രാവണ പ്രിയ: ഭാഗം 19

ravana priya

രചന: അർച്ചന

പിന്നീട് അവിടെ ഉള്ള ദിവസങ്ങളിൽ എല്ലാം ഇങ്ങനെ തന്നെ ആണ് സംഭവിച്ചത്.. രാഗവും സത്യത്തിൽ അവിടെ നടക്കുന്നത് എല്ലാം ആസ്വദിയ്ക്കുന്നുണ്ടാരുന്നു.. കുറച്ചു ദിവസ്സം കഴിഞ്ഞപ്പോൾ അവർ രാഗവിന്റെ വീട്ടിലേയ്ക്ക് തന്നെ തിരിച്ചു ... തിരിച്ചു പോകുന്നതിൽ കല്ലുവിന് ഭയങ്കര വിഷമം ഉണ്ടായിരുന്നു.. പക്ഷെ പോയല്ലേ പറ്റു.. തിരിച്ചു പോകുന്ന വഴിയിൽ കല്ലുവിന് ഭയങ്കര സങ്കടം..കുറച്ചു കൂടി വീട്ടിൽ നിൽക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്.. കല്ലുവിന്റെ മനസു മനസിലാക്കിയത് കൊണ്ട്..പിന്നെയും വരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അതോടെ കല്ലു ഹാപ്പി.. ടി..നി..എന്നു മുതലാ കോളേജിൽ പോകുന്നത്.. ഇനി കുറച്ചു കൂടി അല്ലെ ഉള്ളു...ഈ sem കൂടി അല്ലെ ഉള്ളു..രാഘവ് ചോദിച്ചു അതോടെ വന്ന സന്തോഷം പോയിക്കിട്ടി.. കല്ലു ഒരു നിഷ്‌കു ഭാവം അങ് കാച്ചി.. അടവ് നടക്കില്ല.നി..പോകും. ജയിക്കുകയും ചെയ്യും.. അമ്പാടി പറഞ്ഞു..മോൾടെ മാർക്ക് ഒക്കെ. കള്ള നാറി...ഒറ്റി..കല്ലു .അപ്പൊ എങ്ങനെയാ..മോള് അടുത്ത ദിവസം തൊട്ടു ക്ലാസ്സിനു പോകും.(രാഘവ് ഉം...ഉം.. രാഘവ് വണ്ടി ഓടിച്ചു മുന്നോട്ട് പോയതും വഴി ഫുൾ ബ്ലോക്ക്..എന്തോ aaccident... ഇനി..എങ്ങനെ പോകും..(കല്ലു.. ഇതുവഴി പറ്റിയില്ല എങ്കി അടുത്ത വഴി..

അത്ര തന്നെ..എന്നും പറഞ്ഞു..രാഘവ് പെട്ടന്ന് വണ്ടി തിരിച്ചു.. പെട്ടന്ന് കാലാവസ്‌ഥ ആകെ അങ് മാറി മൊത്തത്തിൽ ഇരുട്ടി കെട്ടി.. മഴയ്ക്കുള്ള കോൾ ആണെന്ന് തോന്നുന്നു..(രാഘവ് ആഹാ..സൂപ്പർ..മഴയൊക്കെ കണ്ട് അങ് പോകാം..ഇടി മാത്രം വെട്ടാതിരുന്നാൽ മതി..എന്നും പറഞ്ഞു കല്ലു വണ്ടിയുടെ ഗ്ലാസ് താഴ്ത്തി.. നല്ല തണുത്ത കാറ്റ് അകത്തേയ്ക്ക് ഒഴുകി.. രാഘവ് നോക്കുമ്പോ ഒരുത്തി പുറത്തെ കാഴ്ചകൾ ഒക്കെ ആസ്വദിച്ചു ഇരിപ്പുണ്ട്.. രാഘവ് അവളെ നോക്കി ചിരിച്ചു കൊണ്ട് വണ്ടി ഓടിച്ചു.. പെട്ടന്ന് രാഘവ് വണ്ടി സഡൻ ബ്രേക്ക് ഇട്ടു.. പെട്ടണ്ണയൊൻഡ് കല്ലുവും രാഗവും മുന്നോട്ട് ആഞ്ഞു... നോക്കുമ്പോ ആരുടെയൊക്കെയോ..ബൈക്ക് കുറുകെ ഇട്ടിരിയ്ക്കുന്നു.. ഏത്...പന്ന......... മോൻ ആടാ...വണ്ടി വഴിയിൽ കൊണ്ട് തള്ളിയിരിയ്ക്കുന്നത്.രാഗവ് ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.. രാഘവ് ചീത്ത വിളിയ്ക്കുന്നതും കേട്ട്..കല്ലു ചുറ്റും ഒന്നു നോക്കി.. ആൾപാർപ്പില്ലാത്ത ഏരിയ..ചുറ്റിനും മരങ്ങൾ മാത്രം.. ഇവിടെ ഇങ്ങനെയും സ്ഥലമോ... പകലാണെങ്കിലും മഴയും കോളും കാരണം ഇരുട്ടി കെട്ടിയ അവസ്‌ഥ.. കല്ലു പേടിച്ചു അപ്പൊ തന്നെ കാറിന്റെ കണ്ണാടി കയറ്റി..രാഗവിനെ നോക്കി.. രാഘവ് ആണെങ്കി കുറുകെകിടന്ന വണ്ടി മാറ്റാൻ ഹോണ് നീട്ടി അടിച്ചു..

