രാവണന്റെ മാത്രം: ഭാഗം 19

ravanante mathram

രചന: ഷാദിയ

പിറ്റേ ദിവസം പതിവുപോലെ എല്ലാവരും വർക്ക് ൽ കയറി . രുദ്രയ്ക്ക് ഇന്ന് ഓ.ട്ടി യിലായിരുന്നു ട്യൂട്ടി . രാവൺ ഗൈനക്കോളജിസ്റ്റ് ആണ് സോ അവനെ അസിസ്റ്റ് ചെയ്യാനാണ് ട്യൂട്ടി . റിയ സർജിക്കൽ ഗൗണും ,മാസ്കും ഒക്കെ അണിഞ്ഞ് രാവണിന്റെ അടുത്തേക്ക് ചെന്ന് റിപ്പോർട്ട് ചെയ്തു ലേബർ റൂമിൽ കയറി . പിന്നാലെ രാവണും വേറെ രണ്ട് ലേഡി ഡോക്ടർസ് ഉണ്ട് . അല്പം ക്രിട്ടിക്കൽ ആയത് കൊണ്ട് രാവൺ ആയിരുന്നു സർജറി ലീഡ് ചെയ്യുന്നത് . കൂടെയാരാ ഉള്ളത്.....റിപ്പോർട്ട്സ് പരിശോധാക്കുന്നതിനിടെ രാവൺ അടുത്ത് നിൽക്കുന്ന നേർസിനോടായി ചോദിച്ചു. ഫ്രണ്ട്........ സിസ്റ്റർ. അപ്പോൾ ഹസ്ബന്റ് ..........രാവൺ സാർ ആൾ ഡിവോർസ് വാങ്ങി വേറെ പെണ്ണിന് വേണ്ടി . കൂടാതെ ഈ കുഞ്ഞ് അയാളുടേതാണെന്ന് എന്താ ഉറപ്പ് എന്നൊക്കെ ചോദിച്ച് മെന്റലി ടോർച്ചർ ചെയ്തു ......

സഹിക്കാൻ പറ്റാതെ ആയപ്പോൾ സ്ലീപ്പിംഗ് പിൽസ് ഓവർ ഡോസ് കഴിച്ചതാ............നേർസ് പറഞ്ഞു . രാവണിന്റെ കണ്ണുകൾ നിറഞ്ഞു കൈകൾ വിറപ്പൂണ്ടു തൊണ്ടയാകെ വറ്റിവരണ്ട പോലെ തോന്നി. രാവണിന്റെ കൈകളിൽ നിന്നും വീഴാൻ പോയ റിപ്പോർട്ട് രുദ്ര പിടിച്ചു . ഓർമ്മകൾ ക്ക് വല്ലാത്ത വേദനയാണല്ലേ... അതിനേക്കാൾ വേദനയാണ് അത് അനുഭവിച്ചവർക്ക് സാർ ഭഗവത് ഗീത യിൽ ശ്രീ കൃഷ്ണൻ പറഞ്ഞത് കേട്ടിട്ടില്ലേ .........നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയ്ക്കും ഒരു സ്വാധീനമോ ഫലമോ ഉണ്ട്, തുടർന്ന് നമ്മുടെ പ്രയത്നത്തിന്റെ അനന്തരഫലങ്ങൾ നാം അനുഭവിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നു......... റിയ യുടെ വാക്കുകൾ ചാട്ടുളി പോലെ ഹൃയത്തിൽ തുളയ്ക്കുന്നതായിരുന്നു . കണ്ണുകളുടെ ഭാവം വിവരിക്കാൻ പറ്റാത്തതും . രാവൺ ആ വാക്കുകളിൽ കുരുങ്ങി നിൽക്കുകയായിരുന്നു . ആ ഭാവം അത് അനിവജനീയമാണ് ..... ഒരു നിമിഷം ആ ഭാവം രാവണിന്റെ മനസ്സിൽ രുദ്രയേ ്് വിശിച്ചോതി.

