രാവണന്റെ മാത്രം: ഭാഗം 1

ravanante mathram

രചന: ഷാദിയ

Blue Divine പബ്ബ് ഡൽഹി നഗരത്തിലെ തന്നെ അറിയപ്പെടുന്ന പബ്ബുകളിൽ ഒന്ന് . ചീറി പായുന്ന വാഹനങ്ങളുടെ ശബ്ദത്തിനൊപ്പം പബ്ബിൽ നിന്നും ഒഴുകിയെത്തുന്ന മെലഡി സോങ്ങ് അലഞ്ഞ് ചേരുന്നുണ്ട് . പല തരം ആളുകൾ ചിലർ മദ്യപിക്കുന്നു , ചിലർ പാർട്ടി സോങ്ങ്നൊപ്പം ചുവട് വെക്കുന്നു . പബ്ബി ന്റെ ഒരു ഭാഗത്ത് റൗണ്ട് ടേബിളിന് ചുറ്റും ഇരുന്ന് casino cards and coins കളിക്കുന്ന ആറ് പേര് . കയ്യിലുള്ള കാർഡ്സിൽ നിന്നും ചുറ്റുമുള്ളവരിലേക്ക് നോട്ടം പായിച്ച് ഇളം പുഞ്ചിരിയോടെയവൾ..... *ഗയ്സ് ജീവിതത്തിലെ ഏറ്റവും വലിയ ചൂതാട്ടം ഏതാണെന്ന് അറിയോ *........ ന്ന് ചോദിച്ചു . ചുറ്റുമിരിക്കുന്ന അഞ്ച് പേരുടെയും കണ്ണുകൾ എന്താ പറയുന്നത് എന്ന് കേൾക്കാനുള്ള ആകാംക്ഷയോടെ അവളിൽ പതിഞ്ഞു. അത് മനസ്സിലാക്കിയെന്നവണ്ണം അവൾ അതിന് ഉത്തരം നൽകി . Arrange marriage .

ഏഴ് അടി പ്രദർശനം . എഴുപത് തരം വിഭവങ്ങൾ, ഏഴായിരം ബന്ധുക്കൾ , രണ്ട് കുടുംബം . വരനും വധുവും പരസ്പരം അറിയപോലും ഇല്ല ........ കൈയ്യിലുള്ള കോയിൻ അട്ടിവെച്ച് പറഞ്ഞു ......................... ഇതിൽ ഏറ്റവും രസകരമായത് എന്തെന്നാൽ കല്ല്യാണം കഴിഞ്ഞാൽ പെണ്ണ് വിജാരിക്കും രാജ്ഞിയെ പോലെ വാഴാമെന്ന് എന്നാൽ അമ്മായിയമ്മ അടിമയാക്കി മാറ്റും . ലക്ക് നല്ലതാണെങ്കിൽ രാജാവിനെ പോലെയുള്ള ഒരാളെ കിട്ടും ,എന്നാൽ കൂടുതൽ കിട്ടുന്നത് ജോക്കറിനെയും ...... കയ്യിലുള്ള ജോക്കർ കാർഡ് നീയെന്ത് തേങ്ങയാടി പറയുന്നത് എന്ന എക്സ്പ്രഷൻ ഇട്ട് അവളെ നോക്കുന്നവന്റെ തലയിൽ ഒട്ടിച്ചു പറഞ്ഞ് നിർത്തി . "ഗയ്സ് നിങ്ങൾക്കൊരു കാര്യം അറിയോ ഇന്ന് അച്ചാച്ചൻ വിളിച്ചു എന്നോട് പറഞ്ഞു റിയാ നിന്റെ കല്ല്യാണം ഫിക്സ് ചെയ്തു"...........അവൾ പറഞ്ഞത് കേട്ട് വൈൻ കുടിച്ചോണ്ടിരുന്ന ജാൻവിയുടെ തരിപ്പിൽ കയറി . കാർഡ്സ് വെച്ച് പിരമിഡ് ഉണ്ടാക്കിക്കൊണ്ടിരുന്ന അഭിമന്യു ന്റെ പിരമിഡ് തകർന്ന് വീണു . എല്ലാവരും ഒരേ സ്വരത്തിൽ അവളോട് ചോദിച്ചു * വാട്ട് *........ അഭി ഒരു നെട്ടലോടെ അവളെ പിടിച്ചു തിരിച്ചു " എന്നിട്ട് നീയെന്ത് പറഞ്ഞു " ന്ന് ചോദിച്ചു . അറേൻജ് മാര്യേജ് അല്ലെങ്കിൽ മാര്യേജ് എന്റെ ചെരുപ്പു പോലും ചെയ്യില്ല ......

