രാവണന്റെ മാത്രം: ഭാഗം 12

ravanante mathram

രചന: ഷാദിയ

ആ മഴയിലൂടെ നടന്നകലുമ്പോൾ മനസ്സ് പുകയുകയായിരുന്നു . മനസ്സിൽ സഖാവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ മാത്രം . നടന്ന് നടന്ന് ക്ഷേത്രത്തിന് താഴെയുള്ള അരുവിയുടെ അടുത്തെത്തിയപ്പോൾ ഞാൻ കണ്ടു അരുവിയുടെ ഒരുവശത്ത് കൂടെയുള്ള വഴിയിലൂടെ പിന്തിരിഞ്ഞ് നടക്കുന്ന സഖാവിനെ..... നിങ്ങളുടെ സാന്നിധ്യം പോലും തിരിച്ചറിയാൻ കഴിയുന്ന എന്നിൽ നിന്നും തന്നെ ഓടി ഒളിക്കാൻ പോകുന്നോ സഖാവേ പ്രണയിച്ചതല്ലേ.......പ്രാണനായി കണ്ടതല്ലേ........... ഓരോന്ന് ഓർത്ത് അരുവിയിലേക്ക് ഇറങ്ങി മുങ്ങി നിവർന്നു തിരിച്ചു ക്ഷേത്രത്തിലേക്ക് നടന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ മഴയിലൂടെ ലക്ഷ്യം ഇല്ലാതെ നടക്കുന്ന രുദ്രയെ ഞങ്ങൾ എല്ലാവരും നോക്കി നിന്നു . കുറച്ച് കഴിഞ്ഞപ്പോൾ വെള്ളത്തിൽ നനഞ്ഞ് കുതിർന്ന് തിരിച്ചു വന്നു . അപശകുനം സിന്ദൂര രേഖയിലെ സിന്ദൂരം നേരത്തോട് നേരം അടുക്കുന്നതിന് മുന്പ് മാഞ്ഞ് പോയിരിക്കുന്നു വരന്റെ ജീവിതത്തിൽ എന്തോ വലിയ അപകടം വരാൻ പോകുന്നതിന്റെ സൂചനയാ ...........

പൂജാരി നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു ഞങ്ങൾ എല്ലാവരും പൂജാരിയെ നോക്കി . അപശകുനം ഒന്നുമില്ല തിരുമേനി ഇന്ദ്ര ദേവന് അനുഗ്രഹിച്ചതാ മഴ നൽകി ......... കണ്ണിൽ നിന്നും ഒഴുകുന്ന വിരഹാഗ്നി ക്ഷമിപ്പിക്കാൻ........ ഇല്ലെങ്കിൽ ഈ ജീവിതത്തിന്റെ മേൽ ആ ശാപാഗ്നി വീണ് ചാമ്പലായേനെ ഈ കുടുംബം.................. എന്തൊക്കെയോ മനുഷ്യൻ മനസ്സിലാവാത്ത ഭാഷയിൽ പറഞ്ഞ് രുദ്ര ഒന്നും കൂടെ തൊഴുതിറങ്ങി പിന്നാലെ ഞങ്ങളും. വീട്ടിൽ എത്തിയപ്പോൾ മാമി ഗൃഹപ്രവേശത്തിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു . ഞങ്ങളെ രണ്ട് പേരേയും ആരതി ഉഴിഞ്ഞു . രുദ്ര വലത് കാലിന്റെ ചൂണ്ട് വിരൽ കൊണ്ട് അരി കലശം ചവിട്ടി ചുവന്ന ആൽത്ത നിറത്തിൽ കാല്മുക്കി വലത് കാൽ വെച്ച് വീട്ടിൽ കയറി . ഞാൻ അപ്പോൾ തന്നെ ആരെയും നോക്കാതെ മുകളിലേക്ക് നടന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വിട്ടിൽ കയറിയപ്പോൾ തന്നെ എല്ലാവരും ഓരോ വഴിക്ക് പോയി . ഞാൻ ആ ഹാളിൽ ഒറ്റയ്ക്കായി ........ പലപ്രാവശ്യം ഈ വീട്ടിൽ ഞാൻ വന്നിട്ടുണ്ട് പക്ഷേ ഈ ഹാൾ വരെയാണെന്ന് മാത്രം . എന്ത് ചെയ്യണം എന്നറിയാതെ തിരിഞ്ഞ് കളിക്കുമ്പോൾ രവി സാർ വന്നത്. മോൾ ഇവിടെ നിക്കാണോ..... അത് സർ......

