രാവണന്റെ മാത്രം: ഭാഗം 13

ravanante mathram

രചന: ഷാദിയ

ശില്പ മുറിയിൽ നിന്നും പോയപ്പോൾ ഞാൻ ബെഡ്ഡിൽ ചാഞ്ഞ് കിടന്നു . ഓരോന്നേ ഓർക്കുമ്പോൾ മനസ്സിൽ തെളിമയോടെ കണ്ണുകൾ മുറുകെ ചിമ്മി കുറച്ച് മുന്നെ നിന്ന രുദ്ര യുടെ മുഖം വന്നു . മനസിലെന്തോ അസ്വസ്ഥത പടരുന്നത് ഞാനറിഞ്ഞു . വേഗം കട്ടിലിൽ നിന്നും എണീറ്റു ഡോർ തുറന്ന് ഞാൻ അവൾക്ക് കൊടുത്ത മുറി ലക്ഷ്യം വെച്ച് നടന്നു . മുറിയുടെ വാതിൽ അടച്ച നിലയിലാണുള്ളത് . ലോക്ക് ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു ഡോർ ഒന്ന് തള്ളി നോക്കിയപ്പോൾ ഡോർ തുറന്ന് വന്നു . മുറിയിൽ ലാമ്പ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ കിടക്കുന്ന രുദ്രയെ ഞാൻ കണ്ടു . മുഖമാകെ കരഞ്ഞ് ചുവന്നിട്ടുണ്ട് . ഞാൻ ബെഡ്ഡിലായി ഇരുന്നു . രുദ്ര ആരാണ് നീ .... എന്തിനാ നിന്റെ മുഖം എന്നിൽ തെളിമയോടെ ഓരോ നിമിഷവും ഓർമ്മകളിൽ വരുന്നത് . നിന്റെ ഈ പീലികളുള്ള കണ്ണുകൾ , ചുവന്ന ചുണ്ട് , നോട്ടം , പുഞ്ചിരി എല്ലാത്തിനും ഉപരി The hotty hotty black mole in your belly... കിടത്തത്തിലായി സ്ഥാനം തെറ്റി കിടക്കുന്ന ദാവണി ശാളിന്റെ ഇടയിലൂടെ കാണുന്ന പഞ്ഞികെട്ട് പോലെയുള്ള വെളുത്ത വയറിലെ കറുത്ത മറുകിൽ ഒന്ന് തഴുകി അവളോടായി ചോദിച്ചു . പെട്ടന്ന് അവളൊന്നു കുറുകി തിരിഞ്ഞ് കിടന്നപ്പോൾ ഞാൻ എണീറ്റു എന്റെ മുറിയിലേക്ക് നടന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ തന്നെ ഡോറിൽ ശക്തമായ കൊട്ട് കേട്ടാണ് ഞാൻ ഉണർന്നത് . തലയിലേക്ക് ഇന്നലെ നടന്ന കാര്യങ്ങൾ വന്നപ്പോൾ കണ്ണ് ഇറുക്കി ചിമ്മി മനസ്സ് ഒന്ന് ശാന്തമാക്കി എണീറ്റു പോയി വാതിൽ തുറന്ന് . മുന്നിൽ തന്നെ ഉമ ആന്റി നിൽക്കുന്നുണ്ട് . ഓ എണീറ്റോ തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞ് . വേഗം അടുക്കളയിലേക്ക് വാ .........ആന്റി അതും പറഞ്ഞ് പോയപ്പോൾ ഞാൻ വാതിൽ അടച്ച് . ഒരു ഡ്രസ്സ് എടുത്ത് ഫ്രഷാവാൻ കയറി . കുളിച്ച് റെഡിയായി താഴെ അടുക്കളയിൽ എത്തിയപ്പോൾ . സിങ്കിലായി നിറയെ പാത്രങ്ങൾ ഉണ്ട് . ദാ അതൊക്കെ കഴുകി ആ മൂലയിൽ ഇരിക്കുന്ന വസ്ത്രങ്ങൾ ഒക്കെ അലക്കണം അത് കൈ കൊണ്ട് തന്നെ മെഷീനിൽ ഇടണ്ട ........ അത്രമാത്രം പറഞ്ഞ് ആന്റി പോയി . മൂലയിൽ കൂട്ടി ഇട്ടിരിക്കുന്ന ഒരു കുന്ന് വസ്ത്രങ്ങൾ നോക്കി ഞാൻ നെടുവീർപ്പിട്ടു . ഇന്നലെ രാവിലെ കാഴിച്ചതാണ് . വല്ലാത്ത വിശപ്പ് തോന്നുന്നു . ഇനി എന്തെങ്കിലും പറയോ എന്ന പേടിയിൽ ഞാൻ ഒന്നും കഴിക്കാതെ ജോലി തുടർന്നു . **** അതൊരു തുടക്കമായിരുന്നു നൃത്തം പഠിക്കാൻ പോലും വിടാതെ ആയി .