ഇവിടെങ്ങും ഒരുത്തനും ഇല്ലേ.. ഇവനൊക്കെ..വണ്ടിയും റോഡിൽ തള്ളി ആരുടെ.........പോയിരിയ്ക്കുവാണോ.. നാശം എന്നു. പറഞ്ഞു..കാറിൽ നിന്നും വെളിയിൽ ഇറങ്ങി.. കൂടെ ഇറങ്ങാൻ ഭാവിച്ച കല്ലു വിനെ രാഘവ് തടഞ്ഞു.. അവിടെ ഇരുന്നോണം..പുറത്തോട്ട് ഇറങ്ങിയാൽ.. അറിയാലോ..എന്നും പറഞ്ഞു രാഘവ് പോയി.. വൈപ്പർ ഉള്ളോൻഡ് പുറത്തുള്ളത് ...കുറച്ചൊക്കെ കാണാം.. രാഘവ്..ഓരോന്ന് പിറു പിറത്തു കൊണ്ട്..കുറുകെകിടന്ന വണ്ടി മാറ്റാൻ തുടങ്ങിയതും..പിറകിൽ നിന്നും ആരോ..രാഗവിനെ ചവിട്ടി ഇട്ടതും..ഒത്തായിരുന്നു.. പെട്ടന്നുള്ള ആക്രമണം ആയോണ്ട് രാഘവ്..ആ ബൈക്ക് ഉൾപ്പെടെ മറിഞ്ഞു വീണു.. അയ്യോ..ചേട്ട..എന്നും പറഞ്ഞു..കല്ലു കാറിൽ നിന്നും പുറത്തിറങ്ങി.. പുറത്തു മഴ ശക്തം ആയി പെയ്യുന്നുണ്ടാരുന്നു.. രാഘവ്..നിലത്തു നിന്നും അടിച്ച ആളിനെ നോക്കിയപ്പോഴാണ്..ആളെ മനസിലായത്.. ഒരിയ്ക്കൽ അമ്പലത്തിൽ ഇട്ടു ഒരുത്തനെ തല്ലേണ്ടി വന്നില്ലേ..അവനാണ്.. ടാ.. നി..അന്ന് എല്ലാരുടെയും മുന്നിലിട്ട് തല്ലി ആളായില്ലേ..

