രാവണന്റെ മാത്രം: ഭാഗം 29

ravanante mathram

രചന: ഷാദിയ

രാവൺ ഫോൺ കട്ട് ചെയ്തു ചിന്തയിലാണ്ടു . എന്ത് ചെയ്യണം എന്നറിയില്ല സർജറി ചെയ്തില്ലെങ്കിൽ ..... വേണ്ട ചെയ്തു കൂട്ടിയ പാപങ്ങൾ അറിയാതെ ആണെങ്കിലും പാപം തന്നെയാണ് അതിൻറെ പരിഹാരം ആയി എന്റെ മരണം തന്നെയാണ് നല്ലത് ..... രുദ്രയുമൊത്തുള്ള ജീവിതം ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു . ജീവിച്ച് കൊതിതീരും മുന്പ് എന്നിൽ നിന്നും തട്ടിപ്പറിച്ച ജീവിതം അടുത്ത ജന്മത്തിൽ എങ്കിലും എന്റേതായിരുന്നെങ്കിൽ എന്ന് മനസ്സാൽ മൊഴിഞ്ഞു കൊണ്ട്. തന്റേതല്ലാത്ത താനറിയാത്ത കാരണം കൊണ്ട് അകന്നവൾ അടുത്ത ജന്മത്തിൽ തന്റെത് മാത്രമായി ജനിക്കണേ....ന്ന പ്രാർത്ഥന യോടെ . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മറ്റന്നാൾ തന്നെ ഏട്ടന്റെയും ജാനിടെയും കല്ല്യാണം നടത്തണം .......രുദ്ര എല്ലാവരെയും ഹാളിൽ വിളിച്ചു വരുത്തി പറഞ്ഞു. അത് ജാതകം നോക്കാതെ എങ്ങനെയാ .......

അനന്തനാദൻ . ഒരു ജാതകം നോക്കലിന്റെ ബലിയാ ഞാൻ .... ജാതകം ഒന്നുമല്ല വേണ്ടത് മനസ്സുകൊണ്ടുള്ള പൊരുത്തമാണ്....... രുദ്ര യുടെ വാക്കുകൾ എല്ലാവരുടെയും ഉള്ളിൽ തന്നെ തട്ടി . പക്ഷേ ഇത്ര പെട്ടന്ന് ....ജാൻവി പരുങ്ങലോടെ ചോദിച്ചു . എന്തേ നിനക്കെന്റെ ഏട്ടനെ കെട്ടണ്ടേ.........രുദ്ര പുരികം പൊക്കി ചോദിച്ചു. ഓ കെട്ടികോളാമേ.......ജാൻവി പുച്ഛത്തോടെ പറഞ്ഞു . ഇതൊക്കെ അകത്തേക്ക് കുഞ്ഞിപെണ്ണിനെയും കൊണ്ട് കയറി വരുമ്പോൾ കേട്ട യാഷ് ന്റെ കണ്ണുകൾ മിഴിഞ്ഞു ...... മൂന്ന് ദിവസത്തിനുള്ളിൽ കല്ല്യാണം പെങ്ങളെ......മനസ്സാൽ രുദ്ര യെ നന്നായി യാഷ് സ്മരിച്ചു. രുദ്ര യുടെ മനസ്സും പലവഴി സഞ്ചരിക്കുകയായിരുന്നു ഏട്ടന്റെയും ജാനിടെയും കല്ല്യാണം കാണണം എന്നിട്ട് പോണം എന്റെ കുടുംബം ഇല്ലാതാക്കിയവരെ തുടച്ച് നീക്കാൻ കുഞ്ഞിപെണ്ണിനെ രാവണിന്റെ കൈയ്യിൽ ഏൽപ്പിക്കണം .....

