രാവണ പ്രണയം🔥 : ഭാഗം 86

Ravana Pranayam Novel

എഴുത്തുകാരി: അമീന

"ബാബി ഇവിടെ നിക്കുവാണോ.... ഇങ്ങോട്ട് വന്നേ.... ശാലു ബാബിയെ ഒരുങ്ങാൻ മ്മള് സഹായിച്ചു.... ഇനി ഇങ്ങളെ ആണ്.... വാ വന്നേ......" ന്ന് പറഞ്ഞു മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയതും...... പിന്തിരിഞ്ഞു നോക്കിയ മ്മടെ കണ്ണുകളിൽ മാജിത്തയുടെ വേദന നിറഞ്ഞ കണ്ണിൽ ഉടക്കി നിന്നതും...... ഉത്തരം അറിയാത്ത ഒത്തിരി ചോദ്യങ്ങൾ മ്മളിൽ ഉയർന്നു വന്നതും......അതിനുള്ള ഉത്തരം അറിയാൻ സാധിക്കും മുന്നേ മ്മളെയും കൊണ്ട് മാരി നടന്നു നീങ്ങിയിരുന്നു........ മ്മളെയും കൊണ്ട് റൂമിൽ ചെന്നെങ്കിലും മ്മടെ മനസിൽ ഇത്തയിൽ നിന്നറിയാനുള്ള സത്യങ്ങളേ കുറിച്ചായിരുന്നു.....

അർഷി സാർ അൻവർ കാക്കുവിന്റെ അനിയന് ആണേൽ എന്ത് കൊണ്ട് ആണ് ആള് ഇപ്പോഴും അനാഥനാണെന്ന് പറയുന്നത്..... ഒരു ഉമ്മയും ഉപ്പയും ഏട്ടനും ഉണ്ടായിട്ട് കൂടെ എന്ത് കൊണ്ട് ആ വീട്ടിൽ നിൽക്കാതെ ഹോസ്റ്റലിൽ നിൽക്കുന്നത്..... ഷാദിയുടെ ഇഷ്ടം പോലും നിരസിച്ചത് ഈ ഒരു കാരണം പറഞ്ഞു കൊണ്ട് മാത്രം ആയിരുന്നെന്നു ആണല്ലോ അറിഞ്ഞത്‌..... എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് ഇതിന് പിന്നിൽ...... ഇവിടെയുള്ളവർക്കും അൻവർ കാക്കുവിന്റെ വീട്ടുകാർക്കും മാത്രം അറിയാവുന്ന സത്യം എന്ന് പറയുമ്പോൾ മ്മടെ രാവണന് പോലും അറിയുമായിരുക്കും...... അവനോട് ചോദിക്കണോ.....

അതൊ മാജിത്തയോട് ചോദിക്കണോ.... ന്നൊക്കെയുള്ള കൺഫ്യൂഷൻ അടിച്ചു നിന്നപ്പോൾ ആണ് മാരി മ്മൾടെ കവറിൽ ഉള്ള ഡ്രസ്സ്‌ എടുത്ത് കയ്യിൽ തന്നിട്ട് ഉടുത്തു വരാൻ പറഞ്ഞത്..... അത്‌ പറഞ് മ്മളെ തട്ടി വിളിച്ചപ്പോൾ ആണ് മ്മള് ചിന്തയിൽ നിന്ന് പുറത്തു വന്നത് തന്നെ..... അതിന് മറുപടിയെന്നോണം തലയാട്ടി കൊണ്ട് ഡ്രെസ്സും എടുത്തോണ്ട് ഡ്രസിങ് റൂമിലോട്ട് കയറവെ ആണ് മാരിയെ മമ്മ താഴേക്ക് വിളിച്ചത്...... മ്മള് പിന്നെ റൂമിൽ കയറി കതകടച്ചു..... ഇന്നലത്തെ പരാക്രമങളുടെ അവശിഷ്ടങ്ങൾ ഒക്കെ ചെക്കൻ ആണെന്ന് തോനുന്നു ക്‌ളീൻ ചെയ്തു എല്ലാം പഴയ പോലെ സെറ്റ് ആക്കിയിരുന്നു....

മ്മള് പിന്നെ പെട്ടന്ന് തന്നെ ഡ്രസ്സ്‌ എടുത്തുടുത് കൊണ്ട് പുറത്തിറങ്ങി മിററിന് മുന്നിലായി വന്നു നിന്നു..... ഒരു വയലറ്റ് ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിലുള്ള സൽവാർ ആയിരുന്നു.... മിററിന് മുന്നിൽ നിന്ന് കൊണ്ട് മുടി ചീകി കെട്ടിവെചോണ്ട് നിന്നതുo കതക് തുറന്ന് രാവണന് കയറി വന്നത്..... ഫോണും കാതോട് ചേർത്ത് കൊണ്ടാണ് ചെക്കന്റെ വരവ്..... മ്മളെ കണ്ട ചെക്കൻ ഒന്ന് സ്റ്റക്ക് ആയി നിന്നോണ്ട് നോക്കുന്നത് കണ്ണാടിയിലൂടെ കണ്ടതും..... മ്മടെ മനസ്സിലേക്ക് ഓടിവന്നത് നേരത്തെ മാജിത്ത പറഞ്ഞു മുഴുവൻ ആക്കാൻ സാധിക്കാത്ത ആ സത്യങ്ങളെ കുറിച്ചായിരുന്നു.... ചെക്കനോട് ചോദിച്ചാലോ.....പറഞ്ഞു തരില്ലേ ഇനി.... എന്താ തരായി....മ്മള് കുറച്ച് ഒക്കെ അറിഞ്ഞതല്ലേ.....

