻ ഡ്രസിങ് റൂമിൽ കയറി കഥകടച്ചതൊക്കെ പറയാൻ നിന്നതാ.... അതിന് ഇത്ത എന്തൊക്കെയാ പറഞ്ഞെ.... ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഉള്ളതോ...... ന്ന് ചിന്തിച്ചതും പെട്ടന്നാണ് തലയിൽ ബൾബ് മിന്നിയത്....

അതോടെ മ്മള് അറിയാതെ തലയിൽ കൈ വേച് പോയി..... ന്റെ പടച്ചോനെ ഇത്ത തെറ്റിധരിച്ചു.....😲 ശ്യേ.....മ്മള് ഉറങ്ങിയില്ല ചെക്കൻ ഉറക്കിയില്ല..... ന്നൊക്ക പറഞ്ഞതിന് ഇങ്ങനെ തെറ്റ് ധരിക്കുമെന്ന് കരുതിയില്ല.....🙄 ന്ന് കരുതി കൊണ്ട്....പെട്ടന്ന് തന്നെ... "ഇത്ത. മ്മള് ഉദ്ദേശിച്ചത് അതല്ല....." ന്ന് പറഞ്ഞു മുന്നോട്ട് നോക്കിയതും...... ഇത്ത പോയിട്ട് ഇത്തയുടെ പൊടി പോലും ഇല്ല കാണാൻ.... മ്മള് പിന്നെ പെട്ടന്ന് സ്റ്റൈയെർ ഇറങ്ങി നേരെ കിച്ചണിലേക്ക് വിട്ടു..... അവിടെ ചെന്നപ്പോൾ ഇത്തയുണ്ട് ഗ്യാസടുപ്പിൽ ചായക്ക് വെള്ളം തിളപ്പിക്കുന്നു..... മ്മള് പതിയെ ഇത്തയുടെ അടുത്തേക് ചെന്ന് മെല്ലെ തോണ്ടിയതും......

ഒന്ന് തിരിഞ്ഞു നോക്കിയതും മ്മള് മുഖത്തു കുറച്ച് നിഷ്കു വാരി തേച് ഇളിച്ചോണ്ട് പറഞ്ഞു.... "ഇത്ത.... അതുണ്ടല്ലോ.... ഇങ്ങള് മ്മളെ വല്ലാണ്ട് തെറ്റി ധരിച്......"😁 ന്ന് മ്മള് പറയുന്നത് മുഴുവനാക്കും മുന്നേ.... "ന്താ അക്കു....മ്മള് അതിന് ഒന്നും വിചാരിച്ചില്ല......ന്നാലും ന്റെ അനിയത്തി കുട്ടിയെ നിന്റെ രാവണൻ ഒത്തിരി ഉപദ്രവിചോ....." ന്ന് മ്മള് ചമ്മി നിൽക്കുന്ന ആക്കുവിനോട്‌ ചെറു ചിരിയോടെ ചോദിച്ചതും.....പെണ്ണ്... "ഇത്ത......" ന്ന് ചിണുങ്ങി കൊണ്ട് വിളിച്ചതും..... മ്മള് ചിരി കടിച്ചു പിടിച്ചു നിന്നു.... അപ്പോൾ തന്നെ പെണ്ണ് മ്മളെ ഒന്ന് അടിമുടി നോക്കിയതും.... "ന്താ അക്കു... ഇങ്ങനെ നോക്കണേ......."

"ഏയ്യ് ഒന്നും ഇല്ല..... മ്മളെ കളിയാക്കി ചിരിച്ച ഇത്തയിൽ അൽ ഡാമേജ് വല്ലതും പറ്റിയെന്ന് നോക്കിയതാ....." "എന്തോന്ന്......"😲.... "അല്ല..... അമി കാക്കു എങ്ങാനും ഉറക്കിയില്ലായിരുന്നോ...." ന്ന് പെണ്ണ് ചോദിച്ചതും.... മ്മള് ഒന്ന് ഞെട്ടി കൊണ്ട് പെണ്ണിനെ ദയനീയമായി നോക്കി......പെട്ടന്ന് തിരിഞ്ഞു കൊണ്ട് പണിയിൽ ഏർപെട്ടതും മ്മടെ മനസ്സിൽ ഇന്നലത്തെ കാര്യങ്ങൾ കടന്നു വന്നു..... ഇന്നലെ പാലുമായി മ്മളും ആക്കുവും മുകളിലേക്കു കയറി.... അമിടെ റൂമിൽ എത്തിയതും.... അക്കുവിന് ഒന്ന് ചിരിച്ചു കൊടുത്തു പതിയെ കതക് തുറന്നു അകത്തേക്കു കയറിയെങ്കിലും അമിയെ അവിട കണ്ടില്ല....

