രാവണന്റെ മാത്രം: ഭാഗം 25

ravanante mathram

രചന: ഷാദിയ

രാവൺ കൈയ്യിൽ തന്ന പുടവയും പിടിച്ചു വീട്ടിലേക്ക് നടന്നു . മനസ്സിൽ രാവൺ പറഞ്ഞത് മാത്രം . മോളേ രുദ്രേ.....ഇത്.......അച്ഛമ്മ എന്നെ വിളിച്ചു പെട്ടന്ന് പുടവ കണ്ണിലുടക്കിയപ്പോൾ ആ പുടവ ചൂണ്ടി . രാവൺ തന്നതാ........ ഞാൻ മെല്ലെ പറഞ്ഞു. മോൾ വാ ....അച്ഛമ്മ എന്നെ ഒരു പഴയ മുറിയിലേക്കാണ് കൊണ്ട് പോയത്. ആ മുറിയിൽ കയറി അച്ഛമ്മ വാതിലടച്ചു കുറ്റിയിട്ടു . മോൾടെ കൈയ്യിൽ ഈ പുടവ കാണുമ്പോൾ തന്നെ മനസ്സിലാക്കാം മോളെ രാവൺ മനസ്സാൽ അംഗീകാരിച്ചെന്ന് ........അച്ഛമ്മ പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു പിന്നീട് രാവൺ നെ കല്ല്യാണം കഴിച്ചത് മുതൽ ഇത് വരെ എന്റെ ജീവിതത്തിൽ നടന്നത് എല്ലാം പറഞ്ഞു . ഒരുപാട് അനുഭവിച്ചല്ലേ എന്റെ മോൾ അവന് വേണ്ടി ഞാൻ മോളോട് മാപ്പ് പറയാം....... അച്ഛമ്മ എനിക്ക് നേരെ കൈ കൂപ്പി ........ ഞാൻ ആ കൈ പിടിച്ചു താഴ്ത്തി. എന്തായിത് അച്ഛമ്മേ ........... മോളെ എനി ഞാൻ പറയാൻ പോകുന്ന കാര്യം മോൾ ആരോടും പറയരുത് .......രാവൺ ഉമയുടെയും രവിയുടെയും മകൻ അല്ല .........

അച്ഛമ്മ പറഞ്ഞത് കേട്ട് ഞാൻ നെട്ടി . അച്ഛമ്മേ..... ഞാൻ പതിയെ വിളിച്ചു. അതേ രുദ്രേ രാവൺ ഞങ്ങളുടെ ആരുമല്ല .. മോളുടെ കൈയ്യിലുള്ള ഈ പുടവ അത് അവന്റെ അമ്മയുടെതാ ....അവന്റെ അമ്മ അമൃത പാവം പിടിച്ച സ്ത്രീ ആയിരുന്നു ... എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും , അതായിരുന്നു അവര് ചെയ്ത തെറ്റ് ... അവര് ഉമയേ വിശ്വസിച്ചു അവൾ പറഞ്ഞ കള്ളങ്ങൾ കേട്ട് ഭർത്താവ് തെറ്റ് ചെയ്തൂന്ന് കരുതി തള്ളി പറഞ്ഞു രാവണിനെ എടുത്ത് വീട് വിട്ടിറങ്ങി .......എന്നാൽ യാത്രയിൽ മോന്റെ കരച്ചിൽ മാറ്റാൻ എന്ന വ്യാചേന ഉമാ രാവണിനെയും എടുത്ത് അവിടെ നിന്നും ഒളിച്ചോടി .... അച്ഛമ്മ അത് എന്തിനാ....... അമൃതയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ സകലതും രാവണിന്റെ പേരിലേക്ക് ഉള്ളതാണെന്ന പവർ ഓഫ് അറ്റോർണി ഉമ കണ്ടിരുന്നു . ആ പവർ ഓഫ് അറ്റോർണി കൈക്കലാക്കി രാവണിനെയും കൊണ്ട് കടന്ന് കളഞ്ഞു സ്വത്തുക്കൾ കൈക്കലാക്കാൻ ...അങ്ങനെ ഉമ എന്റെ മകന്റെ ജീവിതത്തിലേക്ക് വന്നു .രാവൺ തന്റെ ആദ്യ ഭർത്താവ് ൽ ഉള്ള കുഞ്ഞാണെന്ന് പറഞ്ഞ് .

