രാവണന്റെ മാത്രം: ഭാഗം 28

ravanante mathram

രചന: ഷാദിയ

DEVI CAN YOU HOLD ME TIGHTLY 👥........ അഭി ഡെവിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു. മറുത്തൊന്നും ചിന്തിക്കാതെ അഭിയെ ഡെവി നെഞ്ചോട് ചേർത്തിരുന്നു . ആ ചേർത്ത് പിടിക്കലിൽ തീരാവുന്ന പിണക്കമേ ഇരുവരിലും ഉണ്ടായിരുന്നുള്ളൂ...... ( അഭി തന്റെ അസ്തിത്വം തിരിച്ചറിഞ്ഞത് മുതൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.(അഭി എന്താണെന്ന് പാർട്ട് 5 ൽ പറഞ്ഞിട്ടുണ്ട്) തന്നെ ഈ സമൂഹം എങ്ങനെ കാണും എന്ന ഭയം . എല്ലാത്തിനും സപ്പോർട്ട് ആയി രുദ്രയും ജാൻവിയും ഉണ്ടായിരുന്നെങ്കിലും മാറ്റത്തിന് വേണ്ടി അമേരിക്കയിലേക്ക് പോയതാണ് അഭി അവിടെ നിന്നും കണ്ട്മുട്ടിയതാണ് ഡെവിയെ ഒരേ സാഹചര്യത്തിലുള്ള രണ്ട് പേര് പതിയെ ഇരുവരും അടുത്തു പരസ്പരം ഇഷ്ടം പറഞ്ഞു ഒന്നിച്ച് താമസിക്കാൻ തുടങ്ങി . അങ്ങനെയിരിക്കെയാണ് ഡെവി ക്ക് രുദ്രയെ അറിയുന്നത് . ഡെവി രുദ്ര എ.ആർ . മാൻഷനിൽ അനുഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല . എന്നാൽ രുദ്ര യുടെ പ്രെഗ്നൻസിയും രാവണിന്റെ അവകണന കാരണം തളർന്ന രുദ്രയെ ചൈനയിലേക്ക് അയക്കുന്നതും അവിടെ നിന്നും രുദ്രയ്ക്ക് ആവിശ്യമുള്ളത് ചെയ്തു കൊടുത്തതും ഒക്കെ ഡെവിയായിരുന്നു . പക്ഷേ രുദ്ര അനുഭവിച്ചത് ഒക്കെ അറിഞ്ഞ അഭി ഡെവിയെ അകറ്റി .

ചില കാരണങ്ങൾ കാരണം ഡെവിയും അകന്നു) ഇരുവരും തന്റെ പാതിയോടുള്ള പ്രണയത്തിൽ മതിമറന്ന് നിന്നുപോയി . ഹൃദയം എന്തിനോ തുടിക്കുന്നത് പോലെ ചുണ്ടുകൾ വല്ലാതെ വറ്റിയത് പോലെ . അധരങ്ങൾ പതിയെ അതിന്റെ ഇണയോട് ചേർന്നു . തന്റെ ഇണയുടെ വേർപാടിൽ വറ്റി വരണ്ട ചുണ്ടിന് പച്ചപ്പ് നിറഞ്ഞത് പോലെ . ആത്മാവിനെ തൊട്ടറിഞ്ഞ ചുമ്പനം . ഡെവി കീഴ്ചുണ്ട് ഭ്രാന്തമായ ആവേശത്താൽ നുണഞ്ഞു . അഭി ഡെവിയുടെ കണ്ണുകളിൽ ആണ്ട് പോയിരുന്നു . ചുണ്ടുകൾ കടന്ന് നാക്കുകൾ കരിനാഗം പോലെ ചുറ്റി വരിഞ്ഞു........അഭിക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നിയപ്പോൾ ഡെവിയുടെ കൈകളിൽ മുറുകെ പിടിച്ചു . മടിയോടെ ഡെവി അധരം വേർപ്പെടുത്തി (എനിക്ക് റോമാൻസ് എഴുതാൻ അറിയില്ലാ ഹേ 😌🙈)' •'It drives me crazy when you look at me that way. .........

അഭിയുടെ ചുണ്ടുകളിൽ ഒന്ന് കൂടി അമർത്തി മുത്തി ഡെവി വശ്യമായി മൊഴിഞ്ഞു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവണിനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് വന്നത് മുതൽ അഭി രാവണിന്റെ അരികിൽ ആണ് . ഇത് കണ്ട് സഹിക്കെട്ട് രുദ്ര അഭിയുടെ കഴുത്തിന് പിടിച്ച് റൂമിന്റെ പുറത്ത് കൊണ്ട് വന്നു. ദേ അപ്പേട്ടാ ആ രാവണനേ ചുറ്റിപ്പറ്റി നടക്കുന്നത് എന്തിനാ.......രുദ്ര കലിപ്പിട്ട് ചോദിച്ചു. റൂമിന്റെ അകത്തു നിന്നും ഇത് കേട്ട രാവണിന്റെ ചുണ്ടുകൾ വിടർന്നു . കാലങ്ങൾക്ക് ശേഷം രുദ്ര യുടെ വായിൽ നിന്നും രാവണാ എന്ന വിളി കേൾക്കുന്നത് . എന്റെ രുദ്രേ പാവം ഏട്ടന് സുഖമില്ല ഹോസ്പിറ്റലിൽ കാണിച്ച് കൊണ്ട് വന്നതാ.........രാവണിനെ ഏട്ടന് എന്ന് വിളിച്ചത് ഇഷടപ്പെടാതെ തുറിച്ച് നോക്കിയ രുദ്ര അവന് സുഖമില്ല എന്നത് കേട്ട് വെപ്രാളം തോന്നി . എന്ത് പറ്റിയതാ...... രുദ്ര മടിച്ച് മടിച്ചു ചോദിച്ചു. അതൊന്നും അറിയില്ല ഞാൻ എന്റെ ഇച്ഛായനെ കണ്ടിട്ട് വരാട്ടോ.......അഭി ഇളിയോടെ പറഞ്ഞ് ഓടി പോയി. പിന്നാലെ രുദ്രയുടെ സമാധാനവും . ***

