രാവണ പ്രിയ: ഭാഗം 4

ravana priya

രചന: അർച്ചന

ഫങ്ഷന്റെ കാര്യങ്ങൾ എല്ലാം ഏർപ്പാടാക്കിയത് രാഘവ് ആയിരുന്നു... ഫങ്ഷനു അവർക്കാവശ്യം ഉള്ള ഡ്രെസ്സും എല്ലാം അവൻ തന്നെ ഏർപ്പാടാക്കിയിരുന്നു.. കല്യാണിയെ എല്ലാരും കൂടിച്ചെന്ന് റെഡിയായിക്കി...ഹാളിലേക്ക് കൊണ്ടു പോയി... മാധവന്റെയും സുമയുടെയും അടുത്തേയ്ക്ക് പോകാനായി തുടങ്ങിയതും..രാഘവ് അവളെ പിടിച്ചു വലിച്ചു തന്നോടൊപ്പം നിർത്തി... ഡോ..താൻ എന്താ കാണിയ്ക്കുന്നെ...എനിക്ക് എന്റെ വീട്ടുകാരോടൊപ്പം നിന്ന മതി..(കല്ലു കൈ വിടുവിയ്ക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു... വീട്ടുകാരോടൊപ്പം നിൽക്കാനല്ല ഞാൻ..നിന്നെ കെട്ടിയത്...എന്റെ കൂടെ നിൽക്കാനാണ് . മനസിലായോ..എന്നും പറഞ്ഞു പിടിച്ചു വലിച്ചു കൊണ്ട് സ്റ്റേജിൽ കയറ്റി.. കല്യാണി നോക്കുമ്പോ എല്ലാരും അവളെ തന്നെ നോക്കി നിക്കുന്നു. ചിലരുടെ മുഖത്തു ദയ.. ചിലർക്ക് പുച്ഛം..

ഇയാള്...നാട്ടുകാരെ മൊത്തം വിളിച്ചോ.. നാശം എനിയ്ക്ക് അറിയാവുന്ന ഒറ്റ മുതലു പോലും ഇല്ലാലോ കൂട്ടത്തിൽ.. ഈശ്വര ഏതെങ്കിലും ഒരു പെണ്ണ് ഇങ്ങേരെ പ്രേമിച്ചത് ആവണേ...അവള് വന്ന് എന്റെ ചെക്കനെ വിട്ട് ഇറങ്ങി പൊടി എന്നൊക്കെ പറയണേ...ഞാൻ on the സ്പോട്ടിൽ ഇറങ്ങി പൊക്കോളം... കല്ലു മനസിൽ പറഞ്ഞു... എവടെ നോ...രക്ഷ.. അങ്ങനെ ..ചുറ്റും...നോക്കി നേടുവീർപ്പും ഇട്ടൊണ്ട്...നിന്നപ്പോ ഏതോ ഒരു കൈ ഇടുപ്പിൽ ചുറ്റിയതും...ഒത്തായിരുന്നു...ഞെട്ടി നോക്കിയപ്പോ അങ്ങേരു.. ഡോ.. താൻ എന്താ ഈ കാണിയ്ക്കുന്നത്...മര്യാദിയ്ക്ക് കൈ എടുക്കടോ കല്ലു ഞെളിപിരി കൊണ്ടുകൊണ്ട് പറഞ്ഞു... എവടെ മൈൻഡ് ഇല്ല... മാഡം...കുറച്ചു കൂടി ചേർന്ന്... ഇതിപ്പോ ആരാ...പാമ്പിന്റെ വായിലോട്ട് ചാടാൻ പറയുന്നത്.. നോക്കിയപ്പോ ക്യാമറ മാൻ...

