രാവണന്റെ മാത്രം: ഭാഗം 15

ravanante mathram

രചന: ഷാദിയ

രാവിലെ ഞാൻ ഉറക്കം ഉണർന്നപ്പോൾ കണ്ടത് കണ്ണാടിയിൽ നോക്കി മുടി ചീകുന്ന രുദ്രയെയാണ് . ഇളം മഞ്ഞ നിറത്തിലുള്ള സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞ് ഒരു ദേവതയെ പോൽ ഒരുങ്ങുന്നവളെ ഞാൻ കണ്ണിമവെട്ടാതെ നോക്കി . ഒരുങ്ങി കഴിഞ്ഞു അവൾ ബാഗിൽ റെക്കോർഡ് ഒക്കെ വെച്ച് എന്റെ നേരെ തിരിഞ്ഞു. രാവൺ കുളിക്കാനുള്ള വെള്ളം ബാത്രൂമിൽ വെച്ചിട്ടുണ്ട് , ഭക്ഷണം ടേബിളിൽ ഉണ്ട് , അതിന്റെ അടുത്ത് മരുന്നുണ്ട് . ഭക്ഷണവും മരുന്നും കഴിച്ച് റെസ്റ്റ് എടുത്തോ ... ഞാൻ ഉച്ചയ്ക്ക് വരാം ... എനിക്ക് ഇന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാനുള്ളത് കൊണ്ടാ പോവുന്നെ ......എന്നാ ശരി .............. അത് പറഞ്ഞ് അവൾ ബാഗ് എടുത്തു പോയി . ഇപ്പോ അവളുടെ വാക്കുകളിൽ എന്നോടുള്ള ഭയം ഇല്ലാ എന്ന് ന്ന് തോന്നുന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കോളേജ് ൽ റെക്കോർഡ് സബ്മിറ്റ് ചെയ്ത് ഒരു പന്ത്രണ്ടു മണിയായപ്പോഴേക്കും സാർ നോട് പറഞ്ഞ് ഞാൻ ഇറങ്ങി . രുദ്രേ നീ എങ്ങോട്ടാ ധൃതിയിൽ......തനു രാവൺ ന് സ്മോൾ പോക്സ് ആടി ..... അതിനിപ്പോ എന്താ.........

മാളൂ.... അതല്ല ഡീ ആരും ഇല്ല നോക്കാൻ ...... അവന്റെ ആ അമ്മയും അമ്മായി യും മാമിയും പിന്നെ അവന്റെ ശില്പ സുന്ദരിയും ഒക്കെ ചത്തോ......... പുച്ഛത്തോടെ തനു പറഞ്ഞു . എടി ഒരു രോഗം വന്നാലെ എല്ലാവരുടെയും തനി സ്വഭാവം അറിയൂ ...ഇന്നലെ മുതൽ ദാ രാവിലെ വരെ ഒരാൾ പോലും തിരിഞ്ഞ് നോക്കിയിട്ടില്ല പിന്നല്ലെ......... പുച്ഛത്തോടെ ഞാൻ പറഞ്ഞു നിർത്തി . ഒരു ടാക്സി യിൽ കയറി വീട്ടിലേക്ക് വിട്ടു . വീട്ടിലേക്ക് എത്തി നേരെ ഞാൻ പോയത് അടുക്കളയിലേക്കാണ് . രാവൺ ന് ഫുഡ് കൊടുക്കാൻ പാത്രം എടുക്കാൻ ഷെൽഫ് തുറന്നപ്പോൾ രാവണിന്റെ അമ്മ വന്ന് തടഞ്ഞു . ആ പാത്രത്തിൽ അല്ലെ അവന് ഇന്ന് കൊടുത്തത് അതിൽ തന്നെ കൊടുത്താൽ മതി .... ഇല്ലെങ്കിൽ പാത്രത്തിലൂടെ അസുഖം പകരും.............. മറ്റൊരു പാത്രം എനിക്ക് തന്നു അത് പറഞ്ഞപ്പോൾ പുച്ഛമാണ് തോന്നിയത് . ഞാൻ മിണ്ടാതെ കഞ്ഞിയും ചെറു പയർ തോരനും എടുത്ത് മുകളിലേക്ക് നടന്നു . മുറിയിൽ ടേബിളിൽ ഫുഡ് വെച്ച് ബാഗ് സോഫയിൽ വെച്ച് ഉറങ്ങുന്ന രാവണിനെ തട്ടി ഉണർത്തി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ രുദ്ര കോളേജിലേക്ക് പോയത് മുതൽ ഞാൻ ഈ മുറിയിൽ തനിച്ചാണ് . ബോറഡിച്ചപ്പോൾ ശില്പയെ കോൾ ചെയ്തു....അവൾ വീട്ടിൽ ഇല്ലാ എന്ന് പറഞ്ഞ് കട്ടാക്കി .......കുറേ സമയം ബുക്ക് വായിച്ചു കിടന്നുറങ്ങി ....അമ്മ പോലും വന്നില്ല .... പിന്നെ എണീക്കുന്നത് രുദ്ര വന്നെന്നെ വിളിച്ചപ്പോഴാണ് . ഞാൻ എണീറ്റു എന്ന് കണ്ടപ്പോൾ ഒന്നും മിണ്ടാതെയവൾ താഴേ പോയി . രുദ്ര പോയപ്പോൾ തുറന്നിട്ട വാതിലിലൂടെ ഞാൻ കണ്ടു എന്നെ കണ്ടിട്ടും കാണാത്ത പോലെ നടിച്ച് പോകുന്ന ശില്പയെ . കുറച്ച് കഴിഞ്ഞപ്പോൾ കയ്യിൽ ഒരു പാത്രവുമായി രുദ്ര വന്ന് വാതിൽ അടിച്ച് . ആ പാത്രം ബാത്രൂമിൽ കൊണ്ട് വെച്ച് എന്നെ എണീപ്പിച്ചു ബാത്രൂമിലാക്കി . ഇത് വേപ്പില അരച്ചതാ ഇത് പുരട്ടി അല്പം ഉണങ്ങിയ ശേഷം കുളിച്ചോ..........രുദ്ര അത് എനിക്ക്..........എന്തോ അവളോട് സഹായം ചോദിക്കാൻ മടി തോന്നി കാര്യം മനസ്സിലായപോൽ ഈ വസ്ത്രം മാറി മുണ്ടുടുത്തോ അപ്പോഴേക്കും ഞാൻ വരാം......ന്ന് പറഞ്ഞ് അവൾ പുറത്ത് ഇറങ്ങി . ഞാൻ വിളിച്ചപ്പോൾ അവൾ അകത്തേക്ക് വന്നു . ശില്പ വീട്ടിൽ ഇല്ലായിട്ടാ ഉണ്ടായിരുന്നേൽ എന്റെ കാര്യം നോക്കിയേനെ.....എന്നെ ശ്രദ്ധിക്കാതെ മരുന്ന് താടി തരുന്ന രുദ്രയെ നോക്കി ഞാൻ പറഞ്ഞു .