കുഞ്ഞി പെണ്ണിനെ തട്ടി ഉറക്കുമ്പോളും രുദ്ര യുടെ മനസ്സ് വല്ലാതെ പിടയുകയായിരുന്നു. ഏട്ടന് സുഖമില്ല ഹോസ്പിറ്റലിൽ കാണിച്ച് കൊണ്ട് വന്നതാ.........ന്ന അഭിയുടെ വാക്കുകൾ മുഴങ്ങി കേട്ട് കൊണ്ടിരുന്ന്.ഉറങ്ങിയ കുഞ്ഞിപ്പെണ്ണിനെ ബേബി ബെഡ്ഡിൽ കിടത്തി നെറ്റിയിൽ ഒരു ചുമ്പനം നൽകി . പതിയെ പുറത്തേക്ക് ഇറങ്ങി രാവണിന്റെ മുറി ലക്ഷ്യമാക്കി നടന്നു. രാവണിന്റെ ഡോർ തുറക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു പതിയെ ഡോർ തുറന്ന് അകത്ത് കയറി ഉറങ്ങുന്ന രാവണിനെ നോക്കി. വെറുക്കാൻ കഴിയുന്നില്ലല്ലോ എത്രയൊക്കെയായാലും.......രുദ്ര ഉള്ളാൽ മൊഴിഞ്ഞു കൊണ്ട് രാവണിന്റെ തലയിൽ തലോടി . എന്തിനാ രാവൺ എന്നെ തള്ളി പറഞ്ഞത് ...വേദനിച്ചു ഒരുപാട് ഹൃദയം വല്ലാതെ നീറി ..... മരിച്ച് പോകുന്ന പോലെ തോന്നി .... ഞാൻ ഭംഗി ഇല്ലാഞ്ഞിട്ടാണോ....

എല്ലാവരും പോയി നീയും അച്ഛനും അമ്മയും എല്ലാവരും പാവം രുദ്ര തനിയെ ആയില്ലെ .... നമ്മുടെ കുഞ്ഞിനെ നീ ഏറ്റ് വാങ്ങി നെഞ്ചോട് ചേർത്ത് പിടിക്കുന്നത് എത്ര സ്വപ്നം കണ്ടിരുന്നു എന്നോ ........ എല്ലാം വെറുതെ യായി.....................രാവണിന്റെ തലയിൽ തലോടി പരാതികളും പരിഭവവും പറഞ്ഞു നിറഞ്ഞ കണ്ണുനീർ തുടച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അത്രയും നേരം കണ്ണടച്ച് കിടന്ന രാവൺ കണ്ണ് തുറന്നു. രുദ്ര യുടെ കണ്ണുനീർ പതിഞ്ഞ കൈകൾ രാവൺ നെഞ്ചോട് ചേർത്തു. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല രുദ്രേ........ രാവൺ മനസ്സാൽ മൊഴിഞ്ഞു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ മഹാദേവനും ജാനകിയും ചത്തൊടുങ്ങിയാൽ ആ സ്വത്തുക്കൾ കിട്ടും എന്ന് കരുതി എവിടുന്ന്... സ്വത്തിന്റെ നേരെ പകുതി അയാൾ മകളുടെ പേരിലും ബാക്കിയുള്ളത് മകന്റെയും ആ അനാഥപെണ്ണിന്റെയും പേരിൽ .....

കാഞ്ഞ ബുദ്ധിയാ അയാൾക്ക്.............ഉമാ ദേഷ്യത്തോടെ പറഞ്ഞു. ആ പെണ്ണിനെ എവിടെയൊക്കെ അന്യേഷിച്ചു ഒരു ക്ലൂ പോലും ഇല്ല .......... (ശ്യാമ) രാവണിന്റെ സ്വത്തുക്കളോ ദാ ഇവളുടെ കെട്ടിയോൻ കാരണം കൈക്കലാക്കാൻ പറ്റിയില്ല ....എന്നാ അവനെ കൊന്ന് സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കിയപ്പോൾ അവിടെ യും ഭാഗ്യം .... ചത്ത് മലർന്ന രുദ്ര വരെ പുനർജനിച്ചു ........... ശ്യാം ടേബിളിൽ അടിച്ച് പറഞ്ഞു. ഇപ്പോ അവർക്ക് ഒരു മകളും .... എന്ത് ചെയ്തിട്ടാണെങ്കിലും ഐ വാണ്ട് രാവൺ............ ശില്പ ദേഷ്യത്താൽ മുരണ്ടു എണീറ്റു നടന്നു. തന്റെ പെങ്ങളും , ഭാര്യയും മക്കളും ചെയ്ത ദുഷടതകൾ കേട്ട് ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞു.എന്തോ ഉറപ്പിച്ച പോൽ അയാളുടെ കൈകൾ ഫോണിൽ രാവണിന്റെ നമ്പറിലേക്ക് നീങ്ങി.........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story