രാവണ പ്രണയം🔥 : ഭാഗം 88

Ravana Pranayam Novel

എഴുത്തുകാരി: അമീന

കതകടഞ്ഞ പാടെ മ്മളെ പിടിച്ചു വാതിലോട് ചേർത്ത് വെച്ചതും..... ആദ്യത്തെ പകപ്പിൽ മുറുകെ അടച്ച കൺപോളകൾ പതിയെ തുറന്നു നോക്കിയപ്പോൾ കണ്ടത് വശ്യമായ ചിരിയോടെ മ്മടെ മുന്നിൽ അതാ അൽ 🔥രാവണൻ🔥 മ്മളിലേക് തന്നെ ചെക്കൻ കണ്ണിമ വെട്ടാതെ നോക്കി നിന്നതും...... ആളോട് എന്താണെന്ന ഭാവത്തിൽ പിരികം പൊക്കിയതും.... ചെക്കൻ മ്മിളിലെക്കായി ചാഞ്ഞു കൊണ്ട് പറഞ്ഞു..... "എവിടെ ആയിരുന്നു എന്നോടയെ പൊണ്ടാട്ടി..... കാണവേ ഇല്ലിയെ...." "എന്നാ പതിദേവ് തമില...." "ന്തേ പറ്റിയില്ലേ...." "എനക് തമിഴും പുടിക്കും.... ഇന്ത തമിൾ പേസറ പയ്യനെ റൊമ്പ പുടിക്കും....."😌 "ഓഹോ......ഇന്ന് മ്മടെ കെട്ടിയോൾ നല്ല ഫോമിൽ ആണല്ലോ......"

"ആണല്ലോ....ആകുമല്ലോ.... അതിന് മേണ്ടി ഒരു ഫോം മേടിച്ചു ഫിൽ ചെയ്തിട്ട ഇങ്ങോട്ട് വന്നേ.....അല്ല പിന്നെ..... അല്ല ഇത് ചോദിക്കാൻ ആണോ.... ഇങ്ങനെ ഒട്ടി ഒട്ടി വരുന്നേ....വിട്ടു നിന്നാലും മ്മൾക് കേൾക്കാം.... ഒന്ന് മാറ് ചെക്കാ.... മ്മൾക് ഉറക്കം വരുന്നുണ്ട്......" ന്ന് പറഞ്ഞു മ്മള് ചെക്കനെ തള്ളി മാറ്റി കൊണ്ട് മുന്നോട്ട് നടന്നതും......പെട്ടന്ന് ചെക്കൻ മ്മടെ കയ്യിൽ പിടിച്ചു വലിച്ചു പിന്നെയും വാതിലോട് ചേർത്ത് നിർത്തിയതും പകച്ചു പോയി......😳 "മ്മള് ചോദിച്ചതിനുള്ള ഉത്തരം കിട്ടിയില്ലല്ലൊ......അത്‌ പറഞ്ഞിട്ട് മോൾ ഉറങ്ങിയാൽ മതി....മ്മ് പറയ്‌..........ലൈറ്റ് അണച്ചു എല്ലാവരും കിടന്ന് കഴിഞ്ഞ് ഇത്ര ആയി..... മ്മള് ഒന്ന് ഇവിടെ വന്നു നോക്കിയപ്പോൾ നിന്നെ കണ്ടില്ല......എവിടെ ആയിരുന്നു ഇത്ര നേരം......"

"ആ... അത്‌..... മ്മള്.... " "വിക്കണ്ട......ഇത് പറ ടെറസ്സിൽ എന്തായിരുന്നു പരിപാടി....." ന്ന് ചോദിച്ചതുo മ്മളൊന്ന് ഞെട്ടി ഇനി ഇപ്പോ എന്ത് പറയണം ന്ന് കരുതി ആളെ ഉറ്റുനോക്കികൊണ്ടിരിന്നതും.... അപ്പോൾ തന്നെ ചെക്കൻ.... "അവിടെ നിന്നും മാജി കണ്ണ് തുടച് ഇറങ്ങി പോകുന്നത് കണ്ടല്ലോ....കണ്ണ് നിറയാൻ മാത്രം എന്തായിരുന്നു രണ്ട് പേർക്കും കൂടെ അവിടെ..... " "അർഷി...." ന്ന് മ്മള് ആൾടെ ചോദ്യത്തിന് പെട്ടന്ന് മറുപടി പറഞ്ഞതും ചെക്കൻ..... "What....? !!" "അർഷി സാർ.... അൻവർ കാക്കുവിന്റെ അനിയൻ ആണല്ലേ....." ന്ന് മ്മള് ആൾടെ മുഖത്തേക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചതും..... മ്മളെ ഒന്ന് നോക്കി ചെക്കൻ പതിയെ മ്മളിൽ നിന്നകന്ന് നിന്ന് മിഴികൾ തിരിച്ചു കൊണ്ട് ചോദിച്ചു....

