രാവണ പ്രണയം🔥 : ഭാഗം 89

Ravana Pranayam Novel

എഴുത്തുകാരി: അമീന

മിറററിന് മുന്നിൽ നിന്നുകൊണ്ടുള്ള ആലോചനയിൽ മുഴുവൻ ഇന്നിവിടെ നടക്കാൻ പോകുന്ന സംഭവങ്ങൾ എന്തെല്ലാമായിരിക്കുമെന്നായിരുന്നു...കാരണം മ്മടെ മനസിലുള്ള സത്യങ്ങൾ മറനീക്കി പുറത്ത് കൊണ്ട് വരാനുള്ള സമയമായിരിക്കുന്നു..... ഇനിയും മറച്ചു വെച് ഒത്തിരി പേരെ സങ്കടപെടുത്താൻ സാധിക്കില്ല.....തുറന്നു പറഞ്ഞെ പറ്റു....അതിനെല്ലാം വേണ്ടി മനസ്സിനെ സജ്ജമാക്കാൻ ആയി കയറി വന്നതാണ് റൂമിലേക്ക്‌.... ബ്രേക്ക്‌ ഫാസ്റ്റ് കഴിഞയുടനെ എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും ഹാളിൽ വരാനും...ആന്റിയോട് അർഷിയെ കൂടെ വിളിക്കാൻ പറഞ്ഞിട്ടാണ് മ്മള് മുകളിലേക്കു കയറിയത്.... മ്മടെ ഗൗരവമായിട്ടുള്ള സംസാരം കൊണ്ട് തന്നെ എല്ലാവരുടെയും നോട്ടം മ്മളിൽ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആരെയും നോക്കുക പോലും ചെയ്യാതെ മ്മള് സ്റ്റെയർ കയറി മുകളിൽ വന്നു.....

ഫോൺ എടുത്ത് ആനിയെ വിളിച്ചതിലൂടെ അവര് എത്താറായെന്ന് അരിഞ്ഞതും....മ്മള് ഒന്ന് ദീർക്ശ്വാസം എടുത്ത് കൊണ്ട് കയ്യിലെ ഫോണിലേക്കു ഉറ്റുനോക്കി...പിന്നീട് മ്മള് റൂമിന് വെളിയിലേക്കു ഇറങ്ങവേ ആണ് പെട്ടന്ന് മ്മടെ കയ്യിലുള്ള ഫോൺ ബെൽ മുഴങ്ങിയത്..... ഇനി ഇപ്പൊ ആരാണ് വിളിക്കാനെന്ന് കരുതി ഫോൺ നോക്കിയപ്പോൾ ഏതോ ഒരു unkown നമ്പർ...... ആരാകും ഇതെന്ന് കരുതി സംശയിച്ചു നിന്നതിനിടയിൽ കാൾ അടിച്ചു നിന്നിരുന്നു.... ഇനി ഇപ്പൊ പിന്നെയാകാം ന്നുള്ള രീതിയിൽ മ്മള് ഫോൺ പാന്റിന് പോക്കറ്റിൽ ഇട്ടോണ്ട് കതക് തുറന്നു കൊണ്ട് സ്റ്റെയർ ലക്ഷ്യം വെച് നീങ്ങവേ പെട്ടന്ന് മ്മള് തറഞ്ഞു നിന്ന് പോയി.......

ചെന്നിയിൽ കൂടെ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു....അടുത്ത നിമിഷം മ്മടെ കൈ താനേ ഉയർന്നത് മ്മടെ കഴുത്തിലായുള്ള കുഞ്ഞ് ചൈനിലേക് ആയിരുന്നു.... മ്മടെ ശരീത്തിലെക് അരിച്ചിറങ്ങുന്ന ആ വൈബ്രേഷൻ മ്മളിൽ ഭയം നിറക്കുന്നതിനോടൊപ്പം മനസിലായി തെളിഞ്ഞു വന്നത് അപ്പുവിന്റെ മുഖമായിരുന്നു.... അപ്പു....അപകടം..... ന്ന് മനസ്സിൽ നിന്നാരോ വിളിച്ചു പറഞ്ഞതും...... മ്മള് ഒരു കിതപ്പോടെ മുകളിൽ നിന്ന് താഴോട്ട് നോക്കി.... അവിടെയായിയി ഓൾ ഫാമിലി പ്രേസേന്റ് ആണ്....ആനിയും ഇച്ചായന്മാരും അർഷിയും എല്ലാം..... പക്ഷെ അതിനിടയിൽ മ്മള് തിരഞ്ഞ മുഖം കാണാതെ മ്മള് നിന്ന് വിയർത്തു..... മിയു.... മോൾ അവിടെ ഉണ്ട് ന്റെ അപ്പു..... അവന്.....അവനെ അവിടെയെങ്ങും.....

