രാവണ പ്രിയ: ഭാഗം 1

ravana priya

രചന: അർച്ചന

ടി..റോഡിൽ എന്നതാടി ...ഒരാൾക്കൂട്ടം...ഗൗരി...അപർണയോട് ചോദിച്ചു...

ആ...ആരെയോ...ആരോ...തല്ലുന്നുണ്ട്... അതു കാണാൻ നിൽക്കുന്നതാ...എല്ലാ എണ്ണവും...അപർണ പറഞ്ഞു...

ആഹാ...തല്ലു കൊള്ളുന്നവൻ എങ്ങനെ യുണ്ട്.. ഗൗരി..

തല്ലുകൊള്ളുന്നവൻ അത്ര പോരെങ്കിലും തല്ലുന്നവൻ ....ഒരു ഗജ കേസരി ലൂക്ക് ഉണ്ട്...ആരാണാവോ...അപർണ...

ലുക്കോ... ഏതവനാടി അത് എന്നും പറഞ്ഞു അത്രയും നേരം ആളും അംബാരിയും ഇല്ലാതിരുന്ന ഒരുത്തി ബസ്സ് വഴി എന്തി വലിഞ്ഞു നോക്കി.. 

ടി വായിനോക്കി നിനക്ക് കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ.....ബസ്സിൽ നിന്നും എന്തി വലിഞ്ഞു കണ്ട ചെറുക്കൻ മാരേ നോക്കാൻ..ഗൗരി...കളിയാക്കി പറഞ്ഞു...

ടി...സ്പർശനെ...പാപം..ദർഷനെ..പുണ്യം..എന്നാണല്ലോ.. ഒരു ദർശന സുഗം...അത്രേ..ഉള്ളു...(കല്ലു..

ഇവളെ തിരുത്താൻ പറ്റില്ല..അപർണ പറഞ്ഞു...

വീട്ടിൽ എത്തിയതും മെയിൻ വിശേഷം..റോഡിൽ നടന്ന തല്ലായിരുന്നു...

ഹോ...എന്റമ്മേ. ഒരു ഉശിരൻ ഒരുത്തൻ റോഡിൽ ഒരുത്തനെ...എടുത്തിട്ടു പൂശുന്നു.. എന്ന.അടിയായിരുന്നു..എന്ന് അറിയാമോ...കല്ലു പക്കാവടയും...തിന്നുകൊണ്ട് പറഞ്ഞു....

എന്നിട്ട്...അവളുടെ അനിയൻ..അമ്പാടി ചോദിച്ചു...

എന്നിട്ട്.. എന്താവാൻ....അയാളുടെ അടി മുഴുവൻ കാണുന്നതിനു മുൻപ്...പരട്ട ബസ്സ് എടുത്തു...

ഈ പെണ്ണ്...ഇങ്ങനെ പോയാൽ വല്ലൊരുടെയും...വായിൽ ഇരിയ്ക്കുന്നത് കേൾക്കും...കല്ലു പറയുന്നത് കേട്ടു കൊണ്ട് വന്ന സുമ പറഞ്ഞു....

ഹോ...എന്റെ പൊന്നു സുമേ...എന്റെ കോൻഫിഡൻസ് കളയല്ലേ...നമുക്കൊന്നും പ്രേമിയ്ക്കാനെ...ആളില്ല....അപ്പൊ..ആകെ ഉള്ളത്...വായി നോക്കാൻ...ഉള്ള മനസ് ആണ്...(കല്ലു..

നിന്നെ ഒന്നും നേരെയാക്കാൻ പറ്റില്ല...നിന്റെ അച്ഛനെ വേണം പറയാൻ...അങ്ങേരാ..നിന്നെ വഷളാക്കുന്നത്...എന്നും പറഞ്ഞു സുമ അടുക്കളയിലേക്ക് പോയി...

രാതിയായപ്പോ....മുറ്റത്ത്.. ഓട്ടോ..വന്നു..

അച്ഛൻ വന്നു എന്നും പറഞ്ഞു രണ്ടും ഓടി മുറ്റത്തെത്തി....മാധവൻ അപ്പോ ഓട്ടോ.. ഒതുക്കി അകത്തേയ്ക്ക് കയറാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു...

അച്ഛാ...പൊതി എന്തിയെ...രണ്ടും ചോദിച്ചതും..മാധവൻ പൊതി എടുത്തു അമ്പാടിയുടെ കയ്യിൽ കൊടുത്തു...

ഉണ്ണിയേട്ടൻ first... എന്നും പറഞ്ഞു കല്ലു അതും എടുത്തു ഓടി...

ടി...അച്ഛൻ എന്റെ കയ്യിലാ..അത്..തന്നത്....മര്യാദിയ്ക്ക് താടി...എന്നുംപറഞ്ഞു അമ്പാടി...കള്ളിവിന്റെ കാലിൽ കയറി പിടിച്ചു.... നേരെ പോയി...ഭൂമിയെ പോയി തൊട്ടു..

