രാവണ പ്രിയ: ഭാഗം 11

ravana priya

രചന: അർച്ചന

ആ സംഭവത്തിനു ശേഷം കല്ലു രാഗവിന്റെ മുന്നിലേക്കോ ആ മുറിയിലേക്കോ..അന്നത്തെ സംഭവത്തിന് ശേഷം ചെന്നിട്ടില്ല... രാത്രി...ആഹാരമൊക്കെ. കഴിച്ചതിനു ശേഷം എല്ലാവരും അവരവരുടെ മുറിയിലേയ്ക്ക് പോയി...കല്ലു ആണെങ്കി സേതുരമയ്യർ സ്റ്റൈലിൽ അങ്ങോട്ടും ഇങ്ങോട്ടും ഹാളിൽ നടത്തയോടെ നടത്ത തന്നെ. ഞാൻ എങ്ങനെ ആ കാലന്റെ മുന്നിലേയ്ക്ക് ഇനി ചെല്ലും...എന്നും വിചാരിച്ചു മുകളിലേയ്ക്ക് നോക്കി നഖവും കടിച്ചു അവിടെ തന്നെ നിന്നു... ** ഈ പെണ്ണ് ഇത് എവിടെ പോയിരിയ്ക്കുവാ...ഇനി ഞാൻ കണ്ടെന്നും വിചാരിച്ചു ആ മുതല് ഇനി ഭൂമി തോരന്നു പോയ... എന്നും പറഞ്ഞു ഇടയ്ക്കിടെ വെളിയിലേക്ക് നോക്കി നിന്നു... രാഗവിനാണെങ്കി ദേഷ്യം വരുന്നുണ്ടാരുന്നു.. കല്ലുവിനെ കാണാതെ അവസാനം ഷെൽഫിൽ ഇരുന്ന കുപ്പി പൊട്ടിച്ചു വായിൽ കമിഴ്ത്തി... കല്ലു ആണെങ്കി അവസാനം എന്തും വരട്ടെ എന്നും വിചാരിച്ചു അവസാനം റൂമിലേയ്ക്ക് പോയി... റൂമിൽ കയറുന്നതിനു മുൻപ് അകത്തു മൊത്തത്തിൽ കണ്ണു കൊണ്ട് ഒരു ഓട്ട പ്രധക്ഷിണം വെച്ചു..

ഹോ...സമാധാനം...ആളിവിടെ ഇല്ല..എങ്ങോട്ട് പോയോ...ആവോ...ഇനി ബാൽക്കണിയിൽ എങ്ങാനും... നോക്കികളയാം... എന്നും വിചാരിച്ചു ബാൽക്കണിയിൽ പോയി നോക്കിയപ്പോ...ആശാൻ..തറയിൽ ഇരുന്നു അടിയ്ക്കുന്നു... ഒരു തറ തറയിൽ ഇരുന്നു കുടിയ്ക്കുന്നു..what a മനോഹരം ആയ കാഴ്ച്ച.. അല്ല.. ഇങ്ങേർക്ക് കുഴപ്പം ഒന്നും കാണുന്നില്ലല്ലോ..ഇനി കുപ്പി മാറിയോ.. സൗണ്ട് ഒന്നും ഉണ്ടാക്കാതെ ഷെൽഫിൽ പോയി നോക്കി.. ഏയ്‌കുപ്പിയൊന്നും മാറിയിട്ടില്ല... ഇനി..ഗുളിക എങ്ങാനും...ചെ...ഇത്രയും ചെയ്തിട്ടു...എന്റെ പൊന്നു ദൈവമേ...എന്നോടിതു വേണ്ടായിരുന്നു..ഇതിപ്പോ പടിയ്ക്കൽ കൊണ്ടിട്ട് കലം ഒടച്ച പോലെ ആയി...എന്നും പറഞ്ഞു കല്ലു താടിയ്ക്ക് കയ്യും വെച്ചു കട്ടിലിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞതും...മുന്നിൽ രണ്ടു കാലുകൾ ആടി ആടി... നിക്കുന്നു... ഉമിനീര് വിഴുങ്ങി ഇറക്കി കൊണ്ട് രാഗവിനെ നോക്കി വളരെ മനോഹരം ആയി ഇളിച്ചൊന്നു കാണിച്ചു.. നി..ഇത്രയും..നേരം...എവിടെ പോയതാ..

