രാവണ പ്രിയ: ഭാഗം 10

ravana priya

രചന: അർച്ചന

 കല്ലു മുകളിൽ രാഗവിന്റെ മുറിയിൽ കയറി ഷെൽഫിൽ നിന്നും കുപ്പി എടുത്തു... ആരേലും വന്നാലോ എന്നു കരുതി കതക് അടച്ചു വെച്ചു... എന്നിട്ട് കുപ്പിയിൽ കൊണ്ടുവന്ന ഗുളിക പൊടിച്ചു ചേർത്തു..മൂന്നാലു കുപ്പി ഉള്ളത് കൊണ്ട്..മരുന്നു ചേർത്തത് ആദ്യം എടുക്കുന്ന തരത്തിൽ വെച്ചു... എന്നിട്ട് പെട്ടന്ന് തന്നെ പോയി മുറി തുറന്നു വെച്ചു... താഴെനിന്നും ആരോ...വരുന്ന ശബ്ദം കേട്ടതും... കാലനോ... കല്ലു മുറി തുറന്നതിനെക്കാൾ സ്പീഡിൽ കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് ഓടി കയറി...ശ്വാസം എടുത്തു വിട്ടു.. എന്നെ കണ്ടാൽ അങ്ങേരു കേറി ചൊറിയും ഞാൻ അങ്ങോട്ടു മാന്തും...എന്തിനാ വെറുതെ... എന്തായാലും കയറി...ഒരു കുളി പാസ് ആക്കാം... ലാല.....ലാല..ലസ..ലാല....എന്നും പറഞ്ഞു പാട്ടൊക്കെ പാടി...ഡ്രസ് മാറാൻ നോക്കിയതും.. അയ്യോ...കാലന്റെ ഷർട്ട്...അങ്ങേര് ഇനി ഈ കോലത്തിൽ കണ്ടിട്ടു വേണം എന്നെ എടുത്തിട്ടു അലക്കാൻ... എന്റെ പൊന്നു കല്ലു ..എന്തായാലും കയറി അപ്പൊ ഡ്രസ് ഏതാണെന്നെങ്കിലും നോക്കിക്കൂടാരുന്നോ..

കല്ലു വിന്റെ ആത്മ) പുല്ല്..എന്തായാലും നനഞ്ഞു...ഡ്രസ് ഇടാതെ അങ്ങോട്ട് ഇറാങ്ങൻ പറ്റില്ല..ഇതെങ്കി ഇത്...കല്ലു പാവാടയും കാലന്റെ ഷർട്ടും എടുത്തിട്ടു.. പയ്യെ വാതിൽ തുറന്നു തല വെളിയിൽ ഇട്ടു ചുറ്റും നോക്കി... ഭാഗ്യം...എങ്ങോട്ടോ..പോയി...മുതല് പുറത്തു ഇറങ്ങി...കല്ലു അലമാരയിൽ ഡ്രസ് തപ്പി കൊണ്ട് നിന്നതും രാഘവ് ബാൽക്കണിയിലെ വാതിലും തുറന്നു സിഗരറ്റും വലിച്ചോണ്ട് വന്നതും ഒത്തായിരുന്നു... ടി....ഒരു വിളി ആയിരുന്നു... ഇങ്ങേരു പോയില്ലരുന്നോ...(കല്ലുവിന്റെ ആത്മ ടി...നി ആരോട് ചോദിച്ചിട്ടാടി എന്റെ ഷർട്ട് എടുത്തിട്ടത്...(രാഘവ് അത്...മാറി പോയതാ...കല്ലു വിനയത്തോടെ പറഞ്ഞു... മാറിയത് ഒന്നും അല്ല...മനപൂർവം എടുത്തിട്ടതാ...മര്യാദിയ്ക്ക് താടി..(രാഘവ്.. ആഹാ...താഴ്ന്നു തന്നപ്പോ തലയിൽ കയാറുന്നോ... കല്ലുവിന്റെ ആത്മ അതേഡോ...മനപൂർവം തന്നാ..താൻ എന്തോ ചെയ്യും..തന്റെ ഒരു ഷർട്ട് അല്ലെ.അല്ലാതെ പണപ്പെട്ടി ഒന്നും അല്ലല്ലോ...ഊരി തരാം..താൻ അടങ്ങി നിൽക്ക് എന്നും പറഞ്ഞു വീണ്ടും അലമാരയിൽ തപ്പാൻ തുടങ്ങി...