ന്ന് മ്മള് ഒരു വിറയലോടെ പറഞ്ഞതും മ്മടെ കഴുത്തിലെ ചിപ്പിലെ വൈബ്രേഷൻ കൂടി കൂടി വന്നതും..... ആ സത്യം അപ്പു മ്മളിൽ നിന്ന് അകന്ന് പോയി കൊണ്ടിരിക്കുവാണെന്ന് മനസ്സിലാക്കിപ്പിച്ചതും... ഒരു കിതപ്പോടെ അപ്പു.... ന്ന് വിളിച്ചു താഴോട്ട് ഓടാൻ ഒരുങ്ങവെ അവന്റെ പേര് വായിൽ നിന്നുതിർന്നു വീഴും മുന്നേ മ്മടെ കയ്യിലെ ഫോൺ ബെൽ പിന്നെയും മുഴങ്ങിയതും മ്മള് അതിലേക് lനോക്കി.... Unkown നമ്പർ calling.... നേരത്തെ ഇതിൽ അസ്വഭാവികത തോന്നാത്ത മ്മൾക് ഇപ്പോൾ ഈ കാൾ മ്മളിൽ അകാരണാമായ ഭയം നിറച്ചതും... ഉമിനീരാക്കി കൊണ്ട് മ്മള് കാൾ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചതും മറുതലക്കൽ നിന്നും..... "ഗുഡ് മോർണിംഗ് മെഹക് റാസ്....."

ന്നുള്ള ശബ്ദം കാതിൽ പതിഞ്ഞതും മ്മള് പോലും അറിയാതെ മ്മളിൽ നിന്നും ആ പേര് ഉയർന്നിരുന്നു..... "ഷാഹിൽ....." "അപ്പൊ മറന്നിട്ടില്ല ല്ലേ....." "യൂ......അപ്പു..... അപ്പു എവിടെയടാ....നീയാണോ..... " ന്ന് മ്മള് ഒരു മുഖവുരയും ഇല്ലാതെ ചോദിച്ചതും.... മറുതലക്കൽ നിന്നും കാതു പൊട്ടുമാറുച്ചത്തിൽ ഉള്ള പൊട്ടിച്ചിരിയാണ് കേട്ടത്..... അതോടെ മ്മൾക് കലിപ്പ് കയറി കൊണ്ട് മ്മള് പെട്ടന്ന് മ്മടെ റൂമിലേക്ക്‌ കയറി കതക് അടച്ചു കൊണ്ട് ഒച്ചയെടുത്.... "ഷാഹിൽ നിനക്ക്.... നിനക്ക് എന്നെ അറിയില്ല.... മര്യാദക്ക് ന്റെ അപ്പുവിനെ വിട്ടു തരുന്നതാണ് നിനക്ക് നല്ലത്......." "ഇല്ലേൽ..... ന്ന് അവൻ ശാന്തമായി ചോദിച്ചു കൊണ്ട് പെട്ടന്ന് അവന്റെ ശബ്ദം...ഉയർന്നു കൊണ്ട്.... "ഇല്ലേൽ..... "

ന്ന് ഉച്ചത്തിൽ പറഞ്ഞതും..... മ്മള് ഒന്ന് വിറച്ചു പോയി..... "ഇല്ലേൽ നി എന്ത് ചെയ്യുമെടി..... ഒരു ഒണക്ക ട്രാക്കർ അങ്ങ് വെച് നിന്റെ അപ്പുവിന്റെ സേഫ് നോക്കിയപ്പോൾ നി എന്ത് കരുതി ഷാദിയ മാത്രം ആണ് ഞാൻ പ്രോയോഗിച്ച ആയുധമെന്നോ.... ന്നാൽ നിനക്ക് തെറ്റി മെഹക്..... ഷാദിയ നിന്നോട് പറയുമെന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാടി ഞാൻ ആരും അറിയാതെ ആ ഫോണിൽ ഹിഡൻ ക്യാമറ ഘടിപ്പിച്ചത്....." "യു......" "അടങ് മെഹക്......എനികെതിരെ ഓരോന്ന് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ എന്നെ നിനക്കും അറിയില്ല..... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നെ തകർക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ മുന്നും പിന്നും നോക്കില്ല.....ഷാഹിൽ...."

