രാവണന്റെ മാത്രം: ഭാഗം 11

ravanante mathram

രചന: ഷാദിയ

വിവാഹത്തിനുള്ള സകല ഒരുക്കങ്ങൾ കഴിഞ്ഞ ഒരു ദിവസം കൊണ്ട് തന്നെ പൂർത്തിയായി . എന്തോ എല്ലാത്തിനും ഇവരൊക്കെ കൂടി ധൃതി കൂട്ടുമ്പോൾ എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നുണ്ട് . തനുവും മാളുവും ഇന്നലെ മുതൽ എന്റെ കൂടെ തന്നെയുണ്ട് . ഇന്നലെ ചെറുതായി ഹൽദി മെഹന്തി ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു . എന്റെ കയ്യിൽ സഖാവ് എന്ന പേരിന് പകരം രാവൺ എന്ന പേര് പതിഞ്ഞപ്പോൾ ഒരുതുള്ളി കണ്ണുനീർ ഭൂമിയിൽ പതിച്ചു . ഇത്രയും സമയം സഖാവ് എന്നെ കൂട്ടാൻ വരുമെന്ന പ്രതീക്ഷയിൽ നിൽക്കായിരുന്നു ഞാൻ എന്നാൽ ഇപ്പോ ആ പ്രതീക്ഷയും അസ്തമിച്ചു . ഇവിടുന്ന് കുറച്ച് ദൂരമുള്ള മഹാദേവ പാർവതി ക്ഷേത്രത്തിലാണ് വിവാഹം . അവിടെ എത്തിയപ്പോൾ ഞാൻ കാറിൽ നിന്നും ഇറങ്ങി . എന്റെ രണ്ട് സൈഡിലായും തനുവും മാളുവും ഉണ്ട് . മുന്നിൽ നിരന്നു നിൽക്കുന്ന കൽപ്പടവുകൾ ഓരോന്ന് കയറുമ്പോൾ മനസ്സ് വല്ലാതെ പിടയാൻ തുടങ്ങി . നോർത്ത് ഇന്ത്യൻ രീതിയിലാണ് വിവാഹം . കാരണം രാവണിന്റെ അച്ഛൻ നോർത്ത് ഇന്ത്യനാണ് . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ചുവന്ന ലെഹങ്കയിൽ മിതമായ ആഭരണങ്ങൾ അണിഞ്ഞ് പതിയെ ഓരോ പടികൾ കയറി വരുന്ന രുദ്രയിൽ രാവൺ കണ്ണുകൾ പതിപ്പിച്ചു . മുഖം മറച്ച രീതിയിൽ തലയിലൂടെ ഇട്ടിരിക്കുന്ന ചുവപ്പിലേക്ക് ഗോൾഡൻ വർക്ക് പതിപ്പിച്ച ദുപ്പട്ട മുറുകെ പിടിച്ച ആ കൈകൾ വിറക്കുന്നത് രാവൺ കണ്ടു . മണ്ടപത്തിൽ വന്ന് മുന്നിലുള്ളവരെ നോക്കി ഇരു കൈകളും കൂപ്പി രുദ്ര അവൾക്കായി ഒരുക്കിയ മണ്ടപത്തിൽ ഇരുന്നു അടുത്തായി രാവണും . പൂജാരി പറയുന്നതിനനുസരിച്ച് ഇരുവരും ഓരോന്ന് ചെയ്യാൻ തുടങ്ങി . രാവണിന്റെയും രുദ്രയുടെയും കൈകളിലേക്ക് വെറ്റിലയും മഞ്ഞ ചെണ്ട്പൂവും നൽകി തീർത്തം തെളിയിച്ചു അഗ്നിയിലേക്കർപ്പിക്കാൻ പറഞ്ഞു . ഇരുവരും പൂക്കൾ അഗ്നിയിൽ അർപ്പിച്ചു . പരസ്പരം വരണമാല്യം ചാർത്തി .ഗഡ്ബന്ധന്റെ സമയം ആയപ്പോൾ യാമി രാവണിന്റെ ഷോൾഡറിൽ ഇട്ട പടുക രുദ്ര യുടെ ദുപ്പട്ടയിൽ കൂട്ടികെട്ടി

