രാവണ പ്രിയ: ഭാഗം 5

ravana priya

രചന: അർച്ചന

പിറ്റേന്ന് കല്ലു പതിവ് പോലെ എണീറ്റു ഒരു കോട്ടുവായും ഇട്ടു കണ്ണും തുറന്നു തലയും ചൊറിഞ്ഞു ചുറ്റും നോക്കിയപ്പോ ഒരാളൽ ഉള്ളിൽകൂടി അങ് പോയി... പിന്നെ ഒരു ഒന്നൊന്നര വിളി ആയിരുന്നു... ബാൽക്കണിയിൽ കിടന്നുറങ്ങിയ രാഘവ് വിളി കേട്ട് ഞെട്ടി പിടഞ്ഞു എണീറ്റ് ഓടി മുറിയിലെത്തി... എന്താ എന്താ പ്രശ്നം...രാഘവ് ചുറ്റും നോക്കി കൊണ്ട് കല്യാണിയോട് ചോദിച്ചു.. അവൾ ഈ ന്നും പറഞ്ഞു സൈക്കിളിൽ നിന്നും വീണ ഒരിളി പാസ് ആക്കി എന്നിട്ടു പറഞ്ഞു.. sorry.. ഇന്നലെ ഞാൻ വിചാരിയ്ക്കാതെ നടന്ന കല്യാണം ആയോണ്ട് എണീറ്റപ്പോ..പെട്ടന്ന് സ്ഥലം കത്തിയില്ല...സാധാരണ അമ്മേടെ കയ്യിന്നു രണ്ട് വാങ്ങി എനിറ്റാ ശീലം... (ഉം..ഇപ്പഴ അമ്മേടെ അടിയുടെ വില അറിയുന്നെ...മനസിൽ പറഞ്ഞു..) എന്റെ കൈ നൂത്തി ഒന്നു തനാലുണ്ടല്ലോ..അവളുടെ കോപ്പിലെ ഒരു വിളി...ഇപ്പൊ എത്തും എല്ലാം കൂടി രാഘവ് കലിപ്പിൽ പറഞ്ഞു... പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല... കതകിൽ തട്ടിയുള്ള ബഹളം കേട്ടു.. രാഘവ് കതകു തുറക്ക് കല്ലുവിന് എന്താ പറ്റിയെ.. എന്നും പറഞ്ഞു കതകു തല്ലി പൊളിയ്ക്കാൻ തുടങ്ങി... ആൾക്കാരുടെ വിളി കേട്ടതും രാഘവ് രൂക്ഷമായി കല്ലുവിനെ നോക്കി ദഹിപ്പിയ്ക്കാൻ തുടങ്ങി..

എന്തിനാ...എന്നെ നോക്കുന്നെ എല്ലാം താൻ ആയിട്ട് വരുത്തി വെച്ചത് അല്ലെ..അനുഭവിച്ചോ..കല്ലു തിരിച്ചു പറഞ്ഞു.. ആഹാ..എന്നാലേ മോള് പോയി കതകു തുറക്ക്...എന്നിട്ട് അവരെ പറഞ്ഞു വിട്.. ചേട്ടൻ ഒന്നു കിടക്കട്ടെ എന്നും പറഞ്ഞു കട്ടിലിന്റെ മറു സൈഡിൽ വന്നു കിടന്നു... ഹും അവനെ നോക്കി പുച്ഛിച്ചു കൊണ്ട് കല്ലു കതകു തുറക്കാനായി എനീട്ടു പോയി... അവളിറങ്ങി പോയപ്പോഴാണ് അവൻ അവൾടെ ഡ്രസ് നോക്കുന്നത്... കോപ്പ്...എന്റെ ഡ്രസ് ആ ഇട്ടേക്കുന്നെ...ഇതു കണ്ടിട്ടു വേണം മനുഷ്യന്റെ തോല് ഇവിടുള്ളവരുടെ മുന്നിൽ ഉരിഞ്ഞു വീഴാൻ... കല്യാണി ലോക്ക് തുറന്നതും...എന്റെ ഡ്രസ് മാറ്റിയിട്ടു നി പോയി തുറന്നാ മതിയെന്നും പറഞ്ഞു രാഘവ് അവളെ പിടിച്ചു വലിച്ചതും ഒത്തായിരുന്നു. എല്ലാരും കൂടി എന്താ മോളെ പ്രശ്നം എന്നും പറഞ്ഞു ഇടിച്ചു കയറി അകത്തേയ്ക്ക് വന്നു... എല്ലാം തീരുമാനം ആയി... രാഘവ് മനസിൽ പറഞ്ഞു... എന്താന്ന് അല്ലെ വെപ്രാളത്തിൽ അവളെ കയറി പിടിച്ചപ്പോ രണ്ടു കയ്യും കൂടി ലോക്ക് ഇട്ടാ പിടിച്ചേ.. അവര് കയറി വന്നപ്പോ രണ്ടും കൂടി കെട്ടിപിടിച്ചു നിൽക്കുന്നു.. പിന്നെ താഴെ കിടക്കുന്ന അവളുടെ ഡ്രെസ്സും...എന്റെ ഡ്രസ് ഇട്ടേക്കുന്ന അവളെ കൂടി കണ്ടപ്പോ ...തീരുമാനം ആയി... ഇത്രയും നാള് ഞാൻ കൊണ്ട് നടന്ന ബില്ഡപ്പ് എല്ലാം ഒറ്റ നിമിഷം കൊണ്ട് കപ്പല് കേറി...

