രാവണ പ്രണയം🔥 : ഭാഗം 94

Ravana Pranayam Novel

എഴുത്തുകാരി: അമീന

(ആനി) അക്കുവിന്റെ വീട്ടിൽ നിന്ന് പോരുന്ന വഴിയിൽ മുഴുവൻ ഇച്ചായന്റെ നോട്ടം എന്നിൽ തന്നെ ആയിരുന്നു..... അത്‌ അറിയാവുന്നത് കൊണ്ട് തന്നെ ആൾടെ കൂടെ ഫ്രന്റിൽ ഇരിക്കാതെ ജോൺ ന്റെ കൂടെ പുറകിൽ കയറി ഇരുന്നു....കോ ഡ്രൈവർ സീറ്റിൽ സെബിയും ആയിരുന്നു... വീട്ടിൽ എത്തിയതും മ്മള് ഒന്നും പറയാതെ നേരെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി അകത്തേക്കു വിട്ടു..... മ്മള് നേരെ പോയത് മ്മടെ അമ്മച്ചിയുടെ റൂമിൽ ആയിരുന്നു.... അവിടെ ബെഡിലായി ഇരുന്നു മ്മടെ അമ്മച്ചിയും ഇച്ചായന്റെ അമ്മച്ചിയും സംസാരിക്കുന്നുണ്ടായിരുന്നു.... മ്മള് ഓടി ചെന്ന് അമ്മച്ചിയുടെ മടിയിൽ തലവെച്ചു കിടന്നു.....

അതോടൊപ്പം കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു വന്നു... മ്മളെ പെട്ടന്നുള്ള പ്രവർത്തിയിൽ രണ്ടു പേരും അന്താളിച്ചു പോയി കാര്യം ചോദിച്ചെങ്കിലും.... മ്മള് മുഖം കൊടുക്കാതെ അമ്മച്ചിയുടെ മടിയിലേക്കു മുഖം പൂഴ്ത്തി.... മ്മടെ മുടിയിൽ തലോടി കൊണ്ട് മമ്മ.... (ഇച്ചായന്റെ അമ്മച്ചിയെ മമ്മ ന്ന് വിളിക്കാം.... )കാര്യം ചോദിച്ചെങ്കിലും മ്മള് പെട്ടന്ന് കണ്ണ് തുടച് ഒന്നും ഇല്ല ന്ന് പറഞ്ഞു എണീറ്റ് പുറത്തോട്ട് പോകാൻ നിന്നതും..... വാതിൽക്കൽ മ്മളെ തന്നെ ദയനീയമായി നോക്കി കൊണ്ട് നിക്കുന്ന ഇച്ചായനെ ആണ് കണ്ടത്.....ആൾക്ക് ഇരുവശങ്ങളിലുമായി സെബിയും ജോണും ഉണ്ടായിരുന്നു....

മ്മള് ആളിൽ നിന്നും പെട്ടന്ന് മുഖം തിരിച്ചതും മമ്മ.... "ആൽബി....എന്നാടാ ന്റെ കൊച്ചിനെ നി ചെയ്തേ...കണ്ണ് നിറച്ച ഇവള് ഇങ് വന്നേ.....ഒന്നും ഇല്ലാതെ ഇവള് കണ്ണ് നിറക്കില്ലാന്ന് അറിയാം....." "അതമ്മച്ചി.....ഞാൻ....." ന്ന് മ്മള് പറയലും ജോൺ തെണ്ടി അലവലാതി.... "അത്‌ ലീനമ്മെ.....ഇച്ചായൻ ആനി ക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു.....അതിനാ കണ്ണൊക്കെ നിറഞ്ഞേക്കുന്നെ....." "ആണോടാ.....നിനക്ക് അല്ലേലെ ദേഷ്യം കുറച്ച് കൂടുതൽ ആണ്.....എന്നതിനായിരുന്നെടാ ന്റെ കുഞ്ഞിനെ അടിച്ചേ......" "അവളെന്തെങ്കിലും കുരുത്തക്കേട് കാണിച്ചു കാണും അല്ലാതെ ആൽബി മോൻ അടിക്കുവേല ..... " ന്ന് അവളുടെ അമ്മച്ചി പറഞ്ഞതും... പെണ്ണ് ഉണ്ട് ചുണ്ട് കൂർപ്പിച്ചു നോക്കുന്നു...

