രാവണന്റെ മാത്രം: ഭാഗം 18

ravanante mathram

രചന: ഷാദിയ

ഈ താലി എന്റെ ആവശ്യമല്ലായിരുന്നു .... നിങ്ങളുടെ മകന്റെ ജാതക ദോഷം തീർക്കാൻ നിങ്ങളുടെ ആവിശ്യമായിരുന്നു എനിക്ക് എല്ലാം അറിയാം രാവണിന്റെ അമ്മേ............. രുദ്ര യുടെ വാക്കുകൾ ആ ഹാളിലേ ഓരോ വ്യക്തികളുടെയും ചെവിയിൽ മുഴങ്ങി . അവൾക്ക് സത്യമെല്ലാം അറിയാമെന്നത് എല്ലാവരിലും നെട്ടലുളവായി . ഒരുപക്ഷേ ഇത് പുറത്തറിഞ്ഞാൽ കുടുംബത്തിന് ഏൽക്കുന്ന അപമാനം ഓർക്കേ രാവണിന്റെ അമ്മ ഉമയുടെ ഉള്ളം നടുങ്ങി . നി...നിനക്ക്..... അവരുടെ വാക്കുകളിൽ വിറയൽ കടന്ന് വന്നു. എനിക്ക് അറിയാമായിരുന്നു ഞാൻ ഈ വീട്ടിൽ വന്നന്ന് രാത്രി നിങ്ങളും ഈ സ്ത്രീയും പറയുന്നത് ഞാൻ കേട്ടതാ.........ഉമയേയും ശില്പയുടെ അമ്മ ശ്യാമളയേയും ചൂണ്ടി രുദ്ര പറഞ്ഞു . നിങ്ങളുടെ ആവിശ്യമായിരുന്നില്ലെ .... എന്നിട്ടും എന്തിനാ എന്നെ ദ്രോഹിച്ചെ .....

പറ എന്തിനാ ......രുദ്ര അലറുകയായിരുന്നു . രുദ്ര..............രാവണിന്റെ മാമി രുദ്ര യുടെ ടീച്ചർ രാഗിണി സങ്കടത്തോടെ വിളിച്ചു. വിളിച്ചു പോകരുത്... എന്റെ പേര് അശുദ്ധമാകരുത് ....നിങ്ങളെ കാണുന്നതേ വെറുപ്പാ .....നിങ്ങളാ എന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയത്.......രാവണിന്റെ മാമിയോട് അത് പറയുന്പോൾ തന്റെ മാത്രം സഖാവ് ന്റെ മുഖം രുദ്രയിൽ മിഴിവോടെ തെളിഞ്ഞു . ഇനിയൊന്നും പറയാനില്ലാത്ത പോൽ രുദ്ര മുകളിലേക്ക് പടികൾ ഓടികയറി. അവളുടെ വാക്കുകൾ കേട്ട് കൊണ്ടിരുന്ന രാവൺ സങ്കടത്തോടെ രുദ്രയേ വിളിച്ചു . രുദ്രേ..... ശബ്ദം നന്നേ നേർത്ത് പോയിരുന്നു . വിശപ്പ് സഹിക്കാൻ വയ്യാതെ ക്ഷീണം ഭാതിച്ചിരിക്കുന്നു ആ ശബ്ദത്തിൽ . മനസ്സിൽ കോപം ജ്വലിച്ചു നിന്ന രുദ്ര രാവണിന് നേരെ ദേഷ്യപ്പെട്ടു. രുദ്രേ ....രുദ്രേ ....എന്ന് എന്തിനാ വിളിക്കുന്നേ.... നിങ്ങളുടെ അസുഖം മാറിയില്ലേ ഇനി എന്റെ ആവിശ്യം എന്താ ..? നിങ്ങളുടെ മറ്റവൾ ശില്പ അവളുടെ അടുത്ത് പോ ... ഇപ്പോ അസുഖം മാറിയില്ലേ കെട്ടിപിടിക്കാനും ഉമ്മവെക്കാനും അവൾ നിന്ന് തരും.

