രാവണ പ്രിയ: ഭാഗം 8

ravana priya

രചന: അർച്ചന

നി ആരെ പൂരം കണ്ടു നില്കുവാടി... രാഗവിന്റെ അലർച്ച കേട്ട് കല്ലു നോക്കുമ്പോ ആള് ഷർട്ടൊക്കെ മാറ്റി...എണ്ണയിടാൻ തയാറായി നിൽക്കുന്നു... ദൈവമേ ഞാൻ എന്താ ഈ കാണുന്നത്... എന്തൊരു സ്‌ട്രചർ..എന്റെ അമ്മച്ചി... കല്ലു കോണ്സെൻട്രേറ്റ്‌...നോ..വായി നോക്കൽ... ടി...നി എന്തു നോക്കി നിൽക്കുവാ...പെട്ടന്ന് വന്ന് എണ്ണ ഇട്ടു താ....എന്നും പറഞ്ഞു രാഘവ് കട്ടിലിൽ ഇരുന്നു... ഇത് ഞാൻ..ഇപ്പൊ എവിടന്നു തുടങ്ങും...കല്ലു..രാഘവിനെയും നോക്കി നിന്നു ചിന്ദിച്ചു.. ആ എവിടെന്നെങ്കിലും തുടങ്ങാം...എന്നും പറഞ്ഞു കല്ലു എണ്ണ കയ്യിലൊഴിച്ചു രാഗവിന്റെ ദേഹത്തു തേച്ചു...തേച്ച ഓര്മയെ ഉണ്ടാരുന്നുള്ളു..വഴുക്കി ദേ..പോണ്..നേരെ അങ്ങേരുടെ പെടലിയ്ക്ക് പോയി വീണു.. നിനക്ക് ഒരു കാര്യം മര്യാദിയ്ക്ക് ചെയ്യാൻ അറിയില്ലെടി...രാഘവ് ചൂടായി... ഡോ..കലാ എനിയ്ക്ക് പലതും ചെയ്യാൻ അറിയാം...അറിഞ്ഞാൽ മോൻ താങ്ങില്ല...(കല്ലു ആത്മ.. അല്ലെങ്കി വേണ്ട ഈ മാരാണത്തിനു അറിയുന്നത് നമുക്ക് പറഞ്ഞു തന്നാൽ... യോ...വേണ്ട... കല്ലു വീണ്ടും പണി തുടങ്ങി...ചെറുക്കി അടിച്ചു താഴെ പോയി...

നി...തടവുന്നത്. എന്നെയാണോ അതോ മേത്തയെ ആണോ...ഇങ്ങനെ പോയാൽ ശെരി ആവില്ല... ഞാൻ ദേ ഇവിടെ കിടക്കാം...നി.എന്നെ ചവിട്ടി തിരുമ്മിയാൽ മതി..എന്നും പറഞ്ഞു രാഘവ് കമിഴ്ന്നു കിടന്നു.. യോ..യോ..സിൽക്ക് ആൻഡ് നമ്മടെ ആട് തോമ...ഞാൻ ഇത് കലക്കും...അല്ല... പിടിച്ചു തടവാൻ കയർ എന്തിയെ...കല്ലു മേലോട്ടു നോക്കി ചിന്തിച്ചു... ടി..നി ഇത് എന്ത് നോക്കി നിൽക്കുവാ...(രാഘവ് അല്ല... പിടിച്ചു തടവാൻ...കയർ ഒന്നും ഇല്ലെന്നു നോക്കിയതാ.... കയറിൽ പിടിച്ചു തടവാൻ നി ആരാ സിൽക്ക് സ്മിത ഒന്നും...അല്ലല്ലോ..കയറില്ലാതെ ചവിട്ടി തിരുമിയാ മതി..(രാഘവ്.. ഇങ്ങേരു ഇത് എനിക്കിട് പണി തന്നതാ... ഞാൻ...ഇന്ന് സ്റ്റെപ്പ് ഇട്ടു മുടിയും...എന്ന് ആലോചിച്ചു കൊണ്ട് കട്ടിലിൽ വലിഞ്ഞു കയറി.. കിടക്കുന്ന കിടപ്പ് കണ്ട ...അലവലാതി... ടി..നി എന്താ പിറുപിറുക്കുന്നത്...മര്യാദിയ്ക്ക് തടവടി.. ഓംബ്രാ.... എന്റെ ആറ്റുകാൽ ഭാസ്കര എന്നെ മാത്രം കാത്തോണെ...എന്നും പറഞ്ഞു..രാഗവിന്റെ ദേഹത്തു ഒരു വിധം കയറി നിന്നു...

