രാവണ പ്രിയ: ഭാഗം 12

ravana priya

രചന: അർച്ചന

ആദ്യം എണിറ്റത് കല്ലു ആയിരുന്നു...ഉറക്കത്തിലും കല്ലുവിനെ രാഘവ് നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ടാരുന്നു... ഉറങ്ങിക്കിടക്കുന്ന രാഗവിന്റെ മുഖത്തേയ്ക്ക് കുറച്ചു നേരം കല്ലു നോക്കി നിന്നു.. ഹോ..ഉറങ്ങി കിടക്കുമ്പോ കാണാൻ എന്ന നിഷ്‌കുവാ...എണീക്കുമ്പോ തനി കാട്ടുമാക്കാന്റെ സ്വഭാവം...എന്നും..പറഞ്ഞു അവന്റെ നെറ്റിയിലേയ്ക്കും കിടന്ന മുടി ഒരു വിരലുകൊണ്ട് ഒതുക്കി വെച്ചു.. മീശ നല്ലതു പോലെ പിരിച്ചു വെച്ചു.. പയ്യെ കണ്ണിനു മീതെ വിരലുകൾ ഓടിച്ചു... രാഘവ് ചെറുതായി ഒന്നു അനങ്ങി.. ഈശോയെ..എന്നും വിളിച്ചു കല്ലു പയ്യേ എണീറ്റു സ്ഥലം വിട്ടു.. ഫ്രഷ് ആയി താഴെ ചെന്നപ്പോ..ഇന്നലത്തെ കലാപരിപാടിയിൽ ഒറ്റയ്‌ക്കിട്ടിട്ടു ഓടിയ എല്ലാ എണ്ണവും അവിടെ ഹാജർ.. ഇന്നലെ എല്ലാം കൂടി എന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് ഓടി അല്ലെ..(കല്ലു ഇതുകേട്ട് എല്ലാം കൂടി വെളുക്കാനെ ഒന്നു ഇളിച്ചു കാണിച്ചു.. എന്നാലും ഡോക്ടറെ..നിങ്ങളും..ഒറ്റി..(കല്ലു പൊന്നു മോളെ ഞാൻ ഒരു എല്ല് ഡോക്ടർ ആണ്..അല്ലാതെ സൂപ്പർ മാൻ ഒന്നും അല്ല.. ആ സമയത്ത് അതേങ്ങാനും ഒണർന്നിരുന്നെങ്കി എന്നെ വേറെ ഡോക്ടറിനെ കാണിയ്ക്കേണ്ടി വന്നേനെ..

(കാശി നി.അതൊക്കെ വിട്.. ആള് എണീറ്റോ..(അഞ്ചു.. ഏയ്‌എണീയ്ക്കുമ്പോ ഇപ്പൊ ഒരു സൈറൻ കേൾക്കാം...(കല്ലു ചിരിച്ചോണ്ട് പറഞ്ഞു * രാഘവ്..എഴുന്നേൽക്കുമ്പോ കല്ലു മുറിയിൽ ഇല്ലായിരുന്നു.. എന്ത പറ്റിയെ.. വല്ലാത്ത തലവേദന..എന്നും കുടിയ്ക്കുന്നത് ആണല്ലോ..ഇന്ന് മാത്രം പിന്നെ എന്താ ഇങ്ങനെ.. ഇന്നലെ മുറിയിൽ കല്ലുവിനെ കാത്തു നിന്നു..അവളെ കാണാത്ത ദേഷ്യത്തിൽ കുപ്പി എടുത്തു കമിഴ്ത്തി..അതിനു ശേഷം ഒരു ചുക്കും ചുണ്ണാമ്പും ഓർമ വരുന്നില്ല..എന്നും പറഞ്ഞു തലയും തടവി..മുഖവും തടവി എഴുന്നേറ്റതും..എന്തോ ഓർത്ത പോലെ അവിടെ തന്നെ വീണ്ടും പരതാൻ തുടങ്ങി... അയ്യോ..എന്നും വിളിച്ചു കൊണ്ട് നേരെ കണ്ണാടിയുടെ മുന്നിൽ പോയി.. എന്റെ താടിയും മുടിയും.. ഇത് എങ്ങനെ..ഇന്നലെ എന്താ ഉണ്ടായത്..എന്നും വെച്ചു ചുറ്റിലും നോക്കിയതും കട്ടിലിൽ ഷേവിങ്ങ് സെറ്റ് കിടക്കുന്നു..