"നി....നീയെങ്ങനെ..... " "അറിയില്ലായിരുന്നു....യാതൃശ്ചികമായി ഇന്ന് രാവിലെ അൻവർ കാക്കുവിന്റെ ഫോണിലെ അവരുടെ ഫാമിലി ഫോട്ടോ കാണും വരെ....." "മ്മ്....എല്ലാം അറിഞ്ഞോ നി...." "ഇത്ത പറഞ്ഞു....." ന്ന് മ്മള് പറഞ്ഞതും.....പെട്ടന്ന് ചെക്കൻ മ്മളിലേക് തിരിഞ്ഞു കൊണ്ട് പറഞ്ഞു... "വേണ്ടായിരുന്നു അക്കു.... മാജിയോട് ഒന്നും ചോദിക്കണ്ടായിരുന്നു..... എല്ലാം മറക്കാൻ ശ്രമിക്കുന്ന ആ മനസ്സിനെ ചോദിച്ചു വേദനിപ്പിക്കാൻ പാടില്ലായിരുന്നു.....എന്നോട് ചോദിക്കാമായിരുന്നില്ലേ നിന്റെ സംശയം.... ഞാൻ പറഞ്ഞു തരില്ലായിരുന്നോ..... ആ പാവത്തെ.... ഇനി ഇന്ന് മുഴുവൻ ആ ഓർമകളുടെ പേരിൽ കരയുവായിരിക്കും അവൾ....."

ന്ന് പറഞ്ഞു കൊണ്ട് മ്മളിൽ നിന്ന് തിരിഞ്ഞു പോകാൻ നിന്നതും.....ആ മുഖഭാവത്തിൽ നിന്ന് തന്നെ മ്മൾക് മനസ്സിലായി ആൾക്ക് മാജിത്തയുടെ കാര്യത്തിൽ എത്രത്തോളം വേദന ഉണ്ടെന്ന്.... മ്മള് അപ്പോൾ തന്നെ പെട്ടന്ന് ചെക്കന്റെ മുന്നിൽ കയറി നിന്ന് ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.... "കിച്ച....അത്‌.....പിന്നെ..... ഞാൻ നിന്നോട് ചോദിക്കാന്ന് കരുതിയതാ.... പക്ഷെ അതിനൊരു അവസരം കിട്ടിയില്ല......അതറിയാതെ ഉറക്കo പോലും വരില്ലാന്ന് തോന്നിയത് കൊണ്ടാണ് മ്മള് മാജിത്തയോട് ചോദിച്ചേ.... അല്ലാണ്ട് ഒരിക്കലും ആ മനസ് വേദനിപ്പിക്കാൻ മ്മള് ഉദ്ദേശിച്ചില്ലായിരുന്നു...... " ന്ന് പറഞ്ഞു മ്മള് ആളെ ബെഡിൽ പിടിച്ചു കൊണ്ടിരുത്തി അരികിലായി ചേർന്നിരുന്ന് ആ കയ്യിൽ കൈചേർത്തതും......

മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് പെട്ടന്ന് ചെക്കൻ കെട്ടിപിടിച്ചതും മ്മളൊന്ന് ഞെട്ടി.... ആൾടെ ഉയർന്ന് പൊങ്ങുന്ന നെഞ്ചിടിപ്പ് മ്മളിൽ അനുഭവപെട്ടതും...ആ മനസ്സിൽ എത്രത്തോളം സങ്കര്ഷം ആനുഭവിക്കുന്നെന്ന് മനസിലായതും.....മ്മടെ കയ്യാൽ ആളെ ചേർത്ത് പിടിച്ചതും.... ചെക്കൻ അടഞ്ഞ ശബ്ദത്തോടെ പറഞ്ഞു..... "പൊന്നു.....എന്താടാ ഞങ്ങളെ ജീവിതത്തിൽ മാത്രം ഇങ്ങനെ ഒക്കെ.....ആദ്യം ചതിയിലൂടെ മ്മടെ സ്വപ്നം തട്ടി മാറ്റി കൊണ്ട് വിധി പരീക്ഷിച്ചു കഴിഞ്ഞില്ല.... മാജിയുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് വന്ന ഞങ്ങളെ കുട്ടൂസിനെയും വിധി തട്ടിയെടുത്തു.... മ്മള് ഒരു നോക്ക് പോലും കണ്ടില്ലടാ അവനെ....

ചതിയിൽ തകർന്ന് പോയ മ്മൾക്ക് ആ നിമിഷം ഇങ്ങോട്ട് ഒന്ന് വരാനോ തളർന്നു പോയ മാജിക്ക് കൂട്ടാകാനോ സാധിച്ചില്ല..... കുട്ടൂസിനെ കണ്ടെത്തി കൊണ്ടെങ്കിലും അതിനൊരു പരിഹാരo കാണാൻ ഒത്തിരി പരിശ്രമിച്ചത ഞാനും അർഷിയും കൂടെ........അതും..... " "കണ്ടെത്തി കഴിഞ്ഞാൽ പ്രശ്നങ്ങൾ എല്ലാം സോൾവ് ആവില്ലേ അലൻ....." ന്ന് മ്മള് ചോദിച്ചതും.....ചെക്കൻ മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് നിറഞ്ഞു വന്ന കണ്ണ് അടക്കി കൊണ്ട് മ്മളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു...... "ജീവിച്ചിരിപ്പില്ലാത്ത ന്റെ കുട്ടൂസിനെ ഞാൻ എവിടെന്ന് തിരിച്ചേല്പിക്കാനാ അക്കു....." ന്ന് പറഞ്ഞതും....മ്മള് ഒന്ന് ഞെട്ടിക്കൊണ്ട്.. "What.....നി... നീയെന്താ പറഞ്ഞെ...." "അതെ അക്കു.... ഞങ്ങളെ കുട്ടൂസ് ഇപ്പൊ ജീവനോടെ ഇല്ല പെണ്ണെ..... " "അതെങ്ങനെ ശരിയാവും......"🙄 ന്ന് മ്മള് ഒരൊഴുക്കൻ മട്ടിൽ ചോദിച്ചതും.... ചെക്കൻ... "ന്ത്....."?!