അപ്പോൾ തന്നെ മമ്മ പറഞ്ഞു.... "എന്താണെങ്കിലും ഇങ്ങനെ അടിക്കാവോ......ഇച്ചായൻ വരട്ടെ.... " "മമ്മ... അതിനുമാത്രം ഒന്നും ഉണ്ടായില്ല....മ്മൾക് ഒന്നും ഇല്ല മമ്മ..... അത്‌ വിട്ടേക്ക്..... മ്മള് ഒന്നും കിടക്കട്ടെ തലവേദനയെടുക്കുവാ." ന്ന് പെണ്ണ് പറഞ് മ്മളെ ഒന്നും നോക്കുക പോലും ചെയ്യാതെ കതക് കടന്നു പോയതും സെബി മ്മളെ നോക്കി ഇളിച്ചോണ്ട്.... "ആൽബിച്ച...... ആ പോയ തലവേദന മാറാൻ നി മിക്കവാറും പാട് പെടേണ്ടി വരും......" "ഇന്ക് തോന്നുന്നത് അത്‌ മാറും ന്ന് തോന്നുന്നില്ലന്നാ..... " ന്ന് ജോൺ പറഞ്ഞതും.... മ്മള് പല്ല് കടിച് നോക്കിയതും അവന്... "ലീനമ്മെ......വല്യമ്മച്ചി എവിടെ കണ്ടില്ലല്ലോ..... പുറത്ത് ആയിരിക്കും അല്ലെ ...." ന്ന് പറഞ്ഞു മെല്ലെ സ്കൂട് ആയതും.....

മ്മള് സെബിയെ നോക്കിയതും അവന് റൂഫിന്റെ ഭംഗി നോക്കി ജോണിന് പുറകെ പോയി... തെണ്ടികൾ അനിയന്മാർ ആണത്രെ....ഒന്ന് ഹെല്പ് ചെയ്യാൻ പോലും നീക്കാതെ പോയത് കണ്ടില്ലേ.... ഹ... അവരെ പറഞ്ഞിട്ടും കാര്യം ഇല്ല കൈ നീട്ടിയൊന്ന് പൊട്ടിക്കുന്ന സമയം മ്മള് ഓർക്കണമായിരുന്നു..... ന്നൊക്കെ ആലോചിച്ചു കൊണ്ട് നിന്നതും.... മ്മടെ കയ്യിൽ ചെറുതായി അടി വീണതും മിഴികൾ ഉയർത്തി നോക്കിയപ്പോൾ മമ്മ... "ആൽബി....മമ്മയ്ക്ക് അറിയുവേല എന്നതാ നിങ്ങടെ ഇടയിലെ പ്രശ്നമെന്ന്..... എന്നാ ആണേലും സോൾവ് ചെയ്തേച്ചും ന്റെ കുഞ്ഞിന്റെ പിണക്കം മാറ്റിയിട്ടേ നിനക്ക് പച്ചവെള്ളം ഇവിടുന്ന് കിട്ടാത്തൊള്ളൂ......" "മമ്മ.... " "കാറണ്ട......പോയി സോൾവ് ചെയ്യാൻ നോക്ക്....."

"ഹോ.... ഇതെന്താ വെള്ളരിക്ക പട്ടണോ.... മ്മള് ഒന്ന് അടിച്ചത് തെറ്റ്... അവിടെ നിങ്ങടെ മരുമോൻ റോസ് നെ അടിച്ചു...അതറിയോ.... അതിൽ പ്രോബ്ലം ഒന്നും ഇല്ലെ....." "ഓഹ് അതിനിടയിൽ അതും സംഭവിച്ചോ.....അത്‌ അവര് ഭാര്യയും ഭർത്താവും സോൾവ് ചെയ്തോളും.....നി ഇപ്പൊ പറഞ്ഞത് ചെയ്യ്.....ഇനി വല്യപ്പച്ചൻ വന്നു അറിഞ്ഞാൽ നിനക്ക് ഉള്ളത് കയ്യോടെ മേടിക്കാം....." "അപ്പൊ അലൻ....." "അവനെ വല്യപ്പച്ചന്റെ പുന്നാര മോൻ ആയിരിക്ക......പിന്നെ അവന് പ്രവർത്തിക്കുന്നതിൽ കാര്യമില്ലാതെ ഒന്നും ആവില്ല.... ന്റെ മോൾ വല്ലതും ഒപ്പിച്ചിട്ടുണ്ടാകും... അത്‌ മാത്രം അല്ല അവരുടെ സോൾവ് ആക്കാൻ അവന് നല്ലോണം അറിയാം....അമ്മച്ചിടെ മോൻ അവര് വരുന്നെന് മുന്നേ ചെല്ലാൻ നോക്ക്...

.ഒരു കുഞ്ഞ് ഉണ്ടാകാനുള്ള പ്രായം ആയവനാ കുഞ്ഞുങ്ങളെ പോലെ പരാതി പറഞ്ഞു നടക്കുന്നെ.......മാറ് ചെക്കാ....." ന്ന് പറഞ്ഞു മമ്മ മ്മളെ ഒന്ന് ഇരുത്തി നോക്കി പോയതും.... പുറകിലായി അമ്മായി ചിരി കടിച്ചു പിടിച്ചു പോകുന്നത് കണ്ട് മ്മള് പല്ല് കടിച്ചു നിന്ന് പോയി.... മ്മള് ഒന്നും അടിച്ചപ്പോൾ ഹോഹോ..... അവനൊന്നു അടിച്ചപ്പോൾ ഹാഹാ......ന്തായാലുംനീർക്കോലി കടിച്ചാൽ മതിയല്ലോ അന്നം മുട്ടാൻ...... ഇത് മതിയാകും പെണ്ണ്ന്ന് മ്മളിൽ നിന്നൊഴിഞ്ഞു മാറാൻ ഒരു കാരണം......കുറെ ആയി പുറക നടക്കുന്നു.... ഇന്നൊരു തീരുമാനം ആക്കിയിട്ടേ വിശ്രമമൊള്ളൂ..... ന്നൊക്കെ മനസ്സിൽ കരുതി മ്മള് പെട്ടന്ന് സ്റ്റെയർ കയറി റൂമിലേക്ക്‌ ചെന്നതും..