ഓഹോ..മോൾടെ പണി ആണല്ലേ..ഇതിനുള്ള കൂലി മോൾക്ക് ഞാൻ തരാട്ടോ.. എന്നും പറഞ്ഞു കണ്ണാടിയിൽ നോക്കി.. ഏയ്‌ വലിയ തരക്കേഡ് ഒന്നും ഇല്ല..എന്നാലും..കുറച്ചുകൂടി set up ആക്കാൻ ഉണ്ട്.എന്നാലും ഇതിനുള്ള പണി കൊടുക്കണം..എന്നും പറഞ്ഞു..രാഘവ്.കല്യാണിയെ..വിളിച്ചു.. കല്യാണി... ആ വിളിയിൽ വീട് മൊത്തം ഒന്നു കുലുങ്ങിയോ.. എന്തായാലും താഴെ ഹാളിൽ ഇരിയ്ക്കുന്നവർ മൊത്തം കുലുങ്ങി... വിളി കേട്ട് മനോരമ സഹിതം പുറത്തു വന്നു.. ഞാ...ഞാനെ.ആശുപത്രിയിൽ പോയിട്ടു വരാം.(കാശി അതിനു നിങ്ങള് ലീവ് അല്ലെ മനുഷ്യ...(ആമി അത്..ഇപ്പൊ ഒരു എമർജൻസി.. എന്നും പറഞ്ഞു കാശി മുങ്ങി.. യോ..എനിയ്ക്ക് അത്യാവശ്യം ആയി കമ്പനിയിൽ പോണം..എന്നും പറഞ്ഞു ആർജ്ജുനും പോയി.. എന്താ..എന്താ..പ്രശ്നം..മനോരമ.. ആ...ബാക്കി യുള്ളതൊക്കെ ഗോറസ് പാടി.. വീണ്ടും. രാഗവിന്റെ വിളിവന്നു.. കല്ലു നി ഇനിയും പോയില്ലെങ്കി ഇപ്പോ വരും..ആ സാദനം..(കല്ലു ആത്മ.. ഞാൻ പോയിട്ട് പെട്ടന്ന് വരാവേ..എന്നും പറഞ്ഞു കല്ലു ഉമിനീരും കുടിച്ചിറക്കി ആ പടികൾ കയറി.. പിറകിൽ ഉള്ള 3 എണ്ണത്തിന്റെ മനസിൽ... "ഒടുവിലെ യാത്രയ്ക്കായിന്നു.." കല്ലു..വാതിലിന് മുന്നിൽ പോയി..പഞ്ച പുച്ഛം അടക്കി നിന്നു..