മുഖം ചുളിച്ച് പറഞ്ഞ് അഭിയുടെ കൈ തട്ടിമാറ്റി അവൾ സീറ്റിൽ ഇരുന്നു . തൊട്ടപ്പുറത്ത് അഭിയും . ഞങ്ങൾ പേടിച്ച് പോയി നീ യെസ് പറഞ്ഞ് കാണും എന്ന് കരുതി........അഭിയും ജാൻവിയും ഒരേ സ്വരത്തിൽ പറഞ്ഞു . ഊപ്സ് എനിക്ക് കല്ല്യാണം എന്ന കൺസെപ്റ്റ് പോലും ഇഷ്ടമല്ല എന്നറിയുന്നതല്ലേ ഗയ്സ് ........ അത്രയും പറഞ്ഞ് വൈറ്റർ നെ വിളിച്ചു കാഷ് കൊടുത്ത് സെറ്റിൽ ചെയ്തു അവർ അഞ്ച് പേരും ഇറങ്ങി . ഇവൾ രുദ്രപ്രിയ മഹാദേവൻ എല്ലാവരുടെയുംറിയ * ആൾ ഡോക്ടർ ആണ് mbbs കഴിഞ്ഞ് ഒരു വർഷത്തേ റെസിഡൻഷ്യൽ ഇന്റേർൺഷിപ്പ് ന് വേണ്ടി ഡൽഹിയിലെ *A.R multi specialiy hospital ൽ വർക്ക് ചെയ്യുന്നു . അച്ഛൻ ഡോക്ടർ മഹാദേവന്റയും അമ്മ ഹൈസ്കൂൾ ടീച്ചർ ജാനകിയുടെയും ഇളയ മകൾ . മൂത്തത് ഒരു മകൻ ഡോക്ടർ യാക്ഷിക് മഹാദേവൻ നേരത്തെ അവളുടെ ഒപ്പം ഉണ്ടായ അഭിയും ജാൻവിയും സുഹൃത്തുക്കൾ ആണ് എനിയൊരാൾ കൂടിയുണ്ട് ആൾ നാട്ടിൽ ഒരു കല്ല്യാണത്തിന് പോയതാണ്. ജാൻവി റിയയുടെ ഏട്ടത്തിയമ്മ കൂടിയാണ് യാഷ് ന്റെ പ്രണയം .

ഇനി അഭി വല്ല്യമ്മാവന്റെ മകൻ അഭിനവ് മഹീന്ദ്രൻ. മൂന്ന് പേരും ഹോസ്റ്റൽ ഗേറ്റ് തുറന്നു പതിയെ അകത്തേക്ക് കടന്നു . ഹോസ്പിറ്റലിൽ അർജന്റ് കേസ് വല്ലതും ഉണ്ടെങ്കിലേ രാത്രി എട്ട് മണിക്ക് ശേഷം പുറത്ത് ഇറങ്ങാൻ അനുവാദം ഉള്ളു . പക്ഷേ നമ്മുടെ ഹീറോയിന് ആന്ഡ് ടീം ഹൈ ലെവൽ കില്ലാടികൾ ആയത് കൊണ്ട് ഏത് സമയത്തും ഇറങ്ങി നടക്കാം . മൂന്ന് പേരും ലിഫ്റ്റിൽ കയറി ഫോർത്ത് ഫ്ലോറിലേക്ക് ബട്ടൺ പ്രസ്സ് ചെയ്തു . അവിടെ എത്തി ലിഫ്റ്റ് ഓപൺ ആയപ്പോൾ കണ്ടത് ഹോസ്പിറ്റലിലെ വിക്കിപീഡിയ ആയ ജാസ്മിൻ ചുറ്റും കൂടി നിൽക്കുന്ന മറ്റുള്ള ഡോക്ടർസ് നെയാണ് . ജാസ്മി എന്താടി ഇന്നത്തെ ന്യൂസ്..........റിയ അവൾക്കരികിൽ പോയി ചോദിച്ചു . നമ്മുടെ കിളവൻ കണാരൻ പകരം നാളെ മുതൽ ഒരു ചുള്ളൻ ഡോക്ടർ ആടി നമ്മളെ ഹെഡ് ............. വിക്കിപീഡിയ ജാസ്മിൻ സന്തോഷത്തോടെ തുള്ളിച്ചാടി പറഞ്ഞു .