"ഭീഷണിപ്പെടുത്തുകയാണോ എന്നെ... ഇനിയും നിന്റെ ഭീഷണിയിൽ അനുസരിക്കുമെന്ന് നീ വിചാരിക്കേണ്ട...... എല്ലാ സത്യവും ഞാൻ ഇന്ന് എല്ലാവർക്കു മുൻപിലും തുറന്നു പറയാൻ പോവുകയാണ്......" "നീ പറയില്ല മെഹക്.... ഇത്രയും കാലം ഞാൻ ആരെയും അറിയിക്കാതെ കൊണ്ട് നടന്നത് ഒരു സുപ്രപാതത്തിൽ തകർക്കാൻ അല്ല....നി പറയില്ല.....പറഞ്ഞാൽ.... ആ നിമിഷം തീർത്തു കളയും...... നിന്റെ ജീവൻ കൊടുത്തു നി രക്ഷിച്ച നിന്റെ അപ്പുവിന്റെ ജീവൻ..... ഇങെടുക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും ഷാഹിൽ...." "ഇല്ല..... നിനക്ക് അതിന് കഴിയില്ല.... ന്റെ അപ്പുവിന് നൊന്താൽ നിന്റെ ജീവൻ എടുക്കാനും എനിക്ക് മടിയില്ല....."

"വാട്ട്‌ എ ഫണ്ണി മെഹക്..... കാര്യം അറിയാതെ ആട്ടം കാണുകയാണ് നീ..... നിന്റെ മനസ്സിലെ സത്യങ്ങൾ നീ പറയുന്ന നിമിഷം ഇവിടെ നിലക്കും പിടച്ചു കൊണ്ടിരിക്കുന്ന അപ്പുവിന്റെ ഹൃദയം....." "നോ..... അവനെ... അവനെ ഒന്നും ചെയ്യരുത്... എന്ത് നേടുന്നു നീ ഇത്രയും ക്രൂരത കാട്ടിയത് കൊണ്ട്.... ഒരു കുടുംബത്തെ മുഴുവൻ തീരാദുഃഖത്തിലേക് തള്ളിയിട്ടിട്ട് നീ എന്ത് നേടി....." "അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.... എന്റെ ലക്ഷ്യത്തിനു വേണ്ടി എന്ത് ചെയ്യാനും എനിക്കൊരു മടിയുമില്ല.... ആ ലക്ഷ്യത്തിലേക്ക് കടക്കവേ കുറുകെ വന്നവളാണ് നീ.... മാറി പോകേണ്ട നീ എന്റെ മുന്നിലേക്ക് കടന്നു വന്നു.....കൂടുതൽ പറഞ്ഞു നേരം കളയാൻ ഒട്ടും സമയം ഇല്ല..... വരണം നി....

വന്നിരിക്കണം എന്റെ അടുത്തേക്ക്.... ആരോടെങ്കിലും പറയാൻ ആണ് ഉദ്ദേശമെങ്കിൽ പിന്നെ നിന്നെ കാത്തു നിൽക്കണമെന്നില്ല ഷാഹിലിന് ഈ ജീവനെടുക്കാൻ....." "വെ... വേണ്ട.... ഞ.... ഞാൻ വരാം...." ന്ന് മ്മള് ഒരു കിതപ്പോടെ പറഞ്ഞതും പെട്ടന്നാണ്... "അക്കു...." ന്ന് വിളിച്ചു കൊണ്ട് ആനി അകത്തേക്കു കയറി വന്നത്..... വിയർത്തു കുളിച് വിറച്ചു നിൽക്കുന്ന മ്മളെ കണ്ട് പെട്ടന്ന് ഓടി വന്നൊണ്ട്..... "അക്കു നീ എവിടെയായിരുന്നു ഇത്രനേരം..... എല്ലാവരും താഴെ നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്.... എല്ലാവരെയും വിളിച്ചു വരുത്തിയിട്ട് നീ എന്ത് ചെയ്യുവാ ഇവിടെ......" ന്ന് പെട്ടന്ന് പറഞ്ഞു മ്മളെ ഒന്ന് അടിമുടി നോക്കി കൊണ്ട്.... "അക്കു... നി.... നിനക്ക് എന്താടീ പറ്റിയത്....

