രാവണ പ്രിയ: ഭാഗം 15

ravana priya

രചന: അർച്ചന

കല്ലു ഓടി മുറിയിൽ കയറി കട്ടിലിൽ കയറി ഷീറ്റ് തലവഴി മൂടി അങ് കിടന്നു... ചെ..എന്നാലും..അവരെല്ലാം എന്തു കരുതി കാണും.. അങ്ങേർക്ക് ഇപ്പൊ എവിടെയോ എന്തോ പോയപോലെ തോന്നുണ്ട്..ഇനി എന്റെ തോന്നൽ ആണോ..ഇപ്പൊ ഈ ഇടയായിട്ടു റൊമാൻസ് ഇത്തി കൂടുതൽ ആണോ എന്നൊരു സംശയം.. ഇങ്ങനെ പലതും വിചാരിച്ചു ഇരുന്നതും..റൂമിന്റെ വാതിൽ ആരോ അടയ്ക്കുന്ന ശബ്ദം കേട്ടു.. കല്ലു ആണെങ്കി അനങ്ങാതെ കിടന്നു.. ഇനി..വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കി എന്നെ കുഴിയിൽ എടുത്താൽ മതി...(കല്ലു ഹും..കിടക്കുന്ന കണ്ടില്ലേ..എന്നെ അവിടെ ഇട്ടിട്ട് കുരിപ്പ് ഓടി..അലവലാതി..എന്നും പറഞ്ഞു രാഘവ് മൂടി പൊതച്ചു കിടക്കുന്ന കല്ലുവിന്റെ ബെഡ്ഷീറ്റിൽ ഇട്ടു വലിച്ചു.. ടി..എണീയ്ക്കടി.. നി ഉറങ്ങിയില്ല എന്ന് എനിയ്ക്ക് അറിയാം... കല്ലു ആണെങ്കി ആ ബെഡ്ഷീറ്റിൽ മുറുക്കി പിടിച്ചു.. ടി..കോപ്പേ..നി എന്നെ അവിടെ ഇട്ടിട്ടു മുങ്ങിയല്ലേ...മര്യാദിയ്ക്ക് എനിയ്ക്ക്. ആഹാ..ഞാനൊടിയെങ്കി കാര്യമായി പോയി.. നിങ്ങളെന്തിനാ മനുഷ്യ അവിടെ ഇരുന്നു വേണ്ടാതീനം കാണിച്ചത്. വേണ്ടതീനോ. ഞാൻ എന്റെ ഭാര്യയെ അല്ലെ പിടിച്ചത്..എന്നും പറഞ്ഞു രാഘവ് വീണ്ടും ബെഡ് ഷീറ്റിൽ പിടിച്ചു വലിച്ചു..

കല്ലു കൊന്നാലും വിടില്ല എന്ന ഭാവത്തിലും. ആഹാ..വിടില്ല അല്ലെ..എന്നാ വേണ്ട... എന്നും പറഞ്ഞു രാഘവ് ആ പുതപ്പിന് മുകളിൽ കൂടി കല്ലുവിന് മുകളിൽ കയറി അങ് കിടന്നു... അല്ല പിന്നെ.. ഡോ..എണീക്കഡോ.. തന്റെ ഭാരം കാരണം എനിയ്ക്ക് ശ്വാസം എടുക്കാൻ വയ്യ..എന്നും പറഞ്ഞു രാഘവിനെ തള്ളി മാറ്റാൻ തുടങ്ങി.. എവിടനു.. ആനയെ..പൊക്കാൻ തോട്ടിയ്ക്ക് പറ്റുമോ.. കല്ലു എണീറ്റു മാറാൻ നോക്കുമ്പോഴും രാഘവ് കൂടുതൽ അവളിലേക്ക് അമർന്നു കിടന്നു.. സത്യയിട്ടും എനിയ്ക്ക് ശ്വാസം കിട്ടുന്നില്ല..കാലാ..എന്നും പറഞ്ഞു കല്ലു കണ്ണിന്റെ ഭാഗത്തെ ഷീറ്റ് മാറ്റി.. കാലനോ..ചേട്ടാന്നു വിളിയ്ക്കടി..(രാഘവ് ഓഹ്..പിന്നെ ഒരു കോട്ടൻ. കണ്ടെച്ചാലും മതി.. താൻ ഒന്നു എണീച്ചു മാറ്..(കല്ലു നി.എന്നെ ചേട്ട എന്നു വിളിച്ചാൽ ഞാൻ മാറാം..ഇല്ലെങ്കി ഇന്ന് രാത്രി മുഴുവൻ ഇങ്ങനെ കിടക്കാം...രാഘവ് ഒരു കള്ള ചിരിയോടെ മീശ തടവി.. ഇങ്ങനെയോ..ഇപ്പൊ തന്നെ അനങ്ങാൻ വയ്യ..ഇന്ന് മൊത്തം കിടന്നാൽ..ഞാൻ വടി ആയതു തന്നെ... എന്നാലും തോറ്റു കൊടുക്കാൻ പാടില്ല.. ആഹാ...

