രാവണ പ്രിയ: ഭാഗം 16

ravana priya

രചന: അർച്ചന

കല്ലുവും രാഗവും ഫ്രഷ് ആയി താഴേയ്ക്ക് ചെല്ലുമ്പോ എല്ലാരും ഹാളിൽ തന്നെ ഉണ്ടാരുന്നു... നിങ്ങൾ എപ്പോഴാ പോകുന്നത്..മനോരമ.. കുറച്ചു കഴിഞ്ഞു പോകും..(രാഘവ് എന്നും പറഞ്ഞു അവർ കഴിയ്ക്കാനായി ഇരുന്നു.. കഴിക്കാനായി തുടങ്ങിയതും...ആമിയും അഞ്ജുവും അച്ചുവും കല്ലുവിനെ നോക്കി ആങ്യം കാണിയ്ക്കാൻ തുടങ്ങി.. എന്താ ചേച്ചി..കല്ലു പയ്യെ ചോദിച്ചു.. നിന്റെ ചുണ്ടിനു ഇത് എന്ത് പറ്റി.. ആമി.. അ.. അത്..വാതിലിൽ തട്ടിയതാ..(കല്ലു വിക്കി വിക്കി പറഞ്ഞു എനിയ്ക്ക് കണ്ടിട്ട്. തോന്നുന്നില്ല..ആരോ എന്തോ ചെയ്ത പോലെ യാണ് തോന്നുന്നത്..അല്ലെ അഞ്ചു ചേച്ചി..(ആമി ഏയ്‌..അങ്ങനെ ഒന്നും ഇല്ല..സത്യം..(കല്ലു.. ഉം..ഉം..ഞങ്ങൾ കണ്ടു പിടിച്ചോളാം..(അഞ്ചു ഇതു കേട്ട് കല്ലു അവരെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു നിങ്ങള് പോയി എല്ലാം പാക്ക് ചെയ്യൂ..താമസിയ്ക്കണ്ട..(രുഗ്മിണി പറഞ്ഞു.. എല്ലാരും എണീച്ചു പോയതും..കല്ലുവിനെ എല്ലാം കൂടി വളഞ്ഞു അടുത്തുള്ള മുറിയിൽ ലോക്ക് ആക്കി.. സത്യം പറയെടി.. എന്താ സംഭവം ..എങ്ങനെയാ ചുണ്ട് മുറിഞ്ഞത്...

(അഞ്ചു.. അത്..അതുണ്ടല്ലോ...(കല്ലു. ഏത്...(ആമി. അത്..ഞാനെ..ഞാനുണ്ടല്ലോ..കതകിൽ തട്ടിയതാ..കല്ലു ഇളിച്ചോണ്ട് പറഞ്ഞു.. നി ഇതുവരെയും ആ കതക് വിട്ടില്ല അല്ലെ.. ഉം.ഉം..എല്ലാം ഞങ്ങൾക്ക് മനസിലാകുന്നുണ്ട്..ഇപ്പൊ മോള് പൊയ്ക്കോ..വീട്ടിൽ പോണ്ടേ..എന്നും അപറഞ്ഞു 3 ഉം കൂടി അവളെ പറഞ്ഞു വിട്ടു.. ഹോ..രക്ഷ പെട്ടു... അവർക്ക് വല്ലോം മനസിലായോ എന്തോ.. ആ...എന്നും പറഞ്ഞു കല്ലു മുറിയിലേയ്‌ക്ക് പോയി.. കല്ലു മുറിയിൽ ചെല്ലുമ്പോ രാഘവ് എല്ലാം പായ്ക്ക് ചെയ്യാനുളള തത്ര പ്പാടിൽ ആയിരുന്നു..അവസാനം കല്ലുവും ചേർന്നു എങ്ങനെയോക്കെയോ എല്ലാം പാക്ക് ചെയ്തു.. കല്ലു റേഡിയാവാൻ തുടങ്ങിയതും. നി ഏത് ഡ്രസ് ആ ഇടുന്നത്..(രാഘവ് ഏതേലും ഇടണം..പാവാടയും ഉടുപ്പും ആയാലോ. അതൊന്നും വേണ്ട..നി ഇത് ഇട്ടാൽ മതി എന്നും പറഞ്ഞു രാഘവ് ഒരു കവർ അങ് കൊടുത്തു.. ഇതെന്താ..ഇത്..എന്നും പറഞ്ഞു തുറന്നു നോക്കിയതും...ഒരു സാരി.. ഇത്..ഞാൻ എങ്ങനെ...എന്ന രീതിയിൽ കല്ലു രാഗവിനെ നോക്കി.. ഞാൻ റെഡി ആയി വരുമ്പോ നി ഇതും ഉടുത്തു നിൽക്കണം...എന്നും പറഞ്ഞു രാഘവ് ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ പോയി.. ഈ കാലന് വേറെ ഒന്നും കിട്ടിയില്ലേ..

