രാവണ പ്രിയ: ഭാഗം 17

ravana priya

രചന: അർച്ചന

മുറ്റത്തു ഒരു വണ്ടിയുടെ സൗണ്ട് കേട്ടതും അടുക്കളയിൽ ജോലിയിൽ ആയിരുന്ന സുമ ഫ്രണ്ടിലേയ്ക്ക് വന്നു.. ഇപ്പൊ..ഇതാരാ.. എന്നും പറഞ്ഞു സുമ ആലോചിച്ചു നിന്നതും.. അമ്മേ എന്നും വിളിച്ചു കല്ലു കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും ഒത്തായിരുന്നു.. മോളെ...എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് കല്ലുവിനടുത്തേയ്ക്ക് ചെന്നു...നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. എത്ര ദിവസമായടി..ഒന്നു നിനക്ക് ഇതുവഴി വന്നുടാരുന്നോ..സുമ.സങ്കടം പറഞ്ഞു... ഈ..എന്നും പറഞ്ഞു കല്ലു ഒന്നു ഇളിച്ചു കാണിച്ചു.. ഇനി കുറച്ചു ദിവസം ഇവിടെ കാണും..പെട്ടിയും പ്രമാണവും എല്ലാം ഇവിടെ ഉണ്ട്..അല്ലെടാ..hassu.. കല്ലു രാഗവിന്റെ നോക്കി പറഞ്ഞു.. അപ്പോഴാണ് സുമയും രാഗവിന്റെ ശ്രെദ്ധിയ്ക്കുന്നത്.. രാഘവ് ..ചെറുതായി ഒന്നു ചിരിച്ചു.. അമ്മേ..എന്നോട്.. അന്ന്..ഞാൻ..ഇവളെ കെട്ടിയത്..രാഘവ് വാക്കുകൾക്ക് വേണ്ടി വിക്കി.. ഏയ്‌..ഇപ്പൊ എനിയ്ക്ക് സങ്കടം ഒന്നും ഇല്ല..എന്റെ മോളെ ഈ അന്നത്തേക്കാളും നന്നായി മോൻ ഇപ്പൊ നോക്കുന്നുണ്ട് എന്ന് എനിയ്ക്ക് ഇപ്പൊ മനസിലായി..അന്ന് നല്ല ദേഷ്യം ഉണ്ടാരുന്നു..

എന്നാൽ ഇപ്പോ അവിഷമം ഇല്ല.. മോൻ..അകത്തേയ്ക്ക് വാ.. എന്നും പറഞ്ഞു അകത്തേയ്ക്ക് ക്ഷണിച്ചു.. കല്ലു വും കൂടി അകത്തേയ്ക്ക് വരാൻ ഒരുങ്ങിയതും.. ഉം..എങ്ങോട്ടാ..(സുമ അകത്തേയ്ക്ക്..(കല്ലു പെട്ടിയും പ്രമാണവും പിന്നെ ആരു വന്നെടുക്കും പോയി എടുക്കടി... മോൻ വാ..അവളെടുത്തൊണ്ട് വരും..എന്നും പറഞ്ഞു രാഗവിന്റെ അകത്തേയ്ക്ക് കൊണ്ട് പോയി.. ഇപ്പൊ ഞാനാണോ അങ്ങേരാണോ ഇവിടുത്തെ കൊച്ചു...ഇവരെന്നെ തവിടു കൊടുത്തു വാങ്ങിയതാണോ. കല്ലു മനസ്സിൽ പറഞ്ഞു രാഗവിന്റെ നോക്കി രാഘവ്..ആണെങ്കി കല്ലുവിനെ നോക്കി ഒരു ഇളിയും ഇളിച്ചു അകത്തേയ്ക്ക് പോയി.. ഒരു ഇളി... പരട്ട.. ഇനി ഈ പെട്ടികൾ ഞാൻ തന്നെ ചുമക്കണം അല്ലോ...എന്നും പറഞ്ഞു കല്ലു ബാഗും എടുത്തു അകത്തേയ്ക്ക് കയറി.. അകത്തു കയറി നോക്കുമ്പോ മരുമകന് അമ്മായി അമ്മ സൽക്കരിയ്ക്കുന്നു.. ചുമട്ടു തൊഴിലാളി ആയതു ഞാൻ ...വെള്ളം അങ്ങേർക്കും..അല്ലേലും എല്ലാം കണക്ക.. അമ്മേ..എനിയ്ക്കും...(കല്ലു വേണൊങ്കി അടുക്കളയിൽ പോയി കുടിയ്ക്കടി..എന്നുംപറഞ്ഞു അടുക്കളയിലേയ്ക് സുമ പോയി..

