രാവണ പ്രിയ: ഭാഗം 9

ravana priya

രചന: അർച്ചന

എന്തായിരുന്നു മോളെ...അകത്ത്...രണ്ടും കൂടി... ഞങ്ങളുടെ മുന്നിൽ അടി...അവിടെ..ഹോ..(ആമി അങ്ങനെ ഒന്നും ഇല്ല ചേച്ചി..എണ്ണയിൽ സ്ലിപ് ആയപ്പോ...കല്യാണി...ദയനീയം ആയി നോക്കി.. സ്ലിപ്പോ...അങ്ങനെയോ...മോളെ..ഉതല്ലേ. കൊണ്ടു പിടിച്ച റൊമാൻസ് നടന്നിട്ട്...(അഞ്ചു റൊമാൻസോ..എവിടെ..എപ്പോ. എങ്ങുനിന്നോ കേട്ടൊണ്ട് അശ്വതി ഓടി വന്നു.. ആ..നി അറിഞ്ഞില്ലല്ലേ..ഇവിടെ വൻ റൊമാൻസ് ആയിരുന്നു... പ്രണയ സല്ലാപം..ഇവളും ഇവളുടെ കാലനും കൂടി...അഞ്ചു കളിയായി പറഞ്ഞു... സത്യം...ചെ മിസ് ആയി...അത് നോക്കി വെച്ചിരുന്നേൽ...പൊളിച്ചേനെ..അച്ചു വലിയ കാര്യത്തിൽപറഞ്ഞു.. അല്ല.. അപ്പൊ ഇവരുടെ പ്രശ്നം ഒക്കെ കഴിഞ്ഞോ... അതൊക്കെ ആക്ടിങ്...(ആമി എന്റെ ചേച്ചിയെ...അങ്ങനെ ഒന്നും ഇല്ല...ആകെ..പറ്റിയത് അങ്ങേരുടെ മീശയിലും താടിയിലും കൈ വെച്ചപ്പോ കാലൻ ഒന്ന് ഇളിച്ചു..അത്ര തന്നെ...(കല്ലു... അവൻ ചിരിച്ചെന്നോ...അപ്പൊ നിന്നെ ഒന്നും ചെയ്തില്ലേ.. മൂന്നും കൂടി ഞെട്ടി ചോദിച്ചു... ഏയ്‌..എന്നും പറഞ്ഞു കല്ലു...ഇളിച്ചോണ്ട് ഇല്ല എന്നു പറഞ്ഞു..

അപ്പൊ എവിടെയോ എന്തോ സംഭവിയ്ക്കുന്നുണ്ട്..കണ്ടു പിടിയ്ക്കണം കല്ലു...കണ്ടു പിടിയ്ക്കണം...മൂന്നും കൂടി ഒരേ സ്വരത്തിൽ പറഞ്ഞു... ** അല്ല അളിയാ... എന്തായിരുന്നു എണ്ണയിൽ കിടന്നു പരിപാടി...(കാശി രാഘവ് ദഹിപ്പിച്ചു ഒരു നോട്ടം നോക്കി.. നി...നോക്കി പേടിപ്പിയ്ക്കുക ഒന്നും വേണ്ട...എല്ലാം ഞങ്ങൾ കണ്ടാരുന്നു... അർജുൻ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു... പുല്ല്...ഇപ്പൊ ഇതിനൊക്കെ ഉണ്ടാരുന്ന ഒള്ള വില കൂടി തീർന്നു.. രാഘവ്...മനസിൽ പറഞ്ഞു... എന്താ അളിയാ ഒരു ആലോചന...കല്ലുവിന് ഇനി എങ്ങനെ ഉമ്മ കൊടുക്കും എന്നാണോ...(കാശി.. പിന്നെ ഉമ്മിയ്ക്കുന്നതൊക്കെ കൊള്ളാം...അധികം ആകരുത്..ഞങ്ങൾക്ക് ആകെകിട്ടിയ അനിയത്തിയാ...(അർജുൻ. രണ്ടിന്റെയും സംസാരം കേട്ടിട്ട് രാഗവിനു ചൊറിഞ്ഞു കേറുന്നുണ്ടാരുന്നു.. രണ്ടിനും കിട്ടും എന്റെ കയ്യിൽ നിന്നും..രാഘവ്.കലിപ്പോടെ പറഞ്ഞു.. ഓഹ്...ഇനി മോന്റെ പരിപ്പ് ഈ കലത്തിൽ വേവില്ല.. മോനെ...ഞങ്ങൾ എല്ലാം കണ്ട്..അപ്പൊ പോട്ടെ എന്നും പറഞ്ഞു രണ്ടും കൂടി അവനെ ആക്കി ചിരിച്ചു അവിടെ നിന്നും ഇറങ്ങി പോയി...

