രാവണന്റെ മാത്രം: ഭാഗം 10

ravanante mathram

രചന: ഷാദിയ

രാവിലെ തന്നെ വാസുദേവ പണിക്കര് A.R mansion ലേക്ക് എത്തി. ചുറ്റും എല്ലാവരും കൂടി നിന്നു അദ്ദേഹം എന്താ പറയുന്നതെന്ന് കേൾക്കാൻ. പ്രശ്നം കാണുന്നുണ്ടല്ലോ ശങ്കറേ..........ചില കണക്ക് കൂട്ടലുകൾ നടത്തി പണിക്കർ പറഞ്ഞു എന്താ പണിക്കറേ.........ഉമാ രാവണിന്റെ അമ്മ ആദിയോടെ ചോദിച്ചു . മോന്റെ ആദ്യ ഭാര്യ ക്ക് ആയുസ്സ് വിവാഹം കഴിഞ്ഞ് വെറും ആറ് മാസം മാത്രമേ കബടി നിരത്തിയപ്പോൾ തെളിഞ്ഞു കാണുന്നത്............ പണിക്കർ ചതിച്ചോ ദൈവമേ ....പണിക്കരേ വല്ല പരിഹാരവും ........... രാവണിന്റെ അമ്മായി പരിഹാരം ഒന്നും കാണുന്നില്ല ...... ഇതിപ്പോ സത്യം ഉൾക്കൊണ്ട് ഏതെങ്കിലും ആൾക്കാർ വിവാഹത്തിന് തയ്യാറാവുക, അത്രേയുള്ളൂ പോം വഴി...........കബടിയും പലകയും കൊണ്ട് വന്ന തുണി സഞ്ചിയിൽ ആക്കി എണീറ്റു പണിക്കർ പറഞ്ഞു ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പണിക്കരുടെ പ്രവചനം കേട്ട് വീട്ടിലുള്ളവർ സങ്കടത്തോടെ ഹാളിൽ ഇരിക്കുമ്പോഴാണ് രുദ്ര അകത്തേക്ക് വരണത് .

അകത്ത് ഇരിക്കുന്നവരുടെ മുഖത്തെ ഭാവം കണ്ട് എന്തോ പന്തികേട് തോന്നിയ രുദ്ര പതിയെ ടീച്ചർ നെ വിളിച്ചു. ടീച്ചറമ്മേ കുട്ടികൾ എത്തി......... നിങ്ങൾ ഇന്നലെ പഠിപ്പിച്ചത് പ്രാക്ടീസ് ചെയ്യ് ഞാൻ വരാം.......ടീച്ചറമ്മയുടെ ഉത്തരം കേട്ട് തലയാട്ടി പുറത്തേക്ക് പോയി . എന്നാൽ പുറത്തേക്ക് പോകുന്ന രുദ്രയിൽ കണ്ണ് പതിപ്പിച്ച രവി ശങ്കർ പെങ്ങളെയും കൂട്ടി മുകളിലേക്ക് പോയി . അവിടെ നിന്നാൽ നൃത്തപ്പുര നേരെ കാണാം . രാഗിണി .......... എന്താ ഏട്ടാ...... നീ നൃത്തം പഠിപ്പിക്കുന്ന കുട്ടിയില്ലേ രുദ്ര അവൾ അനാഥയല്ലേ നമ്മുടെ ആര്യന്..........രവി ശങ്കർ എന്താ പറയാൻ പോകുന്നതെന്ന് മനസ്സിലാക്കിയ രാഗിണി നെട്ടി . ഏട്ടാ......... രാഗിണി അവൾ മരണപ്പെട്ടാലും ആർക്കും ഒരു കുഴപ്പവുമില്ല ....നീ ആലോചിച്ചു നോക്ക് ശില്പ മോളുടെയും ആര്യന്റെയും ജീവിതം സുരക്ഷിതമാവാൻ ഇതല്ലാതെ വേറേ വഴിയില്ല.......... ഞാനാ കുട്ടിയോട് എന്താ പറയാ ഏട്ടാ....... ഞാൻ താഴെ എല്ലാവരോടും പറയാം നീ ആ കുട്ടിയെ സമ്മതിപ്പിക്ക് .. നമ്മുടെ കൺമുമ്പിൽ വളർന്ന ആര്യന്റെയും ശില്പയുടെയും വിവാഹ ജീവിതം നേരെയാവാൻ ആ കുട്ടീടെ ജീവിതം ദാനം ചെയ്യുന്നു അത്രേയുള്ളൂ .........