മ്മള് പതിയെ പാൽ ഗ്ലാസ് ടേബിളിൽ വേച് തിരിഞ്ഞുകൊണ്ട് റൂം ആകെ കൂടെ വീക്ഷിച്ചു നിന്നു...... ഓരോന്ന് നോക്കി കൊണ്ട് നടന്നു മ്മള് ചുമരിലായി പതിപ്പിച്ച അമിയുടെ ഓരോ ഫോട്ടോയിലൂടെ വിരലോടിച് നിന്നതും...... പെട്ടന്നാണ് ഡോർ അടയുന്ന സൗണ്ട് കേട്ടത്.... പെട്ടന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഡോക്ടർ കയ്യും കെട്ടി വാതിൽ ചാരി നിക്കുന്നു..... മ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ട് ഒന്ന് പരുങ്ങി ഷാളിലായി പിടിച്ചു തിരിച്ചു ടെൻഷൻ അടിച്ചോണ്ട് നിന്നതും...... മ്മടെ അടുത്തേക് നടന്നടുത്തിരുന്നു.... മ്മളെ തന്നെ നോക്കി കൊണ്ട് ചെറു ചിരിയാലെ അടുത്തതും......ആളെ ഒന്ന് നോക്കാൻ പോലും കഴിയാതെ പെട്ടന്ന് അടുത്ത് ടേബിളിൽ വെച്ച പാല് ഗ്ലാസ്‌ എടുത്ത് ആൾക്ക് മുന്നിലേക്ക് നീട്ടിയതും... പെട്ടന്നുള്ള മ്മടെ പ്രവർത്തി കൊണ്ടാണോ കൈ വിറച്ചിട്ടാണോന്ന് അറിയില്ല പാല് ഒന്ന് തുളുമ്പി പോയതും.....

മ്മടെ അടുത്തോട്ടു വന്ന ചെക്കൻ ഒന്ന് പിന്നോട്ടാഞ്ഞത് കൊണ്ട് മേലേക്ക് ആയില്ല.....😁 മ്മള് അപ്പോ തന്നെ വിറച്ചോണ്ട്.... "അത്‌..... ഞാൻ അറിയാതെ....പാ....പാല്..... തു... തുളുമ്പി...... "നിനക്ക് എന്ന് മുതല ശാലു വിക്ക് തുടങ്ങിയെ....ഹേ.... " ന്ന് പറഞ്ഞു മ്മടെ അടുത്തേക് ചേർന്നു വന്നതും...... മ്മള് ഗ്ലാസ്സിൽ മുറുകെ പിടിച്ചു ആളെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു... "വിക്ക്... ഒന്നും ഇല്ല.....അത്‌ പിന്നെ....." "ഏത് പിന്നെ...." ന്ന് കള്ളച്ചിരിയോടെ മ്മടെ അടുത്തോട്ടു വന്നൊണ്ട് ചോദിച്ചതും.... എന്ത് പറയണം എന്നറിയാതെ മ്മള് പതിയെ പുറകോട്ട് നടന്നു ടേബിളിൽ തട്ടി നിന്നതും..... മ്മള് കണ്ണുകള് ആളിൽ നിന്ന് താഴ്ത്തി കൊണ്ട് ഉയർന്നു വന്നു നെഞ്ചിടിപ്പോയോടെ നിന്നു.....