..പെണ്ണിനെ അവിടെ ഒന്നും കാണാൻ ഇല്ല.... ഇവളിത് എവിടെ പോയെന്ന് ചിന്തിച്ചു കൊണ്ട് നിന്നതും... വാഷ്‌റൂമിന്റെ കതക് തുറന്ന് ഈറൻ മുടിയോടെ ഇറങ്ങി വന്നത്.... മ്മളെ ഒന്നും മൈൻഡ് പോലും ചെയ്യാതെ നനഞ്ഞ മുടി ടവൽ കൊണ്ട് തുവർത്തി മിററിന് മുന്നിലായി നിന്നതും..... മ്മള് ഒരു നിമിഷം ചിന്തിച്ചു പതിയെ പെണ്ണിന് അരികിലേക്കു നടന്നു.... മുടി തുവർത്തി കൊണ്ട് നിന്നതും..... പെട്ടന്നാണ് മ്മടെ അരയിൽ സ്പര്ശനം ഏറ്റത്.... മിഴികൾ ഉയർത്തി മിററിലൂടെ നോക്കിയപ്പോൾ അതാ മ്മടെ കെട്ടിയോന് മ്മളെ തന്നെ നോക്കികൊണ്ട് മ്മളോട് ചേർന്നു നിൽക്കുന്നു....നോട്ടത്തിനിടയിൽ മിഴികൾ തമ്മിൽ ഇടഞ്ഞതും അതിൽ ലയിച്ചു പോയി..... പതിയെ കാതോരം വന്നു...

"ആനി കൊച്ചേ...." ന്ന് വിളിച്ചപ്പോഴാണ് മ്മള് ഞെട്ടി സോബോധത്തിലേക് വന്നത്.....ഹോഹോ മയക്കാൻ ഉള്ള പുറപ്പാടിൽ ആണ് ആശാൻ.... മ്മടെ ഡോഗ് മയങ്ങും.... 😏ക്ലോറോഫോം വെച്ചാല് പോലും മ്മള് മയങ്ങില്ലടാ കെട്ടിയോൻ ഇച്ചായ.... ന്ന് മ്മള് മനസ്സിൽ പറഞ്ഞ് കൊണ്ട് മുഖത്തു കുറച്ച് ഗൗരവം വാരി വിതറി പിരികം പൊക്കി കൊണ്ട് എന്താന്ന് ചോദിച്ചതും..... "ആനി.....മ്മള് പെട്ടന്ന്....." "ന്തോ.... പെട്ടന്ന് ന്നൊന്നും പറയണ്ട.....രണ്ടും കൂടെ അറിഞ്ഞോണ്ട് പ്ലാൻ ചെയ്തു ഒരുമിച്ച് അടിച്ചതും പോരാ.... ന്നിട്ട് പെട്ടന്ന് ന്ന് പോലും.... മാറി നിക്ക് മനുഷ്യ ഓട്ടൻ വന്നേക്കുന്നു....." ന്ന് പറഞ് അങ്ങേരെ തട്ടി മാറ്റി കൊണ്ട് സ്റ്റാൻഡിൽ ടവൽ വിരിച്ചിട്ട് ആളെയും മറികടന്നു കതക് തുറക്കാൻ പോയതും......

പെട്ടന്ന് തുറന്ന കതക് ആൾടെ കയ്യാൽ തള്ളി അടച്ചതും.... മ്മള് ഞെട്ടി തരിഞ്ഞു നോക്കിയപ്പോൾ അതാ ചുമന്നു തുടുത് നിക്കുന്നു ഇച്ചായൻ.... ആൾടെ ആ നിൽപ്പിൽ മ്മള് ഒന്നും പതറിയെങ്കിലും അടുത്ത നിമിഷം മ്മള് പഴയഫോമിലേക് വന്നു കൊണ്ട് ചോദിച്ചു.... "ന്നാ.... ഇച്ചായ.....ന്നാ വേണ്ടേ ഇങ്ങൾക്ക്....ഹേ...." ന്ന് പറഞ്ഞതെ ഓർമ ഒള്ളു.... മ്മളെ പിടിച്ചു വലിച്ചു ചുമരിലേക് ചേർത്ത് വെച്ചു അങ്ങട് കലിപ്പ് ആയി.... "ഞാൻ സംസാരിക്കാൻ നിക്കുമ്പോ മുഖം തിരിച്ചു പോക്കരുതെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്....." "അതെപ്പ...." 🙄... "ആ ശരിയാ പറ്റി പോയി..... അടിച്ചു പോയി.....നിനക്ക് കിട്ടേണ്ടത് തന്നെയാ തന്നത്.....ന്റെ ഭാഗം ഒന്നും നി ഓർത്തോ ഇല്ല....അപ്പൊ വന്ന ദേഷ്യത്തിൽ അടിച്ചു പോയി....