പിന്നെ..അല്ല.ഇപ്പൊ എനിയ്ക്ക് എന്റെ ഷർട്ട് വേണം..(രാഘവ്.. തന്റെ ഒരു ഷർട്ട്.. അങ്ങേർക്ക് മാത്രം അല്ലെ ഷർട്ട് ഉള്ളു...കാലൻ.. ഇന്നാടോ..തന്റെ കോപ്പിലെ ഷർട്ട് എന്നും പറഞ്ഞു..നിന്ന നിൽപ്പിൽ കല്ലു ഷർട്ട് ഊരി.. രാഗവിന്റെ കയ്യിൽ കൊടുത്തു... കല്യാണിയുടെ പ്രവൃത്തി കണ്ട്.. രാഘവ് തറഞ്ഞു നിന്നു... പെട്ടന്നുള്ള കല്ലുവിന്റെ പ്രവൃത്തിയിൽ രാഗവിന്റെ കണ്ണുകൾ അവളിൽ തന്നെ പതിഞ്ഞു നിന്നു അലമാരയിൽ നിന്നും അവളുടെ ടീഷർട്ട് എടുത്തു ഇട്ടൊണ്ട് പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്ക് പോയി... ** സത്യം പറഞ്ഞാൽ അതിനെ പിടിച്ചു ഉമ്മ വെയ്ക്കുന്നത് വീട്ടുകാർ മൊത്തം കണ്ട ചമ്മൽ മാറ്റാനാ...പുറത്തേയ്ക്ക് പോയത്.. കുറച്ചു കഴിഞ്ഞു കയറി വന്നപ്പോ.ഒരുത്തി പാട്ടു കച്ചേരി നടത്തുന്നു..ബാത്‌റൂമിൽ.. ജാനകി എന്നാ വിചാരം..കാള രാഗം ആണെന്ന് കേൾക്കുന്നവർക്ക് അല്ലെ അറിയൂ.. ഒരു പഫ് എടുക്കാം എന്നുകരുതി ബാൽക്കണിയിൽ പോയിട്ടു വന്നപ്പോ ആ മുതല് എന്റെ ഡ്രെസ്സും ഇട്ടു നിക്കുന്നു.. ചുമ്മ എരിവ് കയറ്റാം എന്നു കരുതി ഉടക്കിയതാ...അതിങ്ങനെയും ആയി...

ഇവൾക്ക് നാണവും ഇല്ലന്ന് ഇന്ന് മനസിലായി.. എന്തായാലും...ആള് കൊള്ളാം.. അവളുടെ ആകാര വടിവും..വയറ്റിലെ കാക്ക പുള്ളിയും...ആകെ കൂടെ..കണ്ടപ്പോ.. എന്റെ പൊന്നു സാറേ...രോമം എല്ലാം കൂടി ദേശിയ ഗാനം കേട്ട കണക്ക് എണീറ്റു നിൽക്കുന്നു... അവളെ ആ കോലത്തിൽ കണ്ടപ്പോ എന്തൊക്കെയോ..ഫീലിംഗ്... അയ്യേ..ഞാൻ എന്താ ഇങ്ങനെ... ഡോണ്ട് രാഘവ്..നി ഒരു രാവണൻ ആണ്..ഇങ്ങനെയൊന്നും പാടില്ല...രാഗവിന്റെ ആത്മ... പ്ഭാ... ഞാൻ ഇങ്ങനെയെ പാടു.. നി എന്നാ ചെയ്യുമെടാ...രാഘവ് ആത്മയോട്. തിരിച്ചു ചോദിച്ചു...അതോടെ ആത്മ പോയി... ഇനി..ആ സാദനം എന്റെ ഉള്ളിലെങ്ങാനും ചെരുപ്പിട്ടു കയറിയോ...എന്തോ.. രാഘവ് അവൾ ഇട്ടിട്ടു തന്റെ നേരെ വലിച്ചെറിഞ്ഞ തന്റെ ഡ്രെസ് എടുത്തു മുഖത്തോട് അടുപ്പിച്ചു... അവളുടെ മണം അവന്റെ മൂക്കിലേയ്ക്ക് അടിച്ചു കയറി.. ആ ഫീലിൽ അവൻ കട്ടിലിലേയ്ക്കും ... ***