ഡെലിവറി കഴിഞ്ഞ് രാവൺ ആരോടും ഒന്നും പറയാതെ ക്യാബിനിൽ കയറി ചെയറിൽ ഇരുന്നു . മനസ്സിൽ തെളിഞ്ഞു വന്നത് .....രാവണാ.....എന്ന രുദ്രയുടെ കൊഞ്ചിയുള്ള വിളി ..... ഫോണിൻറെ നിർത്താതെ യുള്ള റിങ്ങ് ആണ് രാവണിനെ ഓർമ്മയുടെ തീരത്ത് നിന്നും കരക്കടിപ്പിച്ചത്. സ്ക്രീനിൽ തെളിഞ്ഞ അച്ഛമ്മയെന്ന പേര് കാണേ രാവൺ നീട്ടി ശ്വാസം വലിച്ചു . രാവൺ നാളെയാണ് ജന്മാഷ്ടമി പൂജയെന്ന് നിനക്കറിയാലോ ..... ഒന്നെങ്കിൽ നാളത്തേ പൂജക്ക് നിന്റെ ഒന്നിച്ച് രുദ്ര ഉണ്ടാവും അല്ലെങ്കിൽ പൂജ കഴിഞ്ഞ മൂന്നാം നാൾ നീ ശില്പയെ താലികെട്ടും എനിക്ക് തന്ന വാക്കാണ് മറക്കണ്ട........രാവണിന് ഓർമ്മപ്പെടുത്തി രാവണിന്റെ അച്ഛമ്മ കോൾ കട്ടാക്കി . എന്ത് ചെയ്യും എന്ന് രാവണിന്റെ മനസ്സിൽ ചോദ്യമുദിച്ചില്ല പകരം തെളിഞ്ഞത് റിയയുടെ മുഖമാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സാർ ആർ യൂ മാഡ് ഞാൻ സാറിന്റെ വൈഫ് ആയിട്ട് അഭിനയിച്ച് സാർന്റെ ഒപ്പം വരണം എന്നാണോ......റിയ ദേഷ്യം അടക്കാനാവാതെ ഒച്ചയിട്ടു. റിയ പ്ലീസ് ട്രൈ റ്റൂ അണ്ടർസ്റ്റാൻഡ് മീ.........രാവൺ കെഞ്ചി . സാർ എന്റെ മോളേ തനിച്ചാക്കി ഞാൻ വരില്ല ഏട്ടൻ നാളെ തിരിച്ച് പോവും സോ പ്ലീസ്.......(റിയ) റിയ ഒരൊറ്റ ദിവസത്തേക്ക് മാത്രം ..... എനിക്ക് എന്റെ രുദ്ര യുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ പറ്റില്ല അതോണ്ടാ......രാവൺ റിയയുടെ കാലിലേക്ക് വീഴാനായി ആഞ്ഞതും റിയ കാൽ പിറകിലേക്ക് വലിച്ചു . ഞാൻ വരാം സാർ .......റിയ അതും പറഞ്ഞു രാവൺന്റെ ക്യാബിനിൽ നിന്നും ഇറങ്ങി. റിയ നേരെ പോയത് അവർ പുതുതായി എടുത്ത വീട്ടിലേക്കാണ് . അവിടെ ഹാളിൽ ഒരുപാട് പാവകുട്ടികളുടെ നടുവിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിപെണ്ണിന്റെ അടുത്ത് ഇരുന്നു . മമ്മാ നോക്കിയേ ഈ ചോയ്സ് കാനാൻ നല്ല ദസവാലേ......

കുഞ്ഞിപെണ്ണ് റിയയുടെ കഴുത്തിൽ ചുറ്റി മടിയിൽ ഇരുന്നു കൊണ്ട് കയ്യിലെ വലിയ ബാർബി യെ കാണിച്ച് കൊണ്ട് പറഞ്ഞു . മമ്മേടെ കുഞ്ഞിപെണ്ണിനെ പോലെ തന്നെ ക്യൂട്ട് ആണ്........കുഞ്ഞിപ്പെണ്ണിന്റെ തലയിൽ തലോടി റിയ പറഞ്ഞു . ഹാ റിയേ നീ വന്നോ ഞാൻ ദാ അല്ലു മോൾക്ക് പഴം പുഴുങ്ങി കൊണ്ട് വന്നതാ ....ജാൻവി ഏട്ടന്റെ കൂടെ കറങ്ങാൻ പോയി പാവങ്ങൾക്ക് ഇപ്പോഴല്ലേ സമയം കിട്ടു ....... അഭി പറഞ്ഞ് കുഞ്ഞി പെണ്ണിന് പഴം ഉടച്ച് വായിൽ വെച്ച് കൊടുത്തു . ഞാൻ നാളെ സാർ ന്റെ കൂടെ സാർ ന്റെ വൈഫായി അഭിനയിച്ച് വീട്ടിലേക്ക് പോവാൻ.......... തുടർന്ന് എല്ലാ കാര്യങ്ങളും റിയ അഭിയോടായി പറഞ്ഞു . റിയ മോളെ ഈ തീരുമാനം ശരിയാണെന്ന് തോന്നുന്നോ ... പുറത്ത് നിന്ന് ഇത് കേട്ട് അകത്തേക്ക് വന്ന യാക്ഷി റിയയുടെ ഏട്ടന് ചോദിച്ചു . ആവുമായിരിക്കും ......... റിയ യുടെ മറുപടി അത്രമാത്രമായിരുന്നു. *****