ചോദിച്ചാൽ പറയാതിരിക്കാനുള്ള ഒരു കാരണവും ഇല്ലല്ലോ....അപ്പോൾ ചോദിക്കുക തന്നെ.... ന്നൊക്കെ മുടിയിൽ കൈവെച് ചെക്കനെ തന്നെ നോക്കി തിങ്കികൊണ്ട് നിന്നതും.... ചെക്കൻ ഫോൺ കട്ട് ചെയ്തു കൊണ്ട് ടേബിളിൽ വെച് മ്മടെ അടുത്തേക് നടന്നടുത്തു..... മ്മള് പിന്നെ ചോദിക്കന്നെ ന്ന് കരുതി മ്മടെ അടുത്തേക്കെത്താറായതും....അവനിലേക് പെട്ടന്ന് തിരിഞ്ഞു നിന്നതും ഒരുമിച്ചായതിനാൽ അങ്ങേരെ നെഞ്ചിൽ തട്ടി നിന്നതും താനെ മിഴികൾ ഉയർത്തി..... "കിച്ച നിന്നെ കാണാൻ നിക്കുവായിരുന്നു ഒരു കാര്യം ചോദിക്കാൻ....." ന്ന് മ്മള് പറഞ്ഞു ഒരു മുഖവുര തിരയവേ മ്മടെ അരയിലൂടെ കൈ ചുറ്റിവരിഞ്ഞു കൊണ്ട് ആളിലേക് ചേർത്ത് നിർത്തിയതും പകച്ചു നോക്കിയതും......

മ്മളും നിന്നോട് ഒരു കാര്യം ചോദിക്കാൻ ഇരിക്കുവായിരുന്നു..... ന്ന് മ്മടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞതും..... മ്മള് ഒരു വിറയലോടെ ഉമിനീരിറക്കി കൊണ്ട് ആളെ ദയനീയമായി നോക്കിയതും..... "പൊന്നു..... ഇന്നലെ അങ്ങനെ ഒക്കെ നടന്നു.... നിനക്ക് ഒത്തിരി വിഷമം ആയിന്നു മ്മക്ക് അറിയാം....." ഓഹോ ചാട്ടം അങ്ങട് ആണല്ലോ.... ന്ന് കരുതി മ്മള്...... "അയിന്....." ന്ന് പറഞ്ഞു മ്മളിൽ നിന്ന് ആളെ തള്ളി മാറ്റിയതും...... "ദേ.... പെണ്ണെ... ഞാൻ ഒന്ന് മുഴുവൻ ആക്കിക്കോട്ടെ......" "അതൊക്കെ ആക്കിക്കോ..... വിട്ടു നിന്നിട്ടുള്ള പറയൽ ഒക്കെ മതി..... മ്മള് പറഞ്ഞിട്ടുണ്ട് ഡിസ്റ്റൻസ് കീപ് ചെയ്യണം എന്ന്...." "ഇവളെ കൊണ്ട് ഞാൻ.......ടി കോപ്പേ......

ഞാൻ ചോദിക്കാൻ കരുതിയത് ന്നാൽ സ്ട്രൈറ് ആയിട്ട് ചോദിക്കാം..... ഇന്നലെ നി കാണിച്ച വീഡിയോ നിനക്ക് എവിടെന്ന് കിട്ടിയതാ..... " ന്റെ റബ്ബേ.....ഇങ്ങേരിത് എന്തൊക്കെയാ ചോദിക്കണേ....ആ വീഡിയോ ഷാഫിറ കൊപ്പത്തിടെ ഫോണിൽ നിന്നാണ് കിട്ടിയതെന്ന് അറിഞ്ഞാൽ മതി ചിലപ്പോ ആ പേര് കേട്ട് ഇങ്ങേരുടെ ടെംപേർ തെറ്റാന്...... പറയാതിരിക്കുന്നത മ്മടെ ആരോഗ്യത്തിന് നല്ലത്.... ന്നൊക്കെ ചിന്തിച്ചു കൊണ്ട് മ്മള് ഒന്ന് പരുങ്ങിയതും...... പിടിച്ച പിടിയാലേ മ്മളെ കൊണ്ട് പറയിപ്പിച്ചു കൊരങ്ങൻ...... "എവിടെ നിന്ന് കിട്ടിയതെന്ന് പറഞ്ഞിട്ടെ മോൾ പോകാത്തൊള്ളൂ......" ന്ന് പറഞ്ഞു മ്മളെ ആളിലേക് പിടിച്ചു വലിച്ചു ചേർത്ത് പിടിച്ചതും.....

