രാവണ പ്രിയ: ഭാഗം 20

ravana priya

രചന: അർച്ചന

നേരം സന്ധ്യയോട്..അടുത്തു..അപ്പോഴേയ്ക്കും മഴയ്ക്ക് കുറച്ചു ശമനം വന്നിരുന്നു.. തന്റെ ദേഹത്തു നല്ല ചൂട് തട്ടുന്നത് അറിഞ്ഞാണ് രാഘവ് കണ്ണു തുറന്നത് രാഘവ് കണ്ണു തുറക്കുമ്പോൾ.. കല്ലു തന്നോട് ചേർന്നു ചുരുണ്ടു കൂടി ഉറങ്ങുന്നുണ്ടാരുന്നു.. വിറയലും ഉണ്ട്.. ടി...കണ്ണു തുറക്ക്..എന്നും പറഞ്ഞു രാഘവ് അവളെ തട്ടി വിളിച്ചു..വിളിച്ചിട്ടും ഒരു അനക്കവും ഇല്ല..തൊട്ടു നോക്കുമ്പോ പൊള്ളുന്ന പനി.. പരട്ട യോട് മലയാളത്തിൽ പറഞ്ഞതാ..നനഞ്ഞ ഡ്രസ് മാറ്റാൻ..പുല്ല്..ഒന്നും കേൾക്കത്തും ഇല്ല..ഇപ്പൊ പനിച്ചു വിറച്ചു കിടത്തയും ആയി.. കല്യാണി..കണ്ണു തുറക്ക്.. എന്നും പറഞ്ഞു..രാഘവ് വീണ്ടും അവളെ തട്ടി വിളിച്ചിട്ടും യാതൊരു റെസ്പോണ്ടും ഇല്ല.. രാഘവ് കല്ലുവിനെ സീറ്റിലേക്ക് കിടത്തി.. ഫോണ് കയ്യിലെടുത്തു..അർജുനെ വിളിയ്ക്കാൻ നോക്കിയതും... .....ഫോണും ചത്തോ.. ഇനി..എന്തു ചെയ്യും..രാഘവ് കല്ലുവിനെ നോക്കി..അവള്..ചുരുണ്ടു കൂടി അങ്ങനെ കിടക്കുവാ... രാഘവ്..കാറിൽ നിന്നും ഇറങ്ങാൻ..വാതിൽ തുറന്നതും..മൊത്തം കാടും പടലവും...

എങ്ങനെയൊക്കെയോ പുറത്തിറങ്ങി... കാറിനെ..എങ്ങനെയോ..കുറച്ചു തള്ളി ..ഇറക്കി.. രാഘവ്.ഷർട് എടുത്തിട്ടു വെളിയിലേക്ക് ഇറങ്ങി.. വണ്ടി വലതും വരുന്നുണ്ടോ..എന്നു നോക്കി.. നാശം..അല്ലേലും അത്യാവശ്യ സമയത്തു..ഒന്നിനെയും കാണില്ല..എന്നും പറഞ്ഞു..മഴയെയും ശപിച്ചു..അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു. പെട്ടന്ന്.ഒരു ഓട്ടോ.. ഓപ്പോസിറ് നിന്നു വന്നു.. രാഘവ് അതു കൈ കാട്ടി നിർത്തി..കല്ലുവിനെയും എടുത്തു..വണ്ടി ലോക്ക് ആക്കി...ഓട്ടോയിൽ കയറി.. ഹോസ്പിറ്റലിലേക്ക്..എന്നു പറഞ്ഞതും അയാൾ വണ്ടി എടുത്തു.. ഹോസ്പിറ്റലിൽ.എത്തി..കല്ലുവിന്റെ കയ്യിൽ ട്രിപ്പും ഇട്ടു കിടത്തി.. അപ്പോഴേയ്ക്കും രാഘവ് വീട്ടിൽ വിളിച്ചു..വണ്ടി ബ്രേക്ക് ഡൗണ് ആയ കാര്യവും.. സ്ഥലവും..പറഞ്ഞു..ഞങ്ങൾ അങ് എത്തിക്കോളം എന്നും പറഞ്ഞു.. ശേഷം രാഘവ് കല്ലുവിനടുത്തു വന്നിരുന്നു.. അവളുടെ ഒരു കിടപ്പ്...കാറിൽ നിന്നുപുറത്തു ഇറങ്ങല്ലേ..എന്ന് പറഞ്ഞതാ..കേൾക്കില്ല.. നനഞ്ഞ ടോപ് മാറ്റൻ അപ്പൊ അവൾക്ക് പുച്ഛം. നി എണീയ്ക്കടി അപ്പൊ ഞാൻ തരാം.. എന്നും പറഞ്ഞു..രാഘവ് കല്ലുവിനെ മനസിൽ വഴക്കു പറഞ്ഞു.. എസ്ക്യൂസ്..me.. താങ്കൾ കുട്ടിയുടെ..രാഗവിനടുത്തു ഡോക്ടർ ചോദിച്ചു..