ഹോ...എല്ലാം പോയി..ആ മാരണം കാരണം... എന്നാലും...എനിയ്ക്ക് ഇത് എന്ത് പറ്റി എന്നാ അറിയാൻ മേലാത്തെ... ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന..ഞാനാ... ചിലർ വരുമ്പോ ചിലതൊക്കെ മാറും...എന്നും പറഞ്ഞു രാഘവ് ചെറു ചിരിയോടെ തലയ്ക്കിട്ട് കൊട്ടി... എന്തായാലും .ഇനി ഒന്നു കുളിയ്ക്കണം...ആകെ എണ്ണയിൽ കുളിച്ചു നിക്കുവാ... രാഘവ് കുളിയ്ക്കാനായി...പോയി... കുളിയൊക്കെ. കഴിഞ്ഞു താഴേയ്ക്ക് ചെന്നപ്പോ ആ മുതല് എന്തോ പ്ളേറ്റിൽ വെച്ചു കഴിയ്ക്കുന്നു നോക്കുമ്പോ മാങ്ങ ഉപ്പും മുളകും മിക്സ് ആക്കിയത്... എന്റെ നോട്ടം കൊണ്ടാകണം കല്ലു പ്ളേറ്റ്...എനിയ്ക്ക് നേരെ നീട്ടിയത്... എനിയ്ക്കെങ്ങും വേണ്ട പുളിപ്പ്...എന്നും പറഞ്ഞു രാഘവ് നോട്ടം മാറ്റി... അല്ലേലും നല്ലത് കാക്കയ്ക്ക് കണ്ണിൽ പിടിയ്ക്കില്ലല്ലോ....(കല്ലു ആരാടി കാക്ക...രാഗവിനു അവളുടെ പറച്ചിൽ കേട്ടതും ദേഷ്യം വന്നു.. കേട്ട ആൾക്ക് അത് മനസിലായിലെങ്കി ഞാൻ പറഞ്ഞു മനസിലാക്കിയിട്ട് എന്ത് കാര്യം...കല്ലുവും വിട്ടു കൊടുത്തില്ല... നി..എന്നെ മനപൂർവം വിളിച്ചതല്ലേ...

എന്നാലേ.. കാക്കകൾ പൊതുവെ കഴിച്ചതിന്റെ ബാക്കി കഴിയ്ക്കുന്ന കൂട്ടത്തിലാണ്... എന്നും പറഞ്ഞു മാങ്ങയും കടിച്ചു വെച്ചോണ്ടിരുന്ന കല്ലുവിനെ ഇരുന്ന ഇരുപ്പിൽ പിടിച്ചു വലിച്ചു..അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു...അവളുടെ വായിൽ ഇരുന്ന മാങ്ങ അവന്റെ വായ് വെച്ചു തന്നെ എടുത്തു... അവന്റെ ഉമിനീര് അവളുടെ ഉമിനീരുമായി കൂടി കലർന്നു...പെട്ടന്നുള്ള ആക്രമണം ആയതുകൊണ്ട്..സംഗതി കല്ലുവിന് കത്തിയില്ല.. രാഘവ്..തന്റെ നാവു കൊണ്ട് അവളുടെ നാവിനെ ഉഴിഞ്ഞു...അവൾ കഴിച്ചു കൊണ്ടിരുന്ന മാങ്ങയുടെ ചവച്ച ഭാഗങ്ങൾ അവൻ സ്വന്തം ആക്കി...എരിവും പുളിയും കലർന്ന ഒരു രുചി...അതും ഇത്തരത്തിൽ.... കുറച്ചു കഴിഞ്ഞതും രാഘവ് കല്ലുവിനെ വിട്ടു...അവൾ കഴിച്ചു കൊണ്ടിരുന്ന കയ്യിൽ പറ്റിയിരുന്ന ചാറ് അവൻ സ്വദോടെ രുചിച്ചു... അവളുടെ കവിളിൽ ചെറുതായി ഒന്നു തട്ടി അവളെ വിട്ടു എനിട്ടു... കല്ലു അപ്പോഴും ഹാർട്ട് അടിച്ചു പോയി ഇരിയ്ക്കുവാരുന്നു.. രാഘവ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും പകച്ചു പണ്ടാരം അടങ്ങി പോയി... കുടുംബം മൊത്തവും കാഴ്ചക്കാരായി അവിടെ നിൽക്കുന്നു.. ചമ്മൽ വെളിയിൽ കാട്ടാതിരിയ്ക്കാനായി...

