രാവണ പ്രിയ: ഭാഗം 18

ravana priya

രചന: അർച്ചന

 കല്ലു വീണ വീഴ്ചയിൽ നടുവും താങ്ങി അകത്തു കയറി.. രാഗവിന്റെ മുൻപിൽ ബില്ഡപ്പ്പോകാതിരിയ്ക്കാൻ.കല്ലു അനങ്ങിയില്ല.. നേരെ പോയി ദിവാൻ കൊട്ടിൽ പോയി കിടന്നു... പേരയ്ക്കയും തിന്നു അകത്തുവന്ന രാഘവ് കാണുന്നത്..ദിവാനിൽ കിടക്കുന്ന കല്ലുവിനെ.. ഓഹ്..കടി കൊണ്ടതും വീണ ക്ഷീണവും ആയിരിയ്ക്കും...എന്നാലും ഞാൻ ഇങ്ങനെ നിക്കുമ്പോ എന്റെ സഹധർമ്മിണി കിടക്കാൻ പാടുണ്ടോ...ഇല്ല...എന്നും പറഞ്ഞു ചുറ്റുപാടും അടുക്കളയിലും ഒന്നു നോക്കി നേരെ കല്ലു കിടക്കുന്ന ഭാഗത്തേയ്ക്ക് പോയി.. ടി..അങ്ങോട്ടു നീങ്ങി കിടക്കടി എന്നും പറഞ്ഞു കല്ലുവിന്റെ കൂടെ കയറി അങ് കിടന്നു... ഭാഗ്യം കൂടിപ്പോയിട്ടാണോ..എന്തോ..രാഘവ് വന്നു കിടന്നതും കല്ലു നേരെ ഉരുണ്ട് താഴെപ്പോയി.. നേരത്തെ വീണതും ഇപ്പോഴത്തെ വീഴ്ചയും കൂടി ആയപ്പോ അടിപൊളി...എവിടെയൊക്കെയോ നീറ്റലും ഉണ്ട്.. പിന്നെ പറയണോ..കല്ലു രാഗവിനെ തിരിച്ചു പിടിച്ചൊരു തള്ള്.. രാഘവ് നേരെ പോയി ഭൂമിയെ തൊട്ടു.. ബഹളം കേട്ട് സുമ ഓടി വന്നു. എന്താ എന്തു പറ്റി...

സുമ നോക്കുമ്പോ രാഘവ് നിലത്തു...കുറ്റവാളിയെ പോലെ..കല്ലു അവന്റെ അടുത്തും... അടിപൊളി...ഞാൻ ഇന്നാരെ ആണാവോ കണി കണ്ടത്..ഒന്നതെ മൂഡ് പോയി..ഇപ്പൊ ഇതും.. ഇന്ന് ഞാൻ അമ്മേടെന്നു വേടിയ്ക്കും.(.കല്ലു ആത്മ.. നോക്കി നിൽക്കാതെ മോനെ വന്നു പിടിയ്ക്കേടി.എന്നും പറഞ്ഞു സുമ രാഗവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു..കല്ലു കൂടെ താങ്ങാൻ ചെന്നു.. വേദന ഉണ്ടോ മോനെ..(സുമ.. ആ..അമ്മേ.. നടുവും കാലുമാ ചെന്നു ഇടിച്ചത്..രാഘവ് ഇല്ലാത്ത വേദന ഉണ്ടാക്കി ... ഞാൻ..ദേ ഇവിടെ കിടന്നതാ...കല്ലു വന്നു എനിയ്ക്ക് കിടക്കണം എന്നും പറഞ്ഞു ഒരു തള്ള്.. രാഘവ് സുമ കാണാതെ കല്ലുവിനെ നോക്കി കൊഞ്ഞനം കുത്തി പറഞ്ഞു.. ഡോ..സമദ്രോഹി.ഞാൻ എപ്പഴഡോ...തന്നെ തള്ളി ഇട്ടത്.. ഞാൻ ഒന്ന് താണ് തന്നപ്പോ തനിയ്ക്ക് അഹങ്കാരം അല്ലെടോ..കാണിച്ചു തരാടോ മരപ്പട്ടി.(.കല്ലു ആത്മ.. രണ്ടും കൂടി രാഗവിനെ കൊണ്ട് സോഫയിൽ ഇരുത്തി.. സുമ മരുന്നു എടുക്കാനും പോയി.. ഡോ..പരട്ടെ താൻ എന്താ പറഞ്ഞത്.ഞാനോ തള്ളിയിട്ടത്..എന്നോ..കല്ലു ചൂടായി.. അതേലോ..my sweet whifi.. എന്നും പറഞ്ഞു രാഘവ് കല്ലുവിന്റെ താടിയ്ക്ക് പിടിച്ചു. കൊഞ്ചിയ്ക്കുന്ന പോലെ ആക്കി.. മോള് എനിയ്ക്കിട്ട് കുറച്ചൊക്കെ പണിതത് അല്ലെ..