she is my വൈഫ്.. താങ്കളുടെ വൈഫിന് കുഴപ്പം ഒന്നും ഇല്ല...ഈ.ട്രിപ്പ് തീർന്നൽ..പോകാം.. മഴ നനഞ്ഞു..തണുപ്പ് അടിച്ചിട്ടുള്ള..പനിയാണ്.. കുറച്ചു ഗുളിക കുറിച്ചു തരാം.. എന്നും പറഞ്ഞു. ചിരിച്ചു കൊണ്ട്...ഡോക്ടർ പോയി.. കുറച്ചു കഴിഞ്ഞു..കല്ലു കണ്ണു തുറന്നു.. മുകളിൽ ഫാൻ കിടന്നു കറങ്ങുന്നു.. കുറച്ചു സമയം പിടിച്ചു..സംഗതി പിടികിട്ടാൻ..ചുറ്റും നോക്കിയപ്പോ മനസിലായി..ആശുപത്രി ആണെന്ന്.. ചുറ്റും നോക്കുമ്പോ..രാഘവ് അവളെ തന്നെ നോക്കി അടുത്തുള്ള..ചെയറിൽ ഇരിയ്ക്കുന്നുണ്ടാരുന്നു.. നോക്കുമ്പോ പുള്ളി കട്ട കലിപ്പിൽ.. കല്ലു വളിച്ച ഒരു ഇളിയും ഇളിച്ചു..എണീച്ചിരുന്നു.. എന്നാലും തലയ്ക്കൊരു ഭാരം ഉണ്ടാരുന്നു.. ഇങ്ങേരെന്താ..പനി പിടിച്ചു കിടക്കുന്നവരെ..കണ്ടിട്ടില്ലേ..അങ്ങേരുടെ നോട്ടം കണ്ടാൽ തോന്നുമല്ലോ..ഞാൻ.പനി ഉണ്ടാക്കി വരുത്തിയത്..ആണെന്ന്..രാഗവിന്റെ നോട്ടം കണ്ടു..കല്ലു മനസിൽ പറഞ്ഞു.. പോകാം...സ്വപ്ന ലോകത്തു ഇരിയ്ക്കുന്ന കല്ലുവിനെ നോക്കി രാഘവ് പറഞ്ഞു.. ഉം..എന്നും പറഞ്ഞു തലയും ആട്ടി കല്ലു..എണീറ്റു..

കല്ലു നോക്കുമ്പോ.അങ്ങേരു അസ്ത്രം വിട്ട പോലെ പോകുന്നുണ്ട്.. ഇങ്ങേയ്ക്ക് എന്താ..ഒളിമ്പിക്സിൽ ജോലി കിട്ടിയോ.കാലൻ..പ്യാവം ഞാൻ..വയ്യാത്ത കുട്ടി ആണെന്നുള്ള ബോധം ഉണ്ടോ..എന്നും പിറുപിറുത്തു കല്ലു..പിറകെ..ഓടി.. രാഗവും..കല്ലുവും.ഒരു വണ്ടി പിടിച്ചു..വീട്ടിൽ എത്തി.. നോക്കുമ്പോ..എല്ലാം..ഫ്രണ്ടിൽ തന്നെ ഉണ്ട്.. എന്താ മോനെ താമസിചെ..(മനോരമ.. വരുന്ന വഴിയിൽ വണ്ടി..ബ്രേക്ക് ഡൗണ്..ആയി..അതാ..പിന്നെ കൂടെ ഈ മൊതലിനെ.. ആശുപത്രിയിലും..കാണിച്ചു.. അയ്യോ..എന്തു പറ്റി..കല്യാണി..എന്നും പറഞ്ഞു..എല്ലാം കൂടി വളഞ്ഞു.. എന്തു പറ്റാൻ..മഴയത്ത് കളിച്ചിട്ടാ...അതെങ്ങനെ..അനുസരണ..ശീലം ഇല്ലല്ലോ..എന്നും പറഞ്ഞു..രാഘവ് കയറിപ്പോയി. താൻ പോടോ..മുടിയാ. എന്നും പറഞ്ഞു കല്ലു രാഗവിനെ നോക്കി കോക്രി കുത്തി.. പറയുന്ന കേട്ടാൽ തോന്നും..ഞാനാ..മനപൂർവം..എല്ലാം ഉണ്ടാക്കിയത്..എന്നു..വല്ലോം പറയാൻ.പറ്റോ..എടുത്തുഇട്ടു അലക്കില്ലേ..കല്ലു മനസിൽ പറഞ്ഞു.. ഇപ്പോൾ എങ്ങനെ ഉണ്ട്..മോളെ..പനി കുറഞ്ഞോ..മനോരമ തലയിൽ തലോടി ചോദിച്ചു..