എല്ലാം ഇവളൊറ്റ ഒരുത്തി കാരണമാ..ഞാൻ വെച്ചിട്ടുണ്ടെടി നിനക്ക് ഇവര് പൊക്കോട്ടെ...രാഘവ് മനസിൽ പറഞ്ഞു... * ഞാൻ കതകിന്റെ കുറ്റി എടുത്തതും ആ കാലൻ വന്നു എന്റെ ഡ്രെസ്സ് എന്നും പറഞ്ഞു എന്നെ പിടിച്ചു വലിച്ചുതും അവരെല്ലാം കൂടി അകത്തു തള്ളി കയറി വന്നതും ഒത്തായിരുന്നു... മനോരമ ആന്റി...അഞ്ചു ചേച്ചി...അര്ജുനേട്ടൻ....പിന്നെ കൂടെ പുതിയ 3 ആൾക്കാരും... ഞങ്ങടെ നിൽപ്പും എന്റെ കോലവും ഒക്കെ കണ്ട് എല്ലാം ഷോക്ക് അടിച്ച കണക്ക് നിക്കുന്നുണ്ട്....പുതിയ 3 എണ്ണവും ആദ്യമേ സ്ഥലം വിട്ടു...അച്ചു ചേട്ടൻ ആണെങ്കി എന്നെ ആരോ വിളിക്കുന്നു എന്നും പറഞ്ഞും അഞ്ചു ചേച്ചി ആണെങ്കി...എന്തോ...എന്നെ വിളിച്ചോ എന്നും പറഞ്ഞും കൊണ്ടും...മനോരമ ആന്റി ആണേൽ.. അത്...എന്തോ ശബ്ദം എന്നും പറഞ്ഞു ഊറി ചിരിചോണ്ടും താഴേയ്ക്ക് പോയി... അവര് പോകേണ്ട താമസം ഞാൻ ഓടി പ്പോയി കതകടച്ചു കുറ്റിയിട്ടു.. ഇനി ആ കാലന്റെ മുഖത്തു ഞാൻ എങ്ങനെ നോക്കും... എന്ന് മനസ്സിൽ വിചാരിച്ചു അങ്ങേരെ സൈഡിലേയ്ക്ക് നോക്കാതെ തെക്കോട്ടു നോക്കി നടന്നു തറയിൽ കിടന്ന ഡ്രസ് വാരി എടുത്തു..