ഒരു കാലെടുത്താലും...രണ്ടു കാലെടുത്താലും...ഞാൻ കാലന്റെ വായിൽ പോകും..അത് തീർച്ച..(കല്ലു ആത്മ ടി.... ദാ. തുടങ്ങി... എന്നും പറഞ്ഞു...കാലിലെ വിരല് മടക്കി...പയ്യെ ഇഴഞ്ഞിഴഞ്ഞു തടവാൻ. തുടങ്ങി... നി..എന്താടി ഒച്ചാണോ....മര്യാദിയ്ക്ക് തടവടി... മനുഷ്യൻ ഇവിടെ നിൽക്കുന്നത് തന്നെ ഞാണിൽ മേൽ കളി പോലെയാ...അപ്പോഴാ...അങ്ങേരുടെ... ഞാൻ തടവത്തില്ലെടാ...പട്ടി.... മോള് എന്തേലും പറഞ്ഞരുന്നോ... ഞാൻ...പാട്ടു പാടി തടവി തരാം എന്ന് പറഞ്ഞതാ... ആഹാ...കൊള്ളാലോ...എന്നാലേ..ഏഴിമല പൂൻചോല തന്നെ പിടിച്ചോ...(രാഘവ്.. ഇങേരേം വെച്ചോണ്ടോ...അടിപൊളി...(കല്ലു എന്താടി...പാടുന്നില്ലേ...(രാഘവ്.. ഏ.....ഴി.....മല..... മല... പൂ...ഞ്ചോ... എന്നു പറഞ്ഞു കല്ലു കാലെടുത്തു തടവാൻ ഉയർത്തിയതും...അമ്മച്ചിയെ....എന്നും പറഞ്ഞു...വഴുക്കി ഉരുണ്ട് കട്ടിലിനു താഴെ പോയതും ഒത്തായിരുന്നു.. കല്ലുവിന്റെ വീഴ്ച്ച കണ്ട് രാഘവ്...ചിരിച്ചോണ്ട് എണീറ്റിരുന്നു.. കല്ലു...എവിടെയൊക്കെയാ ഇടിച്ചത് എന്ന് അറിയാതെ അവിടെയും ഇവിടെയും ഒക്കെ തടവി കൊണ്ട് തറയിൽ നിന്നും എണീറ്റു വന്നു...

മോൾക്ക് ഇപ്പൊ നല്ല സുഗം തോന്നുന്നുണ്ടോ... എനിയ്ക്ക് അറിയാടി നിയാ ഇവിടെ ടൈലിൽ എണ്ണ ഒഴിച്ചത് എന്ന്... എന്നിട്ട് അവളുടെ ഒടുക്കത്തെ ഒരു ആക്ടിങ്... എങ്ങനെ ഒൻഡ് മോളെ എന്റെ പണിഷ്മെന്റ്... എന്നും പറഞ്ഞു രാഘവ് ഒരു പിരികം ഉയർത്തി കാണിച്ചു.. നി...പോടാ...പട്ടി...എന്നും പറഞ്ഞു...അവിടെ ഇരുന്ന മുറിവെണ്ണ രാഗവിന്റെ മുഖത്തേയ്ക്ക് ഒഴിച്ചു.... ടി...എന്നും പറഞ്ഞു രാഘവ് കലിപ്പിൽ അവിടന്ന് എണീറ്റതും...കല്ലു എടുത്തു ചാടി എനിട്ടു ഓടാൻ... ഭാഗ്യം കൂടിയത് കൊണ്ടാണോ...കുറഞ്ഞത് കൊണ്ടാണോ..എന്നറിയില്ല...ചവിട്ടി തിരുമിയ എന്ന ഉള്ള കാല് ടൈലിൽ വഴുക്കി കല്ലു നേരെ ഭൂമിയെ പോയി തൊട്ടു... പിറകെ എണീറ്റു വന്ന രാഘവ് നിലത്തു കിടന്ന എണ്ണയിൽ ചവിട്ടി കല്ലുവിന്റെ നെഞ്ചത്തേയ്ക്കും.. രാഘവ് വരുന്നത് കണ്ട് കല്ലു പേടിച്ചു കണ്ണടച്ചു... ഒഴിഞ്ഞു മാറാനുള്ള ഗ്യാപ്പ് പോലും കിട്ടിയില്ല... തനിയ്ക്ക് കുഴപ്പം ഒന്നും കാണാത്തത് കൊണ്ട്...ഓട്ട കണ്ടിട്ടു നോക്കിയപ്പോ..രാഘവ് അവളുടെ മുകളിൽ ..കൈ തറയിൽ കുത്തി ബാലൻസ് ചെയ്തു നിൽക്കുന്നു..