കല്യാണി..ചാടി തുള്ളി വരുന്നത് കണ്ടാണ് ആമിയും അഞ്ജുവും അശ്വതിയും കാര്യം തിരക്കിയത്... കല്യാണി കാര്യം വ്യക്തമായി പറഞ്ഞു കേൾപ്പിച്ചു... എന്താ... മൂന്നും കൂടി ശബ്ദം എടുത്തു ചോദിച്ചു... അല്ല നിങ്ങൾ എല്ലാരും എന്തിനാ ഞെട്ടുന്നത്..(കല്ലു പിന്നെ എന്തു ചെയ്യണമായിരുന്നു..അഭിനന്ദനം പറയണോ...പൊന്നു മോളെ നിനക്ക് നി ചെയ്ത കാര്യം എന്താണെന്ന് വല്ല പിടിയും ഉണ്ടോ. ഇല്ല...കല്ലു ചുമൽ കൂച്ചി കാണിച്ചു.. മോളൊന്നു റീവൈൻറ് ചെയ്തു നോക്കിയേ.(.ആമി ഞാൻ കുളിച്ചിട്ടേറങ്ങുന്നു...കാലൻ ഷർട്ട് ഇട്ടതിനു വഴക്കു പറയുന്നു കലിപ്പിൽ ആ ഷർട്ട് വലിച്ചൂരി...അങ്ങേർക്ക് കൊടുക്കുന്നു..

വേറെ ഇട്ടോണ്ട് വരുന്നു..ഇതിലെന്തു കുഴപ്പം...(കല്ലു മോള് ആ ഷർട്ട് എന്തു ചെയ്തു...(അഞ്ചു.. ഞാൻ അത്..അപ്പൊ തന്നെ..വലിചൂ...രി... കല്ലു ഞെട്ടി കൊണ്ട് മൂന്നെന്നതിനെയും നോക്കി... അപ്പൊ...ഞാൻ ആ ..ഷർട്ട്.. കാലന്റെ മുന്നിൽ വെച്ചു...അക്കാര്യം ഓർത്തു കല്ലു രണ്ടു കയ്യും പിണച്ചു മാറിൽ വെച്ചു.. ഇപ്പൊ ചെയ്തിട്ട് ഒരു കാര്യവും ഇല്ല..ഇത് അപ്പൊ ചെയ്യണം ആയിരുന്നു...എന്തായാലും..കാണാറുള്ളത്..കണ്ടു.(അശ്വതി.. അങ്ങനെ പറയാതെ...ഇനി ഞാൻ എങ്ങനെ അങ്ങേരുടെ മുഖത്തു നോക്കും...(കല്ലു.. ഇനി നി..നോക്കേണ്ടി വരില്ല.അവൻ നോക്കിക്കോളും...(അഞ്ചു നോക്കിയ്ക്കോ.. അങ്ങേർക്ക് ഞാൻ പണിയും.. ആ പരട്ട വഴക്കു കൂടിയിട്ടല്ലേ..ഞാൻ അങ്ങനെ.. ഛേ... ഈശ്വര...എന്നും പറഞ്ഞു കല്ലു തലയിൽ കൈ വെച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story