"അല്ല....നി എങ്ങനെ അറിഞ്ഞു.... കുട്ടൂസ്....ജീവനോടെ...." "ഞാനും അർഷിയും കുട്ടൂസിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു......അതിലൂടെ ആണ് അന്ന് കുഞ്ഞിനെ നഷ്ടപെട്ട ആ രാത്രി അവിടെ ഒരു ആക്‌സിഡന്റ് നടന്നതായി അറിയാൻ കഴിഞ്ഞത്...... അതിനെ കുറിച് കൂടുതൽ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു ആ ആക്‌സിഡന്റിൽ ഒരു കുഞ്ഞു കൂടെ ഉണ്ടായിരുന്നെന്നും.....ആ കുഞ്ഞിനെ അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിൽ ഏല്പിച്ചന്നും...... ന്നൊക്കെ ആണ് അടുത്തുള്ള ആളുകളിൽ നിന്ന് അറിഞ്ഞ വിവരം... പക്ഷെ ആക്‌സിഡന്റ് നടന്നത് ലേറ്റ് നൈറ്റ്‌ ആയതു കൊണ്ട് അതികം ആർക്കും കൂടുതലായി അറിയില്ലായിരുന്നു.... ന്നാലും ചെറു പ്രതീക്ഷ ഉള്ള ഞങ്ങൾക്ക് അവിടെ എത്തിയപ്പോൾ അറിഞ്ഞ കാര്യങ്ങൾ നടുക്കം ആണ് സൃഷ്ടിച്ചത്......അന്ന് ആക്‌സിഡന്റ് ആയി കിട്ടിയ കുഞ്ഞ് അന്ന് തന്നെ മരിച്ചെന്ന്......

ആരുടെ കുഞ്ഞ് ആണെന്ന് അറിയാത്തത് കൊണ്ട് അവിടെ പള്ളിയിൽ തന്നെ അടക്കം ചെയ്തെന്ന്......അവിടത്തെ അച്ഛൻ ആണ് ഞങ്ങള്ക് ആ കല്ലറ കാണിച്ചു തന്നത്......" ന്റെ റബ്ബേ.... അത്‌.... അന്ന് അപ്പുവിനെ അന്വേഷിച് ഷാഹിൽന്റെ ആളുകൾ വന്നിരുന്നെന്നും.....അവരെ കുഞ്ഞ് ജീവനോടെ ഇല്ലാന്ന് പറഞ്ഞു മടക്കി അച്ഛൻ അയച്ചെന്നും മദർ പറഞ് അറിഞ്ഞിരുന്നു......അത്‌ ഇവര് ആയിരുന്നോ.....ഷാഹിലിന്റെ ആളുകൾ അല്ലായിരുന്നോ...... ന്നൊക്കെ മനസ്സിൽ ആലോചിച്ചു കൊണ്ട് മ്മള് ചോദിച്ചു... "അത്‌ നിങ്ങടെ കുട്ടൂസ് തന്നെ ആണെന്ന് ഇത്ര ഉറപ്പിക്കാൻ കാരണം....." "കാരണം ഉണ്ട്.....അന്ന് അച്ഛൻ ഞങ്ങൾക്ക് കാണിച്ചു തന്ന ആ സ്ട്രാപ്പ് അത്‌ കുഞ്ഞിന്റെ കയ്യിൽ ഉള്ളതായിരുന്നെന്ന് അർഷി തിരിച്ചറിഞ്ഞ നിമിഷം അവന് തകർന്ന് പോയി ആ കല്ലറയിൽ ഇരുന്നു വാവിട്ട് കരഞ്ഞത് ഇപ്പോഴും ന്റെ കണ്മുന്നിൽ ഉണ്ട്....

അത്രയും തകർന്ന് പോയിരുന്നു അവൻ..... അവനെ ആ കാഴ്ച്ചയിൽ തകർന്ന് പോയി.... ആ സ്ഥാനത് എവിടെ ആണേലും സന്തോഷത്തോടെ ന്റെ മോൻ കഴിയുന്നുണ്ടാവുമെന്ന് കരുതി ജീവിച്ചു തീർക്കുന്ന മാജിയോട് ഞാൻ എങ്ങനെ പറയും ഞങ്ങടെ കുട്ടൂസ് ജീവനോടെ ഈ ഭൂമിയിൽ ഇല്ലെന്ന്......" ന്ന് പറഞ്ഞു ചെക്കൻ നിറഞ്ഞ കണ്ണ് അടക്കാൻ പാട് പെട്ടതും...... അവന്റെ മുഖം ടെൻഷൻ കൊണ്ട് നിറഞതിന്റെ ഭാഗമായി ആ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു..... പെട്ടന്ന് അവന് ബെഡിൽ നിന്നെണീറ്റ് കൊണ്ട് ഷെൽഫിനടുത്തേക് വേഗത്തിൽ ചെന്ന് ഡ്രോയർ തുറന്ന് അതിൽ നിന്നും സിഗെരെറ് എടുത്തതും.... മ്മള് പകച്ചു പോയി... മ്മള് അത്‌ കണ്ട് ചാടിയെണീറ്റ് കൊണ്ട് ആൾടെ അടുത്തേക് ഓടി പോയി ആ സിഗെരെറ് പിടിച്ചു വാങ്ങിയതും...... മ്മളിലേക് നോക്കിയ ചെക്കന്റെ കണ്ണുകൾ കൂടുതൽ ചുമന്നു കലങ്ങിയിരുന്നു.....