.അതിലെന്താ തെറ്റ്....." "ഇന്ക് നന്നായി നൊന്ത്...." ☹️... "ആണേൽ കണക്കായി പോയി .... ചാടി തുള്ളി പോയി വല്ലതും പറ്റിയിരുന്നേൽ എന്താവുമായിരുന്നു.....ഒരുനിമിഷം മ്മള് ഇല്ലാണ്ടായി പോയി നിങ്ങൾ ആ കത്തിക്ക് മുന്നിൽ നിന്നപ്പോൾ..... ആ ദേഷ്യം ഒക്കെ കുമിഞ്ഞു കൂടിയപ്പോൾ കയ്യൊന്നുയർന്നു....." ന്ന് പറഞതിന് മ്മള് മൗനം ആയി നിന്നതും ഇച്ചായൻ.... "ന്നാ..... നിന്റെ വായിലെ നാവിറങ്ങി പോയോ......" "പിന്നെ മ്മള് എന്താ ചെയ്യാ ഇച്ചായ .... അക്കു ന്നെ കൊണ്ട് സത്യമിട്ടതുകൊണ്ട് മ്മൾക് ഒന്നും ആരോടും പറയാൻ കഴിഞ്ഞില്ല....അതിലും അപ്പുറം ഞങ്ങള് അപ്പുവിന്റെ ജീവന് പ്രാധാന്യം കൊടുത്തു പോയി......" "നിനക്ക് പറയാൻ കാരണങ്ങൾ ഉണ്ടാകും....നിങ്ങൾ ചെയ്തതും ശരിയാവും.....

പക്ഷെ നിങ്ങളെ ആ അവസ്ഥയിൽ കണ്ട ഞങ്ങടെ അവസ്ഥ എന്താണെന്ന് നിനക്ക് അറിയില്ല....." "കഴിഞ്ഞില്ല ഇച്ചായ.....ചെറുതിലെ എന്തിനും ഏതിനും മ്മള് അക്കുവിന് കൂടെ നിന്നിട്ടേ ഒള്ളു .... ഇപ്പോൾ കൂടെ അറിഞ്ഞു കൊണ്ട് അവളെ ഒറ്റയ്ക്കു അപകടത്തിലേക് തള്ളിവിടാൻ ഇന്ക് കഴിഞ്ഞില്ല.....കൂടെ നിൽക്കേണ്ടി വന്നു.... അത്‌ ഇച്ചായന്റെ പെങ്ങൾ എന്ന സ്ഥാനം ഉള്ളത് കൊണ്ട് മാത്രം അല്ല....അതിലുപരി അവൾ എനിക്ക് ചങ്കും കരളും ന്റെ കൂടെപ്പിറപ്പിനെ പോലെയായത് കൊണ്ട.....അവൾക് വേദനിച്ചാൽ നോവന്നത് എനിക്ക..... അതുപോലെ തന്നെയാ തിരിച്ചു അവൾക്കും.....ഒരിക്കലും ഒരിടത്തും അവളെ തനിച്ചാക്കാൻ ഇന്ക് കഴിയില്ല.... ഇച്ചായ...." ന്ന് പറഞ്ഞു മ്മള് കണ്ണ് നിറച്ചതും.....

പെട്ടന്ന് ഇച്ചായൻ മ്മളെ വാരി പുണർന്നതും..... ആ നിമിഷം ആ ചേർത്ത് പിടിക്കൽ മ്മളും ആഗ്രഹിച്ചിരുന്നതിനാലാവാം ആളിലേക് ചേർന്നു നിന്ന് കണ്ണ് നിറച്ചു.... അപ്പൊ തന്നെ ഇച്ചായൻ മ്മളെ ആളിൽ നിന്നകറ്റി ബെഡിൽ കൊണ്ട് ഇരുത്തി അരികിലായി ഇരുന്നു നിറഞ്ഞ കണ്ണ് തുടച് കൊണ്ട് പറഞ്ഞു.... "ഒത്തിരി സന്തോഷം തോന്നുണ്ട് പെണ്ണെ.....ഇങ്ങനെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരിയെ മ്മടെ പെങ്ങൾക്ക് കിട്ടിയതിൽ.... അവൾ ഒരുപാട് ലക്കിയാ....." "അല്ലിച്ചായ.... മ്മളാണ് ലക്കി..... അവളെ പോലെ ഒരു കൂട്ട് കിട്ടിയതിൽ.....എല്ലാവരെയും സ്നേഹിക്കാനെ അറിയുള്ളു.....

