രാവണന്റെ മാത്രം: ഭാഗം 27

ravanante mathram

രചന: ഷാദിയ

ചോദിച്ച് നോക്ക് നിന്റെ അച്ഛനോട് അശ്വതി എന്ന സ്ത്രീയിൽ അവർക്കുണ്ടായ മൂത്ത മകനെപ്പറ്റി ആര്യാൻഷ് രാവൺ നെ പറ്റി *...........ഡെവിയുടെ വാക്കുകൾ ഒരു മൂളക്കം പോലെ തോന്നി അഭിക്ക് . കള്ളം പറയുവാ നീ....... അഭിയുടെ വാക്കുകൾ ഇടറി . സംശയമുണ്ടെങ്കിൽ വിളിച്ചു ചോദിച്ചു നോക്ക് നിന്റെ അച്ഛനോട് ......ഡെവി . അഭി തിടുക്കത്തോടെ ഫോൺ ൽ അച്ഛന് ഡയൽ ചെയ്തു . മറുപറുറത്ത് കോൾ കണക്ട് ആയ്.... അച്ഛാ അച്ഛന് അശ്വതി എന്ന് പേരുള്ള ഭാര്യ ഉണ്ടായിരുന്നോ അതിൽ ഒരു മകനും............അഭി ചോദിച്ചതും അഭിയുടെ അച്ഛൻ അല്പം മൗനം പാലിച്ചു പിന്നീട് ഓരോന്നും പറഞ്ഞു. ....................................(അഭീടെ അച്ഛൻ)

അഭി ഒരു നടുക്കത്തോടെ എല്ലാം കേട്ട് ഫോൺ കട്ട് ചെയ്തു ഡെവിയെ നോക്കി, "എന്റെ ഏട്ടൻ........ ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട് പൊറുത്തു തരുവോ"..........തേങ്ങലോടെ പറഞ്ഞു. എനിക്ക് അറിയാം ആയിരുന്നു എല്ലാം......ഡെവിയുടെതല്ലാത്ത മറ്റൊരാളുടെ ശബ്ദം അവിടെ ഉയർന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര യുടെ മനസ്സ് വല്ലാതെ പിടയാൻ തുടങ്ങി. കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടിയ രാവണിന്റെ മിഴികൾ . ചെയ്യുന്നത് തെറ്റാണെന്ന് ഹൃദയം വല്ലാതെ മുറവിളി കൂട്ടുന്നു . എന്ത് പറഞ്ഞാലും തന്റെ കുഞ്ഞിന്റെ അച്ഛനാണ് . തന്റെ പ്രണയമാണ് . പക്ഷേ തന്റെ ചാരിത്ര്യത്തിൽ ചോദ്യം ചെയ്തവനെ തനിക്ക് സ്നേഹിക്കാൻ സാധിക്കുമോ .....? എന്ന ചോദ്യം ഉള്ളിൽ ഉയർന്നു . ചെയ്തു തീർക്കാൻ ഒരുപാടുണ്ട് തന്നെ അനാഥരാക്കിയ തന്റെ മാതാപിതാക്കളെ കൊന്നവരെ കണ്ട് പിടിച്ച് അവരെ ഇല്ലാതാക്കണം . രാവണിന്റെ കണ്ണിൽ ഞാൻ കണ്ട വാത്സല്യം സത്യമാണെങ്കിൽ മോളെ അവനെ ഏൽപ്പിച്ചു പോവണം . കുഞ്ഞി പെണ്ണിന്റെ അച്ഛനാണ് രാവണ് ആ സ്ഥാനം നിഷേധിക്കാനാവില്ല.