ഇനി..എന്തു ചെയ്യും...അങ് കേറി കുളിച്ചാലോ... ശീലം ഇല്ലാത്തതാണ്....എന്നാലും ഇപ്പൊ ഇവിടെ നിന്നാൽ എന്റെ ദേഹത്ത് damage വരാൻ സാധ്യത ഉണ്ട്.എന്നും വിചാരിച്ചു കുളിക്കാനായി തിരിഞ്ഞതും ദേ നിക്കുന്നു മുതല് മുന്നില്.. അല്ല മോളിത്‌ എങ്ങോട്ടാ..(രാഘവ് കുളിക്കാൻ...ഈ എന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.. ആണോ...എങ്കിലേ മോള് ഇപ്പൊ ഇവിടെ നടന്ന പ്രശ്നത്തിന് തീരുമാനം ഉണ്ടാക്കിയിട്ട് പോയ മതി... നിന്നോട് എന്റെ ഡ്രെസ്സും ഇട്ട് കതകു പോയി തുറക്കാൻ ആരു പറഞ്ഞു...എന്നു പറഞ്ഞു കല്യാണിയുടെ കൈ പിടിച്ചു പിറക്കിലോട്ട്ട്തിരിച്ചു.. എന്റെ കയ്യിന്നു വിടഡോ... അവന്റെ കയ്യിൽ നിന്നും പിടി വിടുവിയ്ക്കാൻ നോക്കി കൊണ്ട് കല്യാണി പറഞ്ഞു... നി.ആദ്യം ചോദിച്ചതിന് മറുപടി താടി...രാഘവ് കുറച്ചു കലിപ്പിൽ ചോദിച്ചു.. താൻ എന്തിനാ ഇങ്ങനെ ചുടാവുന്നെ..കല്യാണിയ്ക്ക് ദേഷ്യം വന്നു... ഉടു തുണിയ്ക് മറുതുണി ഇല്ലാതെ വലിച്ചോണ്ട് വന്നപ്പോ ഓർക്കാണം ആയിരുന്നു.. ഇങ്ങനെ ഒക്കെ നടക്കും എന്ന്.. ഇന്നലെ ഇട്ട ഡ്രസ് പോലും മാറ്റാൻ സമ്മതിയ്ക്കാതെ പിടിച്ചു വലിച്ചോണ്ട് വന്നതും പോര....ഇപ്പൊ എന്നെ കുറ്റം പറയുന്നോ..

എന്നും പറഞ്ഞു കല്ലു കൈ വലിച്ചെടുക്കാൻ നോക്കി...എവിടന്നു...ആനേടെ തുമ്പിക്കയിൽ പെട്ട പോലെ ആയിപ്പോയി.. ** അവള് പറഞ്ഞത് കേട്ടപ്പോഴാ ഞാനും അത് ഓർത്തത്...ഇന്നലെ അവള് കിടന്ന് എനിക്ക് തേപ്പ് കിട്ടിയ കാര്യം കേട്ട് കിണിയ്ക്കുന്ന കണ്ടപ്പോ വന്ന കലിപ്പിനു അവളെ വലിച്ചു കൊണ്ട് ഇങ്ങു പൊന്നു... എന്നാലും ഇതിനു ഡ്രെസ് മാറി തറയിൽ കിടന്നത് എടുത്ത് ഇട്ടുടരുന്നോ... അഹങ്കാരം കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ചെയ്തേ... ടി...നി അധികം നെഗളിയ്ക്കുക ഒന്നും വേണ്ട... നിനക്ക് ഇന്നലെ ഊരി തറയിൽ എറിഞ്ഞത് ഇട്ടു പോകമായിരുന്നല്ലോ...അപ്പൊ നി ഇങ്ങനെ അറിഞ്ഞോണ്ട് ചെയ്തത് അല്ലെ.(.രാഘവ് ഓ...പിന്നെ അറിഞ്ഞോണ്ട് ചെയ്യാൻ താൻ ആരാടോ ഋത്തിക് റോഷനോ...തന്നെ നാണം കെടുത്തിയിട്ട എനിക്ക് കോട്ട കണക്കിന് കിട്ടുമല്ലോ..അതും എന്റെ ബോഡി നാട്ടുകാരെ കാണിച്ചു തനിക്കിട്ട് പണിയാൻ കല്ലു വേറെ ജനിയ്ക്കണം...കണ്ട ഊള സിനിമായും കണ്ടിട്ട് ഇറങ്ങിയെക്കുവാ. .കാലൻ...എന്നും പറഞ്ഞു അങ്ങേരെ കയ്യും വിടുവിച്ചു കുളിയ്ക്കാനായി കയറി...