അല്ലെങ്കി ഇന്ന് തന്റെ പഞ്ചും പൂഞ്ചും അവൻ തിരിയ്ക്കും എന്ന് അവൾക്ക് അറിയാം. ആ..വരണം..വരണം.. എന്റെ ഭാര്യ എന്നു മുതലാ..ബാർബർ പണിയ്ക്ക് പോയി തുടങ്ങിയത്..ഷേവിങ്ങ് സെറ്റും കയ്യിൽ പിടിച്ചു രാഘവ് നിന്നു.. അത്...ഞാ.ഞാൻ അല്ല. ചിലപ്പോ എലി വല്ലതും..(കല്ലു നിന്റെയൊക്കെ നാട്ടിൽ എലിയാണോടി താടി വടിയ്ക്കുന്നത്..രാഘവ് കലിപ്പിൽ ചോദിയ്ക്കുന്നത്.. ഓ..ഞങ്ങടെ അവിടെ ഏലിയാസ് എന്നു പറയുന്ന ചേട്ടനാ മെയിൻ ബാർബർ..അതിനെ എലി എന്നാ വിളിയ്ക്കുന്നെ..വായിൽ വന്നത് കല്ലു തട്ടി വിട്ടു.. ആണോ...കുഞ്ഞേ.. അപ്പൊ അങ്ങേരു നട്ട പാതിരാത്രി ഇവിടെ വലിഞ്ഞു കയറി എന്റെ താടിയും .മുടിയും വെട്ടി.. (രാഘവ് ഈ..എന്നും ഇളിച്ചോണ്ട് കല്ലു തലയാട്ടി.. രാഘവ് പെട്ടന്ന് അവളെ ചുമരിനോട് ചേർത്ത് നിർത്തി.. ഇനി പറ..ആരാ ഈ പണി ചെയ്തത്.. അവന്റെ നിൽപ്പും നോട്ടവും കാരണം കല്ലു ആ കുറ്റം എൽക്കുകയാണ്.. അത്...ഞാൻ..ചുമ്മ.. ഇയാൾക്ക് കട്ട താടിയേക്കാൾ ചേരണത്...ഇതാ.സത്യം ദേ കണ്ണാടിയിൽ നോക്കിയേ..കല്ലു ഇളിച്ചോണ്ട് പറഞ്ഞു.. ആഹാ..എന്റെ പെണ്ണിന് എന്റെ സൗന്ദര്യത്തിൽ ഇത്ര ശ്രദ്ധയാ...ആ.എന്തായാലും ഇത്രയും നി ചെയ്തില്ലേ.അതിനു ബാർബർ കൂലി ഒന്നും വേണ്ടേ..

ഓഹോ..എങ്കി.താ..എനിയ്ക്ക് റെഡി ക്യാഷ് ആയിട്ടു മതി..എന്നും പറഞ്ഞു കൈ നീട്ടി.. അയ്യോ..ഇത് കയ്യിൽ തരാൻ ഒന്നും പറ്റില്ല..(രാഘവ് പിന്നെ..ചെക്ക് ആയിട്ടായിരിയ്ക്കും..അല്ലെങ്കി മണി ട്രാൻസ്ഫെറിങ്..കല്ലു തിങ്കിങ്.. എങ്ങനെ ആയാലും മതി..അപ്പോ കൂടെ നിന്നവർക്കോ..കല്ലു ചോദിച്ചു.. കൂടെ നിന്നവരോ..(രാഘവ് ആരൊക്കെ എന്ന രീതിയിൽ ചോദിച്ചു.. കല്ലു എല്ലാരുടെ പേരും വ്യക്തം ആയി പറഞ്ഞു കൊടുത്തു... ഓഹോ..എല്ലാം കൂടി ഉള്ള പണി ആണല്ലേ...(രാഘവ് ആത്മ ആരാ ഈ ഐഡിയ കൊടുത്തത്...രാഘവ് ഈ ഞാൻ..കല്ലു.സന്തോഷത്തോടെ സമ്മതിച്ചു.. ഓഹോ..അപ്പൊ കുരുട്ട് ബുദ്ധി...ഇവിടുന്ന് ആണല്ലേ..രാഘവ് ചിരിച്ചോണ്ട് ചിന്തിച്ചു.. അതേ കയ്യിൽ തരുന്നില്ല എന്നല്ലേ പറഞ്ഞത്.. അപ്പൊ എങ്ങനെ തരാനാ ഉദ്ദേശം...(കല്ലു അത്..അതിപ്പോ..ദാ.. ഇങ്ങനെ എന്നും പറഞ്ഞു.. രാഘവ് അവളെ ചേർത്തു നിർത്തി അവളുടെ ഷർട്ടിന്റെ കഴുത്തു കുറച്ചു താഴ്ത്തി അവളുടെ നെഞ്ചിൽ ആഴമായി അവൻ അവന്റെ പല്ലുകൾ പതിച്ചു..