"ശാലു....." "മ്മ്...." "ശാലു....." "ന്താ ഡോക്ടറെ...." "ചെ..... നശിപ്പിച്ചു....." ന്ന് പറഞ്ഞു ആള് വിട്ടു നിന്നതും.... മ്മള് പകച്ചു കൊണ്ട് തലയുയർത്തി നോക്കിയതും.... ആളുണ്ട് കൈ കെട്ടി മ്മളെ തന്നെ പിരികം പൊക്കി നോക്കുന്നു..... "എ.....എന്താ.....ഇങ്ങനെ നോക്കണേ....." "നി ഇപ്പൊ എന്താ വിളിച്ചെ....." "അത്‌.....മ്മള് ഡോക്ടർ......." "ന്ത്......ഒന്നൂടെ പറഞ്ഞെ......" ന്ന് ചോദിച്ചു മ്മടെ അരികിലേക്കു അടുത്ത് കയ്യിലെ പാല് ഗ്ലാസ്‌ മേടിച്ചു ടേബിളിലേക് വേച്.... "അത്‌ ഡോക്ടർ ആണല്ലോ.....അതുകൊണ്ട്........മ്മള്....." "ആണ്......പക്ഷെ നി എന്റെ പേഷ്യന്റ് ആണോ......" "അ...അല്ല......" "പിന്നെ മ്മള് ആരുടെ ഡോക്ടറ ഹേ....." ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചതും......ചേർത്ത് പിടിക്കലിൽ ശ്വാസം ഉയർന്നു പൊങ്ങിയതും.....

കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ആൾടെ നെഞ്ചിലായി കൈവെച് നിന്നതും...... മ്മടെ കാതോരം വന്നു പറഞ്ഞു...... "ദേ ഒരു കാര്യം പറഞ്ഞേക്കാം... നിന്റെ ഈ ഡോക്ടറെ ഡോക്ടറെ ന്നുള്ള വിളി ഇന്നത്തോടെ നിർത്തിയേക്കണം.....മ്മക്ക് ഒരു പേരുണ്ട് അമൻ.... അങ്ങനെ വിളിച്ചില്ലേലും അമി ന്ന് വിളിക്കാം..... ഇന്ക് അതാ ഇഷ്ടം.... ഒക്കെ....." "മ്മ്....." "എന്ത് മ്മ്....." "വിളിക്കാം....." "ന്നാൽ വിളിക്ക്...." "മ്മളെ വീടോ....." "അതല്ലല്ലോ ഞാൻ പറഞ്ഞത്.....പറഞ്ഞത് ചെയ്യ്....." "പി.....പിന്നെ...." ന്ന് മ്മള് പറഞ്ഞതും.... പെട്ടന്ന് മ്മളെ ഒന്നൂടെ മുറുകെ ചേർത്ത് പിടിച്ചതും.....ഉള്ളിലൂടെ വിറയൽ പാസ് ചെയ്തു പോയതും അറിയാതെ.... "അമി......" ന്ന് വിളിച്ചതും..... ആള് കള്ളച്ചിരിയോടെ.....

"പറഞ്ഞത് അനുസരിക്കാൻ ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചാൽ മതിയല്ലേ...." ന്ന് മ്മളെ നോക്കി പറഞ്ഞതും....മ്മള് ചമ്മിയ ചിരിയോടെ ആളെ നോക്കി കൊണ്ട് നിന്നതും..... മ്മടെ കണ്ണിലേക്കു നോക്കി മുഖം മ്മടെ മുഖത്തേക് മുഖം അടുപ്പിച്ചു കൊണ്ട് വന്നതും.. മ്മള് പെട്ടന്ന് കൈ എടുത്ത് കൊണ്ട് ആളെ തള്ളി മാറ്റാൻ നോക്കിയതും....അറിയാതെ മ്മടെ കൈവിരൽ ആൾടെ കണ്ണിൽ തട്ടിയതും.... "ഔച്......" ന്ന് പറഞ്ഞു മ്മളിൽ നിന്ന് വിട്ടു നിന്ന് കണ്ണിലായി കൈ വെച്ചതും..... മ്മള് വെപ്രാളത്തോടെ ആൾടെ അടുത്തോട്ടു ചെന്ന്.... "അമി..... ന്താ പറ്റിയെ..... കൈ തട്ടിയോ.....സോറി.... മ്മള്... മ്മള് അറിയാതെ....." ന്ന് മ്മള് പറഞ്ഞതും..... ആള് പിന്നെയും കണ്ണിലായി കൈ വെച്ചതും...

