രാവണന്റെ മാത്രം: ഭാഗം 26

ravanante mathram

രചന: ഷാദിയ

ദേവപുരം തറവാട്ടിൽ എല്ലാവരും ഒത്തു ചേർന്ന ഒരു സായാഹ്നം. യാഷ് രുദ്ര യുടെ കാര്യത്തിൽ എന്താ തീരുമാനം... വിവാഹം നടത്തേണ്ടേ അവരുടെ........ മംഗലശ്ശേരിയിൽ അനന്തനാദൻ യാഷ് നോട് ചോദിച്ചു. അച്ഛച്ചാ അവളുടെ ഇഷ്ടം പോലെ........ യാഷ് കുഞ്ഞിപ്പെണ്ണിനെ കൊഞ്ചിക്കുന്ന രുദ്രയെ നോക്കി പറഞ്ഞു . അച്ഛാ സിദ്ധൂ ന് രുദ്ര മോളെ ആലോചിച്ചുടെ ഇരുവരും പരസ്പരം ഒരുകാലത്ത് പ്രണയിച്ചിരുന്നു... ഇപ്പോഴും ഇരുവരും പരസ്പരം മനസ്സിലാക്കുന്നുണ്ട് ......... സഖാവ് ന്റെ അമ്മ അനന്തനോട് പറഞ്ഞൂ ... എനിക്ക് സമ്മതകുറവൊന്നുമില്ല സാവിത്രി (സഖാവ് ന്റെ അമ്മ) ......യോട് അനന്തൻ പറഞ്ഞു. ഇതൊക്കെ മുകളിലെ നിലയിൽ നിന്നും കേട്ട രാവണിന്റെ കണ്ണുകൾ നിറഞ്ഞു . പപ്പാ...... അകത്തേക്ക് കയറി വന്ന സഖാവ് നെ നോക്കി കുഞ്ഞിപ്പെണ്ണ് കൈ നീട്ടി . സഖാവ് കുഞ്ഞിപ്പെണ്ണിനെ കൈയ്യിൽ എടുത്തു . ഡോക്ടർ ഹർഷൻ ആണോ രുദ്ര യുടെ സഖാവ്...... രാവൺ നെട്ടലോടെ മനസ്സിൽ ഉരുവിട്ടു .

ഹാ സിദ്ധു ഞങ്ങൾ നിങ്ങളുടെ കല്ല്യാണ കാര്യം പറയായിരുന്നു ...... സാവിത്രി സഖാവ് നോട് പറഞ്ഞു . എനിക്ക് സമ്മതകുറവൊന്നുമില്ല അമ്മേ രുദ്രയോട് കൂടെ ചോദിച്ചു തീരുമാനിക്ക്...... സഖാവ് പറഞ്ഞ് യാഷ് ന്റെ അരികിൽ ഇരുന്നു . ഇനിയൊന്നും കേൾക്കാൻ കഴിയാത്ത പോലെ രാവൺ വീട്ടിൽ നിന്നും ഇറങ്ങി . രാവണിന്റെ കാർ തറവാട് കടന്ന് വേഗത്തിൽ കുതിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഡെവി നിർത്തിയിട്ട രാവണിന്റെ കാറിനരികിലേക്ക് ഓടി ചെന്നു . ഡോർ അകത്ത് നിന്നും ലോക്ക് ആണെന്ന് കാണേ ഗ്ലാസ് തകർത്ത് ഡോർ തുറന്നു . മൂക്കിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന രാവണിനെ എങ്ങനെയൊക്കെയോ താങ്ങി കാറിന്റെ ബാക്ക് ഡോർ തുറന്ന് കിടത്തി . ഫോൺ എടുത്തു കോൺട്രാക്ട് ൽ ആദ്യം ദൃഷ്ടി പതിഞ്ഞത് ABHI💋...... എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്കാണ് . മൂന്ന് വർഷത്തിന് ശേഷം ആ നമ്പറിലേക്ക് ഡെവി കോൾ ചെയ്തു . മറുപുറത്ത് നിന്നും കോൾ കണക്ട് ആയപ്പോൾ ഡെവി എല്ലാം പറഞ്ഞു .