രാഘവ് ഇതുകേട്ട് ഊറി ചിരിച്ചു കൊണ്ട്...കല്ലു കാണേ ടാങ്ക് കലക്കിയ വെള്ളം കുടിച്ചു.. കാലൻ... ഡോ..താൻ ഒറ്റയ്ക്ക് കുടിച്ചാൽ എങ്ങനെയാ.. എനിയ്ക്കും കൂടി താ..കല്ലു രാഗവിനു നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... sorry ..നടക്കില്ല മോളെ..എന്നും പറഞ്ഞു ബാക്കി ഇരുന്നത് കൂടി രാഘവ് അങ് കുടിച്ചു.. അലവലാതി എന്നും പറഞ്ഞു കല്ലു നേരെ അടുക്കളയിൽ പോയി..വെള്ളം കുടിച്ചു.. അമ്മേ..അമ്പാടി എന്തിയെ..(കല്ലു അവൻ ക്ലാസ്സിനു പോയി..നിങ്ങൾ വരുന്നത് ഒന്നും പറഞ്ഞില്ലല്ലോ..അല്ലേരുന്നെങ്കി ഇവിടെ അവൻ കണ്ടേനെ.. മോളെ..ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ... പറ 'അമ്മ...എന്തിനാ എന്നോട് മുഖവുര..അവിടെ ഇരുന്ന ക്യാരറ്റും കടിച്ചു കൊണ്ട് കല്ലു പറഞ്ഞു.. അത്..ആ മോന് മോളോട് ഇഷ്ടകുറവ് ഒന്നും ഇല്ലല്ലോ..അതായത്..നിങ്ങള് തമ്മിൽ... 'അമ്മ ഉദ്ദേശിയ്ക്കുന്നത്...(കല്ലു. അത്..അവരെ വെച്ചു നോക്കുമ്പോ..അവരിൽ പലരും തന്നെ പറയില്ലെ..നമ്മൾ തമ്മിലുള്ള അന്തരം..അതാ..ഞാൻ.. ഏയ്‌..അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമാ..ആർക്കും എന്നോട് ഒരിഷ്ട കുറവും ഇല്ല..

കാലൻ എന്നെ വാശി പുറത്തു കെട്ടിയതാണെങ്കിലും..ഒരിയ്ക്കലും വെറുപ്പൊന്നും കാണിച്ചിട്ടില്ല..അമ്മേ. അമ്മേ..കല്ലു പറഞ്ഞതു ശെരിയ.. വാശിപ്പുറത്തു കെട്ടിയതാണെങ്കിലും ആരും ഇവളെ കുറ്റം പറയുന്നത് എനിയ്ക്ക് ഇഷ്ടം അല്ല.. അവരുടെ സംസാരം കേട്ടൊണ്ട് വന്ന രാഘവ് ചിരിച്ചു കൊണ്ട് പറഞ്ഞു.. അത്..മോനെ..ഞാൻ.. ഇവൾക്ക് കുറച്ചു കുരുത്ത ക്കെട്... സുമ വിക്കി പറഞ്ഞു.. എനിയ്ക്ക് മനസിലാവും.അമ്മ മാരൊക്കെ ഇങ്ങനെയാണ് പൊതുവെ.. പിന്നെ കുട്ടിക്കളി..അത് ഇവൾക്ക് ഇത്തി കൂടുതൽ ആണ്..അത് ഞാൻ കുറച്ചോളാം..അല്ലെടി..എന്നും പറഞ്ഞു രാഘവ് അവളെ ചേർത്തു നിർത്തി.. ഇതു കണ്ട സുമയ്ക്കും സമാദനം ആയി.. അല്ല അമ്മേ എന്റെ അളിയൻ എന്തിയെ...(രാഘവ് അവൻ ക്ലാസ്സിനു പോയി.. വരുമ്പോ വൈകുന്നേരം ആകും..നിങ്ങള് പോയി ഡ്രെസ്സൊക്കെ മാറ്റി വാ..ഞാൻ അപ്പോഴേയ്ക്കും കഴിയ്ക്കാൻ ശെരി ആക്കാം.. കല്ലുവും രാഗവും കൂടി അവളുടെ മുറിയിലേയ്ക്ക് പോയി.. ബാഗു ചുമന്നത് കല്ലുവും... മുറി തുറന്നു അകത്തു കയറിയതും.. ദേവിയെ....