അവന്റെ മനസ്സിലെ സങ്കര്ഷം ആ കണ്ണുകൾ വിളിച്ചോതി.... "പൊന്നു.... അത്‌ താ.... " "ഇല്ല കിച്ച.....നി എനിക്ക് വാക്ക് തന്നതാ ഇനി വലിക്കില്ലന്ന്......" "പ്ലീസ് പൊന്നു.... അത്‌ താ.... ഒന്ന് മാത്രം....വയ്യടി ഇങ്ങനെ....മനസ് അസ്വസ്ഥമാകുവാ....അതടക്കണം എനിക്ക്..... ഉള്ളിൽ കൊണ്ട് നടക്കുന്ന സത്യങ്ങൾ പറയാൻ കഴിയാതെ വീർപ്പുമുട്ടുവാ.... കളിക്കാതെ താ അക്കു......." "ഇല്ല......മ്മള് തരില്ല....." "മ്മളെ ദേഷ്യം പിടിപ്പിക്കരുത്...ട്രൈ ടു ആൻഡേർസ്റ്റാൻഡ്‌ മി......." ന്ന് പറഞ്ഞു മ്മടെ അടുത്തേക് വന്നതും..... മ്മള് തരില്ലെന്ന് പറഞ്ഞ് കൊണ്ട് കൈ പുറകിലേക്ക് പിടിച്ചു..... അത്‌ കണ്ടതും ചെക്കൻ ദേഷ്യത്തോടെ പിന്നെയും ഡ്രോയർ തുറക്കാൻ നിന്നു... അലവലാതി ഇതിൽ ഒത്തിരി സ്റ്റോക്ക് ഉണ്ടെന്ന് തോനുന്നു.....

ഓഹ് ഇങ്ങേരെ ഉണ്ടല്ലോ.....😬😬 അക്കു.... ഇങ്ങനെ വിട്ടാൽ അത്ര പെട്ടന്നൊന്നും ചെക്കനെ ഇതിൽ നിന്ന് മോചിപ്പിക്കാൻ പറ്റിയെന്നു വരില്ല......ഇങ്ങേർ ആരാ തീവണ്ടിയുടെ അൾസയിൽ ഡീലറോ......പുക തുപ്പി നടക്കാൻ......😬😬 ഓരോ രാത്രി കുളമാക്കാൻ ഇങ്ങേർക്ക് ഓരോ കാരണങ്ങൾ ആണല്ലോ ന്റെ പടച്ചോനെ.... ഒരു സമാധാനമായ രാത്രി മ്മൾക് വിധിച്ചിട്ടില്ലേ 🙄..ആദ്യരാത്രിയോ 3G പോയി......ഇങ്ങനെ മോയന്തടിച്ചു ആലോചിച്ചു നിക്കാതെ പെട്ടന്ന് ഓടി ചെന്ന് ഇടപെടടി ഇടപെടി......അല്ലേൽ ഇതും നിനക്ക് 3G പൊകാനേ ചാൻസ് ഉള്ളു..... ന്നൊക്കെ കരുതി ആളെ നോക്കിയതും അങ്ങേര് ഡ്രോയർ തുറന്ന് അതീന്ന് ഒരു സിഗെരെറ് എടുത്ത് ചുണ്ടിൽ വെച് ലൈറ്റർ എടുത്തതും......

മ്മള് പെട്ടന്ന് ആളുടെ ചുണ്ടിൽ നിന്ന് അത്‌ തട്ടിപ്പറിച്ചു കൊണ്ട് വലിച്ചെറിഞ്ഞതും...ആള് ദേഷ്യത്തിൽ "അക്കു......" ന്ന് വിളിച്ചു മ്മളിലേക് അടുത്തതും..... അടുത്ത നിമിഷം ആളെ പിടിച്ചു ബെഡിലേക്കായി തള്ളിയതും ചെക്കന്റെ ബാലൻസ് പോയി ബെഡിലേക് വീണതും പിന്നെയൊരവസരത്തിന് കാത്ത് നിൽക്കാതെ ആൾക്ക് മുകളിലായി കയറി ഇരുന്നതും.... "അക്കു.... നി എന്താ ചെയ്യുന്നേ....മാറി നിക്ക്.... എനിക്ക്....എനിക്കൊന്ന് പോകച്ചേ പറ്റു....." "പറ്റു പോലും......കൊല്ലും ഞാൻ..... ഇനി പോകയുടെ പൊ എന്നെങ്ങാനും പറഞ്ഞാൽ ആക്കുവുന്റെ ശരിക്കുമുള്ള സ്വഭാവം നിങ്ങൾ അറിയും.....അല്ല പിന്നെ....മ്മളെ വെറുതെ കടും കൈ ചെയ്യിപ്പിക്കരുത്.....