അല്ല ഞാൻ എന്തിനാ പരസ്പര ബന്ധം ഇല്ലാതെ അങ്ങേരോട് സംസാരിച്ചത്... എന്തായാലും ഒന്നു ഒളിഞ്ഞു നോക്കിയേക്കാം... ഞാൻ നോക്കുമ്പോ ലുക്ക് വേറെ എങ്ങോട്ടോ നോക്കി അങ്ങേരു പിരികം കൊണ്ട് adaar love കളിയ്ക്കുന്നു.. ഇതെന്താ...ഇങ്ങനെ... ഓഹ്...കോണ്ഫ്യൂഷൻ...അതാണ് ആ മുഖത്തെ നവരസത്തിനു കാരണം ല്ലേ.. എന്തായാലും കയറിയത് അല്ലെ ഒന്നു നാനഞെക്കാം..എന്നും വിചാരിച്ചു...ചെറുതായി ഒന്നു കുളിച്ചു... കുളി കഴിഞ്ഞു അങ്ങേരെ ഷർട്ടും ട്രൗസറും തന്നെ എടുത്തു ഇടേണ്ടി വന്നു... കുളി കഴിഞ്ഞു ഇറങ്ങിയപ്പോ എനിക്ക് ആവശ്യം ഉള്ള ഡ്രസ് എല്ലാം മുറിയിൽ ഉണ്ടാരുന്നു... അതിലേതേലും ഇടാം എന്നു കരുതി...അതിലൊരെണ്ണം എടുത്തതും...പിറകെ കതക് അടയുന്ന സൗണ്ട് കേട്ടു... * ആ മാരണം കുളിക്കാൻ കയറിയപ്പോ ചേട്ടത്തി അവളുടെ ഡ്രസ് എല്ലാം കൊണ്ടു വന്നു തന്നു... ഞാൻ അതെല്ലാം വാങ്ങി അകത്തു വെച്ചു പുറത്തേയ്ക്ക് ഇറങ്ങി പോയി... താഴെ അമ്മായിയും മക്കളും വന്നിട്ടുണ്ടാരുന്നു... പെൻപടാസ് കല്യാണിയെ കണ്ടെച്ചും വരാം എന്നും പറഞ്ഞു മുകളിലേയ്ക്ക് പോയി... ഞാൻ അവരെ മൈൻഡ് ചെയ്യാതെ പുറത്തേയ്ക്ക് പോകാൻ നിന്നതും.. രാഘവ്...നി ഇനി എന്തു ചെയ്യാനാ പ്ലാൻ...രുഗ്മിണി ചോദിച്ചു...

എന്ത്..പ്ലാൻ...എന്നത്തേയും പോലെ അങ് പോകും അത്ര തന്നെ... ഇനി..എന്നത്തേയും പോലെ ഒന്നും പറ്റില്ല..ഇപ്പൊ നി തനിച്ചല്ല എന്ന് ഓർമ വേണം... നിന്റെ ഇഷ്ടത്തിന് എടുപിടി എന്നും പറഞ്ഞു കല്യാണം കഴിച്ചതൊക്കെ ശെരി തന്നെ.. ഇനി...പഴയ പോലെ ഒന്നും പറ്റില്ല..നിന്റെ അമ്മാവൻ പറഞ്ഞത്...നിന്നെ കൊണ്ട് എങ്ങനെയേലും സമ്മതിപ്പിയ്ക്കണം എന്നാണ്...എന്താ നിന്റെ അഭിപ്രായം... എന്നെ കൊണ്ട് പറ്റില്ല...ഞാൻ ഇങ്ങനെ തന്നെ കഴിയും..അത്രേ യുള്ളൂ...രാഘവ് എടുത്തടിച്ച കണക്ക് മറുപടി വന്നു... നിന്നെ കൊണ്ട് പറ്റും...പിന്നെ മോൻ ഈ നാക്കും വാക്കും എടുക്കുന്നത് ദേ ഇവിടുള്ളവരോട് മതി... എന്നോട് വേണ്ട കേട്ടല്ലോ...പിന്നെ നി ഇന്ന് തന്നെ അവളെയും കൂട്ടി രെജിസ്റ്റർ ഓഫീസിൽ പോയി...ഒപ്പിടണം.. താലി കെട്ടി എന്നു ഉള്ളത് കൊണ്ട് മാത്രം ആ പെണ്ണിനെ ഇവിടെ നിർത്താൻ പറ്റില്ല...പറഞ്ഞത് കേട്ടോ... ആ..നോക്കാം...രാഘവ് എങ്ങോട്ടോ നോക്കി പറഞ്ഞു... നോക്കാം എന്നല്ല...ചെയ്യണം.. എന്നും പറഞ്ഞു രുഗ്മിണി മുകളിലേയ്ക്ക് കയറിപ്പോയി....