ഞാനും ഒന്നു ട്രൈ ചെയ്യട്ടെ..എന്നു വിചാരിച്ചു..രാഘവ് ഇളിച്ചോണ്ട് പറഞ്ഞു.. ഓഹോ..അതാണല്ലോ മനസിലിരിപ്പ്.. അണ്ണൻ മൂത്താലും മരംകേറ്റം മറക്കില്ല എന്നു ഞാൻ ഇന്ന് തെളിയിച്ചു തരാടോ.. അതിനു ഇനി എന്റെ വേദനയൊന്നും പ്രശ്നം അല്ല.. കല്ലു മനസിൽ പറഞ്ഞു ഒന്നു ഇളിച്ചു കാണിച്ചു.. എന്താ ഭാര്യേ ഒരു ഇളി...(രാഘവ് ഏയ്‌..ചുമ്മ..(കല്ലു മോനെ മരുന്ന് എന്നും പറഞ്ഞു സുമ ഓയിൽ മെന്റ് കൊണ്ടു വന്നതും.. അമ്മേ ഇങ്ങു താ...എന്റെ ചേട്ടന് ഞാൻ ഇട്ടു കൊടുക്കാം..എന്നും പറഞ്ഞു കല്ലു ഓയിൽമെന്റ് വാങ്ങിച്ചു.. സുമ ചിരിച്ചു കൊണ്ട് മരുന്നു അങ് കൊടുത്തു.. ചേട്ടനോ.. എന്തോ..എവിടെയോ.. ഇനി പണി ആണോ.. റിസ്ക് വേണ്ട ആന്റിയെ ഇവിടെ നിർത്താം..രാഘവ് മനസിൽ ചിന്ദിച്ചതും.. അമ്മേ അമ്മ കൂടി ഇവിടെ നില്ല്.. ചിലപ്പോ മുറിവ് വല്ലതും ഉണ്ടെങ്കിലോ..(കല്ലു. എന്നും പറഞ്ഞു..കല്ലു രാഗവിനെ സോഫയിൽ തിരിച്ചു ഇരുത്തി..ഷർട് കുറച്ചു പൊക്കി ഓയിൽ മെന്റ് ഇട്ടു കൊടുക്കാൻ തുടങ്ങി.. പെട്ടന്ന് രാഗവിനു എന്തോ വശപിശക് തോന്നി.. ഒരു കുഴപ്പവും ഇല്ലാതിരുന്ന ദേഹം ഇപ്പോ ശെരിയ്ക്കും നോവുന്നുണ്ട്..

