രാവണന്റെ മാത്രം: ഭാഗം 2

ravanante mathram

രചന: ഷാദിയ

രുദ്ര Yes it's me Rudrapriya Mahadevan .... രാവൺ ന്റെ കണ്ണുകളിൽ കളഞ്ഞ് കിട്ടിയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കൗതുകം ആയിരുന്നു ഡെവിയിൽ അമ്പരപ്പും രണ്ട് വർഷങ്ങൾക്ക് മുമ്പ് മരിച്ചവൾ കൺമുന്നിൽ . എന്നാൽ രണ്ട് പേരും അവളെ അകത്തേക്ക് കയറ്റാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട ആൽവി റിയയെ അകത്തേക്ക് കയറി സീറ്റിൽ ഇരിക്കാൻ പറഞ്ഞു . ജാൻവിയുടെ തൊട്ടപ്പുറത്തായി ഇരുന്നു കൊണ്ടവൾ ഫോണിൽ നോക്കി. എന്നാൽ ഒരു വാക്ക് പോലും മിണ്ടാതെ രാവൺ ആ ഹാളിൽ നിന്നും തന്റെ കാബിനിലേക്ക് കയറി ചെന്നു ശക്തമായി കതക് അടിച്ച് . _____.................... "രുദ്ര അവൾ എങ്ങനെ ഇല്ല അവൾ എന്റെ രുദ്രയല്ല *.................തലച്ചോർ അല്ലാ എന്ന് അലമുറയിട്ടു പറയുന്പോൾ ഹൃദയം അതവളാണെന്ന് മൊഴിഞ്ഞു കൊണ്ടിരുന്നു . രാവണന്റെ കാബിനിലേക്ക് കയറി വന്ന ഡെവിയും ആൽവിയും അവന്റെ അവസ്ഥ കാണേ അവനരികിലേക്ക് ഓടി ചെന്നു . എന്നതാ ഡാ രാവൺ ....... ഡെവി ആവലാതിയോടെ ചോദിച്ചു . ഡാ അവൾ എന്റെ രുദ്ര . മരിച്ചതല്ലേ എങ്ങനെ പിന്നെ ........

വാക്കുകൾ പറക്കി കൂട്ടി പറയുന്പോൾ കണ്ണുകൾ സജലമായി . *രാവൺന്റെ രുദ്ര * അവന്റെ പ്രണയം അവന് താലിചാർത്തിയ പെണ്ണ് ഡെവിയിലൂടെ പലപ്പോഴും കേട്ട പേര് രുദ്ര ........ ആൽവിന്റെ മനസ്സിൽ ആ ഓർമകൾ അലയടിച്ചു എന്നാൽ മൂന്ന് പേരുടെയും മനസ്സിൽ ഒരേ കാര്യം കടന്ന് വന്നു . " മരിച്ചവൾ എങ്ങനെ ജീവനോടെ"......? അവൾ രുദ്ര ആയിരിക്കില്ല പേര് ഒരുപോലെ പലർക്കും ഉണ്ടാവില്ലേ....... (ആൽവിൻ) പേര് മാത്രമല്ല ആ രൂപവും എല്ലാം എന്റെ രുദ്ര യുടെ പോലെ തന്നെ . പക്ഷേ ഭാവം കൊണ്ട് അവൾ എന്റെ രുദ്ര അല്ല .................രാവൺ ഏതോ ഓർമ്മയിൽ പറഞ്ഞ് പെട്ടന്ന് നെട്ടി കൊണ്ട് തന്റെ കാബിനിലെ സൈഡിലെ കപ്ബോർഡ് തുറന്ന് അടുക്കിവെച്ച ഫയലുകൾ ഓരോന്ന് തുറന്ന് നോക്കി പെട്ടേന്നെമന്തോ കണ്ണിലുടക്കിയ പോൽ പിങ്ക് കളർ ഉള്ള ഫയൽ കയ്യിൽ എടുത്ത് സീറ്റിൽ ഇരുന്നു . രാവൺ ന്റെ കൈയ്യിൽ നിന്നും ആ ഫയൽ വാങ്ങി ഡെവി . Rudrapriya Mahadevan Daughter of Dr Mahadevan . MBBS Shanghai Jiao Tong University, China ........ അവൾ MBBS ചൈനയിലാ പഠിച്ചത് .........