പിറ്റേന്ന് രാവൺ റിയയെ കൂട്ടാനായി വില്ലയിൽ എത്തി . പുറത്ത് തന്നെ രാവണിനെ കാത്ത് യാക്ഷിയും അഭിയും ഉണ്ടായിരുന്നു ..... രാവണിനോടായി അവളെ നോക്കേണം എന്ന് ഇരുവരും പലയാവർത്തി പറയുമ്പോൾ അറിയുകയായിരുന്നു റിയയിലാണ് ആ കുടുംബത്തിന്റെ സന്തോഷം എന്ന് ........റിയ മുറിയിൽ ആണെന്നറിഞ്ഞ് രാവൺ മുകളിലുള്ള റിയയുടെ മുറിയിലേക്ക് പോയി . ആരും എതിർത്തില്ല എന്നത് അവനിൽ അത്ഭുതം തോന്നിച്ചു . ഡോറിൽ തട്ടി അകത്ത് കയറിയ രാവൺ കണ്ടത് കട്ടിലിൽ തന്നെക്കാൾ വലിയ ബൊമ്മ കുട്ടിയെ കെട്ടിപിടിച്ചു കിടന്നു എന്തൊക്കെയോ പറയുന്ന കുഞ്ഞിപെണ്ണിനെയാണ് . മുറിയിലേ ചുമര് നിറയെ കുഞ്ഞിപെണ്ണിന്റെ പലതരം ചിത്രങ്ങൾ . ആ അമ്മയും മകളും എത്രത്തോളം സ്നേഹത്തിലാണെന്ന് ആ മുറിയിലേ ചിത്രങ്ങൾ വ്യക്തമാക്കും .

ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങി വന്ന റിയ രാവണിനെ കണ്ട് പുഞ്ചിരിച്ചു . സാറോ എപ്പോ വന്നതാ.....റിയ ഇപ്പോ വന്നതാ ഇത് ഞാൻ രുദ്ര യുടെ കഴുത്തിൽ അണിയിച്ച താലിയാ താന് ഇത് ധരിച്ചോ അവർക്ക് സംശയം തോന്നേണ്ട.......റിയ അത് വാങ്ങി കഴുത്തിലണിഞ്ഞ് റെഡ് ലിക്വിഡ് ലിപ് സ്റ്റിക്ക് സീമന്ത രേഖയിൽ സിന്ദൂരം പോലെ വരച്ചു . ഒരു റെഡ് സോഫ്റ്റ് പട്ട് നൊറിഞ്ഞുടുത്ത് അതിലേക്ക് സ്ലീവ് ലെസ്സ് ബ്ലൗസും അതായിരുന്നു റിയയുടെ വേഷം . റിയ ആക്ച്വലീ രുദ്ര ഇത് പോലെയുള്ള ഡ്രസ്സ് ഇടാറില്ല അത് കൊണ്ട്.....രാവൺ പാതിവഴിയിൽ നിർത്തി . സാർ ന്റെ രുദ്ര എങ്ങനെയുള്ള ഡ്രസ്സ് ധരിച്ചു , എന്ത് ചെയ്തൂ അതൊന്നും എനിക്കറിയണ്ട ഞാൻ വരുമെങ്കിൽ ഇങ്ങനെ അല്ലെങ്കിൽ വരില്ല ......റിയ അറുത്ത്മുറിച്ച കണക്കേ പറഞ്ഞു . അല്ലു മോളെയും എടുത്ത് മുറിയുടെ പുറത്ത് ഇറങ്ങി . മമ്മേടാ കുഞ്ഞാ മമ്മ പെട്ടെന്ന് വരും ജാനിമ്മയെയും അഭിപ്പയെയും ബുദ്ധിമുട്ടിക്കരുത് പിന്നെ അന്നമ്മയോടൊത്ത് കൂടി ഒരുപാട് കുസൃതി കാട്ടേണ്ട ...മമ്മ ന്റെ ഗുഡ് ഗേൾ അല്ലെ പ്രോമിസ് ചെയ്യ് ......

റിയ രാവണിനോടൊപ്പം കാറിൽ കയറും മുൻപ് കുഞ്ഞിപ്പെണിനോട് പറഞ്ഞു . പ്രോമിസ് മമ്മ.....കുഞ്ഞിപെണ്ണും പറഞ്ഞ് ജാനിയുടെ നെഞ്ചോട് ചേർന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എ.ആർ മാൻഷൻ ഒരുങ്ങി കഴിഞ്ഞു . പലരുടെയും മനസ്സിൽ പല പദ്ധതികളും. രുദ്ര ജീവിച്ചിപ്പില്ല അത് കൊണ്ട് രാവൺ ഇനി തന്റെ മകളെ താലി കെട്ടും......എന്ന സന്തോഷത്തിൽ ശ്യാമയും അവരുടെ ഭർത്താവും മനസ്സിൽ കരുതി . ശില്പയിലും ഉമയിലും ഇതേ സന്തോഷം . പുറത്ത് കാറിന്റെ ഹോൺ കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി . ആദ്യം കാറിൽ നിന്നും ഇറങ്ങിയ രാവൺ ചുറ്റും നോക്കി . മോനെ ആര്യാ ....... വിളിയോടെ ഉമ രാവണിനരികിൽ എത്തി പെട്ടന്നാണ് കോ ഡ്രൈവിംഗ് സീറ്റിലേ ഡോർ തുറന്നത് ......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story