. കന്യാധാനത്തിന്റെ സമയമായപ്പോൾ മാളുവിന്റെ അച്ഛൻ രുദ്ര യുടെ കൈ രാവണിന്റെ കൈകളിൽ ചേർത്ത് വെച്ചു . ഇരുവരും സപ്തപദിക്കായി ( അഗ്നിക്ക് ചുറ്റും ഏഴ് തവണ വലം വെക്കൽ) എഴുന്നേറ്റു . രാവൺ രുദ്ര യുടെ ചെറുവിരലിൽ തന്റെ ചെറുവിരൽ കോർത്ത് അഗ്നിക്ക് ചുറ്റും വലം വെക്കാൻ ആരംഭിച്ചു .ഓരോ വലം വെക്കലിൽ ഇരുവരും പരസ്പരം ഏഴ് വാക്കുകൾ നൽകുന്നു. ആദ്യത്തെ വാക്ക് :- ഭാര്യക്കും കുട്ടികൾക്കും പോഷണവും ക്ഷേമവും സന്തോഷവും നൽകുന്നതിന് താൻ ഉത്തരവാദിയായിരിക്കുമെന്ന് വരൻ വധുവിനോട് പ്രതിജ്ഞ ചെയ്യുന്നു. വധു വരനോട് പ്രതിജ്ഞ ചെയ്യുന്നു, താൻ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുമെന്നും അവന്റെ ഉത്തരവാദിത്തം തന്റേതെന്ന നിലയിൽ പങ്കിടുമെന്നും. രണ്ടാമത്തെ വാക്ക് :- വരൻ വധുവിനോട് പ്രതിജ്ഞ ചെയ്യുന്നു,

താൻ ഭാര്യയോട് വിശ്വസ്തനുമായി തുടരുമെന്നും ജീവിതത്തിന്റെ കട്ടിയുള്ളതും മെലിഞ്ഞതുമായ എല്ലായിടത്തും അവൾക്കൊപ്പം നിൽക്കുമെന്നും. മാനസികവും ശാരീരികവും സാമ്പത്തികവും നൽകിക്കൊണ്ട് അവൻ അവളുടെ കൂടെയുണ്ടാകുമെന്നും സാധ്യമായ എല്ലാ വഴികളിലും സഹായിച്ചുകൊണ്ട് ഉത്തരവാദിത്തം മനസ്സോടെ പങ്കിടുമെന്നും ധൈര്യത്തോടെയും ശക്തിയോടെയും എല്ലാം സഹിക്കാൻ തയ്യാറാണെന്നും വധു വരനോട് പ്രതിജ്ഞ ചെയ്യുന്നു. മൂന്നാമത്തെ വാക്ക് :- വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനും അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനും തന്റെ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വരൻ വധുവിനോട് പ്രതിജ്ഞ ചെയ്യുന്നു. വിഭവങ്ങൾ പരിപാലിക്കുന്നതിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും തന്റെ ഭർത്താവിന് അസാധാരണമായി തന്റെ സ്നേഹം സമർപ്പിക്കുമെന്നും മറ്റെല്ലാ പുരുഷന്മാരും തന്റെ ജീവിതത്തിൽ രണ്ടാം സ്ഥാനക്കാരായിരിക്കുമെന്നും വധു വരനോട് പ്രതിജ്ഞ ചെയ്യുന്നു.

