രാവണന്റെ മാത്രം: ഭാഗം 22

ravanante mathram

രചന: ഷാദിയ

ദേവമംഗലം പച്ചപട്ട് വിരിച്ചപോൽ നെൽവയലുകളും പഴയ ചായക്കടകളും തോടും പുഴയും കാവും , കുളവും , മലയും കുന്നും ഒക്കെ നിറഞ്ഞ ഒരു ഗ്രാമം . ഇവിടത്തെ പേര് കേട്ട തറവാടുകളാണ് ദേവപുരംവും മംഗലശ്ശേരി യും ഇരു തറവാടിന്റെ പേര് ചേർന്നതാണ് ഗ്രാമത്തിന്റെ പേര് . ഉത്സവത്തിനും എന്ത് പ്രശ്നം ഉണ്ടെങ്കിലും പരിഹരിക്കാനും ആളുകൾ ഇരു തറവാട്ട് കാരേയും ആശ്രയിക്കും . ദേവപുരത്തേ രണ്ട് മക്കൾ . മൂത്തത് മഹീന്ദ്രൻ ഭാര്യ പ്രഭാവതി . ഇവർക്ക് രണ്ട് മക്കൾ മൂത്ത മകന് എവിടെയാണെന്നോ ഒന്നും ആർക്കും അറിയില്ല ഇളയത് അഭിനവ് മഹീന്ദ്രൻ എന്ന അഭി രണ്ടാമത്തേ മകൾ ജാനകി . മംഗലശ്ശേരി യിൽ അനന്തനാദൻ ഭാര്യ ഗംഗാദേവി ക്കും ആകെയുള്ള ഒരേ ഒരു മകൻ മഹാദേവൻ . ദേവപുരത്തേയും മംഗലശ്ശേരി യിലേയും കാരണവന്മാർ തമ്മിലുള്ള സൗഹൃദം മക്കളും പിന്തുടർന്നു

. അങ്ങനെയാണ് ജാനകിയും മഹാദേവനും പ്രണയത്തിലാകുന്നതും ഇരുവരും ഇരു കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹം കഴിക്കുന്നതും . ജാനകിക്കും മഹാദേവനും രണ്ട് മക്കൾ മൂത്തത് യാക്ഷിക് മഹാദേവൻ , ഇളയത് രുദ്ര പ്രിയ മഹാദേവൻ . ദേവപുരത്തും മംഗലശ്ശേരി യിലും കൂടെയുള്ള ഏക പെൺ തരിയാണ് റിയ *. ഒരൊറ്റ മതിൽകെട്ടിനുള്ളിലുള്ള വല്ല്യ രണ്ട് എട്ട് കെട്ട് വീടാണ് ദേവപുരവും മുഗലശ്ശേരിയും . ഇരുവീടിനും ഇരു ഗേറ്റുകൾ ഉണ്ടെങ്കിൽ ഒരൊറ്റ മതിൽകെട്ടുകൾകുള്ളിലാണ് ( ഗേറ്റ്, | മതിൽ, ^ വീട് .... |. | | ^ ^ | | ~--- | മനസിലാവാത്തവർക്ക്) മംഗലശ്ശേരി യുടെ ഗേറ്റ് കടന്ന് റിയയുടെ കാർ നിന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ റിയയുടെ കണ്ണുകൾ നിറഞ്ഞു തൂവീ . ***

അമ്മൂട്ടി മോളേ ഈ ഒരു ഉരുള കൂടി കഴിക്ക്......... റിയയുടെ പിന്നാലെ ഓടുന്ന അമ്മ ജാനകി . റിയ ഓടിപ്പോയി മഹാദേവന്റെ മടിയിൽ കയറി ഇരുന്നു . ദേ മനുഷ്യ ആ പെണ്ണ് നെ ഇറക്കി വിട്ടേ.....ജാനകി കലിപ്പിൽ എന്റെ ജാനി ടീച്ചറേ എന്റെ കൊച്ചിനെ ഇങ്ങനെ പേടിപ്പിക്കാതേ ........ മഹാദേവൻ ഒരു കൈയ്യാൽ ജാനകി യെ ചേർത്ത് പിടിച്ചു പറഞ്ഞ്. കൊച്ച് .... കൊച്ച് വല്ല്യ പെണ്ണായി ഏഴാം ക്ലാസിൽ എത്തി ആ ചിന്ത നിങ്ങൾക്ക് ഉണ്ടോ..... ജാനകി യിൽ കുഞ്ഞ് പരിഭവം . എന്റെ ജാനി ....... മഹാദേവൻ കുഞ്ഞ് പുഞ്ചിരിയോടെ അവരുടെ താടിയിൽ പിടിച്ചു വിളിച്ചു. ഓ റൊമാൻസ് നമുക്കൊന്നും കാണാൻ മേലേ....