തന്റെ മുറിയിൽ കയറിയതും കല്ലു കയ്യിൽ ഇരുന്ന ബാഗും തറയിൽ ഇട്ടു ഒരു വിളി ആയിരുന്നു.. വിളികേട്ട് രാഗവും ഞെട്ടി..അവളുടെ അമ്മ അങ്ങോട്ടു ഓടി വന്നു.. എന്താ..എന്തു പറ്റി.. ഇത്..ഇത്..എന്റെ മുറി..കല്ലു ഞെട്ടി ചോദിച്ചു.. ആ..നിന്റെ മുറി തന്നെയാ..എന്താ..(സുമ അല്ല.. ഞാൻ സമ്മദിയ്ക്കില്ല..എത്ര മനോഹരം ആയി ഞാൻ ഡെക്കറെറ്റ് ചെയ്തിരുന്ന എന്റെ മുറി.. ഇങ്ങനെ വൃത്തി ആക്കാൻ എങ്ങനെ തോന്നി..എന്നും പറഞ്ഞു കല്ലു കണ്ണിൽ നിന്നും വെള്ളം തുടയ്ക്കുന്ന പോലെ കാണിച്ചു.. ആഹാ..കണ്ട അലന്ന ഹിന്ദി നടൻ മാരു ഷർട്ടും ഇടാതെ നിൽക്കുന്ന പടം കൊണ്ട് ഒട്ടിച്ചു വൃത്തി കേടാക്കി വെച്ചത് വൃത്തി ആക്കിയപ്പോ ...ദേ.. മോൻ നിൽക്കുന്നു.. മോന് അറിയോ..ദേ.. ഇവളുടെ മുറി വൃത്തി ആക്കാൻ അവസാനം തൊഴിലുറപ്പിലെ പെണ്ണുങ്ങളെ വിളിയ്ക്കാം എന്നുവരെ കരുത്തിയതാ..അമ്മാതിരി ആയിരുന്നു മുറിയുടെ കോലം.. എല്ലാരും പറയും പെണ്കുട്ടികൾക്ക് നല്ല വൃത്തി യാ..ഇവിടെ നേരെ തിരിച്ചും..സുമ തലയിൽ കയ്യും വെച്ചു പറഞ്ഞു.. രാഘവ് അവളെ ചിരിച്ചോണ്ട് നോക്കി. കല്ലുവിന് പണ്ടേ ഒന്നും ഏശത്തോണ്ട്..അവളും തിരിച്ചടിച്ചു.. അമ്മ അങ്ങനെ പറയരുത്.. പൊതുവെ എല്ലാ പെണ്പിള്ളേരുടെ മുറിയും ഇങ്ങനെയാണ്..കൂടിപ്പോയ ഒന്ന രണ്ടോ പിള്ളേർക്ക് വൃത്തി കാണും..

ആ പിള്ളേരെ വെച്ചാണ് എല്ലാ തള്ള മാരും ബാക്കി പിള്ളേരെ കമ്പയർ ചെയ്യുന്നത്..എനിക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ..നിങ്ങൾക്കൊക്കെ നട്ടു കാരുടെ പിള്ളേരെ നോക്കി പടിയ്ക്ക്..അവരെ പോലെ നടക്ക് എന്ന് പറയുന്നത്..കുറച്ചൊന്നു നിർത്തി കൂടെ.. അതൊക്കെ നമ്മടെ കാലൻ..ഇങ്ങനെ പറന്നു നടക്കും..അല്ലെ കാലാ..എന്നും പറഞ്ഞു രാഗവിനെ ചേർന്നു നിന്നു.. ടി..കെട്ടിയ ആളെ നി ഇങ്ങനെയൊക്കെയാണോ വിളിയ്ക്കുന്നത്..ചേട്ടൻ എന്നു വിളിയ്ക്കണം..കേട്ടോ..എന്നും പറഞ്ഞു കല്ലുവിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.. ആ..അമ്മേ..വിട്..സത്യായും കാലനെ കാലാ എന്നു വിളിയ്ക്കില്ല..സത്യം..എന്നും പറഞ്ഞു കല്ലു നിന്നു തുള്ളി..സുമ ഉണ്ടോ വിടുന്നു.. ചേട്ട എന്നു വിളിച്ചിട്ടല്ലാതെ സുമ ചെവിയിലെ പിടി വിട്ടില്ല.. മോനെ..ഇനി ഇവൾ ചേട്ട എന്നല്ലാതെ വേറെ വല്ലതും വിളിയ്ക്കുകയാണെങ്കി..നല്ലത് കൊടുത്തോ ...എന്നും പറഞ്ഞു..സുമ പോയി.. രാഘവ് മുറി മുറിയടച്ചു കല്ലുവിനടുത്തേയ്ക്ക് ചെന്നു.. ഹോ..എന്നാ പിടിയാ പിടിച്ചത്.. വന്നപ്പോ തന്നെ കൈ നീട്ടം കിട്ടി..ഇനി എന്താവോ എന്തോ.

.എന്നും പറഞ്ഞു കല്ലു കട്ടിലിൽ ഇരുന്നു.. നല്ലതു പോലെ നോന്തോ..(രാഘവ് ഏയ്‌..നല്ല സുഗം..എന്നും പറഞ്ഞു..കല്ലു ഡ്രഡ് മാറാനായി ബാഗ് തുറന്നു.. നിയായിട്ടു ചോദിച്ചു വാങ്ങിയതല്ലേ..അനുഭവിച്ചോ..എന്നും പറഞ്ഞു രാഘവ് കട്ടിലിൽ കയറി നീണ്ടു നിവർന്നു കിടന്നു.. അതേ..എങ്ങോട്ടാ...മോൻ..എണീറ്റു പുറത്തു പോയേ..ഞാൻ ഈ ഡ്രസ് ഒന്നു മാറട്ടെ.. അതിനു ഞാൻ പോകുന്നത് എന്തിനാ..ഇനി കാണാൻ ഒന്നും ഇല്ലല്ലോ..ഞാൻ ഇവിടെയെ കിടക്കു..എന്നും പറഞ്ഞു രാഘവ് കൈ കണ്ണിനു മുകളിൽ കൈ വെച്ചു അവിടെ കിടന്നു... ആഹാ..ടാ.. അലവലാതി മര്യാദിയ്ക്ക് എണീറ്റെ.. എന്നും പറഞ്ഞു രാഗവിനെ ചെന്നു വലിച്ചു എണീപ്പിയ്ക്കാൻ തുടങ്ങി.. എവിടനു.. കുറച്ചു വിയർത്തത് മിച്ചം. കഷ്ടം കിട്ടും കേട്ടോ..കല്ലു നിന്നു ചിണുങ്ങി.. ഞാൻ പോയേക്കാം...എന്നാലേ..എനിയ്ക്ക് ഒന്നു വേണം..(രാഘവ് എന്ത്..(കല്ലു.. അതേ..എനിയ്ക്കെ..എന്നും പറഞ്ഞു രാഘവ് അവന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു.. ആഹാ..അത് കിട്ടിയത് തന്നെ.. മോൻ അവിടെ തൊട്ടൊണ്ട് ഇരുന്നോ..എന്നും പറഞ്ഞു കല്ലു ഡ്രെസ്സും എടുത്തു..കതകു തുറക്കാൻ പോയതും..രാഘവ് ഓടി വന്നു അവൾക്ക് കുറുകെ നിന്നതും ഒത്തായിരുന്നു.. തരാതെ..പോവില്ല മോളെ..എന്നും പറഞ്ഞു രാഘവ് അവളുടെ കയ്യിൽ ഇരുന്ന ഡ്രസ് പിടിച്ചു വാങ്ങിച്ചു..