എന്താ നിയാകെ വിയർതിരിക്കുന്നു..... എന്തെങ്കിലും ഒന്ന് പറയ് നീ..... എന്താ ഇങ്ങനെ നോക്കുന്നെ.....ന്നാടാ പറ്റിയെ....." ന്ന് ചോദിച്ചു കൊണ്ട് മ്മളെ പിടിച്ചുലച്ചതും ശിലകണക്കെ നിന്നതും ഷാഹിൽ.... "ആന്മരിയ.....അയമേ കറക്ട്....." ന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു.... "ലൗഡിൽ ഇട് മെഹക്.....ഇടാൻ....." ന്ന് പറഞ്ഞു അലറിയതും... മ്മള് പെട്ടന്ന് ഫോൺ കാതിൽ നിന്നെടുത് ലൗഡിൽ ഇട്ടോണ്ട് ആനിയെ നോക്കിയതും.... അവൾ കാര്യം അറിയാതെ മ്മളെ തന്നെ ഉറ്റുനോക്കിയതും.... "ആന്മരിയ.....ഓർമ്മയുണ്ടോ ഈ ശബ്ദം.....ഇല്ലെന്ന് അറിയാം.... ചിലപ്പോൾ പേര് പറഞ്ഞാൽ അറിയുമായിരിക്കും അല്ലെ മെഹക്.... നി പറഞ്ഞു കാണുമല്ലോ എന്നെ കുറിച്.....ഈ ഷാഹിലിനെ കുറിച്ച്...."

ന്ന് പറഞ്ഞു അവന് പൊട്ടിചിരിച്ചതും.... ആനിയിൽ ഒരു ഞെട്ടൽ ഉളവായത് കണ്ട് മ്മള് മൗനം പാലിച്ചു നിന്നതും... അവൾ മ്മളിലേക് നോക്കി.... അപ്പോൾ തന്നെ ഷാഹിൽ.... "മെഹക്.....കൈകോർത് മ്മടെ പ്ലാൻ തകർത്തു കളഞ്ഞപ്പോൾ അറിഞ്ഞില്ല അതിൽ ഒരു കൈ ഇവളുടേതാണെന്ന്.....ആന്മരിയ ആൽബിൻ..... അല്ലേടി പുന്നാര മോളെ......എനിക്കിട്ട് ഉലത്തി സേഫ് സോണിൽ ഇരിക്കാമെന്ന് വ്യാമോഹിച്ചെങ്കിൽ തെറ്റി.....എനിക്ക് എതിരെ തിരിഞ്ഞവരെ ഒന്നും ഞാൻ വെറുതെ വിട്ടിട്ടില്ല...അത്‌ കേവലം ഒരു പെണ്ണ് ആണെങ്കിൽ കൂടിയും......" ന്ന് പറഞ്ഞതും ഞങ്ങൾ തറഞ്ഞു നിന്നു പോയി..... അപ്പോൾ തന്നെ അവന്.... "ഇപ്പൊ തന്നെ തളരരുത് മെഹക്.... പോരാട് നി....

നിന്റെ വീറും വാശിയും ആണ് എനിക്ക് നിന്നിൽ ആധിപത്യം സ്ഥാപിക്കാൻ ഉള്ള ഊർജം നൽകുന്നത്......" "ഷാഹിൽ.....വേണ്ട.... നിന്റെ പ്രതികാരം എന്നോട് കാണിച്ചെക്.... ഇവളെ....ഇവളെ വിട്ടേക്....." "ഇല്ല അക്കു..... അവന് മുന്നിൽ നിന്നെ ഒറ്റയ്ക്കു വിട്ടു പോകാൻ മാത്രം കണ്ണീച്ചോരയില്ലാത്തവൾ അല്ല ആന്മരിയ...." "Wow....ഇതാണ് ഫ്രൺഷിപ്.....പക്ഷെ ആയുസ് കുറവാണല്ലോ മക്കളെ....." "നിനക്ക് എന്താടോ വേണ്ടത്..... കുറെ നേരം ആയല്ലോ നിന്റെ പ്രസംഗം തുടങ്ങിയിട്ട്....." ന്ന് ആനി കലിപ്പ് ആയതും അവന്... "അവളോട് അതികം ഷൈൻ ചെയ്യണ്ടാന്ന് പറഞ്ഞേക് മെഹക്....എനിക്ക് ഇൻസൽട്ട് ആകുന്നതിനു അനുസരിച്ച് ഇവിടെ വേദന അനുഭവിക്കുന്നത് അപ്പു മാത്രം ആയിരിക്കും.... കേൾക്കണോ നിനക്ക്....."