പലസിനിമായിലും സാരിയൊക്കെ വിരിച്ചിട്ടു നടിമാർ വരുമ്പോ ഒരു റോഞ്ചാമം ഒക്കെ വരും.. ഇതിപ്പോ ഞാൻ വലിച്ചു വാരി ഉടുത്താലും..ആരും വരില്ല.. പുല്ല്..ആ..എന്തയാലും നോക്കാം..എന്നും പറഞ്ഞു ബ്ലൗസും പാവാടയും എടുത്തു ധരിച്ചു.. സാരിയുടെ ഏതോ ഒരു അറ്റം എടുത്തു കട്ടിലിന്റെ കയ്യിൽ കെട്ടി...നീട്ടി പിടിച്ചു മറ്റേ അറ്റം ഇടുപ്പിൽ ചോരുവി.. നിന്നു രണ്ടു ചുറ്റൽ..കാര്യം കഴിഞ്ഞു.. ഇനി ഞൊറി.. പെട്ടു..what is ഞൊറി മാൻ..എന്നും വിചാരിച്ചു കൂലംകൂഷിതം ആയി ചിന്തിച്ചു കൊണ്ട് നിന്നതും രാഘവ് റെഡി ആയി ഇറങ്ങി വന്നതും ഒത്തായിരുന്നു... രാഘവ് നോക്കുമ്പോ ഒരുത്തി കട്ടിലിന്റെ കൈയിൽ തുണിയും കെട്ടി ചുറ്റി നിൽക്കുന്നു.. ടി...രാഘവ് വിളിച്ചു.. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ നമ്മടെ കാണവൻ ടിപ്പ് ടോപ്പ് ആയി നിൽക്കുന്നു..നമ്മളാണെങ്കി..സാരി ടോപ്പിൽ കെട്ടിയും..വല്ലാത്ത അവസ്ഥ തന്നെ.. രാഗവിനെ കണ്ട ഞെട്ടലിൽ കല്ലു കട്ടിലിൽ കെട്ടിയ സാരി അഴിക്കാൻ നോക്കുകയായിരുന്നു.. വെപ്രാളം കാണിച്ചത് കൊണ്ടാണോ എന്തോ സാരി കട്ടിലിന്റെ കയ്യിൽ ഇറുകി..അടിപൊളി..

ടി.നി എന്ത് കോപ്രായമാ കാണിച്ചു വെച്ചിരിക്കുന്നത്..രാഘവ് അടുത്തു ചെന്നു സാരി കട്ടിലിന്റെ കയ്യിൽ നിന്നും ആവുത്തു കൊണ്ട് ചോദിച്ചു.. അത്..സാരി വാങ്ങി തന്നാൽ മാത്രം പോര.. ഉടുക്കാൻ അറിയാമോ എന്നു തിരക്കണം..എനിയ്ക്കാണെങ്കി സാരി ഊരാൻ മാത്രമേ അറിയാവു..കല്ലു നിഷ്‌കു ആയി പറഞ്ഞു.. ഉടനെ തർക്കുതരം. അറിയില്ലെങ്കി പറയണ്ടേ..രാഘവ് കലിപ്പിൽ ചോദിച്ചു.. ആഹാ..അതിനു ഇയാള് ഒന്നും പറയാൻ സമ്മതിയ്ക്കാതെ കേറി അങ് പോയി.. പിന്നെ ഞാൻ എങ്ങനെ പറയും. അലവലാതി.. നിങ്ങളൊരു കാര്യം ചെയ്..അഞ്ചു ചേച്ചിയെയോ മറ്റോ വിളി..അവർക്ക് അറിയാം...എന്നു സാരിയിൽ പിടിച്ചോണ്ട് പറഞ്ഞു.. രാഘവ് കുറച്ചു നേരം അവളെ അടിമുടി നോക്കിയിട്ട്.. പോയി കതക് അങ് കുറ്റിയിട്ടു.. സൗണ്ട് കേട്ടു നോക്കുമ്പോ രാഘവ് കതകും അടച്ചു അവളുടെ അടുത്തേക്ക് വരുന്നു.. താൻ ആണോ എനിയ്ക്ക് ഉടുത്തു തരാൻ പോണേ...(കല്ലു ഇതു കേട്ട് ചിരിച്ചോണ്ട് വന്നവൻ അങ്ങനെ അങ് സ്റ്റക് ആയി.. ടി നിനക്ക് ഈ നാണം പേടി അങ്ങനെ ഒന്നും ഇല്ലേ...