അതുകൊണ്ട് അല്ലെ ആരെന്നോ ആരുടെയെന്നോ അറിയാത്ത ആ കുഞ്ഞിനെ അവളുടെ ജീവൻ അപകടപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ചത്......ഇപ്പോഴും മ്മടെ കണ്മുന്നിൽ തെളിഞ്ഞു വരുന്നുണ്ട് ചോരയിൽ കുളിച് കിടക്കുന്ന ന്റെ അക്കുവിന്റെ രൂപം.....മ്മൾക് ഒന്ന് ഓടിയെടുക്കാൻ പോലും കഴിയാതെ അവൾ ഏൽപ്പിച്ച കുഞ്ഞിനെ മാറോട് അടക്കി കൊണ്ട് മ്മള് മറഞ്ഞു നിന്നത്.... അത്‌ കുഞ്ഞിന് ഒരു പോറൽ പോലും യെൽക്കരുതെന്ന് പറഞ്ഞിട്ട..... അങ്ങനെയുള്ള അവളെ കിട്ടിയതിൽ മ്മള് ലക്കിയാണ് ഇച്ചായ.... അവളെപോലെ ഒരു പെങ്ങൾ അത് നിങ്ങടെ ഭാഗ്യവും ആണ്....." "ശരിയാ..... തികച്ചും വ്യത്യസ്തമാണ് മ്മടെ റോസ് വിലമതിക്കാൻ ആകാത്ത നിധി.....

അതുപോലെ ഇന്ക് കിട്ടിയതിൽ മറ്റൊരു നിധി കൂടെ ആണ് നി.....ലക്കിയാടോ ഞാൻ....ന്റെ പാതിയായി നിന്നെ കിട്ടിയതിലും....." "അത്‌ ഇന്ക് അറിയാം....മ്മളെ കിട്ടിയത് ഇങ്ങടെ ഭാഗ്യം ആണെന്ന്.....ന്നാലും ന്റെ ഒരു അവസ്ഥ നോക്കണേ.....ഇങ്ങനെ ഒരു ദേഷ്യക്കാരനെ ആണല്ലോ കർത്താവെ ന്റെ തലയിൽ കേറ്റിവെച്ചേക്കുന്നേ.... ആ വിധി...." "ന്നാ.....ന്നാടി പറഞ്ഞെ.....വിധിയോ......മ്മൾക് എന്താടി ഒരു കുറവ്....." "കുറവാണെന്ന് ആരു പറഞ്ഞു... കൂടുതലാ ദേഷ്യം ആണെന്ന് മാത്രം...." 😏.... "

ന്റെ ദേഷ്യം നിന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വരുന്നതല്ലേ....ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് അല്ലെ മ്മള് ദേഷ്യപെടുന്നത്......." "അയിന്......😏 ഓഹ്.....ന്തൊക്കെയായിരുന്നു.... മ്മടെ സങ്കല്പം.....നല്ല കെയർ ചെയ്യുന്ന റൊമാന്റിക് ആയിട്ടുള്ള ഒരു കെട്ടിയോൻ ആയിരുന്നു മ്മടെ സങ്കൽപ്പത്തിൽ... കിട്ടിയതോ.....ഒന്ന് പറഞ്ഞാൽ രണ്ടിന് ദേഷ്യം വരുന്ന ഒരു കാട്ടുമാക്കാൻ..... ന്റെ ബലമായ സംശയം അലൻ സാർ ന്ന് ഇങ്ങടെ അടുത്തുന്നു ആകും കിട്ടിയേ ഇത്രയും ദേഷ്യം.....അല്ലാണ്ട് ഇങ്ങനെ ഉണ്ടാകോ ഒരു അമ്മ പെറ്റ അളിയന്മാർ.... പറഞ്ഞിട്ട് എന്താ കാര്യം മ്മടേം ആക്കുൻറേം വിധി...... അവൾക്ക് ആണേൽ റൊമാന്റിക് ആയിട്ടുള്ള കെട്ടിയോൻ ആണെന്നെകിലും കരുതാം....

..ഇത് ഒരുമാതിരി റൊമാൻസ് ന്റെ റോ പോലും അറിയോ ന്ന് കർത്താവിന് അറി......." ന്ന് മ്മള് ഓരോന്ന് പറഞ്ഞു കത്തികയറിയതും.....അതിലേക് വെള്ളം കോരി ഒഴിക്കാനെന്ന പോലെ ഞൊടിയിടയിൽ പെട്ടന്ന് മ്മളെ പിടിച്ചു ബെഡിലേക്ക് തള്ളിയതും..... മ്മടെ മുകളിലായി വന്ന ചെക്കൻ മ്മടെ അധരത്തിലേക് അധരം ചേർത്ത് വെച്ചതും നിമിഷനേരം കൊണ്ടായിരുന്നു..... പെട്ടന്നുള്ള ചെക്കന്റെ പ്രവർത്തിയിൽ തറഞ്ഞു പോയ മ്മള് കണ്ണും തള്ളി കൊണ്ട് കിടന്നതും..😳....ഇച്ചായൻ അധരത്തിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു...... ഹൃദയം ക്രമാതീതമായി മിടിച്ചതും മ്മള് ആളെ തള്ളി മാറ്റാൻ നോക്കിയതും ചെക്കൻ ഉടുമ്പ് പിടിച്ച പോലെ മ്മളെ കൈകൾ ഇരുവശത്തേക്കും ബെഡിലേക് ചേർത്ത് പിടിച്ചു കൊണ്ട് ചുംബനം തുടർന്നു കൊണ്ടിരുന്നു.....