(രാഘവ്. അത്...ഞാ...ൻ.. താഴെ..കല്ലു വിക്കി വിക്കി പറഞ്ഞു.. രാഘവ് അപ്പോഴും അവളെ ആപാദ ചൂടം വീക്ഷിയ്ക്കുക ആയിരുന്നു.. രാഘവന്റെ നോട്ടം കണ്ടതും കല്ലുവിന് എന്തോ പോലെ ആയി... ഇങ്ങേരെന്താ എന്നെ ഇങ്ങനെ നോക്കുന്നത്(കല്ലു ആത്മ കല്യാണി...(രാഘവ്.. ഉം... കല്യാണി... ഇങ്ങേരെന്താ എന്റെ പേര് വിളിച്ചു കളിക്കുവാണോ..(കല്ലു ആത്മ രാഘവ് പെട്ടന്ന് കല്ലുവിന് ഇരു വശവും കൈ കുത്തി നിന്നു...പെട്ടന്നുള്ള നീക്കം ആയതുകൊണ്ട് കല്യാണി പിറകോട്ട് വളഞ്ഞു.. കൈമുട്ട് ബെഡിൽ കുത്തി ഇരുന്നു... കല്യാണി നിനക്ക് എന്നെ ഇഷ്ടം ആണോ(രാഘവ്.. എന്താ.. നിനക്ക് എന്നോട് സ്നേഹം ഉണ്ടോ എന്ന്...(രാഘവ് ഈശ്വര ഞാൻ ഇതിനു എന്ത് ഉത്തരം പറയും.. ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഇന്ന് വലതും നടക്കും... അല്ല ...എന്നാണെങ്കി..റേപ് ...എന്തായാലും എന്റെ കാര്യം തീരുമാനം ആകും..എന്നും ചിന്തിച്ചു കൊണ്ട് കല്ലു രാഗവിനെ നോക്കി ഇളിച്ചോണ്ട് മുകളിലേയ്ക്ക് കയറി... നി.ഇത് നിരങ്ങി എങ്ങോട്ട് പോകുവാ...എന്നും പറഞ്ഞു രാഘവ് കല്ലുവിനെ പിടിച്ചൊരു വലി.. രാഘവ് കല്ലു എണീറ്റു പോകാതിരിയ്ക്കാനായി...അവളുടെ മുകളിൽ കയറി കിടന്നു കൈ രണ്ടും അപ്പുറവും ഇപ്പുറവും ഇട്ടു നിന്നു... ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ..കല്ലു ഞെട്ടി ..