മ്മള് ആകെ ടെൻഷൻ അടിച്ചു കൊണ്ട് പറഞ്ഞു... "അമി കണ്ണ് തിരുമ്പാതെ..... ഇവിടെ വന്നിരിക്ക്...." ന്ന് പറഞ്ഞു ആളെ പിടിച്ചു ബെഡിൽ ഇരുത്തി....കൈ കണ്ണിൽ നിന്ന് പിടിച്ചു മാറ്റി കൊണ്ട് ആളിലേക് കുനിഞ്ഞു നിന്നോണ്ട് പതിയെ കണ്ണ് വലിച്ചു തുറന്നു ചെറുതായി ഊതി കൊണ്ടിരുന്നു..... "ഇപ്പൊ കുറവുണ്ടോ......വേദനിക്കുണ്ടോ....... കൈ വെച് തിരുമ്പാതെ....." ന്ന് പറഞ്ഞു മ്മള് പെട്ടന്ന് തന്നെ ഷാൾ എടുത്ത് അത്‌ ചുരുട്ടി പിടിച്ചു കൊണ്ട് ആ ഭാഗം വായിൽ വേച് ഊതി ചൂട് കൊടുത്തു പതിയെ അത്‌ പിടിച്ചു ആൾടെ കണ്ണിലായി വെച്ചു കൊടുത്തതോണ്ട് നിന്നതും......

പെട്ടന്ന് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് മ്മടെ അരയിൽ കയ്യാൽ ചുറ്റിവരിഞ്ഞി വലിച്ചു ബെഡിലേക്കായി ഇട്ടതും പകച്ചു പോകുന്നതിന് മുന്നേ ചെക്കൻ മ്മടെ മുകളിലായി സ്ഥാനം പിടിച്ചിരുന്നു.....😲 മ്മടെ മുകളിലായി കിടന്നു കൊണ്ട് കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിന്നതും..... നോട്ടം താങ്ങാൻ കഴിയാതെ വിറയാർന്ന അധരത്താൽ.... "അമി..... എ..... എന്താ.... ഇങ്ങനെ നോക്കണേ....." "മ്മടെ പെണ്ണ് എന്തോരം പ്രാവശ്യം ആണ് മ്മളെ വിളിച്ചെ....ഹേ....." "അപ്പൊ കണ്ണിൽ കൈ കൊണ്ടില്ലായിരുന്നോ....."🙄 "ഇല്ല....."😁 "അപ്പൊ ചുമ്മ ആക്ടിങ് ആയിരുന്നോ..... കള്ള ഡോക്ടറെ....." ന്ന് പറഞ്ഞു മ്മള് ചെക്കനെ കൈ കൊണ്ട് ഇടിച്ചോണ്ട് നിന്നതും......

മ്മടെ കൈ രണ്ടും പിടിച്ചു വെച് ബലമായി ബെഡിലേക് ചേർത്ത് വെച്ചതും..... മ്മള് ആളിലേക് മിഴികൾ ഉയർത്തി..... "അടങ് പെണ്ണെ......" "ആമി വിട്....." "വിടാൻ അല്ലല്ലോ പിടിച്ചത്.....മ്മള് ഒന്ന് പറഞ്ഞോട്ടെ....." ന്ന് പറഞ്ഞു മ്മളെ ഒന്ന് നോക്കി പതിയെ...... "ശാലു......" ന്ന് വിളിച്ചതും..... "മ്മ്....." "ഇന്ന് മ്മടെ പെണ്ണ് ഒത്തിരി മൊഞ്ചത്തി ആയിരുന്നു കല്യാണ വേഷത്തിൽ.....അവിടെ വെച്ചെ ഒരു ഉമ്മ തരാൻ കരുതിയതാ......മ്മടെ മഹർ അണിഞ്ഞു നിന്ന മ്മടെ പെണ്ണിന്റെ ചുവപ്പ് പടർന്ന ഈ കവിളിൽ.......' ന്ന് പറഞ്ഞുകൊണ്ട് പതിയെ മ്മളിലേക് മുഖം അടുപ്പിച്ചു കവിളിലായി മുഖം ചേർത്ത് വെച്ചുരസിയതുo.....അറിയാതെ കണ്ണുകൾ ഇറുകെ അടച്ചു പോയി......