ഈവനിംഗ് ക്ലാസ് കഴിഞ്ഞു വന്ന യാഷ് റിയയെ ചേർത്ത് പിടിച്ചു പറഞ്ഞ് ......... അതേന്നേ .....റിയയും കെറുവിച്ച് കൊണ്ട് പറഞ്ഞു . ഈ പിള്ളേര് ..... മഹാദേവൻ ചിരിയോടെ ഇരു മക്കളെയും തന്റെ ഭാര്യയെയും നെഞ്ചോട് ചേർത്തു . അവരുടെ ചിരിയൊലികൾ ആ വരാന്തയിൽ പ്രതിധ്വനിച്ചു . *** ഓർമ്മയുടെ തീച്ചൂളയിൽ വെന്തുരുകുന്ന മനവുമായി റിയ മംഗളശ്ശേരിയുടെ പടികൾ കയറി . എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അച്ഛൻ അമ്മ എന്ന ശൂന്യത റിയയിൽ എത്രത്തോളം ആഘാതം ഏൽപ്പിച്ചിരുന്നു എന്നത് അവർക്കൊക്കെ അറിയാവുന്നതായിരുന്നു .

തന്റെ അച്ഛൻ അമ്മയുടെ മാലയിട്ട ഫോട്ടോയുടെ മുന്നിൽ കൈകൂപ്പി റിയ ദേവപുരത്തേക്ക് നടന്നു അവിടെ റിയയെ പ്രതീക്ഷിച്ച് യാഷ് ഉണ്ടായിരുന്നു . യാഷ് തന്റെ കുഞ്ഞ് പെങ്ങളെ ചേർത്ത് പിടിച്ചു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവൺ ന്റെ കാർ പിറ്റേന്ന് ദേവമംഗലം കടന്ന് വേഗത്തിൽ കുതിച്ചു . അവിടെ അടുത്തുള്ള ക്ഷേത്രത്തിന് മുന്നിൽ കാർ നിർത്തി അതിവേഗത്തിൽ പടികൾ കയറി മുകളിലേക്ക് എത്തിയ രാവൺ അവിടെ കർമ്മങ്ങൾ ചെയ്യുന്ന റിയയേ കണ്ട് അവളുടെ അടുത്തേക്ക് നടന്നു. റിയയുടെ അടുത്തേക്ക് എത്തിയ രാവണിന്റെ കാലുകൾ നിശ്ചലമായി . ജാനകിയുടെയും മഹാദേവന്റെയും ഫോട്ടോയ്ക്ക് അടുത്ത് തന്നെ മറ്റൊരു ഫോട്ടോ കാണാൻ റിയയേ പറിച്ച് വെച്ചപ്പോൽ . പേര് പറഞ്ഞോളൂ ....കർമ്മി റിയയോടായി പറഞ്ഞു രുദ്ര പ്രിയ......

റിയയുടെ വാക്ക് രാവണിന്റെ ചെവിയിൽ മുഴങ്ങി . അത് കേട്ട് നിന്നവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു . (എനിക്ക് ബലിയിടുന്നതിനെ പറ്റിയൊന്നും അറിയില്ല അത് കൊണ്ട് തെറ്റുകൾ ക്ഷമിക്കണം) കർമ്മം കഴിഞ്ഞ് കുളത്തിൽ മുങ്ങി നിവർന്നു വന്ന റിയ മുന്നിൽ നിൽക്കുന്ന രാവണിനെ കണ്ട് നിന്നു . പിന്നെ അവനെ മറികടന്ന് മുന്നിലേക്ക് നടന്നു . റിയ നിൽക്ക്.....രാവൺ റിയയുടെ കൈപിടിച്ച് നിർത്തി . നീയല്ലേ രുദ്ര......അല്ല രുദ്രയെ അറിയില്ല എന്നൊന്നും പറയണ്ട......രാവൺ. രുദ്ര മരിച്ച് പോയി സാർ . ഇന്നേക്ക് രുദ്രപ്രിയ എന്ന പാവം പെൺകുട്ടി മരിച്ച് നാല് വർഷം തികയുന്നു ..... ഇന്നേക്ക് രുദ്ര പ്രിയ ആര്യാൻഷ് രാവൺ എന്ന സാറിന്റെ ഭാര്യ മരിച്ചു അല്ല കൊന്നൂ എല്ലാവരും ചേർന്ന് രുദ്ര യുടെ ഓർമ് ദിവസം മാത്രമാണിന്ന്....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story