നിനക്കായ് മാത്രം: ഭാഗം 25

ninakkay mathram

രചന: അർത്ഥന

വൈകുന്നേരം ഞങ്ങൾ വീട്ടിലേക്ക് പോയി വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ സനുവിന് ഫോൺ വന്നു സനു പുറത്തേക്ക് പോയി ഞാൻ ആണേൽ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു അപ്പോഴാ എന്റെ ഫോൺ റിങ് ചെയ്തേ നോക്കുമ്പോൾ അമ്മ ആയിരുന്നു ഹെലോ അമ്മേ എന്തെല്ല അച്ഛൻ എവിടെ ഇവിടെ ഉണ്ട് ആദു അനു വിളിച്ചപ്പോ പുറത്തേക്ക് പോയി സനു അവിടെ ഉണ്ടോ ഇല്ല അമ്മേ അതെ മോളെ ഞാൻ വിളിച്ചത് നാളത്തെ ദിവസം മോൾക്ക് അറിയാലേ രാവിലെതന്നെ അമ്പലത്തിൽ പോകണം

ആ അമ്മേ ഞാൻ പൊയ്ക്കോളാം എന്നാൽ ശെരി അത് ഓർമിപ്പിക്കാനാ വിളിച്ചേ ഞാൻ അത് എങ്ങനെയാ അമ്മേ മറക്കുന്നെ എന്നാശേരി അമ്മ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ ഫോൺ ബെഡിൽ വച്ച് എന്റെ ഷെൽഫ് തുറന്നു എന്നിട്ട് എന്റെ ഡ്രെസ്സുകൾക്ക് ഇടയിൽ വച്ച ഫോട്ടോ എടുത്ത് നേരെ ബാൽക്കണിൽ പോയി അവിടെ ഉള്ള ഊഞ്ഞാലിൽ ഇരുന്നു. എന്നിട്ട് ആ ഫോട്ടോയിലേക്ക് നോക്കി അതിൽ ഞാനും അച്ഛനും അമ്മയും നാളെ അച്ഛന്റെയും അമ്മയുടെയും ഓർമദിവസം ആണ്

എല്ലാ വർഷവും ഞാൻ അമ്പലത്തിൽ പോകും പിന്നെ വേറെ രണ്ട് സ്ഥലത്തുകൂടി പോകാറുണ്ട് നാളെ പോകണം സനുവും കൂടെ വന്നതായിരുന്നെങ്കിൽ നന്നായിരുന്നേനെ കുറച്ച് കഴിഞ്ഞപ്പോൾ സനു വന്നു ഞാൻ താഴേക്ക് പോയില്ല അവിടെത്തന്നെ ഇരുന്നു (സനു) അനു വിളിച്ചപ്പോൾ ഞാൻ പുറത്തേക്ക് പോയി അവരുടെകൂടെ കുറേസമയം ഇരുന്ന് തിരിച്ചു വീട്ടിലേക്ക് പോയി ഞാൻ വീടിന്റെ അകത്ത് കയറിയപ്പോൾ അമ്മ tv കാണുന്നുണ്ട്

അമ്മേ മാളുവും സഞ്ജുവും എവിടെ കാണുന്നില്ലാലോ അവര് റൂമിൽ ഉണ്ടാവും പഠിക്കുവാണെന്നു തോന്നുന്നു മ്മ് ഞാൻ നേരെ മുറിയിലേക്ക് നടന്നു പോകുന്നവഴി സഞ്ജുവിന്റെ റൂമിൽ നോക്കിയപ്പോൾ അവളുണ്ട് ഫോണിൽ കുത്തുന്നു ഡീ ഇരുന്ന് പഠിക്കാൻ നോക്ക് ഫോണിൽ കുത്താതെ ഓ പഠിക്കാം കുറച്ചുനേരമെങ്കിലും ഞാൻ ആദു ഏട്ടനോട് സംസാരിക്കട്ടെ ആയിക്കോട്ടെ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ ഞാൻ നല്ലത് തരും അപ്പൊ ഒന്നും പറയരുത് ഇല്ല പറയില്ല മോൻ പോയി മാളുവിനെ നോക്ക് പടിക്കുന്നുണ്ടോ എന്നറിയാലോ ഞാൻ നേരെ റൂമിൽ പോയി പക്ഷെ മാളുവിനെ അവിടെ ഒന്നും കണ്ടില്ല

അപ്പോഴാണ് ബാൽക്കണി ഡോർ തുറന്നുകിടക്കുന്നത് കണ്ടത് ഞാൻ അങ്ങോട്ട് പോയപ്പോൾ മാളു ഉണ്ട് ഊഞ്ഞാലിൽ കണ്ണടച്ചു കിടക്കുന്നു. ഏതോ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട് മാളു നീ എന്താ ഇവിടെ കിടക്കുന്നെ ഏയ്‌ ഒന്നുമില്ല ഇതെന്താ കൈയിൽ ഞാൻ ഫോട്ടോ സനുവിന് നീട്ടി നാളെയാണല്ലേ അച്ഛന്റെയും അമ്മയുടെയും ഓർമദിവസം മ്മ് സനുവിന് എങ്ങനെ അറിയാം അതൊക്കെ അറിയാം നാളെ അമ്പലത്തിൽ പോകണ്ടേ ആ പോണം എന്നാൽ പിന്നെ വാ ഫുഡ്‌ കൈച്ച് വേഗം കിടക്കാം മ്മ് പിന്നെ ഫുഡ്‌ കൈച്ച് വേഗം കിടന്നു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story