മ്മള് ആളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കുന്നതിന് അനുസരിച്ച് മ്മളിലെ മുറുക്കം കൂടി കൂടി വന്നതും... മ്മള് വിക്കി കൊണ്ട് പറഞ്ഞു.... "അത്‌ അലൻ..... മ്മടെ വീട്ടിൽ.... അവിടെ പുറത്തുള്ള ഗോവണിയോട് ചേർന്നുള്ള റൂമിൽ അവൾ താമസിച്ചിരുന്നെ....." "ആര് താമസിച്ചിരുന്നു....." "അവൾ.... ആ ഷാഫിറ......" "വാട്ട്‌...... ആരോട് ചോദിച്ചിട്ടാടി..." ന്ന് പറഞ്ഞു ചെക്കൻ അങ്ങട് കലിപ്പ് ആയതും..... മ്മള് കയ്യിൽ നിന്ന് വേർപെട്ട് കൊണ്ട് ആളെ കയ്യിൽ ചേർത്ത് പിടിച്ചു വെച്ചോണ്ട് പറഞ്ഞു..... "ദേ... ഒന്ന് അടങ് അലൻ..... മ്മള് ഒന്ന് പറഞ്ഞോട്ടെ..... ആരോടും ചോദിച്ചിട്ട് ചെയ്യാൻ ആനിക്ക് അറിയില്ലായിരുന്നു അവൾ ഇങ്ങടെ x ആണെന്ന്....." "നി എന്താ പറഞ്ഞെ.... ആരാടി മ്മടെ x....ആ കോപ്പിന്റെ പേര് പോലും ഉച്ചരിക്കുന്നത് മ്മള് സഹിച്ചെന്ന് വരില്ല.....അപ്പഴാ കോപ്പിലെ x......" "ന്നാൽ മ്മള് പറയുന്നില്ല....ആദ്യം നി കലിപ്പ് ഒക്കെ തീർത്തു വെക്ക്.... ന്നിട്ട് സംസാരിക്കാം....." ന്ന് പറഞ്ഞു മുഖം തിരിച്ചതും.... "ന്നാൽ കലിപ്പ് തീർത്തിട്ട് ബാക്കി പറയാം...... "

ന്ന് പറഞ്ഞു മ്മളെ മുഖം പിടിച്ചു തിരിച്ചു കൊണ്ട് ഒരു കയ്യാൽ അരയിൽ ചുറ്റി വരിഞ്ഞു മറുകൈ കൊണ്ട് മ്മടെ കീഴ് ചുണ്ട് കൂട്ടി പിടിച്ചു അതിലേക് ഉറ്റുനോക്കി കൊണ്ട് നിന്നതും..... മ്മള് നിന്ന് വിയർക്കാൻ തുടങ്ങി..... മ്മള് ആൾടെ കണ്ണിലേക്കും മ്മടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് കണ്ണാൽ വേണ്ട ന്ന് കാണിക്കും മുന്നേ..... മുഖം താഴ്ത്തി കൊണ്ട് കീഴ് ചുണ്ടിനെ നുണഞ്ഞു കൊണ്ട് വിട്ടു നിന്നതും..... മ്മടെ കൈകൾ ആൾടെ നെഞ്ചിൽ സ്ഥാനം പിടിച്ചതിന് പുറമെ കണ്ണുകൾ ഇറുകെ അടച്ചിരുന്നു..... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ കണ്ണുകൾ പതിയെ തുറന്ന് നോക്കിയതും...... ചെക്കൻ കള്ള ചിരിയോടെ മ്മളെ തന്നെ നോക്കി കൊണ്ട് നിക്കുന്നു.....

"ഇപ്പൊ കുറച്ചു ദേഷ്യം കുറഞ്ഞു ഇനി ബാക്കി പറ....." ന്ന് ഇളിച്ചോണ്ട് പറഞ്ഞതും മ്മള് ചെക്കനിൽ നിന്ന് കുതറി മാറി കൊണ്ട് പറഞ്ഞു..... "അ..... അത്‌..... കുറെ മുന്നേ ... ആനി ഷാഫിറയെ അവിടെ പൈൻ ഗസ്റ്റ്‌ ആയിട്ട് നിൽക്കാൻ അനുവദിച്ചിരുന്നു..... നമ്മടെ നിക്കാഹിനു ശേഷം അവളെ പിന്നെ അവിടെ കണ്ടിട്ടില്ല..... അവിടെ റൂം ക്ലീൻ ചെയ്തപ്പോൾ കിട്ടിയ അവളുടെ ഫോണിൽ ഉണ്ടായിരുന്നത....അതിനെ കുറിച്ച് പറയാൻ കരുതിയിരുന്നു തിരക്കിനിടയിൽ വിട്ടു പോയി...." ന്ന് മ്മള് ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് മുഖം ഉയർത്തി നോക്കിയതും....ചെക്കനത മ്മളെ നോക്കി ചിരിക്കുന്നു.....അത്‌ കണ്ട് മ്മൾക് എറിഞ്ഞു കയറി.... "ന്തിനാ ചിരിക്കണേ.......