ഫോട്ടൊ എടുക്കാനാണ് പോലും..(കല്ലു മനസിൽ പറഞ്ഞു.. ചരിഞ്ഞു നില്ക്കു.. ചേർന്നു നിക്കു..എടുത്തു പോക്കു എന്നൊക്കെ ആ അലവലാതി പറയുന്നുണ്ട്..എന്റെ വീട്ടുകാര് ഇവിടെ പെട്ടുപോയി ഇവര് പോട്ടെടാ നിനക്ക് ഞാൻ തരുന്നുണ്ട് കാലാ..തനായിട്ട് എന്നെ കൊണ്ടാക്കിയില്ലെങ്കി എന്നെ ഇങ്ങനെ വിളിച്ചോ...കല്ലു മനസിൽ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു.. ഈശ്വര കൊണ്ടാക്കണേ... അങ്ങനെ ഫങ്ഷൻ ഒക്കെ കഴിഞ്ഞു.. എല്ലാരും തിരിച്ചു പോയി... അച്ഛനെയും അമ്മയെയും യാത്രയാക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു.. കല്ലു അവരെ കെട്ടിപ്പിടിച്ചു കരച്ചിൽ ആയിരുന്നു... മോള് കരയാതെ...ചിലപ്പോ നിനക്ക് വിധിച്ചത് ഇങ്ങനെ ആകും..എവിടെ ആയാലും മോള് നന്നായി ഇരുന്നാൽ മതി..സുമ കണ്ണു തുടച്ചോണ്ട് പറഞ്ഞു.. മോൾടെ കല്യാണം ഞങ്ങൾക്ക് ഞങ്ങളെ കൊണ്ടാവുന്ന രീതിയിൽ നടത്തണം എന്നായിരുന്നു...എല്ലാം..വിധി പോലെ അല്ലെ വരു..മാധവൻ നെടുവീർപ്പിട്ടൊണ്ട് പറഞ്ഞു... എന്റെ കുട്ടിയെ നോക്കി കോണം...ആൾക്കിത്തി കുറുമ്പ് ആണെന്നെയുള്ളൂ...

മകന് വേണ്ട എന്നു തോന്നുവാണെങ്കി..പറഞ്ഞാ മതി ഞങ്ങൾ നോക്കിക്കൊള്ളാം..സുമ കണ്ണു തുടച്ചു പറഞ്ഞു. ഏയ്‌..അങ്ങനെ കരുതുക ഒന്നും വേണ്ട...ഞങ്ങടെ കുട്ടിയായി തന്നെ നോക്കിക്കൊള്ളാം... എന്റെ മോൻ വാശിപ്പുറത്തു കെട്ടിയാതൊക്കെ ശെരി തന്നെയാ..പക്ഷെ ഇനി അവന്റെ ഇഷ്ടത്തിന് ഇറക്കി വിടാൻ പറ്റില്ല..മനോരമ കല്ലുവിനെ ചേർത്തുകൊണ്ട പറഞ്ഞു... അമ്പാടിയെ വിടാൻ കല്ലുവിന് മനസ് ഉണ്ടാരുന്നില്ല... ചേച്ചിയെ വിട്ടു പോകാൻ അവനും.. പിന്നെ രാഘവിനെ ഓർത്തപ്പോ അവനെ നിർത്താൻ തോന്നിയില്ല... അവരെ യാത്ര യാക്കിയ ശേഷം എല്ലാരും വീട്ടിലേയ്ക്ക് തന്നെ കയറി.. അഞ്ചു...കല്യാണിയെ...ഡ്രസ്സ് മാറാൻ..ഒന്നു സഹായിക്ക് (മനോരമ കല്ലു അഞ്ജുവിന്റെ കൂടെ പോയി.. അതേ..താൻ ഇങ്ങനെ പേടിയ്ക്കുക ഒന്നും വേണ്ട.അഞ്ചു വളരെ സൗമ്യം ആയി പറഞ്ഞു. ഞാൻ അഞ്ജലി അഞ്ചു എന്നു വിളിയ്ക്കും ഇവിടുത്തെ അമ്മയുടെ മൂത്ത മകന്റെ ഭാര്യ ആണ്... ഹോ..അപ്പോ അങ്ങേരെ പോലെ അല്ല ബാക്കിയുള്ളവർ അങ്ങേരു മാത്രമാ അങ്ങനെ..