താൻ എനിയ്ക്കിട്ട് പണിയും അല്ലെടോ.. ഞാനെ ഷോയ്ക്ക് അല്ല നഖം വളർത്തുന്നത്..കാണിച്ചു തരാടോ തനിയ്ക്ക്..എന്നും പറഞ്ഞു നഖം വെച്ചു അമർത്തി കുഴമ്പ് തെയ്ക്കാൻ തുടങ്ങി.. രാഗവിനാണെങ്കി നീറുന്നുണ്ടാരുന്നു.. അവളുടെ അള്ളി പറിച്ചിലിന്റെ കൂടെ ആ കുഴമ്പിന്റെ നീറ്റലും.. അടുത്തു തന്നെ അവളുടെ അമ്മ നിൽക്കുന്നോൻഡ്..ഒന്നും പറയാനും പറ്റുന്നില്ല.. രാഘവ് കടിച്ചു പിടിച്ചു ഇരുന്നു.. വേദന കുറഞ്ഞോ..മോനെ..(സുമ.. ഓ.കുറ.. രാഘവ് കുറഞ്ഞു എന്നു പറയാൻ വന്നതും... ഏയ്‌..കുറഞ്ഞു കാണില്ല അമ്മേ..ചിലപ്പോ ഇനിയും വേദന വന്നാലോ..എന്നും പറഞ്ഞു..കല്ലു വീണ്ടും അവിടെ അമർത്തി അമർത്തി തിരുമാൻ തുടങ്ങി.. രാഗവിന്റെ ദേഹം ചുവന്നു തടിച്ചു ഒരു പരുവം ആയി എന്നു പറഞ്ഞാൽ മതി... അവസാനം കല്ലുവിന് കൈ കഴച്ചപ്പോ അവള് മതി ആക്കി.. രാഗവിനു മതി ആയി.. ചേച്ചിയെ...എന്നും പറഞ്ഞു..ഒരു വിളി കേട്ടാണ് എല്ലാരും തിരിഞ്ഞു നോക്കിയത്..നോക്കുമ്പോ അമ്പാടിയും..അച്ഛനും.. ഞാനാ വിളിച്ചു പറഞ്ഞത്..രണ്ടുപേരും വന്നിട്ടുണ്ട് എന്ന്.. എന്നും പറഞ്ഞു സുമ മാധവന്റെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങി..

അമ്പാടി ഓടി ചെന്നു കല്ലുവിന്റെ മണ്ടയ്ക്ക് ചാടിക്കയറി.. കല്ലുവും അമ്പാടിയും നിലതെറ്റി താഴെയും.രാഘവ് ആണെങ്കി രണ്ടിനെയും ഞെട്ടി നോക്കി.. മാധവനും സുമയും ഇതൊക്കെ സ്ഥിരം ആയോണ്ട് മൈന്റ് ആക്കിയില്ല.. മോൻ കാര്യം ആക്കണ്ട.രണ്ടും കാണുമ്പോ ഇങ്ങനെയ..കുറച്ചു കഴിയുമ്പോ പൊരിഞ്ഞ അടിയും കാണാം...മാധവൻ പറഞ്ഞു.. മോൻ ഇരിയ്ക്ക് ഞാനീ വേഷം ഒന്നു മാറിയിട്ട് വരാം എന്നും പറഞ്ഞു അകത്തേയ്ക്ക് പോയി.. രാഘവ് നോക്കുമ്പോ രണ്ടും കൂടി തറയിൽ ഇരുന്നു എന്തൊക്കെയോ .സംസാരിയ്ക്കുന്നുണ്ട്..അമ്പാടി ആണെങ്കി അവളുടെ മടിയിലും.. രാഘവ് കുറച്ചു നേരം അവരുടെ കളി നോക്കിയിരുന്നു.. മാധവൻ വന്നു രാഗവിനോട്..സംസാരിച്ചു കൊണ്ടിരുന്നു.. ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും...ഒരു നിലവിളി...കല്ലുവിന്റെ.. രാഗവും മാധവനും നോക്കുമ്പോ..അടയും ചക്കരയും കണക്ക് ഇരുന്നവർ..തറയിൽ കിടന്നുരുണ്ടു മ്യാരക അടി.. അമ്പാടി ആണെങ്കി അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു....കല്ലു ആണെങ്കി തിരിച്ചു അമ്പാടിയെ കടിച്ചു.. എണീറ്റോടി...

