രാവണ പ്രിയ: ഭാഗം 6

ravana priya

രചന: അർച്ചന

കല്ലു മുറിയിലേയ്ക്ക് ചെല്ലുമ്പോ രാഘവ് വിറളി പിടിച്ച പോലെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ചെയ്യുന്നുണ്ട്...കയ്യിൽ സിഗരറ്റും.. ഇങ്ങേരു എന്തിനാ ഇങ്ങനെ നടക്കുന്നത്...ഇയാളുടെ ആരേലും പെറ്റു കിടക്കുന്നുണ്ടോ..കല്ലു ആദ്മഗത്തിച്ചു കൊണ്ട് അകത്തേയ്ക്ക് കടന്നു... കല്ലുവിനെ കണ്ടതും രാഘവ് സിഗരറ്റ് തറയിൽ ഇട്ടു ചവിട്ടി അണച്ചു കല്ലുവിനടുത്തേയ്ക്ക് ചെന്നു... കല്ലു പേടിച്ചു സൈഡിലേയ്ക്ക് മാറിയതും രാഘവ് ചെന്നു കതകടച്ചു കല്ലുവിന്റെ അടുത്തേയ്ക്ക് ചെന്ന് അവളെ പിടിച്ചു വലിച്ചു ചുവരിനോട് ചേർത്തു നിർത്തി കവിളിൽ കുത്തിപ്പിടിച്ചു... നി..എന്താടി ചുലെ കാണിച്ചത്...നിയെന്താ ഷോ കാണിച്ചതാണോ...രാഘവ് കലിപ്പിൽ ചോദിച്ചു... കവിളിൽ കുത്തിപ്പിടിച്ച വേദനയിൽ കല്യാണി രാഗവിന്റെ കൈ തട്ടി മാറ്റി.. ഡോ...ചുലെ എന്നൊക്കെ തന്റെ ഭാര്യയെ വിളിച്ചോണം...എനിക്കിട്ട് വെയ്ക്കണ്ട കല്ലു കവിളിൽ തടവി കൊണ്ട് പറഞ്ഞു.. വിളിച്ചാൽ നി എന്തു ചെയ്യും...നി ഇപ്പൊ എന്റെ ഭാര്യ ആണ്...അത് മനസിലാക്കിക്കോ..രാഘവും വിട്ടു കൊടുത്തില്ല.. താലി കെട്ടിയെന്നും വെച്ചൊന്നും ഭാര്യ ആവില്ല... പിന്നെ ഞാൻ ഇങ്ങനെ ആണ്...ഇതൊക്കെ സഹിയ്ക്കാൻ വയ്യാത്തവർ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക്...

ഓഹ്...അതു പറ...അതുകൊണ്ട് നി ഇന്ന് മനപ്പൂർവം പ്രശ്നം ഉണ്ടാക്കി ..അതല്ലേ...സത്യം.(രാഘവ് പുച്ഛത്തോടെ പറഞ്ഞു.. ഓഹ്..അതേ...മനപൂർവം തന്നെയാ..താൻ എന്തോ ചെയ്യും..തനിയ്ക്ക് രണ്ട് കിട്ടണം എന്നു കൂടി വിചാരിച്ചു തന്നെയാ ചെയ്തത്.വലിയ വീര ശൂര പരാക്രമി എന്നല്ലേ തന്റെ വിചാരം..അപ്പൊ അത് കുറച്ചു കുറയ്ക്കാം എന്നു കരുതി...കല്ലുവും വിട്ടില്ല രാഘവ് ദേഷ്യം കൊണ്ട് വിറച്ചു... ആദ്യമായാണ് തനിയ്ക്ക് നേരെ നിന്ന് ഒരു നരുന്ത് എതിർത്തു പറയുന്നത്... രാഘവ് ദേഷ്യത്തിൽ കല്ലുവിനെ പിടിച്ചു ചുവരിൽ ചേർത്തു .. ഈശ്വര..ഇങ്ങേരു കലിപ്പിൽ ആണല്ലോ..നാക്കില് വായുണ്ടെങ്കി ആ വാ അങ് അടച്ചു വെച്ചിട്ട് നാക്ക് വായിലിട്ടുടെ എന്റെ കല്ലു..കല്യാണി മനസിൽ പറഞ്ഞു.. നിനക്ക് എത്ര ധൈര്യം ഉണ്ടെങ്കി എന്നെ എതിർത്തു സംസാരിയ്ക്കും...എന്നും പറഞ്ഞു രാഘവ് കല്ലുവിന്റെ കൈ രണ്ടും പിടിച്ചു ഞെരിയ്ക്കാൻ തുടങ്ങി... കല്ലു വേദന കൊണ്ട് പുളഞ്ഞു.. ഡോ താൻ എന്താ ഈ കാണിയ്ക്കുന്നത്..എന്റെ കൈ വിട് എനിയ്ക്ക് നോവുന്നുണ്ട്..