ഇന്ന്..നി..ഇവിടെ കിടന്നു അടികൊണ്ട് തീരും..അയാൾ പറഞ്ഞു.. ഹും..പിന്നിൽ വന്നു തള്ളിയിട്ടല്ല ആണത്തം കാണിയ്ക്കേണ്ടത്..പൊറുതുന്നുണ്ടെങ്കി മുന്നിൽ..നിന്ന്..രാഘവ് ചിരിച്ചോണ്ട് തറയിൽ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു.. അല്ലേലും ചവാൻ പോകുന്നവന് ശൗര്യം കൂടും എന്നാണല്ലോ..എന്നും പറഞ്ഞു അയാൾ പുച്ഛിച്ചു ചിരിച്ചു.. പെട്ടന്ന് തന്നെ അയാളുടെ കൂട്ടുകാർ എന്നു പറയുന്നവരും..അയാൾക്ക് പിന്നിൽ നിരന്നു.. ഓ..ആളെയും കൂട്ടിയ വരവ് അല്ലെ.. നടക്കട്ടെ..അപ്പൊ എവിടന്നാ തുടക്കം..രാഘവ് ഷർട്ടിന്റെ സ്ലീവ് മടക്കി ചോദിച്ചു.. എവിടന്നയലും..നി..തീർന്നാൽ മതി..എന്നും പറഞ്ഞു..പിറകിൽ നിന്നവർ രാഗവിനെ അങ്..വളഞ്ഞു.. പിന്നെ ഒന്നും പറയണ്ട..അവിടെ ഒരു ബഹളം ആയിരുന്നു..പിന്നെ നമ്മടെ നായകനും കിട്ടാതെ ഒന്നും ഇരുന്നില്ല..അടി കിട്ടുന്ന അനുസരിച്ചു രാഗവിനു ദേഷ്യവും കൂടി..മൊത്തത്തിൽ പറഞ്ഞാൽ .വളഞ്ഞവൻ മാരെല്ലാം..വണ്ടിയുൾപ്പെടെ പല ഭാഗത്തായി..വീണു..നിൽക്കില്ല എന്നു കണ്ടതും എല്ലാം ഓടി.. അവസാനം..പണിയാൻ വന്നവൻ.

.രക്ഷ പ്പെടാൻ...നോക്കിയതും..രാഘവ് അവനെ കൈ കൊണ്ട് ചുറ്റി..കാറിന്റെ ബോണറ്റിൽ കൊണ്ട് ഒരടി.. അതായത് ..ആന തുമ്പിക്കയ്യിൽ തൂക്കി അടിയ്ക്കുന്ന പോലെ.. ആ അടിയിൽ തന്നെ അവന്റെ ഒരു വിധം എല്ലൊക്കെ ഒടിഞ്ഞു..അവനെ തൂക്കി വഴിയിൽ ഇട്ടപ്പോഴാണ്..കല്ലു..അടിയും കണ്ട് വെളിയിൽ മഴയത്ത് നിൽക്കുന്നത് കണ്ടത്.. പിന്നെ ഒന്നും നോക്കിയില്ല..കൊടുത്തു..കാവാലം പോളക്കെ.. പ്ഭാ..പന്ന...മോളെ..നിന്നോട് ഞാൻ എന്താടി പറഞ്ഞത്..കാറിൽ ഇരിയ്ക്കാനല്ലേ.. പിന്നെ ആരെ പൂരം കാണാനാടി ഇറങ്ങിയത്..ഏ.. എന്നും പറഞ്ഞു..രഗവ് അവളെ പിടിച്ചു വണ്ടിയിൽ ഇട്ടു.. സത്യം പറഞ്ഞാൽ കല്ലു രാഘവ് പറഞ്ഞ ഒന്നും കേട്ടില്ല.. ആ അടിയിൽ തന്നെ..ചെവിയിലെ ഫ്യൂസ് അടിച്ചു പോയി..അമ്മാതിരി അടിയല്ലരുന്നോ... വണ്ടിയിൽ കയറിയിട്ടും കവിളിൽ കൈ വെച്ചു അതേ അവസ്ഥയിൽ ആയിരുന്നു.. കാലൻ എന്നാ അടിയാ അടിച്ചത്.. ദുഷ്ടൻ.. അങ്ങേരു വീഴുന്ന കണ്ടപ്പോ സഹിച്ചില്ല..അതാ. ഇറങ്ങിയത്..അതിനാ കാലൻ പല്ലു ഉരിയത്..കല്ലു രാഗവിനെ നോക്കി..പിറുപിറുത്തു..