നാലാമത്തെ വാക്ക് :- ഈ പവിത്രമായ വിവാഹത്തിലൂടെ തന്റെ ജീവിതം മനോഹരവും സമ്പൂർണ്ണവുമാക്കിയതിന് വരൻ വധുവിനോട് നന്ദി പറയുന്നു, കൂടാതെ രണ്ട് കുടുംബങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. അവളുടെ ആഗ്രഹങ്ങളെയും അവൻ മാനിക്കുമെന്നും. എല്ലാ ആചാരങ്ങളിലും കുടുംബത്തിലും മതപരമായ പ്രതിബദ്ധതകളിലും താൻ അവന്റെ പക്ഷത്ത് നിൽക്കുമെന്നും അവന്റെ തീരുമാനങ്ങൾക്ക് സമ്മതം നൽകി അവന്റെ അരികിൽ നടക്കുമെന്നും വധു പ്രതിജ്ഞ ചെയ്യുന്നു. നാല് വലം വെക്കൽ പൂർത്തിയാക്കിയപ്പോൾ രുദ്ര മുമ്പിലും രാവൺ പിറകിലും നിന്ന് വലം വെക്കാൻ ആരംഭിച്ചു . അഞ്ചാമത്തെ വാക്ക് :- വളരെ ധാരണയോടെയും കരുതലോടെയും തങ്ങളുടെ സന്തോഷവും ദുഃഖവും പങ്കുവയ്ക്കാൻ ദമ്പതികൾ പരസ്പരം പ്രതിജ്ഞ ചെയ്യുന്നു. തങ്ങൾക്ക് ആരോഗ്യമുള്ള കുട്ടികളെ നൽകണമെന്ന് അവർ ഒരുമിച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്നു .

ആറാമത്തെ വാക്ക് :- പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളിൽ ഒരുമിച്ച് നിൽക്കുമെന്നും ദമ്പതികൾ പ്രതിജ്ഞ ചെയ്യുന്നു. സന്തോഷം നിറഞ്ഞ ആരോഗ്യവും ദീർഘായുസ്സും നൽകുന്നതിന് ദൈവത്തിന്റെ അനുഗ്രഹം തേടാൻ അവർ ഒരുമിച്ച് പ്രാർത്ഥിക്കുന്നു. ഏഴാമത്തെ വാക്ക് :- വിശുദ്ധ ഏഴ് വാക്ധാനങ്ങും ഈ ആചാരത്തിലൂടെ, തങ്ങളുടെ ആത്മാവിനെ ഒന്നിപ്പിക്കുന്ന ഭാര്യാഭർത്താക്കന്മാരായി മാറിയെന്ന് ദമ്പതികൾ ഒരുമിച്ച് പ്രതിജ്ഞ ചെയ്യുന്നു. അവർ ഒരുമയുടെ ഒരു ദൈവിക നൂലുമായി ഐക്യപ്പെടുന്നു, അവർ പരസ്പരം സ്നേഹിക്കുകയും നിത്യത വരെ പരസ്പരം ഉണ്ടായിരിക്കുകയും ചെയ്യും.ദമ്പതികളെന്ന നിലയിൽ അവർ വലിയ കൂട്ടാളികളായി ഒരുമിച്ച് നടക്കും, ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും പങ്കിട്ടു, പരസ്പരം ബഹുമാനിക്കുകയും നിരുപാധികം സ്നേഹിക്കുകയും ചെയ്യും.വിവാഹ ചടങ്ങിനിടെ അവർ വാഗ്ദാനം ചെയ്ത വിശുദ്ധവും സത്യസന്ധവുമായ ഉദ്ദേശ്യങ്ങളോടെ എല്ലാ വിശുദ്ധ ഏഴ് വാക്കുകൾ പാലിക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു.