കുറച്ചു നേരം സംസാരിച്ചതിൽ നിന്നു തന്നെ മനസിലായി...ചേച്ചി വളരെ പാവം ആണെന്ന്..ചേച്ചിയെയും ഒരു സാദാരണ കുടുംബത്തിൽ നിന്നും ആണ് കല്യാണം കഴിച്ചു കൊണ്ടു വന്നത് എന്ന് മനസ്സിലായി... വളരെ പെട്ടന്ന് തന്നെ കല്ലുവും അഞ്ജുവും കൂട്ടായി.. ചേച്ചി ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ...(കല്ലു ഓ...ചോദിയ്ക്ക്.. ആ..കാട്ടാളന്റെ സ്വഭാവം മാത്രം എന്താ..ഇങ്ങനെ.. നി..രാഗവിന്റെ കാര്യം ആണോ ചോദിച്ചത്..(അഞ്ചു. ഓ..ആ..കോവലിന്റെ കാര്യം തന്നെ(കല്ലു ഞാൻ അറിഞ്ഞത് വെച്ചാണെങ്കി..അവന്റെ സ്വഭാവം പണ്ടേ ഇങ്ങനെ തന്നെ എന്നാണ് പറഞ്ഞത്...എന്നാലും ഇപ്പോഴത്തെ പോലെ ദേഷ്യം ഇല്ലായിരുന്നു... അവൻ കോളേജിൽ പഠിയ്ക്കുന്ന ടൈമിൽ അവനു ഒരു പ്രേമം ഉണ്ടായിരുന്നു.. ആ പെണ്ണാണെങ്കി ഇങ്ങോട്ടു വന്നു പ്രേമിച്ചത് ആയിരുന്നു...ഭയങ്കര പ്രേമം ആയിരുന്നു..അവന്റെ ദേഷ്യം വാശി...ഒക്കെ മാറ്റി എടുത്തത് ആ പെണ്ണ് ആയിരുന്നു..ഒരു ദുശീലം പോലും ഇല്ലാതെ മാറ്റി എടുത്തു.. പിന്നെ എങ്ങനെ ഇങ്ങനെ ആയി...(കല്ലു അത്..എല്ലാർക്കും പറ്റുന്ന പോലെ തന്നെ ..

തേപ്പ്.. ആ പെണ്ണ് ഇവനേക്കാൾ കൊള്ളാവുന്നതും ലണ്ടനിലോ അമേരിയ്ക്കയിലിലോ സെറ്റിൽ ആയിട്ടുള്ള..ഒരു ബിസിനസ് കാരന്റെ ആലോചന വന്നപ്പോ ഇവനെ നൈസ് ആയി അങ് തേച്ചു.. nice എന്നു പറഞ്ഞാലും പറ്റില്ല..ഒരു ഒന്നൊന്നര തേപ്പ് ആയിപ്പോയി.. അതെന്താ ചേച്ചി അങ്ങനെ..കല്ലു ആകാംഷയോടെ ചോദിച്ചു.. അതോ..അവൾ എന്തൊക്കെ അവനിൽ നിന്നും മാറ്റി എടുത്തോ..അതൊക്കെ അവനിൽ തിരിച്ചു കൊണ്ടു വന്നു... അവള് തന്നെ പ്രശ്നം ഉണ്ടാക്കി രാഘവിനെ ആ പ്രേശ്നത്തിൽ കുടുക്കി...അവന്റെ സ്വഭാവം വെച്ചു പഴയ കലിപ്പ് തിരിച്ചു വന്നു... പിന്നെ കള്ളു കുടി..ഇല്ലാതിരുന്നവനെ മനപ്പൂർവം അതിൽ തള്ളിയിട്ടു... ഏതോ..സിനിമ കണ്ട് അവൾക്ക് അവളെ പ്രേമിയ്ക്കുന്ന ചെക്കൻ സിഗരറ്റ് വിളിക്കുന്നവൻ ആകണം പോലും..ഈ മണ്ടൻ ആണെങ്കി അതും വിശ്വസിച്ചു പുകവലിയും തുടങ്ങി.. ആകെ..മൊത്തത്തിൽ അവനെ പെടുത്തി എന്നു പറയുന്നതാവും ശെരി.. പിന്നെ തേയ്ക്കാൻ എളുപ്പം ആയി...അവള് തന്നെ അവനെ കൊണ്ട് നിർത്തിച്ചതെല്ലാം അവള് തന്നെ തിരിച്ചു കൊടുത്തു ഒരു ഒന്നരാണ്ടം തേപ്പും തേയ്ച്ചു പോയി...

