രാവണന്റെ മാത്രം: ഭാഗം 24

ravanante mathram

രചന: ഷാദിയ

 രുദ്ര യുടെ വായിൽ നിന്നും ഐ ഹേറ്റ് യൂ എന്ന് കേട്ടത് മുതൽ വല്ലാത്തൊരവസ്ഥയിലായിരുന്നു രാവൺ . പിന്നീടുള്ള ഓരോ ദിവസവും രുദ്ര രാവണിനോടായി അകലം പാലിച്ചു . രുദ്ര തന്നിൽ നിന്നും അകലുന്ന നേരം രാവണിൽ നിന്നും തന്റെ ജീവൻ വേർപ്പെടുത്തി എടുക്കുന്ന അത്രയും വേദന തോന്നി . വെറുപ്പ് തോന്നി തന്നോട് തന്നെ ആ പാവം പെണ്ണിനെ കരയിച്ചതോർത്ത് . അതിലുപരി പ്രണയം തോന്നി രുദ്രയോട്....... അങ്ങനെയിരിക്കെയാണ് രാവണിനും രുദ്രയ്ക്കും രാവണിന്റെ അച്ഛമ്മയുടെ വീട്ടിലേക്ക് ക്ഷണം ലഭിക്കുന്നത് . രാവണും രുദ്രയും അച്ഛമ്മയുടെ തറവാട്ടിലേക്ക് യാത്ര തിരിച്ചു . രാവണിന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ തന്റെ പ്രണയം രുദ്രയോട് അറിയിക്കണം എന്ന്. രാവണിന്റെ കാർ നെൽവയലുകൾ താണ്ടി പഴയ നാല്കെട്ട് വീടിന് മുന്നിൽ എത്തി. ഇരുവരും കാറിൽ നിന്നും ഇറങ്ങി. രാവൺ ഓടി പോയി തന്റെ അച്ഛമ്മയെ കെട്ടിപ്പിടിച്ചു .രുദ്ര എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈയിടെ ആയി രാവണിന് എന്നോടുള്ള സമീപത്തിലുള്ള മാറ്റം ഞാൻ ശ്രദ്ധിക്കാ ചെയ്ത് കൊടുത്തതിനുള്ള നന്ദിയായിരിക്കാം .............. അച്ഛമ്മയോട് സംസാരിച്ചു ഊണും കഴിച്ച് ഞാൻ രാവണിന്റെ ഒപ്പം മുറിയിലേക്ക് നടന്നു . പഴമയുടെ ഭംഗി വിളിച്ചോതുന്ന ഓരോ ഇടവും ........ രുദ്ര താന് ഫ്രഷായി വന്ന് കിടന്നോളൂ യാത്രാ ക്ഷീണം കാണും......രാവൺ പറഞ്ഞതിന് മൂളി ബാഗിൽ നിന്നും ഒരു ദാവണി എടുത്ത് കുളിക്കാൻ കയറി . കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ രാവൺ മുറിയിൽ ഇല്ല . ഞാൻ അന്യേഷിക്കാനും പോയില്ല .യാത്രാ ക്ഷീണം ഉണ്ടായത് കൊണ്ട് തന്നെ ഞാൻ കിടന്നുറങ്ങി . **** ഉറക്കം നെട്ടിയുണർന്ന് സമയം നോക്കിയപ്പോൾ അഞ്ചായിരുന്നു ...... ശോ ഞാൻ ഇത്ര നേരം ഉറങ്ങിയോ അച്ഛമ്മ എന്ത് കരുതിക്കാണും. ...... വേഗം മുഖം കഴുകി ഞാൻ അടുക്കളയിലേക്ക് പോയി . അച്ഛമ്മയെ പിടിച്ചിരുത്തി പഴംപൊരി ഉണ്ടാക്കികൊണ്ട് കഥ പറയുന്ന രാവൺ . ആദ്യമായാണ് രാവണിന്റെ ഇങ്ങനെ ഒരു ഭാവം കാണുന്നത് ........