അച്ഛൻ പെങ്ങൾ ആയിപ്പോയി ഇല്ലേൽ കാണാമായിരുന്നു... എനിയ്ക്ക് അവരെ പേടി ഉണ്ടായിട്ടൊന്നും അല്ല.. ഈ കുടുംബത്തിൽ എന്നോട് ഇത്രയും ദേഷ്യത്തിൽ പെരുമാറുന്നത് അവര് മാത്രമാ... വെട്ടൊന്നു മുറി രണ്ട് സ്വഭാവമാ...എന്റെ അച്ഛന്റെ സ്വഭാവത്തിന്റെ നേർ പകുതി..ചില സമയത്തെ നോട്ടവും വാക്കും കാണുമ്പോ തനി അച്ഛന്റെ പകർപ്പും...അതു കാണുമ്പോ അധികം ഒന്നും എതിർത്തു പറയാനും തോന്നില്ല...അതാ...എന്റെ പ്രശ്നം.. ഇനി അവര് ഇവിടെ സ്ഥിരം കാണോ.. എന്തോ... എങ്കി എന്റെ കാര്യം തീരുമാനം ആകും...എന്നും വിചാരിച്ചു രാഘവ് പുറത്തേയ്ക്ക് പോയി... * കതകും അടച്ചു രണ്ടു മുതലുകൾ എന്നെ തുറിച്ചു നോക്കുന്നു... ഇതരാപ്പാ...എന്നും വിചാരിച്ചു നിന്നപ്പോഴാ..കത്തിയത് രാവിലെ കണ്ട..3 എണ്ണത്തിൽ രണ്ടെണ്ണം... ടി...നിയാണോ...ഞങ്ങളുടെ മുറച്ചെറുക്കനെ കെട്ടിയ...പെണ്ണ്...രണ്ടെണ്ണം കൂടി കലിപ്പിൽ വന്നു ചോദിച്ചു... ഈശ്വര...നി എന്റെ പ്രാർഥന കേട്ടു...കല്ലു മനസിൽ പറഞ്ഞു... അതേലോ.. ഞാൻ...തന്നെയാ നിങ്ങടെ ചേട്ടൻ കെട്ടിയ പെണ്ണ്...എന്താ വല്ല കുഴപ്പവും ഉണ്ടോ... അതോ ഇനി ആ മുതലിനെ നിങ്ങൾക്ക് വിട്ടു തരണണം എന്നാണോ...എങ്കി...നിങ്ങൾ എടുത്തോ..എനിയ്ക്കെങ്ങും വേണ്ട നിങ്ങടെ മോറ ചെക്കനെ..കല്ലു ഇളിച്ചു കൊണ്ട് പറഞ്ഞു...