അതിൽപിന്നെ അവളോട് വാശി തീർക്കുന്നതിനു തുടങ്ങിയത് അവളെ മറന്നിട്ടും ഒരു ആചാരം പോലെ അവൻ നടത്തി കൊണ്ടു പോകുന്നു...(അഞ്ചു.. ഹ..ഹ..കല്ലു വയറും പൊത്തി കിടന്നു ചിരിയ്ക്കാൻ..തുടങ്ങി.. അവളുടെ ചിരി കണ്ട് അഞ്ജുവിനും ചിരി വന്നു.. എന്റെ പൊന്നു ചേച്ചി...പല വെറൈറ്റി തേപ്പും കണ്ടിട്ടുണ്ട്. ഇത് വല്ലാത്ത ചെയ്‌ത്തായി..പോയി എന്നും പറഞ്ഞു കല്ലു ചിരി തന്നെ.. എന്നാലും അങ്ങേരു അത്രയ്ക്ക് മണ്ടൻ ആണോ...ഇത് ആരേലും പറഞ്ഞാ വിശ്വസിക്കോ.. എന്നെ കൊണ്ട് വയ്യ എന്നും പറഞ്ഞു ചിരിച്ചു ചിരിച്ചു കല്ലുവിന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.. ഒരു തേപ്പിന്റെ മണം കാണും എന്ന് ഊഹിചിരുന്നു...കല്ലു ചിരി നിർത്താൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു... കല്യാണി ഇതും പറഞ്ഞു അഞ്ജുവിനെ നോക്കിയപ്പോ അഞ്ചു കണ്ണുകൊണ്ട് ഗോഷ്ടി കാണിയ്ക്കുന്നു.. ചേച്ചി എന്തിനാ കഥകളി കാണിയ്ക്കുന്നെ എന്നും പറഞ്ഞു അവൾ നോക്കുന്ന സ്ഥലത്തേയ്ക്ക് നോക്കിയപ്പോ...കട്ടള യിൽ പിടിച്ചോണ്ട് സാക്ഷാൽ രാഘവ് നിൽക്കുന്നു.. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ കർത്താവേ എന്റെ ഗതി...

എന്നും പറഞ്ഞു കല്ലു ചിരിയും വിഴുങ്ങിഎണീച്ചു ...നിന്നു.. രാഘവ് കലിപ്പിൽ വന്ന് അവളെയും വലിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോയി.. ടാ.. നി കല്യാണിയെയും കൊണ്ട് ഇത് എങ്ങോട്ടാ..അവള് ഡ്രസ് പോലും മാറിയിട്ടില്ല..മനോരമ അവന്റെ പോക്ക് കണ്ട് വിളിച്ചു ചോദിച്ചു.. അവൻ ..അതൊന്നും കാര്യം ആക്കാതെ അവളെയും വലിച്ചുകൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു... അവളെ പിടിച്ചു കറക്കി അവനു നേരെ നിർത്തി.. എന്നിട്ടു ചോദിച്ചു.. നിനക്ക് ഇപ്പൊ ചിരിയ്ക്കണ്ടേ... ചിരിയ്ക്കടി..അവിടെ എന്തോ കോമഡി കേട്ട കണക്ക് ഭയങ്കര ചിരി ആയിരുന്നല്ലോ...രാഘവ് ദേഷ്യത്തിൽ അവളുടെ ഷോള്ഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ഭഗവാനെ ഇപ്പൊ ഞാൻ ചിരിയ്ക്കുക ആണെങ്കി പിന്നെ എന്നെ എന്റെ വീട്ടുകാർക്ക് അസ്ഥി ഒഴുക്കുന്ന കണക്ക് കാണാനേ പറ്റു..ഇപ്പൊ ഒന്നും മിണ്ടണ്ട...കല്ലു മനസിൽ പറഞ്ഞു... നി..എന്താടി..ഒന്നും മിണ്ടാത്തെ.. നിന്റെ നാവ് ഇറങ്ങി പോയോ... നാവിറങ്ങിയത് തന്നെ തേച്ച തന്റെ പെണ്ണിനാടോ..കാലാ..കല്ലു മനസിൽ പറഞ്ഞു..

