രാവണ പ്രിയ: ഭാഗം 7

ravana priya

രചന: അർച്ചന

എന്ത് പണി കൊടുക്കാം...കല്ലു ഗഹനമായ ചിന്തയിൽ ആണ്... എന്ത് പണി കൊടുക്കുന്നതിനു മുൻപ് എന്റെ വീട്ടുകാരെ വിളിച്ചു സംസാരിയ്ക്കാം...ചിലപ്പോ പണി കഴിഞ്ഞു അവരോട് സംസാരിയ്ക്കാൻ പറ്റിയില്ലെങ്കിലോ..ഏത്.. അവസാനം...മനോരമയുടെ ഫോണിൽ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു സംസാരിച്ചു അമ്പാടിയുമായി അടിയുണ്ടാക്കിയപ്പോ ഒരു കോണ്ഫിഡൻസ് ഒക്കെ കിട്ടി... അവർക്ക് ആദ്യം കുറച്ചു സങ്കടം തോന്നിയെങ്കിലും..കല്ലു ഹാപ്പി ആണെന്ന് അറിഞ്ഞപ്പോ അവരും ഹാപ്പി... എങ്ങനെ അങ്ങേർക്കിട്ടു പണിയും...മുറി മുഴുവൻ നോക്കി അവസാനം നോട്ടം ടൈൽ ഇട്ട തറയിൽ... idia... അങ്ങേർക്ക് കുളിയും നനയും ഒക്കെ കാണുമോ എന്തോ... ആ..എന്തയാലും..ഇറങ്ങിയ സ്ഥിതിയ്ക്ക് മിഷൻ സ്റ്റാർട്ട് കല്ലു.. എന്നും പറഞ്ഞു...നേരെ അടുക്കളയിലേക്ക് ഓടി...എണ്ണയും അടിച്ചു മാറ്റി മുറിയിലെത്തി ബാത്‌റൂമിന്റെ വഴിയിൽ വളരെ മനോഹരമായി എണ്ണ ഒഴിച്ചു...കുപ്പി തിരിച്ചു കൊണ്ടു വെച്ചു...ഒന്നും അറിയാത്തത് പോലെ ഹാളിൽ വന്നിരുന്നു... രാഘവ് വന്നത് കണ്ടിട്ടും അങ്ങോട്ടു മൈൻഡ് ചെയ്യാതെ ഏതോ ഒരു പേപ്പറും എടുത്തു വായിച്ചുകൊണ്ട് ഇരുന്നു... രാഘവ് അവളെയും..പേപ്പറിനെയും മാറിമാറി നോക്കി.. രാഗവിന്റെ നോട്ടം കണ്ട കല്യാണി..

പേപ്പർ നോക്കിയപ്പോ... ഇത്രയും നേരം പേപ്പർ തലയും തിരിച്ചാണോ പിടിച്ചോണ്ട് ഇരുന്നത്..എന്ന് മനസിൽ ഓർത്ത് രാഘവിനെ നോക്കി ഒരു അവിഞ്ഞ ഇളിയും ഇളിച്ചു പേപ്പർ നേരെ പിടിച്ചു.. ഇതൊക്കെ എന്ത് ജന്മം എന്ന രീതിയിൽ നോക്കിയിട്ട് രാഘവ് കയറി പോയി.. പോടോ...പോടോ..തനിയ്ക്കുള്ള പണി അവിടെ wait ആണ്...കല്ലുമനസിൽ പറഞ്ഞു.. എന്തായാലും പിറകെ പോയി നോക്കാം.വീഴുന്ന കണ്ടാൽ ഒരു മനസുഗം...എന്നും പറഞ്ഞു കല്ലു പിറകെ ഓടി... അണച്ചു കൊണ്ട് മുറിയിലേയ്ക്ക് നോക്കിയതും രാഘവ് കുളിയ്ക്കാൻ കയറി... ചെ...just മിസ്സ്.. താൻ കുളിച്ചിട്ടു ഇറങ്..അപ്പൊ കാണാം...എന്നും പറഞ്ഞു..കല്ലു സ്റ്റപ്പിന്റെ അടുത്തേയ്ക്ക് നീങ്ങിയതും...കാലു സ്ലിപ്പ് ആയി മൂടും ഇടിച്ചു നിരങ്ങി...നേരെ ഹാളിലെത്തി... കട കട സൗണ്ട് കേട്ട് എല്ലാരും കൂടി ഓടി ഹാളിൽ എത്തി.. എന്താ.മോളെ എന്താ പറ്റിയത്..രുഗ്മിണിയും മനോരമയും എല്ലാരും...കൂടി അടുത്തു വന്നു ചോദിച്ചു... ഏയ്‌..ഒന്നും പറ്റിയില്ല..ഞാൻ ഒന്ന് തറയിൽ ഇരുന്നതാ..എന്നും പറഞ്ഞു മൂടും തട്ടി എണീറ്റു...