താങ്ക്സ്..അപ്പൊ നി അവനെ ഞങ്ങൾക്ക് തന്നെ തരാൻ തിരുമാനിച്ചോ... പക്ഷെ...ഒരാൾക്ക് രണ്ട് കെട്ടാൻ നമ്മടെ ഇതിൽ വകുപ്പുണ്ടോ...എന്നാ എനിയ്ക്ക് അറിയാൻ മേലാത്തെ..അതിലൊരുത്തി കൂലം കുഷിതമായി ചിന്തിച്ചു കൊണ്ട് പറഞ്ഞു . ങേ...ഇതൊക്കെ ആക്കുന്നതാണോ...ഞാൻ മനസ്സിൽ ചിന്തിച്ചു... എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു..രണ്ടും കൂടി കലിപ്പ് നോട്ടം മാറ്റി പൊട്ടി ചിരിച്ചു... അവനെ കെട്ടിയ പെണ്ണിന്റെ സ്വഭാവം എങ്ങനെ എന്നറിയാൻ ഞങ്ങൾ ഒന്നു ട്രൈ ചെയ്തതല്ലേ...കല്യാണി...എന്നും പറഞ്ഞു അവര് കല്ലുവിന്റെ കവിളിൽ തട്ടി.. അപ്പോഴും കല്ലു എന്താ സംഭവം എന്നറിയാതെ ബ്ലിങ്ങസ്യാ എന്നും പറഞ്ഞു നിന്നു... എന്റെ പൊന്നു കല്ലു നി ഇങ്ങനെ ഞെട്ടി നോക്കണ്ട...ഞങ്ങൾ തന്നെ നമ്മളെ പരിചയ പെടുത്താം... ഞാൻ...അഭിരാമി..ഇവൾ അച്ചു...രണ്ടുപേരും കല്ലുവിന് നേരെ കൈ നീട്ടി..രണ്ടു കയ്യിലും പിടിച്ചു കുലുക്കി... എന്റെ കല്യാണം കഴിഞ്ഞതാട്ടോ.. അഭിരാമി...പറഞ്ഞു ഇവളുടേത് നിച്ചയം കഴിഞ്ഞു....അശ്വതിയെ ചുണ്ടി അഭിരാമി പറഞ്ഞു...

ഇനി...തന്നെ കുറിച്ചു പറ... എങ്ങനെയാ നമ്മടെ ചെക്കനെ വളച്ചെടുത്തത്...പിന്നെ കള്ളം ഒന്നും പറയണ്ട... ഞങ്ങൾ എല്ലാം കണ്ടു രാവിലെ... ഓ..ഇനി..എന്ന പറയാനാ എന്തോരം പ്രതീക്ഷകൾ ആയിരുന്നു...എല്ലാം പോയില്ലേ..കല്ലു മനസിൽ പറഞ്ഞു... എന്റെ പിള്ളേരെ വന്ന ഉടനെ തുടങ്ങിയോ...ആ കൊച്ചു ആ ഡ്രസ്എങ്കിലും ഒന്ന് മാറട്ടെ...രുഗ്മിണി കയറി വന്നു കൊണ്ട് പറയും... ഓഹ്...അതിനെന്താ അവൾക്ക് മാറിക്കുടെ..ഞങ്ങൾ രണ്ടെണ്ണം അല്ലെ ഇവിടെ ഉള്ളരുന്നുള്ളൂ...അഭിരാമി.. ദൈവമേ...എന്നെ കാൾ വലിയ തറ ടിക്കറ്റോ... ആഹാ...അങ്ങനെ ഞാൻ സമ്മദിയ്ക്കില്ല.. അയ്യോ അതൊണ്ടല്ല..ഞാൻ ഇവിടെ നിന്നും ഡ്രസ് മാറി ഇവര് വല്ലോം കണ്ട് പേടിച്ചാലോ എന്ന് വിചാരിച്ചിട്ട...ഇവർക്ക് കുഴപ്പം ഇല്ലെങ്കി എനിക്കെന്താ...കല്ലു...നിഷ്‌കു ആയി പറഞ്ഞു... കല്ലുവിന്റെ പറച്ചില് കേട്ടതും അതുവരെ വായും നാക്കും പുറത്തിട്ടിരുന്നതൊക്കെ അതൊക്കെ വലിച്ചു അകത്തിട്ടു... നിങ്ങൾക് പറ്റിയ കൂട്ടു തന്നെ...എന്തായാലും..മോള് കൊള്ളാട്ടോ.. നിന്നെകൊണ്ട് രാഘവ് നന്നാവും..എന്നും പറഞ്ഞു രുഗ്മിണി പുറത്തേയ്ക്ക് പോയി...