പ്രാന്തമായി ഉമ്മ വെച്ചു വേർപെട്ട് കൊണ്ട് ആവേശം കുറയാതെ മുഖം കഴുത്തിലേക് പൂഴ്ത്തി ചുണ്ട് കഴുത്തിലായി ഒഴുകി നടന്നതും മ്മള് ഒന്നും കുറുകി പോയി.... "ഇച്ചായ....." ന്ന് വിളിച്ചതും.. പെട്ടന്ന് ആള് മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് ബെഡിലായി എണീറ്റിരുന്നതും.... മ്മള് അതിന്റെ ഹാങ്ങോവറിൽ ബെഡിലായി കിടന്നതും.....എണീറ്റിരുന്ന ചെക്കൻ പെട്ടന്ന് മ്മളെ കൈ പിടിച്ചു വലിച്ചതും മ്മള് ആൾക്ക് മേലേക്ക് ചാരി എണീറ്റ് ഇരുന്നു..... അപ്പോൾ തന്നെ മ്മടെ അരയിലൂടെ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് മ്മടെ മുഖത്തേക് മുഖം അടുപ്പിച്ചതും ഞെട്ടി പോയി .... "റൊമാന്റിക് അല്ലെന്ന് ഇനി ഇച്ചായന്റെ കൊച് പറയില്ലാന്ന് അറിയാം.....ഇനി അങ്ങനെ വല്ലതും തോന്നിയാൽ..

.മാറ്റിയെടുക്കാൻ മ്മൾക് അറിയാം....സോ.. ഡോണ്ട് ആൻഡേർസ്റ്റിമേറ്റ് തെ പവർ ഓഫ് കോമൺ മാൻ.....മ്മളൊന്ന് അറിഞ് റൊമാന്റിക് ആയാൽ പൊന്നു മോൾ താങ്ങില്ല....." ന്ന് പറഞ്ഞു മ്മടെ ചുണ്ടിൽ അമർത്തി മുത്തി കൊണ്ട് എണീറ്റ് നിന്നതും.... ആരാ ഇവിടെ പടക്കം പൊട്ടിചെ.... ന്നുള്ള അവസ്ഥയിൽ നിന്ന മ്മളെ കവിളിൽ ചെറുതായി ഒന്നും തട്ടിയതും മ്മക്ക് കിളി പോയ കണക്കെ മുഖം ഉയർത്തിയതും.... "ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നേക്കണം താഴോട്ട്.....പെട്ടന്ന് തന്നെ.....വൈകിച്ചാൽ ഇപ്പോൾ ചെയ്തു നിർത്തിയതിൽ നിന്ന് തുടങ്ങും നിന്റെ ഇച്ചായൻ....." ന്ന് പറഞ്ഞു ആള് പോയതും....

മ്മള് കാറ്റ് പോയ ബലൂൺ പോലെ നിന്നതും പെട്ടന്ന് സ്വബോധം വീണ്ടെടുത്തു കൊണ്ട് ചുണ്ടിൽ കയ്യാൽ മൂടി കുറച്ച് മുന്നേ നടന്നത് ഒക്കെ ആലോചിച്ചതും.... വിറച്ചു പോയി.....😐 ഇടഞ്ഞ കൊമ്പന് നേരെ ആണോ കർത്താവേ മ്മള് തോട്ടി കേറ്റി കളിച്ചേ.....അല്ലേലും മ്മളെ പറഞ്ഞാൽ മതി.... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും റോക്ക് ന്ന് പോലും സൗരഭ്യo ഉണ്ടാവുമെങ്കിൽ റൊമാന്റിക് പ്രിൻസ് ആയ അക്കുവിന്റെ രാവണന്റെ ചെറിയ ഒരു സൗരഭ്യo അങ്ങേർക്കും കിട്ടുമെന്ന് മ്മള് ഓർക്കണമായിരുന്നു ..... കർത്താവെ..... 🙄🙄.....ഈ ഒരു അവസരത്തിൽ എനിക്ക് ഒന്നേ പറയാൻ ഒള്ളു.....അക്കുവിനെയും മ്മളെയും ഒന്ന് രക്ഷിച്ചേക്കണേ.....🙄.....അല്ല രണ്ടു പേരും ഒരു തോണിയിലെ യാത്രക്കാരികൾ അല്ലെ.....😁😁