സൂപ്പർ സിനറി...ഹോ.തന്റെ ലൈഫിലും....എത്ര ഫിലിം കണ്ടതാ...എത്ര കഥ വായിച്ചതാ...നായകനും നായികയും ബാലൻസ് തെറ്റി വീഴുന്നു...കണ്ണും കണ്ണും കഥകൾ കൈ മാറുന്നു...ചുണ്ടും ചുണ്ടും കൊരുക്കുന്നു...ആലോചിക്കുമ്പോഴേ... രോമാഞ്ചിഫിക്കേഷൻ...ഇവിടെ..നായകന്റെ സ്ഥാനത്ത് ഒരു നാറി ആണെന്ന് മാത്രം... യോ..കാലൻ കേൾക്കൻണ്ടാ...കല്ലുമനസിൽ പറഞ്ഞു... ടി.....കാലന്റെ അലർച്ച കേട്ടാണ് dreamil നിന്നു കല്ലു പുറത്തു വന്നത്... രാഗവിനെ കണ്ടതും ഒരു ഇളി പാസ് ആക്കി... ഇപ്രവശ്യത്തേയ്ക്ക് നിന്നെ വെറുതെ വിടുവാ...അവസ്‌ഥ ഇതായോൻഡ് മാത്രം...എനീറ്റു മാറടി... രാഘവ് അലറി... എങ്ങോട്ടു മാറാൻ...താൻ എന്റെ മോളിൽ അല്ലെ..(കല്ലു.. മോളിൽ ആണെന്നും പറഞ്ഞു .....നിന്നെ ഞാൻ തൊട്ടിട്ടു കൂടിയില്ല...നി..മുകളിലേയ്ക്ക് നീങ്ങി കയറ്...(രാഘവ് ഒന്നു ഇളിച്ചു കാണിച്ചു കൊണ്ട് കൈ കുത്തി എനിറ്റതെ ഓര്മയുള്ളൂ...ദേ...പോണ്... ഭാഗ്യം...തല ഇടിച്ചില്ല... ഇതെന്താ സോഫ്ട്...പോലെ...എന്നും പറഞ്ഞു കല്ലു വീണ്ടും തല ഇട്ടു അവിടെ ഇടിയ്ക്കാൻ തുടങ്ങി...

ടി.....എന്നൊരു വിളി ആയിരുന്നു...രാഘവ്... നിനക്ക് പ്രാന്താണോടി... തല ഇടിയ്ക്കും എന്നു കരുതി തട വെച്ചപ്പോ...മര്യാദിയ്ക്ക് കിടന്നോ..എന്നും പറഞ്ഞു കൈ മാറ്റി...രാഘവ്... ഓഹ്..അപ്പൊ ആള് അത്രയ്ക്ക് കാട്ടാളൻ അല്ല.. ഒന്നു കൂടി ടെസ്റ്റ് ചെയ്താലോ...എന്നും...വിചാരിച്ചു...കല്ലു...രാജാവിനെ തോണ്ടി വിളിയ്ക്കാൻ തുടങ്ങി... എന്താടി...കുരുപ്പേ... ഓ...വേണ്ടാരുന്നു...ആത്മ... അതേ..ഇയാള് എപ്പോഴും ഇങ്ങനെ ആണോ...വീർത്തു കെട്ടി..കല്ലു... (നിനക്ക് ഇതൊന്നും പോരെ കൊച്ചേ...കല്ലുവിന്റെ മനസ്) നി..ഒന്നു മിണ്ടാതിരി...ഞാൻ..ഒന്നു ചോദിയ്ക്കട്ടെ... എന്നും പറഞ്ഞു കല്ലു..പുലിയുടെ മീശയിൽ പിടിച്ചു വലിയ്ക്കാൻ തുടങ്ങി... പറ. മാഷെ...എപ്പോഴും ഇങ്ങനെ ആണോ..എന്നും ചോദിച്ചു കല്ലു അവന്റെ മീശ പിരിച്ചു വെച്ചു... രാഘവിനു ദേഷ്യം വരുന്നുണ്ടായിരുന്നു...അവസ്‌ഥ ഇതായോൻഡ്...വല്ലോം ചെയ്താൽ...ഇന്ന്..രണ്ടിനെയും പൊക്കി ആശുപത്രിയിൽ ഇടാം... കല്ലു...മാക്സിമം ഈ അവസ്ഥ മുതലെടുക്കുവാണ്... താടിയിൽ..പിടിച്ചു വലിയും.മീശ പിരിച്ചു കളിയ്ക്കലും..ആകെ.ബഹളം.. **