പ്രീതിക്ഷിക്കാത്ത ആക്രമണം ആയതുകൊണ്ട്..നല്ലതു പോലെ കല്ലുവിന് കൂലി ഏറ്റു.. കല്ലുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു തുളുമ്പി.. അതു കണ്ടപ്പോ രാഗവിനു വല്ലാതെ ആയി.. അവൻ അവളെ വിട്ടു മാറി നിന്നു.. വേണ്ടായിരുന്നു... ആ പറ്റിപ്പോയി അവളയിട്ട് ചോദിച്ചു വാങ്ങിയതല്ലേ.. നിനക്ക്.ഞാൻ കാണിച്ചു തരാടാ പട്ടി.. കല്ലു കണ്ണീരു തുടച്ചു കൊണ്ട് പറഞ്ഞു.. രാഘവ് വീണ്ടും കല്ലുവിനെ പിടിച്ചെടുപ്പിച്ചു..കൊണ്ട് പറഞ്ഞു.. ഇനി മോള് ചേട്ടന് കാണിച്ചു തരുമ്പോ..ശെരിയ്ക്കും ഒന്നു കാണിച്ചു തരണം..അന്ന് ശെരിയ്ക്കങ് കാണാൻ പറ്റിയില്ല.. എന്നും പറഞ്ഞു കല്ലുവിനെ വിട്ടു കുളിയ്ക്കാൻ പോകാനായി തുടങ്ങിയതും.. പെട്ടന്ന് എന്തോ ഓർത്ത പോലെ രാഘവ് തിരികെ വന്നു..രാഗവിന്റെ വരവ് കണ്ടതും കല്ലു പഴയതിനെക്കാൾ വേഗം ഭിത്തിയിൽ പോയി ഒട്ടി നിന്നു... അതേ..മോള് ഇനി എന്നെ പട്ടിയെന്നൊന്നും വിളിയ്ക്കരുത്..കേട്ടോ ചിലപ്പോ ഇതിൽ ഒതുങ്ങില്ല..കടിച്ച ഭാഗം ചൂണ്ടി ചിരിച്ചോണ്ട് പറഞ്ഞു കൊണ്ട് രാഘവ് കുളിയ്ക്കാൻ കയറി.. അവൻ കുളിയ്ക്കാൻ കയറിയതും ഒരു പട തന്നെ അങ്ങോട്ട് ഇടിച്ചു കയറി.. കല്ലു..എന്തായി..(അഞ്ചു അവൻ എന്നതാ തന്നത്(ആമി ഇനി എന്തെങ്കിലും തരോ..(അച്ചു.. ഇതിൽ കൂടുതൽ ഇനി എന്നാ കിട്ടാനാ..കല്ലു ദയനീയ ഭാവത്തിൽ പറഞ്ഞു..

നി..ഒന്നു തെളിച്ചു പറ..വെളിയിൽ നിന്നും ഒളിച്ചു കേട്ടൊണ്ട് ഒന്നും അങ്ങോട്ട് വ്യക്തം ആയില്ല..(അഞ്ചു.. നിനക്ക് വല്ലതും പറ്റിയോ എന്നറിയാൻ കയറി വന്നതാ..ഭാഗ്യം damage ഒന്നും കാണുന്നില്ല..ആമി മൊത്തത്തിൽ നോക്കി കൊണ്ട് പറഞ്ഞു.. ഡാമേജോ...ഇതു ഞാൻ എങ്ങനെ കാണിയ്ക്കും...കല്ലു മനസിൽ പറഞ്ഞു. #✍ തുടർക്കഥ അല്ല. നിന്റെ ഡ്രെസ്സിനു എന്തു പറ്റി..എന്നു പറഞ്ഞു അച്ചു കഴുത്തിൽ തൊട്ടതും.. ആ...എന്നും പറഞ്ഞു കല്ലു എരിവ് വലിച്ചുതും ഒത്തായിരുന്നു.. അവളുടെ വിളിയും ദയനീയ ഭാവവും ആ കോലവും കണ്ടപ്പോ ഉറപ്പിച്ചു..വലിയ പണി കിട്ടി എന്ന്... പിന്നെ ഒന്നിനും അവിടെ നിൽക്കാൻ തോന്നിയില്ല...എല്ലാം സ്കൂട്ടായി.. താഴെ എത്തിയപ്പോ...3 എന്നതിനെയും ബാക്കി 4 ഉം കൂടി വളഞ്ഞു... മനോരമായോടും രുക്കുവിനോടും ഒരു കുഴപ്പവും ഇല്ല എന്നും പറഞ്ഞു പറഞ്ഞു വിട്ടു.. ബാക്കി രണ്ടിട്ടോടെയും ചത്തില്ല ജീവനോടെ ഉണ്ട്...എന്ന് മാത്രം പറഞ്ഞു... രാഘവ്.കുളി കഴിഞ്ഞു ഇറങ്ങുമ്പോ കല്ലു അവിടെ ഉണ്ടായിരുന്നില്ല.. താഴേയ്ക്ക് ചെല്ലുമ്പോ അവളും കൂടെ ഉള്ളതുങ്ങളും അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നു.. അവൻ അവിടേയ്ക്ക് ചെന്നതും എല്ലാത്തിന്റെയും നോട്ടം അവന്റെ നേർക്കായി.. എല്ലാരും മൊത്തത്തിൽ ഞെട്ടി നിൽക്കുവാ ..