വീട്ടിലെ ഓരോരുത്തരുടെയും ആട്ടും തുപ്പും കേട്ട് ജീവിതം മടുത്ത് തുടങ്ങി. ആകെയുള്ള ആശ്വാസം മെഡിക്കൽ കോളേജ് ൽ തനുവിന്റെ യും മാളുവിന്റെ യും കൂടെയുള്ള അല്പം സമയം മാത്രം . പക്ഷേ അതും അല്പായുസ് മാത്രം കോളേജ് ൽ വെച്ച് ശില്പയുടെ കളിയാക്കലും അവളുടെ സഹോദരൻ ശ്യാം ന്റെ വൃത്തി കെട്ട നോട്ടവും എല്ലാം കൊണ്ടും ഞാൻ തളർന്ന് പോയി . എന്നത്തേയും പോലെ ശില്പയ്ക്ക് കോഫി കൊണ്ട് കൊടുക്കുമ്പോൾ ആണ് ശ്യം എന്നെ നോക്കി ഗൂഢമായി ചിരിച്ച് എന്നെ കാല് വെച്ച് വീഴ്ത്തിയത് കോഫീ അവിടെ ഇരുന്ന ശില്പയുടെ മേലിലേക്ക് മറഞ്ഞു . അവൾ പെട്ടന്ന് ചാടി എണീറ്റു എന്നെ കലിയോടെ നോക്കി നിന്നെ പോലെയുള്ള ദരിദ്ര വാസിക്ക് ഒന്നും ഞാൻ ധരിച്ച വസ്ത്രത്തിന്റെ വില ചിന്തിക്കാൻ പോലും പറ്റില്ല . ആ നീ എന്റെ ഡ്രസ്സിലേക്ക് കോഫി മറിച്ചു ഹൗ ഡേർ യൂ ........ മുന്നിൽ തലതാഴ്ത്തി നിൽക്കുന്ന എന്റെ ശരീരം വിറപൂണ്ടു . ശില്പയുടെ വാക്കിൽ കണ്ണിൽ നിന്നും ഉറ്റിവീഴുന്ന കണ്ണുനീർ തടുക്കാൻ കഴിയാതെ തന്നെ താലികെട്ടിയ പുരുഷനിലേക്ക് ഒരു അഭയത്തിനെന്ന പോൽ കണ്ണ് നീണ്ടു .

ഇത് തന്നെ ബാതിക്കുന്ന വിശയമേ അല്ല എന്ന പോൽ രാവൺ ഫോണിലേക്ക് കണ്ണ് നട്ടു . എന്നാൽ ദേഷ്യത്തോടെ ശില്പ എന്റെ കരണത്തേക്ക് ആഞ്ഞടിച്ചു . രാവണിനെയും കൂട്ടി അകത്തേക്ക് പോയത് എന്റെ തോളിൽ ഒരു കരസ്പർഷം ഏറ്റതും ഞാൻ തല ഉയർത്തി നോക്കി എന്നെ നോക്കി നില്ക്കുന്ന തനുവിനെയും മാളുവിനെയും നോക്കി തേങ്ങി കരഞ്ഞ് ഇരുവരെയും കെട്ടി പിടിച്ച് . എന്താടി രുദ്രേ ഇതൊക്കെ......തനു ആകുലതയോടെ ചോദിച്ചപ്പോൾ ഇത് വരെ ഉണ്ടായ ഓരോന്നും ഞാൻ പറഞ്ഞു . വിശക്കുന്നുണ്ട് തനു വല്ലാതെ വയറിലൂടെ എന്തൊക്കെയോ പാഞ്ഞു കേറുന്ന പോലെ രണ്ട് ദിവസമായെടി തിന്നാൻ പോലും തന്നിട്ട് , ഇന്ന് ഈ സംഭവത്തിന്റെ പേരിലും പട്ടിണിക്കിടും ......... ഞാൻ അത് പറഞ്ഞപ്പോൾ കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി അനാഥാലയത്തിൽ പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല എനിക്ക് . വാ രുദ്രേ എനി ഇവിടെ നിൽക്കണ്ട പോവാം ......മാളു...... മാളൂ എനിക്കൊരു സഹായം ചെയ്യോ ഇത് സഖാവ് ന്റെ നമ്പറാ ഇവിടെ ഉണ്ടെങ്കിൽ ഒന്ന് മഹാദേവ ക്ഷേത്രത്തിലേക്ക് വരാൻ പറയോ എനിക്കൊന്ന് മിണ്ടാനാ.......