പറയാൻ..രാഘവ് ശബ്ദം ഉയർത്തി... ഇല്ല.. എന്ന് കല്ലു തല ആട്ടി... പൊന്നുമോൾക്ക് എന്നെ കളിയാക്കി ചിരിച്ചതിനു എന്തെങ്കിലും പണിഷ്മെന്റ് തന്നെ പറ്റു...അല്ലെങ്കിൽ ഇനിയും ഇതാവർത്തിയ്ക്കും...എന്നും പറഞ്ഞു രാഘവ് അവളെ പിടിച്ചു ഒരു തള്ള്.. കല്ലു നേരെ പോയി തറയിൽ വീണു... രാഘവ് ബാത്റൂമിൽ പോയി ബക്കറ്റിൽ വെള്ളവും ആയി വന്ന് കല്ലുവിന്റെ ദേഹത്ത് ഒഴിച്ചു.. ഡോ...തനിയ്ക്ക് പ്രാന്ത് ആണോ..കല്ലു ചോദിച്ചു.. എനിയ്ക്ക് എന്താണെന്ന് ഇപ്പൊ കാണിച്ചു തരാം. എന്നും പറഞ്ഞു ac യുടെ കൂളിംഗ് കൂട്ടി ഇട്ട് അവളെ അവിടെ നിർത്തി അവൻ ഒരു ബോട്ടിലും എടുത്തു ബാൽക്കണിയിലേയ്ക്ക് പോയി..അവിടുള്ള ഡോർ അങ് അടച്ചു... കല്ലു തറഞ്ഞവിടെ നിന്നു തന്റെ വേഷത്തിലേയ്ക്കും ആ ac യിലേയ്ക്കും നോക്കി... ദൈവമേ..ഞാൻ ഒരു പൂവ് ചോദിച്ചു. ഒരു പൂക്കാലം തന്നു... ഒരു പ്രണയം ചോദിച്ചു ഒരു മാരണത്തെ തന്നു. ഒരു കലിപ്പനെ ചോദിച്ചു ഒരു പ്രാന്തനെ തന്നു.. എന്നോട് ഈ ചെയ്‌ത് വേണം ആയിരുന്നോ... ഞാൻ നിന്നെ വല്ലോം പറഞ്ഞു ബുദ്ധി മുട്ടിയ്ക്കാറുണ്ടോ.. ആകെ വരുന്നത് പരീക്ഷയ്ക്ക് ഒരു മാസം ഉള്ളപ്പോളാ...പടിയ്ക്കാതെ ജയിക്കാനുള്ള വരം.. പിന്നെ കുറച്ചു ചെക്കൻ മാരെ വായിനോക്കാനുള്ള കരുത്ത്...

