രാവണന്റെ മാത്രം: ഭാഗം 23

ravanante mathram

രചന: ഷാദിയ

 രുദ്ര മരിച്ച് പോയി സാർ . ഇന്നേക്ക് രുദ്രപ്രിയ എന്ന പാവം പെൺകുട്ടി മരിച്ച് നാല് വർഷം തികയുന്നു ..... ഇന്നേക്ക് രുദ്ര പ്രിയ ആര്യാൻഷ് രാവൺ എന്ന സാറിന്റെ ഭാര്യ മരിച്ചു അല്ല കൊന്നൂ എല്ലാവരും ചേർന്ന് രുദ്ര യുടെ ഓർമ് ദിവസം മാത്രമാണിന്ന്........റിയ അങ്ങനെയെങ്കിൽ മരിച്ചു പോയ രുദ്രപ്രിയ ആര്യാൻഷ് രാവൺ ന്റെ ഫസ്റ്റ് ഇയർ മെഡിക്കൽ കോളേജ് സർട്ടിഫിക്കറ്റ് ചൈനയിലേ Shanghai Jiao Tong University, യിൽ രുദ്രപ്രിയ മഹാദേവൻ സബ്മിറ്റ് ചെയ്തത് എങ്ങനെയാ?..........രാവൺ റിയയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു. ബ്ലാസ്റ്റ് നടന്ന ബസ്സിൽ പോലും കയറാത്ത രുദ്ര ആ ബസ് ബ്ലാസ്റ്റിൽ മരണപ്പെട്ടു ഹൗ റ്റെൽ മി മിസ്സിസ് രുദ്രപ്രിയ ആര്യാൻഷ് രാവൺ.............രാവൺ ദേഷ്യത്തോടെ അലറി . Because I Hate you ....i Hate that innocent Rudra ....I Hate my faith as Rudra ....yes I'm that damn RudraPriya.... (കാരണം ഞാൻ നിന്നെ വെറുക്കുന്നു .... നിശ്കളങ്കമായ ആ രുദ്രയെ ഞാൻ വെറുക്കുന്നു ... രുദ്ര എന്ന എന്നിലെ ഭാവിയെ ഞാൻ വെറുക്കുന്നു .... അതെ ഞാൻ തന്നെയാണ് രുദ്രപ്രിയ).........

.റിയ കിതച്ച് പോയിരുന്നു കണ്ണുകളിൽ അത്രയും വെറുപ്പ് വാക്കുകളിൽ ദേഷ്യം. ഞാൻ തന്നെയാ രുദ്ര ഞാൻ തന്നെയാ റിയ എന്ത് ചെയ്യാൻ പറ്റും തനിക്ക്....... റിയ അനാഥയായ രുദ്രയ്ക്ക് എങ്ങനെ ഇത്രയും ബന്ധുക്കൾ എന്തിനായിരുന്നു നാടകം........രാവൺ തന്റെ ഉള്ളിലെ സംശയം തുറന്ന് ചോദിച്ചു. രുദ്ര അനാഥയായിരുന്നില്ല വിധി അവളെ അനാഥയെന്ന വേഷം കെട്ടി ആടിച്ചു . രുദ്ര പാവമായിരുന്നു പക്ഷേ അവളുടെ ഉള്ളിലെ റിയ കരുതുറ്റവളായിരുന്നു . രുദ്ര അന്ന് മരിച്ചതാണ് അവളുടെ ചാരിത്ര്യത്തെ അവളുടെ ഉള്ളിലെ പ്രണയത്തിന്റെ തുടിപ്പ് നെ തന്റെ പ്രണയമായവൻ ചോദ്യം ചെയ്തപ്പോൾ . രുദ്ര അന്ന് മരിച്ചതാണ് ഡിവോർസ് നോട്ടീസ് ൽ സൈൻ ചെയ്ത് എ.ആർ മാൻഷന്റെ പടിയിറങ്ങുമ്പോൾ . രുദ്ര യുടെ ചിത അന്ന് എരിഞ്ഞതാണ് അവളുടെ അച്ഛന്റെയും അമ്മയുടെയും ചിത കത്തിയമർന്ന ആ ദിവസം അന്ന് മറ്റൊരു വ്യക്തി ജന്മം കൊണ്ടു റിയ ....ഓരോ വർഷവും ആ ദിവസം വരുമ്പോൾ രുദ്രയ്ക്ക് ഞാൻ ആത്മശാന്തിക്കായി ബലിയിടും രുദ്ര എന്ന കരിനിഴൽ എന്നിൽ വീഴാതിരിക്കാൻ......

