രാവണന്റെ മാത്രം: ഭാഗം 16

ravanante mathram

രചന: ഷാദിയ

രാവൺ കുളിച്ച് വന്നപ്പോൾ ഞാൻ തല നന്നായി തുവർത്തി കൊടുത്ത് . സോഫയിൽ ഇരിക്കാൻ ഭക്ഷണം എടുത്ത് കൊടുത്ത് ഫ്രഷാവാൻ പോയി . കുളിച്ച് വന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഉണക്കി . അവിടെ ചെപ്പിൽ ഉണ്ടായിരുന്ന സിന്ദൂരം സീമന്ത രേഖയിൽ ചാർത്തി . രാവണിനെ നോക്കിയപ്പോൾ ബെഡ്ഡിൽ ഉണ്ട് എന്നെ തന്നെ നോക്കി ഇരിക്കുന്നത് . അത് മൈന്റ് ചെയ്യാതെ രാവൺ ബാക്കി വെച്ച ഭക്ഷണം കഴിച്ച് . പാത്രവുമായി താഴെ പോയി പാത്രം കഴുകി വെച്ച് കുടിക്കാനുള്ള വെള്ളവുമായി മുകളിലേക്ക് പോകുന്പോൾ രാവണിന്റെ അമ്മ വിളിച്ചത് . നീ നാളെ കോളേജിൽ പോയാൽ രാവണിനെ നോക്കാൻ ആളുണ്ടാവില്ല . അതോണ്ട് ഞങ്ങൾ പുറത്ത് നിന്ന് ഒരു ജോലിക്കാരിയെ വെക്കാൻ തീരുമാനിച്ചു .........രാവണിന്റെ അമ്മ. ഞാൻ രണ്ട് ദിവസത്തെ ലീവിന് അപ്ലേ ചെയ്തിട്ടുണ്ട് ....... അത്രമാത്രം പറഞ്ഞ് മുകളിലേക്ക് നടന്നു , ശില്പ അവളുടെ റൂമിൽ പാട്ട് വെച്ച് ഇരുന്നിട്ടുണ്ട് ഞാൻ നോക്കുന്നു എന്ന് കണ്ട ശില്പ മുറിയുടെ വാതിൽ അടച്ചു .

ഞാൻ ഞങ്ങടെ റൂമിൽ കയറി വാതിലടച്ചു. ഇല്ലെങ്കിൽ രാവണിന്റെ മുറിയിൽ രാവൺ ഉണ്ടാവുമ്പോൾ എന്നെ കയറാൻ സമ്മതികാതേ എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നവളാ .... ഒരു പകർച്ചാവ്യാധിയുടെ വിലയേ..... അത് ഓർത്ത് ചിരിച്ചു ഞാൻ വെള്ളം ടേബിളിൽ കൊണ്ട് വെച്ച്. **** (രണ്ട് ദിവസത്തിന് ശേഷം) രണ്ട് ദിവസം രാവണിനെ നന്നായി കേർ ചെയ്തും , മാളു സെന്റ് ചെയ്തു തരുന്ന നോട്ട്സ് എഴുതിയും സമയം തള്ളി നീക്കി . ഈ രണ്ട് ദിവസത്തിനകം ഞാൻ അല്ലാതെ ഈ മുറിയിൽ ഒരാൾ പോലും കയറിയില്ല എന്നതാണ് മറ്റൊരു വസ്തുത. ഇപ്പോ ഏകദേശം രാവണിന് കുറവുണ്ട് . ഇനി സ്മോൾ പോക്സ് ന്റെ പാടൊക്കെ മാറിയാൽ ആൾ പഴയ പോലെ ആയി . ഇന്നലെ ഡോക്ടർ വന്നപ്പോൾ പറഞ്ഞായിരുന്നു .....ഒരുദിവസം കൂടി റെസ്റ്റ് എടുത്ത് നാളെ മുതൽ ഈ മുറിയിൽ നിന്നും പുറത്ത് ഇറങ്ങാം....ന്ന് . എനിക്ക് ഇന്ന് മോർണിംഗ് സെമിനാർ ആ ഉണ്ടായത് കൊണ്ട് ഞാൻ രാവണിന് ഫുഡ് കൊടുക്കാൻ സർവന്റിനെ ഏൽപ്പിച്ചു കോളേജിലേക്ക് വിട്ടു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ഉറക്കം ഉണർന്ന ഞാൻ ചുറ്റും രുദ്രയ്ക്കായി പരതി . ആളെ കാണാനില്ല. താഴെ പോയിട്ടുണ്ടാവും എന്ന് കരുതി ഞാൻ കുളിക്കാൻ പോയി. കുളിച്ച് വന്നിട്ടും ആളെ കാണുന്നില്ല . എനിക്കാണേൽ വിശന്നിട്ട് വയ്യ . രുദ്രയെ കാത്ത് നിന്നു സമയം ഉച്ചയോടടുത്തു. അമ്മേ ....അമ്മായി..... ഞാൻ രണ്ട് പേരെയും മാറി മാറി വിളിച്ചു . ഒരാൾ പോലും വന്നില്ല . വിശപ്പ് സഹിക്കാൻ വയ്യാതെ ആയപ്പോൾ വീട്ടിലെ ഹാളിലുള്ള ലാന്ഡ് ഫോണിലേക്ക് വിളിച്ചു . സെർവന്റ് ആണ് അറ്റെൻഡ് ചെയ്തത് . സോറി സാറേ ...രുദ്ര മോൾ രാവിലെ കോളേജിൽ പോകുന്പോൾ പറഞ്ഞിട്ടാ പോയത് ഞാൻ മറന്നു ഇപ്പോ കൊണ്ട് വരാം......... അത് പറഞ്ഞ് അവർ കോൾ കട്ടാക്കി . രുദ്ര കോളേജിലേക്ക് പോയോ എന്നോട് പറഞ്ഞില്ലല്ലോ മനസ്സിൽ എന്തിനന്നില്ലാതേ കുഞ്ഞ് പരിഭവം നിറഞ്ഞു . കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് നിന്ന് ബഹളം കേട്ട് ഞാൻ ഡോർ തുറന്ന് എന്നാൽ അവിടെ അവർ പറയുന്നത് കേട്ട് എന്റെ കാലുകൾ നിശ്ചലമായി കണ്ണുകൾ സജലമായി .