കൊള്ളാലോ മോന്റെ ആശ..എന്നാലേ അത് അങ് മടക്കി വെച്ചോ.. ഞാൻ തന്നെ ചേട്ട എന്നു വിളിയ്ക്കത്തും ഇല്ല..താൻ ഇങ്ങനെ കിടക്കത്തും ഇല്ല.. ഞാൻ ഇപ്പൊ ആന്റിയെ വിളിയ്ക്കും...താൻ നോക്കിയ്ക്കോ.. ആഹാ..നി.വിളിയ്ക്കോ..(രാഘവ്.. വിളിയ്ക്കും...വിളിയ്ക്കും.. കല്ലു വാശിയ്ക്കു പറഞ്ഞു.. എന്നാലേ പൊന്നു മോളൊന്നു വിളിച്ചേ..(രാഘവ് ആഹാ.... ആൻ.....എന്നു വിളിയ്ക്കാൻ തുടങ്ങിയതും...രാഘവ്..കല്ലുവിന്റെ മുഖത്തെ ഷീറ്റ് മാറ്റി കല്ലുവിന്റെ ചുണ്ടുകൾ സ്വന്തം ആക്കിയതും ഒത്തായിരുന്നു... പെട്ടന്നുള്ള ആക്രമണം ആയിരുന്നോണ്ട് സംഭവം കത്തിയില്ല.. കല്ലു ആണെങ്കി രാഗവിനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു.. അവൻ അവളുടെ കൈകളെ ബന്ധിച്ചു പിടിച്ചു.. രാഘവ്..അവളുടെ ചുണ്ടുകളെ ഭ്രാന്തമായി നുണഞ്ഞു..പയ്യെ കല്ലുവിന്റെ എതിർപ്പുകളും കുറഞ്ഞു വന്നു..പയ്യെ അവനു വിദേയ മായി തുടങ്ങി..അവളുടെ ചുണ്ട് പൊട്ടി ചോര ഉമിനീരുമായി കൂടി കലർന്നു തുടങ്ങിയിരുന്നു.. ചുംബനത്തിന്റെ പരുതികൾ ലങ്കിയ്ക്കുന്നത് മനസിലായതും..കല്ലു ഞെട്ടി രാഗവിനെ പിടിച്ചൊരു തള്ളായിരുന്നു..

രാഘവ് ബെഡിന്റെ മറു വശം ചെന്നു വീണു.. കല്ലു ചാടി എണീറ്റു ബെഡ് ഷീറ്റ് കൊണ്ട് രാഗവിന്റെ ചുറ്റി കെട്ടി വെച്ചു.. രാഗവിനാണെങ്കി എണീയക്കാൻ വയ്യാത്ത തരത്തിൽ കിടന്നു.. ടി..നി എന്തു പണിയ കാണിച്ചത്..എന്നെ അഴിച്ചു വിട്.. ആഹാ.. എന്റെ ചുണ്ട് കടിച്ചു മുറിച്ചില്ലെടോ...കാലാ.. എന്നാ നീറ്റൽ ആണെന്നറിയോ.. താൻ അങ്ങനെ കിടന്നാൽ മതി.. എന്നും പറഞ്ഞു കല്ലു കട്ടിലിൽ തന്നെ ഇരുന്നു.. അഴിച്ചു വിടില്ല എന്നു മനസിലായത് കൊണ്ട്..രാഘവ് അവിടെ അടങ്ങി കിടന്നു. ടി നിനക്ക് ഏറ്റവും വലിയ ഭാഗ്യം ആട്ടോ കിട്ടിയിരിയ്ക്കുന്നത്..രാഘവ് പറഞ്ഞതും കല്ലു ചുണ്ടും പിടിച്ചു എന്താ എന്നുള്ള രീതിയിൽ നോക്കി.. ഇതുവരെയും പിടിച്ചു കെട്ടാൻ പറ്റാത്ത ഒരു മുതലിനെയാ നി ഇവിടെ കെട്ടി ഇട്ടേക്കുന്നത്..രാഘവ് ചിരിച്ചോണ്ട് പറഞ്ഞു.. ആണോ..അയ്യോ ഞാൻ അറിഞ്ഞില്ല.. വേണ്ടത്തത് കാണിച്ചിട്ടല്ലേ..അവിടെ കിടന്നോ... കുറച്ചു നേരം കല്ലു എന്തോ ആലോചിച്ചു ഇരുന്നു... അല്ല നി എന്താ ആലോചിക്കുന്നെ..(രാഘവ് അതേ..അതുണ്ടല്ലോ..നിങ്ങള് പറഞ്ഞില്ലേ..

