രാവണന്റെ മാത്രം: ഭാഗം 21

ravanante mathram

രചന: ഷാദിയ

എ.ആർ മാൻഷന്റെ മൈൻ ബാൽക്കണിയിൽ നിന്ന് താഴേ കാണുന്ന നൃത്ത മണ്ഡപത്തിലേക്ക് കണ്ണ് നട്ടിരിക്കാണ് റിയ....... മനസ്സ് നെരിപ്പോട് പോലെ പുകഞ്ഞ് കൊണ്ടിരിക്കാണ് . ഒരായിരം ചിന്തകൾ എല്ലാം ഒരൊറ്റ കേന്ദ്ര ബിന്ദുവിൽ പതിഞ്ഞ് . " രുദ്ര" എന്ന ചക്രവ്യൂഹത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന മനസ്സിനെ പിടിച്ചു കെട്ടാതെ മുഴുങ്ങിയാണ് നിൽപ്പ് . രുദ്ര എന്തിനാണ് ഈയൊരു തിരിച്ചു വരവ്.......രവി ശങ്കർ രാവണിന്റെ അച്ഛൻ റിയയോടായി ചോദിച്ചു . നൃത്ത മണ്ഡപത്തിലേക്ക് ദൃഷടിയൂന്നി നിൽക്കുന്ന റിയ ഒന്ന് രവി ശങ്കർ നെ തിരിഞ്ഞ് നോക്കി . ഞാൻ രുദ്രയല്ല ...രുദ്രപ്രിയ മഹാദേവൻ എന്ന റിയ , രുദ്ര മരിച്ച് പോയി അവളുടേതായ എല്ലാം ചിതയിലൊടുങ്ങിയതാണ് അവളുടെതായ ഓർമ്മ പോലും പിന്നെ ഈ ഒരു വരവ് എന്ത് പറഞ്ഞാലും കണ്ണീരോടെ നിന്ന രുദ്രയല്ല ഞാൻ .ചെയ്തതിന് എണ്ണി എണ്ണി പകരം വീട്ടാനുണ്ട് എനിക്ക് എന്റെ കുടുംബത്തോട് ചെയ്ത ദ്രോഹം ചെറുതൊന്നുമല്ല ല്ലോ ........ റിയ യുടെ വാക്കുകൾ ഉറച്ചതായിരുന്നു അതിൽ പക എന്ന വികാരം മാത്രമായിരുന്നു . മോളെ ........

രവിശങ്കർ സങ്കടത്തോടെ റിയയേ വിളിച്ചു . സന്തോഷം മാത്രം നിറഞ്ഞതായിരുന്നില്ലേ എന്റെ ജീവിതം . പാവമായിരുന്നില്ലേ എന്റെ അച്ഛനും അമ്മയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ട് ആത്മാക്കൾ .... കൊന്ന് കളഞ്ഞില്ലേ ഒരു ദാക്ഷിണ്യവും കൂടാതെ . എന്റെ ഏട്ടനെയും എന്നെയും അനാഥരാക്കിയില്ലേ .......... അത് പറയുന്പോൾ ശബ്ദം ഇടറിയിരുന്നു . "ഓരോന്നിനും എണ്ണി എണ്ണി പകരം വീട്ടും ഞാൻ ഇത് റിയയുടെ വാക്കാ"......... രവിശങ്കർ നോട് പറഞ്ഞു റിയ രാവണിന്റെ മുറിയിലേക്ക് കയറി പോയി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വിശാലമായ മുറി . തുണിയെല്ലാം അലക്ഷ്യമായി വാരിവലിച്ച് ഇട്ടിട്ടുണ്ട് . സിഗററ്റ് ന്റെ പാക്കറ്റും മദ്യത്തിന്റെ കുപ്പിയും മുറിയിൽ ആകമാനം കാണാം . ചുമരിലായി രക്തം കൊണ്ട് രുദ്ര എന്ന് എഴുതിയിട്ടുണ്ട് . രക്തം നിറംമാറി കാപ്പികളർ ആയിരുന്നു ........

.ആ മുറി മുഴുവനും കണ്ണോടിച്ചു റിയ ബാൽക്കണിയിലേക്ക് നടന്നു പ്രതീക്ഷിച്ച പോൽ ഒരുകുപ്പി വോഡ്ക യും പിടിച്ചു നിലത്തിരുന്നിട്ടുണ്ട് രാവൺ. സാർ ന് രുദ്രയെ ഒരുപാട് ഇഷടമായിരുന്നല്ലേ.......റിയ ഇഷ്ടമായിരുന്നു എന്നല്ല ഇഷട്മയാണ് എന്നേക്കാൾ ഏറേ.....റിയയേ നോക്കി രാവൺ പറഞ്ഞു . എന്നിട്ടും രുദ്ര എന്താ ഇപ്പോ കൂടെയില്ലാതേ.........റിയ ഒരാളോട് അളവിൽ അതികം പ്രണയവും പകയും രണ്ടും വിഷമാണ് ... ഞാൻ രുദ്രയേ ഒരുപാട് സ്നേഹിച്ചു . ആ സ്നേഹത്തിൽ വിള്ളലുകൾ വീഴാൻ ചെറിയ സംശയം മതിയായിരുന്നു...... ആരുടെയൊക്കെയോ ചതിയിൽ പെട്ട് പോയി ഞാൻ . ഞാനായി തള്ളി കളഞ്ഞു അവളുടെ ഹൃദയം പിടഞ്ഞ് കാണും. എന്റെ സന്തോഷം ആയിരുന്നു അവൾ ആഗ്രഹിച്ചത് അല്ലെങ്കിൽ ഡിവോർസ് പേപ്പറിൽ ഒപ്പിടുമ്പോൾ അവളുടെ ഉള്ളിൽ ഞങ്ങളുടെ പ്രണയത്തിന്റെ തുടിപ്പ് ഉണ്ടായത് എന്നോട് പറയുമായിരുന്നു ...... എല്ലാം മനസ്സിലാക്കി അവളെ അന്വേഷിച്ചു ഇറങ്ങിയപ്പോൾ അവൾ പോയി .....

