രാവണ പ്രണയം🔥 : ഭാഗം 97

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഇതിലും നല്ലത് കുപ്പായം ഇടാണ്ട് നിക്കുവായിരുന്നു....വയർ മുഴുവൻ പുറത്ത് ഇതിന് കയ്യും ഇല്ലെ ന്റെ കർത്താവേ....ഈ ഒഴിഞ്ഞു കിടക്കുന്ന കഴുത്തു മറക്കാൻ പോലുമുള്ള തുണി കിട്ടിയില്ലേ ഇത് തയ്ച്ചവർക്ക്......😬 ന്നൊക്കെ ആലോചിച്ചു ഇത് മേടിച്ചു കൊണ്ട് വന്ന മ്മടെ കെട്ടിയോനെ രണ്ട് പറയാൻ വേണ്ടി ചാടിത്തുള്ളി വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയതും..... അകത്തെ കാഴ്ചയിൽ തറഞ്ഞു നിന്നു പോയി...... അറിയാതെ കർത്താവിനെ വിളിച്ചു പോയി......😳 രണ്ട് പറയാൻ ചെന്ന ഇച്ചായൻ അതാ മക്കളെ പാന്റ് മാത്രം ഇട്ടോണ്ട് ഷർട് പോലും ഇടാതെ ആ സിക്സ് പാക് ബോഡിയും കാണിച്ചോണ്ട് മിററിന് മുന്നിലെ ടേബിളിൽ കയറി ഇരുന്ന് ഫോണിൽ കാര്യമായ തോണ്ടൽ ആണ്.....

നോട്ടം ആളിൽ നിന്നും തെന്നിമാറിയതും..... വീണ്ടാമതും പകച് പണ്ടാരടങ്ങി പോയി...... ബെഡിൽ ആയി അതാ റോസ് പൂ ഇതളുകൾ വിതറിയിട്ടേക്കുന്നു.... അക്കോർഡിങ് ടു മൈ വ്യൂ.... ഹിന്ദി സീരിയലുകളിൽ കണ്ടത് വെച് നോക്കുവാണേൽ.....ദിത് ധത് തന്നെ ആകാൻ ആണ് ചാൻസ്.....ന്റെ കർത്താവേ ഫസ്റ്റ് നൈറ്റ്‌.... 🤔😲... ആനി.... നി അറിഞ്ഞോ..... നി നൈസ് ആയിട്ട് പെട്ടടി.....😵... ഇവിടെ ഒരു തുരങ്കം ഉണ്ടായിരുന്നേൽ അതിലൂടെ ഇറങ്ങിയോടി രക്ഷപെടായിരുന്നു.....ന്നാലും ന്റെ കർത്താവേ ഒരു കൂഡ് മെഴുകുതിരി ഓഫർ ചെയ്തിറ്റും....യു ടൂ.....😐 ന്ന് മേൽപോട്ട് നോക്കി ആത്മിച്ചു നിന്നതും......മ്മടെ മനസ് മ്മളോട് പെട്ടന്ന് തന്നെ ചെക്കൻ കാണുന്നെന് മുന്നേ എസ്‌കേപ്പ് ആനി... ന്ന് മൊഴിഞ്ഞതും.....

ഇനി സേഫ് വന്നവഴി ആണെന്ന് മനസിലാക്കി..... വാഷ്‌റൂമിലേക് തിരിഞ്ഞോടാൻ നിന്നതും..... അതാ വാഷ്‌റൂമിന് മുന്നിലായി ഇളിച്ചോണ്ട് നിക്കുന്നു ഇച്ചായൻ.😳 .. ആളെ കണ്ട് കിളി പോയ പോലെ നിന്ന്....പെട്ടന്ന് തിരിഞ്ഞു മിറർനവിടെക്ക് നോക്കി....അതെ പോലെ തിരിഞ്ഞു ആളിലേക് തന്നെ നോക്കി.... ചെ....ആ തിങ്കി കൊണ്ട് നിന്ന നേരം ഓടിയിരുന്നേൽ....ഇപ്പൊ വാഷ്‌റൂമിൽ എത്തിയേനെടി അലവലാതി.... ന്നൊക്കെ മ്മള് മ്മളൊടെന്നെ പറഞ്ഞു നിന്നതും.... വാതിൽക്കൽ കൈ മാറിൽ പിണച്ചു കൊണ്ട് നിന്ന ഇച്ചായൻ ഒരു ചിരിയോടെ..... "അന്നമ്മോ....എങ്ങോട്ടാ പെണ്ണെ തിരിഞ്ഞോടണെ......ഹേ....." "അത്‌.... മ്മള് പെട്ടന്ന് .... എന്തോ അകത്തു വെച് മറന്ന്.....അതെടുക്കാൻ......"