ദേ.. മനുഷ്യ..കളിയ്ക്കല്ലേ..മര്യാദിയ്ക്ക് ഡ്രസ് താ..(കല്ലു ഞാൻ ചോദിച്ചത് തന്നാൽ..നിനക്കു കിട്ടും..(രാഘവ് എങ്ങോട്ടോ നോക്കി പറഞ്ഞു.. ആഹാ..എങ്കി എനിയ്ക്ക് കാണണം അല്ലോ..എന്നും പറഞ്ഞു കല്ലു വേറെ ഡ്രസ് എടുക്കാനായി തിരിഞ്ഞതും..കല്ലുവിനെ വയറ്റിൽ ചുറ്റിപ്പിടിച്ചു ചുവരിലേയ്ക്ക് ചേർത്തു നിർത്തിയതും ഒത്തായിരുന്നു.. ഞാൻ പറഞ്ഞില്ലേ മോളെ..നടക്കില്ല എന്നു..(രാഘവ് ഡോ..കാലാ.. താൻ എന്നെ വിട്ടെ..എനിയ്ക്ക് ഡ്രസ് മാറണം എന്നു.. കല്ലു അവന്റെ പിടിയിൽ നിന്ന് കുതറാൻ തുടങ്ങി.. അടങ്ങി നിൽക്ക് മോളെ..എന്നും പറഞ്ഞു രാഘവ് കല്ലുവിനെ ചേർത്തു നിർത്തി... ആ ചേർത്തു നിൽപ്പിൽ തന്നെ...കല്ലുവിന്റെ പാതി ഉയിരു പോയി..അമ്മാതിരി പിടുത്തം ആണ് ചെക്കൻ പിടിച്ചത്.. താൻ എന്നെ വിട്ടില്ലെലുണ്ടല്ലോ..ഞ..ഞാൻ ഇപ്പൊ ഇവിടെ കിടന്നു വിളിയ്ക്കും..കല്ലു ഉള്ള ധൈര്യത്തിൽ പറഞ്ഞു.. ആ..മോള് വിളിയ്ക്ക് ചേട്ടൻ കാണട്ടെ.. എന്നും പറഞ്ഞു..രാഘവ് മീശയും പിരിച്ചു..കുറച്ചു കൂടി കല്ലുവിനെ ചേർത്തു നിർത്തി.. ഇപ്പോ രാഗവിന്റെ ചുടു ശ്വാസം അവളുടെ മൂക്കിൽ തുമ്പിലും ചുണ്ടിലും ഒക്കെ തട്ടി പോകുന്നുണ്ട്.. അവന്റെ നിശ്വാസം തന്നെ അവളിൽ പല മാറ്റങ്ങളും കൊണ്ട് വരുന്നത് അവൾ അറിഞ്ഞു.. അമ്മേനെ വിളിച്ചാൽ ആകെ നാറും..

എന്നും മനസിൽ വിചാരിച്ചു എന്തും വരട്ടെ എന്നും വിചാരിച്ചു..കല്ലു രാഗവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു വലിയാൻ നോക്കി.. ആഹാ..അങ്ങനെ അങ് പോകാതെ.. താൻ ചോദിച്ചത് ഞാൻ തന്നിലെ..ഇനി വിട്..(കല്ലു.. ആ..അത് അപ്പൊ തന്നിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു..ഇനി..എനിയ്ക്കെ വേറെ വേണം..എന്നും പറഞ്ഞു രാഘവ് ചുണ്ട് തടവി കാണിച്ചു.. അയ്യട. അത് പറ്റില്ല..എന്നെ വിട്ടെ..എന്നും പറഞ്ഞു.കല്ലു മാറാൻ നോക്കി.. രാഘവ് ആണെങ്കി.ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.. കല്ലു നോക്കുമ്പോ രാഘവ് കള്ള ചിരി ചിരിച്ചു തന്നെ തന്നെ നോക്കുന്നു.. ഇതു കണ്ട് കല്ലുവും സൈക്കിളിൽ നിന്നും വീണ ചിരി പാസ് ആക്കി.. രാഘവ് കുറച്ചു കൂടി കല്ലുവിനെ സാരിയ്ക്ക് വിടവിലൂടെ ഇടുപ്പിൽ കൈ ചേർത്തു തന്നോട് ചേർത്തു നിർത്തി.. രാഗവിന്റെ പ്രവൃത്തിയിൽ കല്ലുവിന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി.. ആ അവസ്ഥയിൽ കല്ലു അവിടെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.. കല്ലുവിന്റെ ചെന്നിയിൽ കൂടി വിയർപ്പ് ചാലിട്ട് ഒഴുകി..കഴുത്തു വഴി..മാറിലേക്ക് ഒഴുകി..