എന്തിനു(കല്ലു അല്ല.. സാദാരണ അങ്ങനെ ആണല്ലോ.ഭർത്താവ് സാരി ഉടുപ്പിയ്ക്കാനും..അല്ലെങ്കി ഇങ്ങനെ പാതി കൊലത്തിലും നിൽക്കുന്ന പെണ്ണിന്റെ അടുത്തു വരുമ്പോ ആ പെണ്ണിന് ഏതേലും വികാരം വരും..ഇത്..ഹോ ദൈവമേ.. എന്നും പറഞ്ഞു രാഘവ് സാരി കയ്യിൽ എടുത്തു ഒരു പിടി. കല്ലു ഒരു ചുറ്റു ചുറ്റി കറങ്ങി നിന്നു.. ഇതെന്താ..ഇങ്ങനെ.. ഡോ. കാലാ താൻ സാരി ഉടുപ്പിയ്ക്കാൻ പോണ് എന്നും പറഞ്ഞു എന്നെ കറക്കി കൊല്ലനാണോ പരിപാടി..(കല്ലു.. ഈ കോലത്തിൽ നിൽക്കുന്ന നിന്നെ ഞാൻ ഒന്നും ചെയ്യാത്തത് നിന്റെ ഭാഗ്യം ..മര്യാദിയ്ക്ക് ഇങ്ങു വാ..എന്നും പറഞ്ഞു രാഘവ് കല്ലുവിനെ ഒന്നെന്നു സാരി ഉടുപ്പിയ്ക്കാൻ തുടങ്ങി.. കല്ലു ആണെങ്കി സാരി ഉടുത്തു തരുന്നത് ശ്രദ്ധയോടെ നോക്കി നിന്നു.. താഴെ ഇരുന്നു..രാഘവ് സാരിയുടെ പ്ലീറ്റ്..എടുക്കുന്നത് കണ്ട് കല്ലു.. തനിയ്ക്ക് നാടകത്തിൽ വല്ല പണിയും ഉണ്ടാരുന്നോ.. അതെന്താ..(രാഘവ് അല്ല.. സാരിയുടെ ഞൊറിയൊക്ക കറക്റ്റ് ആയി എടുക്കുന്നുണ്ട്..(കല്ലു ആ ഞങ്ങൾ അല്ലേലും ഇങ്ങനെയ. ഭയങ്കര ഹെൽപിങ് മെന്റലിറ്റിയ..അതുകൊണ്ടാണല്ലോ സ്വന്തം ഭാര്യയ്ക്ക് സാരി ഉടുക്കാൻ അറിയാഞ്ഞിട്ടു കൂടി ഇപ്പൊ ഹെല്പ് ചെയ്യുന്നത്..നി മര്യാദിയ്ക്ക് അവിടെ അടങ്ങി നിലക്ക്..ആവശ്യം ഇല്ലാതെ ഓരോ ചോദ്യം.

.ദേ ആയുധം വെച്ചുള്ള കളിയാ..കയ്യിൽ ഇരുന്ന പിന്നു ചൂണ്ടി രാഘവ് പറഞ്ഞു... ആയുധം വെച്ചു കളിയ്ക്കാൻ താൻ ആരാടോ ആരോമൽ ചേകവരോ..കല്ലു പിറുപിറുത്തു.. നി എന്തേലും പറഞ്ഞരുന്നോ..(രാഘവ് ഏയ്‌..ഞാൻ ഒന്നും പറഞ്ഞില്ല.. എന്നിട്ടു വേണം ഉടുത്തതെല്ലാം പറിച്ചു കളയാൻ.. എന്നും പറഞ്ഞു രാഘവ് സാരി ഉടുത്തു തരുന്നത് നോക്കി നിന്നു.. രാഘവ് ആ ഞൊറി അവളുടെ അരയിൽ തിരുകിയതും കല്ലുവിന് ഒരു സ്പാർക്ക് ഉണ്ടായതും ഒത്തായിരുന്നു.. കല്ലു കാൽ വിരലുകൾ തറയിൽ അമർത്തി നിന്നു.. അവളുടെ നെഞ്ചു പെരുമ്പറ കൊട്ടാൻ തുടങ്ങി..കുറച്ചു സമയം അവൾ രാഗവിനെ തന്നെ നോക്കി നിന്നു.. തന്നെ ആരോ തട്ടി വിളിയ്ക്കുന്നത് കേട്ടാണ് സ്വബോധം വന്നത്.. നോക്കുമ്പോ കാലൻ സാരിയുടെ ഞൊറി കയ്യിൽ തന്നിട്ട് പറഞ്ഞു ഇടുപ്പിൽ ചൊരുവാൻ.. കുറച്ചു സമയം പിടിച്ചു സംഗതി പിടികിട്ടാൻ.. രാഗവിന്റെ കലിപ്പിലുള്ള വിളി കേട്ടതും ഒന്നും മിണ്ടാതെ ഞൊറി ഇടുപ്പിൽ ചോരുകി.. ശോ.. സ്വപ്നം ആയിരുന്നോ.. വെറുതെ പ്രദീക്ഷിച്ചു..