വേദനിയ്ക്കാൻ വേണ്ടി തന്നെയാ പിടിച്ചത്... ഇനി പറ നി ഇനി എന്നോട് എതിർത്തു സംസാരിയ്ക്കുമോ..(രാഘവ് പറയും...(കല്ലു ഒന്നുകൂടി പറഞ്ഞേ മോള്..എന്നും ചോദിച്ചു കൊണ്ട് രാഘവ് കല്യാണിയുടെ കൈ വീണ്ടും ഞെരിയ്ക്കാൻ തുടങ്ങി.. സമ്മതിച്ചു കൊടുക്ക് കല്ലു...അല്ലേൽ ഈ വെളിവില്ലാത്തവൻ നിന്റെ കൈ ഓടിയ്ക്കും...കല്ലുവിന്റെ മനസ് പറഞ്ഞു... സമ്മതിച്ചു കൊടുക്കരുത് കല്ലു...അവൻ ഇങ്ങനെ പലതും കാണിയ്ക്കും..തോറ്റു കൊടുക്കരുത്..അവളുടെ വേറൊരു ആത്മ... നിങ്ങൾ രണ്ടിൽ ഏതു തീരുമാനിച്ചാലും ഞാൻ ഇപ്പൊ തോൽവി സമ്മതിയ്ക്കും കാരണം..ആ പ്രാന്തന്റെ പിടിയിൽ എനിയ്ക്ക് നന്നായി നോവുന്നുണ്ട്...എന്ന് തലച്ചോർ ദൈവമേ ഇതിൽ ഏതു ഞാൻ അനുസരിയ്ക്കും എന്നു കല്ലു.. എന്തായാലും തലച്ചോറിനെ അനുസരിയ്ക്കേണ്ടി വരും..കാരണം വേദന കാരണം കണ്ണെല്ലാം നിറഞ്ഞു ഒഴുകുന്നുണ്ട്... dont കല്ലു dont..ആത്മ എന്നെ കൊണ്ട് വയ്യ..അമ്മാതിരി പിടിയാ...കല്ലു ആത്മയോട്..പറഞ്ഞു.. കല്ലുവിന്റെ കണ്ണിൽ നിന്നും കുടുകൂടാ വെള്ളം ചാടുന്നത് കണ്ട് രാഘവ് അപ്പൊ തന്നെ കൈ എടുത്തു...കല്യാണി കയ്യും തടവി കൊണ്ട് രാഗവിന്റെ മുഖത്തേയ്ക്ക് നോക്കി ടി...ഇത് വെറും സാമ്പിൾ ആണ്..കേട്ടോ..ഇനിയും നി മാറാൻ നിന്നില്ലെലുണ്ടല്ലോ..