ഡീ നീ ഇത് രാവണിന് കൊണ്ട് കൊടുത്തു നിനക്ക് രോഗം പകർന്നാൽ എന്താവും.........അമ്മ അത് രുദ്ര മോൾ പറഞ്ഞായിരുന്നു രാവിലെ........ ജോലിക്ക് നിൽക്കുന്ന നാണിയമ്മ അതിന് ഈ പ്ലേറ്റ് എന്തിനാ എടുക്കുന്നേ രാവണിന് വേറെ പാത്രം അല്ലേ അത് അവിടെ ഒരു മൂലയിൽ വെച്ചിട്ടുണ്ട് അതിൽ എടുത്ത് ഈ ഡോറിന്റെ ചുവട്ടിൽ വെച്ചാൽ മതി ഇനി നിനക്ക് പകർന്ന് ഞങ്ങൾക്കും കൂടി അസുഖം വരത്തി വെക്കണ്ടാ......അമ്മായിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് രുദ്രയേയാണ് ഓർമ്മവന്നത് നീ എന്തിനാ ഈ പ്ലേറ്റിൽ നിന്നും ഭക്ഷണം കഴിക്കുന്നെ നിനക്ക് താഴെ പോയി കഴിചൂടെ.... ഞാൻ കഴിച്ച് ബാക്കിയാക്കിയ ഭക്ഷണം കഴിക്കുന്ന രുദ്രയോട് ചോദിക്കുമ്പോൾ പുച്ഛത്തോടെ ചിരിക്കുമായിരുന്നു അത് ഇത് കൊണ്ടാണോ...... എന്നാ ശില്പ മോൾ ഇത് കൊണ്ട് കൊടുക്ക് മോളെ സ്നേഹിക്കുന്ന ആളല്ലേ...... നാണിയമ്മയുടെ വാക്കുകൾ എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി . എനിക്കൊന്നും പറ്റില്ല .... ഞാൻ ഫുഡ് കൊടുക്കാൻ പോയി എനിക്ക് ആ രോഗം പകർന്നാൽ മുഖത്തൊക്കെ പാട് വീണ് എന്റെ ബ്യൂട്ടി സ്പോയിൽ ആവും ഐ കാന്റ്........

