രാവണ പ്രിയ: ഭാഗം 13

ravana priya

രചന: അർച്ചന

കാലത്തി എന്നാ ഒട്ടമാ ഓടിയത്...ഇതിനെ ഒക്കെ വളത്തിയവരെ സമ്മതിയ്ക്കണം..മനുഷ്യന്റെ ഉപ്പാട് വന്നു..നി പുറത്തോട്ട് ഇറങ്ങുമല്ലോ..അപ്പൊ കാണിച്ചു തരാം..എന്നും പറഞ്ഞു രാഘവ് അവിടെ തന്നെ...നിന്നു.. കുറച്ചു കഴിഞ്ഞും അകത്തു നിന്നും ആളിന്റെ അനക്കം ഒന്നും ഇല്ലാഞ്ഞു.. ദൈവമേ ഇനി അത് ബാൽക്കണി വഴി ചാടിയോ.. എന്നും വിചാരിച്ചു രാഘവ് കതവിൽ തട്ടാൻ തുടങ്ങി.. യാതൊരു റെസ്പോണ്ടും ഇല്ല.. ഇനി കുരിശു കിടന്നു ഉറങ്ങിയാ എന്നും വിചാരിച്ചു കതകു തള്ളി തുറക്കാനായി ആഞ്ഞതും കതക് അകത്തു നിന്നും തുറന്നതും ഒത്തായിരുന്നു.. നേരെ പോയി ഭൂമിയെ തൊട്ടു... കലിപ്പിൽ നേരെ തിരിഞ്ഞു നോക്കിയപ്പോ...ഒരുത്തി..കുപ്പിയും പിടിച്ചു..കതകിൽ ചാരി നിക്കുന്നു.. ഇവള് കുടിച്ചോ...എന്നും വിചാരിച്ചു ചാടി കൂട്ടി എണീതും തറയിൽ കിടന്ന കുപ്പിയിൽ ചെറുക്കി വീണ്ടും..പോയി..നേരെ തറയിലേക്ക്.. അയ്യോ...ആരേലും ഓടി വരണേ...കാലൻ ദേ...വീണെ... എന്നും വിളിച്ചു പുറത്തേയ്ക്ക് ഇറങ്ങാനായി...ആ കതവിൽ അള്ളി പിടിച്ചു താളം ചവിട്ടാനായി തുടങ്ങി.. ടി...എന്നും വിളിച്ചു രാഘവ് അവളെ പിടിച്ചു വലിച്ചു കതക് കുറ്റിയിട്ടു.. ഡോ...വിടഡോ...എന്നും പറഞ്ഞു കല്ലു കയ്യിൽ ഒരു കടി...

എന്റെ കൈ എന്നും പറഞ്ഞു രാഘവ് അവളെ വിട്ടു.. അവള് പയ്യെ കട്ടിലിൽ ചേർന്ന് തറയിൽ പോയി ചപ്പടഞ്ഞു അങ് ഇരുന്നു.കുപ്പി എടുത്തു വായിൽ കമിഴ്ത്തി.. ടി...നി ഇത് എന്തിനുള്ള പുറപ്പാടാ..എന്നും പറഞ്ഞു രാഘവ് വന്ന് കുപ്പിയിൽ പിടിച്ചു.. പ്ഭാ..നാറി..കുപ്പിന്ന് വിടടാ..തോന്നുമ്പോ തോന്നുമ്പോ കുപ്പില് വന്നു പിടിയ്ക്കാൻ നി എന്താ കുപ്പിന്ന് വന്ന ഭൂതം ആണോ..(കല്ലു. എന്താ...(രാഘവ് ഞെട്ടി ടി..നി..കുടിച്ചോ... ഓ..പച്ച വെള്ളം ആന്നെ...കല്ലു ആടി ആdi പറഞ്ഞു വോഡ്ക.. നോക്കുമ്പോ താൻ ചെറുക്കി വീണ കുപ്പി...ഫുൾ കാലി.. അതും പോരാഞ്ഞാണോ...നി ഇതും കൂടി കമിഴ്ത്തിയത്...രാഘവ് ദയനീയം ആയി കല്ലുവിനെ നോക്കി കല്ലു വീണ്ടും കുടിയ്ക്കാൻ തുടങ്ങി.. ടി...നി ആ കുപ്പി ഇങ്ങു താ..എന്നും പറഞ്ഞു രാഘവ് ആ കുപ്പിപിടിച്ചു വാങ്ങിച്ചു... ആ..എന്റെ കുപ്പി ഇങ്ങു താ..എന്നും പറഞ്ഞു..കല്ലു ആ കുപ്പിപിടിച്ചു വാങ്ങിയ്ക്കാൻ നോക്കിയതും രാഘവ് ആ കുപ്പി എടുത്തോരെറ്.. ആ....എന്നും പറഞ്ഞു കല്ലു ഇരുന്നു കരയാൻ തുടങ്ങി... എന്റെ...കുപ്പി...