കാടും പടലവും ഒക്കെ ചെത്തി വൃത്തിയാക്കിയ രാഗവിന്റെ കോലം കണ്ട മനോരമ അന്തിച്ചു... രാഘവ് കല്യാണിയുടെ അടുത്തു ചെയർ പിടിച്ചു ഇട്ടിരുന്നു.. അവന്റെ പ്രവൃത്തി കണ്ട എല്ലാരും. വീണ്ടും ഞെട്ടി.. സാദാരണ രാഘവ് അവനു തോന്നിയ സമയത്താണ് കഴിക്കുന്നത്...ആരുടെ കൂടെയും ഇരിയ്ക്കുന്ന പതിവ് ഇല്ല.. കണ്ടോ മനോരമേ...ഒരു പെണ്ണ് വന്നു കയറിയപ്പോ വന്ന മാറ്റം..(രുക്കു ആ..അതേ..അവനു ആകെ കൂടി ഒരു വെട്ടം ഉണ്ട്..(മനോരമ.. കല്ലുമോളെ നി തന്നെ നോക്കിയേ .അവന്റെ മുഖത്തെ ആ ഐശ്വര്യം... ഓ..ഞാൻ ഇനി എന്തു നോക്കാനാ...ആ കാട് വെട്ടിയത്തിനു മോൻ എനിയ്ക്ക് കൂലിയും തന്നു..കല്ലു മനസിൽ പറഞ്ഞു.. മോളെന്താ ഒന്നും പറയാത്തത്..(മനോരമ.. ആ...കൊള്ളാം അമ്മേ.. നിനക്ക് എന്തു പറ്റി ഇന്ന്...ഈ രൂപത്തിൽ..(മനോരമ.. അതോ..ഒരാൾ എനിയ്ക്ക് വെട്ടി തന്നതാ...അയാൾക്ക് ഞാൻ നല്ല വിലയുള്ള കൂലിയും കൊടുത്തിട്ടുണ്ട്..അല്ലെ കല്ലു..രാഘവ് ചോദിച്ചതും..കല്ലു കഴിച്ചു കൊണ്ടിരുന്ന ആഹാരം നെറുകയിൽ കയറിയതും ഒത്തായിരുന്നു.. പയ്യെ കഴിയ്ക്ക് ഭാര്യേ.. എന്നും പറഞ്ഞു രാഘവ് അവൾക്ക് വെള്ളം എടുത്തു കൊടുത്തു. ആ...പിന്നെ ഇത് ഒറ്റയ്ക്ക് അയാൾ മാത്രം ചെയ്തത് ഒന്നും അല്ല..കൂടെ ആളുണ്ടായിരുന്നു...