ആ മുഖം കാണാൻ കൊതിച്ച എനിക്ക് മുന്നിൽ ചിരിക്കുന്ന ചിത്രത്തിൽ മാലയിട്ട് നിലവിളക്ക് കത്തിച്ച് ആളുകൾ വിലപിക്കുന്നതായിരുന്നു കാണാൻ കഴിഞ്ഞത് ....അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല പോയി എന്റെ കുഞ്ഞിനെയും കൊണ്ട് എന്നെ തനിച്ചാക്കി ...........രാവൺ പൊട്ടിക്കരഞ്ഞു .റിയ കാണുകയായിരുന്നു രുദ്രയെ ഒരുപാട് സ്നേഹിക്കുന്ന വിരഹവേദനയിൽ ഉരുകുന്ന രാവണിനെ . സാർ പ്ലീസ് ഡോണ്ട് ക്രൈ..........റിയ രാവണിന്റെ തോളിൽ തട്ടി മെല്ലെ പറഞ്ഞു. റിയ നീയെന്റെ രുദ്രയാണോ ......നിന്നെ കാണാൻ രുദ്രയേ പോലെ തന്നെയാണ് ആ പേര് നിന്റെ ഓരോ രീതികളും എല്ലാം..... പറയ് നീ എന്റെ രുദ്രയാണോ........രാവൺ പ്രതീക്ഷയോടെ റിയയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ഞാൻ രുദ്രപ്രിയ മഹാദേവൻ എന്ന റിയ അച്ഛൻ ഡോക്ടർ മഹാദേവൻ അമ്മ ഒരു പാവം ഹൈ സ്കൂൾ ടീച്ചർ ജാനകി ,

ഏട്ടന് യാക്ഷിക് മഹാദേവൻ ..ജാൻവി എന്റെ ഏട്ടന്റെ പ്രണയം അഭിനവ് മഹീന്ദ്രൻ എന്ന അഭി മുത്തശ്ശൻ മുത്തശ്ശി ഞങ്ങളുടെ തറവാട് കാവ് പിന്നെ എന്റെ അച്ചേട്ടൻ ....... ഇതാണ് എന്റെ ലോകം ഇതാണ് റിയ എന്ന ഞാൻ..........റിയ കണ്ണുകൾ താഴ്ത്തി പറഞ്ഞു. പിന്നെ സാർ ഞാൻ നാളെ പോവും നാട്ടിലേക്ക്....ലീവ് ന് അപ്ലൈ ചെയ്തായിരുന്നു ............റിയ അതെന്താ ഞാൻ തന്നോട് എന്റെ രുദ്രയായി അഭിനയിക്കാൻ പറഞ്ഞത് കൊണ്ടാണോ.......രാവൺ ഏയ് നോ സാർ അച്ഛന്റെയും അമ്മയുടെയും ആണ്ടാ കർമ്മങ്ങൾ ചെയ്യാനുണ്ട് ........... റിയ.....പിന്നീടിരുവരും ഒന്നും മിണ്ടിയില്ല.തങ്ങളുടെതായ ചിന്തകളിൽ ഇരുവരും ആണ്ട് പോയിരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറ്റേന്ന് തന്നെ റിയയെ രാവൺ എയർപോർട്ട് ൽ കൊണ്ടാക്കി . അവൾ കൂട്ടുകാരോടൊപ്പം ട്രിപ്പ് പോകുവാണെന്ന് വീട്ട് കാരോട് രാവൺ നുണപറഞ്ഞു. തന്റെ മുറിയിൽ രുദ്ര യോടൊപ്പമുള്ള ഓർമ്മകളിൽ ലയിച്ചു നിന്ന രാവണിനരികിൽ ഡേവിയും അൽവി യും വന്നു ..... രാവൺ രുദ്ര മരിച്ചിട്ടില്ല.......ആൽവി രാവണിനോടായി പറഞ്ഞു. രാവൺ നെട്ടലോടെ ഇരുവരെയും നോക്കി. സത്യമാടാ രാവണിന്റെ രുദ്ര മരിച്ചിട്ടില്ല .....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story