രാവണന്റെ മാത്രം: ഭാഗം 14

ravanante mathram

രചന: ഷാദിയ

രുദ്രേ ........മാസങ്ങൾക്കിപ്പുറം ആ വിളി കാതിൽ പതിഞ്ഞപ്പോൾ ശരീരത്തിൽ ഒരു വിറയൽ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി . അരുവിക്ക് അരികിലെ കൽ മണ്ഡപത്തിൽ ഇരുന്നു സഖാവും എന്റെ അടുത്ത് ഇരുന്നു . സുഖമല്ലേ........ ഞാൻ സംസാരത്തിന് തുടക്കം എന്ന പോൽ ചോദിച്ചു മ്മ് ....നിനക്കോ....... മരിക്കാൻ പോകുന്നവർക്ക് എന്ത് സുഖം......... രുദ്രേ....... എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ട പോലെ സഖാവ് എന്നെ നെട്ടലോടെ നോക്കി വിളിച്ചു . എന്തിനാ സഖാവേ നെട്ടൽ . ഞാനൊരു സത്യം പറഞ്ഞതാ എനി ഒരു നാലര മാസം അതിനുള്ളിൽ മരിക്കാനോ ഉപേക്ഷിക്കപ്പെടാനോ ഉള്ള ജീവിതാ ............. നീയെന്തൊക്കെയാ രുദ്രേ ഈ പറയണേ ന്ന് നിനക്ക് നിശ്ചയം ഉണ്ടോ ........ ഉണ്ടല്ലോ സഖാവേ ....രാവൺ ന്റെ ജീവിതത്തിൽ ഒരു ജാതക ദോഷം ആദ്യ ഭാര്യ ആറ് മാസത്തിനകം മരിക്കും ...

അതിന് ഉഴിഞ്ഞിട്ടാ ബലി മൃഗാ ഞാൻ ......... അത് പറയുന്പോൾ ശബ്ദം ഇടറിയിരുന്നു . പിന്നീട് ആ വിട്ടിൽ ഞാൻ അനുഭവിച്ച ഓരോന്നും പറയുന്പോൾ ഞാൻ കണ്ടു കണ്ണ് നിറച്ചു എന്നെ നോക്കുന്ന സഖാവിനേ .... ആരാ പറഞ്ഞത് ആണുങ്ങൾ കരയാറില്ലെന്ന് അവരും കരയാറുണ്ട് അവരുടെ പ്രിയപ്പെട്ടവർക്ക് അത്രയേറേ വേദനിക്കുമ്പോൾ ....... രുദ്രേ തെറ്റ് പറ്റിപോയല്ലോടി നിനക്ക് നല്ലൊരു ജീവിതത്തിന് വേണ്ടി ........ പൂർത്തിയാകാൻ പറ്റാതെ വിങ്ങലോടെ നോക്കുന്ന ആ കണ്ണുകളിലെ കണ്ണീർ ഞാൻ തുടച്ച് കൊടുത്തു . എന്റെ ഒരു സമാധാനത്തിന് പറഞ്ഞതാ ... കുറച്ച് നാളുകൾ എന്റെ വിഷമങ്ങൾ ഇറക്കി വെച്ചിരുന്നത് ഇവിടെ അല്ലേ .....മനസ്സിലെ ഭാരം കുറഞ്ഞ പോലെ....... എന്റെ മനസ്സിൽ ഭാരം തോന്നാ........ അത് വിട് സഖാവേ ... ഞാൻ മരിച്ചാൽ എന്റെ ശരീരം സഖാവ് ഏറ്റ് വാങ്ങണം ...