"മറന്നു......നി....അതും അതിനകത്ത്....ശരിക്കും മറന്നോ....ഹേ....." ന്ന് പിരികം പൊക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു കൊണ്ട് മ്മൾക്കരികിലേക്കായി ചുവട് വെച്ചതും...... ഉമിനീരിറക്കി കൊണ്ട് മ്മള് സ്കേർട്ടിൽ കയ്യാൽ തെരുത് പിടിച്ചു കൊണ്ട് പിറകിലേക് നടന്നു.... ചെക്കന്റെ സാമീപ്യം മ്മളിൽ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ടേലും..... ആൾടെ സിക്സ് പാക്ക് മ്മളെ കണ്ട്രോൾ കളയുന്നും ഉണ്ടല്ലോ കർത്താവെ..... ന്ന് ചിന്തിച്ചു കൊണ്ട് മ്മള് നടന്ന് നടന്ന് ആസ് യൂശുവൽ ചുമരിൽ ഇടിച്ചു നിന്നതും......പെട്ടു പോയെന്ന സത്യം മനസിലാക്കി മ്മള് മുഖത്തു കുറച്ച് ദയനീയത വാരി തേച്....അത്‌ കണ്ടെങ്കിലും ആൾടെ മനസ് ഒന്ന് മാറിയിരുന്നേൽ.......😁

ന്നുള്ള മ്മടെ മിഥ്യ ധാരണയെ കാറ്റിൽ പരത്തി കൊണ്ട് തൊട്ടടുത്തെത്തിയ ഇച്ചായൻ....ഒരു കൈ മ്മൾക്കടുത്തായ് ചുമരിൽ വെച് മ്മളിലേക്കായി ചേർന്നു വന്നതും...... ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ആൾടെ മുഖത്തേക് മിഴികൾ ഉയർത്തിയതും....... അ കള്ള ചിരി മൈൻഡേയ്‌ൻ ചെയ്ത് കൊണ്ട് മ്മളെ മുഖത്തേക് ചെറുതായി ഊതിയതും.....ആ ചുടു നിശ്വാസം മുഖത്തു പതിയവേ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ചുമരിലേക്കായി പറ്റി ചേർന്നു നിന്നതും..... "ആനി കൊച്ചേ....." ന്നുള്ള അർദ്രമായ വിളിയോടൊപ്പം.....നന്ഗ്നമായ മ്മടെ അരയിലായി ചൂണ്ടു വിരൽ കൊണ്ട് ഇടുപ്പിൽ നിന്നും വയറിലേക്കായി സഞ്ചാര പത തീർക്കവെ മ്മളൊന്ന് വിറച്ചു പോയി.....

"ഇ.....ഇച്ചായ......വെ.....വേണ്ട......" ന്ന് പറയുവല്ലാതെ മ്മടെ കൈ ആ കൈകളെ തടയാൻ പോലും ആ സമയം അശക്തമായിരുന്നു...... അരയിലായി സഞ്ചരിച്ച ചൂണ്ടു വിരൽ നാഭിചുഴിക്ക് ചുറ്റും വൃത്തം വരയ്ക്കവെ മ്മളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നതായി മനസിലാക്കി...... ഇച്ചായന്റെ പ്രവർത്തിയിൽ ഉയർന്ന നെഞ്ചിടിപ്പിനെ ശാന്തമാക്കാൻ കൂടെ വേണ്ടി മ്മള് പെട്ടന്ന് തന്നെ ആളെ വാരി പുണർന്നു പോയി...... "ഇച്ചായ.......വേണ്ട ..... അങ്ങനെ ഒന്നും ചെയ്യല്ലേ....." ന്ന് മ്മള് ആ നെഞ്ചിലേക് ചേർന്നു നിന്ന് ഒരു കിതപ്പോടെ പറഞ്ഞതും.....മ്മളെ ആ കൈകളാൽ പൊതിഞ്ഞു ആളിലേക്ക് ചേർത്ത് പിടിച് കൊണ്ട് ചോദിച്ചു......

"ഞാൻ ഒന്ന് തൊട്ടപ്പോൾ തന്നെ നി ഇങ്ങനെ നിന്ന് കിതചാൽ എങ്ങനെയാ കൊച്ചേ....." ന്ന് പറഞ്ഞു ആളിൽ നിന്ന് അകറ്റി നിർത്തി മുഖം കയ്യാൽ വാരിയെടുത്ത് മിഴിയിലേക്ക് ഉറ്റു നോക്കി കൊണ്ട് തുടർന്നു..... "എങ്ങനയാ അന്നമ്മോ നിന്നെ ഞാൻ സ്വന്തമാക്കുവാ..... ഹേ......നിന്നെ ഇങ്ങനെ കണ്ടിട്ട് തന്നെ മ്മള് ഒരുവിധം ആണ് കണ്ട്രോൾ പിടിച്ചു നിൽക്കുന്നെ......ഇനിയും സമയം വേണോ പെണ്ണെ നിനക്ക് ഈ ആൽബിയുടെ പാതിയാവാൻ....." ന്ന് ചോദിച്ചതും...... ആ മിഴികളിൽ മ്മളോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് കണ്ടതും..... ഇനിയും ആളിൽ നിന്ന് അകന്ന് നിൽക്കുന്നത് ശരിയല്ല..... എനിക്ക് വേണ്ടി ഒത്തിരി കാത്തിരുന്നതാ......