*ചില പ്രണയങ്ങൾ അങ്ങനെയാണ് തന്നെ എത്ര കുത്തിനോവിച്ചാലും വാക്കാൽ കീറിമുറിച്ചാലും അവനോളം മറ്റൊന്നും ഹൃത്തിൽ ഉണ്ടാവില്ല ഓർക്കുകയായിരുന്നു രുദ്ര പ്രെഗ്നൻസിയിൽ തനിക്ക് ഒരു കുറവും വരാതെ അഭിയും ഡെവിയും തന്നെ ചൈനയിൽ നിന്നും പരിപാലിച്ചത് . അവിടെ നിന്നും ഡെവിയും അഭിയും പിരിഞ്ഞു...അഭി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു . അങ്ങനെയിരിക്കെ എനിക്ക് കിട്ടിയ ഫ്രണ്ടാണ് xian Chan (ഈ പേര് ഓർത്ത് വെച്ചോ എന്റെ അടുത്ത സ്റ്റോസിയിലെ ഹീറോയാണ്) എല്ലാവരും വിളിക്കുന്ന ചാം ചീം ചൂ....ആൾ ചൈനീസ് ഒന്നും അല്ല കൊറിയൻ ആണ് . ആൾക്ക് ഒരു ലവ് ആരെന്നോ എന്തെന്നോ അറിയാത്ത ഒരു ഇന്ത്യൻ ഗേൾ ആണെന്ന് മാത്രം അറിയാം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് . അങ്ങനെ ഇരിക്കെയാണ് ഞങ്ങൾ പരിചയപ്പെടുന്നത് എന്റെ അവസ്ഥ മനസ്സിലാക്കി എന്നോടൊപ്പം നിന്നു എന്നെ ഇന്ന് കാണുന്ന റിയയിലേക്ക് മാറ്റി . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഞങ്ങൾ അറിയുന്ന രുദ്ര അനാഥയാണ് പക്ഷേ ........ഡെവി പൂർത്തിയാക്കാതെ അഭിയെ നോക്കി . ഇരുവരും രാവൺ നെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു അഡ്മിറ്റ് ആക്കി പുറത്തുള്ള വരാന്തയിൽ ഇരിക്കാണ്. മംഗലശ്ശേരിയിൽ മഹാദേവനും ദേവപുരത്തേ ജാനകിയും രുദ്ര യുടെ അച്ഛനും അമ്മയും . ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചവരാണ് . ഇവർക്ക് രണ്ട് പേർക്കും കിട്ടിയ ആദ്യത്തെ കൺമണി യാക്ഷിക് മഹാദേവൻ . കാലങ്ങൾ കൊഴിഞ്ഞു പോകവേ അവർക്കിടയിൽ വന്ന പൊന്ന് മോളായിരുന്നു രുദ്ര ഒരു മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ് വരവേ മഹിയച്ഛൻ കൊണ്ട് വന്നതാണ് ജാൻവിയെ ആരുമില്ലാത്ത കൊച്ച് പെണ്ണ് കണ്ടപ്പോൾ ഉപേക്ഷിക്കാൻ തോന്നിയില്ല എന്ന് പറഞ്ഞു. അത് മുതൽ ഞാൻ രുദ്ര ജാൻവി ഒറ്റ കെട്ടാണ് . ചെറുപ്പത്തിലെ ജാൻവിയും യാക്ഷേട്ടനും തമ്മിൽ തല്ലാണ് .

വലുതായപ്പോൾ ഇരുവരും പരസ്പരം പ്രണയിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത് . ഇരുവരും അച്ഛനോട് പറഞ്ഞു . അച്ഛൻ സമ്മതിച്ചു . അങ്ങനെയിരിക്കെയാണ് മഹിയച്ഛൻ നേരെ ആക്രമണം ഉണ്ടാവുന്നത് , ഭീഷണി മുതൽ വധശ്രമം വരെ . അങ്ങനെ കാണാമറയത്തെ ശത്രു അവർക്ക് ഒരു മകളുണ്ടെന്ന് തിരിച്ചറിഞ്ഞു .രുദ്രയെ രക്ഷിക്കാൻ ഒരു മാർഗവും കാണാതെ വന്നപ്പോൾ അവളെ ഡൽഹിയിലെ അനാഥാലയത്തിലേക്ക് മാറ്റി ...ജാൻവി യെ മുംബൈയിലും അങ്ങനെയാ രുദ്ര ഡൽഹിയിൽ എത്തുന്നത് . അപ്പോ രുദ്ര യുടെ പാരന്റ്സിനെ മരണം.........ഡെവി. അവര് കൊന്നതാ ...... പുറത്ത് കാണിക്കുന്നില്ലന്നേയുള്ളൂ ശിവയുടെ ഉള്ളിൽ അവരെ ഇല്ലാതാക്കാനുള്ള അഗ്നിയുണ്ട്........അഭി . ഇരുവരുടെയും സംഭാഷണം ഇവർ അറിയാതെ കേൾക്കുന്ന മറ്റൊരാൾ കൂടെയുണ്ടായിരുന്നു അവിടെ...........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story