രാവണന്റെ മാത്രം: ഭാഗം 17

ravanante mathram

രചന: ഷാദിയ

രുദ്രേ വന്നൂടെ എന്റെ കൂടെ എന്റെ മാത്രമായി ...... എന്റെ പ്രണയമായി ..... മാസങ്ങൾക്ക് മുമ്പ് ചെയ്ത തെറ്റ് ഞാൻ തിരുത്താൻ പോകാ.... നിന്നെ സ്വീകരിക്കാൻ തയ്യാറായി അമ്മ കാത്തിരിക്കുന്നുണ്ട് ...... എന്റെ പഴയ രുദ്രയായി കൂടെ പോരുന്നോ ....... ഞാൻ കേൾക്കാൻ ഏറെ കൊതിച്ച വാക്കുകൾ ... പക്ഷേ ....... ഞാൻ വരില്ല സഖാവേ...... രുദ്രേ പെണ്ണേ...... സഖാവ് നെട്ടലോടെ എന്നെ വിളിച്ചു . വരില്ല സഖാവേ ഞാൻ....രാവണിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി യുടെ പവിത്രത ഓർത്ത് മാത്രാ....

രാവണിനെ ഉപേക്ഷിച്ചു വന്നാൽ ഈ താലിയോട് ഞാൻ കാണിക്കുന്ന അനീതിയായിപ്പോവും .....താലി ശാപം ഇനിയുള്ള ഏഴ് ജന്മവും തലക്ക് ചുറ്റും വട്ടമിട്ടു പറക്കും ....ഈ ജന്മം തന്നെ നശിച്ചതാ ഇനിയുള്ള ഏഴ് ജന്മവും കൂടി കളയാൻ എനിക്ക് പറ്റില്ല ............. പറയുന്പോൾ ശബ്ദം ഇടറിയിരുന്നു...... എന്നാലും മനോധൈര്യം കൈവരിച്ച് ബാക്കി കൂടി ഞാൻ പറയാൻ തുടങ്ങി. സഖാവ് ന്റെ താലിയും സാക്ഷാൽ രുദ്രപ്രിയ സിദ്ധാർത്ഥ ഹർഷൻ എന്ന പതവിയും ഒരുപാട് കൊതിച്ചതാ ഞാൻ വൈകി പോയി സഖാവേ......എന്നാൽ ഞാൻ ഇറങ്ങാ........... മറുപടി കേൾക്കാതേ ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു . {സഖാവ് ന്റെ ഹൃദയം പിടഞ്ഞ് കൊണ്ടിരുന്നു . തിരുത്താൻ പറ്റാത്ത തെറ്റായിപ്പോയി..............} ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ ക്ലോക്കിൽ നോക്കി സമയം ഏഴ് കഴിഞ്ഞു രുദ്ര ഇത് വരെ വന്നില്ല .

നിലത്ത് നിന്ന് എണീക്കാൻ ശ്രമിച്ചു വയ്യ ശരീരം മുഴുവൻ ക്ഷീണം ഭാതിച്ചിരിക്കുന്നു . പെട്ടന്ന് കതക് തുറക്കുന്ന ശബ്ദം കേട്ട് പ്രതീക്ഷയോടെ വാതിലിലേക്ക് ഉറ്റ് നോക്കി . ചുവന്ന് കലങ്ങിയ കണ്ണും മുഖമാകെ ചുവന്ന് വീർത്ത് രുദ്ര അകത്തേക്ക് കയറി വന്നു ഞാനെന്ന വ്യകതിയുണ്ടെന്ന് പോലും നോക്കാതെ ബാത്രൂമിൽ കയറി കതകടച്ചു . രുദ്ര യുടെ അവഗണന സഹിക്കാൻ പറ്റുന്നില്ല ഇതാണോ പ്രണയം.....? ഒരു നിമിഷം കൊണ്ട് പ്രണയം തോന്നോ....?അതോ അവൾ എനിക്ക് വേണ്ടി ചെയ്തത് ഓർത്തുള്ള നന്ദിയോ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നെ നോക്കുന്ന രാവണിനെ വരെ കണ്ടില്ല എന്ന് നടിച്ച് ഞാൻ ബാത്രൂമിൽ കയറി ഷവർ ഓൺ ചെയ്തു പൊട്ടി കരഞ്ഞു .

എന്ത് വിധിയാണ് ദൈവമേ എന്റേത് ......... മനസ്സിൽ അലമുറയിട്ട് ദൈവത്തിനോട് ചോദിച്ചു . പിന്നെ ഞാൻ രാവണിന് സംശയം തോന്നേണ്ട എന്ന് കരുതി പെട്ടന്ന് ഡ്രസ്സ് മാറി ഇറങ്ങി താഴേക്ക് പോയി . ഹാളിൽ എല്ലാവരും ഉണ്ട് . എന്നെ കണ്ടപ്പോൾ രാവണിന്റെ അമ്മ എന്നെ വിളിച്ചു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര........താഴെ നിന്നും അമ്മയുടെ ശബ്ദം കേട്ട് വേച്ച് വേച്ച് രാവൺ സ്റ്റയറിന്റെ അരികിൽ വന്നു നിന്നു . എന്താ..........രുദ്ര... ഇത്ര സമയം എവിടെയായിരുന്നു ....രാവണിന് ഭക്ഷണം കൊടുക്കാനുള്ളതൊന്നും നിനക്ക് ഓർമ്മയില്ലേ............ ഉമാ ദേഷ്യത്തോടെ രുദ്ര യോട് ചോദിച്ചു .

ഇവിടെ ഞാൻ മാത്രമല്ലല്ലോ ഉള്ളത്........രുദ്രയും വിട്ട് കൊടുത്തില്ല . എടി അസത്തേ ഞങ്ങളോട് ഒച്ചയിട്ട് പറയുന്നോ........ശില്പയുടെ അമ്മ ശ്യാമള രുദ്രയിൽ മൗനം മാത്രം. ഞങ്ങളെ മോന്റെ കാര്യം നോക്കാനാ നീ .. പിന്നെയെന്തിനാ ഈ താലി നിനക്ക് ... ഇതൊന്നും അറിയില്ല എന്നുണ്ടോ..........രാവണിന്റെ അമ്മ. ഈ താലി എന്റെ ആവശ്യമല്ലായിരുന്നു .... നിങ്ങളുടെ മകന്റെ ജാതക ദോഷം തീർക്കാൻ നിങ്ങളുടെ ആവിശ്യമായിരുന്നു എനിക്ക് എല്ലാം അറിയാം രാവണിന്റെ അമ്മേ..........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story