ന്ന് പറഞ്ഞതും പെട്ടന്ന് കാത് തുളക്കുമാറുച്ചത്തിൽ അപ്പുവിന്റെ കരച്ചിൽ ഉയർന്നതും... "അപ്പൂ......" ന്ന് വിളിച്ചു പൊട്ടിക്കരഞ്ഞതും അവന്... "പേടിക്കേണ്ട അവന് ഇപ്പോളും ജീവനോടെ ഉണ്ട്.....വരണം ഇങ്ങോട്ട്.....ഇവന്റെ ജീവന് നിന്റെ കയ്യിൽ ആണ്..... സമയം വെയ്ക്കുംതോറും അറിയാലോ എന്നെ......" "വ... വരാം.... അവനെ... അവനെ ഒന്നും ചെയ്യരുത്.... പ്ലീസ്....." "അപ്പോൾ അനുസരണ ശീലം ഉണ്ട്... നിമാത്രം അല്ല... ആന്മരിയ... അവളും വന്നിരിക്കണം....." ന്ന് അവന് പറഞ്ഞതും മ്മള് എതിർത് പറയുന്നതിന് മുന്നേ ആൻ വരാമെന്നു പറഞ്ഞതും.... മ്മള് അവളെ ദയനീയമായി നോക്കിയതും പെണ്ണ് മ്മടെ കയ്യിൽ മുറുകെ പിടിച്ചു ചേർന്നു നിന്ന് ദ്യര്യം പകർന്നു.... "എവിടെ.... എവിടേക്ക് ആണ്...."

"സില്ലി കൊസ്റ്യാൻ....ട്രാക്കർ അല്ലെ ഘടിപ്പിച്ചു കൊടുത്തു വിട്ടേക്കുനെ നിന്റെ സോ കാൾഡ് അപ്പുവിന്റെ കഴുത്തിൽ.....അതറിഞ്ഞ അന്ന് തന്നെയായാണ് എനിക്ക് എതിരെ നിനക്ക് കൂട്ട് ഇവളൂടെ ഉണ്ടെന്ന് അറിഞ്ഞത്‌.....കൂടുതൽ ചോദ്യവും ഉത്തരവും ഇല്ല....ട്രാക്കർ നോക്കി വന്നേക്കണം മ്മടെ അടുത്ത്.... എത്രയും പെട്ടെന്ന്..... ആരെങ്കിലും ഒരു സൂചനയെങ്കിലും അറിയിച്ചാൽ അറിയാലൊ എന്നെ തീർത്തു കളയും ഞാൻ......" ന്ന് പറഞ്ഞു കാൾ കട്ട് ആയതും..... മ്മള് തളർന്നു ബെഡിലേക്കായി ഇരുന്നു.... "അക്കു... ഇനി നമ്മൾ എന്താ ചെയ്യാ.....പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലേൽ... അപ്പു...." ന്ന് അവൾ പറയലും... "അക്കു...." ന്നുള്ള കിച്ചയുടെ ശബ്ദം അടുത്ത് വന്നതും...

മ്മള് പെട്ടന്ന് എണീറ്റ് കൊണ്ട് പറഞ്ഞു... "ആനി.... കിച്ച ഇങ്ങോട്ടാണ് വരുന്നത് എന്ന് തോന്നുന്നു നീ എത്രയും പെട്ടെന്ന് അവനെ തടയണം.....അല്ലേൽ നമുക്ക് ഇവിടുന്ന് പോകാൻ കഴിയില്ല..... അപ്പുവിനെ രക്ഷിക്കാനും..... ആരെങ്കിലും അറിഞ്ഞാൽ അപ്പുവിന്റെ ജീവൻ അപകടത്തിൽ ആകും....ചെല്ല് എത്രയും പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു അവനെ തടഞ്ഞു നിർത്തണം.... അതുകൂടാതെ നീ ആരുമറിയാതെ പുറത്തിറങ്ങി നിൽക്കുകയും ചെയ്യണം......" "അക്കു എങ്ങനെ... നി എന്താ കരുതുന്നെ....." "ഇപ്പോൾ ഒന്നും പറഞ്ഞു തരാനുള്ള നേരമില്ല..... പെട്ടെന്ന് ഞാൻ പറയുന്നത് അനുസരിക്....."