ഇത്രയും നാൾ അസുഖം പടർന്നു സൗന്ദര്യം പോകുമോ എന്ന ഭയത്തിൽ ആയിരുന്നു എല്ലാം ഭേതമായില്ലേ ഇനി തലയിൽ വെച്ച് നടന്നോളും............ ഇത്രയും ദിവസം പരിചരിച്ചത് ഈ കെട്ടിയ താലിയോടുള്ള ബഹുമാനം കൊണ്ട് മാത്രാ...... വെറും മനുഷ്യത്വത്തിന്റെ പേരിൽ ഇല്ലെങ്കിൽ കാണായിരുന്നു പുഴുവരിച്ച് കിടക്കുന്നത്......വെറുപ്പാ എനിക്ക് നിങ്ങളോട് I Hate you.....hate you ....hate you alot ............. അവസാനമായപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി . പറയാനുള്ളത് പറഞ്ഞ് നിർത്തി കാറ്റ് പോലെ മുറിയിൽ കയറി വാതിൽ വലിച്ചടിച്ചു . ശില്പയുടെ മുഖം അടികൊണ്ട പോലെ താണു .......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവൺ അത്രയും അവരോടായി പറഞ്ഞ് റിയയേ നോക്കി മുഖത്ത് യാതൊരു മാറ്റവുമില്ല ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ ഇരിക്കാണ് അവൾ . സമയം ഇരുട്ടി തുടങ്ങിയിരിക്കുന്നു ക്ഷേത്ര പരിസരത്തുള്ള സ്ട്രീറ്റ് ലൈറ്റ് പ്രകാശം അവിടെയാകേ പടർന്നു . അങ്ങനെയാണോ സാറിന്റെ രുദ്ര സാറിനെ വിട്ട് പോയത്.......അഭി രാവണിനോടായി ചോദിച്ചു. അല്ല ......

. എന്റെ തെറ്റായിരുന്നു........ എന്റെ തെറ്റുകൾക്ക് മാപ്പ് നൽകി സ്നേഹിച്ചവളെ ഞാൻ തന്നെ....... പറയുന്പോൾ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി അത് തുടച്ച് ചുണ്ടിലായി പുഞ്ചിരി വിരിയിച്ചു . ഷോ എന്നാലും എന്ത് പാവാല്ലേ ഈ രുദ്ര......സോ സെന്റി സ്റ്റോറി......റിയ സ്റ്റോറി അത് എന്റെ ജീവിതമായിരുന്നു...... രാവൺ റിയയിൽ കണ്ണ് നട്ട് പറഞ്ഞു. സാറിന് അത് ജീവിതമാ ബട്ട് ഫോർ നീ ഇറ്റ് ജസ്റ്റ് എ സ്റ്റോറി........റിയ യാ എന്നാ ഞാൻ ഇറങ്ങാ........രാവൺ റിയയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണിന്റെ കവിളിൽ തലോടി പറഞ്ഞു . അപ്പോ ബാക്കി .......ജാൻവി സമയം കിട്ടുമ്പോൾ പറയാം .......രാവൺ അത്ര പറഞ്ഞ് നടന്നു . അവൾ തന്റെ രുദ്രയാണെന്ന വിശ്വാസം നഷ്ടപ്പെട്ട പോൽ . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവൺ ഡെവിയോടായി ഹോസ്റ്റലിലെത്തി എല്ലാം പറഞ്ഞു . അവളല്ലല്ലേ......ഡെവിയിലും സങ്കടം നിറഞ്ഞു " എട്ടായി എന്ന് വിളിച്ചു പിന്നാലെ നടന്നവളെ അവസാനം തന്റെ കൂട്ട്കാരന് വേണ്ടി തള്ളി പറഞ്ഞത് ഓർമ്മ വന്നു "

അപ്പോ ആകുട്ടിയോ റിയ യുടെ കൂടേയുള്ള .....ആൽബി മനസ്സിലുള്ള സംശയം ചോദിച്ചു . അതിലൂടെ നടന്ന് മെസ്സിലേക്ക് പോകുന്നുണ്ടായ വിക്കിപീഡിയ ജാസ്മിൻ ( പാർട്ട് വൺ ൽ പറഞ്ഞായിരുന്നു) ഇത് കേട്ട് രാവണിന്റെ അടുത്തേക്ക് നടന്നു . സാർ റിയയുടെ ബേബി യെ കുറിച്ച് ഡിസ്കസ് ചെയ്യാണോ....അവൾ MBBS ചൈനയിലാ പഠിച്ചേ അവൾക്ക് അവിടെ ഒരു റിലേഷൻ ഉണ്ടായിരിക്കും ബോത് ഓഫ് ദം വേർ ലിവിങ്ങ് ടുഗദർ വിത് ഈച്ച് അദർ ഈയടുത്താ ബ്രേക്ക് അപ്പ് ആയേ . xian Chan ( ഈ പേര് ഓർത്ത് വെച്ചോ ഞാൻ ഇനി എഴുതാൻ പോകുന്നത് ഒരു ഇൻഡോ കൊറിയൻ ലവ് സ്റ്റോറിയാണ് അതിലെ മൈൻ കാരക്ടറാണ് ) റിയയുടെയും xian Chan ന്റെയും ബേബിയായിരിക്കാം ഈ ബേബി ഗേൾ ..... ജാസ്മിൻ അതും പറഞ്ഞു അവിടെ നിന്നും പോയി . മൂന്ന് പേരുടെ മനസ്സിലേയും പ്രതീക്ഷയും അറ്റ് പോയിരുന്നു ഈ വാക്കിൽ........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story