രാഘവ് അവളുടെ വിയർപ്പ് തുള്ളികൾ ചലിയ്ക്കുന്ന ഭാഗത്തേയ്ക്ക് തന്നെ നോട്ടം എത്തിച്ചു.. നോട്ടത്തിൽ വശപിശക് തോന്നിയതും..കല്ലു അപ്പൊ തന്നെ വിയർപ്പ് തുടച്ചു മാറ്റി.. രാഘവ് അവളുടെ പ്രവൃത്തികൾ വീക്ഷിയ്ക്കുന്ന തിരക്കിൽ ആയിരുന്നു.. രാഘവ് പയ്യെ അവളുടെ നെറ്റി വഴി വിയർപ്പ്. പറ്റി കിടന്ന മുടിയിഴകൾ ചൂണ്ടു വിരൽ കൊണ്ട് വകഞ്ഞു മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു.. പയ്യെ അമുഗം..കല്ലുവിന്റെ കഴുത്തി നരികെ. കൊണ്ട് പോയി..പയ്യെ അവളുടെ വിയർപ്പിന്റെ മണം നുകരാൻ തുടങ്ങി.. കല്ലു...രാഘവ് മെല്ലെ വിളിച്ചു.. ഉം..കല്ലു..ആണെങ്കി അവനിൽ ലയിച്ചു നിന്ന പോലെ മൂളി.. നിന്റെ വിയർപ്പിന് പോലും..വല്ലാത്ത ഊരാണ്.. മത്തു പിടിപ്പിയ്ക്കുന്ന സുഗന്ധം.. (സത്യത്തിൽ നാറ്റം അല്ലെ..എന്നാ ഞാൻ ചിന്തിയ്ക്കുന്നത് പ്രേമം തലയ്ക്ക് കയറിയാൽ ഇങ്ങനെയും വരോ. അർച്ചന..സ്വന്തം ആത്മ..) രാഘവ് പയ്യെ അവന്റെ കൈ അവളുടെ കയ്യുമായി തഴുകി.അവൾ വിയർപ്പ് തുടച്ച കൈ കവർന്നു.. പയ്യെ അത് രാഘവ് തന്റെ ചുണ്ടുകളിൽ ചേർത്തു..പയ്യെ ആ വിയർപ്പ് തുള്ളികളെ അവൻ സ്വന്തം ആക്കി.. രാഗവിന്റെ ഈ പ്രവൃത്തിയിൽ കല്ലുവിന്റെ ദേഹത്തു കൂടി എന്തോ പാസ് ചെയ്ത പോലെ അവൾക്ക് തോന്നി..അവൾ പെട്ടന്ന് തന്നെ കണ്ണു ഇറുക്കി അടച്ചു.. അവൾ തന്നെ അറിയുന്നുണ്ടാരുന്നു..

അവളുടെ നെഞ്ചിടിപ്പിന്റെ അളവ്.. രാഘവ് പയ്യെ കല്ലുവിന്റെ കണ്ണുകളിൽ അമർത്തി ചുംബിച്ചു..പയ്യെ..ആ ചുണ്ടുകൾ ഗതി മാറി..അവളുടെ ചെവിയിലേയ്ക്ക് നീങ്ങി..ചെവിയിൽ പയ്യെ അവന്റെ പല്ലുകൾ ആഴ്ന്നു.. കല്ലുവിന്റെ കൈകൾ രാഗവിന്റെ ശർട്ടിലും..മുറുകി..പയ്യെ ആ ചുണ്ടുകൾ..കല്ലുവിന്റെ കഴുത്തിൽ കൂടി താഴേയ്ക്ക് സഞ്ചരിച്ചു.. രാഘവ് അവളുടെ മാറ് മറച്ചു കിടന്ന് സരിതലപ്പ് കുറച്ചു നീക്കി..രാഘവ് അവന്റെ പല്ലുകൾ കൊണ്ട് അവിടെ മറഞ്ഞു കിടന്ന അവളുടെ താലി മാല..നാക്കും പല്ലും കൊണ്ട് പതിയെ കടിച്ചു പുറത്തിട്ടു.. ആദ്യത്തെ അനുഭവം ആയതു കൊണ്ട്.കല്ലു വിന്റെ ശരീരം..കാൽപാദം..പയ്യെ നിലത്തൂന്നി..കുറച്ചു ഉയർന്നു..നിന്നു.. രാഘവ് അവളുടെ മുഖത്തിനു നേരെ മുഗം കൊണ്ടു വന്നു..അവന്റെ ശ്വാസം മുഖത്തു തട്ടാൻ തുടങ്ങിയതും..കല്ലു മെല്ലെ കണ്ണുകൾ തുറന്നു..അപ്പോഴും അവളുടെ നെഞ്ചിടിപ്പ് മാറിയിട്ടില്ലായിരുന്നു.. കല്ലു നോക്കുമ്പോ തന്നെ തന്നെ നോക്കി നിൽക്കുന്ന അവന്റെ കണ്ണുകളെ ആണ് കണ്ടത്.. രാഘവ് പയ്യെ അവളുടെ ചുണ്ടുകളെ തന്റെ വിരലുകൾ കൊണ്ട്. തഴുകി അവളുടെ ചെവിയുടെ അടുക്കൽ പോയി പറഞ്ഞു..