ഹാ മോള് എഴുന്നേറ്റോ.... ഞാൻ വന്ന് നോക്കുമ്പോൾ നല്ല ഉറക്കമായിരുന്നു കുട്ടി ...ആര്യനാ പറഞ്ഞത് യാത്ര ക്ഷീണം ഉണ്ടാവും ഉറങ്ങട്ടേ ന്ന് ........ അച്ഛമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു . ഇത് കെട്ട് പഴം പൊരിച്ചെടുക്കുന്ന രാവൺ എന്നെ നോക്കി പുഞ്ചിരിച്ചു ഒരു കഷ്ണം പഴംപൊരി ഊതി തണുപ്പിച്ച് എനിക്ക് നേരെ നീട്ടി ...... അത് കണ്ട് എന്റെ കണ്ണ് വിടർന്നു ..... വേഗം വാങ്ങ് രുദ്രേ.......രാവൺ കണ്ണ് കൊണ്ട് പഴംപൊരി കാണിച്ച് പറഞ്ഞു അറിയാതെ തന്നെ ഞാൻ വായതുറന്നു . രാവൺ വായിൽ പഴംപൊരി വെച്ച് തന്നു . എന്തോ ആ പഴംപൊരി ക്ക് ഇത് വരെ കഴിച്ചതിൽ വെച്ച് വല്ലാത്ത സ്വാതുള്ളത് പോലെ....... ആ പിന്നെ മക്കൾ രണ്ടും പോയി കാവിൽ തൊഴുത് വരണം പെട്ടന്ന് ഒരുങ്ങി പോയിക്കോ..... അച്ഛമ്മ പറഞ്ഞതിന് തലയാട്ടി ഞാൻ മുറിയിലേക്ക് പോയി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവണും രുദ്രയും ഒരുങ്ങി താഴേക്ക് ഇറങ്ങി . രുദ്ര പൂജാമുറിയിൽ നിന്നും വിളക്ക് കത്തിച്ചു കാലിലേക്ക് നടന്നു പിന്നാലെ രാവണും . രുദ്ര നാഗത്തറയ്ക്ക് ചുറ്റും വിളക്ക് കത്തിച്ചു . കണ്ണടച്ച് പ്രാർത്ഥിച്ചു . രുദ്രയേ നോക്കി കണ്ണൊന്ന് ഇറക്കി ചിമ്മി രുദ്ര യുടെ കഴുത്തിലെ താലി രാവൺ ഊരിമാറ്റി . രുദ്ര നെട്ടി കണ്ണ് തുറന്നു നിറഞ്ഞകണ്ണാലേ രാവണിനെ നോക്കി . രാവൺ എന്തായീ ചെയ്തത്.....രുദ്ര വിങ്ങി. രുദ്ര ഈ താലി നിന്റെ കഴുത്തിൽ വേണ്ട ... മനസ്സിൽ മറ്റൊരു മുഖം വെച്ച് ഞാൻ നിനക്ക് ചാർത്തിയ താലിയ ഇത് .......രാവൺ . എന്തുമായിക്കോട്ടെ രാവൺ ആ താലി കഴുത്തിൽ കെട്ടിയത് മുതൽ അതെന്റെ ജീവനാ അതെനിക്ക് താ രാവൺ........രുദ്ര രാവണിന്റെ കോളറിൽ പിടിച്ചു അലറി . ഞാൻ യാതൊരു വില കൽപിക്കാതേ നിനക്ക് കെട്ടിയ താലിയാ അത്.... അത് നിനക്ക് വേണ്ട...

എന്റെ ഈ കൈകൊണ്ട് ഞാൻ മറ്റൊരു താലിചാർത്തും നിന്നിൽ .....എന്റെ പൂർണ്ണ മനസ്സാലേ.....രാവൺ എനിക്ക് ഇഷടാ രുദ്രേ നിന്നെ ഒരുപാട് ...ഞാന്മൂലും ഒരിക്കലും ഇനി നിന്റെ കണ്ണിനി നിറയില്ല .....വന്നൂടെ എന്റെ മാത്രമായ്.... ഞാൻ ഇത് വരെ നിന്നോട് തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ അതിന് പ്രായശ്ചിത്തം ആയി ഞാൻ എന്ത് വേണേലും ചെയ്യാം . നീയൊരിക്കലും എന്നെ തനിച്ചാകാതേ നിന്നാൽ മാത്രം മതി .........രാവൺ. രുദ്രയിൽ തീർത്തും മൗനം ...... ഈ പുടവ ആരുടേതാണെന്ന് അറിയില്ല പക്ഷെ എന്നോട് അച്ഛൻ പറഞ്ഞിട്ടുണ്ട് ഇത് എന്റെ ജീവിതത്തിൾ അത്രയ്ക്കും പ്രധാന്യം ഉള്ള വ്യക്തിയുടേതാണെന്ന് ....അതെനിക്കും തോന്നിയിട്ടുണ്ട് . നാളെ നീ ഇതണിഞ്ഞ് അമ്പലത്തിൽ വരണം ...... രുദ്ര യുടെ കൈയ്യിൽ രാവൺ പുടവ നൽകി . എനിക്ക് നിന്നെ പൂർണ്ണമനസ്സോടെ താലിചാർത്തണം ...... നിന്റെ സീമന്തരേഖ ഒന്ന് കൂടി പ്രണയം ചാലിച്ച കുങ്കുമത്താൽ ചുവപ്പിക്കണം .....നിന്നെ ഈ ആര്യന്റെ അല്ല നീ വിളിക്കുന്ന രാവണന്റെ മാത്രം 💞 ആക്കി മാറ്റണം രാവണന്റെ മാത്രം 💞 ..... ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story