പതിയെ കണ്ണുകള് തുറന്നു നോക്കിയതും....... മുറുകെ പിടിച്ചിരുന്ന മ്മടെ കൈ പതിയെ മോചിപ്പിച്ചു കൊണ്ട് മ്മൾക്കരികിലായി വശം ചേർന്ന് ഒരുകയ്യാൽ തല താങ്ങി കോണ്ട് ചേർന്നു കിടന്നു...... മലർന്ന് കിടന്ന മ്മള് പതിയെ ചെരിഞ്ഞു നോക്കിയതും അമി മ്മളെ തന്നെ നോക്കുവാ.... പതിയെ ആ കൈകൾ മ്മടെ മുടിയിഴകളിൽ തഴുകി കൊണ്ട് കാതിന് പുറകിലേക്കായി ഒതുക്കി വെച്ചതും....... ചെക്കന്റെ സ്പർശനം മ്മളിൽ വിറയൽ തീർത്തതും....... എതിർവശത്തേക്കായി മുഖം തിരിച്ചു കിടന്നു..... ഉയർന്നു പൊങ്ങിയ ഹൃദയത്തോടെ ചെറു പേടിയോടെ ഉമിനീരിറക്കി കൊണ്ട് കിടന്നതും...... പതിയെ കാതിലായി ചുടു ശ്വാസം തഴുകിയതും......

മ്മടെ കാതോരം ചെക്കൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു...... "ശാലു......" മുഖം തിരിക്കാതെ.... അതിനായി ചെറു മൂളൽ നൽകിയതും അമി..... "I love u......" ന്ന് പറഞ്ഞതും..... അതിന് പുറമെ മ്മടെ കാതിലായി മുത്തിയതും..... മ്മള് പെട്ടന്ന് തന്നെ തിരിഞ്ഞു കൊണ്ട് ചെക്കനെ വാരിപ്പുണർന്നു..... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ ആ നെഞ്ചോട് ചേർന്നു കിടന്നതും..... പതിയെ മ്മളെ ആളിൽ നിന്ന് വേർപെടുത്തി കൊണ്ട് മ്മടെ മുഖത്തായി ആ കണ്ണുകൾ ഓടി നടന്നു...... നോട്ടം അധരത്തിൽ പതിഞ്ഞതും മ്മള് വേണ്ടാന്നുള്ള രീതിയിൽ തല ചലിപ്പിക്കും മുന്നേ......മ്മടെ അധരത്തിലേക്കാഴ്ന്നിറങ്ങിയിരുന്നു.......

ഏറെ നേരത്തെ ചുമ്ബനത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് ചെറു ചിരി സമ്മാനിച്ചു കൊണ്ട് ആളുടെ നെഞ്ചിലേക് ചേർത്ത് കിടത്തി പതിയെ ഉറക്കിലേക് വഴുതി വീണിരുന്നു......😌 ഓരോന്ന് ഓർത്തു കൊണ്ട് മ്മള് ചെറു പുഞ്ചിരിയോടെ നിന്നതും...അതിൽ നിന്നും പുറത്ത് വന്നത് അക്കുവിന്റെ ആക്കിയുള്ള ചുമയിൽ ആയിരുന്നു.... "ന്താണ് ഇത്ത ഒരു പരുങ്ങലൊക്കെ.....കാക്കു കാര്യമായി തന്ന പോലെ ഉണ്ടല്ലോ......" ന്ന് മ്മള് പറഞ്ഞതും ഇത്ത എന്തോ പറയാൻ ഒരുങ്ങവെ ആണ് ആന്റി അങ്ങോട്ടായി കടന്നു വന്നത്... ഞങ്ങളെ അവിടെ കണ്ടതും.... "ആഹാ... രണ്ടു പേരും എണീറ്റോ..... ഞാൻ ഇന്ന് എണീക്കാൻ വൈകി....