കാശി...നി.എന്താ പറ്റിയെ എന്നൊന്ന് നോക്ക്..മനോരമ പറയുന്ന കേട്ട്..നോക്കിയപ്പോ... ഒരു ചെറുക്കൻ... ഇയാളെ ഞാൻ എവിടെയോ....കല്ലു തിങ്കിങ്.. ഡോ..തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...കല്ലു കാശിയെ നോക്കി പറഞ്ഞു.. da.ഇതാണ് എന്റെ എല്ലുപൊടി ഡോക്ടർ...ആമി പറഞ്ഞു.. ഓഹ്..അങ്ങനെ പണ.. പക്ഷെ.ഞാൻ ഇയാളെ..വേറെ എങ്ങോ..കണ്ടിട്ടുണ്ട്... ആ...ഇപ്പൊ ഓർമ കിട്ടി എവിടെ വെച്ചു...(അച്ചു once upon a ടൈം... ഞാനും എന്റെ പിള്ളേരും കൂടി tik tok ചെയ്യണ സമയം...ആദ്യത്തെ സാഹസം ആയിരുന്നു tik tok അപ്പൊ ഗും ഉള്ള എന്തേലും വേണ്ടേ ചെയ്യാൻ എന്നു കരുതി ഞാൻ ഒരു തെങ്ങിൽ കയറി തേങ്ങാ ഇടം...കയറുന്ന ടൈമിൽ മണ്ട ഇല്ലത്തെ തെങ്ങിൽ കയറിയിട്ട്..കയറി കയറി മുകളിൽ ചെല്ലുമ്പോ തെങ്ങു തീർന്നു പോയി എന്നു പറയുന്ന ഡയലോഗ് ഇടാം എന്നാ കരുതിയത്... അതിനു മുന്നേ ഞാൻ കയറിയ തെങ്ങു ഒടിഞ്ഞു..ഞാനും വീണു തെങ്ങും വീണു... എന്നിട്ട് എല്ലാരും ഞെട്ടി ചോദിച്ചു... ഓഹ്....എന്നാ ആവാനാ...തെങ് അകം മൊത്തം ചിതൽ ആയിരുന്നു...

അത് ഞാനുണ്ടോ അറിയുന്നു.. വീണ് എന്റെ കയ്യുടെ എല്ല് പോയി...കല്ലു ഫ്ലാഷ് ബാക്ക് പറഞ്ഞു നിർത്തി... ഇപ്പൊ മനസിലായോ...കാശിയെ നോക്കി കല്ലു ചോദിച്ചു.. ഓഹ്... എന്റെ ആമി..ഈ മുതല് അന്ന് ആ ആശുപത്രി പൊളിച്ചടുക്കി...ഞാൻ മെഡിക്കലിൽ ആയിരുന്നു.. വൈകിട്ടടുപ്പിച്ചു..ഈ മുതലിനെ അവിടെ കൊണ്ടു വരുന്നത്...ആദ്യമായി വെറൈറ്റി ആയി കയ്യൊടിഞ്ഞ ഒരു കഥ ഞങ്ങൾ എല്ലാം അവിടെ വെച്ചു കേട്ടു...ഇതിന്റെ കൈ അന്ന് പ്ലാസ്റ്റർ ഇടാൻ അവിടെ യുള്ള സകലതിനെയും വിളിച്ചു കൂട്ടി...കുത്തിവയ്പ്പിന് അതിനേക്കാൾ വായിൽ നിലവിളിച്ചു...പിള്ളേരെക്കാൾ കഷ്ടം ആയിരുന്നു എന്ന് പറയാം... അല്ല ഇതെന്താ ഇവിടെ..കാശി ചോദിച്ചു... ഞാൻ പറഞ്ഞില്ലേ...രാഘവ് ഒരാളെ കെട്ടി കൊണ്ട് വന്നു എന്ന് ആ..ആളാ ഇത് കല്യാണി...(ആമി ഹോ...എന്റെ അളിയന്റെ ഭാഗ്യം...കാശി.. പറഞ്ഞു... അതേ...ഇയാൾക്ക് ഇപ്പൊ പണി വല്ലതും ഉണ്ടോ...(കല്ലു ഇപ്പൊ ഇല്ല...ഞാൻ ലീവിലാണ്...വല്ല എമർജൻസിയും വന്നാൽ പോകും..എന്താ ചോദിച്ചേ...കാശി ചോദിച്ചു തീർന്നതും...മുകളിൽ നിന്നും അയ്യോ എന്നൊരു വിളിയും ചക്ക വെട്ടി ഇട്ട പോലെ ഒരു വിളിയും കേട്ടു... emergency... പെട്ടന്ന് പോയി ഒരു ആംബുലൻസ് വിളിക്കു...കാശിയെ നോക്കി കല്ലു പറഞ്ഞു...