രവി ശങ്കർ അത് പറഞ്ഞ് താഴേക്ക് പോയി . രാഗിണി രുദ്രയെ നോക്കി . നിഷ്കളങ്കത നിറഞ്ഞ പാവം പെൺകുട്ടി ........ രുദ്രയേ കാണേ രാഗിണിയുടെ മനസ്സിൽ ഒരു പിടിവലി തന്നെ നടന്നു ഒടുവിൽ മുന്തൂക്കം ലഭിച്ചത് തന്റെ ഏട്ടന്റെ മകന്റെ ജീവിതത്തിൻ തന്നെയായിരുന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ വിവാഹം കഴിഞ്ഞാൽ ആദ്യഭാര്യ ആറ് മാസത്തിനകം മരണപ്പെടും പോലും ......എനിക്കീ ജാതകത്തിലൊന്നും തീരെ വിശ്വാസമില്ല . പക്ഷേ ഇവിടെ ശില്പ മുതൽ എല്ലാവരും ആകെ ശോകം അടിച്ചിരിക്കാ പെട്ടന്നാണ് അച്ഛൻ വന്നത്. ഞാൻ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം ...... നമ്മൾക്ക് ആര്യന്റെ വിവാഹം രുദ്രയുമായി നടത്താം . അവൾക്ക് എന്ത് സംഭവിച്ചാലും ചോദിക്കാനും ആരുമില്ല......അച്ഛൻ അവൾ ആറ് മാസത്തിനകം മരണപ്പെട്ടില്ലെങ്കിലോ .........

ഞാൻ അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു. ഡിവോർസ് ഹേർ . അങ്ങനെ ചെയ്താൽ നിന്റെ ദോഷം ആദ്യ ഭാര്യ എന്ന നിലയിൽ രുദ്രക്കേ ഏൽക്കൂ.......... അത് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം തന്നെ സമ്മതം അറിയിച്ചത് ശില്പയാണ് പിന്നാലെ ബാക്കിയുള്ളവരും .എനിക്കെന്തോ ഉൾക്കൊള്ളാൻ കഴിയുന്നില്ല അത് മനസ്സിലാക്കിയപോൽ അമ്മ എന്റെ അടുത്തേക്ക് വന്നു മോനെ സമ്മതിക്ക് ....... കൂടിപ്പോയാൽ ആറ് മാസം അത് വരെ അവൾ ഇവിടെ കൂലിയില്ലാതെ ജോലി ചെയ്യുന്ന വെറും വേലക്കാരി .................. പറഞ്ഞു . പിന്നാലെ ശില്പയും പറഞ്ഞപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ടീച്ചറമ്മ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞത് കൊണ്ട് ഞങ്ങൽ പ്രാക്ടീസ് ചെയ്യുമ്പോഴാ എന്റെ ഫോൺ റിംഗ് ചെയ്തത് നോക്കിയപ്പോൾ സഖാവ് 💖. അറ്റെൻഡ് ചെയ്യാൻ ഞാൻ ഫോൺ എടുത്തപ്പോഴാ ടീച്ചറമ്മ വന്നത് . രുദ്ര എനിക്ക് തന്നോട് സംസാരിക്കണം.... എന്താ ടീച്ചറമ്മേ..... ഇത് വരെ മോളോട് ഞാൻ ഒന്നും ആവിശ്യപ്പെട്ടിട്ടില്ല ......