ഇപ്പൊ തൽക്കാലം നമ്മടെ ടോവിനോ ഇച്ചായൻ പറയുന്ന പോലെ ആയിരം എരിയുന്ന സിഗെരെറ്റിനേക്കാൾ പെണ്ണിന്റെ ചുംബനo അത്രക് ബെറ്റർ ആണേൽ......ഇതൊന്ന് ട്രൈ ചെയ്തു നോക്ക്...... ന്ന് പറയലും ഞൊടിയിടെ കൊണ്ട് ആളിലേക് ചേർന്നു കിടന്നു കൊണ്ട് ആൾടെ ചുണ്ടോട് ചുണ്ട് ചേർത്ത് വെച്ചു.....😘 പെട്ടന്നുള്ള മ്മടെ പ്രവർത്തി ചെക്കനിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയത് കൊണ്ട് തന്നെ ചെക്കൻ ഒന്ന് പിടഞ്ഞു മ്മളിൽ നിന്ന് മുഖം അകറ്റാൻ നോക്കിയെങ്കിലും......മ്മളുണ്ടോ വിടുന്നു.....😏......കുറച്ച് ബലം പിടിക്കേണ്ടി വന്നിട്ടായാലും ആളുടെ അധരത്തെ മോചിപ്പിക്കാതെ തീവ്രമായി നുണഞ്ഞുകൊണ്ടിരുന്നു.....

കുറച്ചു കഴിഞ്ഞതും പതിയെ ചെക്കന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു ചുമ്പനത്തിൽ ലയിക്കാൻ ഒരുങ്ങവെ അവന്റെ മനസ് ഇപ്പോൾ ശാന്തമാകുന്നുവെന്ന ബോധ്യത്തോടെ ആളിൽ നിന്ന് ചുണ്ടുകളെ വേർപെടുത്താൻ ഒരുങ്ങവെ......പെട്ടന്നാണ് ബെഡിലായി കിടന്ന ചെക്കന്റെ കൈകള് മ്മടെ ഇടുപ്പിൽ പിടിമുറുക്കിയത്.....😳 അതിന്റെ മുറുക്കം അറിഞ്ഞതും മ്മടെ മനസ്സിൽ അപായ മണി മുഴങ്ങിയതും..... ആളിൽ നിന്ന് വേർപെടാൻ ശ്രമിക്കുന്നതിനിടയിൽ മ്മടെ ചുണ്ടുകളെ വേർപെടുത്താതെ പെട്ടന്ന് ഒന്ന് മലക്കം മറിഞ്ഞതും.....ഒന്ന് പകച്ചു പണ്ടാരടങ്ങാൻ ഉള്ള സമയം പോലും ഇല്ലാതെ മ്മള് ബെഡിലായി ലാൻഡ് ചെയ്തതിനോടൊപ്പം മ്മടെ മുകളിലായി അവൻ സ്ഥാനം പിടിച്ചിരുന്നു......

ഇതുവരെ മ്മളായി മുന്നോട്ട് കൊണ്ട് പോയ ചുംബനത്തെ ആവേശത്തോടെ ചെക്കൻ ഏറ്റടുത്തു കൊണ്ട്.....ഭ്രാന്തമായ ആവേശത്തോടെ മ്മടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞുകൊണ്ടിരുന്നതിന് അനുസരിച്ച് ആളുടെ കൈകൾ എന്തിനോ വേണ്ടി മ്മടെ ശരീരത്തിലൂടെ ഓടിനടന്നു......കൈകളുടെ ചലനം ഡ്രസ്സ്‌ന്ന് സ്ലീവിലൂടെ നഗ്നമായ അരക്കെട്ടിലേക്ക് സഞ്ചാരിച്ചതും......ഒരു പിടച്ചിലൂടെ ഉയർന്നു വന്ന ഞെഞ്ചിടിപ്പിനെ കൂട്ട് പിടിച്ചു ആ കൈകളിൽ പിടിത്തമിട്ടതും..... ആള് കൂടുതൽ മ്മളിലേക്കായി ചാഞ്ഞു..... അതിന് പുറമെ ആ ചുണ്ടുകൾ അധരത്തിൽ ചെറു നോവ് തീർത്തു കൊണ്ട് വേർപെടുത്തിയതിനു പുറകെ മ്മടെ മുഖമാകെ ചുണ്ടുകൾ കൊണ്ട് ഓടി നടന്നതും......

മ്മള് പോലും അറിയാതെ ആ അനുപൂതിയിൽ ഒന്ന് കുറുകി പോയി..... "കി....കിച്ച..... വ്.... വേണ്ട......" ന്ന് വിറയാർന്ന... അവന്റെ ലാളനയാൽ ചുമന്നു വന്ന അധരത്തോടെ പറഞ്ഞതും..... പെട്ടന്ന് ചെക്കന് ഒന്ന് നിശ്ചലമായി പതിയെ മ്മളിൽ നിന്ന് തെല്ലുയർന്നതും...... ഇറുകെ അടച്ച കൺ പോളകൾ പതിയെ തുറന്ന് നോക്കിയതും..... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന ആ കരി നീല കണ്ണുകളെ നേരിടാൻ കഴിയാതെ ഉയർന്ന് വന്ന നെഞ്ചിടിപ്പോടെ ഒരു ഭാഗത്തേക് മുഖം തിരിച്ചു കിടന്നതും.... മ്മടെ കാതോരം ചുണ്ട് ചേർത്ത് കൊണ്ട് ചെറുതായി കടിച്ചതും.... മ്മള് കണ്ണുകൾ ഇറുകെ അടച്ചു പോയി.... പതിയെ ആ നിശ്വാസം കാതിൽ പതിഞ്ഞതോടൊപ്പം ആ വാക്കുകളും.....