ഇതിനേക്കാൾ വലുത് നിനക്ക് കിട്ടും.എന്നും പറഞ്ഞു രാഘവ് പുറത്തേയ്ക്ക് ഇറങ്ങി പോയി.. പന്ന.എന്നാ പിടിയാ പിടിച്ചേ...ആദ്യം കവിളില് ഇപ്പൊ കയ്യില്...ഞാൻ എന്താ ചെണ്ടയോ.. താൻ നോക്കികൊടോ ഇതിനുള്ള പണി ഞാൻ തരും... ആ കൈ ശെരി ആയിട്ടു പോരെ...അവനിട്ടു പണിയുന്നത് കല്ലു പറഞ്ഞു തീർന്നതും അവളുടെ ആത്മ സൂചന കൊടുത്തു.. ആ അതു ശെരിയ എന്നും പറഞ്ഞു കല്ലു കയ്യിൽ തടവി.. ആ...അമ്മേ.. എന്റെ കൈ കാലമാടൻ ഓടിച്ചു എന്ന തോന്നുന്നെ കല്ലു കയ്യും തടവി അവിടെ ഇരുന്നു... ആഹാരം കഴിയ്ക്കാൻ സമയമായപ്പോ അച്ചുവും ആമിയും കല്ലുവിനെ വിളിക്കാൻ അങ്ങോട്ടു ചെന്നു... അവര് നോക്കുമ്പോ കല്ലു കട്ടിലിൽ ഇരുന്ന് ഗഹനമായ ചിന്തയിൽ ആണ്... അല്ല..മോളെ എന്താ ഒരു ചിന്ത എന്നും ചോദിച്ചു അച്ചു അവളുടെ കയ്യിൽ ഒരടി... അയ്യോ...എന്നൊരു നിലവിളി ആയിരുന്നു...കല്ലു... ആ കാലമാടൻ തിരിച്ച കയ്യ് തന്നെ വേണമായിരുന്നോ ചേച്ചി കല്ലു ദയനീയ ഭാവത്തിൽ പറഞ്ഞു.. എന്താ എന്തു പറ്റി...ആമിയും അച്ചുവും ഒരു പോലെ ചോദിച്ചു കൊണ്ട് ഡ്രെസ്സിന്റെ കൈ മുകളിലേയ്ക്ക് മാറ്റി നോക്കി..

കൈ നല്ല കളറിൽ കരി നീലിച്ചു കിടക്കുന്നു.. അവന് പ്രാന്താണോ...ഇമ്മാതിരി പിടിയൊക്കെ പിടിയ്ക്കാൻ..നി റോഡിൽ പ്രശ്നം ഉണ്ടാക്കിയതിനാണോ...ഈ ഉപദ്രവം...(അച്ചു ഏയ്‌..അല്ല.. അങ്ങേരെ എതിർത്തു സംസാരിച്ചതിനാണ്...(കല്ലു തോന്നി..ആമി എന്താണോ എന്തോ..എനിയ്ക്ക് ഈ മിണ്ടാതെ ഇരിയ്ക്കുന്നത് പണ്ടേ അലര്ജിയാണ്...ബ്ലാ.. എതിർത്തു സംസാരിയ്ക്കാതെ ഇരുന്നാൽ ഞാൻ ഞാനല്ലാതെ ആവും..കല്ലു ഇളിച്ചോണ്ട് പറഞ്ഞു... ആ..ഇങ്ങനെ പോയാൽ നി നീയല്ലാതെ ആവും രാഘവിന്റെ അടി കൊണ്ട്...ആമി ചിരിച്ചു കൊണ്ട് പറഞ്ഞു... എനിയ്ക്ക് അതൊന്നും അല്ല പ്രശ്നം ഞാൻ ഇനി എങ്ങനെ ആഹാരം കഴിക്കും...കൈ മൊത്തത്തിൽ അനക്കാൻ വയ്യ.. ഫുഡിന്റെ കാര്യം ..അത് ഞങ്ങൾ ഏറ്റു എന്നും പറഞ്ഞു രണ്ടും എണീറ്റു പോയി.. കുറച്ചു കഴിഞ്ഞപ്പോ രാഘവിനെയും കുത്തി പൊക്കി കയ്യിൽ ചോറു പാത്രവും ആയി കല്ലുവിനു മുന്നിൽ വന്നു നിന്നു.. ദാ കഴിയ്ക്ക്...എന്നും പറഞ്ഞു കല്ലുവിനെ നേരെ നീട്ടി.. എന്റെ പൊന്നു ചേട്ട..അവളുടെ കൈ വയ്യാതെ ഇരിയ്ക്കുക അല്ലെ..