ഞാൻ സ്വന്തം ആക്കികോട്ടെ..അവയെ..രാഘവ് മൃതു ആയി ചോദിച്ചതും.രാഗവിൽ മുഴുകിയ .കല്ലുവിന്റെ കൈകൾ അവന്റെ ഷർട്ടിൽ കൂടുതൽ മുറുകെ പിടിച്ചു.. രാഘവ് പയ്യെ..കല്ലുവിന്റെ മുഖത്തിനാടുത്തേയ്ക്കു അവന്റെ മുഗം കൊണ്ടു വന്നു..പയ്യെ അവന്റെ ഇണയിൽ അവന്റെ അധരങ്ങൾ പതിപ്പിച്ചു..പയ്യെ അവയെ അവൻ ചുംബിയ്ക്കാൻ തുടങ്ങി..രാഘവ് പതിയെ അവളുടെ കീഴ് ചുണ്ടുകളെ അവന്റെ വായ്ക്കുള്ളിൽ ആക്കി നുണയാൻ തുടങ്ങി.. പയ്യെ കല്ലുവിന്റെ നെഞ്ചിടിപ്പ്പോലും അവന്റെ ഹൃദയ താളത്തോട് വിധേയമാകാൻ തുടങ്ങി.. രാഗവിന്റെ ദേഹവും..അവളുടെ ദേഹത്തോട് ചേരാൻ വെമ്പി..പയ്യെ..അവൻ കല്ലുവിന്റെ സാരിയിൽ പിടുത്തം ഇട്ടു..പയ്യെ..ആ സാരി തലപ്പ് അവളുടെ മാറിലൂടെയും കയ്യിലൂടെയും ഊർന്നു നിലത്തു വീണു.. ചുംബനത്തിന്റെ തീവ്രത കൂടിയ നിമിഷം..അവരുടെ ഉമിനീരിൽ ക്കൂടി രക്ത ചുവ അനുഭവപ്പെട്ടതും രാഘവ് അവളുടെ ചുണ്ടുകളെ വിട്ടു പയ്യെ അവളുടെ കഴുത്തിൽ മുഗം പൂഴ്ത്തി..പയ്യെ അവളുടെ ഷോള്ഡറിൽ നിന്നും അവളുടെ ബ്ലൗസ് താഴ്ത്തി.. അവിടെ തന്റെ ചുണ്ടുകൾ ചേർത്തു.പയ്യെ വീണ്ടും അവൻ അവളുടെ കഴുത്തു വഴി രാഘവ് അവളുടെ മാറിലേക്ക് അവന്റെ ചുണ്ടുകളെ ചലിപ്പിച്ചു..

പയ്യെ അവന്റെ കണ്ണുകൾക്ക് തടസം ആയി നിന്ന ബ്ലൗസിന്റെ മുകളിലെ ഹുക്കുകൾ പൊട്ടിച്ചു..അവളുടെ ഇടം മാറിൽ ഒളിഞ്ഞു കിടന്ന ആ കാക്ക പുള്ളിയിൽ അമർത്തി ചുംബിച്ചു..അവളുടെ കൈ വിരലുകൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു.. രാഘവ് പയ്യെ അവിടെ അവന്റെ പല്ലുകൾ താഴ്ത്തി.. ആ..എന്നും പറഞ്ഞു..കല്ലു പെട്ടന്ന് തോന്നിയ ഉൾപ്രേണയിൽ രാഗവിനെ തള്ളി മാറ്റി..സാരി വാരി ചുറ്റി..ഡ്രെസ്സും എടുത്തു കതക് തുറക്കാൻ നോക്കിയതും..രാഘവ് കല്ലുവിനെ പിടിച്ചു വെച്ചു.. നി ഇത് ഈ കോലത്തിൽ ഇപ്പൊ എവിടെ പോകുവാ..രാഘവ്. ആ..എനിയ്ക്ക് എല്ലാം മനസിലായി..എന്തോ ഡിങ്കോൽഫിക്ക ഡൊണാൾഫ്രിക്കഷൻ അല്ലേറുന്നോടൊ പരിപാടി..എനിയ്ക്ക് എല്ലാം മനസിലായി..എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയെ..മുറിയ്ക്കകത്തു വെച്ചു..പ്യാവം ഞാൻ..(കല്ലു.. ഓഹ്..ഒരു പാവം..നിനക്ക് എല്ലാം അറിയാം.. ഇപ്പൊ ഞാൻ കണ്ടത് ആണല്ലോ..(രാഗവും വിട്ടു കൊടുത്തില്ല.. ആ..അത്.. ഞാനും ഒരുമനുഷ്യ സ്ത്രീ അല്ലെ..എനിയ്ക്കും കാണില്ലേ വികാര വിചാരങ്ങൾ.എന്നും പറഞ്ഞു എന്റെ നെഞ്ചു കടിച്ചു മുറിച്ചില്ലെടോ... കാലാ..കൂടെ ചുണ്ടും. അയ്യോ..ആണോ..എന്നാ ഞാൻ നോക്കട്ടെ എന്നും പറഞ്ഞു വെപ്രാളം പിടിക്കുന്ന കണക്ക് സാരിയിൽ കൈ വെച്ചതും ഫ കല്ലു രാഗവിന്റെ കൈക്ക് ഒന്നു കൊടുത്തു വാതില് തുറന്നു രാഗവിനെ തള്ളി പുറത്താക്കി..കതക് അടച്ചു. ഇങ്ങനെ ഒരു പെണ്ണ് ..