പാവം..അയാൾക്കുള്ള കൂലി കൊടുത്തു..ഇനി സഹായിച്ചവർക്ക് കൊടുക്കണം.. ആ..അതേ മോനെ..ജോലി ചെയ്തതിനു കൂലി കൊടുക്കണം..വൈകിയ്ക്കണ്ട..എന്നും പറഞ്ഞു..മനോരമ എണീറ്റു പോയി..കൂടെ രുക്കുവും.. ഇതു കേട്ട് കൂടെ ഇരുന്ന ബാക്കി എല്ലാം..ചാടി കൂട്ടി എഴുനേറ്റു.. അല്ല നിങ്ങൾ ആരും കഴിക്കുന്നില്ലെ..(രാഘവ് വോ..വേണ്ട ...വിശപ്പില്ല(അർജുൻ ഞാൻ ഡയറ്റിലാ(കാശി അപ്പൊ നിങ്ങൾക്കോ..ബാക്കി 3 സ്ത്രീ ജനങ്ങളെ നോക്കി രാഘവ് ചോദിച്ചു.. ഞങ്ങൾക്ക്..ശർദ്ധി.. മൂന്നും കൂടി ഒരേ പോലെ ഓടി.. അപ്പൊ നിനക്ക് ഒന്നും ഇല്ലേ..കല്ലുവിനോട്..രാഘവ് അവൾക്ക് ലൂസ് മോഷൻ.. ഓടുന്ന ഇടയിൽ ആമി..പറഞ്ഞു.. ടി..പരട്ട..ചേച്ചി..കല്ലു മനസിൽ പറഞ്ഞു.. കല്ലുവിനെ നോക്കി ഉള്ളതാണോ..എന്ന രീതിയിൽ രാഗവും.. ചെറുതായിട്ട്.. എന്ന് ആംഗ്യം കാണിച്ചു കല്ലുവും അവർക്ക് പിറകെ ഓടി.. അവരുടെ ഓട്ടം കണ്ട രാഗവിനു ചിരി വന്നു.. അടുക്കളയിൽ..എന്നാലും എന്റെ ചേച്ചി..എനിയ്ക്ക് ലൂസ് മോഷൻ എന്നൊക്കെ പറയാൻ തോന്നിയില്ലേ.. അത്..നിന്റെ ഇരുപ്പ് വശം കണ്ടു പറഞ്ഞത് അല്ലെ..(ആമി ആ സാദനം അടുത്തു വന്നിരുന്നപ്പോ ഏക ദേശം എന്തൊക്കെയോ തോന്നിയതാ..but ഒരു കുഴപ്പവും ഇല്ലാരുന്നു.. ഹാ..ഇനി പെട്ടെന്നൊന്നും അതിന്റെ മുന്നിലേയ്ക്ക് ചെന്നു ചാടാതിരിയ്ക്കുന്നതാ നല്ലത്.

.(കല്ലു ആ..അഭിപ്രായത്തെ എല്ലാരും ശെരി വെച്ചു..ശെരി വെച്ചില്ലരുന്നേൽ.അവന്റെ ചേട്ടന്മാരാണ്..മുറപ്പെണ്ണുങ്ങൾ ആണ്..എന്നൊന്നും അവൻ നോക്കില്ല..അത്ര തന്നെ.. അന്ന് പിന്നെ ആരും അധികം അവന്റെ മുന്നിൽ ചെന്നു ചാടിയില്ല എന്നു വേണം പറയാൻ.. രാത്രി..രാഘവ് വരുന്നതിനു മുന്നേ കല്ലു റൂമിൽ പോയി ബെഡിൽ കയറി തലവഴി പൊതപ്പിട്ടു..മൂടി..അല്ല പിന്നെ... പിന്നീടുള്ള ദിവസങ്ങളിൽ രാഘവ് അവളുടെ അടുത്തേക്ക് പോയാലും..അവള് കടി പേടിച്ചു ആ ഏരിയയിൽ നിന്നെ പോകും..ആദ്യം ഒരു രസം ഒക്കെ തോന്നിയെങ്കിലും..കല്ലു സ്ഥിരം ആയി മുങ്ങുന്ന പതിവ് ശീലം ആക്കിയപ്പോ രാഗവിനു പഴയ കലിപ്പ് വീണ്ടും..വന്നു.. ഇന്ന് ഇങ്ങോട്ടു വരട്ട്.. കുറച്ചു ദിവസം ആയി..പെണ്ണ് തുടങ്ങിയിട്ട്...എന്നും പറഞ്ഞു.രാഘവ്.കുടിയ്ക്കാനായി വോഡ്ക പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ചു..പകുതി കുടിച്ചു..മേശ പുറത്തു വെച്ചു..കല്ലുവിനെയും തപ്പി താഴെ ചെന്നു... നോക്കിയപ്പോ ആ മുതല് അവന്റെ ബുള്ളറ്റിന് ചുറ്റും വട്ടം ചുറ്റി നടക്കുന്നു..വീട്ടിൽ ആണെങ്കി..ഉള്ളത് മൊത്തം ഉച്ച ഉറക്കവും... ആഹാ..എന്തോ പണി ആണല്ലോ..പൊന്നു മോളെ എന്റെ വണ്ടിയ്ക്ക് വല്ലതും പറ്റിയാൽ മോൾടെ കല്ലും ആനിയും ഞാൻ തിരിയ്ക്കും..എന്തായാലും നടക്കട്ടെ.. **