ഇനിയും ആൾക്ക് മാത്രമായി മാറാൻ സമയമായിരിക്കുന്നു........ ഇനിയങ്ങോട്ട് ആൽബിയുടെ അന്നമ്മയായി ജീവിക്കണം എനിക്ക്..... ന്നൊക്കെ മനസ്സിൽ കരുതി.... മ്മള് പതിയെ ആ കൈകളെ മുഖത്തു നിന്ന് മാറ്റിയതും...... ചെറു നിരാശയോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ....... ആ കയ്യിലായി പിടിച്ചു നിർത്തിയതും...... എന്താണെന്ന രീതിയിൽ മ്മളിലേക് തിരിഞ്ഞ ഇച്ചായനിലേക് പതിയെ അടുത്ത് കൊണ്ട് ആ കാലിനു മുകളിലായി കാലുകൾ കയറ്റി വെച് കയ്യാൽ കഴുത്തിലൂടെ ചുറ്റി പിടിച്ചു..... ആ കണ്ണുകളിലേക്കു ഉറ്റു നോക്കി കൊണ്ട് പതിയെ മ്മടെ മുഖം ആ മുഖത്തേക്ക് അടുപ്പിച്ചു കവിളിൽ കവിളിൽ ചേർത്ത് ഉരസി കൊണ്ട് വിട്ടു നിന്നതും......

അ കണ്ണുകൾ അടച്ചു നിന്നത് കണ്ട് പതിയെ കാതോരം ചുണ്ട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു..... "ഇച്ചായ.......i love u.... മാറണം എനിക്ക് ഇനി അങ്ങോട്ട് ഈ ആൽബിയുടെ അന്നമ്മയായി....എല്ലാ അർത്ഥത്തിലും ഇച്ചായന്റെ പാതിയായി മാറണം ഇച്ചായന്റെ ആനിക്ക്....അറിയണം ഇച്ചായന്റെ പ്രണയം......ആ മഴയിൽ നനയണം ഈ നിമിഷം.....ഇച്ചായന്റെ പ്രണയ മഴയിൽ......" ന്ന് പറഞ്ഞ് ആ കതിലായി ഒന്ന് മുത്തിയതും...... മ്മടെ അരയിൽ കയ്യാൽ ചുറ്റി വരിഞ്ഞു ആളിലേക് ചേർത്ത് ഇറുകിയതും..... മ്മള് പതിയെ കാതിൽ നിന്ന് മുഖം അകറ്റി ആ കണ്ണുകളിൽ നോക്കിയതും സന്തോഷത്താൽ ആ മുഖം കൂടുതൽ ശോഭയുള്ളത് പോലെ തോന്നിയതും.......

പതിയെ മ്മടെ അധരം ആൾടെ അധരത്തോട് ചേർത്ത് അമർത്തി മുത്തി പിൻവലിയാൻ ഒരുങ്ങും മുന്നേ ഞൊടിയിടയിൽ ആൾടെ അധരത്താൽ മ്മടെ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചിരുന്നു..... ആവേശത്തോടെയുള്ള ചുംബന തീവ്രതയിൽ മ്മളെ അരയിൽ ചുറ്റി പിടിച്ചു കൊണ്ട് ചുണ്ടുകളെ വേർപെടുത്താതെ തന്നെ മിറർ ടേബിളിൽ കൊണ്ട് പതിയെ ഇരുത്തി അധരത്തിലേക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു..... മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു കൊണ്ട് മ്മടെ അരയിൽ കയ്യാൽ ചുറ്റി വരിഞ്ഞു ആളിലേക് വലിച്ചു ചേർത്ത് പിടിച്ചതും.....മ്മടെ കൈകൾ ആ നഗ്നമായ നെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു..... ശ്വാസം വിലങ്ങിയതും.....