എന്നും പറഞ്ഞു രാഘവ് ചിരിച്ചു കൊണ്ട്. തല തടവി...ചുവരും ചാരി നിന്നു കാലൻ..വൃത്തി കേട്ടവൻ..അലവലാതി...രാഗവിനെ എന്തൊക്കെയോ കല്ലു വിളിച്ചു പറഞ്ഞു.. എന്നാലും കല്ലു നിനക്കെങ്കിലും കുറച്ചു..കണ്ട്രോള് എന്നും പറഞ്ഞു കല്ലു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.. പയ്യെ തന്റെ ചുവന്നു തുടുത്ത മുഖത്തേയ്ക്കും..ചുണ്ടിലേയ്ക്കും...അവന്റെ പല്ലുകൾ അടയാളം സമ്മാനിച്ച മാറിലേയ്ക്കും കല്ലുവിന്റെ കൈകൾ സഞ്ചരിച്ചു.. അവൻ അടുത്തു വരുമ്പോൾ തന്റെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം..പയ്യെ കണ്ണാടിയിൽ നോക്കി ചിരിച്ചു കൊണ്ട്..കല്ലു വസ്ത്രം മാറി..പുറത്തിറങ്ങി.. നോക്കുമ്പോ ആശാൻ ചുവരും ചാരി നിന്നു ദിവസ്വപ്നം കാണുന്നു.. മൈൻഡന്റാ...ഇനിയും ബാക്കി ഉണ്ടെങ്കി..താങ്ങില്ല.. മോളെ...കല്ലു വിട്ടൊ..അല്ലേലും കലിപ്പൻ ചെക്കനാ..അതു പോലെ തന്നെയാ റൊമാൻസും.. എന്നും പറഞ്ഞു...രാഘവ് നില്കുനിടത്തു നോക്കാതെ വേറെ എവിടേക്കോ നോക്കി കല്ലു വലിഞ്ഞു... കല്ലുവിന്റെ എങ്ങും തൊടാതെ ഉള്ള പോക്ക് കണ്ട്.. രാഘവ് ചിരിച്ചു കൊണ്ട് മുറിയിൽ കയറി ഡ്രസ് മാറി... രാഘവ് ചെല്ലുമ്പോ..കല്ലുവിന്റെ പൊടി പോലും ഇല്ല കണ്ടുപിടിയ്ക്കാൻ എന്ന അവസ്‌ഥ ആയിരുന്നു..എങ്ങോട്ട് പോയി കുരിപ്പ്.. അമ്മേ ..അവള് എവിടെ പോയി..

ആ.. നിന്ന നിൽപ്പിൽ മുങ്ങുന്ന സദനമാ... അമ്മയായ എനിയ്ക്ക് ഒരു പിടിയും ഇല്ല..ഇനി പിറകിലെങ്ങാനും ഉണ്ടെങ്കിലേ ഉള്ളു..എന്നും പറഞ്ഞു സുമ പോകാനായി തിരിഞ്ഞതും. വേണ്ട അമ്മേ..ഞാൻ നോക്കികൊളം എന്നും പറഞ്ഞു രാഘവ് കല്ലുവിനെ നോക്കാൻ പുറത്തേയ്ക്ക് ഇറങ്ങി.. പിറക് വശം മൊത്തം നോക്കിയിട്ടും കാണാതെ വന്നപ്പോ...ഈ കുരിപ്പ് ഇത് എവിടെ പോയി എന്നും വിചാരിച്ചു തലയിൽ കയ്യും വെച്ചു മുകളിലേയ്ക്ക് നോക്കിയതും. അടുത്തുണ്ടായിരുന്ന പേര മരത്തിന്റെ കൊമ്പിൽ തലകീഴായി തൂങ്ങി കിടക്കുന്നു..സാദനം..പേരയ്ക്ക കടിച്ചു തിന്നുന്നും ഉണ്ട്.. ഇതെന്താ വവ്വാലോ... എന്നും കരുതി രാഘവ് നോക്കുമ്പോ അവളുടെ ടീ ഷർട്ട് കുറച്ചു കയറി അവളുടെ വയറു ഇങ്ങു കാണാം.പിന്നെ വേണോ..പുകില്.. ടി. എന്നും പറഞ്ഞു ഒരു വിളി ആയിരുന്നു.. വിളി കേട്ട് ഞെട്ടി പിടഞ്ഞു പൊങ്ങിയതും...പേരയുടെ കൊമ്പിൽ നിന്നും പിടി വിട്ട് താഴേയ്ക്ക് വന്നു വീണതും ഒത്തായിരുന്നു.. അതും മൂടും കുത്തി... എന്താ സംഗതി എന്നറിയാൻ കുറച്ചു സമയം എടുത്തു...അമ്മാതിരി അല്ലെ വീഴ്ച... രാഘവ് പെട്ടന്ന് ചെന്ന് പിടിച്ചു പൊക്കി പേര മരത്തിനോട് ചേർത്തു... ഇനി..നിന്നെ ഈ കോലത്തിൽ മരത്തിൽ കണ്ടാൽ..ഉണ്ടല്ലോ..