അമ്പാടി പിറകെയും പടോ... എന്നൊരു സൗണ്ട് കേട്ടു.. ഓടിയ്ക്കോ ചേച്ചി..എന്നും പറഞ്ഞു..അമ്പാടി മുന്നേ..പിറകേ .കല്ലു.. അമ്പാടി ഓടി അച്ഛന്റെ പിറകെ ഒളിച്ചു..കല്ലു പിന്നെ സ്വന്തം മതിലിനു പിന്നിലും.. എല്ലാരും അടുക്കളയുടെ ഭാഗത്തേയ്ക്ക് നോക്കിയപ്പോ..അരിപ്പൊടിയിൽ കുളിച്ച ഒരു രൂപം.. ഇങ്ങോട്ടു വാടി അസത്തെ..എന്നും പറഞ്ഞു സുമ ചൂല് എടുത്തു.. മോനെ..നമുക്ക് കുറച്ചു അങ്ങോട്ടു മാറാം..മാധവൻ ചിരിച്ചോണ്ട് പറഞ്ഞു രാഘവ് ..പിന്നെ ആദ്യമേ അങ് മാറി... പിന്നെ പറയണോ പൂരം..രണ്ടിനും അടിപൊളി ആയി അങ് കിട്ടി...അമ്പാടി..അയ്യോ എന്നും പറഞ്ഞു എടുത്തു ചാടി ഓടി. കല്ലുവിനാണെങ്കി യാതൊരു സ്കോപ്പും കിട്ടിയില്ല... മാത്രവും അല്ല അടി മൊത്തം കിട്ടുകയും ചെയ്തു.. വീണ വേദന അടികൊണ്ട വേദന മൊത്തം വേദന.. കുറച്ചു കഴിഞ്ഞപ്പോ കളി കഴിഞ്ഞ അരങ്ങു കണക്ക് ആയി..വീട്.. ബഹളം എല്ലാം തീർന്നപ്പോ ഒളിയ്ക്കൻ പോയവനും മാറി പോയവരും..എല്ലാം തിരിച്ചു എത്തി... നോക്കുമ്പോ കല്ലു കയ്യും കാലും ഒക്കെ തടവി ഇരിയ്ക്കുന്നു..

രാഗവിനു ആദ്യം കണ്ടപ്പോ സങ്കടം ആയെങ്കിലും..അവള് തനിക്ക് തന്നതിന് ആയല്ലോ എന്നൊരു സ്മാദനത്തില് നിന്നു.. അംഗം എല്ലാം കഴിഞ്ഞു..എല്ലാവരും കഴിയ്ക്കാനായി ഇരുന്നു.. കല്ലുവിനാണെങ്കി ആകെ വേദനിച്ചിട് ഇരിയ്ക്കാൻ പോലും വയ്യ.. രാഘവ് നോക്കുമ്പോ കല്ലുവിന്റെ ഇരുത്തയിലും കഴിപ്പിലും ആകെ മാറ്റം.. ആഹാരം കഴിച്ചു ഭയങ്കര ക്ഷീണം ആയോണ്ട് എല്ലാരും ഉറങ്ങാൻ പോയി.. അമ്പാടി.ദിവാനിൽ ആദ്യമേ പിടിചു.. രാഗവും കല്ലുവും നേരെ..മുറിയിലേയ്ക്കും.. അകത്തു കയറി..കതകു അടച്ചതും.. നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ..(രാഘവ്.. ഏയ്‌..എന്താ അങ്ങനെ ചോദിച്ചത്.. ഏയ്‌..കഴിയ്ക്കാൻ ഇരുന്നപ്പോഴും അല്ലാതെയും നിനക്ക് ഒരു വശ പിശക്.. അതാ..എന്നും പറഞ്ഞു രാഘവ് കട്ടിലിൽ കയറി നിവർന്നു കിടന്നു.. ഹും..മനുഷ്യന് ഇവിടെ നിൽക്കാൻ വയ്യ.. പറഞ്ഞാൽ മാനം പോകും..കൂടെ കളിയാക്കലും..വേണ്ട കല്ലു.. നിനക്ക് ഭയങ്കര ക്ഷീണം ഉണ്ട്.ഒരു ഉറക്കം അങ് പാസ് ആക്ക്..എന്നും പറഞ്ഞു കല്ലു മറു വശത്തു.. കമിഴ്ന്നു കിടന്നു.. ടി..നേരെ കിടക്കേടി..