എന്തോരം സാരി റൊമാൻസ് കണ്ടതാ.. ഇവിടെ..ഇങ്ങനെയും റൊമാൻസ്.. അങ്ങേരു ഇതെങ്ങാനും അറിഞ്ഞാലാൽ..തിറുന്നു ..കല്ലു സ്വയം പറഞ്ഞു.. ഇവിടെ ഒരുത്തിയോട് സാരിയുടെ ഞൊറി പിടിച്ചു കുത്താൻ പറഞ്ഞപ്പോ സ്വപ്ന ലോകത്തു നിൽക്കുന്നു...എന്നും പറഞ്ഞു..എണീറ്റു മുന്താണി ശെരിയാക്കി കുത്തി കൊടുത്തു. ഹാ. അങ്ങനെ അതു കഴിഞ്ഞു എന്നും പറഞ്ഞു..മുതലിനെ പിടിച്ചു കണ്ണാടിയ്ക് നേരെ നിർത്തി എപ്പടി എന്നു ചോദിച്ചതും... ശെരിയ്ക്കും പറഞ്ഞാൽ പൊളി.. ആ സാദനത്തിനെ..ഈ കോലത്തിൽ കണ്ടപ്പോ സത്യം പറഞ്ഞാൽ മനുഷ്യന്റെ കണ്ട്രോള് പോകുന്നുണ്ട്..ഉടുത്തു കൊടുത്തപ്പോ തോന്നാത്ത പലതും..ഇപ്പോ തോന്നുന്ന ഒരു ഫീൽ.. പെണ്ണും ആകെ വണ്ടർ അടിച്ചു നിൽക്കുന്നു. ഡോ..താൻ തനി അലവലാതി ആണെങ്കിലും.അപാര കഴിവാട്ട.എന്നും..പറഞ്ഞു കവിളിലും തട്ടി പോകാൻ തുടങ്ങിയതും.. കല്ലുവിനെ കയ്യിൽ പിടിച്ചു വലിച്ചു കണ്ണാടിയ്ക്കു നേരെ പിടിച്ചു തന്റെ നെഞ്ചോരം നിർത്തി രാഘവ്.. എന്നിട്ടു പയ്യെ രണ്ടു കൈകളിൽ കൂടി തഴുകി കൈ മുട്ടിൽ കൊണ്ടു നിർത്തി..

എന്നിട്ടു പയ്യേ ചെവിയുടെ അരികിൽ ചുണ്ട് ചേർത്തു...ചോദിച്ചു.. എന്താ മോള് പറഞ്ഞത് ... രാഘവ് അങ്ങനെ ചെയ്തതും കല്ലുവിന്റെ രോമം മൊത്തം എണീറ്റു നിന്നതും ഒത്തായിരുന്നു.. പറ.. വീണ്ടും രാഘവ് ചെവിയുടെ അടുത്തു ചെന്നു പറഞ്ഞു.. രാഗവിന്റെ ചുടു നിശ്വാസം തട്ടിയതും തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ രൂപം കൊള്ളുന്നത് കല്ലു അറിഞ്ഞു.. ഞാൻ..അ.. അത്..ചുമ്മ...കല്ലു നിന്നു വിക്കി.. ചുമ്മാതെയോ.എന്നും പറഞ്ഞു..രാഘവ് അവളുടെ ഇടുപ്പിൽ കൂടി സാരിയുടെ ഇടയിൽ അവളുടെ നഗ്നമായ വയറ്റിലെയ്ക്ക് വിരലുകൾ പതിപ്പിച്ചു.. കല്ലു ആണെങ്കി സാരിയിൽ മുറുക്കി പിടിച്ചു.. ആകെ വിയർത്തു കുളിച്ചു..ശ്വാസം പോലും എടുക്കാൻ വയ്യാതെ തറഞ്ഞു നിന്നു.. പറ.. രാഘവ് കൂടുതൽ കല്ലുവിനെ അതേ പടി തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തി..അവളുടെ കഴുത്തിൽ താടി മുട്ടിച്ചു ..അവളെ കണ്ണാടിയിൽ കൂടി നോക്കി. കല്ലു ആണെങ്കി..അവന്റെ നോട്ടത്തെ ഭയന്നു തലയും താഴ്ത്തി നിന്നു.. കല്ലു...രാഘവ് ആർദ്രമായി വിളിച്ചു.. ഉം.. മുഖത്തേയ്ക്ക് നോക്ക്... കല്ലു പയ്യെ തലയുയർത്തി..കണ്ണാടി വഴി രാഗവിനെ നോക്കി..യതും അവന്റെ കണ്ണുകളിൽ പ്രണയത്തിൽ മുങ്ങിയ തന്നെ തന്നെ അവൾ കണ്ടു.. അവളുടെ നോട്ടം കണ്ടതും...രാഘവ് പയ്യെ അവളുടെ കഴുത്തിൽ തന്റെ ചുണ്ടുകൾ അമർത്തി..