എല്ലാം കഴിഞ്ഞു പോലീസ് ന് കീഴടങ്ങണം ഒരു തിരിച്ചു വരവ് ഉണ്ടാവരുത് പിന്നീട് .... തനിക്ക് അത്രയും പ്രിയപ്പെട്ടവരാണ് ചുറ്റുമുള്ളവർ. എല്ലാവരെയും ഉപേക്ഷിച്ച് തനിക്ക് പോകാൻ ആകുമോ. ഇനിയൊരു ജന്മം സന്തോഷത്തോടെ മാത്രം ജീവിക്കാൻ നൽകിയിരുന്നെങ്കിൽ ആശിച്ചു പോകുന്നു എൻ ഉള്ളം ....... രുദ്ര ഉള്ളാൽ മൊഴിഞ്ഞു. മനസ്സിൽ കുഞ്ഞിപ്പെണ്ണിന്റെ വളർച്ചയുടെ ഓരോ ഘട്ടം ഒരു സിനിമ പോലെ ഓടി. താൻ നൊന്ത് പ്രസവിച്ച തൻറെ കുഞ്ഞ് ലാളിച്ചും സ്നേഹിച്ചു വളർത്തിക്കൊതി തീർന്നിട്ടില്ല ഈ അമ്മയോട് പൊറുക്ക് മോളെ ഈ ജന്മം നിന്നെ സ്നേഹിക്കാൻ ഭാഗ്യം നിന്റെ അമ്മക്കില്ല...........കുഞ്ഞി പെണ്ണിന്റെ കവിളിൽ തലോടി . മനസ്സ് സംഘർഷത്താൽ ഉഴറി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദേവപുരത്തും മംഗലശ്ശേരിയിലും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ദേവമംഗലത്തെ എല്ലാവരെയും കല്ല്യാണം ക്ഷണിച്ചു . അവർക്ക് ഒരു ഉത്സവം പോലെയായിരുന്നു ഈ കല്ല്യാണം . മഹാദേവന്റെയും ജാനകിയുടെയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ചടങ്ങാണ് . രുദ്ര എല്ലാത്തിനും ഓടി നടക്കുന്നുണ്ട് .

കുഞ്ഞിപ്പെണ്ണും സന്തോഷത്തിലാണ്. എന്നാൽ അഭിയുടെ മനസ്സിൽ മാത്രം കനലായിരുന്നു . ചെറുപ്പം മുതൽ രുദ്രയും അഭിയും ഇരുവരും ഒരു ആത്മാവും രണ്ട് ശരീരവും ആയിരുന്നു . ഇരുവർക്കും പരസ്പരം പറയാതെ തന്നെ എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. രുദ്ര തന്റെ പ്രതികാരം പൂർത്തിയാക്കാനുള്ള തിടുക്കതിലാണെന്ന് അഭിക്ക് മനസ്സിലായിരുന്നു . അഭിയുടെ ഓർമ വർഷങ്ങൾക്കിപ്പുറത്തേക്ക് നീങ്ങി. ** കത്തിയെരിയുന്ന രണ്ട് ചിതയിലേക്ക് നോക്കി ഏട്ടന്റെ മാറോട് ചേർന്ന് നിന്നവൾ തേങ്ങി . ചുറ്റുമുള്ളവർ ഇരുവരെയും ദയനീയമായി നോക്കുന്നുണ്ട് . തന്റെ അമ്മ , അച്ഛൻ ഇരുവരുടെയും ഹൃദയം മന്ത്രിച്ച് കൊണ്ടിരുന്നു . ഇന്ന് മുതൽ അനാഥത്വത്തിന്റെ കൈപ്പേറി ജീവിക്കണം "റിയ മോളേ " എന്ന വിളിയോടെ അമ്മ ഓടി വരില്ല "അമ്മൂട്ടി " എന്ന് വിളിച്ചു തന്റെ കുറുമ്പകളെ ശാസനയോടെ തടയാൻ അച്ഛൻ ഇനിയില്ല . കൂടി നിന്ന ആളുകൾ ഓരോരുത്തരായും പോയപ്പോൾ വിരലിൽ എണ്ണാവുന്നവർ മാത്രം അവിശേഷിച്ചു .