എന്റെ കുപ്പി ഈ പരട്ട എടുത്തു കളഞ്ഞു എന്നും പറഞ്ഞു ഇരുന്നു കാറി കുവാൻ തുടങ്ങി.. ബഹളം കേട്ട് ആരേലും വന്നാൽ ഞാൻ തീര്ന്നു എന്നും വിചാരിച്ചു രാഘവ് അവളുടെ വായ പൊത്തി... ടി..മിണ്ടാതിരി.. ഉം...ഉം...എന്നും പറഞ്ഞു കല്ലു കൈ കൊണ്ട് ആംഗ്യം കാട്ടി.. എന്താ...(രാഘവ് അതേ..ഈ കൊലത്തിരി...സാമൂതിരി നമ്പൂതിരി..അങ്ങനെ വല്ലതും ആണോ ഈ മിണ്ടാതിരി... അല്ലെടി ഇത് കുറച്ചു കൂടിയ തിരിയ..എന്താ നിനക്ക് വേണോ.. ഉം..രണ്ട് പാക്കറ്റ്..(കല്ലു രണ്ട് മതിയോ... പുല്ല് മിണ്ടാതെ ഇരുന്നോ അവിടെ... ശു..എന്നും പറഞ്ഞു കല്ലു അവിടെ ഇരുന്നു..ആടി ആടി ഇരുന്നു.. ഈ മുതലിനെ ഞാൻ എന്തോ ചെയ്യും..എനിയ്ക്ക് ഒരു പിടിയും ഇല്ലല്ലോ...രാഘവ് തലയിൽ കയ്യും വെച്ചു ചിന്ദിച്ചു... ടെൻഷൻ കുറയ്ക്കാൻ രാഘവ് സിഗരറ്റു എടുത്തു കത്തിച്ചു ഒരു പഫ് എടുത്തതും..കല്ലു അത് വാങ്ങി വായിൽ വെച്ചു വലിചു പുക അവന്റെ മുഖത്തേയ്ക്ക് തന്നെ ഊതി വിട്ടു.. ഇതു കണ്ട് രാഗവിനു താൻ വലിച്ചത് തന്നെ മണ്ടയിൽ കയറി.. ഇവള് ഇത് എങ്ങനെ...