അവളെ പറച്ചിൽ കേട്ടതും എല്ലാരും കൂടി ഓടി മുകളിൽ രാഗവിന്റെ മുറിയിൽ എത്തി... എല്ലാരും നോക്കിയപ്പോ രാഘവ് തറയിൽ കിടന്നു നീന്തുന്നു.. കാര്യം എന്താണ് എന്ന് വെച്ചാൽ കല്ലു കാര്യമായി ഒഴിച്ച എണ്ണയിൽ നിന്നും രാഘവിനു ഇനിയൊരു മോചനം അസാദ്യം ആ അവസ്ഥയിൽ ആണ് ആളിപ്പോൾ... എണീയക്കാൻ നോക്കും...ചെറുക്കി അടിച്ചു വീണ്ടും വീഴും അത് തന്നെ കാര്യം.... അയ്യോ...മോനെ...എണീയക്കേടാ...എന്നുംപറഞ്ഞു മനോരമ ആന്റി കാലനെ ചെന്നു പൊക്കി... പൊക്കിയ പോലെ താഴെപ്പോയി... ആശാൻ എണ്ണയിൽ കുളിച്ചു കിടക്കുവാരുന്നു... അവസാനം എല്ലാരും കൂടി എങ്ങനെയൊക്കെയോ താങ്ങി പിടിച്ചു കട്ടിലിൽ കൊണ്ടിട്ട്.. ആ സമയത്ത് കാലൻ കല്ലുവിനെ നോക്കിയ ഒരു നോട്ടം കാണാം...എന്റെ ബദ്രീങ്ങളെ... ആ നോട്ത്തിൽ എന്തോ ഒരു ദ്വയാർദ്ദം ഇല്ലേ...നിങ്ങൾക്ക് തോന്നുന്നില്ലേ...(കല്ലു ഏയ്‌..ഇനി റോമാൻസിഫിക്കേഷൻ വല്ലതും ആണോ..ഏയ്‌..ഇത്..കലിപ്പോഫിഷൻ ആണ്... കല്ലു ചെയിജ് the ആക്ഷൻ...

അയ്യോ...എന്റെ കെട്ടിയൊൻ...വീണു പോയേ...ഞാൻ ഇതെങ്ങനെ സഹിയ്ക്കും..കല്ലു നെഞ്ചത്തടിയും വിളിയും.. എല്ലാരും ഇവൾക്കിത് ഇപ്പൊ എന്തു പറ്റി എന്ന രീതിയിലും...ആമിയും അച്ചുവും അഞ്ജുവും ഒഴിച്ചു ബാക്കിയെല്ലാം അഭിനയം നമ്പിയ മട്ടാണ്.... അവസാനം രാഘവിനെ എല്ലുപൊടി കേസ് വിശദം ആയി പരിശോദിച്ചു... ചെറിയ ഒരു ഉള്ക്ക് ഒഴിച്ചാൽ ആൾ നമ്മടെ തോമാച്ചയൻ ആണെന്ന്... ചെ വെറും ഉള്ക്ക്...ആക്ടിങ് വെസ്റ്റ്...(കല്ലു.. അതേ. അതേ...ഉള്ക്കിന്‌ മുറിവെണ്ണ നല്ലത് ആണ് ...തേച്ചു പിടിപ്പിച്ചാൽ മതി...എന്റെ മുറിയിൽ ഉണ്ട്... എന്നും പറഞ്ഞു രുക്കു എടുക്കാൻ പോയി... മൊത്തത്തിൽ എണ്ണയ...ഇതിന്റെ കൂടെ ആ എണ്ണ എവിടെ തേയ്ക്കാനാവോ...കല്ലു ആലോചിച്ചു... കുറച്ചു കഴിഞ്ഞതും രുക്കു എണ്ണയും കൊണ്ടു വന്നു കല്ലുവിനെ ഏൽപ്പിച്ചു... ങേ..എനിക്കെന്തിനാ...

.(കല്ലു... നിനക്കല്ല...ഇവന്...മോള് ഇവനിതൊന്നു നല്ലോണം തേച്ചു പിടിപ്പിച്ചു കൊട്.. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചു എടുക്കുമ്പോ ....ഗുലുമാൽ .... ഗുലുമാൽ .. ഗുലുമാൽ.... കല്ലുവിന്റെ മനസിൽ ഇരുന്നു ആരോ...പാടി... രാഘവിനെ നോക്കിയപ്പോ....നിനക്ക് ഇന്ന് പൂരമാ മോളെ എന്നൊരു നോട്ടം... രാജൻ ബാവു...ഞാൻ അല്ല... ഞാൻ കത്തി വലിച്ചൂരി എന്നെ ഉള്ളു...എന്നൊരു ഭാവം ആയിരുന്നു കല്ലുവിന്... പിള്ളേരെ നിങ്ങൾ എല്ലാരും വെളിയിലോട്ട് നിന്നെ എന്നും പറഞ്ഞു രുക്കുവും മനോരമയും...അവിടെ നിന്നതിനെയൊക്കെ പുറത്താക്കി... ഇറങ്ങുന്നതിനു മൂന്ന്... അച്ചുവും..അഞ്ജുവും ആമിയും കൂടി കല്ലുവിനെ അവസാനം ആയി ഒന്നു തിരിഞ്ഞു നോക്കി... കല്ലു...സൈക്കിളിൽ നിന്നു വീണ ഇളിയും ചിരിച്ചു രാഘവിനു നേരെയും..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story