ഇനി പറ.. നിനക്ക് എന്നെ ഇഷ്ടം അല്ലെ...(രാഘവ്.. കല്ലു ആണെങ്കി ആ അവസ്ഥയിൽ അതേ എന്നും ഇല്ല എന്നും രണ്ടു വശത്തേക്കും തല ആട്ടി.. നി..ഇപ്പൊ ചിന്തിയ്ക്കുന്നത്..എനിയ്ക്ക് പെട്ടന്ന് ഇത് എന്തു പറ്റി എന്നാവും.. അല്ലെ.. എനിയ്ക്കും അറിയില്ലെടി എന്നാ പറ്റിയെ എന്ന്.. പെണ്ണേ വേണ്ട എന്നും വിചാരിച്ചു..നിന്നതാ ഞാൻ..വാശിപ്പുറത്തു നിന്നെ ഇവിടേയ്ക്ക് കൊണ്ടു വരുന്ന വരെ...അതിനു ശേഷമാ എനിയ്ക്ക് ഈ അസുഖം തുടങ്ങിയത്... എന്നോട് യാതൊരു പേടിയും ഇല്ലാതെ അടികൂടാനും..ഞാൻ വല്ലതും പറഞ്ഞാൽ കൂളായി നടക്കുകയും ചെയ്യുന്ന നിന്നെ കണ്ടപ്പോ...എനിയ്ക്ക് ചിരിയാണ് വന്നത്..പിന്നെ എപ്പഴോ മനസിൽ കയറി പറ്റി.. കള്ളിന്റെ പുറത്തു പറയുന്നതാണ് എങ്കിലും കേൾക്കാൻ കൊള്ളാം.. കെട്ടിറങ്ങുമ്പോ എല്ലാം തീരും...എന്നാലും മുടിഞ്ഞ കപ്പാസിറ്റി തന്നെയാ...(കല്ലു മനസിൽ പറഞ്ഞു.. നി..കാണുന്നില്ലേ..എന്റെ കണ്ണുകളിൽ പ്രണയം തുടിയ്ക്കുന്നത്...(രാഘവ്.. അത്...പ്രണയം തുടിയ്ക്കുന്നതൊന്നും അല്ല.. മനുഷ്യ..കള്ളിന്റെ കെട്ടിൽ കണ്ണു ചുമന്നതാ...കല്ലു ആത്മ.. നി..എന്താ പെണ്ണേ ഒന്നും പറയാത്തത്...കല്ലുവിന്റെ മുഖത്തു കൂടി വിരൽ ഓടിച്ചു കൊണ്ട് രാഘവ് പറഞ്ഞു.. ഞാൻ...എ.. എന്നാ പറയാനാ...കല്ലു..അവൻ തഴുകുന്ന കയ്യിലേക്ക് നോക്കി വിക്കി വിക്കി പറഞ്ഞു..

പയ്യെ..അവൻ അവളുടെ കൈ എടുത്തു അവന്റെ കയ്യുമായി ചേർത്തു....കൊണ്ട്..അവളുടെ കൈ കൊണ്ട് അവന്റെ മുഖത്തു തടവാൻ തുടങ്ങി...ആ താടിയിലും മീശയിലും ഒക്കെ പയ്യെ അവളുടെ കൈ ഒഴുകി നടന്നു..അവസാനം രാഘവ് കല്ലുവിന്റ വിരലുകളിൽ മൃദുവായി ചുംബിച്ചു... എന്തോ...ആ പ്രവൃത്തിയിൽ ദേഹം മുഴുവൻ ഒരു കറണ്ട് പാസ്‌ചെയ്യുന്നത് കല്ലു അറിഞ്ഞു... കല്ലുവിന്റെ നെറ്റിയിൽ കൂടി വിയർപ്പ് ചാലിട്ട് ഒഴുകുന്നുണ്ടാരുന്നു.. കള്ള് കുടിച്ച വയറ്റി കിടന്ന പോരെ...കാലാ..(കല്ലു ആത്മ.. i.. need you... കല്യാണി..(രാഘവ്... ഞാൻ എന്താ വിൽക്കാൻ വെച്ചേക്കുന്ന വല്ലതും ആണോ.... കല്ലു ഇനി ഇവിടെ ഇങ്ങനെ കിടന്നാൽ...നിനക്ക് പിന്നെ അധികം ഒന്നും ചെയ്യേണ്ടി വരില്ല...ഇറങ്ങി...ഓടടി...കല്ലുവിന്റെ ആത്മ.. കയ്യും കാലും അനങ്ങുന്നില്ലെടി ആത്മേ...ആകെ മരവിച്ചു ഇരിക്കുവാ...(കല്ലു.. തന്റെ ഇടുപ്പിൽ കൂടി എന്തോ ഇഴഞ്ഞു കയറുന്ന പോലെ ഒരു ഞെട്ടലോടെ കല്ലു അറിഞ്ഞു... അവന്റെ കൈ അവളുടെ ടീ ഷർട്ടിനകത്തേയ്ക്ക് അരിച്ചു കയറുന്നുണ്ടാരുന്നു.. രാഗവിന്റെ മുഗം അവളുടെ മുഖത്തേയ്ക്ക് അടുത്തു....