രാഘവ് പറഞ്ഞു നേരെ കിടക്കാനോ ...ഇങ്ങേർക്ക് ഇങ്ങനെയൊക്കെ പറയാം..കിടക്കാൻ പറ്റില്ല എന്ന് നമുക്കല്ലേ അറിയൂ..കല്ലു മനസിൽ പറഞ്ഞു.അങ്ങനെ തന്നെ കിടന്നു.. രാഘവ് പറഞ്ഞിട്ടും അനക്കം ഒന്നും കാണാത്തൊൻഡ് രാഗവിനു ദേഷ്യം വന്നു.. ടി..നിന്നോട് അവസാനം ആയിട്ടു പറയുവ...നേരെ കിടക്ക്.. എവടെ.. . നമ്മടെ നായകന് അങ് കലിപ്പ് കയറി അവളുടെ ഇടുപ്പിൽ പിടിച്ചു ഒറ്റ തിരിയ്ക്കൽ ആയിരുന്നു.. ആ...എന്നും പറഞ്ഞു ഒരു കാറൽ ആയിരുന്നു.. പെട്ടന്നുള്ള വിളി ആയോണ്ട്.. രാഘവ് അവളുടെ വായ അങ് പൊത്തി... നിയെന്തിനാടി ഇങ്ങനെ കീറി പോളക്കുന്നുന്നത്..(രാഘവ് പിന്നെ..ഒരഞ്ഞു വാരി ഇരിയ്ക്കുന്നിടത്തു പിടിച്ച് വലിച്ചാൽ പിന്നെ ഞാൻ തന്നെ കെട്ടി പിടിച്ചു ഉമ്മ വെയ്ക്കാം.. എന്റെ പൊന്നു മനുഷ്യോ..ആ വീഴ്ചയിൽ ഒന്നതെ വയ്യ ആ കൂട്ടത്തിൽ അമ്മേടെ തല്ലും..ഇനി നിങ്ങളും കൂടി തൊടങ്ങല്ലേ.. ഞാൻ ഒന്ന് കിടന്നോട്ടെ..എന്നും പറഞ്ഞു കല്ലു വീണ്ടും കമിഴ്ന്നു കിടന്നു.. ഓഹ്..വെറുതെയല്ല...ആശാട്ടി പലപ്പോഴും ഇരുന്നും നിന്നും ഡിസ്കോ ഡാൻസ് കളിച്ചത്..