ആ വീഡിയോ കിട്ടിയില്ലേൽ നിങ്ങടെ വീർത്തു കെട്ടിയ മോന്ത കണ്ട് മ്മടെ ജീവിതത്തിൽ മ്മള് പാട്ടും പാടി കാടാപുറത്തൂടെ നടന്നെനിലെ......ന്നാലും ആറ്റു നോറ്റ് മ്മടെ ഫസ്റ്റ് നൈറ്റ് അവൾ കാരണം വെള്ളത്തിൽ വരച്ച വര പോലെ ആകിയില്ലേ.....ദണ്ണം ണ്ട് ഇന്ക്......അതൊന്നും ആ ഏഷ്യൻ പൈന്റിന് അറിയണ്ടല്ലോ...... തെണ്ടി....." ന്ന് പറഞ്ഞു മ്മള് കത്തികയറിയതും..... "മ്മടെ പെണ്ണിന് അത്രയും വിഷമം അയേൽ പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഇവിടെ പന പോലെ നിക്കുന്നെ...... നൈറ്റ്‌ പോയാലെന്താ ഡേ കളറക്കാടി..... " ന്ന് പറഞ്ഞു മ്മളെ പിടിച്ചു വലിച്ചു ചേർത്ത് നിർത്തി മ്മടെ കഴുത്തിലേക്കായ് മുഖം പൂഴ്ത്തിയതുo.....പകച്ചു പണ്ടാരടങ്ങി പോയതും.....

"അക്കമ്മേ.....നോo വന്തിട്ടെ....." ന്നുള്ള സൗണ്ട് കേട്ട് പെട്ടന്ന് ഞെട്ടി പിന്മാറി കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക് നോക്കിയതും..... വാതിൽക്കൽ ഷോക്കടിച പോലെ നിക്കുന്നു ആനി.... കണ്ണും തള്ളി നിന്ന പെണ്ണ്.... പെട്ടന്ന് വെളിവ് വന്ന പോലെ.... "സോറി റൂം മാറി പോയി.....യൂ ഗയ്സ് കേരിയോൺ......." ന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ നേരെ വന്നതും.... മ്മള് കണ്ണും തള്ളി നിന്നതും പെണ്ണ്.... "പിന്നേം മാറി പോയി... സോറി....ഇവിടെ ഉണ്ടായിരുന്ന കതക് ഇതെവിടെ എവിടെ പോയി ന്റെ കർത്താവെ......" ന്ന് പറഞ്ഞ് വന്ന പോലെ തിരിഞ്ഞു പോകാൻ നിന്നതും ചെക്കൻ.... "അന്നമോ.....തിരിഞ്ഞു കറങ്ങി എവിടേം ചെന്ന് ഇടിക്കണ്ട.... മ്മള് പോയേക്കാം.... നിന്റെ ചങ്കിനേം വിളിച്ചു താഴേക്ക് വന്നേക്.....ആൽബി ഒക്കെ വന്നില്ലേ..... "

"ആ.... അവരൊക്കെ താഴെ ഉണ്ട്...." ന്ന് പറഞ്ഞു പെണ്ണ് നിന്ന് പരുങ്ങിയതും.... ചെക്കൻ..... മ്മളെ നോക്കി സൈറ്റ് അടിച്ചു ഇറങ്ങി പോയതും......മ്മള് ചെറു ചിരിയോടെ നോക്കി നിന്നതും മ്മടെ പുറത്തൂടെ ഇടി വീണത്.... "ഔച്.... ന്റമ്മോ..... ന്താടി ആനി നി ഈ ചെയ്തേ.... ന്റെ പുറം....." "പുറം അല്ലടി പുരാണം..... ന്നെ കൊണ്ടൊന്നും പറയിക്കരുത്......നിനക്ക് ഒക്കെ എന്തിനാടി റൂമിന് കതക് തന്നെകുന്നെ..... നിന്നെ കാണാനുള്ള തൊര കൊണ്ട് ഷാദിയെ പോലും കൂട്ടാതെ നിന്നേം വിളിച്ചു കൊണ്ട് അകത്തേക്കു ചാടി തുള്ളി വന്ന മ്മള് കണ്ടത്...... ശ്യേ.... മ്മള് എങ്ങനെ പറയും ടി.... ന്റെ ഒരു വർഷം പോയെ .... കതകടച്ചു ചെയ്യേണ്ടേ അതൊക്കെ.....ശ്യോ....."🙈 "ന്താടി തെണ്ടി നി അതിനുമാത്രം കണ്ടേ.....