രുദ്ര പുച്ഛത്തോടെ എന്നെ നോക്കി വീണ്ടും അവളെ ജോലിയിൽ ശ്രദ്ധ ചെലുത്തി.... അവളുടെ ബെഡ്റൂമിൽ ഉണ്ടായിരുന്നു ..ആ ബെഡ്റൂം ഈ വീട്ടിൽ അല്ലായിരിക്കും ............ അല്ലെങ്കിലും അസുഖം വന്ന് കുറച്ച് കിടക്കണം ചുറ്റുമുള്ളവർ എങ്ങനത്തേയാണെന്ന് തിരിച്ചറിയാൻ ....... ആദ്യം ഉറക്കേ പറഞ്ഞ് അവസാനം പതിയെ പറഞ്ഞു . അത് എനിക്ക് വ്യക്തമായി കേട്ടത് കൊണ്ട് പിന്നീടൊരു വാക്കും പറയാതെ അവളുടെ മുഖത്ത് നിന്നും കണ്ണ് മാറ്റി . ഇല്ല എന്റെ വീട്ടുകാർ അങ്ങനെയുള്ളവർ അല്ല എന്ന് പറഞ്ഞു വാദിക്കാൻ തോന്നി .....രുദ്രയോട് തർക്കിക്കാൻ തോന്നി ..... പക്ഷേ എനിക്ക് അസുഖം ആയിട്ട് യാതൊരു വെറുപ്പും കാണിക്കാതേ എന്നെ പരിചരിക്കുന്നവളെ കാണേ മനസ്സ് പിടഞ്ഞു . ഓരോ നിമിഷവും ഞാൻ രുദ്രയേ വേദനിക്കുമ്പോൾ പിടയുന്നത് എന്റെ ഹൃദയമാണ് ...... എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല . അവളുടെ മുഖം , ആ മറുക് എല്ലാം എന്റെ ഉറക്കം കിടത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി . ചിലപ്പോൾ മനപ്പൂർവ്വം വേദനിപ്പിക്കും ഇല്ലെങ്കിൽ അവളെ ഞാൻ പ്രണയിച്ചു പോകും എന്ന തോന്നൽ . തോന്നലല്ല എത്ര വേദനിപ്പിച്ചാലും പിന്നെയും പുഞ്ചിരിയോടെ ഓരൊന്ന് ചെയ്യുന്നവളെ കാണേ ഹൃദയം തുടിക്കാറുണ്ട് . കാരണം ....

കാരണമറിയില്ല ..... അച്ഛൻ പറഞ്ഞപ്പോലെ ആ ഒരു താലിചരട് ഇരു ഹൃദയങ്ങളെയും ചേർത്ത് നിർത്തുന്നതായിരിക്കും . രുദ്രയെ ഇഷ്ടമാണോ എന്നതിന് ഉത്തരമില്ല ... പക്ഷേ ഷില്പയേ പഴയപോലെ കാണാനും സാധിക്കുന്നില്ല ......എന്നാൽ അകറ്റാനും പറ്റുന്നില്ല................ രാവണിന്റെ മനസ്സ് നൂലില്ലാ പട്ടം പോലെ പലവഴിയും പാറി പറന്നു.......... വിധി എന്ന രണ്ടക്ഷരത്തിന് വല്ലാത്ത ശക്തിയാണ് .....ഏതോ വിധിയാൽ കൂട്ടിയോജിച്ച ഒരുവളെ ഹൃദയത്താൽ പ്രണയിക്കാനോ വെറുക്കാനോ പറ്റാതെ വിങ്ങലോടെ നിൽക്കുന്നവന്റെ ഹൃദയം . വിധി!..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story