ടി.നി..ഇത്..എങ്ങനെ..രാഘവ് ഞെട്ടി ചോദിച്ചു ഞാനെ ഒരു സീക്രട്ട് പറയട്ടെ..രാഗവിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ആരോടും പറയല്ലെ.. ഞാനെ..ഈ സാദനം ഇതിനും മുൻപ് ഒന്നു വലിച്ചു നോക്കിയിട്ടുണ്ട്..കല്ലു സിഗരറ്റ് കാണിച്ചു കൊണ്ട് പറഞ്ഞു.. എ.. എന്താ....(രാഘവ് സത്യമാന്നെ... ഒരിയ്ക്കലെ..അച്ഛൻ ഈ സാദനം എടുത്തു വലിയ്ക്കുന്നത് കണ്ടു.. ഇത് എന്താ സംഗതി എന്ന് അറിയാൻ ഒന്നു വലിച്ചു നോക്കിയതാ....അന്ന് ഞാൻ ചൊമച്ചു ചൊമച്ചു ചത്തു പോയേനെ..എന്നിട്ടും അമ്മ എന്നെ വാരിപ്പറക്കി ഇട്ടു അടിച്ചു..സത്യം പറഞ്ഞാലേ അച്ഛനെയും തല്ലേണ്ടത് അല്ലെ...അന്ന് അമ്മ എന്നെ മാത്രം തല്ലി.. എന്നും പറഞ്ഞു ങേ..എന്നും പറഞ്ഞു കല്ലു വീണ്ടും മോങ്ങാൻ തുടങ്ങി.. ഹും.. ഇമ്മാതിരി ചെയത് കാണിച്ചിട്ടു നിന്നു മോങ്ങുന്നു..ഇതിനെ ആണല്ലോ ഞാൻ ...വിധി...രാഘവ് തലയിൽ കൈ വെച്ചു.. ങേ....എന്നും പറഞ്ഞു...വീണ്ടും തുടങ്ങി... ഇനി എന്താ..(രാഘവ് എനിയ്ക്ക് ഇപ്പൊ എന്റെ അമ്മേനെ കാണണം... എനിയ്ക്ക് ഇപ്പൊ വീട്ടിൽ പോണം.എന്നും പറഞ്ഞു കല്ലു ചാടി ആടി കതകു തുറക്കാനായി പോയതും.. ടി...നി ഇത് എവിടെ പോകുവാ..എന്നും പറഞ്ഞു രാഘവ് അവളെ പിടിച്ചു നിർത്തി.. വിടെട..അലവലാതി...താൻ ഒരുത്തൻ കാരണമാ..

ഞാൻ ഇവിടെ..നിക്കുന്നെ...എന്നും പറഞ്ഞു അവൾ രാഗവിന്റെ കയ്യിൽ കിടന്നു കുതറാൻ തുടങ്ങി.. അതിനു ഞാൻ അനുഭവിയ്ക്കുന്നും ഉണ്ടല്ലോ..(രാഘവ്. താൻ ഒരുത്തൻ കാരണം.. എനിയ്ക്ക് നഷ്ടമായ ഒന്നുണ്ട്..ഞാൻ വളർത്തി വലുതാക്കിയ എന്റെ സ്വപ്നങ്ങൾ...അതിനെ എനിയ്ക്ക് തൃപ്തി പെടുത്തിയെ പറ്റു...എന്നും പറഞ്ഞു..അവിടെ ഇരുന്ന മൊബൈൽ രേവതി സ്റ്റൈലിൽ എടുത്തു ഒരേറ്.. എന്റെ ഫോൺ.. ടി..അടങ്ങി അവിടെ നിന്നോണം..ഇല്ലേൽ ഞാൻ കായലിൽ താത്തും...രാഘവ് ദേഷ്യത്തിൽ പറഞ്ഞു.. ആഹാ...ഞാൻ നീന്തി പോരോടാ.. പന്നി..ഞാനെ നീന്തൽ താരമാടാ..എന്നും പറഞ്ഞു..പിടി വിട്ടു തറയിൽ കിടന്നു നീന്താൻ തുടങ്ങി.. ഇതിനു ഉള്ള വെളിവും പോയ...എന്നാലും ഒടുക്കത്തെ കപ്പാസിറ്റി തന്നെ...ഒന്നര കുപ്പിയാ കാലി ആക്കിയത്..രാഘവ് മനസിൽ പറഞ്ഞു.. രാഘവ് അവളെ പൊക്കി എടുത്തു കട്ടിലിൽ ഇരുത്തി.. കാ...കാല..എ.. എനിയ്ക്ക്...(കല്ലു നിനക്ക്..(രാഘവ് എനിക്ക്..ച... എന്നു പറയുന്നതിന് മുന്നേ കല്ലു രാഗവിന്റെ മേത്തൂടെ ശര്ധിച്ചു... മൊത്തം നാറി..