അങ്ങനെയിരിക്കേ ഒരു തീർത്ഥാടനം കഴിഞ്ഞ് വരുമ്പോഴാണ് എനിക്ക് രാവണിന്റെ അമ്മ യെ ആക്സിഡന്റ് രൂപത്തിൽ കിട്ടുന്നത് ...സാധു സ്ത്രീ കണ്ടപ്പോൾ പാവം തോന്നി . ഒരിക്കൽ തന്റെ ഭർത്താവും കുഞ്ഞ് രാവണും ചേർന്നുള്ള ഫോട്ടോ നോക്കി കരയുന്ന അമൃത യെ കണ്ടാണ് ഞാൻ അവളോട് അതാരാണെന്ന് ചോബിക്കുന്നത് അവൾ ഈ കഥ മൊത്തം എന്നോട് പറയുന്നതും ......രവി ഇതൊക്കെ അന്വേഷണം നടത്തി സത്യം ആയിരുന്നു.....എന്നാൽ ആഴ്ച്ചകൾക്കകം അമൃത മരണപ്പെട്ടു . അവളുടെ വിവാഹ പുടവയാ ഇത് ........... അച്ഛമ്മ എന്റെ കൈയ്യിലിരിക്കുന്ന പുടവയിൽ ഒന്ന് തലോടി . സ്വത്തുക്കൾ ആര്യന്റെ കല്ല്യാണം കഴിഞ്ഞാൽ മാത്രമേ ലഭിക്കൂ അത് കൊണ്ടാ ശില്പയും ആയുള്ള കല്ല്യാണം ഉറപ്പിച്ചത്.... മോൾക്ക് ഒരു കാര്യം അറിയോ ആര്യന്റെ ജാതകത്തിൽ യാതൊരു പ്രശ്നവുമില്ല രവി ആ ജ്യോത്സ്യൻ പണം എറിഞ്ഞ് നുണ പറയിച്ചതാ.....ശില്പയിലൂടെ സ്വത്തുക്കൾ കൈക്കലാക്കാൻ ഉള്ള അവരുടെ പ്ലാൻ അതോടെ നശിച്ചു ............അച്ഛമ്മ പറഞ്ഞത് ഓരൊന്നും കേട്ട് ഞാൻ മിഴിച്ച് നോക്കി .

പിന്നീട് എല്ലാം പെട്ടന്നായിരുന്നു രാവണിന്റെ താലി ഞാൻ സ്വീകരിച്ചു ..... പിന്നീട് രാവണിന്റെ സ്നേഹത്തിൽ എന്നെ തന്നെ സമർപ്പിച്ചു ............. *** ദിവസങ്ങളും മാസങ്ങളും ആരെയും കാത്ത് നിൽക്കാതെ ഓടി മറഞ്ഞു . ഞാൻ തറവാട് ലേക്ക് താമസം മാറി അവിടെ നിന്നും കോളേജ് ലേക്ക് എന്നെ ഡ്രൈവർ കൊണ്ട് വിടും .... ദിവസവും എന്നെ വിളിക്കുന്ന രാവണിന്റെ ഫോൺകോൾ പതിയെ ഇല്ലാതായി .....ഒരു ദിവസം കോളേജിൽ നിന്നും തലകറങ്ങി വീണു ....ഡോക്ടർ ചെക്കപ്പ് ചെയ്ത് റിപ്പോർട്ടിനായി കാത്തിരിക്കുമ്പോൾ ഹൃദയം പിടിക്കുകയായിരുന്നു. എന്റെ വയറ്റിൽ രാവണിന്റെ തുടിപ്പ് വളരുന്നുണ്ടെന്നറിഞ്ഞ നിമിഷം .....ഞാനനുഭവിച്ച സന്തോഷം ..... സന്തോഷം കൊണ്ട് രാവണിനരികിൽ ഓടിയെത്തിയ ഞാൻ കണ്ടത് ശില്പയുടെ കൈയ്യിൽ എൻഗേജ്മെന്റ് റിംഗ് അണിയിക്കുന്ന രാവണിനെ ..... തകർന്ന് പോയി ഞാൻ ..... രാവണിനരികിൽ ഓടി പോയി നമ്മുടെ പ്രണയത്തിനംശം എന്നിൽ ജീവന്റെ തുടിപ്പായി വരുന്നുണ്ടെന്ന് കരഞ്ഞ് പറഞ്ഞിട്ടും എന്നെ അറിയാത്ത ഭാവം .....

എല്ലാം സഹിച്ചു നിന്നപ്പോൾ എന്നിലെ പവിത്രതയെ ചോദ്യം ചെയ്തു ....എന്നിലെ തുടിപ്പ് മറ്റൊരാളുടെയാണെന്ന് പറഞ്ഞു .........അപമാനിച്ചിറക്കിവിട്ടു . എല്ലാം തകർന്ന് നിൽക്കുന്ന എനിക്ക് ഒരുമാസത്തിന് ശേഷം വന്ന ഡിവോർസ് പേപ്പറിൽ ഒപ്പിട്ട് ശില്പയ്ക്ക് കൊടുക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്നും അടർന്നു ....രാവണിനും അവന്റെ ഓർമ്മയ്ക്കും വേണ്ടി പൊഴിച്ച അവസാനതുള്ളി കണ്ണുനീർ. പിന്നീട് രാവണിന്റെ അച്ഛൻ രവി ശങ്കർ ന്റെ സഹായത്തോടെ ഞാൻ മരിച്ചെന്ന് വരുത്തി തീർത്ത് ആ നാട്ടിൽ നിന്നും തന്നെ പറിച്ച് മാറ്റി ....... എല്ലാം സഹിച്ച് ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ വീണ്ടും എന്നെ ഇരുട്ടിലേക്ക് തള്ളി വിട്ടു അച്ഛനും അമ്മയും പോയി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഓർമ്മകളുടെ തീച്ചൂളയിൽ നിന്നും മുക്തി നേടാൻ കുഞ്ഞിപ്പെണ്ണിന്റെ വിളി വേണ്ടി വന്നു . അമ്മാ കുഞ്ഞി പെണ്ണി ന് പാപ്പം വേനം......കുഞ്ഞിപെണ്ണ് സാരി തുമ്പിൽ വലിച്ച് പറഞ്ഞപ്പോൾ മോളെയും വാരിയെടുത്ത് അടുക്കളയിലേക്ക് നടന്നു. മനസ്സിൽ ഒരായിരം വട്ടം ഇനി പഴയതൊന്നും ഓർക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട്.......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story