എന്റെ മറുക് കണ്ട കാര്യം അത്..അത് എങ്ങനെയാ അത്.അതുണ്ടല്ലോ നിനക്ക് കള്ളു കുടിച്ചു ബോധം ഇല്ലാത്ത അവസ്ഥയിൽ ഞാനാ നിനക്ക്...ഡ്രസ് മാറ്റി തന്നത്.. എന്താ....??? ഡോ..അലവലാതി..എന്നും പറഞ്ഞു കല്ലു രാഗവിനെ എടുത്തിട്ടു അടിയ്ക്കാൻ തുടങ്ങി.. ടി..പെണ്ണേ നോവുന്നുണ്ട്.. തനിയ്ക്ക് നോവണം ആരോടെ ചോദിച്ചിട്ടാ എന്റെ ഡ്രസ് മാറ്റിയത്.. ടി..നിയല്ലേ വെള്ളപ്പുറത്തു പറഞ്ഞത്. എന്നിട്ടും കണ്ണും അടച്ചു മാറാൻ നിന്ന എന്നോട് കണ്ണു തുറന്നു വെച്ചു മാറ്റാൻ പറഞ്ഞത്..(രാഘവ് ഞാ...ഞാൻ അങ്ങനെ പറഞ്ഞു എന്നും പറഞ്ഞു.. എനിയ്ക്ക് വെളിവില്ലെന്നു തനിയ്ക്ക് അറിയാൻ പാടില്ലേ.. അത് എനിയ്ക്ക് നേരത്തെ അറിയാം...രാഘവ് പിറുപിറുത്തു.. എന്താ... അല്ല.. നിനക്ക് വെളിവില്ലാതിരുന്നോണ്ട നി..ഇപ്പോ ഇങ്ങനെ എങ്കിലും ഇരിയ്ക്കുന്നത്..(രാഘവ് വൃത്തി കെട്ട സാദനം.. കല്ലു പറഞ്ഞു. ഓ..വൃത്തി കെട്ടത് തന്നെയാ..അത് നിന്നോട് മാത്രമേ ഉള്ളു.. ഞാൻ ഒരു ഉമ്മ തന്നതിന് ഇങ്ങനെ ആണെങ്കി ശെരിയ്ക്കും വല്ലതും തന്നിരുന്നെങ്കി..നി എന്തോ പറഞ്ഞേനെ...

എന്തായാലും..ഞാൻ ഈ അവസ്ഥയിൽ ആയി..അതുകൊണ്ട് മോളും ചാച്ചിക്കോ..നാളെ പോണ്ടേ..good night.. എന്നും പറഞ്ഞു രാഘവ് കണ്ണടച്ചു കിടന്നു.. ലൈറ്റ് അണച്ചു കല്ലു മറു സൈഡിലും.. ഇടയ്ക്ക് തോന്നും കാട്ടാളൻ ആണെന്ന്..ചിലപ്പോ തോന്നും നോർമൽ ആണെന്ന്.. എന്നാലും കാലൻ എന്നാ കടിയാ കടിച്ചത്..നീറ്റൽ ഇപ്പോഴും മാറിയില്ല.. കുറച്ചു നേരം കല്ലു രാഗവിനെ തന്നെ നോക്കി കിടന്നു... ഉറങ്ങി എന്നു തോന്നിയതും പയ്യെ അടുത്തേയ്ക്ക് ചെന്നു..അവന്റെ പിരികത്തിലും മീശയിലും ഒകെ തലോടി.. ചുറ്റി കെട്ടി കിടക്കുന്നത് കണ്ട്.. ആ കെട്ടെല്ലാം കല്ലു അങ് അഴിച്ചു..കെട്ടഴിച്ചതും..രാഘവ് ഒന്നു ഞെരി പിരി കൊണ്ട്..കല്ലുവിനെ ചേർത്തു പിടിച്ചു അവളുടെ മാറിൽ തല ചായ്ച്ചു കിടന്നു... അവന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ കല്ലു ഒന്നു പതറി എങ്കിലും.കുട്ടികളെ പോലെ തന്നെ പറ്റിചേർന്നു കിടക്കുന്നത് കണ്ടപ്പോ എന്തോ ഒരു വാത്സല്യം..കല്ലു അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടികൾ കൈ കൊണ്ട് വകഞ്ഞു മാറ്റി..ആ നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു..രാഘവ്..കുറച്ചു കൂടി കല്ലുവിനോട് ചേർന്നു കിടന്നു..