നമ്മുടെ രുദ്ര ഡൽഹിയിലും......ഡെവി രാവൺന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു . എന്റെ രുദ്ര അല്ലാലേ അപ്പോ , ഒരുനിമിഷം ഓർത്ത് പോയി അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് .......... വേദനയോടെ പറയുന്നവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ഡെവി നിർവികാരതയോടെ നോക്കി നിന്നു. എനിക്കെന്തോ അവൾ ഇവന്റെ രുദ്രയാണോ എന്നൊരു തോന്നൽ .......... (ആൽവിൻ ) എന്താടാ അങ്ങനെ പറയാൻ കാരണം....(ഡെവി) നിങ്ങൾ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ രുദ്ര മരിച്ചതാണ് അതും ഡൽഹിയിൽ നടന്ന ബസ് ബ്ലാസ്റ്റ് ആയി കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ. ആ ബസ്സിൽ രുദ്ര ഉണ്ടായിരുന്നതിനുള്ള ആകെ തെളിവ് അവൾടെ കോളേജ് ഐ.ഡിയാണ് ബോഡി പോലും കിട്ടിയില്ല , അങ്ങനെ നോക്കാണേൽ ഇവൾ രുദ്രയാവാൻ ഉള്ള ചാന്സ് ഉണ്ട് ...........ആൽവിന്റെ വാക്കുകൾ രാവൺ ൽ ആശ്വാസം സൃഷ്ടിച്ചു . ഇവൾ രുദ്രയാണെങ്കിൽ എന്റെ കുഞ്ഞും ജീവനോടെ ഉണ്ടാവുമായിരിക്കും അല്ലേ .......ഡെവി ________..........................

ഇല്ല ഇല്ല എനി അങ്ങനെ വിളിക്കില്ല സഖാവേ കൈ വിട് .........റിയ തന്റെ കൈപിടിച്ച് തിരിച്ച് കണ്ണുരുട്ടുന്ന ഡോക്ടർ ഹർഷനോട് പറഞ്ഞു . ദേ വീണ്ടും രുദ്രേ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ ഹോസ്പിറ്റലിൽ നിന്നും സഖാവേ ന്ന് വിളിക്കരുത് എന്ന് ........ഹർഷൻ കൈയ്യിലെ പിടിവിട്ടു അവളെ കണ്ണുരുട്ടി നോക്കി . സഖാവ് സോറി സോറി അച്ചേട്ടനോട് ഞാനും എത്രവട്ടം പറഞ്ഞിട്ടുണ്ട് രുദ്രേ എന്ന് വിളിക്കരുതെന്ന് ..........കൈ തടവി കൊണ്ട് റിയ ചോദിച്ചു. എന്റെ രുദ്ര പെണ്ണെ കൊച്ചിലെ ശീലിച്ചതല്ലേടി .........ഹർഷൻ കൊഞ്ചലോടെ പറഞ്ഞു. ഞാനും ശീലിച്ചതാ എന്റെ സഖാവേ ...........റിയയും.... അല്ല നീ ചാം ചീം ചൂ ആയി ബ്രേക്ക് അപ്പ് ആയ സ്ഥിതിക്ക് എനിക്ക് ഒരു സ്പേസ് ഉണ്ടല്ലോ അല്ലേ..........(ഹർഷൻ) അച്ചേട്ടോ എനിക്ക് ഈ കല്ല്യാണം നോട്ട് ഇന്ട്രസ്റ്റഡ് ലിവിംഗ് ടുഗദർ ആണെങ്കിൽ പാക്കലാം(നോക്കാം)...............(രുദ്ര) ദേ രുദ്രേ എനി നീ ഇവിടെ നിന്നാൽ ഞാൻ തല്ലിപോവും അതോണ്ട് പൊന്ന് മോൾ ഡ്യൂട്ടി ക്ക് കയറാൻ നോക്ക്........ റിയയുടെ തലയിൽ കൊട്ടി കൊണ്ട് ഹർഷൻ പറഞ്ഞ്. ഇവരുടെ ഈ സംസാരം കേട്ട് നിന്ന രാവണന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലംപതിച്ചു കയ്യിൽ ഉണ്ടായിരുന്ന ദാവണിക്കാരിയുടെ ചിത്രത്തിൽ ചിന്നിച്ചിതറി . എല്ലാ പ്രതീക്ഷകളും അറ്റ് പോയവന്റെ കണ്ണുനീർ...തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story