മ്മളിൽ നിന്ന് വിട്ട് നിന്ന് ഇച്ചായൻ മ്മൾക് ഇരുവശവും ടേബിളിൽ കൈകൾ ഊന്നി കൊണ്ട് മുഖം ഉയർത്തി ഒരു കള്ള ചിരി ചിരിച്ചതും......മ്മള് പെട്ടന്ന് മുഖം കുനിച്ചു..... "ന്റെ ആനി ഇത്രയും റൊമാന്റിക് ആയിരുന്നോ......ന്നാ ടേസ്റ്റ് ആയിരുന്നു പെണ്ണെ ഈ ചെറി.....😉.....ഒന്നൂടെ രുചിചോട്ടേ....." ന്ന് സൈറ്റ് അടിച്ചോണ്ട് പറഞ്ഞു അടുത്തോട്ടു വന്നതും...... മ്മള് പെട്ടന്ന് ആളെ തള്ളി മാറ്റി കൊണ്ട് ഇറങ്ങി ഓടിയതും..... മ്മടെ പുറകെ വന്ന ഇച്ചായൻ മ്മടെ കയ്യിലായി പിടിച്ചു വലിച്ചതും ബാലൻസ് കിട്ടാതെ ആളെ മേലേക്കൂടെ ബെഡിലേക് വീണു...... വീണിടം ആയുധം ന്ന് പറഞ്ഞത് പോലെ കള്ള നസ്രാണി മ്മളെയും കൊണ്ട് ഒന്ന് ഉരുണ്ട് മ്മടെ മേലെയായി ലാൻഡ് ചെയ്തു.....

മ്മടെ മേലെയായി സ്ഥാനം പിടിച്ചു കൊണ്ട് ചെറു ചിരിയോടെ മുഖത്തേക് പാറി വീണ മുടിയിഴകളെ വിരലിനാൽ മാടി ഒതുക്കി കൊണ്ട് പതിയെ...... "ആനി കൊച്ചേ.....ഇച്ചായൻ...നിന്നെ സ്വന്തമാക്കുവാണെ......." ന്ന് പറഞ്ഞു കൊണ്ട് പതിയെ കഴുത്തിലേക്കായി മുഖം പൂഴ്ത്തി..... അവിടെയായി ചുണ്ടും നാവും ഇഴഞ്ഞു കൊണ്ട് എന്തിനോ വേണ്ടി പരതി കൊണ്ടിരുന്നതും......മ്മടെ കൈകൾ ബെഡിലായി കൊരുത് പിടിച്ചു ഒന്ന് ഉയർന്നു പൊങ്ങി...... പിന്നീട് ആ കൈകൾ ശരീരമാകെ ഓടി നടന്ന് സ്കേർട്ടിലെ ക്നോട്ടിൽ പിടിച് വലിക്കാൻ ഒരുങ്ങവെ.... മ്മളും അതിൽ പിടിച്ചു വെച് ദയനീയമായി ആളെ നോക്കിയതും..... ചെറു ചിരിയാലെ കനോറ്റ് പിടിച്ചു വലിച്ചതും.....

കണ്ണുകൾ ഇറുകെ അടച്ചു പോയി..... ആരാത്രിയിൽ എല്ലാ അർത്ഥത്തിലും അന്നമ്മ അവളുടെ ഇച്ചയാന് സ്വന്തമായി മാറി.....ആ ഹൃദയതാളം ശ്രവിച്ചു കൊണ്ട് പതിയെ ഉറക്കിലേക് വഴുതി വീണു....... **************** (മാരി) ഇന്ന് വീണ്ടും ബാബി ഈ വീടിന്റെ സന്തോഷം തിരിച്ചു തന്നിരിക്കുന്നു.....ഇത്രയും കാലം ന്റെ മാജിത്ത അനുഭവിച്ച വേദനക് ഇന്നൊരർത്ഥം ഉണ്ടായി.... ന്റെ കൂടെ ഇത്രയും ദിവസം കൂട്ട് കിടന്ന അപ്പു ഞങ്ങളുടെ കുട്ടൂസ് ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..... ഇത്ത ഇന്ന് അൻവർ കാക്കുന്റെ കൂടെ വീട്ടിലോട്ട് പോകാൻ നിന്നതായിരുന്നു അപ്പുവിനെയും കൊണ്ട്..... ഡാഡ് പറഞ് അത്‌ നാളേക് മാറ്റി.....

അവര് ഒരുമിച്ച് അർഷി കാക്കുവിനെയും കൂട്ടി വേണം അങ്ങോട്ട് പോകേണ്ടത് ന്ന് പറഞ്ഞത് കൊണ്ടാണ് അവര് ഇന്നിവിടെ നിന്നത്...... അൻവർകാക്കുവും മജിത്തയും.. അപ്പുവും മിയു മോളും.... ഇപ്പൊ ആ കുടുംബം ഒന്നായി....ഇന്ന് മുതൽ മ്മള് ഒറ്റയ്ക്കു ആകും ഈ റൂമിൽ....അപ്പു കൂടെ ഉണ്ടായിരുന്നപ്പോൾ ഒരു രസം ആയിരുന്നു..... ചിരിച്ചു കളിച്ചു ഓരോന്ന് പറഞ്ഞു കൊണ്ടാവും ഉറക്കം തന്നെ...... അവന്ക് അവന്റെ അക്കു ഇത്തെയി നെ കുറിച്ച് ആണ് കൂടുതൽ പറയാൻ ഉണ്ടാകുന്നത്.....അവൻ പറയുന്നത് പോലെ അക്കു ശരിക്കും ഡിഫറെൻറ് ആണ്.....മ്മളെ കാക്കുവിന്റെ ഭാഗ്യം ആണ് മ്മടെ രണ്ട് ബാബിമാരും......