"പൊന്നു.... i....i...need....u....." ന്ന് പറഞ്ഞതും.... മ്മള് ഒരു ഞെട്ടലോടെ ആൾടെ മുഖത്തേക് നോക്കി കൊണ്ട് മനസ്സിൽ what ന്ന് പറഞ്ഞു കണ്ണും തള്ളി നിന്നതും.... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ....🙄 ന്ന് ങ്ങനെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ ഉയരുന്നതായി തോന്നിയതും.....മ്മള് ചെക്കനെ ദയനീയമായി നോക്കിയതും....ആള് മ്മളെ കണ്ണിലേക്കു തന്നെ നോട്ടമിട്ടുകൊണ്ട്... "തന്നൂടെ പെണ്ണെ നിന്നെ നിന്റെ രാവണന് മുഴുവൻ ആയി....." ന്ന് ചോദിച്ചതും..... എന്ത് കൊണ്ടോ അവനെ തടയാൻ തോന്നാതെ സമ്മതമെന്നോണം ചെറു പുഞ്ചിരിയാലെ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു..... പറയാൻ മൗനമായി സമ്മതിച്ചു ന്നൊക്കെ ശരിയാ...🙄.

പക്ഷെ സത്യം പറഞ്ഞാൽ മ്മള് വിറച്ചോണ്ടാ കിടക്കുന്നത് തന്നെ.... ഇനിയും അവനെ അകറ്റാൻ തോന്നാത്തത് കൊണ്ട് മാത്രം...... ന്നൊക്കെ മനസ്സിൽ ഓരോന്ന് പിറുപിറുത്തൊണ്ട് കിടന്നതും...... കുറച്ച് നേരം ആയിട്ടും ഒരു പ്രതികരണം പോലും ഇല്ലാത്തത് കൊണ്ട് പതിയെ കണ്ണുകൾ തുറന്നു നോക്കിയതും..... കണ്ടത് എന്നെ തന്നെ ചെറു പുഞ്ചിരിയാലെ നോക്കി കിടക്കുന്ന രാവണനെയാണ്..... മ്മള് മുഖം ചുരുക്കി എന്താണെന്ന രീതിയിൽ ആ മുഖത്തേക് ഉറ്റുനോക്കിയതും ചെക്കൻ സംസാരിച്ചുതുടങ്ങി.... "പൊന്നു......ഒന്ന് ശ്വാസം വിട് പെണ്ണെ...... ഈ നിമിഷം....നി മുഴുവനായും നിന്നെ എനിക്ക് വേണ്ടി നൽകുമെന്ന് അറിയാം.... പക്ഷെ എന്റെ ആഗ്രഹം മാത്രം നോക്കിയാൽ മതിയില്ലല്ലോ പൊന്നു....അതാ ഞാൻ......." "കിച്ച..... ഞാൻ....എനിക്ക്....." "കുഴപ്പമില്ലന്ന് അറിയാം പൊന്നു.... കാരണം നി എന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്നും അറിയാം.....

.അതിലും ഇരട്ടി ഞാൻ നിന്നെ പ്രണയിച്ചു പോകുന്നു പൊന്നു.... ഓരോ നിമിഷവും നിന്നിൽ പ്രണയം നിറയ്ക്കാൻ കൊതിക്കുന്ന മനസ് ആണ് എന്റേത്........ആ മനസിന് അറിയാം പെണ്ണെ എന്റെ പെണ്ണിന്റെ അവസ്ഥ......" "അതിനുമാത്രം.... എന്ത് ഉണ്ടായി....മ്മൾക് ടൈം തരുവാണോ......" "ഒരിക്കലും അല്ല.... ഇനി നിന്നിലലിയാൻ ഒരു കാത്തിരിപ്പ്....അതിനെനിക് കഴിയില്ല.....പ്രാന്തമായി നിന്നെ ഞാൻ ആഗ്രഹിച്ചു പോകുവാ പെണ്ണെ... എന്റെ പ്രണയം അതെല്ലാ അർത്ഥത്തിലും നിന്നിലേക് പകർന്നു നൽകാൻ.... പക്ഷെ മ്മളിലെ പ്രണയം നിന്നെ മൂടുന്ന നിമിഷം ഈ കണ്ണുകളിൽ തെളിയേണ്ടത് കൂടുതൽ തിളക്കത്തോടെ മ്മളോടുള്ള നിന്റെ പ്രണയം ആയിരിക്കണം...... അതിൽ ലയിച്ചു വേണം നിന്നിലേകലിഞ്ഞു ചേരാൻ....ഈ ഉറക്കം തളം കെട്ടിയ കണ്പോളകൾ ന്റെ പെണ്ണിന്റെ ഷീണം വിളിച്ചോതുമ്പോൾ എങ്ങനെയാ പെണ്ണെ നിന്നിലെ പ്രണയത്തിളക്കം ഞാൻ കണ്ടെത്തുന്നെ......."

