രാവണ പ്രിയ: ഭാഗം 14

ravana priya

രചന: അർച്ചന

ആദ്യം എണീറ്റത്.രാഘവ് ആയിരുന്നു..പുറത്തേയ്ക്ക് നോക്കിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.. കല്ലുവിനെ നോക്കിയപ്പോൾ അവൾ അവന്റെ നെഞ്ചിൽ മുഗം ഒളിപ്പിച്ചു ഉറങ്ങുക ആയിരുന്നു.. രാഘവ് അവളുടെ മുഖത്തേയ്ക്ക് വീണു കിടന്ന മുടിയിഴകൾ മാടി ഒതുക്കി...അവളുടെ കവിളിൽ ചെറുതായി ഒന്നു ചുംബിച്ചു.. ആ ചുംബനം അറിഞ്ഞ പോലെ അവൾ ഒന്നു കൂടി അവനിലേക്ക് ചേർന്നു... ഇതുകണ്ട് അവനിലും ചെറു പുഞ്ചിരി ഉണ്ടായി... അവന്റെ മാറ്റം അവനു തന്നെ ഒരു അതിശയം ആണ്... വീട്ടുകാര് പോലും പേടിച്ച ഞാൻ ഇപ്പൊ ഈ കുരുപ്പ്‌ കാരണം ഹോം നേഴ്സിന്റെ പണി വരെ ചെയ്തു..കുരുത്ത കേടിനു കയ്യും കാലും വെച്ച സാദനം..രാഘവ് മനസിൽ പറഞ്ഞു.. പയ്യെ കല്ലുവിനെ ഉണർത്താതെ രാഘവ് എണീറ്റു ...ആദ്യം അവന്റെ കണ്ണു എത്തിയത് തറയിൽ കിടക്കുന്ന അവളുടെ ഡ്രെസ്സിലേയ്ക്ക് ആയിരുന്നു.. ദൈവമേ..ഇതു മാറ്റിയില്ലെ..ഈ കിടക്കുന്ന മുതൽ എണീറ്റാൽ...എന്റെ കാര്യം. രാഘവ് പെട്ടന്ന് തന്നെ തറയിൽ കിടന്ന അവളുടെ തുണി എല്ലാം കൂടി വാരി എടുത്തതും..കല്ലു കണ്ണും തിരുമി എണീറ്റത്തും ഒത്തായിരുന്നു...

രാഘവ് ആണെങ്കി ആ തുണിയും പിടിച്ചു നിൽക്കുന്നു.. ഉടനെ തന്നെ അവൻ ആ ഡ്രസ് എടുത്തു..കട്ടിലിന്റെ അടിയിലേക്ക് ഇട്ടു..ഒരു ദീർഘനിശ്വാസം എടുത്തു.. എന്താ...പറ്റിയത്..എനിയ്ക്കാണെങ്കി വല്ലാതെ തല വേദനിയ്ക്കുന്നു..കല്ലു തലയും തടവി പറഞ്ഞു.. എനിയ്ക്ക് ആ വെള്ളം കുടിച്ചത് മാത്രമേ ഓര്മയുള്ളൂ... പൊന്നു മോൾക്ക് വെള്ളം കുടിച്ചത് കൊണ്ടല്ല...തല വേദന ..മോള് കുടിച്ചതെ ചാരായമാ..(രാഘവ് ചാരായമോ.. കല്ലു ഞെട്ടി ചോദിച്ചു.. ആ..ചാരായം..രാഘവ് കള്ള ചിരിയോടെ പറഞ്ഞു.. ആ..പിന്നെ നിന്നെ ആ കോലത്തിൽ കാണാനും സൂപ്പർ ആയിരുന്നു..കേട്ടോ എ.. ഏതു കോലത്തിൽ.. കല്ലു വിക്കി വിക്കി ചോദിച്ചു.. അത്..ഞാൻ നിന്നെ.... എന്നെ..(കല്ലു ശോ അത് ഞാൻ എങ്ങനെ പറയും..എനിയ്ക്ക് നാണം ആകുന്നു...എന്നും പറഞ്ഞു രാഘവ് നഖം കടിച്ചു.. കല്ലു ആണെങ്കി അവന്റെ എസ്പ്രെഷൻ കണ്ട് ഉമിനീരും ഇറക്കി ഇരുന്നു.. എവിടെയോ..എന്തോ...ഇനി ശെരിയ്ക്കും വല്ലതും.. ഏയ്‌ .. ഇനി വല്ലതും കണ്ടു കാണുമോ..അവൾ ആണെങ്കി വിറളി പിടിച്ച പോലെ അവനെ നോക്കി..