കതകടക്കാൻ മാത്രം ഇവിടെ ഒന്നും...." "നടന്നില്ലാന് മാത്രം പറയല്ലേ പൊന്നെ.... മ്മള് അലറി കൂവി വന്നത് കൊണ്ട് അത്രയും കൊണ്ട് നിന്ന്..... ഇല്ലേൽ...."😌🙈.... ന്ന് പറഞ്ഞു പെണ്ണ് കാൽകൊണ്ട് കളം വരച്ചതും മ്മള്.... "അയ്യേ..... ന്തിന്നാടി ഇതൊക്കെ.... " "മിണ്ടരുത്..... നി..... നിന്നെ ഉണ്ടല്ലോ..... ഇന്നലെ മോങ്ങി കൊണ്ട് മ്മളെ വിളിച്ചു മ്മള് ഇവിടെ വന്നേച്ചും പോയെൽ പിന്നെ ഒന്ന് സമാധാനത്തിൽ ഉറങ്ങിയിട്ടില്ല....." "ടാ....അതൊക്കെ സോൾവ് ആയി....." "അതൊക്കെ ആയില്ലേൽ നി ആകുമെന്ന് മ്മൾക് അറിയാലോ....."😁 "പിന്നെ എന്ത് കാര്യത്തിനാടി തെണ്ടി നി ഉറങ്ങാഞ്ഞത്......." "അതൊന്നും പറയണ്ട ന്റെ പൊന്നക്കു..... നിന്റെ ആങ്ങള.... ഐ മീൻ...." "യു മീൻ....."🙄 "യൂ മീൻ അല്ല....നെയ്മീൻ.....ഇവളെ ഞ്യാൻ...ഞാനൊന്ന് പറഞ്ഞോട്ടെ......

ടി അതല്ല മ്മക്ക് മീൻ ന്ന് പറഞ്ഞപ്പഴാ ഒരു കാര്യം ഓർമ വന്നേ..... സത്യം പറഞ്ഞോ മോളെ ഇവിടെ ഇന്ന് നല്ല ഫിഷ് ഫ്രൈ ഒക്കെ ണ്ടല്ലേ.... മ്മള് വന്നപ്പോൾ നിന്നെ തിരഞ്ഞു അടുക്കള വരെ ഒന്ന് പോയി... മണം പിടിച്ചു നോക്കിയപ്പോൾ ന്റെ പൊന്നോ.... മുരുക്കനെ കിടക്ക നല്ല ഫ്രഷ് ഫിഷ് ഫ്രൈ....." "ഇവളെ ഞാൻ....ഫിഷ് പ്രാന്തി........നി മ്മളെ തിരഞ്ഞു പോയതൊന്നും ആവില്ല..... മണം പിടിച്ചു എത്തിയതല്ലെടി പരട്ടെ...... മ്മളെ കാണണേൽ റൂമിലോട്ട് വരണം..... അല്ലാണ്ട് കിച്ചണിൽ അല്ല..... " "മ്മളെ പറഞ്ഞിട്ടും കാര്യം ഇല്ല.... അറിയാതെ ആണേലും മ്മള് തെറ്റിധരിച്ചു പോയി നി അമ്മായി ഉമ്മാനെ സോപ്പിട്ട് പതപ്പിക്കാൻ കിച്ചണിൽ നല്ല പതപ്പിക്കൽ ആകുമെന്ന്.......🙄

പത ന്ന് പറഞ്ഞപ്പഴാ......ടി മ്മള് പോരുന്ന വഴി ഒരു പഞ്ഞി മിട്ടായി.....പിങ്ക് കളർ......മ്മള് മേടിക്കാൻ വേണ്ടി......." "ന്നിട്ട്.... നി മേടിച്ചോ...... "😍.... "എവിടെ നിന്റെ ആങ്ങള.... ഐ മീൻ....." "യൂ മീൻ....." "മീൻ ന്ന് പറഞ്ഞപ്പഴാ.... ടി മ്മള് ഇത് പറയാൻ നിന്നഴല്ലേ ഫിഷ് ഫ്രൈ ലേക്ക് ടോപ്പിക്ക് ഡെയ് വേർട്ട് ആയത്..... " "അത്‌ ഇപ്പഴാണോ പൊന്നു മോൾ അറിയുന്നേ.....കാര്യം നി ഇത് വരെ പറഞ്ഞെ ഇല്ല..... നിന്റെ വായിൽ നിന്ന് ഒന്ന് കേൾക്കുന്ന സമയം കൊണ്ട് ഈ വീട് രണ്ടു റൗണ്ട് ഓടിവരം......" "ന്നാൽ പോയി ഓട്രി.....മ്മൾക് കുറച് ലോക വിവരം ഉണ്ടായി പോയത് ന്റെ തെറ്റാ......."😏.... "മ്മടെ തെറ്റാ.... മ്മള് ഒന്നും ചോദിക്കാൻ പാടില്ലായിരുന്നു...." "ഇല്ലായിരുന്നു.... നി ചോദിക്കാൻ പാടില്ലായിരുന്നു... ന്നാലും മ്മള് പറയും...😁😌.