.റിയ എന്റെ പ്രണയമല്ലേ രുദ്രേ നീ.......രാവൺ ഇടറുന്ന സ്വരത്തിൽ ചോദിച്ചു. പ്രണയമായിരുന്നെങ്കിൽ എന്നെ നീ സംശയിക്കുമായിരുന്നില്ല രാവൺ.... എന്റെ ഉള്ളിലെ തുടിപ്പ് മറ്റാരുടെയെങ്കിലും ആയിരിക്കും എന്ന് നീ പറയുമായിരുന്നില്ല... നമ്മുടെ കുഞ്ഞ് ഈ ഉദരത്തിൽ ഉണ്ടെന്നറിയിക്കാൻ സന്തോഷത്തോടെ ഓടി വന്നപ്പോൾ നീ എന്നിലെ പെണ്ണിനെ കൊന്ന് കളഞ്ഞു .... എന്റെ ജീവിതത്തിൽ നിന്റെ സാന്നിധ്യം ആഗ്രഹിച്ച നിമിഷം നീ എന്നെ അകറ്റി അവകണിച്ചു അതിലുപരി വേദനിപ്പിച്ചു ....എനിക്കെന്തോരം നൊന്തെന്നറിയോ രാവൺ ആ ഡിവോർസ് പേപ്പറിൽ സൈൻ ചെയ്യുമ്പോൾ നീയൊന്ന് തടയുമെന്നെത്ര ആശിച്ചെന്നറിയോ .......റിയ വിതുമ്പി. എന്റെ കുഞ്ഞിപെണ്ണ് ന്റെ ഓരോ വളർച്ചയിലും ഞാനെത്ര കൊതിച്ചു നീ അന്ന് എന്നെ തള്ളിപ്പറിഞ്ഞില്ലെങ്കിൽ എന്ന് . ഹോസ്പിറ്റലിൽ ഓരോ ചെക്കപ്പിന് പോവുമ്പോൾ നീ ഒന്നിച്ചിട്ടുണ്ടായിരുന്നെങ്കിൽ എന്ന് .... ഡെലിവറി ടൈമിൽ നിന്റെ സാന്നിധ്യം കൊതിച്ച് പോയി ഞാൻ....... പക്ഷേ ഉള്ളാലെ ഉയരുന്ന മോഹത്തേ ഞാൻ നിന്നോടുള്ള വെറുപ്പായി നെയ്ത് കൂട്ടി വെറുപ്പ് മാത്രമാ എനിക്ക് നിന്നോട്.........

.റിയ ആ അമ്പലനടനയിൽ നിന്നും ഇറങ്ങി നടന്നു . ഒരു ശിലപോലെ രാവൺ അവിടെ തറഞ്ഞ് നിന്നു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇളം നീല നിറത്തിലുള്ള സാരി ചുറ്റി ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന റിയയെ രാവൺ ഇമവെട്ടാതെ നോക്കി നിന്നു . തന്റെ രുദ്ര... തന്റെ പ്രണയം .... ഹൃദയം ഒരു വശം സന്തോഷം കൊണ്ട് തുടികൊട്ടുമ്പോളും മറുവശം അവൾക്ക് തന്നോടുള്ള വെറുപ്പ് ഓർത്ത് വിങ്ങിപ്പൊട്ടി. അങ്കിൾ മമ്മിയെ എന്തിനാ നോക്കി നിക്കനേ......കുഞ്ഞിപ്പെണ്ണ് രാവണിന്റെ കൈകളിൽ പിടിച്ചു ചോദിച്ചു . കുഞ്ഞി പെണ്ണിനെ കാണേ കണ്ണുകൾ നിറഞ്ഞു തൂവീ......."

തന്റെ കുഞ്ഞ് ഒരിക്കലെങ്കിലും തന്റെ കുഞ്ഞിന്റെ വായിൽ നിന്നും അച്ഛാ എന്ന വിളി കേൾക്കാൻ പറ്റോ"...... ഹൃദയം വിങ്ങി . അങ്കിൾ.........കുഞ്ഞിപ്പെണ്ണ് വീണ്ടും വിളിച്ചു . അമ്മേടെ കുഞ്ഞിപ്പെണ്ണ് അഭിപ്പാന്റെ അടുത്ത് പോ........റിയ കുഞ്ഞിപ്പെണ്ണിന്റെ കൈകൾ രാവണിൽ നിന്നും വേർപ്പെടുത്തി കുഞ്ഞിനോടായി പറഞ്ഞു .കുഞ്ഞിപ്പെണ്ണ് ഓടി പോയി. വേണ്ടാ രാവൺ കുഞ്ഞിപ്പെണ്ണ് എന്റെ മാത്രം മോളാ ഈ വാത്സല്യം തുളുമ്പുന്ന നോട്ടം എന്റെ മോളുടെ അടുത്ത് വേണ്ടാ.....റിയ തറുപ്പിച്ച് പറഞ്ഞു. രുദ്ര എന്റെയും കൂടി മോളാ കുഞ്ഞിപ്പെണ്ണ്........രാവൺ അവകാശം പറഞ്ഞ് വരാൻ പോലുമുള്ള അധികാരം നിനക്കില്ല ........റിയ മറുപടിക്ക് കാത്തു നിൽക്കാതെ വീണ്ടും ജനലരികിൽ നിന്നു അടുത്തായി മാറി രാവണും . ഓർമ്മ അന്നത്തേ ആ ദിവസത്തേക്ക് എത്തി....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story