രാഘവ് അവളുടെ അടുത്തു വന്നു രണ്ടു സൈഡിലും കൈ വെച്ചു കല്ലുവിന്റെ കണ്ണിൽ നോക്കി ചോദിച്ചു.. സത്യം ആയും പറയണോ ഞാൻ എന്താണ് കണ്ടത് എന്ന്. ഉം..കല്ലു തലകുലുക്കി.. സത്യത്തിൽ ഞാൻ കണ്ടതെ..എന്താണ് എന്ന് വെച്ചാലെ.. രാഘവ് ഇങ്ങനെ പറയുമ്പോ കല്ലുംവിന്റെ നെഞ്ചു ഡിജെ അടിയ്ക്കുകയായിരുന്നു.. ഞാനെ..ഞാൻ..ഒന്നും കണ്ടില്ല.. എന്നും പറഞ്ഞു ഇളിച്ചോണ്ട് അവളുടെ അടുത്തു നിന്നും മാറി.. ഇതുകേട്ടപ്പോ കല്ലുവിന് ജീവൻ വീണ കണക്ക് ആയി.. അവന്റെ മുഖത്തേയ്ക്ക് വീണ്ടും നോക്കിയതും.. കാര്യാടി..നി ഇവിടെ ബോധം ഇല്ലാതെ എന്റെ കയ്യും കടിച്ചു പറിച്ചു രേവതി ചിലങ്ക എറിയുന്ന പോലെ എന്റെ ഫോണും എറിഞ്ഞു പൊട്ടിച്ചു.. സത്യം പറഞ്ഞാൽ കുടിച്ചിട്ട് വെളിവും പൊക്കോനോം ഇല്ലാരുന്നു.. അതിന്റെ കൂടെ ഇവിടെയും എന്റെ ദേഹത്തും കൂടി വാളും വെച്ചു..രാഘവ് പറഞ്ഞു നിർത്തിയതും ചാറി..എന്നും പറഞ്ഞു കല്ലു ഒന്നു ഇളിച്ചു കാണിച്ചു.അവൾ കട്ടിലിൽ നിന്നും എണീറ്റു പുറത്തേയ്ക്ക് പോകാനായി തുടങ്ങിയതും ഞാൻ ആയോണ്ട് കൊള്ളാം..

വേറെ വല്ലവനും ആയിരുന്നേൽ ഇവിടെ വേറെ എന്തെങ്കിലും ഒക്കെ നടന്നേനെ..രാഘവ് മീശ മുറുക്കി കൊണ്ട് പറഞ്ഞു. വേറെ ആരെങ്കിലും ആയിരുന്നെങ്കി നടന്നേനെ.. എന്നാലെ രാവണൻ അങ്ങനെ അല്ല..കേട്ടോ..എന്നും പറഞ്ഞു കല്ലു കതകും തുറന്നു ഇറങ്ങി പോയി.. ഇങ്ങനെ പറഞ്ഞു ഇവളെന്നെ ആക്കിയതാണോ..പുകഴ്ത്തിയതാണോ..ആ.. എന്നും പറഞ്ഞു ചിരിച്ചോണ്ട് രാഘവ് കട്ടിലേയ്ക്ക് ചാഞ്ഞു... താഴേയ്ക്ക് ചെല്ലുമ്പോ എല്ലാരും അവിടെ ഉണ്ടാരുന്നു...കുറച്ചു നേരം അവിടെ എല്ലാത്തിനോടും കത്തി വെച്ചു കൊണ്ട് നിന്നു... അവരോട് ബഹളവും വെച്ചു നിന്നപ്പോ കല്ലുവിന് അവളുടെ വീട്ടുകാരെ ഓർമ വന്നു.. കല്ലുവിന്റെ മുഗം മാറിയതും.. എന്തു പറ്റി..മോളെ(മനോരമ.. അത്..എനിയ്ക്ക് വീട്ടിൽ പോയി കുറച്ചു ദിവസം നിന്നാൽ കൊള്ളാം എന്നുണ്ട്..അമ്മെനേം അച്ചനെയും അമ്പാടിയേയും കാണാതെ എന്തോ പോലെ ..(കല്ലു.. അത്..മോളെ രാഘവ്..അവനോട് ചോദിയ്ക്കാതെ.(മനോരമ.. ഇതിൽ എന്തു ചോദിയ്ക്കാൻ ഇരിയ്ക്കുന്നു.. എന്തായാലും കല്യാണം കഴിഞ്ഞു പെണ്ണിന്റെ വീട്ടിലേയ്ക്ക് പോകുന്ന ഒരു പരിപാടി ഉള്ളതല്ലേ..