"കിച്ച...." "ശ്......മ്മള് പറയട്ടെ പെണ്ണെ....ഞാൻ കാരണം ഒത്തിരി വേദനിച്ചു നി... കല്യാണരാത്രി തന്നെ വേദന മാത്രം കൂട്ടായി ഉറങ്ങാതെ നേരം വെളുപ്പിച്ചതല്ലേ.....ഇന്ന് എനിക്ക് ന്റെ പെണ്ണിന്റെ നെഞ്ചോട് ചേർന്ന് കിടന്ന് വേണം നിനക്ക് കൂട്ടായി ഉറങ്ങാൻ......" "കിച്ച..... i love u....." ന്ന് പറഞ്ഞു ആ കണ്ണിലേക്കു നോക്കിയതും.... "Love u too....പൊന്നു....." ന്ന് പറഞ്ഞു കൊണ്ട് മ്മടെ ചുണ്ടിലായി അമർത്തി ഉമ്മ വെചതും..... "ഔച്..... സ്.... " ന്ന് പറഞ്ഞതും ചെക്കൻ.... "ന്താ പെണ്ണെ.... ഒരു ഉമ്മ വെച്ചപ്പഴേക്കും നിനക്ക് താങ്ങുന്നില്ലേ...." "ദേ എന്നെ കൊണ്ട് ഒന്നും പറയിക്കരുത്....." ന്ന് പറഞു മ്മള് പതിയെ എണീറ്റിരുന്നു തലയിണ ഹെഡ് ബോർഡിലേക് ചേർത്ത് വെച് അതിലേക് ചാരി ഇരുന്ന് മ്മടെ ചുണ്ട് പിടിച്ചു നോക്കി കൊണ്ട് പറഞ്ഞു..... "കടിച്ചു പൊട്ടിച്ചതും പോരാ... ഇന്ക് താങ്ങാൻ കഴിയാത്തതായി കുഴപ്പം....ന്ന പണിയ ചെക്കാ ചെയ്തേ....

ന്റെ ചുണ്ടിന്റെ എൻജിൻ ഔട്ട്‌ കംപ്ലീറ്റിലി ആയില്ലേ......" ന്ന് മ്മള് പറഞ്ഞതും ചെക്കൻ മ്മടെ അടുത്തേക് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു.... "ഒത്തിരി മുറിഞ്ഞൊ.....ന്ന ചെയ്യനാടി നീയല്ലേ തുടങ്ങി വെച്ചെ......മ്മള് ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും പിടിച്ചു വെച് ന്റെ കണ്ട്രോൾ കളഞ്ഞതും പോരാ.... ഇപ്പൊ കുറ്റം മുഴുവൻ എനിക്കായോ......." "അത്‌ പിന്നെ നി സിഗെരെറ്......" "ഇനി ഇല്ലടാ.....ന്റെ മനസ് ശാന്തമാക്കാൻ നിന്റെ ചുമ്ബനം കൊണ്ട് സാധിക്കുന്നുണ്ട് പെണ്ണെ....." ദേവ്യേ.....അപ്പൊ ഇങ്ങേർക്ക് ടെൻഷൻ വരാതെ നോക്കിയാൽ മ്മടെ ചുണ്ടിന് കേട് പാട് വരാതെ നോക്കാമെന്നർത്ഥം..... ന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നതും.... ചെക്കൻ മ്മളെ ചുണ്ടിൽ തൊട്ടതും മ്മള് ഒന്ന് മിഴികൾ ഉയർത്തി നോക്കിയതും....

ആള് പതിയെ മുഖത്തേക് കുനിഞ്ഞു കൊണ്ട് പതിയെ ചുണ്ടിലായി നാവിനാൽ തഴുകിയതും......ആ സ്പര്ശനത്തിൽ ശ്വാസം ആഞ്ഞു വലിച്ചതോടൊപ്പം നിന്ന് കിതച്ചു പോയതും..... പതിയെ മുറിവ് പറ്റിയ കീഴ്ചുണ്ടിനെ ചുണ്ടാൽ നുണഞ്ഞു കൊണ്ട് വിട്ടു നിന്നപ്പോഴേക്കും......മ്മടെ കൈവിരലുകൾ ബെഡിലായി തെരുത് പിടിച്ചു പോയിരുന്നു..... മിക്കവാറും ഇങ്ങേര് ഇങ്ങനെ ഒക്കെ ചെയ്തു മ്മളെ അറ്റാക്ക് വരുത്തും.... ഇന്ക് ഇതൊന്നും താങ്ങുന്നില്ലല്ലോ ന്റെ റൊമാന്റിക് പരമ്പര ഗോഡ്‌സെ.... 😇..... ന്നൊക്കെ മനസ്സിൽ പറഞ്ഞതും.... ചെക്കൻ.... "ഇപ്പോ.... വേദന മാറിയില്ലേ.....ഇനി മോൾ കിടക്കാൻ നോക്ക്.....അല്ലേൽ പിന്നെ ഓരോ ഡോസ് ആയിട്ട് മ്മള് അങ്ങ് തന്ന് പോകും......" ന്ന് പറഞ്ഞതും മ്മള് പെട്ടന്ന് കണ്ണ് തുറന്നു ചുണ്ട് ചുളുക്കി കൊണ്ട് നോക്കിയതും...... മ്മടെ കവിളിൽ കൈ ചേർത്ത് കൊണ്ട്... "ഉറങ്ങിക്കോ പെണ്ണെ.... ആ കണ്ണിൽ ഉറക്കം മാടി വിളിക്കുന്നത് കണ്ടില്ലേ നി....മ്മ് കിടക്കാൻ നോക്ക്....."