ഞാൻ അല്പം പരിഭ്രാന്തിയോട് കൂടെ പറഞ്ഞു . മോൾ ഇനി സാർ ന്ന് ഒന്നും വിളിക്കണ്ട അച്ഛൻ എന്ന് വിളിച്ചാൽ മതി .... പിന്നെ മോൾക്ക് ഇന്നലെ തന്ന മുറിയിൽ വസ്ത്രം ഒക്കെയുണ്ട് മോൾ പോയി ഫ്രഷായിക്കോ......... അച്ഛന് അത് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി മുകളിൽ എനിക്ക് തന്ന മുറിയിൽ പോയി . മുല്ലപ്പൂവും ആപരണങ്ങളൊക്കെ അഴിച്ച് മാറ്റി . കബോർഡിൽ നിന്നും ദാവണിയെടുത്ത് കുളിക്കാൻ പോയി . കുളിച്ച് ദാവണിയുടുത്ത് മുടി വിടർത്തിയിട്ട് ഒരു നുള്ള് സിന്ദൂരം സീമന്ത രേഖയിൽ ചാർത്തി ........ കണ്ണാടിയിലൂടെ കാണുന്ന എന്റെ പ്രതിബിംബത്തിലേക്ക് ഞാൻ നോക്കി . ഞാനിന്നൊരു ഭാര്യയാണ് ...... ഇനി എന്റെ ജീവിതത്തിൽ സഖാവ് ന് സ്ഥാനം ഇല്ല ....... എല്ലാം മറന്ന് ഈ ജീവിതത്തിൽ പൊരുത്തപ്പെട്ടു ജീവിക്കണം . മനസ്സിൽ പലതും കരുതി ഞാൻ ആ മുറിയിൽ തന്നെ നിന്നു . ഒരാൾ പോലും എന്നെ അന്യേഷിച്ച് വന്നില്ല . രാത്രിയായപ്പോൾ ഞാൻ താഴെയിറങ്ങി . ജോലിക്ക് നിൽക്കുന്ന സ്ത്രീ ടേബിൾ തുടയ്ക്കുന്ന കണ്ടപ്പോൾ മനസ്സിലായി എല്ലാവരും ഭക്ഷണം കഴിച്ചെന്ന് .

എന്നെ വിളിച്ചില്ലല്ലോ മറന്ന് പോയതായിരിക്കും ....... പിന്നെ ഞാൻ അവിടെ നിൽക്കാതെ മുകളിലേക്ക് നടന്നു . രാവണിന്റെ റൂമിന്റെ ഡോർ തുറന്നപ്പോൾ തന്നെ കണ്ടത് പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്ന ശില്പയെയും രാവണിനെയുമാണ് . ഞാൻ കണ്ണുകൾ ഇറുക്കെ ചിമ്മി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ശില്പയെ കെട്ടിപിടിച്ചു ഒരിക്കലും അവളെ കൈവിടില്ല എന്ന് പറയുമ്പോളാണ് ഡോറിന്റെ അടുത്ത് കണ്ണ് മുറുക്കെ ചിമ്മി നിൽക്കുന്ന രുദ്രയെ കണ്ടത്. ഞാൻ ശില്പയെ എന്നിൽ നിന്നും അകറ്റി നിർത്തി രുദ്രയെ കാണിച്ചു കൊടുത്തു . എടി നിനക്ക് മാനേർസ് ഇല്ലെ ഒരു റൂമിലേക്ക് വരുമ്പോൾ ഡോർ ക്നോക്ക് ചെയ്യണം എന്ന് .....അതെങ്ങനെയാ അതൊക്കെ പഠിപ്പിച്ചു തരാൻ തന്തയും തള്ളയും വേണ്ടേ ഇത് ആരും ഇല്ലാത്ത അനാഥ ജന്മം ..........ശില്പ അവളെ നോക്കി കടുപ്പിച്ച് പറഞ്ഞപ്പോൾ അവൾ തലതാഴ്ത്തി നിന്നു . പിന്നെ നിന്നോടൊരു കാര്യം ആര്യ ഹീ ഈസ് മൈൻ.......ശില്പ അവളുടെ മുഖം പിടിച്ചു ഉയർത്തി അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ മുന്നിൽ നിന്നു. നീയുമായുള്ള കല്ല്യാണം വീട്ട്കാരുടെ നിർബന്ധം കൊണ്ട് മാത്രമാണ് .....