പയ്യെ അവിടെ ആഴത്തിൽ പല്ലുകൾ അമർത്തി.. ശ്... എന്നും പറഞ്ഞു കല്ലു കണ്ണുകൾ അടച്ചു കഴുത്തു ഒരു ഭാഗത്തേയ്ക്ക് മുഗം തിരിച്ചു.. രണ്ടും കൂടി അവിടെ എന്തു എടുക്കുവാ...എന്നുംപറഞ്ഞു പുറത്തു നിന്നും ആരോ കതകു തല്ലി പൊളിയ്ക്കുന്നത് കേട്ടാണ് രണ്ടും വിട്ടു മാറിയത്. കല്ലു ആണെങ്കി പെട്ടന്നുള്ള വെളിപാടിൽ ഓടി പോയി കതകു തുറന്നു.. രാഘവ് ചെറുതായി ഒന്നു ചിരിച്ചു കൊണ്ട് ബാഗും എല്ലാം എടുത്തു വെച്ചു.. * കല്ലു കതകു തുറന്നപ്പോ അവളുടെ ഗഡിസ് എല്ലാം മുന്നിൽ... എന്താ മോളെ കതകു തുറക്കാൻ ഒരു താമസം.. എന്നും പറഞ്ഞു 3ഉം കൂടി ആർദ്ദം വെച്ചു നോക്കി..

കല്ലു ഒരു ഇളിച ഇളിയും കാട്ടി..ബാഗും എടുത്തു വെളിയിലേക്ക് ഇറങ്ങി.. കല്ലു ഒന്നു നിന്നെ..രാഘവ് പിറകിൽ നിന്നും വിളിച്ചു.. ആ..ആ.നടക്കട്ടെ നടക്കട്ടെ..ഞങ്ങൾ ഒന്നിനും ഇല്ലേ.. എന്നും പറഞ്ഞു 3 ഉം കൂടി ആക്കി ചിരിച്ചോണ്ട് താഴേയ്ക് പോയി.. അങ്ങേരെ ഞാൻ.. താൻ..വിളിച്ചത് കേട്ട് അവര് ആക്കി ചിരിച്ചോണ്ട് പോയി...കല്ലു പറഞ്ഞു.. ഹാ. അതിനു ഞാൻ എന്തു ചെയ്യും..ഇതെന്തു പാട്. ഞാൻ ദേ ഇതിന വിളിച്ചത്..എന്നും പറഞ്ഞു സിന്ദൂരം കയ്യിൽ എടുത്തു കാട്ടി.. ഇത്..കല്ലു രാഗവിന്റെ മുഖത്തേയ്ക്ക് നോക്കി.. നി..ഇപ്പൊ അങ്ങോട്ടു പോവയല്ലേ . അതുകൊണ്ട്..എന്റെഭാര്യയ്ക്ക് ഇതിന്റെ കുറവ് വേണ്ട എന്നു തോന്നി എന്നും പറഞ്ഞു രാഘവ് കല്ലുവിന്റെ സിന്ദൂര രേഖയിൽ സിന്ദൂരം ചാർത്തി.. അവിടെ ഒരു ചുംബനം നൽകി. കല്ലു ആ ചുംബനം മനസാൽ സ്വീകരിച്ചു.. രണ്ടുപേരും കൂടി.താഴേയ്ക്ക് പോയി.. എല്ലാരോടും യാത്ര പറഞ്ഞു അവരുടെ വീട്ടിലേയ്ക്ക് പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story