മാളുവിന്റെ ഫോണിൽ സഖാവ് ന്റെ നമ്പർ ഡയൽ ചെയ്തു കൊടുത്തു ഞാൻ പറഞ്ഞ് അവൾ സമ്മതം അറിയിച് . വൈകുന്നേരം ക്ഷേത്രത്തിൽ കാണാം എന്ന് പറഞ്ഞു നടന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു നീല ഷിഫോൺ സാരിയുടുത്ത് . മുടി പിഞ്ഞികെട്ടി . നെറ്റിയിൽ ഒരു കുഞ്ഞു സ്റ്റിക്കർ പൊട്ടും തൊട്ട് . നെറ്റിയിൽ സിന്ദൂരം അണിഞ്ഞ് ഞാൻ താഴേയ്ക്കിറങ്ങി . എവിടേക്കാടി അണിഞ്ഞൊരുങ്ങി .... നിന്റെ മറ്റവനെ കാണാനാണോ.... രാവണിന്റെ വാക്കുകൾ കേട്ട് തലതാഴ്ത്തി . അമ്പലത്തിൽ ........ അവിടെ നിന്റെ ആരാടീ ഉള്ളത് ..... എനിക്കും ശിലപയ്ക്കും ഒരു കല്ല്യാണത്തിന് പോവാനുണ്ട് ഞങ്ങളെ ഡ്രസ്സൊക്കെ ഐയൺ ചെയ്യ് ...........രാവൺ പോയി വന്നിട്ട് .......... ഡി നിന്നോടല്ലേ........ആര്യാ.........രാവൺ എനിക്ക് നേരെ കൈയ്യുയർത്തി പറയുന്പോൾ മറ്റൊരു ശബ്ദം അവിടെ പ്രതിധ്വനിച്ചിരുന്നു . അച്ഛന്റെതായിരുന്നു അത് ഇവിടെ എന്നെ സപ്പോർട്ട് ചെയ്യുന്ന ആകെയുള്ള വ്യക്തി . മോൾ പോവാൻ നോക്ക് ....... അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആര്യാ ഇവിടെ ഇത്ര ദിവസം നടന്നതൊക്കെ ഞാൻ അറിഞ്ഞു ..... ഞാൻ ഇവിടെ ഇല്ലാ എന്ന് കരുതി എന്തും ആവാമെന്നാണോ........രവി ശങ്കർ ദേഷ്യത്തോടെ രാവണിനോട് ചോദിച്ചു . അച്ഛാ ........ മിണ്ടിപ്പോകരുത് നീ ..... അവിടെ യുള്ള ഫ്ലവർ വൈസ് എറിഞ്ഞുടച്ച് അദ്ദേഹം അലറി ........ ശബ്ദം കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു . നിങ്ങൾ തന്നെ ഭക്ഷണത്തിൽ ഉപ്പ് ചേർത്ത് അവൾ ചേർത്തതാണെന്ന് പറഞ്ഞ് പട്ടിണിക്കിടാ ......എന്തൊക്കയാ ഇവിടെ നടക്കുന്നെ ......ശ്യാമളേ ഇത് നിന്റെ വീടല്ല എനി ഇങ്ങനെ തോന്നിവാസം കാണിച്ചെന്നറിഞ്ഞാൽ കുടുംബ സമേതം ഇറങ്ങിക്കോണം ഇവിടെ നിന്നും .........രവി ശങ്കർ ന്റെ വാക്കുകൾ ആ ഹാളിൽ പ്രതിധ്വനിച്ചു . നിങ്ങളെന്താ രവിയേട്ടാ പറയുന്നത് ...ആ നാശം പിടിച്ചവൾ നമ്മുടെ മോന്റെ ജീവിതത്തിൽ വന്നത് കൊണ്ടല്ലേ ശില്പ മോളുമായുള്ള കല്ല്യാണം .......... രാവണിന്റെ അമ്മ പറഞ്ഞ് തുടങ്ങി എന്നാൽ രവി ശങ്കർ ന്റെ നോട്ടത്തിൽ അവർ തലതാഴ്ത്തി. അവൾ ഈ വീട്ടിൽ കയറി വന്നതല്ലാ നമ്മുടെ ആവിശ്യത്തിന് നമ്മളായി വലിച്ചിട്ടതാ അത് നീ മറക്കണ്ടാ ....

....രാഗി നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല ....... അദ്ദേഹം തന്റെ പെങ്ങൾ രാഗിണിയെ നോക്കി പറഞ്ഞു ..... ഇപ്പോൾ തോന്നുന്നു എന്റെ തീരുമാനം തെറ്റായി പോയിയെന്ന് ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മഹാദേവൻ മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു ഇവിടെ നിന്നാണ് ഒന്നര മാസത്തിന് മുമ്പ് എന്റെ ജീവിതം തകർന്നത് ....... രുദ്രേ ........ പിന്നിൽ നിന്നും സഖാവ് ന്റെ വിളി കേട്ടപ്പോൾ ഹൃദയം ശാന്തമാകുന്നത് ഞാനറിഞ്ഞു ... തിരിഞ്ഞ് നോക്കാതെ നൽകി ഞാൻ അരുവിയുടെ അടുത്തേക്ക് നടന്നു പിന്നാലെ സഖാവും.......... തുടരും.... ഈ ഭാഗം അല്പം ഓടിച്ച് വിട്ടായിരുന്നു . ലേറ്റ് ആവുന്നതിന് ഒരായിരം സോറി . ഞാൻ രാവിലെ 08:30 ന് സ്കൂളിൽ പോയാൽ വൈകിട്ട് 05:30 ആവും തിരിച്ചു എത്താൻ പിന്നെ നോട്ട് എഴുതാനും വായിക്കാനും പഠിക്കാനും ഒക്കെ ആയി ആകെ ബിസി ആകും . അതോണ്ടാണ് ലേറ്റ് ആവുന്നത് .....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story