ന്നൊക്കെ ആലോചിച്ചു കൊണ്ട് കിളി പോയ പോലെ നിന്ന്.... പെട്ടന്ന് മ്മള് ചാടിയെണീറ്റ് കൊണ്ട് ഡ്രസ്സ്‌ എടുത്തിട്ട് പെട്ടന്ന് തന്നെ മുറിവിട്ടിറങ്ങി..... താഴെ ചെന്നപ്പോൾ ഉണ്ട് എല്ലാവരും ഹാളിൽ.... മ്മളെ കണ്ടതും.....വല്യപ്പച്ചൻ.... "ആനി മോളെ..... ലീന പറഞ്ഞല്ലോ നീയും ആൽബിയും തമ്മിൽ കശപിശ എങ്ങാണ്ടോ ഉണ്ടായേച്ചും ആണ് ഇങ് വന്നെന്ന്...." ന്ന് വല്യപ്പച്ചൻ ചോദിച്ചതും.... ഇച്ചായൻ.... "അങ്ങനെ ഒന്നും ഇല്ല വല്യപ്പച്ച.... അതൊക്കെ സോൾവ് ആക്കി... അല്ലേടി ആനി.... " "ഇല്ല....."😬... ന്ന് പറഞ്.... മ്മ് ഒറ്റും കാലമാട.....പാവം പിടിച്ചേ മ്മളെ....😬......മിക്കവാറും മ്മള് അക്കുവിന് കൊടുത്ത ശ്യാപം മ്മൾക് തിരിച്ചിട്ട് കൊണ്ടെന്ന തോന്നുന്നേ.....😏 ന്നൊക്കെ ആളെ നോക്കി തിങ്കി കൊണ്ട് നിന്നതും......

അങ്ങേര് ആരും കാണാതെ ചുണ്ട് കടിച്ചു വിട്ട് പിരികം പൊക്കിയെച്ചും... "ഇല്ലെ......" ന്ന് ചോദിച്ചതും..... മ്മള്ക്ക് നേരത്തെ നടന്നത് മൈൻഡിലേക്ക് വന്നതും....സോൾവ് ആയെന്ന രീതിയിൽ തലയാട്ടി കൊണ്ട്.... "ആ.....അ.... സോൾവ് ആയി വല്യപ്പച്ച......" ന്ന് പറഞ്ഞു വളിഞ്ഞ ഇളിയും ഫിറ്റ്‌ ചെയ്തു കൊണ്ട് മനസ്സിൽ അങ്ങേരെ നന്നായിട്ട് പ്രാകി കൊണ്ടിരുന്നു.... കെട്ടിയോൻ ആണത്രെ കെട്ടിയോൻ.... എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചു ബാലികയെ ഉമ്മിച്ചിട്ട്.... ന്ന് മ്മള് സ്വയം പറഞ്ഞതും... മ്മടെ സോ കാൾഡ് വൃത്തികേട്ട മൈൻഡ് അല്ലേലെ അങ്ങേരുടെ കൂടെ ആണ്....ആ മൈൻഡ് മ്മളോട്.....

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിന് എട്ട് മാസം കഴിഞ്ഞു ഫ്രീ ആകുന്ന വകുപ്പ് വരെ അറിയില്ലായിരിക്കും...അല്ലിയോ.... ന്ന് മ്മളെ മനസ് മ്മളോട് ചോദിച്ചതും മ്മള് പുച്ഛിച്ചു വിട്ടു.....അലവലാതി മൈൻഡ്..... 😏... ഒരു ഉമ്മ കിട്ടിയപ്പോഴേക്കും മറുകണ്ടം ചാടിയ മനസേ നിന്നെ ആണല്ലോ മ്മള് കൂടെ കൊണ്ട് നടക്കുന്നെ.....😬 ന്നൊക്കെ ആത്മിച്ചു കൊണ്ട് നിന്നതും അപ്പ..... "ആൽബി.... ഇനി ഇന്ന് വരില്ലേ നിങ്ങൾ പോയിട്ട്....." ന്ന് ചോദിച്ചതും മ്മള് മനസ്സിൽ.... എങ്ങട് പോകാൻ....🙄 "ഇല്ല അപ്പ.... നാളെയെ വരതുള്ളു...." "അവിടെ തന്നെയാണോ സ്റ്റേ...." "ആ അപ്പച്ചാ.....അവനും കൂടെ ഉണ്ട്.... ഞങ്ങൾ ഒരുമിച്ച പോകുന്നെ......" യാരവൻ..... 🙄(ആത്മ ) "സൂക്ഷിച്ചു പോയിട്ട് വന്നേക്കണം...."

"അപ്പൊ റോസ് മോൾ നാളെയെ വരുള്ളൂ....." ന്ന് അതിനിടയിൽ മമ്മ ചോദിച്ചതും....ഇച്ചായൻ.... "അവരോട് നാളെ വൈകുന്നേരത്തേക് വരാൻ പറഞ്ഞിട്ടുണ്ട്....." "ന്നാൽ ഇരുട്ട് ആകാറായിട്ടുണ്ട് പോയിട്ട് വാ....." ന്ന് വല്യമ്മച്ചി പറഞ്ഞതും....മ്മള് അത്‌ വരെ പൂരപ്പറമ്പിൽ പെട്ടു പോയ കുഞ്ഞാടിന്റെ അവസ്ഥയിൽ ആയിരുന്നു.... ആകെ മുഴുവൻ പൊഹ.....ഒന്നുമേ മനസ്സിലാകുന്നില്ല... എങ്ങട് പോകുന്നു എന്തിന് പോകുന്നു ന്ന് വരെ മ്മൾക് കത്തിയില്ല..... പിന്നെ അവരോട് ഒക്കെ പറഞ്ഞേച്ചും ഇച്ചായന്റെ കൂടെ ബുള്ളറ്റിൽ വിട്ടു.... കുറച്ച് ദൂരം ചെന്നതും ഒരു പാടത്തിന് അടുത്ത് എത്തിയതും.... മ്മളോട് ഇറങ്ങാൻ പറഞ്ഞു..... മ്മള് ഇറങ്ങി ചുറ്റുമൊന്ന് നോക്കവേ....