കലിപ്പ് പുറത്തെടുത്തു... ഉം...എന്താ എല്ലാരും കൂടെ... ഏയ്‌...എല്ലാരും ഒരേ പോലെ ഒന്നും ഇല്ലെന്നു ചുമൽ കൂച്ചി...മനോരമയും..രുക്കുവും വേറെ വഴിയ്ക്ക് പോയി... രാഘവ്..ബാക്കിയുള്ളതുങ്ങളെ തള്ളി മാറ്റി പുറത്തേക്കും... ഈ പോയത്..നമ്മടെ രാഘവ് തന്നെ ആണോ...(അർജുൻ... ആ..ആ....എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.. അയ്യോ...കല്യാണി...എന്നും പറഞ്ഞു..ആമിയും അഞ്ജുവും അശ്വതിയും അങ്ങോട്ട് പോയി... പുറകെ....കാശിയും..അർജ്ജുനും... എന്താടി...പറ്റിയെ..(അഞ്ചു മാങ്ങ തിന്നതാ...(കല്ലു.. ഇങ്ങനെയോ...(അച്ചു.. ഇങ്ങനെയും തിന്നാം എന്ന് എനിയ്ക്ക് ഇപ്പൊ മനസിലായി... എനിയ്ക്ക് ഇപ്പൊ അമ്മേനെ കാണണം...(കല്ലു.. എന്താ...ആമി.. അല്ലേൽ വേണ്ട...കോളേജിൽ പഠിയ്ക്കാൻ പോയാലോ...(കല്ലു.. നി ഇത് എന്ത് തേങ്ങയ പറയുന്നേ...ഒരു ഉമ്മ കിട്ടിയപ്പോ ഈ അവസ്ഥ...മൊത്തം അടിച്ചു പോയ...(ആമി... അത്..കുഴപ്പം..ഇല്ല..ആദ്യം ആയോണ്ട...ഇനി ശീലം ആയിക്കോളും...അല്ലെ...ആമി(കാശി.. ആമി ചെറഞ്ഞൊന്നു നോക്കി..അവിടം ക്ലോസ്..

എന്നാലും..എന്റെ ചെക്കാ...അർജുൻ..തലയിൽ കൈ വെച്ചു... ** ചെ...ആകെ നാണക്കേടായി...ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കും... അപ്പോഴത്തെ ഒരു ആവേശത്തിന്... ചെ ഓ...എന്റെ പെണ്ണിനെ അല്ലെ... എന്റെ പെണ്ണോ...ഇതൊക്കെ എപ്പോ( രാഗവിന്റെ ആത്മ ആ... എന്തായാലും സുഖമുള്ള ഒരു ഓർമ...എന്നും പറഞ്ഞു രാഘവ് തന്റെ ചുണ്ടുകളെ തലോടി... *** അലവലാതി...എന്നെ കുറിച്ചു എന്നെ കുറിച്ചു...എന്താ കരുതിയത്... വെറും കാക്ക എന്നല്ലേ വിളിച്ചത്...അതിനു..വായിക്കിടന്ന മാങ്ങ തന്നെ എടുക്കണം ആയിരുന്നോ...ഞാൻ ചോദിച്ചാൽ കൊടുക്കില്ലയിരുന്നോ...(കല്ലു സത്യത്തിൽ നിനക്ക് മാങ്ങ പോയത്തിലാണോ വിഷമം...(ആമി.. അതും കുറച്ചു ഉണ്ട്... എന്തായാലും...എനിയ്ക്ക് പ്രതികാരം ചെയ്യണം...കുറച്ചു ഉറക്ക ഗുളിക കിട്ടോ..(കല്ലു.. എന്തിന്..നിനക്ക് തന്നത് ഇരട്ടിയായി കൊടുക്കാനാണോ...എങ്കി ഉറക്ക ഗുളിക വേണ്ടെടി...നി നേരിട്ട് കൊടുത്താൽ മതി...10 മാസം കഴിയുമ്പോ ഒരാൾ ഇങ് എത്തും...(അശ്വതി ചേച്ചി..... വോ...വേണ്ടെങ്കി വേണ്ട...

(അശ്വതി അല്ല എന്തു പണിയ കൊടുക്കുന്നെ...എന്തായാലും സൂക്ഷിച്ചു മോളെ...ഇപ്പോ അവന്റെ കലിപ്പിന്റെ കൂടെ കുറച്ചു ഇഷ്ടം എങ്ങാണ്ടുന്നോ പൊട്ടി മുളച്ചിട്ടുണ്ട്... ആ മോളച്ചത് നിന്റെ മേല് കായ്ക്കാതിരുന്നാൽ ഭാഗ്യം...(അഞ്ചു.. എന്തായാലും...വേണ്ടില... എനിയ്ക്ക് കുറച്ചു ഉറക്ക ഗുളിക കിട്ടണം...(കല്ലു.. അതൊക്കെ തരാം ....പ്ലാൻ എന്താണെന്ന് പറ...(ആമി.. കല്ലു പ്ലാൻ പറഞ്ഞു... അത് വേണോ..കുറച്ചു കൂടുതൽ അല്ലെ..(അശ്വതി... അതൊക്കെ വേണം...ചേച്ചി ഗുളിക താ... അച്ചു അമ്മേടെ മുറിയിൽ നിന്നും അടിച്ചു മാറ്റിയത് കല്ലുവിനെ ഏൽപ്പിച്ചു.. അല്ല നി ഇത് എന്തിലാ കലക്കുന്നത്... ആ മുതല് എന്തായാലും പാല് കുടിയ്ക്കില്ല... പക്ഷെ ചാരായം കുടിയ്ക്കും...എനിയ്ക്ക് അതു മതി...എന്നും പറഞ്ഞു...രാഗവിന്റെ മുറിയിലേയ്ക്ക്...പോയി... ദൈവമേ...ആ പോയതിനെ കാത്തോണെ.. മൂന്നും കൂടി മേലേക്ക് നോക്കി പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story