ഈ കിളവൻ കണാരൻ ഇവരുടെ ഹെഡ് ഡോക്ടർ ആണ് . നിനക്കെങ്ങനെ അറിഞ്ഞൂ ന്ന് ചോദിക്കുന്നില്ല , നീയെങ്ങനെ മുങ്ങി , നാളെ അയാൾ എപ്പോ വരും കൂടെ ആരൊക്കെ ഉണ്ട് അയാളെ പേര് ഡീറ്റെയിൽസ് പോരട്ടെ ...............ജാൻവി ഇളിയോടെ ചോദിച്ചു . പേര് ആര്യാൻഷ് രാവൺ കുടെ രണ്ട് ഫ്രണ്ട്സ് ഉണ്ടാവും . നമ്മുടെ ഹോസ്പ്പിറ്റലിന്റെ സി.ഓ ആണ് ആൾ . ഫ്രണ്ട്സ് രണ്ട് പേരും ഡോക്ടർ ആണ് ഒരാൾ *ആൽവിൻ ആന്റണി * dermatologist . മറ്റൊരാൾ ഡേവിഡ് അമർനാദ് ന്യൂറോളജിസ്റ്റ് . നാളെ മോർണിംഗ് ഷിഫ്റ്റിൽ ഉള്ളവർക്കേ അവര് ഇൻട്രട്യൂസ് ചെയ്യൂ അതോണ്ട് ഞാൻ വയർ വേദനയാണ് മോർണിംഗ് ബാച്ചിൽ വന്നോളാം എന്ന് പറഞ്ഞു ........ഒരു പൂ ചോദിച്ചപ്പോൾ വല്ല്യ ഒരു ബൊക്ക തന്നെ സമ്മാനിച്ചു അവരെ സകല ഡീറ്റെയിൽസും വിക്കിപീഡിയ ജാസ്മിൻ പറഞ്ഞ് കൊടുത്തു. അല്ലടി നീയും ആ ചാം ചീം ചൂ വരും ബ്രേക്ക് അപ്പ് ആയോ.......... വീണ്ടും വിക്കിപീഡിയ ജാസ്മിൻ തന്നെ . ഈ ചാം ചീം ചൂ വേറാരുമല്ല നമ്മുടെ നായികയുടെ ലവ് ആയിരുന്നു ഒരു പാവം ചൈനക്കാരൻ പേര് xian Chan .

അവിടെ MBBS പഠിക്കുമ്പോൾ ഉള്ള റിലേഷൻ ആണ് . അതേടി എനിക്ക് ഈ ഡിസ്റ്റൻഡ് റിലേഷൻഷിപ്പ് നോട് താൽപര്യം ഇല്ലാ സോ ഞാൻ ഇന്നലെ രാത്രി 11.55 ന് ബ്രേക്ക് അപ്പ് പറഞ്ഞു 12.00 ന് അവന് അവന്റെ ന്യൂ ഗേൾഫ്രണ്ട് നെ ഇൻട്രട്യൂസ് ചെയ്തു ............(റിയ) എടി കാപാലികേ മഹാപാപി പ്രണയദിനം ആയ ഇന്ന് തന്നെ ബ്രേക്ക് അപ്പോ ...........(ജാൻവി) ഇന്നൊന്നും അല്ല ഇന്നലേ 11.55 നാ......... നമ്മുടെ നായിക വിത്ത് ക്ലോസപ്പ് ന്റെ പരസ്യം . ഹാവൂ രക്ഷപ്പെട്ടു ഇല്ലെങ്കിൽ ഒരു ചൈനക്കാരനെ അളിയാ എന്ന് വിളിക്കേണ്ടി വന്നേനെ ........നെഞ്ചിൽ തടവി അഭി പറഞ്ഞു . അതിന് എല്ലാവരും ചിരിച്ചു കൊണ്ട് അവരവരുടെ റൂമിലേക്ക് പോയി. ________....................... A.R Multi specialty hospital * ന് മുന്നിൽ ബ്ലാക്ക് Rolls-Royce കാർ വന്ന് നിന്നു അതിൽ നിന്നും കേർലെസ്സ് ആയി വൈറ്റ് ഷർട്ടും ബ്ലാക്ക് ജീനും അണിഞ്ഞ് മുടി നീട്ടി വളർത്തി ബൺ ചെയ്ത് വെച്ച് , കൂളിംഗ് ഗ്ലാസ് ധരിച്ച ഒരാൾ ഇറങ്ങി * ആര്യാൻഷ് രാവൺ . അയാൾക്ക് പിന്നാലെ ഒഫീഷ്യൽ ലുക്കിൽ ഉള്ള മറ്റു രണ്ട് പേരും .