ഈ പെണ്ണിന് എന്നെ ഒട്ടും പേടി ഇല്ലാത്തത്...രാഘവ് ആലോചിച്ചു... കാണാൻ ആള് തരക്കേടില്ല...പാതി അടഞ്ഞ മിഴികളും...ചെറിയ ചുണ്ടുകളും...ഗോതമ്പിന്റെ നിറവും...രാഘവ് അവളെ ആകമാനം വീക്ഷിയ്ക്കുക ആയിരുന്നു... പക്ഷെ സ്വഭാവം...കുരുത്ത കേട് കണ്ടു പിടിച്ചത് ഇതാണ് എന്നു തോന്നും...കല്ലുവിന്റെ കളി കണ്ടതും രാഗവിന്റെ ചുണ്ടിൽ ചെറിയ ചിരി ഇടം പിടിച്ചു.. കല്ലു നോക്കുമ്പോ രാഘവ് ചിരിയ്ക്കുന്നു...ഇനി തനിയ്ക്ക് തോന്നിയതാവോ...(കല്ലു കല്ലുവിന്റെ നോട്ടം കണ്ടതും..രാഘവ് ചിരി മറച്ചു പിടിച്ചു... എന്താടി...രാഘവ് ദേഷ്യത്തിൽ ചോദിച്ചു... ഏയ്‌..ചുമ്മ..എന്നും പറഞ്ഞു കല്ലു ചുമൽ കൂച്ചി... കാലന് ചിരി വന്നു എന്ന് വിചാരിച്ച ഞാൻ അല്ലെ മണ്ടി.. പുല്ല്..ഇനി ഇങ്ങനെ കിടന്നാൽ ശെരി ആവില്ല...എന്നും പറഞ്ഞു...കല്യാണി..അവിടെ കിടന്നു വിളിയ്ക്കാൻ തുടങ്ങി... കല്യാണിയുടെ കാറൽ കണ്ട്... വായ പൊത്താൻ രാഘവ് കൈ എടുത്തതും...തെന്നിയടിച്ചു...കല്ലുവിന്റെ മേലേക്കൂടി വീണതും...ഒത്തായിരുന്നു... ** "നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ..നി ആരോടും പറയില്ലെങ്കിൽ..."

എന്നു പാടി കൊണ്ട്...അർജുൻ അഞ്ജുവിന്റെ കൺ പീലികളിൽ കൈ വെച്ചു എഴുതികൊണ്ട് പാടുകയാണ്.... അഞ്ചു ആണെങ്കി ഇങ്ങേർക്ക് പ്രാന്തയ എന്ന രീതിയിലും.. നിങ്ങൾക്ക് എന്താ മനുഷ്യ പ്രാന്തായ...(അഞ്ചു.. അതേ...നിന്നോടുള്ള പ്രാന്തായ പ്രണയം..(അർജുൻ എങ്കി പോയി ചങ്ങലയിൽ കിടക്ക്....എനിക്ക് വേറെ പണി ഉണ്ട്..എന്നും പറഞ്ഞു പോകാൻ നിന്ന അഞ്ജുവിനെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തേയ്ക്കിട്ടു... ടി...രാഗവിന് ഇപ്പോൾ ജീവിതം ആയി..ഇനി..നമുക്ക് തുടങ്ങാം...ഇവിടത്തെ ആദ്യത്തെ കണ്മണി...നമുക്ക് അടിച്ചെടുക്കാം..എന്തു പറയുന്നു...അഞ്ജുവിനെ കവിളിൽ തട്ടി അർജുൻ.പറഞ്ഞു... ദേ..മനുഷ്യ...അതൊക്കെ രാത്രിയിൽ.. ഇപ്പൊ മോൻ..പിടി വിട്... ആരേലും കണ്ടാൽ അത് മതി...അഞ്ചു...നാണം..കൊണ്ട് പറഞ്ഞു... ദേ...നോക്കിയേ...ഇപ്പൊ തന്നെ ചുവന്നു തുടുത്തു...ഇനി..രാത്രിയിലേയ്ക്ക് ആക്കണോ... അർജുന്റെ നോട്ടം കണ്ടതും അഞ്ചു അർജുന്റെ നെഞ്ചിലേക്ക് മുഗം അമർത്തി... ആരേലും..ഓടി വരണേ...എന്നൊരു വിളി... കല്ലു... അതോടെ അഞ്ചു അർജുന്റെ പിടി വിട്ട് ഓടി... **