ഈയ് ഇപ്പൊ കുഴപ്പം ഒന്നുമില്ല.. ആന്റി..കണ്ടില്ലേ..എനിയ്ക്ക് വല്ല കുഴപ്പവും..ഉണ്ടോ..കല്ലു..ചിരിച്ചോണ്ട് ചോദിച്ചു.. കല്ലുവിന്റെ കോപ്രായം കണ്ടു കൂടി നിന്നവർ എല്ലാം ചിരിച്ചു.. കല്ലു..ചാടി കയറി..മുറിയിലേയ്ക്ക് പോയി.. ഇങ്ങനെ..ഒരു കുട്ടി..എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് എല്ലാരും.മുറിയിലേയ്ക്ക് പോയി.. കല്ലു..മുറിയിൽ ചെല്ലുമ്പോൾ രാഘവ് കുളിയ്ക്കുക ആയിരുന്നു.. രാഘവ് കുളി കഴിഞ്ഞു ഇറങ്ങിയതും.. നി..കുളിയ്ക്കുന്നില്ലേ.. ഏയ്‌...എപ്പഴും കുളിച്ചാൽ പനി വരും..രാവിലെ ഒരു വട്ടം കുളിച്ചു..പിന്നെ മഴയത്തു കുളിച്ചു.. ഇപ്പൊ രണ്ടു വട്ടം..ആയി..അതാ പനി പിടിച്ചത്.. ആഹാ..ഇപ്പൊ പനി കംപ്ലീറ്റ് മാറിയില്ലേ.. പോയി..കുളിയ്ക്കടി..(രാഘവ് #✍ തുടർക്കഥ താനൊക്കെ..ഭർത്താവാണോ.. ഭാര്യ പനി പിടിച്ചു..ഇരിയ്ക്കുന്നു..അവൾക്ക്..രണ്ടു ദിവസം..റെസ്റ്റ് വേണം എന്ന് തോന്നിയോ.. പിന്നെ അത്രയ്ക്ക് നിർബന്ധം ആണെങ്കി..തല നനയ്ക്കാതെ കുളിയ്ക്കാം...(കല്ലു ആ..എന്തേലും ചെയ്.. കല്ലു ഫ്രഷ് ആയി ഇറങ്ങിയതും..രണ്ടും കൂടി താഴേയ്ക്ക് ഫുഡ് കഴിയ്ക്കാനായി പോയി..

തിരിച്ചു വന്നു..കട്ടില് കണ്ടു ഒരു വീഴ്ച ആയിരുന്നു..രണ്ടും..ഭയങ്കര. ക്ഷീണം.. ഇടയ്ക്ക്...എന്തോ..ശബ്ദം കേട്ടു..കല്ലു കണ്ണു തുറന്നു നോക്കി..ഇരുട്ടിൽ എന്തോ...മൂളക്കവും.. സംസാരവും ഒക്കെ കേൾക്കുന്നുണ്ടാരുന്നു.. ഈശ്വര..ഇനി..പ്രേതം വല്ലതും.. ഏയ്‌..ഒരു പ്രേതത്തിന്നെ പിടിയ്ക്കാൻ..മറ്റൊന്നോ..ഏയ്‌.. ഇനി..അതാവോ.. ഈ ശബ്ദം ഒന്നും ഈ കാലൻ കേൾക്കുന്നില്ലേ.. ഡോ..മനുഷ്യ..എന്നും പറഞ്ഞു കല്ലു ഇരുട്ടിൽ രാഗവിനെ തോണ്ടി..വിളിയ്ക്കാൻ..കൈ കൊണ്ട് പരതിയതും ദൈവമേ..ഇങ്ങേരു ഈ ഇരുട്ടത്ത് എന്നെയും കളഞ്ഞു പോയോ..എന്നും വിചാരിച്ചു പെടച്ചടച്ചു..ലൈറ്റ് ഇട്ടതും..രാഘവ് കിടന്നിടത്തു പൂട പോലും ഇല്ല... താഴെ..തറയിൽ നിന്നും..എന്തോ..അനക്കം കേൾക്കുന്നുണ്ട്.. ഇങ്ങേരു താഴെ എന്തു ചെയ്യുവാ എന്നും പറഞ്ഞു താഴേയ്ക്ക് വലിഞ്ഞു നോക്കിയപ്പോ.. രാഘവ്..നിലത്തു ചുരുണ്ടു കൂടി കിടക്കുന്നു..വിറയ്ക്കുന്നുമുണ്ട്.. കൂടെ എന്തൊക്കെയോ പറയുന്നും ഉണ്ട്.. കല്ലു പെടച്ചടിച്ചു..എനിറ്റു രാഗവിനടുത്തു ചെന്നു.. അതേ.എന്താ പറ്റിയെ..എന്നും പറഞ്ഞു..രാഗവിനെ വിളിയ്ക്കാൻ നോക്കിയതും ദേഹം ചുട്ടു പൊള്ളുന്നുണ്ട്..