ആൽവിൻ ആന്റണി *ഡേവിഡ് അമർനാദ്*..... മുന്നിലായി രാവണും പിന്നാലെ ഡേവിഡും ആൽവിനും നടന്ന് വരുന്ന കാഴ്ച നോക്കി റിസപ്ഷനിൽ ഇരിക്കുന്ന ആൾക്കാർ എണീറ്റു നിന്നു അവർ പരസ്പരം പതിയെ പറഞ്ഞു . *റിയലി ഹോട്ട് * അത് കേട്ടെന്നവണ്ണം രാവൺന്റെ മുഖത്ത് പുച്ഛം നിറഞ്ഞു . അവര് മൂന്ന് പേരും ലിഫ്റ്റിൽ കയറി മീറ്റിംഗ് ഹാളിലേക്ക് നടന്നു . അവിടെ അവരെ സ്വീകരിക്കാൻ ബൊക്കയും പിടിച്ചു വിക്കിപീഡിയ ജാസ്മിനും മറ്റു രണ്ട് ഡോക്ടർസും ഉണ്ടായിരുന്നു . ജാസ്മിൻ ബൊക്ക രാവൺ ന് നേരെ നീട്ടി എന്നാൽ ആ ബൊക്ക വാങ്ങാതെ അവന് അകത്തേക്ക് കയറി . പിന്നാലെ വന്ന ഡേവി ഉം ആൽവിയും പരസ്പരം മുഖത്തോട് നോക്കി അവരോട് സോറി പറഞ്ഞു അകത്തേക്ക് കയറി . " കാണാൻ ലുക്ക് ഉണ്ടെന്ന അഹങ്കാരമാ തെണ്ടി "..... ജാസ്മിൻ പിറുപിറുത്തു അകത്തേക്ക് കയറി അവളെ സീറ്റിൽ ഇരുന്ന് ഒഴിഞ്ഞ് കിടക്കുന്ന നാല് സീറ്റ് നോക്കി വാച്ചിലേക്ക് നോക്കി . അപ്പോൾ തന്നെ പെർമിഷൻ ചോദിച്ചു ജാൻവിയും അഭിയും ഹാളിൽ വന്ന് അവരുടെ സീറ്റിൽ ഇരുന്നു .

എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ ഓരോ ആൾക്കാരെ പേരും റെജിസ്റ്റർ നോക്കി വിളിച്ചു . ഓരോ ആൾക്കാരും പേര് വിളിക്കുന്നതിന് അനുസരിച്ച് എണീറ്റു നിന്നു പ്രെസന്റ് പറഞ്ഞു . പെട്ടന്നാണ് രാവണിന്റെ കണ്ണുകൾ അവസാനത്തെ പേരിൽ പതിഞ്ഞത് അത്രനേരം മുഖത്തുണ്ടായ ഗൗരവം മാഞ്ഞു ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി . *രുദ്രപ്രിയ മഹാദേവൻ * രാവൺ ന്റെ വായിൽ നിന്നും ആ പേര് കേട്ട ഡേവി യിൽ നെട്ടലുളവായി . അത് തന്നെയാണോ ആ പേരെന്ന് ഉറപ്പിക്കാൻ വേണ്ടി ഒന്ന് കൂടി ആ പേര് വായിച്ചു . രുദ്രപ്രിയ മഹാദേവൻ യെസ് സാർ......രാവൺ രണ്ടാമതും ആ പേര് വിളിച്ചപ്പോൾ വാതിൽക്കൽ നിന്ന് ആ ശബ്ദം കേട്ടു അവിടെ നിൽക്കുന്നവളെ കണ്ട് രാവൺ പതിയെ മൊഴിഞ്ഞു രുദ്ര തുടരും.........

Share this story