ഇന്നലത്തെ ഷീണം കൊണ്ട് ഉറങ്ങാൻ കിടന്നതേ ഓര്മയുള്ളു....... കുറച്ച് നേരം കൂടെ കഴിഞ്ഞു വന്നാൽ മതിയായിരുന്നില്ലേ.....ഇപ്പഴേ എണീച്ചു വരണ്ട......." "അത്‌ കുഴപ്പം ഇല്ല....ഇതെല്ലാം ആദ്യമേയുള്ള ശീലം ആണ് ആന്റി.....ഈ നേരo ആയാൽ പിന്നെ ഉറക്ക് വരില്ല..... അല്ലെ ഇത്ത....." "ശരിയാ ആന്റി..... ബാങ്ക് വിളിച്ചാൽ പിന്നെ ഉറക്കം ഇല്ല...." "നല്ല ശീലം ആണ് ഇതൊക്കെ.... ഇവിടെ ഒരുത്തി എണീക്കാൻ വൈകും.....കുത്തി എണീപ്പിക്കേണ്ടി വരും അവളെ.... പിന്നെ ഒരു കാര്യം ഇനി ആന്റി ന്നുള്ള വിളി വേണ്ട..... ഇവരൊക്കെ വിളിക്കുന്നത് പോലെ മമ്മ ന്ന് വിളിച്ചാൽ മതിട്ടോ......" ന്നൊക്കെ ഓരോന്ന് സംസാരിച്ചു......

കൊണ്ട് ബ്രേക്ക്‌ ഫാസ്റ്റിംന് വേണ്ടി ഒരുങ്ങവെ ആണ് മാജിത്ത വന്നത്.... പിന്നെ ഞങ്ങൾ നാലും കൂടെ ചേർന്നു എല്ലാം റെഡി ആക്കി..... ടേബിളിൽ സെറ്റ് ചെയ്തപ്പഴേക്കും എല്ലാവരും ടേബിളിൽ ഹാജർ ആയിരുന്നു.... എല്ലാവരും അമി കാക്കു ഡാഡ്... ഇനി ഇപ്പൊ അങ്ങനെ വിളിക്കാലോ ല്ലേ.. അൻവർ കാക്കുവും വന്നിരുന്നങ്കിലും മ്മടെ കെട്ടിയോനെ മാത്രം കൂട്ടത്തിൽ കാണാഞ്ഞത് കൊണ്ട് മ്മള് ചുറ്റും നോക്കിയതും...... ചെക്കൻ ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.... അവനെ കണ്ടതും മ്മടെ മനസ്സിലേക്ക് റൂമിൽ വേച് ചെക്കൻ കാണിച്ചു കൂട്ടിയതെല്ലാം കടന്നു വന്നതും മ്മള് ആ ഭാഗത്തേക്ക് പിന്നീട് നോക്കാൻ പോയില്ല.....

ഇടക്കുള്ള ചെക്കന്റെ നോട്ടം മ്മളിൽ പാറി വീഴുന്നത് അറിഞ്ഞിട്ടുo മ്മള് വല്ലാണ്ട് മൈൻഡ് ചെയ്യാൻ പോയില്ല.....കാലമാടൻ......മ്മളെ റോമാൻസിച് അറ്റാക്ക് വരുത്തി വടിയാക്കാൻ നോക്കിയതല്ലേ......ആ നോട്ടം മതി മ്മടെ ഹാർട്ട്‌ ബീറ്റ് കൂട്ടാൻ.....റിസ്ക് എടുക്കാൻ വയ്യ ന്റെ പൊന്നോ........😌 നോക്കെ ചിന്തിച് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.......കഴിച് കഴിഞ്ഞതും..... അടുക്കളയിൽക്ക് ചെന്ന മ്മളെയും ഇത്തയെയും കൂടെ മമ്മ ഒരുങ്ങാൻ പറഞ്ഞു വിട്ടു..... രണ്ടു പേരുടെയും വീട്ടുകാർ വരുന്നത് കൊണ്ട് ചെറിയൊരു പരിപാടി അറേഞ്ച് ചെയ്തിരുന്നു.... ഞങ്ങൾ റൂമിലേക്ക്‌ പോകാൻ ഒരുങ്ങിയതും......