നിമിഷ നേരങ്ങൾ ക്കുള്ളിൽ അഭി ഫസ്റ്റ് എയ്ഡ് ബോക്സുമായി ഡെവിക്ക് അരികിൽ എത്തി . ഡെവി രാവണിന്റെ മൂക്കിൽ നിന്നും ബ്ലഡ് ക്ലീൻ ചെയ്ത് ഇൻജക്ഷൻ നൽകി . ഇതൊന്നും തന്നെ ബാധിക്കില്ല എന്ന പോൽ നിൽക്കുന്ന അഭിയുടെ ഷോൾഡറിൽ കൈ വെച്ചു . അഭീ.......... മൂന്ന് വർഷത്തിന് ശേഷം വീണ്ടും പ്രണയത്താൽ ചാലിച്ച വിളി . അഭിയുടെ ഉള്ളം വിറകൊണ്ടു . മനസ്സിൽ പ്രണയം തുടിക്കുന്ന കണ്ണുകൾ തെളിഞ്ഞു. വേണ്ട എന്റെ രുദ്രയേ വേദനിപ്പിച്ച നിങ്ങൾ എന്നോട് മിണ്ടണ്ട ....ഇപ്പോ ഈ ഫസ്റ്റ് എയ്ഡ് എത്തിച്ച് തന്നത് ഡോക്ടർ എന്ന എന്റെ പ്രൊഫഷണൽ ഓർത്ത് മാത്രമാ ഇല്ലെങ്കിൽ ചത്തോട്ടെ എന്ന് കരുതുമായിരുന്നു...... അഭിയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞു . എന്ത് പറഞ്ഞതാ നീ ......അവൻ നിന്റെ രുദ്രയേ സ്നേഹിക്കുന്ന പോൽ ഒരാൾക്കും സ്നേഹിക്കാൻ പറ്റില്ല ...... ആദ്യം വേദനിപ്പിച്ചു എന്നത് നേരാ എന്നാൽ പിന്നീട് അതിനെല്ലാം പ്രായശ്ചിത്തം എന്ന പോൽ സ്നേഹം കൊണ്ട് പൊതിഞ്ഞതാ.......... നിനക്കറിയോ രാവൺ ന് ഹാർട്ട് ന് പ്രോബ്ലം ഉണ്ട് ...

അത് ഒരു ഹാർട്ട് ട്രാൻസ്പ്ലാൻടേഷൻ കൊണ്ടേ ശരിയാവൂ.... ഇല്ലെങ്കിൽ കാർടിയാക് ട്യൂമറിലേക്ക് അത് പരിണമിക്കും. ഇത് സ്റ്റാർട്ടിംഗിലെ അറിഞ്ഞതാ ..... രുദ്രയില്ലാത്ത ലോകത്ത് തനിക്ക് ജീവിക്കണ്ട എന്ന് പറഞ്ഞു മെഡിസിൻ പോലും കഴിക്കാതെ പ്രാണൻ പിടയുന്ന വേദന അനുഭവിച്ച് ജീവിക്കാ....... താൻ മാതാ പിതാക്കൾ എന്ന് കരുതിയവർ ആരുമല്ല... തൻറെ അമ്മ മരണപ്പെട്ടു അച്ഛനോ മറ്റൊന്ന്രു ഭാര്യയും മകനും ഉണ്ട് .... ജീവനുതുല്യം സ്നേഹിച്ച ഭാര്യ മരിച്ചുപോയി എന്ന വാർത്ത.....അമ്മ എന്ന് കരുതിയ സ്ത്രീ സ്വത്തുകൾക്ക് വേണ്ടി തന്നെ കൊല്ലാൻ വേണ്ടി ആക്സിഡൻറ് ഉണ്ടാക്കി . ആക്സിഡന്റിൽ ജീവനും മരണത്തിനും ഇടയിൽ ഒരുപാട് പൊരുതി . ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ജീവനുതുല്യം സ്നേഹിച്ച ഭാര്യയുടെ മരണവാർത്ത അവൾ ഗർഭിണിയായിരുന്നു മരിക്കുമ്പോൾ തൻറെ കുഞ്ഞിനെയും കൊണ്ടാണ് അവൾ പോയത് ........

എല്ലാത്തിനുമുപരി ആക്സിഡന്റിൽ ഹൃദയത്തിന് ഏറ്റ ക്ഷതം ഒരു വ്യക്തി ഇതിലും വലിയ എന്ത് ശിക്ഷയാണ് അനുഭവിക്കേണ്ടത്...... അതിന് മാത്രം പാപം ഒന്നും രാവൺ ചെയ്തിട്ടില്ല . അവനെ മാത്രം കുറ്റം പറയുന്നത് എന്തിനാണ്.. അവന് ജന്മം നൽകിയ അച്ഛന് ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല . എന്തിന് അവൻ ജീവിച്ചിരിപ്പുണ്ടോന്നുപോലും അന്വേഷിച്ചില്ല മറ്റൊരു ഭാര്യയും മകനുമായി സന്തോഷത്തോടെ ജീവിച്ചു... തെറ്റ് രാവൻ മാത്രമല്ല ചെയ്തത് അഭീ .... നീ നിൻറെ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിച്ചപ്പോൾ വഞ്ചനയുടെ കൊട്ടാരത്തിൽ ഒന്നുമറിയാതെ ജീവിച്ചിരുന്ന രാവണൻറ്റെ അവസ്ഥ ....ചോദിച്ചു നോക്ക് നിന്റെ അച്ഛനോട് അശ്വതി എന്ന സ്ത്രീയിൽ അവർക്കുണ്ടായ മൂത്ത മകനെപ്പറ്റി *ആര്യാൻഷ് രാവൺ നെ പറ്റി * .....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story