അവനും മോളും കൂടി അവിടെ പോയി കുറച്ചു ദിവസം നിന്നിട്ട് വരട്ടെ..എന്താ മനോരമേ.(രുക്മിണി.. കല്ലു ഇതു കേട്ട് സന്തോഷത്തിൽ തലയാട്ടി...ബാക്കി ഉള്ളോരും എല്ലാർക്കും സമ്മതം എങ്കി എനിയ്ക്കും കുഴപ്പം ഇല്ല..പക്ഷെ രാഘവ്...(മനോരമ അവൻ വരട്ടെ ചോദിയ്ക്കാം.. കുറച്ചു കഴിഞ്ഞതും രാഘവ് താഴേയ്ക്ക് ഇറങ്ങി വന്നു... അവനും അവർ ഇരിയ്ക്കുന്നതിനു ഓപ്പോസിറ്റ് ആയി വന്നിരുന്നു... രാഘവ്..നി നാളെ കല്യാണിയെയും കൂട്ടി അവളുടെ വീടുവരെ പോണം..അവിടേയ്ക്ക് ഇതുവരെയും നിങ്ങൾ പോയിട്ടില്ലല്ലോ...രുക്മിണി മുഖ വുര ഇല്ലാതെ പറഞ്ഞു നിർത്തി.. കല്ലു ആണെങ്കി അവന്റെ മുഖത്തു കണ്ണെടുക്കാതെ നോക്കുന്നുണ്ട്..എല്ലാരുടെയും അവസ്‌ഥ ഇതു തന്നെ.. പോകാം.(രാഘവ് ഓഹ്...thanku.. പൊന്നളിയ എന്നും പറഞ്ഞു കല്ലു ചാടി കയറി അവന്റെ മടിയിൽ ഇരുന്നു അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു adaar കടി അങ് കൊടുത്തു.. രാഘവ് ഉൾപ്പെടെ ഞെട്ടി പണ്ടാരം അടങ്ങി ഇരിയ്ക്കുവാരുന്നു... കല്ലു എല്ലാരുടെയും മുഖത്തേയ്ക്ക് നോക്കിയപ്പോ എല്ലാരും ഇപ്പൊ വീഴും എന്ന കണക്കു ഇരിയ്ക്കുന്നു.. എന്താ പ്രശ്നം എന്നു രാഗവിനു നേരെ നോക്കി ചോദിച്ചതും.. ചെക്കന് അവളെ കണ്ണു കാണിച്ചു.. നോക്കുമ്പോ അവൾ അവന്റെ മടിയിൽ ഇരിയ്ക്കുന്നു..