അങ്ങോട്ട് വന്ന മാജിത്ത ഞങ്ങളെയും വിളിച്ചു കൊണ്ട് അവരുടെ റൂമിലേക് കൊണ്ട് പോയി.... ഓരോ കവർ തന്നിട്ട് അതിലുള്ള ഡ്രസ്സ്‌ ഉടുക്കാൻ പറഞ്ഞു...... മിയു മോളും അപ്പുവും ഫുഡ്‌ കഴിച്ചു കഴിഞ് ഫോണിൽ കളിച് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു..... കവർ കൊണ്ട് ഇത്ത പുറത്ത് പോയതും...... അതിന് പുറകെ മാജിത്തയും ഇറങ്ങി.....അവർക്ക് പുറകെയായി മ്മളും ഇറങ്ങാൻ നിന്നതും.... അപ്പു.... "അക്കു ഇത്ത.....ഇവിടെ വരി.... ദേ അൻവർ കാക്കു ന്റെ ഫോണിൽ ഒത്തിരി ഫോട്ടോ ഉണ്ട് .... മ്മൾക് മിയു മോൾ കാണിച്ചു തരുവാ......വന്നു നോകിയെ......" "ആ ദിദി.....ദിദി ക്ക് കാനനോ.....ഒത്തിരി ഉന്തല്ലൊ.... ദേ ഇങ്ങട് ഓക്ക്......"

ന്ന് പറഞ്ഞു മ്മൾക് നേരെ ഫോൺ നീട്ടി പിടിച്ചതും...... ഒരു ചിരിയോടെ മ്മള് അവർക്കരികിലായി ചെന്ന് ചേർന്നിരുന്നു.... അപ്പോൾ തന്നെ മിയു മോൾ മ്മടെ മടിയിൽ കയറി ഇരുന്നോണ്ട് മ്മൾക് ഫോൺ പിടിച്ചു ഓരോ ഫോട്ടോസ് ആയി മാറ്റി മാറ്റി കാണിച്ചു കൊണ്ടിരുന്നു...... ദിദി ഇത്..... ന്റെ ഉമ്മൂമ്മ...... ഇത് ഉപ്പൂപ്പാ....." ന്നൊക്കെ പെണ്ണ് ഓരോ ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞതും...... മ്മള് അതിനെല്ലാം തലയാട്ടി കൊണ്ട് ഇരുന്നതും..... പെട്ടന്ന് പെണ്ണ്.... "അപ്പുക്കാ.....നമ്മക് ഊഞ്ഞാൽ ആടുവ.....ബേം ബാ.....ദിദി ഊഞ്ഞാൽ അദാന് ബാ..... കിച്ച കാക്കു കെട്ടി തന്നെയാ....." ന്ന് പറഞ്ഞു പെണ്ണ് ഫോൺ ബെഡിലേക്കിട്ട് അപ്പുവിനെയും വലിച്ചു കൊണ്ട് ചാടി തുള്ളി പോയതും.....

മ്മള് ബെഡിൽ നിന്ന് എണീറ്റ് അവിടെ വെച്ച കവർ എടുക്കാൻ ഒരുങ്ങവെ...... മിയു മോൾ ഉപേക്ഷിച്ചു പോയ ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന ഫോട്ടോയിൽ ഒരു നിമിഷം മിഴികൾ ഉടക്കിയതും..... പതിയെ അതെടുത്തു കൊണ്ട് അതിലേക്കായി ഉറ്റു നോക്കിയതും....... അതിലെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി..... അൻവർ കാക്കുവിന്റെ ഫാമിലി ഫോട്ടോ ആയിരുന്നു അത്‌..... കാക്കുവിന്റെ ഉപ്പയും ഉമ്മയും അവർക്ക് ഇരുവശങ്ങളിലായി ചേർത്ത് പിടിച്ചിരിക്കുന്നവരിൽ ഒരാൾ അൻവർ കാക്കു ആണേൽ..... മ്മളിൽ ഞെട്ടൽ തീർത്തത് മറുവശത്തുള്ള ആ പരിചിത മുഖത്താലായിരുന്നു....... എന്താണ് ഇതിനർത്ഥം എന്ന് ആലോചിച്ചു കൊണ്ട് അതിലേക് ഉറ്റു നോക്കി കൊണ്ടിരുന്നതും....