കല്ലു...നോ...wait... അറ്റാക്ക്.. സകല മാന ദൈവങ്ങളെയും വിളിച്ചു ഒറ്റ തള്ളായിരുന്നു.. കല്ലു ചാടി പിടഞ്ഞു എണീറ്റു.. ടേബിളിൽ ഇരുന്ന വെള്ളം മഗ് ഓടെ വായിൽ കമിഴ്ത്തി... ആ ടേബിളിൽ കൈ വെച്ചു ആയ്ച്ചു... കല്ലു നോക്കുമ്പോ രാഘവ് കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു... ബോധം പോയി കിടക്കുവാണോ...അതോ.. എന്നും വിചാരിച്ചു...പയ്യെ രാഗവിനെ തട്ടി വിളിച്ചു... നോ...അനക്കം... വീണ്ടും ഒന്നുരണ്ടു വട്ടം കൂടി ശ്രെമിച്ചു.. അതേ അവസ്‌ഥ... യുറേക്ക...എന്നും വിളിച്ചോണ്ട് പുറത്തേയ്ക്ക് ഓടി.അഞ്ജുവിന്റെ റൂമിൽ ചെന്നു തട്ടി.. അഞ്ചു വും അർജ്ജുനും കൂടി എന്താ സംഗതി എന്നറിയാതെ...ഓടി പിടഞ്ഞു കതകു തുറന്നു.. തുറന്ന വേഗത്തിൽ അഞ്ജുവിനെയും വലിച്ചു ആമിയുടെ അടുത്തേയ്ക്ക് .. പാവം കാശി..എല്ലാം ഒന്നു സെറ്റ് ആക്കി വന്നപ്പോഴേയ്ക്കും അഞ്ജുവും കല്ലുവും കൂടി ആ വാതില് ചവിട്ടി പൊളിയ്ക്കാൻ തുടങ്ങി.. കാശിയുടെ കയ്യിന്നു ആമിയെയും പൊക്കി അച്ചുവിന്റെ മുറിയിലേയ്ക്ക് ഇടിച്ചു കയറി വാതിൽ അടച്ചു... അവിടെ അവളുടെ I P S കാരനുമായി സംസാരിച്ചു കൊണ്ടിരുന്നവളുടെ ഫോൺ വാങ്ങി cut ആക്കി ബെഡിലേയ്ക്ക് ഇട്ടു.. ടി...നി ഈ വിറളി പിടിച്ചു വന്നതിന്റെ കാര്യം പറ അച്ചുവാണ്.. ചേച്ചി..സംഗതി ക്ലീൻ...