കല്ലു രാഗവിന്റെ പ്രവൃത്തി കണ്ട് തലമുടിയിൽ വിരലോടിച്ചു..കൊണ്ട് അവനോട് ചേർന്നു കിടന്നു ഉറങ്ങി... ** പിറ്റേന്ന് സൂര്യ പ്രകാശം കണ്പീലികളെ തഴുകിയതും രാഘവ് കണ്ണു തുറന്നു.. ഇന്നെന്താ തലയിണയ്ക്ക് മുൻപ് ഇല്ലാത്ത സോഫ്ട്...എന്നും പറഞ്ഞു കണ്ണും തിരുമ്മി നോക്കിയപ്പോ കല്ലുവിന്റെ നെഞ്ചിലാണ് താൻ കിടക്കുന്നത്.. ഇതെപ്പോ.. ഇന്നലെ ഈ മുതല് എന്നെ കെട്ടി ഇട്ട്... നോക്കുമ്പോ കെട്ടും ഇല്ല.. പെട്ടന്ന് കല്ലു എണീയ്ക്കുന്നത് കണ്ടതും..രാഘവ് പഴയ പോലെ അവളെ കെട്ടിപ്പിടിച്ചു കിടന്നു.. കല്ലു നോക്കുമ്പോ ഒരാള് സുഗ ഉറക്കം.. അതേ..എണീറ്റെ.. കല്ലു തട്ടി വിളിച്ചതും കൂടുതൽ അവളോട് ചേർന്നു കിടന്നു.. ആഹാ...എനിയ്ക്കില്ല അല്ലെ.എന്നും പറഞ്ഞു കല്ലു രാഗവിന്റെ ചെവിയിൽ പിടിച്ചൊരു തിരുക്കു... ആ..ചെവിയിൽ നിന്നും വിടെഡി..കാലത്തി...എന്നും പറഞ്ഞു രാഘവ് അവളുടെ കയ്യിൽ പിടിച്ചു..

കല്ലു അപ്പൊ തന്നെ ചെവി. വിട്ടു.. ദുഷ്‌ടെ എന്റെ ചെവി പൊന്നാക്കി..നിനക്ക് എന്താടി..രാവിലെ.. അതേ വിളിച്ചാൽ എണീയ്ക്കണം അല്ലെങ്കി ഇങ്ങനെ ഒക്കെ വരും..എന്നും പറഞ്ഞു കല്ലു കട്ടിലിൽ നിന്നും എണീറ്റു.. ഹും..രാവിലെ ഇതിന്റെ കയ്യിൽ നിന്നും ഉമ്മ കിട്ടും എന്ന് കരുതിയ ഞാൻ ആരായി.. രാഘവ് പിറുപിറുത്തു.. എന്താ..കെട്ടില്ല.. അതേ..നി ഇന്നലെ എന്നെ കെട്ടി ഇട്ടില്ലേ.. അത് എവിടെ പോയി എന്ന് നോക്കിയതാ...നിനക്കറിയാമോ എവിടെ പോയി എന്ന്.. ഇന്നലെ രാത്രി ഒരു പട്ടി കൊണ്ട് പോയി തന്റെ കെട്ട്..(കല്ലു ആ ..ആപട്ടിയെ എനിയ്ക്ക് അറിയാം..രാഘവ് കള്ള ചിരിയോടെ പറഞ്ഞു.. അറിയമെങ്കി പിടിച്ചു കെട്ടിയിട്ടു വളർത്ത്.. എന്നും പറഞ്ഞു കല്ലു ഫ്രഷ് ആവാൻ പോയി.. ഉം...ഞാൻ കെട്ടിയ പട്ടിയെ ഇനി വളർത്താൻ കൂടി പഠിപ്പിച്ച മതി എന്നും പറഞ്ഞു രാഘവ് കട്ടിലിലേക്ക് ചാഞ്ഞു.. കല്ലു ഒളിഞ്ഞു നോക്കുമ്പോ രാഘവ് ചിരിച്ചോണ്ട് കട്ടിലിലേക്ക് മറിഞ്ഞു.. ഇപ്പൊ പൊക്കിയേനെ.. കാഞ്ഞ ബുദ്ധിയ സാദനത്തിന്... എന്നും പറഞ്ഞു കല്ലു ഫ്രഷ് ആവാൻ പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story