ആദ്യം പഞ്ഞി മിട്ടായിടെ കാര്യം പറയാം.... നിന്റെ ആങ്ങള തെൻ......" "ആനി..... " "അതല്ല അക്കു.... നിന്റെ ആങ്ങള തെരൂല്ലന്ന് പറഞ്ഞു ടി മ്മളോട്.... അതാ ഉദ്ദേശിച്ചത്...."😁 "ആണോ.... ന്നാൽ ബാക്കി പറയ്‌.... " "ബാക്കി...... അനക് അറിയോ.....മ്മടെ കെട്ടിയോൻ മ്മളെ ഇന്നലെ ഇവിടെ വന്നു അവിടെ ലാൻഡ് ചെയ്തതെ പൊക്കിയെടി....." "വാട്ട്‌....."😲 "ആന്ന്.... ആളെ കയ്യീന്ന് രക്ഷപെട്ടു പോകാൻ മ്മള് പെട്ട പാട്...."🤢 "നി എന്നിട്ട് എല്ലാം പറഞ്ഞോ..... " "മ്മള് പറയോ ചങ്കെ..... മ്മള് സ്കൂട്ടിയിൽ വന്നിറങ്ങുന്നത് അങ്ങേര് കണ്ടില്ല.... അല്ലേൽ ശരിക്കും പെട്ടേനെ..... ന്റെ പൊന്നും കുരിശ് മുത്തപ്പാ......ആൾടെ മൈൻഡ് ഡെയ് വേർട്ട് ആക്കാൻ മ്മള് ചെറുതയ്യി റൊമാന്റിക് ആയി..... ആയതേ ഓർമ ഒള്ളു....

മ്മളും ഓർക്കണമായിരുന്നു നിന്റെ കെട്ടിയോന്റെ കൂടെ അല്ലെ നടപ്പന്ന്......ന്ത് ചെയ്യാനാ..... കാലമാടൻ അങ്ങട് ഹെവി റൊമാന്റിക് ആകാൻ നിന്നപ്പോൾ ആണ് മ്മള്ക്ക് മനസ്സിൽ ആയത്......" "എന്ത്.... " "വഴീക്കൂടെ പോയ അനാകോണ്ടനെ ആണ് മ്മള് സൈറ്റ് അടിച്ചു വരുത്തിയതാണെന്ന്...... അതോടെ മ്മള് ആൾടെ അടുത്തൂന്ന് തൊരപ്പൻ കൊച്ചുണ്ണിയെ മനസ്സിൽ ദ്യാനിച്ചു എസ്‌കേപ്പ് ഓടിച്ചാടി...🏃‍♀️🏃‍♀️. പിന്നെ പൊങ്ങിയത് ഷാദിടെ അടുത്ത......"😌 ന്ന് പെണ്ണ് കിളിപോയ കണക്കെ പറഞ്ഞ് മ്മളെ നോക്കിയതും..... പെണ്ണിന്റെ അവസ്ഥ കണ്ട് മ്മള് പൊട്ടിച്ചിരിച്ചു പോയി..... "നി വല്ലാണ്ട് ചിരിക്കല്ലേ.....അങ്ങേര് മ്മൾക് ഫസ്റ്റ് നൈറ്റ്‌ വാണിംഗ് ഒക്കെ തന്നേടി.....സത്യം പറയാലോ....

മ്മൾകും ഫസ്റ്റ് നൈറ്റ്‌ ന്ന് പറഞ്ഞാൽ പാല് ഗ്ലാസ്‌ കുടിച്ചു ലൈറ്റ് അണയുന്നത് വരെയാടി....." "ദേ.... പെണ്ണെ ഓവർ ആക്കാതെ.... മ്മടെ പൊന്നാങ്ങളെ ഇട്ട് വട്ടം കറക്കിയാൽ ഉണ്ടല്ലൊ......" "ഉണ്ടല്ലോ അല്ല ഉണ്ടപൊരി......കാല് വാരി നാത്തൂൻ..... അനക് മ്മളെ ദീന രോദനം അറിയില്ലാടി......ന്റെ കർത്താവേ ഇവളെ ഇവടെ രാവണന്റെ റൊമാൻസ് താങ്ങാതെ......." "ആനി വേണ്ട.... 😲....ജീവിച്ചു പൊക്കോട്ടെടി..... അനക് ശരിക്കും കരി നാക്ക് ആടി വവ്വാലെ..... ഇനി ഒരക്ഷരം മിണ്ടിയാൽ ഉണ്ടല്ലോ......" ന്ന് പറഞ്ഞ് മ്മളെ പെട്ടന്ന് ഷാൾ തലയിൽ ഇട്ട് കതക് കടന്നു പുറത്തിറങ്ങി.....അല്ലേൽ പരട്ട പ്രാകി കൊല്ലും.... ഒരു ശാപം കൊണ്ട് ആണോന്ന് അറിയില്ല... ചെക്കന്റെ റൊമാൻസ് മ്മൾക് താങ്ങുന്നില്ല സിവനെ.....

ന്ന് മനസ്സിൽ കരുതി കൊണ്ട് സ്റ്റെയർ ഇറങ്ങാൻ നിന്നതും.... ആനി ഓടി വന്നു.. മ്മടെ കയ്യിൽ പിടിച്ചു കൊണ്ട് ഇളിച്ചതും.....മ്മള് തിരിച്ചും ഇളിച്ചോണ്ട് സ്റ്റെയർ ഇറങ്ങി........ താഴെ യെത്തിയതും മ്മള് ഓടി പോയി അമ്മച്ചിയേം അപ്പച്ചനേം കെട്ടിപിടിച്ചു..... വല്യപ്പച്ചനും വല്യമ്മച്ചിയും ചെറിയച്ഛയിയും അമ്മായിയും മ്മളെ നെറുകയിൽ ഉമ്മ വെച്..... ഷാദിയെം ലിയുനേം കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചപ്പോൾ ആണ് പെണ്ണ് പറയുന്നേ അവര് ഇന്ന് നാട്ടിലേക്കു തിരിച്ചു പോകുമെന്ന്..... കൂടാതെ ശാധി ഹോസ്റ്റലിൽക്ക് പോകുവാണന്നും....... ഈ ഒരു അവസ്ഥയിൽ അവൾ വീട്ടിലോട്ട് പോകുന്നില്ലന്നു മ്മൾക് അവളുടെ ഈ തീരുമാനത്തിൽ നിന്ന് മ്മള്ക്ക് മനസിലായിരുന്നു......