ഞാൻ സ്നേഹിച്ചത് ശില്പയാ സോ ഭാര്യ എന്ന അധികാരം എന്നിൽ കാണിക്കാൻ വരണ്ടാ ...... ഇറങ്ങി പോടി എന്റെ മുറിയിൽ നിന്നും.........അവളെ റൂമിൽ നിന്നും പുറത്താക്കി ഞാൻ വാതിൽ അടച്ച് ബെഡ്ഡിൽ ഇരുന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അയാൾ പറഞ്ഞത് ഓർത്ത് ഞാൻ പതിയെ എനിക്ക് തന്ന റൂമിലേക്ക് നടക്കുമ്പോഴാണ് ശില്പയുടെ അമ്മയും രാവണിന്റെ അമ്മയും സംസാരിക്കുന്നത് ഞാൻ കേട്ടത് . നീ ഒന്നടങ്ങ് ശ്യാമളേ അവൾ വെറും ആറ് മാസത്തേക്ക് അല്ലെ ഇവിടെ അത് കഴിഞ്ഞാൽ ഒഴിഞ്ഞ് പോവും ..... (ഉമാആന്റി) എങ്ങനെ അടങ്ങാനാ നമ്മുടെ ശില്പ മോളുടെ സ്ഥാനത്തേക്ക് അല്ലേ അവൾ വന്നത് .........(ശ്യാമള ആന്റി) നി സമാധാനപ്പെട് ഉമേ അവൾക്ക് ഇവിടെ വെറും വേലക്കാരിയുടെ സ്ഥാനമേയുള്ളൂ ....പണിക്കർ പറഞ്ഞത് കേട്ടില്ലേ വെറും ആറ് മാസത്തേക്ക് ഉള്ള കല്ല്യാണം

അല്ലെ അത് കഴിഞ്ഞു അവൾ ചത്ത് പോവും ....ആര്യന്റെയും ശില്പയുടെയും വിവാഹ ജീവിതം നേരെയാവാൻ വേണ്ടിയല്ലേ അവളെ വിവാഹം കഴിപ്പിച്ചത് ....... ആര്യന്റെ ജാതക ദോഷം തീർക്കാനുള്ള വെറും പേരിനൊരു ഭാര്യ......... ഉമാ ആന്റിയുടെ വാക്കുകൾ എന്റെ കാതിൽ മുഴുങ്ങി. ആറ് മാസം ...... അപ്പോ മകന്റെ ജീവിതം നേരെയാവാൻ നേർച്ച ചെയ്തു ഉഴിഞ്ഞിട്ട വെറും ബലി മൃഗം അതാണ് ഞാൻ .................. അത് ഓർക്കവേ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിനെ തലോടി . ഞാൻ അവര് എന്നെ കാണുന്നതിന് മുന്നേ എനിക്ക് തന്ന റൂമിലേക്ക് കയറി ബെഡ്ഡിൽ ഇരുന്നു . ബലി മൃഗം ..... അതാണ് ഞാൻ .... വെറും ആറ് മാസത്തേക്ക് ഉഴിഞ്ഞിട്ട ബലി മൃഗം ........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story