ന്ന് പറഞ്ഞതും മ്മള് ഒരു കുസൃതി ചിരിയോടെ ആൾക്ക് നേരെ കൈ രണ്ടും വിടർത്തി കൊണ്ട് നോക്കിയതും.... മ്മളെ സംശയത്തോടെ നോക്കിയ ചെക്കനൊട്..... "നീയല്ലേ പറഞ്ഞെ ഈ നെഞ്ചോട് ചേർന്നു ഉറങ്ങണം എന്ന്.....ഇപ്പൊ.... മ്മടെ ഹൃദയതാളം നിന്നക് വേണ്ടി കാത്തിരിക്കുവ...." ന്ന് പറഞ്ഞതും ചെക്കൻ ചിരിയോടെ മ്മടെ നെഞ്ചോട് മുഖം ചേർത്ത് വെച് കൊണ്ട് മ്മടെ ഇടുപ്പിലൂടെ കൈ ചുറ്റി മ്മളോട് ചേർന്നതും......മ്മടെ ഇരുകയാൽ ആളെ എന്നിലേക്കായി ചുറ്റി പിടിച്ചു കൊണ്ട് പതിയെ തലയിണയിലേക്കായി ചാഞ്ഞു.... മ്മടെ മാറിലായി മുഖം ചേർത്ത് കിടന്നതും.....ചെറു മൗനത്തിന് ശേഷം മ്മള് പതിയെ വിളിച്ചു...... "കിച്ച....." "മ്മ്......" "കിച്ചാ....." "ന്താ പെണ്ണെ...." "ഉറങ്ങിയോ നി....."

"ഇല്ല......പക്ഷെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട് കേട്ടോ നിന്റെ ഹൃദയതാളം കേട്ടത് കൊണ്ട്......നിന്നെ പറ്റിച്ചേർന്ന് കിടക്കാൻ എന്ത് സുഖവ പെണ്ണെ..... അല്ല നീയെന്താ ന്നെ വിളിച്ചെ....അത്‌ പറ......" "മ്മൾക് എന്തോ പറയാൻ ഉണ്ടെന്ന് എങ്ങനെ മനസിലായി......" "നിന്റെ പതിഞ്ഞ ആ കിച്ച ന്നുള്ള വിളിയിൽ തന്നെ ഉണ്ട് നിനക്ക് എന്തോ പറയാൻ ഉണ്ടെന്ന്...." "ഉണ്ട് കിച്ച.... പക്ഷെ ഇപ്പൊ അല്ല.......നാളെ....." "നാളെയോ....."🤔 "ആ.... നിന്നോട് മാത്രം അല്ല.... ഓൾ ഫാമിലിയോട് കൂടെ ആണ് ഇന്ക് പറയാൻ ഉള്ളത്....." "അല്ല....നി എന്തൊക്കെയാ പറയുന്നേ പെണ്ണെ.....അത്രയും ഇമ്പോര്ടന്റ്റ്‌ ആണോ കാര്യം....." "മ്മ്..... ആണ്......അതെനിക്ക് നാളെ പറഞ്ഞെ പറ്റു.... ആനിയെ വിളിച്ചിരുന്നു... നാളെ ഇച്ചായന്മാരെ കൂട്ടി ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്......" ന്ന് പറഞ്ഞതും... മ്മളിൽ നിന്ന് എണീറ്റ് തലയുയർത്തി നോക്കി കൊണ്ട്.....

"അപ്പൊ സംഗതി കുറച്ച് സീരിയസ് ആണല്ലൊ...... എന്താ പെണ്ണെ.. കാര്യം....." "ഇപ്പൊ മ്മളോടൊന്നും ചോദിക്കരുത് കിച്ച.... നാളെ പറയും....അതുവരെ... അതുവരെ കാത്തിരുന്നാൽ മതി......." "മ്മ്.... അങ്ങനെയെങ്കിൽ അങ്ങനെ.....ഇപ്പോ മോൾ കിടക്കാൻ നോക്ക്......" "ന്നാൽ വാ ചെക്കാ......" ന്ന് ചെറു ചിരിയോടെ പറഞ്ഞതും..... ചെക്കൻ വീണ്ടും മാറോട് ചേർന്ന് കിടന്നതും...... പതിയെ ആ മുടിയിഴകളിൽ തലോടി കൊണ്ട് ഓരോന്ന് ഓർത്തു.... കിച്ച.....നാളെ സത്യങ്ങൾ എല്ലാം മ്മള് തുറന്നു പറയും....നി സത്യമെന്ന് കരുതി ഉള്ളിൽ കൊണ്ട് നടക്കുന്ന വേദന അതെനിക്ക് ഇല്ലാതാക്കിയേ പറ്റു .....നിന്നെ വേദനയോടെ കാണാൻ ഈ പൊന്നുവിന് കഴിയില്ലടാ...... ന്നൊക്കെ ഓരോന്ന് ഓർത്ത് മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചു കൊണ്ട് ആ നെറ്റിയിലായി ചുണ്ട് ചേർത്ത് പതിയെ ഹെഡ് ബോർഡിലേക് ചാരി കണ്ണുകൾ പതിയെ അടച്ചു ഉറക്കിലേക്ക് വഴുതി വീണു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story