അവരോട് ഒക്കെ സംസാരിച്ചു സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു മ്മള് പിന്നെ തിരഞ്ഞത് ആങ്ങള മാരെ ആയിരുന്നു..... മ്മടെ നോട്ടം കണ്ട് മമ്മ അവര് പുറത്ത് ഉണ്ടെന്ന് പറഞ്ഞതും..... മ്മള് ആനിയെം കൊണ്ട് പുറത്തോട്ട് ഓടി..... അവിടെ ചെന്ന് നോക്കിയതും..... ഇച്ചായൻമാര് മ്മടെ കെട്ടിയോൻ ആൻഡ് അമി കാക്കു ഷാൻ കാക്കുവും.... പിന്നെ അവരുടെ കൂട്ടത്തിൽ ഇളിച്ചോണ്ട് മ്മടെ ചങ്ക് സിനു കൂടെ ഉണ്ട്.... മ്മള് അവരെ കണ്ട്... ഇച്ചായ ന്ന് വിളിച്ചു ഓടി ചെന്ന് കെട്ടിപിടിച്ചു.... പിന്നെ അങ്ങട് അവരുടെ മൂന്ന് പേരുടെയും സ്നേഹപ്രകടനം ആയിരുന്നു..... സിനു മ്മളെ കണ്ട് ഹൈഫൈ ഒക്കെ തന്നതും....... മ്മള് ചെക്കന്റെ വയറിനിട്ട് പഞ്ച് ചെയ്തതും..... അവന് മ്മളെ പിടിക്കാൻ വന്നതും....

മ്മള് പെട്ടന്ന് സെബിചാന്റെ കയ്യിൽ പിടിച്ചു നിന്നു...... അത്‌ കണ്ട് സിനു പല്ലിറുമ്പി ചെറഞ്ഞു നോക്കിയതും...... മ്മള് നന്നായൊന്ന് ഇളിച്ചു കൊടുത്തു..... അങ്ങനെ വിശേഷം പറഞ്ഞുo ചിരിച്ചും ഫുഡ്‌ കഴിക്കാൻ ഇരുന്നു...... പുറത്ത് സെറ്റ് ചെയ്ത വല്യ ടേബിളിനു ചുറ്റും എല്ലാവരും കൂടെ ഒരുമിച്ചാണ് ഇരുന്നത്..... എല്ലാവരും ഫുഡിനായി ഇരുന്നപ്പോൾ ആണ് അങ്ങോട്ടായി അർഷി കടന്നു വന്നത്..... അവന് വന്നതും മ്മടെ നോട്ടം മാജിത്തയിലേക്ക് നീണ്ടതും മജിത്തയും മ്മളെ തന്നെ നോക്കി.... പതിയെ മ്മടെ നോട്ടം അൻവർ കാക്കുവിലക്ക് പതിഞ്ഞതും.... ആളോ അർഷിയോ പരസ്പരം നോക്കിയത് പോലും ഇല്ലന്നുള്ളത് മ്മളിൽ വീണ്ടും സംശയം തീർത്തതും.....

ഇന്ന് തന്നെ സത്യങ്ങൾ അറിഞ്ഞേ പറ്റു ന്ന് മനസ്സിൽ കരുതി ഫുഡ്‌ കഴിക്കാൻ തുടങ്ങി...... ഒരു സൈഡിൽ മുഴുവൻ സ്ത്രീ ജനങ്ങൾ ആണേൽ മറു സൈഡിൽ പുരുഷ ജനങ്ങൾ ഇരുന്നു.... രണ്ടു തലയ്ക്കൽ ആയി വല്യപ്പച്ചനും ഡാഡ് സ്ഥാനം പിടിച്ചിരുന്നു.... മ്മടെ ഇരുഭാഗത്തായി ശാലുതയും ആനിയും... അവർക്ക് അടുത്തായി ശാധിയും ലീയുവും മാരിയും മജിത്തയും അവരുടെ മടിയിൽ ഷാദുട്ടനും മിയു മോളും ഉണ്ടായിരുന്നു....മിയു മോൾടെ തൊട്ടരികിൽ ആയി അപ്പുവും.... പിന്നീട് നിരയായി അമ്മച്ചിയും വല്യമ്മച്ചിയും മമ്മയും അമ്മായിയും ഇരുന്നു..... ചെക്കന്മാർ അവരുടെ പെയർ അനുസരിച്ച് ഓപ്പോസിറ്റ് ആയിരുന്നു ഇരുന്നത്.... അങ്ങനെ എല്ലാവരും കൂടെ ഇരുന്നു ഫുഡടി തുടങ്ങി.....