പിന്നെ കള്ളം കാണിച്ചാൽ പൊക്കാതിരിയ്ക്കാനും പൊക്കിയാൽ അടി കൊള്ളാതിരിയ്ക്കാനുള്ള ബുദ്ധിയും..അത് മാത്രമല്ലേ ചോദിച്ചുള്ളൂ...അതിനാണോ എനിക്ക് ഈ പണി ...കല്ലു മുകളിലേയ്ക്ക് നോക്കി ചോദിച്ചു.. അവിടെ നിന്നും റിപ്ലൈ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കല്ലു നിർത്തി.. ആന്റർട്ടിയ്ക്കായിൽ പോകണം എന്നത്...ദീര്ഘകാല അഭിലാഷം ആയിരുന്നു...പോകാൻ പറ്റിയില്ലെങ്കിലും അവിടുത്തെ കാലാവസ്‌ഥ അനുഭവിയ്ക്കാൻ പറ്റി.. ഹോ എന്തൊരു തണുപ്പ്.. അങ്ങേരെ വിചാരം എന്നെ ഇങ്ങനെ നിർത്തിയാൽ ഞാൻ ice ആവും എന്നാ.. എന്നാ താൻ കേട്ടോ താൻ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ് മാഷാഡോ...കല്ലു ആരോടെന്നില്ലാതെ പറഞ്ഞു...എന്നിട്ട് അവിടെ ഉണ്ടായിരുന്ന അലമാരി തുറന്നു കയ്യിൽ കിട്ടിയ ഡ്രസ് അങ് എടുത്തു...അല്ല...പിന്നെ... ** ഒരു ബോട്ടിൽ തീരാറായപ്പോളാണ്...രാഘവ് കല്ലുവിനെ കുറിച്ചു ഓർക്കുന്നത്... ആ മൊതലിന്റെ അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ...ആ..എന്തെങ്കിലും ആകട്ടെ.. അല്ല എന്നാലും...എന്തായി എന്ന് അറിയണ്ടേ..

എന്നും പറഞ്ഞു രാഘവ് മുറി തുറന്നു നോക്കിയതും.. ഇതെന്താ...എന്നും വിചാരിച്ചു നിലത്തേക്ക് നോക്കിയതും. അവളുടെ ഡ്രസ് എല്ലാം അവിടെ തറയിൽ തന്നെ ഊരി ഇട്ടേക്കുന്നു.. ഞെട്ടി പിടച്ചു കട്ടിലിൽ നോക്കിയപ്പോ ഒരുത്തി അവിടെ മൂടി പൊതച്ചു ഉറക്കം... ടി..... രാഗവിന്റെ വിളി കേട്ട് കല്ലു ഞെട്ടി പിടഞ്ഞു എണീറ്റു... ആരോട് ചോദിച്ചിട്ടാടി...നി എന്റെ ഷർട്ട് എടുത്തിട്ടത്...രാഘവ്..ദേഷ്യത്തിൽ ചോദിച്ചു.. ഓ..അതോ...ഞാൻ ഫുൾ നനഞ്ഞു നിക്കുവല്ലരുന്നോ.. അപ്പൊ നിങ്ങൾ ac യും ഓണ് ആക്കി....അപ്പൊ എനിയ്ക്ക് വല്ലാതെ തണുത്തു..എന്റൽ വേറെ ഡ്രെസ്സും ഇല്ല..അപ്പൊ...കിട്ടിയത് ഞാൻ ഇട്ടു...എനിക്കെ നനഞ്ഞ ഡ്രസ് ഇട്ടാല് പനി പിടിയ്ക്കും. പിന്നെ നിങ്ങളുടെ ഷർട്ട് മാത്രം അല്ല...ഈ ട്രൗസറും നിങ്ങടെ തന്നെയാ... ഷോർട്സ്...രാഘവ് പറഞ്ഞു... ആ...അത് തന്നെ...എന്തായാലും. എനിക്ക് ഇപ്പൊ നല്ല ഉറക്കം വരുന്നു ഗുഡ് night.. എന്നും പറഞ്ഞു കല്ലു എണീറ്റ പോലെ പിറകോട്ട് മറിഞ്ഞു... ഹ്... ഈ മുതല് കാരണം ഉള്ള കെട്ട് ഇറങ്ങി... ഏത്..നേരത്ത് ആണോ...ഇതിനെയൊക്കെ ഇറക്കി വിടാനും പറ്റില്ല നാശം... എന്നും പറഞ്ഞു രാഘവ് ബാൽക്കണിയിലേയ്ക്ക്..പോയി വാതിൽ വലിച്ചടച്ചു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story