അടുത്തു നിൽക്കുന്ന കല്ലുവിനും പനി ചൂട് അറിയാൻ പറ്റുന്നുണ്ടാരുന്നു.. കല്ലുവിനാകെ പേടി..ആയി.. രാഗവിനെ ഇങ്ങനെ..ആദ്യമായി.. ചേട്ട..എനിയ്ക്ക്..എന്താ..പറ്റിയെ..നല്ലതു പോലെ പനിയ്ക്കുന്നുണ്ട്.കല്ലു രാഗവിനെ തട്ടി..വിളിച്ചതും.. രാഘവ് പതിയെ കണ്ണു തുറന്നു.. എന്താ..പറ്റിയത്..എങ്ങനെയാ..നിലത്തു..കല്ലു വേവലാതി..പെട്ടു.. ഞാൻ.അമ്മേനെ വിളിയ്ക്കാം..എന്നും പറഞ്ഞു കല്ലു എണീറ്റത്തും.. വേ..വേണ്ട. നി..നിയെ..ന്നെ..ഒന്നു താങ്ങിയാൽ മതി..രാഘവ്..വിറച്ചു കൊണ്ട് പറഞ്ഞു.. കല്ലു ഒരു വിധം..രാഗവിനെ പിടിച്ചു കട്ടിലിൽ ഇരുത്തി..കിടത്താനായി..ഭാവിച്ചതും..രാഘവ്..കല്ലു മുതുകിൽ കൈ വെച്ച വേദന കാരണം രാഘവ് കണ്ണ് ഇറുക്കി അടച്ചു.. രാഗവിന്റെ മുഗം..മാറിയതും.. എന്താ..(കല്ലു.. ഏയ്‌..എന്നും പറഞ്ഞു..രഗവ്..വീണ്ടും പയ്യെ കിടക്കാനായി..ആഞ്ഞതും.. കല്ലു രാഗവിനെ തടഞ്ഞു..അവന്റെ ഷർട്ട് ഊരി മാറ്റി..രാഘവ് എതിർപ്പൊന്നും കൂടാതെ ഇരുന്നു..കാരണം.ഇപ്പൊ അതാണ് സ്ഥിതി.. കല്ലു..നോക്കുമ്പോ..കഴുത്തിന്റെ സൈഡിലും..പുറം ഭാഗം മൊത്തത്തിൽ..മുറിവ് പറ്റിയിട്ടുണ്ട്..