മ്മള്ക്ക് ആണേൽ ഇന്നലത്തെ ഉറക്കം പോയത് കൊണ്ട് തന്നെ തലവേദനിക്കാൻ തുടങ്ങിയിരുന്നു..... അതിന്റെ കൂടെ വൃത്തികെട്ട കോട്ടുവാ കൂടെ വരുന്നത് മ്മള് ഒരുവിധം പിടിച്ചു വെച്ച് ഫുഡിൽ കോൺസെൻട്രറ് ചെയ്തു...... കണ്ണുകൾ ഒക്കെ ഷീണം കൊണ്ട് അടഞ്ഞു പോകുന്നുണ്ടായിരുന്നു..... അത്‌ കണ്ട് കൊണ്ടാണെന്ന് അറിയില്ല അപ്പച്ചന്.... "റോസു.... മോൾക് നല്ല ഷീണം ഉണ്ടെന്ന് തോനുന്നു.....ഇന്നലെ ഉറക്കം ശരിയായി കാണില്ല......ഇന്നലെ ഉറങ്ങിയില്ലേ അപ്പാടെ കൊച്.... " ന്ന് പാവം മ്മടെ അപ്പ വാത്സല്യം കൊണ്ട് പറഞ്ഞതും......ചെക്കന്റെ ആസ്ഥാനത്തുള്ള ചുമയിൽ മ്മള് ഞെട്ടി നോക്കുമ്പോൾ ഉണ്ട്..... പുരുഷ ജനങ്ങൾ എല്ലാം മ്മടെ ചെക്കനെ അർത്ഥം വെച്ച് നോക്കി ചിരിക്കുന്നു........

അപ്പോൾ തന്നെ മ്മള് അപ്പയെ നോക്കി പറയാൻ ഒരുങ്ങവെ.... അമ്മച്ചി അപ്പയെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് എന്തോ കത്തിയ പോലെ ആള് .... "മ്മള്..... അല്ല.... സ്ഥലം മാറി കിടന്നത് കൊണ്ട്.... " ന്ന് പറഞ്ഞു പെട്ടന്ന് പ്ലേറ്റിൽ നിന്ന് ഫുഡ്‌ എടുത്ത് വായിൽ ഇട്ടു..... അപ്പോൾ തന്നെ മ്മടെ അടുത്തിരുന്ന ആനി തെണ്ടി.... "അല്ല ശാലുത്ത ഇങ്ങള്ക്ക് സ്ഥലം മാറിയിട്ട് ഉറക്കം പോയതൊന്നും ഇല്ലല്ലോ......" ന്ന് പറഞ്ഞതും.... ഇത്ത എല്ലാവരേം ദയനീയമായി നോക്കി കൊണ്ട് ഫുഡിലേക്ക് തലയും താഴ്ത്തി.... അപ്പോൾ തന്നെ ആനി കുരിപ്പ് മ്മളെ മെല്ലെ തോണ്ടി കൊണ്ട്... "അക്കമ്മേ.... ഇന്നലെ രാവണൻ ശരിക്കും നിന്നെ ഉറക്കിയില്ലായിരുന്നോ....." ന്ന് പറഞ്ഞതും.... ഇത്തവണ ഫുഡ്‌ നെറുകയിൽ കയറി മ്മള് ചുമ തുടങ്ങി.....

മ്മള് പെട്ടന്ന് വെള്ളം എടുത്ത് കുടിച്ചു കെട്ടിയോനെ നോക്കിയതും..... ചെക്കൻ മ്മളെ നോക്കി ഇളിച്ചതും.... മ്മള് പല്ല് കടിച് മനസ്സിൽ നാല് തെറിയും പറഞ്ഞു അരിശം മുഴുവൻ ഫുഡ്‌ കഴിച്ചു തീർത്തു... 😬... അതിനിടയിൽ മ്മടെ ഇച്ചായന്റെ ചെറിയ കമന്റ്.... അതും ചെക്കന്റെ ചെവിയിൽ... "ടാ.... മ്മടെ പെങ്ങളെ നി എന്നാ ചെയ്തടാ......പാവത്തെ വല്ലാണ്ട് ഉപദ്രവിക്കരുത്......" ന്ന് പറയുന്നത് ഞങ്ങൾ കുറച്ച് പേരുടെ ചെവിയിൽ ചെറുതായി കേട്ടതും.... മ്മള് പെട്ടന്ന് തന്നെ കഴിച്ചു മതിയാക്കി എണീറ്റ്.... ചെ ചമ്മി നാറി.....ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..... ന്നൊക്കെ കരുതി എണീറ്റ് ലോണിൽ നിന്നിറങ്ങി അകത്തേക്കു പോകാൻ ഒരുങ്ങവെ..... പെട്ടന്ന് ആരോ മ്മടെ കയ്യിൽ പിടിച്ചു വലിച്ചതും...... ഞെട്ടിത്തിരിഞ്ഞു നോക്കിയ മ്മള് കണ്മുന്നിൽ നിൽക്കുന്നവരെ കണ്ട്തും മ്മളിൽ ദേഷ്യം ഉയർന്നു വന്നു..........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story