ശില്പയുടെ വാക്കുകൾ ...... ഇനിയൊന്നും കേൾക്കാൻ തന്നെ കൊണ്ടാവില്ല എന്ന സത്യം ഉൾകൊണ്ട് ഞാൻ വാതിൽ അടച്ചു . ഒരു പട്ടിക്ക് തുല്ല്യമായല്ലേ അവർ എന്നെ കണ്ടത് .....വേറെ പാത്രം പോലും എനിക്ക് .... ഇതെല്ലാം ഓർക്കവേ മനസ്സ് വിങ്ങി . രുദ്ര യുടെ വാക്കുകൾ ചെവിക്ക് ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങി . അല്ലെങ്കിലും അസുഖം വന്ന് കുറച്ച് കിടക്കണം ചുറ്റുമുള്ളവർ എങ്ങനത്തേയാണെന്ന് തിരിച്ചറിയാൻ .......... സത്യമായിരുന്നു രുദ്ര പറഞ്ഞത് എന്നേ സ്നേഹിക്കുന്നു എന്ന് പറഞ്ഞവൾ ... എനിക്ക് ജന്മം നൽകിയ അമ്മ എല്ലാവരും എന്നെ ഒരു അപശകുനം ആയി കണ്ടിട്ടുണ്ടാവില്ലേ... എല്ലാവരിലും ഒരു പേര് ചേർക്കാൻ പറ്റില്ല രുദ്ര അവൾ മാത്രം യാതൊരു വെറുപ്പും കൂടാതെ എന്നെ പരിചരിച്ചു . വിശപ്പ് സഹിക്കാൻ വയ്യാ...... രുദ്രയെ ഒരിക്കൽ കറിയിൽ ഉപ്പ് കൂടി എന്ന് പറഞ്ഞു ഭക്ഷണം കൊടുക്കാതെ പൂട്ടി ഇട്ടതും അന്ന് ഒരു പാർട്ടിക്ക് പോയി പിറ്റേ ദിവസം വീട്ടിലേക്ക് എത്തിയപ്പോൾ രുദ്രയേ ഓർമ്മ വന്നു തുറന്ന് കൊടുത്തപ്പോൾ രണ്ട് ദിവസം പട്ടിണി കിടന്ന ക്ഷീണത്തിൽ നിലത്ത് വാടിയ മുഖവുമായി വീണ രുദ്രയെ ഓർമ്മ വന്നു .

എത്രമാത്രം വിശപ്പ് സഹിച്ചിട്ടുണ്ടാവുമവൾ തൊണ്ട വറ്റി വരളുന്ന പോലെ കാലുകൾ നിലത്ത് ഉറക്കാതേ ഞാൻ നിലത്ത് ക്ഷീണത്തിൽ ഇരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കോളേജ് വിട്ട് വൈകുന്നേരം ധൃതിയിൽ വീട്ടിലേക്ക് പോകാൻ ഗേറ്റ് കടന്നപ്പോൾ മുന്നിൽ പരിചിതമായ മുഖം. സഖാവ്...... രുദ്രേ എനിക്കൊന്ന് സംസാരിക്കണം......... സഖാവ് പറഞ്ഞപ്പോൾ എതിർക്കാതെ അടുത്തുള്ള കഫയിലേക്ക് ഞാൻ കൂടെ പോയി . രുദ്രേ കഴിഞ്ഞ രണ്ട് ദിവസം നിന്നെ കാണാൻ ഞാൻ ഇവിടെ വന്നായിരുന്നു..... സഖാവ് രാവൺ ന് സ്മോൾ പോക്സ് ആണ് അതോണ്ട് ഞാൻ ലീവ് എടുത്തായിരുന്നു........ നിന്നെ വേദനിപ്പിച്ചിട്ടും അവരോട് കരുണ കാണിക്കാൻ സാധിക്കുന്നത് തന്നെയാണ് എന്റെ രുദ്ര യുടെ സ്വഭാവ ഗുണം...... സഖാവ് എന്റെ രുദ്ര അത് വിളിക്കാൻ അവകാശം ഇപ്പോ ഇല്ലല്ലോ സഖാവേ..........

നിന്നെ ഞാൻ വിട്ട് കൊടുത്തതിന് ഒരു കാരണമുണ്ട് രുദ്രേ.. അത് തിരിച്ചറിയുമ്പോൾ എന്നെ വെറുക്കുന്നവർ പോലും എന്നെ മനസ്സിലാക്കും...... സഖാവ് ഇപ്പോ എന്തിനാ വന്നത്........ രുദ്രേ ചെയ്തത് തെറ്റായിരുന്നു . ഒരു കാരണം കൊണ്ട് നിന്നെ ഉപേക്ഷിച്ചതിൽ ഇപ്പോൾ തെറ്റായിരുന്നു എന്ന് തോന്നുന്നു . ഞാൻ മനസ്സിലാക്കണം ആയിരുന്നു മനുഷ്യന്റെ മനസ്സാണ് അത് മാറുമെന്ന്...... സഖാവ് തുടക്കം എന്ന പോൽ പറഞ്ഞ് നിർത്തി . രുദ്രേ വന്നൂടെ എന്റെ കൂടെ എന്റെ മാത്രമായി ...... എന്റെ പ്രണയമായി ..... മാസങ്ങൾക്ക് മുമ്പ് ചെയ്ത തെറ്റ് ഞാൻ തിരുത്താൻ പോകാ.... നിന്നെ സ്വീകരിക്കാൻ തയ്യാറായി അമ്മ കാത്തിരിക്കുന്നുണ്ട് ...... എന്റെ പഴയ രുദ്രയായി കൂടെ പോരുന്നോ ...........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story