എന്താടി. നോക്കുന്നത്..രാഘവ് കലിപ്പിൽ കല്ലുവിനെ നോക്കി ചോദിച്ചു.. കല്ലു ഒന്നുമില്ലെന്നും പറഞ്ഞു ചുമൽ കൂച്ചി മുൻപോട്ട് നോക്കിയതും.. ആ..എന്നൊരു വിളി ആയിരുന്നു.. അപ്പോഴാണ് രാഗവും ശ്രെദ്ധിയ്ക്കുന്നത്..ഒരു..ലോറി..പെട്ടന്ന്..തന്നെ കാറ് വെട്ടിച്ചു..കാറ് ഒരു കുറ്റി കാട്ടിലേക്ക് ഇടിച്ചങ് കയറി.. രാഘവ് നോക്കുമ്പോ വണ്ടി മൊത്തം പോച്ചയ്ക്കകത്തു..ഇരിയ്ക്കുന്നു..കല്ലുവിനെ നോക്കുമ്പോ പേടിച്ചു കണ്ണു രണ്ടും പൊത്തി.. മുട്ടിൽ മുഗം ഒളിപ്പിച്ചു ഇരിയ്ക്കുന്നു.. അനക്കം ഒന്നും കേൾക്കതൊണ്ട..കണ്ണു തുറന്നു നോക്കിയപ്പോ കാറിനു കുഴപ്പം ഒന്നും ഇല്ല.. രാഗവിനെ നോക്കുമ്പോ കാലൻ ഇളിച്ചോണ്ട് ഇരിയ്ക്കുന്നു.. കാലൻ..പ്രാന്തൻ..ഇളിയ്ക്കുന്നോ.. എന്നും പറഞ്ഞു..കല്ലു..രാഗവിനെ അടിയ്ക്കാനും ഇടിയ്ക്കാനും .തുടങ്ങി.. ഇപ്പൊ ചത്തു പോയേനെ..മനുഷ്യന്റെ ഉയിരു കളയാൻ..സാദനം.. എന്നും പറഞ്ഞു..വായിൽ തോന്നിയതൊക്കെ കല്ലു പറഞ്ഞു.. എന്റെ ഭാര്യയ്ക്ക് ഇത്രേ ധൈര്യം ഉള്ളോ.. ചെ..മരണം വരുമ്പോഴും പതറാതെ നിൽക്കണം..മോളെ..അതാ..എന്റെ പോളിസി..

ഓ..എനിയ്ക്ക് ആ പോളിസി വേണ്ട..എനിയ്ക്ക് അൽപ്പം.ധൈര്യം കുറവാ..എന്നും.പറഞ്ഞു..മുഖവും വീർപ്പിച്ചു മുഗം തിരിച്ചു.. രാഘവ് ഇതുകണ്ട് ചിരിച്ചു.കൊണ്ട് വണ്ടി റിവേഴ്‌സ് എടുക്കാൻ നോക്കി.. എവിടനു.. വണ്ടി..ഒരു വിധത്തിൽ അനങ്ങുന്നില്ല.. നാശം..എന്നും പറഞ്ഞു..രാഘവ് സ്റ്റിയറിങ്ങിൽ അടിച്ചു.. എന്തു പറ്റി...(കല്ലു വണ്ടി. ചത്തു..എന്നും..പറഞ്ഞു..രാഘവ് സീറ്റിലേക്ക് ചാരി കിടന്നു.. അയ്യോ..അപ്പൊ ഇനി എന്തു ചെയ്യും..കല്ലു ഞെട്ടലോടെ ചോദിച്ചു... ഇനി എന്തു ചെയ്യാൻ..ഞാൻ..ആളെ.വിളിച്ചാലും മഴയത്തു..ബ്ലോക്ക് കാരണം.ഇപ്പോഴൊന്നും എത്തില്ല..മഴയത്തു..ഈ വഴി പറഞ്ഞു കൊടുത്താലും..അറിയില്ല..അതുകൊണ്ട് ഇവിടെ കിടക്കാൻ തീരുമാനിച്ചു..എന്നും പറഞ്ഞു..രാഘവ് കണ്ണടച്ചു കിടന്നു.. ഇങ്ങേർക്ക് വണ്ടിയിൽ കിടക്കാം..അതും ഈ കുട്ടി കാട്ടിൽ..അതുപോലെ ആണോ..ഞാൻ. എനിയ്ക്ക്..ഈ പുറമെ ഉള്ള..സ്‌ട്രോങ് മാത്രമേ ഉള്ളു..ബേസ് മെന്റ് വീക്ക് ആണെന്നുള്ളകാര്യം ഈ കാലന് അറിയില്ലേ.. ഒന്നു സോപ്പിട്ടലോ.. അതേ..ആരേലും. വിളിയ്ക്കോ...