എല്ലാ ആചാരങ്ങളോടും കൂടി സഖാവ് ന്റെ നാട്ടിൽ അടക്കം ചെയ്യണം ....ഇത്ര മാത്രം ഈയുള്ളവൾ ക്ക് വേണ്ടി ചെയ്യണം .............. മറുപടി കേൾക്കാൻ നിക്കാതേ എന്നെ കാത്ത് നിൽക്കുന്ന തനുവിന്റെ യും മാളുവിന്റെ യും കൈ പിടിച്ചു ഞാൻ നടന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മറുപടിക്ക് പോലും കാക്കാതെ നടന്നകലുന്നവളെ സഖാവ് നോക്കി നിന്നു .......... ചെയ്തത് തെറ്റായി ഒരിക്കലും വിട്ട് കൊടുക്കാൻ പാടില്ലായിരുന്നു . നല്ല ജീവിതം ലഭിക്കും ഈ ഒരു വിട്ട് കൊടുക്കൽ കൊണ്ടെന്ന് കരുതിയ തനിക്ക് തെറ്റി . പിന്നീട് അവളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവും എന്ന് കരുതി എല്ലാം പിഴച്ചു . അവസാനം രുദ്ര യുടെ വായിൽ നിന്നും വീണ വാക്ക്.....,...............ഞാൻ മരിച്ചാൽ എന്റെ ശരീരം സഖാവ് ഏറ്റ് വാങ്ങണം ...എല്ലാ ആചാരങ്ങളോടും കൂടി സഖാവ് ന്റെ നാട്ടിൽ അടക്കം ചെയ്യണം ..

..ഇത്ര മാത്രം ഈയുള്ളവൾ ക്ക് വേണ്ടി ചെയ്യണം......... ഇത് പറയുന്പോൾ ആ ഹൃദയം വേദന കൊണ്ട് വിങ്ങി കാണില്ലേ ....... അന്ന് വിളിച്ചിറക്കി കൂടെ കൂട്ടേണ്ടതായിരുന്നു . ഹൃദയം കീറി മുറിച്ച വേദനയിൽ വിട്ട് കൊടുക്കാൻ പാടില്ലായിരുന്നു .............. സഖാവ് ന്റെ മനസ്സ് നൂലില്ലാ പട്ടം പോലെ പലവഴിയും പറന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വീട്ടിൽ വൈകിയാണ് ഞാൻ എത്തിയത് അകത്തൊന്നും ആരെയും കണ്ടില്ല ...... ഇല്ലെങ്കിൽ എന്നെ കുത്തി നോവിക്കാൻ രാവൺ മുന്നിൽ ഉണ്ടാവും ..... ഞാൻ പടികൾ ഓടി കയറി രാവണിന്റെ മുറി തുറന്നു ....... അച്ഛൻ കല്ല്യാണം കഴിഞ്ഞ പിറ്റേന്ന് രാത്രി തന്നെ എന്റെ സാധനങ്ങൾ ഈ മുറിയിൽ മാറ്റിയിരുന്നു ....... അകത്ത് കടന്നപ്പോൾ ബെഡ്ഡിൽ ചുരുണ്ട് കൂടി കിടക്കുന്ന രാവണിനെ കണ്ടു ...... പതിവിലും വിപരീതമായി എന്താപ്പോ കിടക്കണേ ന്ന് കരുതി ഞാൻ നോക്കി ..... എന്താടി നോക്കി നിൽക്കുന്നെ..... പെട്ടന്ന് ഇറങ്ങി പോടി....... അവസാനം വാക്കുകൾ നേർത്തിരുന്നു കൂടാതെ വിറയലും .......

ഏതോ ഒരു തോന്നലിൽ ഞാൻ നെറ്റിയിൽ തൊട്ടു നോക്കി പൊള്ളുന്ന ചൂട് കൂടാതെ മുഖത്ത് അങ്ങിങ്ങായി ചുവന്ന് വീർത്ത് കുരു പോലെ ........ സ്മോൾ പോക്സ് ന്റെ ലക്ഷണങ്ങളാണ് ...... ഒരു മെഡിക്കൽ സ്റ്റുഡന്റ് എന്ന നിലയിൽ എനിക്ക് മനസ്സിലായി അത് ഞാൻ രാവണിനോട് പറഞ്ഞു . ഒരു ഡോക്ടർ എന്ന നിലയിൽ രാവണിനും അതിന്റെ ഗൗരവം മനസ്സിലാവും . ഞാൻ ഡോക്ടറെ വിളിക്കാം........ എന്റെ ഫോണിൽ നിന്നും കോളേജ് ന്റെ തന്നെ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടറെ കോൾ ചെയ്തു . കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു ചെക്ക് അപ്പ് ചെയ്തു മരുന്ന് എഴുതി തന്നു . Rudra as a medical student I think you can understand the situation please take care of him ....and u know this is a Epidemic disease so handle with Care .....I know that Ravan is also a Doctor so beware of this ....... ഡോക്ടർ പറഞ്ഞ് പോയി ....