ന്ന് പറഞ്ഞു അവളെ പുറത്തേക്ക് വിട്ടു മ്മള് ഇനി എന്ത് ന്ന് ആലോചിച്ചു കൊണ്ട് തിരിയവേ അവിടെ ടേബിളിലായി ചെക്കന്റെ ബുള്ളറ്റിന്റെ കീ കണ്ടതും..... മ്മള് ഒരു നിമിഷം പാഴാക്കാതെ ഓടി ചെന്ന് അതെടുത്തു കൊണ്ട് ബാല്കണിയിലേക് പോയി... അവിടെ നിന്നും ഇറങ്ങാനുള്ള മാർഗം ആലോചിച്ചു കൊണ്ട് അവസാനം മ്മള് ഷെൽഫിൽ പോയി മ്മടെ ഷാൾ കൊണ്ട് വന്നു ബാല്കണിയുടെ കൈവരിയിൽ കെട്ടി അത് വഴി താഴോട്ട് ഇറങ്ങി കൊണ്ട് ചെക്കന്റെ ബൈക്കിന് അടുത്തേക് പോയി.... മ്മള് പെട്ടന്ന് ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി വണ്ടി പതിയെ ഉന്തി കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും കള്ള പന്നിക്ക് ഒടുക്കത്തെ വെയിറ്റ്....

മ്മള് പിന്നെ ഒരുവിധം താങ്ങി ഗേറ്റിന് അടുത്ത് എത്തി അതിൽ കയറി ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കിയതും.... കണ്ടത് ഫ്രന്റ് ഡോർ വഴി ഓടി വരുന്ന ആനിയെ ആണ്.... ഓടി വന്ന അവളെ പെട്ടന്നാണ് അല്ലുചായൻ കൈകളിൽ പിടിച്ചു വെച്ചതും മ്മള് ഞെട്ടി പോയി... ആള് ഫോൺ ചെവിയിൽ വെച്ചോണ്ട് ആണ്.... അല്ലാഹ് ഇച്ചായൻ പുറത്ത് ഉണ്ടായിരുന്നോ..... ന്ന് കരുതി മ്മള് ആനിയോട് കയ്യോണ്ട് പെട്ടന്ന് വരാൻ ആംഗ്യം കാണിച്ചതും.... പെണ്ണിന്റെ നോട്ടം കണ്ട് ഇച്ചായൻ മുഖം ഉയർത്തി മ്മളെ കണ്ടതും...

"റോസ്......നി... നീയെന്താ അവി...." ന്ന് മുഴുവൻ ആകും മുന്നേ.... "ആനി...." ന്ന് വിളിച്ചു കൊണ്ട് മ്മടെ രാവണൻ അകത്തു നിന്ന് പുറത്തേക് വന്നതും..... മ്മള് കൂടുതൽ ചിന്തകൾക്ക് നിൽക്കാതെ ഉറക്കെ... "ആനി..... പെട്ടന്ന് വാ......." "ഇച്ചായ.... മ്മളെ വിട്......വിട്...." "നിങ്ങൾ എങ്ങോട്ടാ പോകുന്നെ ആനി......" "ടാ ആൽബി....അവളെ വിടല്ലേ ടാ....." ന്ന് രാവണൻ പറയലും.....മ്മള് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അതൊന്ന് റൈസ് ചെയ്തതും ചെക്കൻ.... "പൊന്നു....." ന്ന് വിളിച്ചു ഓടിവരാൻ നിന്നതും..... അവന് കുറച്ച് അകലത്തിൽ മുന്നിലായി നിന്ന ആനി ഇച്ചായന്റെ മുഖത്തു ഉയർന്നു നിന്ന് കിസ്സ് അടിച്ചതും..... ആള് ആ ഷോക്കിൽ ആനിയുടെ കൈ വിട്ടതും.....

പെണ്ണ് വാണം വിട്ട പോലെ മ്മളെ അടുത്തേക് ഓടി വന്നു പുറകിലായി ചാടികയറിയതും....രാവണൻ.... "പൊന്നു......നിൽക്കാൻ......" ന്ന് പറയും മുന്നേ മ്മടെ പുറകിലായി ചാടികയറിയ ആനിയെം കൊണ്ട് മ്മടെ ബൈക്ക് ഗേറ്റ് കടന്നു...... ആ നേരം സൈഡ് മിറർ വഴി ചെക്കനും മ്മടെ ഇച്ചായൻമാരും ഓടി വരുന്നത് മിന്നായം പോലെ കണ്ടതും..... വണ്ടി റോഡിലേക്കു കയറ്റി അതിവേഗം ചലിച്ചു കഴിഞ്ഞിരുന്നു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story