.ഒന്നു വാരിക്കൊടുത്തേയ്ക്ക്.. അച്ചുവും ആമിയും പറഞ്ഞു.. പുല്ല്..എന്നും പറഞ്ഞു രാഘവ് കല്ലുവിന്റെ വായിൽ ചോറു കുത്തി കയറ്റാൻ തുടങ്ങി...ചോറു...ചവച്ചു കഴിയ്ക്കണോ വിഴുങ്ങി ഇറക്കണോ എന്നറിയാൻ വയ്യാതെ ചോറും വായിൽ വെച്ചു രാഘവിനെയും അച്ചുവിനെയും ആമിയെയും മാറി മാറി നോക്കി... കല്ലുവിന്റെ ഇരിപ്പ് കണ്ട അച്ചുവിനും ആമിയ്ക്കും ചിരി വന്നെങ്കിലും പുറത്തു വരാതെ വിഴുങ്ങി ഇറക്കി...കൂടെ കല്ലു ചോറും വിഴുങ്ങി ഇറക്കി.. രാഘവ് ബാക്കി ചോറും കൂടി കല്ലുവിന്റെ വായിൽ കുത്തികയറ്റിയിട്ട്..പാത്രം അച്ചുവിന്റെ കയ്യിൽ കൊടുത്തു ഇറങ്ങി പോയി... കല്ലു...ബാക്കി ഇരുന്ന ചോറു കൂടി എങ്ങനെ എങ്കിലും ഇറക്കി.. സത്യം പറ ആ മാരണത്തെ എങ്ങനെ ഇതിനു സമമതിപ്പിച്ചു...(കല്ലു.. സോ..സിംബിൾ.. വാശി കേറ്റിയാ ദോശ വരെ ഉണ്ടാക്കുന്ന മുതലാ.. ഞങ്ങൾ അവിടെ ചെന്ന് അവനെ നല്ലതു പോലെ അങ് വാരി...

ഞാൻ ചെന്ന് അവൻ കേൾക്കെ പറഞ്ഞു രാഘവ് അഭിമാനം ഉള്ളവൻ ആണെങ്കി...കല്ലുവിന് തീർച്ചയായും ചോറു വാരി കൊടുക്കും എന്ന്...(അച്ചു.. അപ്പൊ ഞാൻ പറഞ്ഞു..അവൻ ഒരിയ്ക്കലും അവൻ അങ്ങനെ ചെയ്യില്ല...അതിനു രാഘവിനു ഒട്ടും മനക്കരുത്ത് ഇല്ല..എന്നും..അവൻ ചോറു വാരി കൊടുത്താൽ കല്ലുവിനെ അവൻ പ്രേമച്ചു പോകും എന്ന്...(ആമി ഇതു കേട്ട് ആ മുതല് തന്നെ ചോറും എടുത്തു ഇങ്ങോട്ടു പോന്നു... ഒരടിക്കുള്ള വകുപ്പുണ്ടായിരുന്നു ഞങ്ങൾക്ക്...എന്തോ ഭാഗ്യത്തിന് മിസ് ആയി... രണ്ടും കൂടി ഇളിച്ചോണ്ട് പറഞ്ഞു... ഉം..ഓൾഡ് പിക്കിൽസ് ആണേലും വർക്കായത് ഭാഗ്യം.. (കല്ലു അങ്ങനെ ആ യുദ്ധം കഴിഞ്ഞു... കുറച്ചു ദിവസം ...അങ്ങനെ തന്നെ പോയി...കൈ വയ്യാത്തത് കൊണ്ട് അധികം പണിയാൻ കല്ലു പോയില്ല...കൈ ശെരിയായതും കല്ലു പഴയ കല്ലു ആയി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story