ഒരു വളിച്ച ഇളിയോടെ അവൾ അവന്റെ മടിയിൽ നിന്നും മാറി.. ആ..എല്ലാരും പെട്ടന്ന് ഫുഡ് കഴിയ്ക്കാൻ വാ..അവരുടെ ശ്രദ്ധ മാറ്റാൻ മനോരമ പറഞ്ഞു.. എല്ലാരും രാഗവിനെ നോക്കി ഒന്നു ആക്കി ചുമചോണ്ട് ഫുഡ് കഴിയ്ക്കാനായി..പോയി.. രാഘവും കഴിയ്ക്കാനായി ഇരുന്നു.. എല്ലാർക്കും കഴിയ്ക്കാനായി വിളമ്പിയതും രാഗവിനു ഒരു കുസൃതി തോന്നി.. രാഘവ് തന്റെ ഇടതു കൈ കല്ലുവിന്റെ ഇടുപ്പിൽ ചുറ്റി പിടിച്ചു... കല്ലു ഞെട്ടി പിടഞ്ഞു രാഗവിനെ നോക്കി.. എവടെ അവിടെ യാതൊരു റിയക്ഷനും ഇല്ലാതെ കഴിയ്ക്കാൻ തുടങ്ങി.. കല്ലു ആണെങ്കി എന്തു ചെയ്യും..എന്നറിയാതെ ഇരുന്നു...ചുറ്റിനും ആൾക്കാർ കല്ലുവിന്റെ ഇരുത്ത കണ്ടതും..ആമി .കല്ലു കഴിയ്ക്കുന്നില്ലേ.. ആ..കഴിയ്ക്കുന്നു..എന്നും പറഞ്ഞു.പയ്യെ ചോറിൽ ഇട്ടു വേരവാൻ തുടങ്ങി...പയ്യെ ചോറ് വായിൽ വെച്ചതും..രാഗവിന്റെ കൈ കല്ലുവിന്റെ ദേഹത്തു കുസൃതി കാണിയ്ക്കാൻ തുടങ്ങിയതും ഒത്തായിരുന്നു... കല്ലു ആണെങ്കി ഇരുന്നു ഞെരിപിരി കൊള്ളാനും.. തുടങ്ങി.. കല്ലുവിന് ആണെങ്കി വായിൽ വെച്ചത് തുപ്പനും വയ്യ ഇറക്കാനും വയ്യ എന്ന അവസ്ഥയിൽ ഇരിയ്ക്കുന്നു..

ആരും ശ്രെദ്ധിയ്ക്കുന്നില്ല എന്നു അറിഞ്ഞതും.. രാഘവ് കല്ലുവിനെ ചേർത്തു പിടിച്ചു.അവളുടെ ചെവിയോരം അവൾ കേൾക്കാൻ പാകത്തിന് ചെന്നു പറഞ്ഞു... നിന്റെ വയറ്റിലുള്ള മറുകിനെക്കാളും കാളും എനിയ്ക്ക് കൂടുതൽ ഇഷ്ടം ആയത്..നിന്റെ ഇടം മാറിലെ മറുക് ആണെന്ന്.. അവൻ അതു പറഞ്ഞതും..കല്ലു ചോറു മണ്ടയിൽ കയറി ചുമച്ചതും ഒത്തായിരുന്നു.. ശോ.. മോളെ ഒന്നു പതിയെ...മനോരമ അവളെ സ്നേഹപൂർവം ശാസിച്ചു.. അല്ലേലും അവൾക്കിത്തി ആർത്തി കൂടുതലാ..രാഘവ് കളിയായി പറഞ്ഞു.. ആ..അവൾക്ക് ആർത്തി കൂടുതലാണോ എന്ന് എനിയ്ക്ക് അറിയില്ല..എന്നാലേ എന്റെ അളിയന് കുറച്ചു ആർത്തി കൂടുതൽ ആണെന്ന് എനിയ്ക്ക് ഇപ്പോ മനസിലായി..(കാശി രാഘവ് ഞെട്ടി അവളുടെ ഇടുപ്പിൽ നിന്നും കയ്യെടുത്തു .. കൂടെ ഉള്ളവർക്ക് കാര്യം മനസിലായ കണക്ക് ഊറി ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു കല്ലു ആണെങ്കി ആസമയം കൊണ്ട് എങ്ങനെയോക്കെയോ ആഹാരം കഴിചു..റൂമിലേയ്ക്ക് ഓടി.. രാഗവും എങ്ങയൊക്കെയോ ആഹാരം കഴിച്ചെന്നു വരുത്തി റൂമിലേയ്ക്ക് വലിഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story