ഇതുകണ്ട് കല്ലു വിനു കണ്ണു നിറഞ്ഞു.. ഇതും വെച്ചാണോ..ഇങ്ങേരു ഇത്രയും നേരം ഇരുന്നത്..കല്ലു ഓടിപ്പോയി..ഡെറ്റോൾ എടുത്തു കൊണ്ട് വന്നു..പയ്യെ മുറിവിൽ പുരട്ടി.. സ്വാഭാവികം ആയും..മുറിവിൽ ഡെറ്റോൾ പുരട്ടിയാൽ..നീറും.. ഇപ്പോഴാണെങ്കി.പറയുക കൂടി വേണ്ട..പനിയും പനിയുടെ ശരീരം വേദനയും..മുറിവിന്റെ വേദനയും..അതിന്റെ കൂടെ ഡെറ്റോളും..പിടച്ചു നിൽക്കാൻ പാടാ.. കല്ലു മുറിവിൽ മരുന്നു പുരട്ടിയതും..വേദന കാരണം.രാഘവ് കല്ലുവിനെ ഇറുക്കി ചുറ്റി പിടിച്ചു..കല്ലു..ഒരു വിധം മരുന്നു പുരട്ടി.. കല്ലു പയ്യെ രാഗവിന്റെ പിടി വിടുവിയ്ക്കാൻ നോക്കിയതും..രാഘവ് കൂടുതൽ കല്ലുവിനെ ചേർത്തു നിർത്തി..അവളുടെ മാറിൽ മുഗം പൂഴ്ത്തി.. രാഗവേട്ട..ഞാൻ താഴെ പോയി .അവരെ വിളിച്ചു കൊണ്ടു വരാം...നമുക്ക് ആശുപത്രിയിൽ പോകാം...(കല്ലു.. രാഘവ് കൊച്ചു കുട്ടികളെ പോലെ..വേണ്ട..എന്നു തലയാട്ടി.. ഉം..എങ്കി..ചേട്ടൻ കിടന്നോ..എന്നും പറഞ്ഞു രാഗവിനെ കിടത്താൻ ഭാവിച്ചതും.. എ.. നിയ്ക്ക് ഇങ്ങനെ കി..കിട..ന്നാൽ. മതി കല്ലു. എന്നും പറഞ്ഞു..

രാഘവ് ഊർന്നു..മടിയിൽ തല വെച്ചു..അവളെ ഇടുപ്പിൽ കൂടി ചുറ്റി പിടിച്ചു കിടന്നു.. കല്ലുവിന് ആ അവസ്ഥയിലും..ചെറിയ ചിരി വന്നു..എല്ലാരേയും വിറപ്പിയ്ക്കുന്ന മനുഷ്യൻ.. ഇന്ന് തന്നെ എല്ലാരേയും ഓടിച്ചു മടക്കിയ മനുഷ്യൻ..ഒരു കുട്ടിയെ പോലെ തന്റെ മടിയിൽ കിടക്കുന്നു.. കല്ലു ചിരിച്ചു കൊണ്ട് തലയിൽ തലോടി.. കുറച്ചു കഴിഞ്ഞതും..വീണ്ടും രാഘവ് ചുരുണ്ടു കൂടി..കല്ലുവിലേയ്ക് അടുത്തു.. ത.. തണുക്കുന്നു...(രാഘവ് കല്ലു..കയ്യെത്തിച്ചു ഫാൻ..അങ് ഓഫ് ആക്കി..തന്നെ ചുറ്റിയ കയ്യെടുത്തു..ഉള്ളം കൈ രണ്ടും നന്നായി തിരുമ്മി കൊടുത്തു...പയ്യെ.രാഗവിനെ നേരെ കിടത്തി..ബെഡ്ഷീറ്റ് നല്ലതു പോലെ മൂടി കൊടുത്തു... ആരെയും..അറിയിക്കാതിരുന്നാൽ..ശെരി ആവില്ല..എന്നും പറഞ്ഞു..രാഗവിനെ വിട്ടു മാറാൻ തുടങ്ങിയതും..രാഘവ്..അവളെ പിടിച്ചു തന്നോട് അടുപ്പിച്ചതും ഒത്തായിരുന്നു..

രാഘവ്..പനിച്ചു വിറച്ചു.ബോധം..ഇല്ലാതെ കിടക്കുകയാണ്.. ചേട്ട..വി..വിട്..ഞാ..ഞാൻ പോയി..ആരെയെങ്കിലും..വി..വിളിച്ചോണ്ട് വരാം..കല്ലു..രാഗവിനടുത്തു നിന്നു വിട്ടു മാറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ..രാഘവ് കല്ലുവിനെ കൂടുതൽ തന്നിലേയ്ക് അടുപ്പിച്ചു.. എന്തോ..ഒരു പേടി..കല്ലുവിലും..നിറഞ്ഞു.. തന്റെ താലിയുടെ ഉടമ..തന്നെയാ.പക്ഷെ..ഈ ഒരവസ്ഥയിൽ..ഞാൻ..എങ്ങനെ..കല്ലു മനസിൽ വിചാരിച്ചു.. കല്ലു..ആലോചിച്ചു നിന്നതും..രാഘവ് കല്ലുവിനെ അരക്കേട്ടിലൂടെ കൈ ചുറ്റി..കല്ലുവിനെ ദേഹത്തേക്ക് അടുപ്പിച്ചു..അവൾക്ക് മുകളിലായി കയറി കിടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story