അച്ചുവും ആമിയും ആയി പെട്ടന്ന് തന്നെ കല്ലു കൂട്ടായി...അഞ്ചു ചേച്ചിയെ പോലെ തന്നെ അവര് പാവങ്ങൾ ആണെന്ന് മനസിലായി... അച്ചു ചേച്ചിയെ കെട്ടാൻ പോകുന്നത് ഒരു I P S കാരന് ആണ്...അമിച്ചേച്ചിയുടെ കെട്ടിയൊന് ഒരു എല്ലു ഡോക്ടറും..അടിപൊളി ഫാമിലി.. തന്റെ ചേട്ടൻ കേസുണ്ടാക്കി എല്ലുപൊടി ഡോക്ടർക്ക് കൊടുക്കുന്നു...ആ കേസിന്റെ പേരിൽ ips കാരൻ വേറെ കേസ് എടുക്കുന്നു...ഒന്നിനും പുറത്തു പോണ്ട...അപ്പൊ ജാമ്യത്തിന് എന്തു ചെയ്യും...കല്ലു ആഗോള നിലവിൽ ചിന്തിച്ചു... ഒരുപാട് ചിന്തിച്ചാൽ തലയ്ക്ക് പണിയാകും എന്ന് ഓർത്ത് കൊണ്ട് കല്ലു ആ ഉദ്യമം വേണ്ട എന്നു വെച്ചു... അന്ന് തന്നെ രാഘവ് കല്ലുവിനെയും വിളിച്ചോണ്ട് രെജിസ്റ്റർ ഓഫീസിൽ പോയി... അപ്പോഴാണ് അവളും ആ സത്യം അറിയുന്നത്...അവര് ലീഗലി കല്യാണം കഴിച്ചിട്ടില്ല എന്ന്.. ചെ..ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഇവിടന്നു മുങ്ങാമായിരുന്നു... അതെങ്ങനെ..സമയത്ത് ഒന്നും തലയിൽ വരില്ലല്ലോ... എന്നും പറഞ്ഞു രാഗവിന്റെ കൂടെ വീട്ടിലേയ്ക്ക് പോയി... വീട്ടിൽ ചെന്നതും എല്ലാരും രാഘവിന്റെ കോലം കണ്ട് അന്തളിച്ചു പോയി...

എന്താ മോനെ പറ്റിയത്...മനോരമ ചോദിച്ചു... എന്താ പറ്റിയത് എന്ന് ദെ നിൽക്കുന്നു അവളോട് ചോദിച്ചു നോക്ക്...ഇവിടെ ഉള്ളവർക്ക് ഞാൻ ലീഗൽ ആയി വിവാഹം രെജിസ്റ്റർ ചെയ്യാത്തത് ആയിരുന്നല്ലോ കുഴപ്പം..സമദാനം ആയല്ലോ...എന്നും പറഞ്ഞു...കല്ലുവിനെ രൂക്ഷമായി ഒന്നു നോക്കി അവിടെ ഇരുന്ന് ഫ്‌ളവർ വൈസും തട്ടി എറിഞ്ഞു രാഘവ് കയറി പോയി... അവന്റെ പോക്ക് കണ്ട് രുഗ്മിണി അവളുടെ അടുത്തുവന്നു ചോദിച്ചു...എന്താ കല്ലു ഉണ്ടായത്... അത്...ഇങ്ങോട്ടു വരുന്ന വഴിയിൽ...അങ്ങേർക്ക് ഏതോ ഒരു ഫോൺ വന്നു...എന്നെയും അങ്ങേരുടെ വണ്ടിയെയും വഴിയിൽ കളഞ്ഞിട്ടു ഫോണിന്റെ പിറകെ പോയി... എനിയ്ക്കാണെങ്കി ബോറടിച്ചാൽ. ഭയങ്കര എന്തോ ഒരിതാണ്...എന്താണോ എന്തോ...അപ്പൊ ആ ബോറടി മാറ്റാൻ...ഞാൻ അവിടെ കിടന്ന ഒരു ചെറിയെ പാറ കല്ലെടുത്ത് റോഡിലേയ്ക്കിട്ടു...അപ്പൊ ഒരുത്തൻ മനപൂർവം ആ കല്ലിനിടയ്ക്ക് വന്നു കയറി ആ കല്ല് കൃത്യം ആയി അയാളുടെ വണ്ടിയിൽ കൊണ്ടു...ഫ്രണ്ടിലെ ലൈറ്റ് പൊട്ടി...അങ്ങേര് ഇങ്ങോട്ടു വന്നു എന്നെ ഇനി പറയാൻ ഒന്നും ബാക്കിയില്ല..