ന്നൊക്കെ ഓരോന്ന് ഓർത്ത് കൊണ്ട് റൂമിലേക്ക് വന്നു വാഷ്‌റൂമിൽ കയറി മുഖം ഒക്കെ കഴുകി മുടി കെട്ടിവെച്ചു ബെഡിലേക് കിടക്കാൻ ഒരുങ്ങവെ ആണ് ഫോൺ ബെൽ മുഴങ്ങിയത്....എടുത്തു നോക്കിയപ്പോൾ..... സിനാൻ കാളിങ്.....📲 ഇവനിത്.....എങ്ങനെയോ മ്മടെ നമ്പർ തപ്പി പിടിച്ചു ഈയിടെയായി വിളിക്കൽ പതിവായിരിക്ക.....അതും രാവെന്നോ പകലെന്നോ ഇല്ലാതെ....കാൾ എടുത്ത ഉടനെ i love u.... ന്ന് പറയും ന്നിട്ട് കാൾ വെച് ഒരു പോക്ക് ആണ്....തിരിച്ചു രണ്ട് പറയാൻ പോലും മ്മളെ അനുവദിക്കില്ല.....😬 ഹാ....പറഞ്ഞിട്ടും കാര്യം ഇല്ല....ഇനി ഇപ്പൊ കോളേജിലും നാളെ മുതൽ സഹിക്കേണ്ടി വരുമല്ലോ.....ഇത്രയും ദിവസം ബ്രോസ്ന്റെ മാര്യേജ് ന്ന് പറഞ്ഞു ലീവ് എടുത്ത്....

.ഇനി ഇപ്പൊ അത്‌ നടക്കില്ല..... അവനാണേൽ ഒരു പേടിയും ഇല്ല.....മ്മള് ആണേൽ കാക്കു ഉണ്ടേൽ കൂടെ അവന്റെ സൈറ്റ് അടിയിൽ വിറച്ചോണ്ടാ ബ്രോസ്ന്റെ കല്യാണം വരെ കൂടിയത്..... ഇനി ഇപ്പോ എന്ത് തേങ്ങക്ക് ആണെന്ന് അറിയില്ല വിളിക്കുന്നെ...... ന്ന് കരുതിയപ്പോഴേക്കും കാൾ അടിഞ്ഞു നിന്നിരുന്നു..... ഇനി വിളിക്കില്ലല്ലോ ന്ന് കരുതി ബെഡിലേക് ചായാൻ നിന്നതും.... ദേ പിന്നേം വിളിക്കുന്നു.... ഇന്ന് രണ്ടിലൊന്ന് പറഞ്ഞിട്ടേ ബാക്കിയുള്ളു ന്ന് കരുതി കാൾ അറ്റൻഡ് ചെയ്തു കൊണ്ട് കാതിൽ വെച് മ്മള് അങ്ങട് സംസാരിക്കാൻ തുടങ്ങി...... "ന്താടോ നിനക്ക് വേണ്ടത്.....കുറെ ആയല്ലോ നിൻ....." ന്ന് പറയലും മറുതലക്കൽ നിന്നും.... "I love u..... മറിയ കുട്ടി......" ന്ന് കേട്ടതും മ്മൾക് എരിഞ്ഞു കയറി....

"ഡോ....മ്മള് നിന്നോട് പല പ്രാവശ്യം പറഞ്ഞു മ്മടെ പേര് മറിയ എന്നല്ലന്ന്..... മാരിയ..ന്നാ...... ഇനി എങ്ങാനും മ്മളെ മറിയകുട്ടി ന്ന് വിളിച്ചാൽ ഉണ്ടല്ലോ....." "ന്താ മോളൂസേ ഇനി വിളിച്ചാൽ മുത്ത് ഗൗ തരോ ഇക്കാടെ മറിയക്കുട്ടി...." "ചെ..... 😬....നിനക്ക് ന്താ പറഞ്ഞാൽ മനസിലാവില്ലേ.....ദേ നിന്റെ ഈ വിളിയൊക്കെ ബ്രോസ് അറിഞ്ഞാൽ ഉണ്ടല്ലോ...." "അറിഞ്ഞാൽ എന്താ.... ഹേ... എന്താന്ന്..... ബീസനി.... അതും എന്നോട്....അത്‌ വേണ്ട അത്‌ വേണ്ട......ഞാൻ നിന്നേം കൊണ്ടേ പോകുള്ളു മോളെ....." "ഓഹോ....ന്നാല് മ്മള് ശാലു ബാബിയോട് പറയും ഇയാളെ....." "പറഞ്ഞോ.....ന്നിട്ട് ബ്രോയോട് പറഞ്ഞു മ്മളെ കാര്യം ഒന്ന് ഒക്കെ ആക്കാൻ കൂടെ പറയണേ.....