കുറച്ചു ദിവസമായി...അങ്ങേരു തുടങ്ങിയിട്ട്.. ഒരു കടി കടിച്ചതിന്റെ വേദന ഇതുവരെയും മാറിയില്ല..അതിന്റെ കൂടെ ഭീഷണി പോലെ അടുത്തു വന്നു വിരട്ടക്കവും.. ഇന്ന് ആരുടെയും കൂട്ട് വേണ്ട..ഈ കല്ലു ഒറ്റയ്ക്ക് മതി..അങ്ങേരുടെ ഒരു വണ്ടി..ഇന്ന് മോൻ കാറ്റില്ലാത്ത വണ്ടിയിൽ പോയാ മതി..കലാ..എന്നും പറഞ്ഞു കല്ലു ആ വണ്ടിയുടെ രണ്ട്. ടയറിലെയും കാറ്റ് തുറന്നു വിട്ടു.. കയ്യിലെ പൊടിയും തട്ടി വിജയി ഭാവത്തിൽ പൊങ്ങിയതും... സുഭാഷ്...ആരാ..ഇത്..വാതിൽക്കൽ നിൽക്കുന്ന രഗവിനെ കണ്ട് കല്യാണി പറഞ്ഞു.. അത്..ഞാൻ ഇതിൽകൂടി കാറ്റ് വരുന്നുണ്ടോ എന്നു നോക്കാൻ..കല്ലു തലയും ചൊറിഞ്ഞു വിക്കി വിക്കി പറഞ്ഞു.. അതിന് നി എന്താ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചില്ലല്ലോ..മോളെ...എന്തായാലും..പറഞ്ഞ സ്ഥിതിയ്ക്ക് നി ഇങ്ങു വാ.ചേട്ടൻ ശെരിയ്ക്ക് ഒന്നു കാണട്ടെ..

വേ..വേണ്ട..(കല്ലു.. ഇങ്ങോട്ട് വാടി.. ദൈവമേ..ഇനി ഇങ്ങേരു ഇതിൽ എന്നെ കൊണ്ട് കാറ്റ് ഊതി നിറപ്പിയ്ക്കാൻ ആകുമോ... വേണ്ട കല്ലു..ചിലപ്പോ പണി കിട്ടും ഓടിയ്ക്കോ... എന്നും പറഞ്ഞു..തിരിഞ്ഞോടി...ചുറ്റി അകത്തേയ്ക്ക് കയറി... രാഘവ് ആണെങ്കി അവളുടെ പിറകെയും...കല്ലുനെ ഉണ്ടോ കിട്ടുന്നു..അവൾ ആദ്യമേ ഓടി മുറിയ്ക്കകത്തേയ്ക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.. ഹല്ല പിന്നെ. രാഘവ് ആണെങ്കി വാതിലിൽ കിടന്നു ചവിട്ടി ... താൻ എത്ര തൊഴിച്ചാലും ഇന്ന് ഈ വാതിൽ തുറക്കില്ല മോനെ..ഈ കല്ലുനോടാ കളി.. ഹോ..ഈ പരട്ട എന്നാ...ഓടിയ്ക്കലാ ഓടിച്ചത്..മനുഷ്യനിവിടെ വെള്ളം കുടിച്ചോളാൻ വയ്യ.. ചുറ്റും നോക്കിയപ്പോ ഗ്ളാസ്സിൽ വെള്ളം ഇരിയ്ക്കുന്നു പിന്നെ ഒന്നും നോക്കിയില്ല..എടുത്തു കുടിച്ചു.. കുടിച്ചതെ ഓര്മയുള്ളൂ...എന്തൊക്കെയോ നീറി പൊകഞ്ഞു പോയി..ചെവിയിൽ കൂടി പോകയും..എന്തായിത്..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story