പൊതുവെ ഇങ്ങോട്ടു ചൊറിഞ്ഞാൽ അങ്ങോട്ടു കയറി മന്തുന്ന ടൈപ്പ് ആയോണ്ട് ഞാൻ വെറുതെ ഇരിക്കോ... വാശിയ്ക്ക് എന്തൊക്കെയോ പറഞ്ഞു... അതും കൂടി ആയപ്പോ വന്ന മൊതലിന് കലിപ്പായി അങ്ങേര് കാലന്റെ വണ്ടിടെ രണ്ട് കണ്ണാടിയും അടിച്ചുടച്ചു... ഇതും കണ്ടോൻഡ് അങ്ങേരു വന്നു...ചോദിപ്പും പറച്ചിലും ഒന്നും ഉണ്ടായില്ല...ഒറ്റ അടി..അവൻ റൊട്ടിൽ പോയി...അങ്ങേറാണെങ്കി വീണ ദേഷ്യത്തിൽ ഇവിടത്തെ മോനെ വഴിയിൽ ഉണ്ടായിരുന്ന പറപൊടിയിൽ അടിച്ചിട്ടു... അങ്ങേർക്ക് അങ്ങേരുടെ കൊണം അങ് കേറി..മറ്റവനെ വലിച്ചു കീറി...അടികൊണ്ട് ഇഞ്ച പരുവം ആയപ്പോ ആ സമദ്രോഹി എന്നെ ഒറ്റി... കാലൻ ആണെങ്കി ആ മൊതലിനെ വിട്ടു...എന്റെ കരണം പൊകായ്ക്കെ ഒന്നു തന്ന് എന്നെയും കൊണ്ടിങ് പൊന്നു..ഇതാണ് സംഭവിച്ചത്... കല്ലു പറഞ്ഞു തീർന്നതും...എല്ലാരും ഇപ്പൊ വീഴും എന്ന രീതിയിൽ നിൽക്കുന്നു... ഹും അവൾക്ക് ബോറടി തീർക്കാൻ അവളുടെ കെട്ടിയോനെ കൊണ്ട് ഒരു പാവപ്പെട്ടവനെ അടിപ്പിച്ചു...(ആമി ഇത്...എന്തിന്റെ കുഞ്ഞാണോ എന്ന രീതിയിൽ അച്ചു..

ഞാൻ ഇതും പ്രതീക്ഷിച്ചാരുന്നു..എന്ന രീതിയിൽ രുഗ്മിണി... അടി പോളി ഫാമിലി എന്നും പറഞ്ഞു അര്ജുനേട്ടൻ... ആരോ...എന്റെ കവിളിൽ വന്നു തൊട്ടപ്പോ..ഞാൻ എരിവ് വലിച്ചു ആളെ നോക്കിയപ്പോ...അഞ്ചു ചേച്ചി.. ഞാൻ ഇളിച്ചോണ്ട് അഞ്ചു ചേച്ചിയെ നോക്കിയതും.. അവൻ നിന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം...(അഞ്ചു.. ഓഹ്..ഇതൊക്കെ എന്ത്...ആദ്യം ആയോണ്ടുള്ള ചെറിയെ പരിചയ കുറവ്...സ്ഥിരം അതാകുമ്പോ അങ്ങേരു തന്നെ നിർത്തിക്കോളും....എന്നെ തല്ലുന്നത്... അപ്പൊ നിനക്ക് ഇത് നിർത്താൻ ഉദ്ദേശം ഇല്ലേ...അമിയും അച്ചുവും ഒരുപോലെ ചോദിച്ചു... ഏയ്‌...അങ്ങനെ ഞാൻ നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല...(കല്ലു.. എന്തായാലും കൊള്ളാം...അവനെ.മെരുക്കാൻ പറ്റിയില്ലേലും നിന്നെ തന്നെ തല്ലി തല്ലി അവൻ നേരെ ആവാൻ സാധ്യത ഉണ്ട്. എന്നും പറഞ്ഞു..മനോരമ ആ യോഗം പിരിച്ചു വിട്ടു... അവളുടെ അമ്മ മോൾക്ക് ചെറിയ കുട്ടിക്കളി ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല...എന്തായാലും 1st ദിവസം തന്നെ ഇങ്ങനെ ആണെങ്കി എന്റെ മോൻ പാടും പെടും എന്നും പറഞ്ഞു മനോരമ കല്ലു പോകുന്നതും നോക്കി ചിരിച്ചു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story