ഏഴ് വലം വെക്കൽ പൂർത്തിയാക്കി ഇരുവരും മണ്ടപത്തിൽ ഇരുന്നു . ഇനി സിന്ദൂരം ചാർത്തണം . മാളു രുദ്ര യുടെ ദുപ്പട്ട പൊക്കി . രുദ്ര യുടെ മുഖം കണ്ടപ്പോൾ രാവണിന്റെ കണ്ണുകൾ വിടർന്നു . നിലത്തേക്ക് കണ്ണ് പതിപ്പിച്ച പെണ്ണിനെ നോക്കി അവൻ നാണയത്തിൽ സിന്ദൂര ചെപ്പിൽ നിന്നും സിന്ദൂരം എടുത്ത് സിന്ദൂര രേഖയിൽ ചാർത്തി . പട്ടിൽ പൊതിഞ്ഞ താലത്തിൽ നിന്നും മംഗൽസൂത്ര കഴുത്തിൽ അണിയിച്ചു . വിവാഹം സമ്പൂർണ്ണമായിരിക്കുന്നു . ഇനിയുള്ള ഏഴ് ജന്മങ്ങളിലും നിങ്ങൾ ഭാര്യാഭർത്താക്കന്മാരായി സന്തോഷത്തോടെ ജീവിക്കട്ടെ . മഹാദേവനും ദേവിപാർവതിയും പോലെയാണ് നിങ്ങൾ അവന്റെ ക്രോതത്തെ നിനക്കേ ക്ഷമിപ്പിക്കാൻ കഴിയൂ . ദീർഗ്ഗ സുമംഗലി ഭവ : ......... പൂജാരി ഇരുവരെയും അനുഗ്രഹിച്ചു . വെറും ആറ് മാസത്തേക്കുള്ള വിവാഹത്തിന് ഇത്രയും ബിൽഡപ്പോ .......ശില്പ തന്റെ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞു . അവരുടെ ചുണ്ടിൽ പരിഹാസം കലർന്ന ചിരി വിരിഞ്ഞു. ഇരുവരും മുതിർന്നവരുടെ കാല്തൊട്ട് അനുഗ്രഹം വാങ്ങി .

മുന്നിലുള്ള ശിവപാർവതി വിഗ്രഹത്തിന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി . എന്റെ മഹാദേവ പ്രണയിച്ചത് ഒരാളെ വിവാഹം കഴിച്ചത് മറ്റൊരാളേ .......ഇഷ്ടപ്പെട്ട ജീവിതം തട്ടിതെറിപ്പിച്ചാ ഈ ജീവിതം നീ എനിക്ക് വെച്ച് നീട്ടിയത് . കാത്തോളണേ ഭഗവാനേ........രുദ്ര മനമുരുകി പ്രാർത്ഥിച്ചു . തിരിച്ചു നടന്നു . കണ്ണുകൾ നിറഞ്ഞൊഴുകി . എല്ലാവരും നടയിറങ്ങുമ്പോഴാണ് കാറ്റോട് കൂടി മഴ ഭൂമിയിലേക്ക് ആർത്ത് പൈതത് മഴ പൈതപ്പോൾ തന്നെ എല്ലാവരും ക്ഷേത്രത്തിലേക്ക് തന്നെ തിരിഞ്ഞോടി . ആ മഴപോലും വകവെക്കാതെ പട്ടം പോലെ പാറി പറക്കുന്ന മനസ്സുമായി രുദ്ര ഓരോ പടിയും ഇറങ്ങി . ആ പെണ്ണിന്റെ കണ്ണുനീർ ആ മഴയിൽ അലിഞ്ഞില്ലാതായി. ആ അമ്പലത്തിൽ അവനും ഉണ്ടായിരുന്നു ഹൃദയം നുറുങ്ങുന്ന വേദന സഹിച്ചു തന്റെ പ്രണയം മറ്റൊരുവന് സ്വന്തമാക്കുന്നത് കണ്ട് കൊണ്ട് . ഇതാണ് ശരി ഇത് തന്നെയാണ് നടക്കേണ്ടത് ...... അവന്റെ മനസ്സ് മന്ത്രിച്ചു. ആ മഴയിൽ അവൾക്കാണാതേ ഇറങ്ങി നടന്നു . അപ്പോഴും അവരറിഞ്ഞില്ല വിധിയുടെ വിളയാട്ടം ഇനിയാണ് യഥാർത്ഥത്തിൽ ആരംഭിക്കുന്നതെന്ന് .....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story