ചെക്കൻ ബൈക്കിൽ നിന്നിറങ്ങി അവിടെയുള്ള വരമ്പിലൂടെ ഒരു പോക്ക് ആണ്..... ഇങ്ങേരിത് ആരെ കെട്ടിക്കാൻ ആണ് ഇങ്ങെനെ പോകുന്നെ ന്ന് കരുതി മ്മള് ആൾടെ പുറകെ വെച്ച് പിടിച്ചു... നോക്കുമ്പോ വയലിന് നടുക്ക് ആയുള്ള ഒരു ഷെഡിലേക്ക് ആണ് ആള് കയറിയത്...... കുറച്ച് നേരം അവിടെ ഇരുന്നു.... ആരെ കെട്ടിക്കാൻ ആണ് ഇവിടെ ഇരിക്കുന്നെ ന്നൊക്കെ മ്മക്ക് ചോദിക്കണം എന്നുണ്ടായിരുന്നു..... വെറുതെ ഇരിക്കുന്ന അങ്ങേര ചൊറിഞ്ഞു പണി മേടിക്കണ്ടാന്ന് കരുതി അടുത്തുള്ള ഒരു നെൽ കതിർ പറിച് ചുമ്മാ വായിൽ ഇട്ട് കടിച്ചോണ്ടിരുന്നു.....വല്ലഭന് പുല്ലും ഒരു ആയുധം അല്ലെ.....മ്മളും ആ പാതയിൽ അങ്ങനെ പുല്ല് കടിച്ചോണ്ടിരുന്നു.....

അപ്പോൾ ആണ് മ്മളെ മുന്നിലായി ഒരു ആളനക്കം കേട്ടത്..... യാരിത്.... ന്ന് കരുതി മുഖമുയർത്തി നോക്കിയതും മുന്നിലെ ആളെ കണ്ട് പകച്ചു പോയി.... ദോ നിൽക്കുന്നു മ്മടെ ക്രൈം പാർട്ണർ അക്കമ്മ.....😁 അവളും മ്മളെ ഇവിടെ കണ്ട ഷോക്കിൽ ആണെന്ന് പെണ്ണിന്റെ മുഖഭാവത്തിൽ നിന്നെ മ്മൾക് മനസ്സിലായി..... പെട്ടന്നാണ് അലൻ സാർ ഇച്ചായനെ.... "അളിയോ......" ന്ന് പറഞ്ഞു കെട്ടിപിടിച്ചത്.... അവരുടെ മുഖത്തു വിരിയുന്ന കള്ളച്ചിരി എന്തോ പന്തികേട് ആണെന്ന് മനസ്സിലായി ആകുവിനെ നോക്കിയതും...... പെണ്ണിനും അത്‌ തന്നെയാണ് ഫീൽ ആയതെന്ന് അവളുടെ നോട്ടത്തിൽ നിന്ന് മനസിലായി.... ഇനിയും മിണ്ടാതെ നിന്നിട്ട് കാര്യം ഇല്ലാന്ന് കരുതി മ്മള്.... "ഇച്ച......" ന്ന് വിളിച്ചതെ ഓർമ ഒള്ളു ..

"അലൻ..... ന്നാൽ അങ്ങ് തുടങ്ങിയാലോ....." ന്ന് ഇച്ചായൻ ചോദിച്ചതും...... "എപ്പോൾ തുടങ്ങി ന്ന് ചോദിച്ചാൽ പോരെ......" ന്ന് പറഞ്ഞു ഞങ്ങളെ നോക്കി കൊണ്ട് അവര് രണ്ടും പരസ്പരം നോക്കിയതും അലൻ സാർ.... "ആൽബി.... ഓടിക്കോട......"🏃‍♂️🏃‍♂️ ന്ന് പറയലും.... ആ വരമ്പിലൂടെ മുന്നോട്ട് ഇരുട്ടിലേക് ആളിറങ്ങി ഓടിയതും..... അതിന് പുറകെ ഇച്ചായനും കൂടെ ഓടിയതും...... ഇവിടെ എന്താ നടക്കുന്നേന്ന് അറിയാതെ പകച്ചു പണ്ടാരടങ്ങി പരസ്പരം നോക്കി കൊണ്ട് മുന്നോട്ട് നോക്കിയതും....... ആട് കിടന്നിടത് പൂട പോലും ഇല്ലാന്ന് പറഞ്ഞത് പോലെ ഓടിയവനമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ അവിടെ നിന്ന് ആ ഇരുളിലേക്ക് മറഞ്ഞിരുന്നു............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story