(രാഘവ്.. യോ..മൊത്തം ആയി...എന്നും പറഞ്ഞു കല്ലു ആ ഷർട്ടിൽ ഇട്ടു തുടയ്ക്കാൻ തുടങ്ങി..തുടച്ചു കൊണ്ട് നിന്നപ്പോ പിന്നെയും... പൂർത്തി ആയി..(രാഘവ്. ഇനിയും നിന്നാൽ ശെരി ആവില്ല...എന്നും പറഞ്ഞു അതിനെയും പൊക്കി ബാത്റൂമിൽ കൊണ്ടിട്ട്..അവിടെ ചാരി വെച്ചു.. എന്നിട്ട് ഷവർ തുറന്നു ... ഹയ്യമാ.. മഴ.. നിയും വാ നമുക്ക് നനയാം..എന്നും പറഞ്ഞു രാഗവിന്റെയും പിടിച്ചു നിർത്തി... താ..ഷർട്ട് ഊരി താ..ഞാൻ കഴുകി തരാം...എന്നും പറഞ്ഞു കല്ലു രാഗവിന്റെ ഷർട്ടിൽ പിടിച്ചു വലിയ്ക്കാൻ തുടങ്ങി.. മിണ്ടാതെ അവിടെ നിന്നോണം...കോപ്പ് ഞാൻ പോയി റൂം ക്ലീൻ അക്കട്ട്..എന്നും പറഞ്ഞു പുറത്തേയ്ക്ക് പോകാന് തിരിഞ്ഞതും.. കല്യാണി അവിടെ കിടന്നു കാറി കരയാൻ തുടങ്ങി...രാഘവ് ആരേലും കേട്ടാലോ എന്നു പേടിച്ചു..അവളുടെ അടുത്തു ചെന്നു... ഇനി എന്താ... ഷർട്...എന്നും പറഞ്ഞു കല്യാണി കരയാൻ തുടങ്ങി.. ഇന്നാ...നിന്റെ ഷർട്ട് എന്നും പറഞ്ഞു..അവൻ ഷർട് ഊരി കയ്യിൽ കൊടുത്തിട്ട് റൂം ക്ലീൻ ആക്കാൻ തുടങ്ങി.. ഞാനും കുടിയ്ക്കും എന്നാലും ഇങ്ങനെ ഇല്ല..ഇത്..വല്ലാത്ത ചെയ്ത് ആയിപ്പോയി.. എന്നും പിറുപിറുത്തു മുറി വൃത്തി ആക്കാൻ തുടങ്ങി.. പവിഴ മഴയെ........നി....പെയ്യുമോ...... ഓ......ഓ......എന്നും പറഞ്ഞു കല്ലു അവിടെ ഇരുന്നു പാടാൻ തുടങ്ങി..

ഓഹ്..ഗാന മേള തുടങ്ങി... വീട് പൊളിയ്ക്കോ...എന്തോ.. രാഘവ് റൂം വൃത്തി ആക്കി ബാത്റൂമിൽ ചെല്ലുമ്പോ കല്ലു തറയിൽ ഇരുന്നു അലക്കോട് അലക്ക്.. നി..ഇത് എന്താ ചെയ്യുന്നത്.. അലക്കുന്നു..(കല്ലു.. ഇങ്ങനെയോ.. ഇങ്ങനെയും അലക്കാം.. നിയും വാ..എന്നും പറഞ്ഞു രാഗവിനെയും പിടിച്ചിരുത്തി.. അലക്ക്..അലക്ക്..എന്നും പറഞ്ഞു കല്ലു വീണ്ടും തുടങ്ങി.. ടി..നി എനിറ്റെ.. രാഘവ് അവളെ പിടിച്ചു എണീപ്പിച്ചു.. അയ്യോ..എന്റെ തുണി.. നിന്റെ തുണി നിന്റേൽ ഉണ്ട്...എന്നും പറഞ്ഞു അവളെ പിടിച്ചു തല തണുക്കെ അങ് നനച്ചു.. പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ..എന്നും പാടി വായിൽ വെള്ളം കൊണ്ട്...ഭൂ.. എന്നും പറഞ്ഞു രാഗവിനു നേരെ തുപ്പി...ഹായ്. മഴവില്ലു..എന്നും പറഞ്ഞു വീണ്ടും വായിൽ വെള്ളം കൊണ്ട് തുപ്പി.. ടി..മര്യാദിയ്ക്ക് അടങ്ങി നിന്നോണം..എന്നും പറഞ്ഞു..രാഘവ് അവളെയും ചേർത്തു പിടിച്ചു നനയാൻ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോ അനക്കം ഒന്നും ഇല്ല.. നോക്കുമ്പോ ആശാട്ടി നനഞ്ഞോണ്ട് ഉറങ്ങുന്നു... രാഘവ് ഷവറും ഓഫ് ആക്കി അവളെയും കൊണ്ട് റൂമിലേയ്ക്ക് പോയി...