കല്ലു നിഷ്‌കു ആയി..രാഗവിനെ തോണ്ടി.. രാഘവ് ഒരു നോട്ടമേ..നോക്കിയുള്ളൂ.. പിന്നെ കല്ലു ഒന്നിനും വന്നില്ല.. അതേ..ഈ മഴ ഒന്നു കുറയ്യട്ടെ.. എന്നിട്ടു വിളിയ്ക്കാം..അല്ലെങ്കി വരുന്നവർക്കും..വഴി അറിയാതെ എവിടേക്കും കുടുങ്ങും..(രാഘവ് ഉം... പെട്ടന്ന് രാഘവ് ഷർട്ട് അഴിയ്ക്കാൻ തുടങ്ങി... ഇതുകണ്ട് കല്ലു..ഒന്നു..ഞെട്ടി.. യോ..ഡോ. താൻ ഇത് എന്താ ചെയ്യുന്നേ..മര്യാദിയ്ക്ക് ഡ്രസ് എടുത്തിട്ടെ.. കല്ലു കണ്ണും പൊത്തി പറഞ്ഞു.. ടി.കോപ്പേ...മഴ നനഞ്ഞു അടിയും ഉണ്ടാക്കി അത്രയും വെള്ളവും ചെളിയുമാ..അതാ..മാറ്റിയത്..അല്ലാതെ വേറൊന്നിനും അല്ല..ഇങ്ങനെ ഒരു സാദനം..എന്നും പറഞ്ഞു..രാഘവ്..ഷർട്ട്..ഫ്രണ്ട് സീറ്റിൽ വിരിച്ചു..പിറകിലേക്ക് പോയി.. കല്ലു...ഒന്നു ചിരിച്ചു കാണിച്ചു അവിടെ ഇരുന്നു.. നിയും നനഞ്ഞു ഇരിയ്ക്കുവല്ലേ..വേണമെങ്കി നിനക്കും മാറാം...കേട്ടോ..രാഗവ് കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.. വോ..വേണ്ട..നമ്മൾ ഇങ്ങനെയൊക്കെ ഇരുന്നോലാം..നൈസിന് സീൻ പിടിയ്ക്കാൻ ഇരിയ്ക്കുവ തെണ്ടി..കല്ലു മനസിൽ പറഞ്ഞു വോ..വേണ്ടെങ്കി വേണ്ട..എന്നും.പറഞ്ഞു..രാഘവ് തലയ്ക്ക് കയ്യും വെച്ചു ചാരി കിടന്നു.. പെട്ടന്നൊരു..ഇടിവെട്ടിയതും..കല്ലു..ചാടി പിടഞ്ഞു..പിറകിലെ സീറ്റിലേക്ക് എങ്ങനെ യൊക്കെയോ പോയി ഇരുന്നു.

എന്താ..മോളെ..ഇവിടെ.. ഇവിടെ എന്റെ കുഞ്ഞമ്മേടെ കല്യാണത്തിന് പായസം കുടിയ്ക്കാൻ വന്നത..(കല്ലു ആണോ... ഞാൻ കണ്ടാരുന്നു..ഇടിയെ..പേടി ആണല്ലേ..രാഘവ് കണ്ണടച്ചു കിടന്നു..പറഞ്ഞു കണ്ടല്ലോ..പിന്നെ എന്തിനാ..ചോദിയ്ക്കുന്നത്..എന്നും പറഞ്ഞു..കല്ലു രാഗവിനെ ചേർന്നു ഇരുന്നു.. അതേ..എങ്ങോട്ട ഇടിച്ചു കയറി..അങ്ങോട്ടു നീങ്ങി ഇരുന്നെ..രാഘവ് എനിയ്ക്ക് ഇപ്പം മനസില്ല..വേണൊങ്കി തന്റെ മടിയിൽ ഞാൻ ഇരിയ്ക്കും എന്നും പറഞ്ഞു കല്ലു ചാടി കയറി ഇരുന്നു.. വീണ്ടും ഒരിടി വെട്ടിയതും ആശാട്ടി..രാഗവിന്റെ രോമാവൃതമായ നെഞ്ചിലേക്ക് മുഗം പൂഴ്ത്തി..ബനിയനിൽ പിടിച്ചു കണ്ണടച്ചു ഇരുന്നു.. ഇവളെന്നെ..തെറ്റിയ്ക്കും.. ഒന്നതെ മഴ..അതും നനഞ്ഞോട്ടി..അവസാനം വലതും പറ്റിയിട്ടു എന്നെ പറയരുത്..എന്നും പറഞ്ഞു അവളെയും ചേർത്തു പിടിച്ചു..രാഘവ് കണ്ണടച്ചു കിടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story