ആമിയുടെ മുറിയിൽ... നിങ്ങൾ..ഒന്നും പണയണ്ട.. അവളുടെ മുത്തു ഗൗ...മുത്തു. ഗൗയും എനിയ്ക്ക് വേറെ വേറെ തിരിയ്ക്കാൻ അറിയാൻ പാടില്ലാത്തൊൻഡ്.. അല്ല...എന്നും പറഞ്ഞുആമി താളം ചവുട്ടുന്നു... എന്റെ ആമി കുട്ടി...ആ പെണ്ണിന് കുറച്ചു ലൂസ് ആണ്...അതാണ് ഇങ്ങനെ ഒക്കെ മെസ്സേജ്...plz.. നി..വെറുതെ... #✍ തുടർക്കഥ ഓഹ്...ഞാൻ വെറുതെ...നോക്കിയക്കോ മനുഷ്യ...നിങ്ങളുടെ എല്ല് ഞാൻ വെള്ളം ആക്കും..അയ്യോ..എന്റെ life സ്പോയിലർ ആയേ എന്നും പറഞ്ഞു ആമി നെഞ്ചിൽ അടിച്ചു കരയാൻ തുടങ്ങി...കാശി അവളെ സമാദനിപ്പിയ്ക്കാനും.. എന്താ സംഗതി എന്നല്ലേ... ആമിയും കാശിയും റൂമിൽ എത്തിയപ്പോ കാശിയുടെ ഫോണിൽ ഒരു ഫോട്ടോയും ഒരു വോയ്സ്ഉം..അവന്റെ അടുത്ത് ട്രൈനിംഗിന് വന്ന ഏതോ ഒരു പെണ്ണിന്റെ...അവൾക്ക് കാശിയെ കെട്ടി പിടിച്ചു ഉമ്മാവയ്ക്കണം...പോലും...

കൂടെ അവന്റെ ബോഡിയെ കുറിച്ചു പൊക്കി പറയലും പോരെ പൂരം... അവസാനം എങ്ങനെയൊക്കെയോ ആമിയെ സ്മാദനിപ്പിച്ചു...ഒരു കിസ്സിനുള്ള വകുപ്പ് ഉണ്ടാക്കിയപ്പോ കല്ലു കാറി കൂവി...വിളി..തുടങ്ങിയത്..ആമിയും എടുത്തു ചാടി ഓടി... ** വീണ വീഴ്ചയിൽ രാഗവിന്റെ ചുണ്ട്...കല്ലുവിന്റെ കഴുത്തിൽ പതിഞ്ഞു.. എന്തോ..മിന്നല് പാഞ്ഞ കണക്കാക്കി പോയി...രണ്ടും... തങ്ങൾക്ക് നേരെ ഉള്ള നിഴലുകൾ കണ്ട് നേരെ നോക്കിയപ്പോ...ആമിയും..അഞ്ജുവും കാശിയും അർജ്ജുനും...അടിപൊളി... നമുക്കൊന്നും ഒരു ഉമ്മ പോലും തരാതെ ആക്കിയിട് രണ്ടും കൂടി...ഇവിടെ..എണ്ണയിൽ കുളിച്ചു റൊമാൻസ്...കാശിയും അർജ്ജുനും കൂടി പറഞ്ഞു... അവരെ കണ്ടതും വളിച്ച ഒരു ഇളി പാസ് ആക്കി...എണീയക്കാൻ നോക്കി... അവര് നോക്കുമ്പോ രണ്ടും കൂടി നാഗിനി കളിയ്ക്കുന്നു... പിടിച്ചു മാറ്റടെ.. അല്ലെങ്കി പലതും ഇവിടെ കാണേണ്ടി...വരും എന്നും പറഞ്ഞു നാലും കൂടി ചെന്ന് അവരെ പിടിച്ചു മാറ്റി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story