മ്മടെ ഫ്രണ്ടിനെ നിന്റെ ആങ്ങളക്ക് പ്രേമിക്കാം.... ന്റെ പെങ്ങളെ നിന്റെ മൂത്ത അങ്ങളക്കും പ്രേമിക്കാം.... അവരുടെ അനിയത്തിയെ മ്മൾക് പ്രേമിക്കാൻ പറ്റില്ലാന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്.... പറയു മറിയ കുട്ടി പറയു....." ന്നൊക്കെ പറഞ്ഞു ചെക്കനങ് കത്തി കയറുവാ..... "നിന്നോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.... പോയി പണി നോക്ക്......" "അപ്പൊ കാര്യം ഇല്ലാന്ന് മനസിലായില്ലേ.... ഇനി കാര്യം ഉള്ള പണി ആയ മ്മളെ പ്രണയത്തെ കുറിച്ച് കാര്യമായി ചിന്തിക്കു കുട്ടി..... ഇക്കാടെ മറിയ കുട്ടി....." "പോടാ പട്ടി......" "ന്താ വിളിച്ചെ.....യു കുട്ടി..മറിയ കുട്ടി....യു..കാൾ മി പട്ടി....." "വെച്ചിട്ട് പോയെ......" "ഇപ്പൊ നിന്നെ വെറുതെ വിടുന്നു.... നാളെ കോളേജിലെക് വാ മോളെ....

ഇതിനുള്ള പരിപ്പുവട മ്മള് റെഡി ആക്കി വെക്കുന്നുണ്ട്..... ഇപ്പൊ മോൾ ഉറങ്ങിക്കോ ട്ടോ.... ഒരു ലുമ്മം 😘 തരട്ടെ മറിയ കുട്ടി....." ന്ന് പറഞ്ഞതും.....മ്മള് പെട്ടന്ന് കാൾ ഓഫ്‌ ആക്കി ബെഡിലേക് വീണു പൊട്ടിച്ചിരിച്ചു......ഇവനെ കൊണ്ട് ഒരു രക്ഷേം ഇല്ലല്ലോ ന്റെ പടച്ചോനെ...... ന്തേ നോക്കണേ....ഇങ്ങനെ നോക്കണ്ടട്ടോ......സംശയിച്ചത് ശരിയാ.....ആളോട് ചെറുതായി ഒരിഷ്ടം ഒക്കെ ഉണ്ട്....🙈...പിന്നെ ഇങ്ങനെ ഒക്കെ പറയുന്നത് എന്താന്ന് വെച്ചാല്.... ഇഷ്ടം പറഞ്ഞ് കഴിഞ്ഞാൽ ഇടക്ക് വിളിച്ചുള്ള love u പറയൽ അവിടെ നിക്കുo.... 😁.....മ്മൾക് അതിങ്ങനെ ഇടക്കിടക്ക് കേൾക്കാൻ ഒരു ആഗ്രഹം.....അതാ ഇങ്ങനെ ഇട്ട് വട്ടം കറക്കുന്നേ..... 😌....അതും ഒരു രസം......

പിന്നീട് ഓരോന്ന് ഓർത്തു കൊണ്ട് പതിയെ ബെഡിലേക് ചാഞ്ഞു ഉറക്കിലേക് വഴുതി വീണു....... *************** (ശാലു) "ശേ..... ആകെ നാണം കേട്ടു.....ഒന്ന് അടങ്ങി നിന്നൂടായിരുന്നൊ അമി...അക്കു എന്ത് കരുതി കാണും......" "എന്ത് കരുതാൻ.....ഇതൊക്കെ സർവം ആണ്.....നി ഇങ്ങനെ അവളെന്തു കരുതി ന്ന് കരുതി കൊണ്ടിരുന്നോ.....അവര് കുറെ മുന്നിൽ ചാടിക്കാണും.....ഞാൻ ഇങ്ങനെ മുരടിച്ചു പോകത്തെ ഒള്ളു.... നിക്കാഹോ അവര് ഫസ്റ്റ് അടിച്ചു..... ഒരു ട്രോഫി..... അതെങ്കിലും മ്മളെ ഫസ്റ്റ് അടിക്കാൻ സമ്മതിക്കോ നി.....പ്രാക്ടിക്കൽ ബേസിൽ ഒരുമ്മയിൽ നിൽക്കുവാ ഞാൻ.....മുന്നോട്ട് നിന്റെ സഹകരണം അത്യാവശ്യം ആണ് ശാലു അത്യാവശ്യമാണ്......"