ഇപ്പോ ആരാ ആര്യനെ നോക്കുന്നെ ഇതാണെങ്കിൽ പകരുന്നതുമാണ്......ശ്യാമ ആന്റി മുഖം ചുളിച്ച് പറഞ്ഞു . അല്ലെങ്കിൽ ഇത് പോലെ വല്ല പകർച്ചവ്യാധി വരണം എല്ലാത്തിന്റെയും തനികൊണം കാണാൻ അത് മനസ്സിൽ വിചാരിച്ചു എല്ലാവരെയും മുഖത്തേക്ക് നോക്കി എല്ലാവരുടെയും മുഖത്ത് അനിഷ്ടം കാണുന്നുണ്ട് . ഞാൻ നോക്കാം എനിക്ക് ഒരു തവണ വന്നായിരുന്നു ....മദർ പറഞ്ഞിട്ടുണ്ട് വസൂരി ഒരിക്കൽ വന്നാൽ പിന്നീട് വരാറില്ലെന്ന് ...ബട്ട് ഇപ്പോഴത്തെ ലൈഫ് സ്റ്റൈൽ കാരണമാണ് വരുന്നതെന്നും .... വേപ്പില കിട്ടിയാൽ കൊള്ളായിരുന്നു ........ ഞാൻ അത് പറഞ്ഞപ്പോൾ സർവന്റിന്റെ കൈയ്യിൽ കൊടുത്തു വിടാം എന്ന് പറഞ്ഞു എല്ലാവരും പോയി ....... കുറച്ച് കഴിഞ്ഞ് സർവന്റ് ഒരു പാത്രത്തിൽ വേപ്പില കൊണ്ട് തന്നു ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എനിക്ക് സ്മോൾ പോക്സ് ആണെന്ന് അറിഞ്ഞു രുദ്ര ഡോക്ടറെ വിളിച്ചു കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വന്നു .....എന്നാൽ ഡോക്ടർ എന്നെ കേർ ചെയ്യാൻ പറഞ്ഞപ്പോൾ അമ്മയുടെ മുതൽ എല്ലാവരുടെയും മുഖം മങ്ങുന്നത് ഞാൻ കണ്ടു ....ഡെവി ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ........ സെർവന്റ് വേപ്പില കൊണ്ട് കൊടുത്തപ്പോൾ അവൾ ആദ്യം തന്നെ വെള്ളത്തിൽ വേപ്പില ഇട്ട് എന്നോട് കുളിക്കാൻ പറഞ്ഞു . കുളിച്ച് വന്ന ഞാൻ കാണുന്നത് ബെഡ്ഡിൽ വേപ്പില വിതറുന്ന രുദ്രയെയാണ് ...... നീയെന്താ ഫസ്റ്റ് നൈറ്റ് ന് റൂം ഒരുക്കന്നതാണോ ..... ഞാൻ ചോദിച്ചപ്പോൾ എന്നെ കൂർപ്പിച്ചു നോക്കി അവളുടെ പണി തുടർന്നു .... അതൊക്കെ കഴിഞ്ഞ് എന്നോട് കിടക്കാൻ പറഞ്ഞ് അവൾ താഴേക്ക് പോയി കുറച്ച് കഴിഞ്ഞ് കഞ്ഞിയും ചെറുപ്പയർ കറിയും കൊണ്ട് വന്നു . എനിക്ക് വാരി തന്ന് മുഖം തുടച്ച് പനിക്കുള്ള കുളികയും തന്ന് അവൾ താഴേക്ക് പോയി ...... ഞാൻ അവൾ പോയ വഴിയിൽ തന്നെ നോക്കി നിന്നു......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story