തന്റെ മകളുടെ വിയോഗത്തിൽ രണ്ട് വൃദ്ധ ദമ്പതികൾ തന്റെ പേരക്കുട്ടികളെ സമാധാനിപ്പിക്കാൻ ആകാതെ മൗനമായി നിന്നു . കാറ്റിൽ പോലും വിഷാതം അലിഞ്ഞ് ചേർന്നു......... ജാനകിയുടെയും മഹാദേവന്റെയും മരണദിവസം ആ ദിവസത്തിലെ ഓർമ്മകൾ എല്ലാ തകർന്ന പോലെ ഇരിക്കുന്ന രുദ്ര അവിടെ നിന്നും അവളെയും ചേർത്തുപിടിച്ചുള്ള യാത്രയിൽ അവൾ തന്നോട് പറഞ്ഞത്. ചെറുതായി വീർത്ത വയറിൽ ഒരു സംരക്ഷണം എന്ന പോലെ കൈ ചേർത്ത് കൊണ്ടവൾ തന്റെ മാത്രം അപ്പേട്ടന്റെ മാറിൽ ചാരി ഇരുന്നു തീവണ്ടി മുന്നിലേക്ക് നീങ്ങുമ്പോൾ പിന്നിലേക്ക് മാറി മറിയുന്ന കാഴ്ചകളിലേക്ക് മിഴികൾ നട്ടിരുന്നു . അവളെ തന്നെ അലിവോടെ നോക്കി ജാൻവി എന്ന അവളുടെ മാത്രം ജാനി . "ഇത്രയും ചെറുപ്പത്തിൽ അവൾ അനുഭവിക്കേണ്ടി വന്ന വേദന കുറച്ചൊന്നുമല്ല "......

എന്ന ചിന്ത അഭിമന്യു എന്ന അഭിയിൽ സങ്കടം സൃഷ്ടിച്ചു. അപ്പേട്ടാ ...... രുദ്ര. എന്താ മോളെ ......അഭി രുദ്ര യുടെ തലയിൽ തലോടി. എന്നെ അനാഥത്വത്തിലേക്ക് തള്ളിയിട്ടവരെ ഞാൻ വെറുതെ വിടില്ല അവരെന്റെ കൈ കൊണ്ട് ഇല്ലാതാക്കും. ഇഞ്ചിഞ്ചായി കൊല്ലും ഞാൻ .അതിന് മുമ്പ് എന്റെ വയറിൽ വളരുന്ന എന്റെ കുഞ്ഞിനെ എനിക്ക് കാണണം അവളെ ആവോളം ലാളിക്കണം ........... *** അഭി ഓടിപാഞ്ഞ് ഓരോ കാര്യങ്ങളും ചെയ്യുന്ന രുദ്രയെ നോക്കി . ഈ കാണുന്ന സന്തോഷം കെട്ടടുങ്ങാൻ സമയം അടുത്തിരിക്കുന്നു എന്ന പോലെ...... അല്ല അഭി അച്ഛനെന്നാ വരണേ........ സഖാവ് അഭിയോട് ചോദിച്ചു. വല്ല്യമ്മാവൻ നാളെ വരും സഖാവേ കൂടെ അന്നമ്മയും കാണും ഹാ പിന്നെ ഡോക്ടർ ആൽവിനും ഉണ്ടാവും അവരുടെ മോതിരം മാറ്റൽ കഴിഞ്ഞു......രുദ്ര അത് പറഞ്ഞ് ഹർഷന്റെ തോളിൽ തട്ടി . മാളുവും തനുവും ........അഭി സംശയത്തോടെ ചോദിച്ചു. വരും ..... രുദ്ര. അഭിയുടെ ഉള്ളം വിറകൊണ്ടു അച്ഛൻ ഏട്ടനെ കണ്ടാൽ തിരിച്ചറിയുമോ .... തിരിച്ചറിഞ്ഞാൽ പ്രതികരണം എന്തായിരിക്കും ............ഏട്ടനെ അച്ഛൻ സ്വീകരിക്കുമോ..........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story