"ദേ.... ഒരു നാണം ഇല്ലാത്ത ഒരു സാധനം.....ഒന്ന് പോയെ....." ന്ന് പറഞ്ഞു മ്മള് ബാൽക്കണിയിൽ നിന്ന് പെട്ടന്ന് അകത്തേക്കു കടന്നതും..... പുറകെ വന്ന ചെക്കൻ മ്മളെ പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് കാതോരം പറഞ്ഞു.... "ശാലു.....ഈ ഒരു കാര്യത്തിൽ നാണം ന്ന് പറഞ്ഞതെ പാടില്ല.....നീയിപ്പഴും നാണം കൊണ്ട് നടക്കുവാ....ഹേ....." "ഒന്ന് പോയെ.....അമി.....മ്മള്.....മ്മള്...." "വിക്ക് ഒക്കെ തുടങ്ങിയോ ന്റെ പെണ്ണിന്....." "അത്‌ പിന്നെ......മ്മള്....." "നിന്ന് വിക്കാതെ നി ഇങ്ങോട്ട് വാ...." ന്ന് പറഞ്ഞു മ്മളെ ബെഡിൽ കൊണ്ട് ഇരുത്തി മ്മടെ കയ്യ് ആൾടെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു..... "ശാലു.....നിനക്ക് അറിയോ....

ഈ നിമിഷം മ്മള് ഒത്തിരി സന്തോഷം അനുഭവിക്കുന്നുണ്ട്.....ഒരിക്കൽ നഷ്ടപ്പെട്ടെന്ന് കരുതിയതാ നിന്നെ..... അന്ന് നി നിന്റെ കണ്മുന്നിൽ പോലും വരരുതെന്ന് പറഞ്ഞതിന് ശേഷം നിനക്ക് അറിയില്ല മ്മള് ഇവിടെ കഴിഞിരുന്നത് എങ്ങനെയാണെന്ന്......ഓരോ ദിവസവും നിന്റെ ഓർമയിൽ ജീവിക്കുവായിരുന്നു..... പിന്നീട് നിന്നെ ഇവിടെ വെച് കണ്ടപ്പോൾ.... ആ നിമിഷം..... മ്മള് ഉറപ്പിച്ചത നിന്നെ ഇനി കൈവിട്ട് കളയില്ലന്ന്.....ആ ഒരു വിശ്വാസം ഇപ്പൊ ന്റെ കൂടെ ന്റെ മഹറിന് അവകാശിയാക്കി മാറ്റി..... i love u ശാലു......" ന്ന് പറഞ്ഞു മ്മടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.... "ഇനി ഇപ്പൊ അധികം ഇരുന്ന് വിക്കാൻ നിക്കാതെ ഉറങ്ങിക്കോ....

.നിനക്ക് വേണ്ടി ഞാൻ എത്ര കാലം വരെയും കാത്തിരിക്കാൻ ഒരുക്കമാണ് പെണ്ണെ......നിന്റെ പൂർണ സമ്മതത്തോടെ അല്ലാതെ അമി അവന്റെ പെണ്ണിന സ്വന്തമാക്കില്ല....." ന്ന് പറഞ്ഞു മ്മളെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊണ്ട് ലൈറ്റ് അണക്കാൻ ഒരുങ്ങവെ..... എന്തോ ഉൾപ്രേരണയാൽ ആ കയ്യിൽ പിടിച്ചു വലിച്ചതും...... പെട്ടന്നുള്ള വലിയിൽ ബാലൻസ് പോയ ചെക്കന് മ്മടെ മേലേക്കൂടെ വീണതും..... ആൾ മുഖം മ്മടെ മുഖത്തോട് അടുത്തു..... ചെറു പുഞ്ചിരിയോടെ ആ കണ്ണുകളിലേക്കു നോക്കി കവിളിലായി കൈ വെച്ച് പതിഞ്ഞ സ്വരത്തിൽ...... "അമി......" ന്ന് വിളിച്ചതും....മ്മളെ തന്നെ ഇമചിമ്മാതെ നോക്കി കൊണ്ട് നിന്ന ചെക്കൻ ഏതോ ഹാലിൽ മൂളിയതും മ്മള്.....