ഐഡിയ.workk.. എന്നും പറഞ്ഞു...അവരോട് എല്ലാം പറഞ്ഞു...ചിലത് cut ചെയ്തു.. അപ്പൊ അവനു നിന്നോട് ചെറിയ ചാഞ്ചാട്ടം ഉണ്ടല്ലേ...ആമിയാണ്. എന്നാ എനിയ്ക്കും തോന്നുന്നത്...കല്ലു സംശയം പറഞ്ഞു... എന്നാലേ ഈ ഐഡിയ കൊണ്ട് നമുക്ക് അത് തെളിയിക്കാം...അഞ്ചു ആണ്.. അതെങ്ങനെ...(അച്ചു ടി...അവനു ചാഞ്ചാട്ടം വല്ലതും ഉണ്ടേൽ ഇവളെ നാളെ നമുക്ക് ജീവനോട് കാണാം...(അഞ്ചു.. നിങ്ങൾ വാ. മൂന്നും കൂടി പുറത്തിറങ്ങി..രാഗവിന്റെ അടുത്തേയ്ക്ക് പോകാനായി ഇറങ്ങിയതും..കാശിയും അർജ്ജുനും കൂടി കയ്യും കെട്ടി കതവിന് ഇരു വശവും നിൽക്കുന്നു.. നിങ്ങക്ക് ഉറക്കവും ഇല്ലേ മനുഷ്യ...അഞ്ചു വാണ്.. ഉറക്കം എല്ലാരും കൂടി കൊണ്ട് കളഞ്ഞിലേ... പിന്നെ എന്തിനാ...അർജുൻ ആണോ..എങ്കി കൂടെ വാ..ഒരു ചിന്ന പണി..ഉണ്ട്..എന്നും പറഞ്ഞു ആമിയും അഞ്ജുവും രണ്ടിനെയും വലിച്ചോണ്ട് പോയി... ഭാര്യ മാർ തെളിയിക്കുന്ന വഴിയേ എന്ന രീതി ആയോണ്ട് കാശിയും അർജ്ജുനും അവരുടെ പിറകെ പോയി.. രാഗവിന്റെ മുറിയുടെ അടുത്തെത്തിയതും കാശിയും അർജ്ജുനും ഒന്നു പതുങ്ങി.. എന്താ..ഇവിടെ..(കാശി കാണാൻ പോണ പൂരം പറഞ്ഞു അറിയിക്കാണോ..(ആമി എല്ലാരും അകത്തേയ്ക്ക് കയറി..

കല്ലു ജോലി തുടങ്ങിയക്കോ.. ദേ..രണ്ടും കൂടി ഈ മുതലിനെ നേരെ എടുത്തു കിടത്തിയെ..2 ആണുങ്ങളോട് ആയി പറഞ്ഞു.. അവര് പറഞ്ഞ പോലെ രാഘവിനെ കിടത്തി.. കല്ലു പോയി ഷേവിങ്ങ് സെറ്റ് എടുത്തോണ്ട് വന്നു...വളരെ മനോഹരം ആയി താടി ക്ലീൻ ഷേവ് ചെയ്തു കുട്ടപ്പൻ ആക്കി..ജടാ...മുടി കണക്ക് കിടന്ന മുറി...ചെറുതായി ഒന്നു കട്ട് ചെയ്തു.. പെണ് തരി ബാർബറി ആവുന്നത് ചുറ്റും ഉള്ളവ നോക്കി നിന്നു...പണി കഴിഞ്ഞു ഇറങ്ങാനായി ഭാവിച്ചതും ...ഉറക്കത്തിൽ രാഘവ് കല്ലുവിനെ ചുറ്റി പിടിച്ചു നെഞ്ചിലേക്ക് ഇട്ടതും ഒത്തായിരുന്നു... ഓടിയ്ക്കോ...കാലന്റെ വായിൽ കല്ലു കുടുങ്ങി...എന്നും പറഞ്ഞു..കാശി ആമിയുടെ കയ്യും പിടിച്ചു ഓടി..കൂടെ ബാക്കി യുള്ളതുങ്ങളും... al...നാറി...old mango പിക്കിൾസ്... ഓടുന്ന പടയെ കണ്ട് കല്ലു പറഞ്ഞു.. ഇനി..ഈ പിടിയിൽ നിന്നും എങ്ങനെ പുറത്തു കടക്കും..എന്നു. വിചാരിച്ചു...ഊരി പോരാൻ നോക്കിയതും..രാഘവ്..കല്ലുവിനെ ഒന്നു കൂടി തന്നോട് ചേർത്തു പിടിച്ചു കൊണ്ട്..കിടന്നു.. കല്ലു ആണെങ്കി...അനക്കൊണ്ടയുടെ..ചുറ്റലിൽ പെട്ട പോലെയും... നാളെ ഞാൻ ജീവനോടെ കാണുമോ...എന്തോ........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story