രാഘവ് ദേഷ്യത്തിൽ പറഞ്ഞു.. മനുഷ്യൻ മൂടും നിരങ്ങി വന്നു വീണത് കണ്ടില്ല..മരത്തിൽ കയറിയത പ്രശ്നം..കല്ലു മനസിൽ പറഞ്ഞു.. എന്താടി മിണ്ടാത്തെ.. രാഘവ് ദേഷ്യത്തിൽ ചോദിച്ചു.. എന്റെ മനുഷ്യ ഒരു പേരയ്ക്ക പറിച്ചതിനാണോ..ഈ ദേഷ്യം..കല്ലു പേരയ്ക്കയും കടിച്ചു കൊണ്ട് ചോദിച്ചു.. ഞാൻ കാണാൻ ഉള്ളത് നാട്ടുകാരെ കാണിച്ചതിനാണ് എന്നും..പറഞ്ഞു രാഘവ് അവളുടെ ടീ ഷർട്ടിൽ പിടിച്ചു.. മോൾക്ക് ഇതിനുള്ള പണിഷ്മെന്റ് തന്നില്ലെങ്കി..ഇനിയും അവർത്തിയ്ക്കും. എന്താ.. ഞാൻ എന്ത് കാണിച്ചെന്ന ..(കല്ലു രാഘവ് പയ്യെ അവളുടെ അടുത്തു മുട്ടു കുത്തി ഇരുന്നു..അവളുടെ ഷർട്ട് വയറിന്റെ ഭാഗം അങ്..പൊക്കി... ഡോ..താൻ ഇത് എന്താ കാണിയ്ക്കുന്നെ...എന്നും പറഞ്ഞു കല്ലു രാഗവിനെയും തള്ളി മാറ്റി പോകാൻത്തുടങ്ങിയതും..രാഘവ് അവളെ അവനോട് ചേർത്തു പിടിച്ചു നാഭി ചുഴിയിൽ അവന്റെ പല്ലുകൾ ആഴ്ത്തിയതും ഒത്തായിരുന്നു.. സത്യം പറഞ്ഞാൽ കല്ലുവിന്റെ കണ്ണിൽ കൂടി പൊന്നീച്ച പാറി..കണ്ണുകൾ നിറഞ്ഞു തുളുമ്പി.. പയ്യെ രാഘവ് അവിടെ ഒന്നു അമർത്തി ചുംബിച്ചു..

എണീച്ചു നിന്നു... രാഘവ് നോക്കുമ്പോ കല്ലു കണ്ണും നിറച്ചു തലയും താഴ്ത്തി നിൽക്കുന്നു.. പയ്യെ രാഘവ് മുഗം പിടിച്ചുയർത്തി..അവളുടെ നിറഞ്ഞ കണ്ണുകളിൽ അമർത്തി ചുംബിച്ചു കണ്ണു നീരിനെ സ്വന്തം ആക്കി.. (സത്യം പറഞ്ഞാൽ ഇതിനു കുടിയ്ക്കാനൊന്നും കിട്ടിലേ എന്നാണ് എന്റെ സംശയം..me.. ആത്മ) നിനക്ക് വേദനിച്ചു എന്ന് എനിയ്ക്ക് അറിയാം. കുഴപ്പം ഇല്ല..നിന്റെ ശരീരം ഞാൻ മാത്രം കണ്ടാൽ മതി..കേട്ടോടി.കാളി.. പറഞ്ഞാൽ കേൾക്കില്ല എന്നറിയാം..അതാ ചെറിയ ശിക്ഷ തന്നത്..അതാകുമ്പോ എന്നും മോള് ഓർത്തോളും..(രാഘവ് അവന്റെ പറച്ചില് കേട്ട് അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് കല്ലു വീട്ടിലേയ്ക്ക് പോയി.. പോകുന്ന പൊക്കിൽ കയ്യിൽ ഇരുന്ന പേരയ്ക്ക വെച്ചു എറിയാനും മറന്നില്ല.. രാഘവ് ആണെങ്കി അത് കറക്ടായി ക്യാച്ചും പിടിച്ചു..അവളെ തന്നെ ആ പേരയ്ക്ക കടിച്ചു തിന്നുന്നതും കാണിച്ചു...അല്ല പിന്നെ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story