ടി...നി അത് മര്യാദിയ്ക്ക് തന്നോ....ഇല്ലേലുണ്ടല്ലോ... എന്നുംപറഞ്ഞു അമ്പാടി അവളുടെ തലമുടിയിൽ കയറി പിടിച്ചു...കല്ലു ആണെങ്കി അവനെ തുപ്പി.....അവസാനം രണ്ടുംകൂടി പൊരിഞ്ഞ അടിയായി... പിടിയായി...അവസാനം സുമ തുടുപ്പിന് നാലെണ്ണം രണ്ടിനും കൊടുത്തു....സുഗം...സ്വസ്ഥം...സുന്ദരം...

വയസ് 10..20..ആയി..നിനക്ക് ..നാണം..ഉണ്ടോ..5 il പഠിയ്ക്കുന്ന കൊച്ചിന്റെ കൂടെ അടിയുണ്ടാക്കാൻ...(സുമ..

അവിടെണെങ്കി ഇതൊക്കെ എന്ത് എന്നരീതിയിൽ.. അടിയും കൊണ്ടിട്ട് പരിപ്പുവടയും കടിച്ചു പറിച്ചു തിന്നുകൊണ്ട്. ..രണ്ടും കൂടി കൊച്ചു tv കാണുന്നു..

നിങ്ങൾ ഇതുവല്ലതും..അറിയുന്നുണ്ടോ...പഠിത്തം കഴിഞ്ഞാൽ കെട്ടിച്ചു വിടേണ്ട..പെണ്ണാ..കണ്ടോ...ചെയ്യുന്നത്... തലതിരിഞ്ഞ സാദനം...എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി...

മാധവൻ...അടുത്തു പോയിരുന്നു..കല്ലുവിന്റെ തലയിൽ തലോടി....മോൾക്ക് ഇനിയെങ്കിലും നിർത്തിക്കൂടെ...മാധവൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

അച്ഛാ..അങ്ങനെ പറയരുത്..ഞാൻ ഇങ്ങനെ ആയത്..വേറെ ആർക്കും വേണ്ടി അല്ല... ഇവിടുള്ളവർക്ക് വേണ്ടിയാ... അച്ഛാ...ഞാൻ ഡീസന്റ് ആയാൽ...അമ്മയ്ക്ക് ബോർ അടിയ്ക്കില്ലേ...വഴിയേ പോന്നതും ...എനിയ്ക്ക് വരാനെ.. സാധ്യത ഇല്ലാത്ത...അടി മുഴുവൻ...ഞാൻ അമ്മേടെ കയ്യിന്നു വാങ്ങി കൂട്ടുന്നത്...എന്തിനാ..ഞാൻ നന്നാവാൻ വേണ്ടിയല്ലേ...ഇനിയും അമ്മ എന്നെ തല്ലണം..എങ്കിലേ ഞാൻ നന്നാവൂ...അമ്മേടെ കയ്യിൽ നിന്നും അടി വെടിച്ചു കൂട്ടാനായി ആരും  സഞ്ചരിയ്ക്കാത്ത...വഴിയിൽ കൂടി ഞാൻ സഞ്ചരിച്ചു എന്നു...വരും...ഒരു പ്രാന്തിയെ...പോലെ

മോൾടെ ഡയലോഗ് കേട്ട മാധവൻ...
വേണ്ടാരുന്നു...വല്ല...വാഴയും വെച്ചാ മതിയാരുന്നു...

അച്ഛാ...അച്ചന് അറിയാത്തത്..കൊണ്ടാ....ഇവളുടെ പേരിൽ വെയ്ക്കുന്ന വാഴ ..ആണെങ്കി..അത്..മണ്ട അടച്ചു...പോകും...അല്ലെ....ചേച്ചി..അമ്പാടി..ഇളിച്ചോണ്ട്...പറഞ്ഞു...

പോടാ..പട്ടി കല്ലു രഹസ്യമായി...പറഞ്ഞു...

കല്യാണി ആരാ.ഇവിടെ ജീരകപ്പെട്ടിയിൽ വെച്ചിരുന്ന പൈസ എടുത്തത്...(പോരാളി..

ഈശ്വര.. എന്റെ പെട്ടിയിലേയ്ക്കുള്ള ആണിയാണല്ലോ...അത്..കല്ലു മനസിൽ പറഞ്ഞു...

അമ്മേ...ആ പൈസയ്ക്ക് കല്യാണി പുതിയ ബാലരമയും...കിൻഡർ ജോയിയും...മേടിച്ചു...അമ്പാടി...

ആ...അമ്മേ..ഞാൻ മേടിച്ച...മുട്ടായി മൊത്തം...തിന്നു തീർത്തത്...ഇവനാണ്..അമ്മേ... കല്യാണിയും...വിട്ടു കൊടുത്തില്ല...