"അക്കു..... നി ഇതുവരെ ഒരുങ്ങാൻ പോയില്ലേ ..... അവരിപ്പോ ഇങ്ങെത്തും....." ന്ന് പറഞ്ഞോണ്ട് മാജിത്ത കടന്നു വന്നതും..... അതൊന്നും ശ്രദ്ധിക്കാതെ നിന്ന മ്മടെ അടുത്തേക്ക് വന്നു നിന്നതും.... മ്മളിൽ നിന്നുയർന്ന ചോദ്യത്തിന് ഉത്തരമെന്നോണം മുഖവുര കൂടാതെ.....ഫോൺ മാജിത്തയുടെ മുന്നിലേക്ക് ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.... "മാജിത്ത അറിയാതെ കണ്ണിലുടക്കിയതാണ്......എന്താണ് ഇതിനർത്ഥം......" "അക്കു......അത്‌.... പിന്നെ.... അത്‌ ഇക്കാടെ ഉമ്മയും ഉപ്പയും ആണ്......." "അതെനിക് മനസ്സിലായി ഇത്ത.... മ്മള് ചോദിച്ചത് ഈ മുഖത്തെ കുറിച്ചാണ്......മ്മൾക് അറിയുന്നത് വെച് ഈ മുഖം ഒരു അനാഥനാണ്...... അങ്ങനെ ആണേൽ എന്താണ് ഇതിനർത്ഥം......"

"അക്കു....ഇവിടെയുള്ളവർക്ക് അല്ലാതെ മറ്റാർക്കും അറിയാത്ത സത്യം ആണത്..... അതിലുപരി മ്മളും ഇക്കയുടെ വീട്ടുകാരും ഇന്നനുഭവിക്കുന്ന വേദനയാണിത്......." "ഇത്ത എന്തൊക്കെയാ പറയുന്നേ....." "അതെ അക്കു .... ആ ഫോട്ടോയിൽ ഉള്ള മുഖം..... നിങ്ങടെ അർഷി സാർ....അവന് ന്റെ ഇക്കയുടെ അനിയന് ആണെന്നുള്ള സത്യം......" ന്ന് മാജിത കണ്ണ് നിറച്ചു പറഞ്ഞതും..... ആ സത്യം മ്മളിൽ ഞെട്ടൽ തീർത്തതിലും ഉപരി...... ആ കണ്ണുകളിലെ വേദന കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നതും...... ആ വേദനയുടെ കാരണം അറിയുവാനെന്നോണം ആളിലേക് മിഴികൾ ഊന്നിയതും..... "അക്കു.....അർഷി.....അവന് അനാഥയല്ലാ......

ന്റെ ഇക്കയുടെ അനിയന് ആണ് അവൻ...... സാഹചര്യം കൊണ്ട് ഞങ്ങളിൽ നിന്നകന്ന്....." ന്ന് പറയലും..... "ബാബി ഇവിടെ നിക്കുവാണോ.... ഇങ്ങോട്ട് വന്നേ.... ശാലു ബാബിയെ ഒരുങ്ങാൻ മ്മള് സഹായിച്ചു.... ഇനി ഇങ്ങളെ ആണ്.... വാ വന്നേ......" ന്ന് പറഞ്ഞു മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയതും...... പിന്തിരിഞ്ഞു നോക്കിയ മ്മടെ കണ്ണുകളിൽ മാജിത്തയുടെ വേദന നിറഞ്ഞ കണ്ണിൽ ഉടക്കി നിന്നതും...... ഉത്തരം അറിയാത്ത ഒത്തിരി ചോദ്യങ്ങൾ മ്മളിൽ ഉയർന്നു വന്നതും......അതിനുള്ള ഉത്തരം അറിയാൻ സാധിക്കും മുന്നേ മ്മളെയും കൊണ്ട് മാരി നടന്നു നീങ്ങിയിരുന്നു........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story