രാഗവ് മനസിൽ പറഞ്ഞു.. രാഘവ് പയ്യെ കമിഴ്ന്നു കിടക്കുന്ന കല്ലുവിന്റെ ടീഷർട്ടിൽ പിടിച്ചു മുകളിലേയ്ക്ക് ആക്കാൻ തുടങ്ങിയതും... കല്ലു ചാടി എണീറ്റു.. ഡോ..താൻ എന്നാ കാണിയ്ക്കുന്നെ..ഉടുപ്പ് താത്തിക്കൊണ്ട് കല്ലു ചോദിച്ചു.. ഞാൻ ഒന്നും ചെയ്യുന്നില്ല...നിനക്ക് മുറിവ് പറ്റിയത് നോക്കിയതാ..എന്റെ പൊന്നോ.നി..കിടന്നെ ഞാൻ നോക്കട്ടെ..(രാഘവ്.. ആഹാ..അങ്ങനെ ഇപ്പൊ നോക്കണ്ട... വീണപ്പോ നോക്കിയില്ലല്ലോ..ഇനിയും അങ്ങനെ മതി..നോക്കാൻ വന്നേക്കുന്നു..(കല്ലു ടി..മര്യാദിയ്ക്ക് അവിടെ കിടക്കടി.. വല്ലോം പറ്റിയോ എന്നു നോക്കാൻ പോയപ്പോ..അഹങ്കാരം.. രാഘവ് ദേഷ്യത്തിൽ പറഞ്ഞു.. കല്ലു പിന്നെ ഒന്നും നോക്കിയില്ല.. ഒന്നാതെ വെളിവില്ലാത്ത ചെക്കനാ..ഇനി കയറി പിടിച്ചു നോക്കിയാലോ..എന്നു പേടിച്ചു കല്ലു കമിഴ്ന്നു കിടന്നു.. രാഘവ് പയ്യെ അവളുടെ ടീ ഷർട്ട് മുകളിലേയ്ക്ക് പൊക്കി.. നോക്കുമ്പോ മുതുകും ഇടുപ്പും മൊത്തവും ഒരഞ്ഞു വാരി...ചുവന്നു കിടപ്പൊണ്ട്.... കണ്ടില്ലേ..ഇനി ആ ഷട്ടർ ഒന്നു താത്തിയ്ക്കെ..എന്നും പറഞ്ഞു..കല്ലു ഉടുപ്പ് താഴ്ത്താൻ പിടിച്ചതും..

അവിടെ അടങ്ങി കിടക്കടി...ഞാൻ ഇപ്പൊ വരാം..അതു വരെ ഉടുപ്പ് താഴ്ത്തിയാൽ അറിയാലോ..വലിച്ചു പറിച്ചു കളയും ഞാനിത്..കേട്ടല്ലോ..എന്നും പറഞ്ഞു മുറിയും തുറന്നു ഇറങ്ങി ഒരു പോക്ക്.. ഇങ്ങേരു ഇതാര് ..തുണി പറിയ്ക്കാൻ..കാലൻ..എന്നും പിറുപിറുത്തു..അടങ്ങി അവിടെ കിടന്നു.. വേദന കാരണം പെട്ടന്ന് തന്നെ മയങ്ങി പോയി.. കുറച്ചു കഴിഞ്ഞു ഇടുപ്പിലും മുതുകിലും തണുത്ത എന്തോ പതിയുന്ന പോലെ തോന്നി കണ്ണു തുറന്നപ്പോ...ആശാൻ കൈ കൊണ്ട് തടവിയത് ആണ്... കുറച്ചു കഴിഞ്ഞതും എന്തോ വെച്ചു പുറത്തു തേച്ചു.. ശ്..എന്നും പറഞ്ഞു കല്ലുഎരിവ് വലിച്ചു..തലയിണയിൽ കൈ ആർത്തി.. ഇതുകണ്ട് രാഘവ് പതിയെ അവിടെ ഊതി കൊടുത്തു... സുഖമുള്ള ഒരു തണുത്ത കാറ്റ് മുറിവിൽ പതിഞ്ഞതും..കല്ലു പയ്യെ..കണ്ണുകൾ അടച്ചു കിടന്നു.. രാഘവ് മുറിവിൽ മരുന്ന് ഇട്ടു കൊടുത്തു...ഉടുപ്പ്പഴയ പടി ഇട്ടു കൊടുത്തു അവളുടെ കൂടെ കിടന്നു.. അപ്പോഴേയ്ക്കും കല്ലു ഉറക്കം പിടിച്ചിരുന്നു.. രാഘവ് അവളെയും ചേർത്തു പിടിച്ചു...ഉറക്കത്തിലേക്ക് വീണു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story