പാര.. ചേച്ചി...നി..ഒറ്റയ്ക്ക് അടികൊണ്ടോ....ഞാൻ പോവാ...എന്നുംപറഞ്ഞു അമ്പാടി..ഓടി...ടാ.. കാല...എന്നേം കൂടി കൊണ്ടുപോ....എന്നുംപറഞ്ഞു...കല്യാണി..പിറകേം..

അവസാനം രണ്ടും കൂടി ഓടി ഒരുമുറിയിൽ കയറി അവിടെ കിടന്നു ഉറങ്ങി...

**

പിറ്റേന്ന് കോളേജിൽ പോയപ്പോഴും ഇന്നലെ നടന്നതിന്റെ ബാക്കി വല്ലതും ഉണ്ടോ എന്നറിയാൻ കല്ലു...ബസ്സിൽ കൂടി വെളിയിലേക്ക് തലയിട്ടു...നോക്കി...

എന്താടി...നി..ഈ നോക്കുന്നത്...(ഗൗരി

അത്..ഇന്നലത്തെ...അടിയുടെ ബാക്കി വലതും  ഇവിടെ ഉണ്ടോ...എന്നറിയാൻ നോക്കിയതാ...കല്ലു..വിരൽ കടിച്ചു കൊണ്ട് പറഞ്ഞു...

നി നന്നാവില്ലടി...മിയ്ക്കവാറും..നിന്നെയും നാട്ടുകാര് എടുത്തിട്ടു അലക്കുന്നത് ഞങ്ങൾ കാണേണ്ടി വരും അപർണ പറഞ്ഞു...ഇത് കേട്ട് കല്ലു ...ഈ..എന്നു ഇളിച്ചു കാണിച്ചു...

*

നി ...ഇന്നലെ റോഡിൽ ..കിടന്നു അടിയുണ്ടാക്കി എന്നു കേട്ടല്ലോ...

കേട്ടത്..മാത്രം അല്ല.. ശെരിയ്ക്കും തല്ലി... അവനു ശെരിയ്ക്കും കൊടുത്തിട്ടാ...ഞാൻ തിരിച്ചു വന്നത്..രാഘവ്..പറഞ്ഞു...

നിനക്ക് ഈ അടിയും കള്ള് കുടിയും ഒക്കെ ഒന്നു നിർത്തികൂടെ ..(അച്ചു

നി..നിന്റെ പണി നോക്കിയാ മതി....എന്നെ ഉപദേശിച്ചു...നന്നാക്കാൻ...നോക്കണ്ട...ഞാൻ ഇങ്ങനെയ..എനിയ്ക്ക്..ആരെയും..ബോധിപ്പിയ്ക്കേണ്ട...ആവശ്യം..ഇല്ല...എന്നും പറഞ്ഞു രാഘവ്...മുറിയിൽ കയറി...തന്റെ ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിൽ ഒന്ന് പൊട്ടിച്ചു...വായിൽ ഒഴിച്ചു...

മോനെ...അച്ചു...അവൻ എന്തു പറഞ്ഞു...
നി ചോദിച്ചോ.. മനോരമ..ചോദിച്ചു..

ഞാൻ ചോദിയ്ക്കാൻ...ചെന്നപ്പോ...എന്റെ മെക്കിട്ട് കയറി....

മോനെ...അവനെ കൊണ്ട്...ഒരു വിവാഹം...കഴിപ്പിച്ചാൽ ചിലപ്പോ അവൻ നന്നായാലോ....മനോരമ..

എന്തിനാ..അമ്മേ...ഒരു പെണ്കുട്ടിയുടെ ഭാവി..കൂടി നശിപ്പിയ്ക്കുന്നത്...അവന്റെ ഏട്ടത്തിയ്ക്ക് പോലും...അവനെ ചില സമയം..അവനെ പേടിയാ...ചേട്ടനായ..എന്നെ പോലും അവന് വിലയില്ല.. തനി...അസുര ജന്മം.. രാവണൻ..

അതു കൊള്ളാം... അച്ചു..രാവണൻ...സീതയെ അടിച്ചു കൊണ്ട് വന്ന രാവണൻ..ലങ്കാതി പതി... എനിയ്ക്ക് ആ വാക്ക്..നന്നായി അങ് ബോധിച്ചു..
കള്ളും കുടിച്ചു കൊണ്ട് കുപ്പിയുമായി രാഘവ് താഴേയ്ക്ക് വന്നു...

പിന്നെ ഇടയ്ക്ക് പറഞ്ഞില്ലേ....ഒരു പെണ്ണിനെ കൊണ്ട് എന്നെ തളയ്ക്കാൻ...പറ്റുമോ.. എന്ന്.. എന്നാൽ...അത് നടക്കില്ല...
ഈ രാവണനെ...അടക്കാൻ ഒരു പെണ്ണിനും കഴിയില്ല...എന്നും പറഞ്ഞു കയ്യിൽ ഇരുന്ന കുപ്പി നിലത്തെറിഞ്ഞു ഉടച്ചു...

തുടരും...

Share this story