"I love u അമി......." ന്ന് പറഞ്ഞ് മ്മടെ അധരം ആൾടെ അധരത്തിലായി അമർത്തി മുത്തി കൊണ്ട് വേർപെട്ടതും....ആളതാ ശോക്കടിച്ചു നിക്കുന്നു.... 😳... മ്മള് പതിയെ അ കവിളിൽ കയ് കൊണ്ട് മെല്ലെ തട്ടിയതും..... ഒന്ന് ഞെട്ടി കൊണ്ട് മ്മളെ തന്നെ നോക്കിയ ചെക്കനോട്.... "ഒത്തിരി കാത്തിരിക്കാമെന്ന് പറഞ്ഞില്ലേ എനിക്ക് വേണ്ടി....അതിനിനി അധികം വേണ്ടിവരില്ല.....ഈ നിമിഷം ആ കാത്തിരിപ്പിനു അവസാനം കുറിച്ചിരിക്കുവാ ഞാൻ......" "ഹ...... ശാലു....ഇറ്റ്സ് ഓക്കേ.....നി കിടന്നോ....." ന്ന് പറഞ്ഞു തിരിഞ്ഞു കിടന്നതും മ്മള്ക്ക് ചിരിപൊട്ടി.....ഒരു ഉമ്മ കൊടുത്തപ്പോഴേക്കും ഇങ്ങേരുടെ റിലേ പോയോ പടച്ചോനെ......🤭 "ഓഹ് ഇങ്ങനെ ഒരു മണുക്ക്കൊണാഞ്ചൻ ഡോക്ടർ......

ഇതിലും കൂടുതൽ എങ്ങനെയാ മ്മള് സമ്മതം അറിയിക്കുന്നെ ന്റെ പടച്ചോനെ....." ന്ന് ആള് കേൾക്കെ ഒന്ന് ആത്മഗതിച്ചതും.....ആള് പെട്ടന്ന് തിരിഞ്ഞു കൊണ്ട്..... "ആരാ മാണുകൊണാഞ്ചൻ.... ഹേ.... നീയല്ലേ പറഞ്ഞെ കാത്തിരിപ്പ് ഇന്ന് നി അവസാനി....." ന്ന് പറഞ്ഞു ഒന്ന് ഞെട്ടി കൊണ്ട് ആള്...... "ന്താ നി പറഞ്ഞെ.....കാത്തിരിപ്പ് അവസാനിപ്പിച്ചുന്നൊ....അതിനർത്ഥം.....മ്മളെ ഇട്ട് കളിപ്പുക്കാവായിരുന്നല്ലേ നി.....അതിന് പണിഷ്മെന്റ് ഉണ്ട് മോളെ.... ഇങ്ങട് വാടി പെണ്ണെ.....

" ന്ന് പറഞ്ഞു മ്മടെ അരയിലൂടെ ചുറ്റി വരിഞ്ഞു ആളിലേക് ചേർത്ത് കിടത്തി മ്മളിലേക്കായി അമർന്നിരുന്നു.....🙈🙈...... *************** ഇതെ സമയം ഷാദിയയുടെ വീട്ടിൽ..... അവളുടെ പപ്പ.....ആൾടെ കട്ടിലിന്റെ താഴെ എന്തിനോ വേണ്ടി പരതവേ.....ആൾടെ കയ്യിലായി ഒരു കീ തടഞ്ഞു.... അതുമായ് ഷെൽഫിനരികിലേക്കായി നടന്ന് പതിയെ തുറന്ന് കൊണ്ട്.....ഷെൽഫിന് ഏറ്റവും താഴെ....നിലത്ത് മുട്ടുന്ന ഭാഗത്തുള്ള ഒരു ഷീറ്റ് ബലമായി പറിച്ചു മാറ്റവെ അവിടെ ഒരു കുഞ്ഞു കീ ഹോൾ തെളിഞ്ഞു വന്നു..... കയ്യിലുള്ള കീ കൊണ്ട് അത്‌ തുറന്ന് കൊണ്ട് അതിനുള്ളിലായി കൈ കടത്തി......കൈ പുറത്തെടുക്കവേ.....

ആൾടെ കൈക്കുള്ളിലായി ഒരു തുണിയിൽ പൊതിഞ്ഞ ഒരു വസ്തു കൂടെ ഉണ്ടായിരുന്നു...... അത്‌ മെല്ലെ എടുത്ത് നിലത്ത് പടിഞ്ഞിരുന്ന അദ്ദേഹം അത്‌ മടിയിൽ വെച് ആ കെട്ട് തുറന്നതും......കട്ടിയേറിയ ഒരു ഡോക്യുമെന്റ് ഫയൽ ആയിരുന്നു അവ..... പതിയെ പുറം ചട്ടയിലായി പറ്റിപ്പിടിച്ച പൊടി അത്‌ പൊതിഞ്ഞ തുണിയാൽ തുടച് നീക്കവേ ജനലിൽ കൂടെ അരിച്ചിറങ്ങിയ ആ നിലാവിൽ ആ ഫയലിലെ പുറം ചട്ടയിലായി എഴുതിയ പേര് വ്യക്തമായി തെളിഞ്ഞു വന്നു..... 🔥Mubaraq Heaven🔥 ....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story