പകരം ഇന്ന് ഞാൻ ചോദിക്കാ നൃത്തം പഠിപ്പിച്ചതിന് ഗുരു ദക്ഷിണയായി മോൾ എന്റെ ആര്യനെ വിവാഹം കഴിക്കണം.... ടീച്ചറമ്മേ............ ഞാൻ കേട്ടവാകിൽ നെട്ടി കൊണ്ട് വിളിച്ചു . സമ്മതം ചോദിക്കുന്നില്ല ...... ഞാൻ മദർ നോട് പറഞ്ഞ് .....മദർ എതിർത്തെങ്കിലും ഞാൻ ചോദിച്ചത് എന്റെ ന്യായമായ ആവശ്യമാ .... ഒരു ഗുരു എന്ന നിലയിൽ ഞാൻ ചോദിച്ച വരം നീ എനിക്ക് ദക്ഷിണയായി തരുന്നതിൽ തെറ്റില്ല ........തനുവിന്റെയും മാളുവിന്റെ യും വീട്ട്കാർക്കും പൂർണ സമ്മതമാ ......... ഇന്ന് തിരുമേനിയെ വിളിപ്പിച്ച് തിയതി കുറിപ്പിച്ചു മറ്റന്നാൾ 12:00 മണിക്ക് മുഹൂർത്തം......... ടീച്ചർ............ ഞാൻ ഇടറിയ ശബ്ദത്തിൽ വിളിച്ചു. സമ്മതമായി കാണാ ഞാൻ ചതിക്കില്ല എന്ന് വിശ്വസിക്കുന്നു ....... അത് പറഞ്ഞ് ടീച്ചർ പോയപ്പോൾ എൻറെ കണ്ണ് നിറഞ്ഞു. *രുദ്ര *........ സഖാവ് ന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ ഞാൻ ഫോണിലേക്ക് നോക്കി. സമ്മതിച്ചേക്ക് രുദ്രേ ...... ഇത് പോലൊരു ജീവിതം നിനക്കെനി കിട്ടില്ലല്ലോ......

നിന്റെ ഗുരു നിന്നോട് ചോദിച്ചത് കൊടുത്തേക്ക്....... സഖാവ് ന്റെ വാക്കുകൾ കാതിൽ മുഴുങ്ങിയപ്പോൾ നെഞ്ച് തകരുന്ന വേദന ഞാൻ അറിഞ്ഞു. അത്രേയുള്ളൂ നമ്മുടെ പ്രണയം..... രുദ്രേ സമ്മതിക്ക് .........നമ്മൾ കാരണം വേറെ ആരും വിശമിക്കണ്ട.............ചതിച്ചവൾ എന്ന പേരും നിനക്ക് വേണ്ട..... സഖാവേ.......നോവുന്നുണ്ട്.... എനിക്ക് മറക്കാൻ കഴിയില്ല .....എന്നെ വന്ന് കൂട്ടിക്കൊണ്ടു പോവോ...... വേണ്ട രുദ്ര എനി വിളിക്കേണ്ട ..........നമ്മൾ മാത്രമേ ഇപ്പോ വേദനിക്കൂ ..... പുതിയൊരു ജീവിതം തുടങ്ങിയാൽ എല്ലാം മറക്കും.......ം എല്ലാം കേട്ടെന്നറിയാം ... മറ്റന്നാൾ 12 മണിവരെ ഞാൻ കാത്തിരിക്കും ........... അത്രമാത്രം പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു പൊട്ടി കരഞ്ഞു . എന്നെ ചേർത്ത് പിടിച്ച തനുവിനെയും മാളുവിനെയും കണ്ടപ്പോൾ മനസ്സിലായി എല്ലാം അവര് കേട്ടെന്ന് . ................................... ഇരു സ്ഥലങ്ങളിലായി രണ്ട് ഹൃദയങ്ങൾ ആർത്ത് കരയുമ്പോൾ ..... സ്വന്തം മകന്റെ ജീവിതം സംരക്ഷിക്കാനുള്ള തിടുക്കത്തിലായിരുന്നു ഒരു കുടുംബം .... ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story