ടി..കണ്ണു തുറക്ക്..രാഘവ് അവളെ..തട്ടി വിളിയ്ക്കാൻ തുടങ്ങി.. ഉം...ഉം...എന്നും പറഞ്ഞു..കല്ലു മൂളാൻ തുടങ്ങി ധാ...നി..ഈ ഡ്രസ് മാറി..ധാ..ഈ ഡ്രെസ് ഇടു എന്നും പറഞ്ഞു അലമാരയിൽ നിന്നും അവളുടെ ഡ്രസ് എടുത്തു കൊടുത്തു.. ഞാൻ ഇപ്പൊ.വരാം എന്നും പറഞ്ഞു..രാഘവ്..ഡ്രെസ് മാറാൻ പോയി.. രാഘവ് തിരിച്ചു വന്നപ്പോഴും കല്യാണി അതേ അവസ്ഥയിൽ..അവളുടെ ഉടുപ്പ് ഊരാൻ നോക്കുന്ന പോലെ ഇരുന്നു ഉറങ്ങുന്നു.. ഈ മൊതല്..ഇതു വരെയും മാറിയില്ലേ.. ടി..നി ഈ ഡ്രെസ് മാറാത്തത് എന്താ... എനിയ്ക്ക് തണുക്കുന്നു...കൈ ഭയങ്കര വേദന...ഒന്നു ഊരി താ...എന്നും പറഞ്ഞു..നിഷ്‌കു ആയി കയ്യും പൊക്കി അവനെ നോക്കി.. ഓഹ... ടി..നി ബോധം ഇല്ലാതെ പറയുന്നതാ...ഞാൻ ഇതെങ്ങാനും ചെയ്താൽ നി..എന്നെ കൊല്ലും... ഏയ്‌..ഞാൻ അങ്ങനെ ചെയ്യോ...plZ..

വയ്യാത്തൊണ്ട ...എന്നും പറഞ്ഞു വീണ്ടും കയ്യും പൊക്കി നിൽക്കാൻ തുടങ്ങി... ഈ പെണ്ണ് എന്നെ വഴിതെറ്റിയ്ക്കും..എന്നും പറഞ്ഞു കണ്ണും അടച്ചു ഡ്രെസ്സിൽ പിടിച്ചതും. കണ്ണടച്ചാൽ എങ്ങനെ ഇയാള് ഡ്രസ് മാറും..കണ്ണു തുറന്നു വെയ്ക്കടാ തടിയാ... ദൈവമേ..എനിയ്ക്ക് കണ്ട്രോള് തരണേ... ഒരുവിധം അവളുടെ ഡ്രസ്മാറിയതും... എനിയ്ക്ക് ആ ഷർട് മതി..എന്നും പറഞ്ഞു..കല്ലു അലമാരായിലേയ്ക്ക് ചൂണ്ടി.. അവസാനം രാഘവ് അവന്റെ shirt തന്നെ ഇട്ടു കൊടുത്തു... വോ...സ്വീറ്റി..എന്നും പറഞ്ഞു കല്ലു രാഗവിന്റെ കവിളിൽ പിച്ചി..ചുണ്ടുകളിൽ ഒരു കിസ്സും കൊടുത്തു..അവനെ ചാരി നിന്നു ഉറങ്ങാൻ തുടങ്ങി.. രാഘവ് ആണെങ്കി ഷോക്ക് അടിച്ച കണക്കും.. അവൻ തന്നെ കല്ലുവിനെ എടുത്തു കട്ടിലിൽ കിടത്തി.. വിട്ടു മാറാൻ തുടങ്ങിയതും രാഗവിന്റെ കഴുത്തിൽ ചുറ്റി പിടിച്ചു..അവസാനം ക്ഷീണം കാരണം അവളുടെ കൂടെ കിടന്നു ഉറങ്ങി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story