രാവണന്റെ മാത്രം: ഭാഗം 20

ravanante mathram

രചന: ഷാദിയ

കോ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് റിയ എ.ആർ മാൻഷന്റെ മുറ്റത്തേക്ക് കാല് കുത്തി. നീട്ടി വാലിട്ടെഴുതിയ മിഴികൾ ചുറ്റും ഒന്ന് പരുതി . ചുണ്ടിൽ ആരെയും മയക്കുന്ന പുഞ്ചിരി . ഡോർ അടച്ച് റിയ രാവണിനരികിൽ ചേർന്ന് നിന്നു ... രുദ്ര.....ഉമ ഒരു വിക്കലോടെ വിളിച്ചു പിന്നിലേക്ക് വേച്ച് പോയി പലരുടെയും മനസ്സിലെ ചിന്തകൾക്കേറ്റ ആദ്യത്തെ അടിയായിരുന്നു അത്. സാർ ഇതാരാ ...... പിന്നിലേക്ക് വേച്ച് പോയ ഉമയേ നോക്കി റിയ രാവണിനോട് പതിയെ ചോദിച്ചു . എന്റെ അമ്മയാ.....രാവൺ റിയയോടായി പതിയെ പറഞ്ഞു . റിയ അവരെ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു നോക്കി . മോളേ രുദ്രേ..........

ഇടറിയ ശബ്ദത്തിൽ റിയയേ വിളിച്ചു രാവണിന്റെ അച്ഛമ്മ ഭാർഗവി വിളിച്ചു . റിയ ആരെന്ന പോൽ രാവണിനെ നോക്കി . രാവൺ അച്ഛമ്മ എന്ന് ചുണ്ടനക്കി . റിയ അവരെ കാല് തൊട്ട് അനുഗ്രഹം വാങ്ങി അച്ഛമ്മ റിയയെ ചേർത്ത് നിർത്തി . മോളെവിടെയായിരുന്നു എന്നുള്ള സംശയം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട് .... പക്ഷേ അതൊക്കെ പൂജ കഴിഞ്ഞു സംസാരിക്കാം ഇപ്പോ വാ .......അച്ഛമ്മ എല്ലാവരോടായി പറഞ്ഞു റിയയെ അകത്തേക്ക് കൂട്ടി വാതിൽ പടിയിൽ നിന്നു റിയ ചുറ്റും നോക്കി പിന്നെ ഇടത് കാൽ വെച്ച് അകത്ത് കയറി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ശ്രീകൃഷ്ണ ജന്മാഷ്ടമി . ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തേ ആഘോഷിക്കുന്നതാണ് . (എനിക്ക് ഹിന്ദു ആചാരങ്ങളെ കുറിച്ച് വലിയ അറിവില്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം).

ജന്മാഷ്ടമി ടെ ദിവസം ഭക്തർ എല്ലാവരും നിർജൽ (ജലപാനം സേവിക്കാതേ) വൃതം അനുഷ്ഠിക്കും രാവിലെ മുതൽ അർദ്ധരാത്രി ശ്രീകൃഷ്ണൻ ജനിച്ച നേരം വരെ . ശ്രീകൃഷ്ണ വിഗ്രഹം ശുദ്ധീകരിച്ച് . പട്ട് കൊണ്ട് അലങ്കരിച്ചു തൊട്ടിലിൽ കിടത്തി . വെണ്ണയും പഞ്ചസാരയും നിവേദ്യം ആയി അർപ്പിക്കും . അത് കൂടാതെ പല പലഹാരങ്ങളും. ശ്രീകൃഷ്ണ ൻ അർദ്ധരാത്രി വന്ന് ഇതൊക്കെ കഴിക്കും എന്നാണ് വിശ്വാസം . ആണുങ്ങൾ വീടലങ്കരിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയപ്പോൾ സ്ത്രീകൾ മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . ആരും റിയയോട് ഒന്നും മിണ്ടിയില്ല കാരണം അച്ഛമ്മയെ എല്ലാവർക്കും ഭയമാണ് .

വെണ കൈയ്യിൽ പുരട്ടി ലഡ്ഡു ഷേപ്പ് ആക്കി എടുക്കുമ്പോൾ അച്ഛമ്മ ശ്രീ കൃഷ്ണൻറെ ഓരോ ചരിതവും പറഞ്ഞ് കൊടുത്തു . നാല് മണിയായപ്പോൾ എല്ലാവരുടെയും പണി കഴിഞ്ഞു . കുളിച്ചൊരുങ്ങി താഴെ വന്നു . റിയ അച്ഛമ്മയുടെ കൂടിയായിരുന്നു . പൂജയ്ക്ക് സമയം ആയപ്പോൾ എല്ലാവരും നടുമുറ്റത്ത് ഒത്തുകൂടി . തൊട്ടിലിനരികിൽ പ്രസാദമായ വെണ്ണയും പഞ്ചസാരയും . കൂടാതെ ഘീർ , പേഡ , ലഡ്ഡു ഒക്കെ വെച്ചു . ശേഷം അച്ഛമ്മ പറഞ്ഞ് കൊടുക്കുന്നതിനനുസരിച്ച് കൃഷ്ണന്റെ 108 നാമങ്ങൾ ഉച്ചരിച്ചു തൊട്ടിൽ പതിയെ ആട്ടി ......... പൂജ കഴിഞ്ഞു എല്ലാവരും പ്രസാദം കഴിച്ച് വൃതം അവസാനിപ്പിച്ചു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സാർ പൂജയൊക്കെ കഴിഞ്ഞില്ലേ എനി എന്നെ വീട്ടിലേക്ക് കൊണ്ടാക്കാമോ......റിയ ബാൽക്കണിയിൽ നിൽക്കുന്ന രാവണിനോടായി പറഞ്ഞു . റിയ ഇപ്പോ അർദ്ധരാത്രി കഴിഞ്ഞു നാളെ ഞാൻ കൊണ്ട് വിടാം....... അത്രയും പറഞ്ഞു രാവൺ അകത്തേക്ക് നടന്നു . രാവണിന്റെ മനസ്സിൽ സംശയം ആയിരുന്നു റിയ തന്നെയാണ് തന്റെ രുദ്രയെന്ന് . ഇന്ന് പൂജയ്ക്ക് ലഡ്ഡു ഉണ്ടാക്കുന്നതിന്റെ രീതി , കൃഷണ സ്തുതി പറയുന്ന ഈണം..... ഓരോന്നും രുദ്ര യുടെ അതേ ചിട്ടയോടെയാണ്. ഈയൊരു രാത്രി അത് അവസാനിക്കും മുമ്പ് റിയ ആരെന്ന സത്യം കണ്ടെത്തുമെന്ന് രാവൺ നിശ്ചയിച്ചിരുന്നു .......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story